Friday, June 23, 2000

ആദ്യം അവർ മേഡത്തെ ഇറ്റലിക്കാരി എന്ന് വിളിച്ചു ആക്ഷേപിച്ചു.
ഞാൻ ഒന്നും മിണ്ടിയില്ല.
കാരണം, ഞാനവരുടെ ഒരു ആരാധകൻ അല്ലായിരുന്നു.

പിന്നീട് അവർ നെഹ്‌റു ഫാമിലിയുടെ കുടുംബ വാഴ്ചക്കെതിരെ രംഗത്ത്‌ വന്നു.
അപ്പോഴും ഞാനൊന്നും മിണ്ടിയില്ല.
കാരണം, ഞാനൊരു കുടുംബ വാഴ്ചയെ അനുകൂലിക്കുന്നവൻ ആയിരുന്നില്ല.

പിന്നീടവർ അഴിമതി ഭരണത്തിനെതിരെ രംഗത്ത്‌ വന്നു.
ഞാനൊന്നും മിണ്ടിയില്ല.
കാരണം ഞാനൊരു അഴിമതിയെ ഇഷ്ടപ്പെടുന്നവൻ ആയിരുന്നില്ല.

ഒടുവിൽ അവർ ഭരണത്തിലേറി, രാജ്യത്തെ ബഹുരാഷ്ട്ര കുത്തകകൾക്ക് മുന്നിൽ മലർക്കെ തുറന്നുകൊടുത്തു. പെട്രോളിന്റെയും ഡീസലിന്റെയും ട്രെയിനിന്റെയും ചാർജ് വര്ധിപ്പിച്ചു.
കൂടുതൽ കടുത്ത നടപടികളുടെ ശൂലവുമായി രംഗത്ത്‌ വന്നു.

അപ്പോഴേക്കും എനിക്ക് വേണ്ടി സംസാരിക്കാൻ
ആം ആദ്മി പാർട്ടി പോലും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല..
6 SharesLikeLike ·  · Promote · 

0 comments:

Post a Comment

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!