Thursday, September 7, 2000

പ്രവാസിയും മയ്യിത്തും

പ്രവാസിയുടെ മടക്ക യാത്രാ ദിവസം അവനും ഒരു കണക്കിന് മയ്യത്ത് തന്നെ.
----------
വീട് മരണ വീട് പോലെ ഉറക്കമുണരും.
വേണ്ടപ്പെട്ടവർ ഇഷ്ടം പോലെ പഞ്ഞി വെക്കും.
കൃത്യ സമയത്ത് കുളിപ്പിച്ച് സെൻറ് പൂശി വണ്ടിയിലേക്ക് ആനയിക്കും.
യാത്ര ചോദിക്കുമ്പോൾ പലതും പറയണമെന്നുണ്ടാവും, പക്ഷെ നാവ് പൊങ്ങില്ല. ഉറക്കെ കരയും, പക്ഷെ മറ്റുള്ളവര്ക്ക് കേള്ക്കാൻ കഴിയില്ല.
വീട്ടിൽ നിന്നുമിറങ്ങുമ്പോൾ വീട്ടിനകത്ത് സ്ത്രീകളുടെ അമർത്തിപ്പിടിച്ച കരച്ചിലുകൾ, ബന്ധുക്കളുടെ സ്വാന്തനപ്പെടുത്തലുകൾ കേള്ക്കും. പക്ഷെ തിരിച്ചു പോവാൻ കഴിയില്ല.
എയർപോർട്ട് വരെ ചുമന്നു കൊണ്ട് പോകാൻ ഒരു പാട് ആളുകൾ ഉണ്ടാവും. എല്ലാവരും തിരിച്ചു പോരും.
ചെക്ക്പോയന്റിൽ എത്തിയാൽ അവനോട് ചോദ്യം ചോദിക്കാൻ രണ്ട് ഉദ്യോഗസ്ഥര് വരും. എല്ലാ പേപ്പറും ശരിയല്ലെങ്കിൽ കാര്യം പോക്ക്.
അവനെയും വഹിച്ചു കൊണ്ട് ആകാശത്തേക്ക് യന്ത്രപക്ഷി പറന്നുയരും.
പിന്നെയെത്തുന്നത് വേറൊരു ലോകത്ത്.
സുര്യൻ തലയ്ക്കു മുകളിൽ കത്തും.
അവിടെ അറബി ഭാഷയാണ് സംസാരിക്കുക.
അവനവ൯റെ ലഗ്ഗേജിനനുസരിച്ച് അവിടത്തെ കിങ്കരന്മാർ പെരുമാറും. ചിലർക്കത് എളുപ്പവും മറ്റു ചിർക്ക് കഠിനകഠോരവുമായിരിക്കും.
ഒരു മുഴുദിവസത്തെ യാത്രക്ക് ശേഷം അവസാനം ഖബറ് പോലുള്ള ഇടുങ്ങിയ വീട്ടില് എത്തും. അവിടെ ചിലപ്പോൾ കൂറകളും എലികളും അവനെ എതിരേൽക്കും.
അവൻ തന്റെ വെക്കേഷൻ ജീവിതം കളഞ്ഞു കുളിച്ചതോർത്ത് നെടുവീര്പ്പിടും.
----------
എന്നെ തല്ലേണ്ട, നാട്ടിൽ നിന്നും വന്ന ഹാങ്ങ്‌ ഓവർ തീരുന്നത് വരെ ഈ കാലാവസ്ഥയിൽ വലിയ മാറ്റം പ്രതീക്ഷിക്കുന്നില്ല...
 — feeling homesick.
7 SharesLikeLike ·  · Promote · 
 • Rasheed Mrk ഞാന്‍ വന്നന്ന്‍ എഴുതീതാ എനിക്കും ഈ തോന്നലാ ഉണ്ടായത് 
 • Lasif Ameen   nice words. Mashallah..
 • Sabitha Pm ee MRK undalle?
 • Abdul Kabeer Tp മോനെ സലീമേ നാട്ടിൽ നിന്നെത്തി ചൂട് ഒത്തിരി കൂടുതലാ അല്ലെ
 • Akbar Ali പ്രവാസത്തു കുടുംബമായി ജീവിക്കുന്ന നിങ്ങളൊക്കെ ഇങ്ങിനെ സങ്കടപ്പെട്ടാലോ..
 • Saleem EP Rasheed Mrk, ഈ തോന്നൽ എല്ലാവരിലും കൂടിയും കുറഞ്ഞും ഉണ്ടന്ന് ചുരുക്കം ... 
 • Saleem EP അതെ, മഴയത്ത് നിന്ന് പോന്നപ്പോൾ ഇവിടെ മഹ്ഷറയിലെ ചൂടാ കബീര്കാ...@ Abdul Kabeer Tp
 • Abdul Kabeer Tp ചൂടെല്ലാം FB യിൽ കയറെട്ടെ
 • Saleem EP Akbar Ali, വയസ്സായ ഉമ്മാ൯റേം ഉപ്പന്റെയും കൂടപ്പിറപ്പുകളായ അനുജന്മാരുടെയും കൂടെ നിൽക്കുമ്പോഴുള്ള ആ സുഖം ഇവിടെ കിട്ടുമോ അക്ബര്കാ..?
 • Akbar Ali കരയരുത്..പ്രവാസി കരഞ്ഞു കൂടാ..എല്ലാവരെയും ചിരിപ്പിച്ചു സന്തോഷിപ്പിച്ചു കൊണ്ടിരിക്കണം..അവന്റെ നിയോഗം അതാണ്‌..
 • Mohamed Kutty Kuniyil Kutoor കരയാനായ്‌ ജനിച്ചവന്‍ നീ 
  ഉരുകാനായ് കത്തിയവാന്‍ നീ 
  പെറാനായ് വന്നവന്‍ നീ 
  റഫിക്കെ എന്നും ദുഖിതന്‍ നീ
 • Saleem EP Akbar Ali, <പ്രവാസി കരഞ്ഞു കൂടാ..എല്ലാവരെയും ചിരിപ്പിച്ചു സന്തോഷിപ്പിച്ചു കൊണ്ടിരിക്കണം..അവന്റെ നിയോഗം അതാണ്‌..>… 
 • Saleem EP Mohamed Kutty Kuniyil Kutoor, അതെയിക്കാ, അതൊക്കെയാണ് പ്രവാസി...
 • Saleem EP Ummer Edavanna, താങ്കളയച്ച ഈ മനോഹര വരികൾ Rasheed Mrk യുടേതാണ്...
 • Salam Elencheeri Nammudau roomil kooragalum yeligalum onnum ella..ningaluday rooom enginay okkayaaa alleyyy..
 • Bappu Thenhippalam സലീംക്കാ ... പ്രവാസം അനുഭ്വിച്ചവര്‍ക്കെ ഇത് മനസ്സിലാവൂ , ഇങ്ങള്‍ക്ക് ഇപ്പൊ ഇങ്ങനെ തോന്നിയതില്‍ അത്ഭുതപ്പെടാനൊന്നുമില്ല . കരവപ്പശുവിനെപ്പോലെ പ്രവാസികലെപ്പിഴിയുന്ന അളിയന്മാരും കുടുംബക്കാരും പിന്നെ നാട്ടുകാരും പിരിവുകാരും ഉണ്ടെന്നുള്ളതും വാസ്തവം
 • Hadhi Hadhi Rashee nenna njan sammathechutoooooooooooo

  Tanks
 • Saleem EP Salam Elencheeri, ഇതെ൯റെ കഥയല്ലല്ലോ സലാമേ 
 • Muneer K Ezhur സത്യം
 • Saleem EP Bappu Thenhippalam, ഇതൊക്കെ അനുഭവിക്കാനും വേണം ഒരു യോഗം, അല്ലേ 
 • Shameer Abdul Kadher പ്രവാസിയാകാന്‍ കൊതിക്കുന്ന നൂറുകണക്കിന് പേരെ നിരാശരാക്കുന്ന പോസ്റ്റ്‌ ഇടല്ലേ സലീമിക്ക ..എങ്ങിനെയെങ്കിലും ഗള്‍ഫില്‍ എത്തിയാല്‍ മതി എന്ന് ആഗ്രഹിക്കുന്ന നൂറു കണക്കിന് പേര്‍ നാട്ടിലുണ്ട് ....
 • Shamnas Shah ഖബറിലേക്കുള്ള യാത്ര തിരിച്ചുവരവില്ലാത്ത യാത്രയാണ്
 • Saleem EP Shameer Abdul Kadher, കുടുംബത്തിനു വേണ്ടി പ്രവാസത്തെ വരിക്കേണ്ടി വന്ന ലക്ഷക്കണക്കിന് പേരുടെ മനോവ്യാപാരം പ്രവാസത്തെ വരിക്കാ൯ കാത്തിരിക്കുന്നവർ അറിയേണ്ടതുണ്ട്...
 • Saleem EP Shamnas Shah, പല ഗൾഫ്കാരും തിരിച്ചു വരാറില്ല,... 
 • Shamnas Shah മിക്ക ഗള്‍ഫുകാരും തിരിച്ചു വരാറുണ്ട്
 • Saleem EP കഫീലിനും വീട്ടുകാർക്കും വേണ്ടാത്ത ജീവഛവങ്ങളായിട്ട്...@ Shamnas Shah
 • Pmrasheed Pengattiri <<<<<വയസ്സായ ഉമ്മാ൯റേം ഉപ്പന്റെയും കൂടപ്പിറപ്പുകളായ അനുജന്മാരുടെയും കൂടെ നിൽക്കുമ്പോഴുള്ള ആ സുഖം ഇവിടെ കിട്ടുമോ അക്ബര്കാ..?>>>>>> കൂടെ കെട്ടിയോളും കുട്ടിയോളും ഉണ്ടായിട്ടും നാട്ടിലാണ് സുഖം എന്ന് പറയുമ്പോള്‍ അതിനാണ് യഥാര്‍ത്ഥത്തില്‍ കുടുംബ സ്നേഹം എന്ന് പറയുക. കൂടുതല്‍ ആളുകള്‍ക്കും ഇല്ലാതെ പോകുന്നതും അതുതന്നെ. 
 • Saleem EP Pmrasheed Pengattiri, മാതാപിതാക്കൾ ജീവിച്ചിരിക്കെ തന്നെ താൽക്കാലിക അനാഥത്വം പേറുന്നവരാണ് പ്രവാസികളും അവരുടെ കുട്ടികളും...
 • Saleem EP Abdul Jabbar Vattapoyilil, ഏയ്, ഏറിയാൽ ഒരു മാസം, അത് കഴിഞ്ഞാൽ പിന്നെ ഞാനൊരു ലക്ഷണമൊത്ത പ്രവാസിയായി പരിണമിക്കും... 
 • Manaf MT ന്നാ...നാട്ടീ പോവാം Saleem EP sab 
 • Pmrasheed Pengattiri അതിനു നിതാക്കാത്തോന്നും പോരാ.
 • Saleem EP Manaf MT, മാഷ് നടക്കീ൯, ഞാ൯ പിന്നാലെ വരാം 
 • Shameer Abdul Kadher സലീമിക്കാ .ഞങ്ങളും ഒന്ന് ഗള്‍ഫില്‍ പണിയെടുക്കട്ടെ .....
 • Saleem EP പോരുന്നതിന് കുഴപ്പമില്ല Shameer Abdul Kadher, പിന്നെ ഇവിടെ വന്നു കരഞ്ഞേക്കരുത് 
 • Usman Iringattiri പ്രവാസികളെ മൊത്തം മയ്യിത്തുകളാക്കിയ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നു 
 • Saleem EP Usman Iringattiri, നമ്മളൊക്കെ ഇന്നല്ലെങ്കിൽ നാളെ മയ്യത്താവേണ്ടവരല്ലേ മാഷെ, അത് കൊണ്ട് ക്ഷമിച്ചു കള ...
 • Muhammed Kuniyambatta jeevikkunna mayyathukal ennalle shari ?
 • Habeeb Rahman Pravasa jeevidam appo our experience.AAA...allaaa......maranathilakullaaa
 • Saleem EP Habeeb Rahman, അതെ ഹബീബ്, ഇഹലോക ജീവിതം വിധിനാളിനും മരണത്തിനും മുമ്പുള്ള കുറച്ചു കാലത്തെ ഒരു പ്രവാസമാണല്ലോ. അപ്പോൾ ഗള്ഫ് പ്രവാസം നല്ലൊരു എക്സ്പീരിയൻസ് തന്നെയല്ലേ... !
 • Shameer Abdul Kadher insha Allah ..njaanum varum
 • Shameer Semi Karad പ്രവാസിയുടെ മടക്ക യാത്രാ ദിവസം അവനും ഒരു കണക്കിന് മയ്യത്ത് തന്നെ 
 • Mohiyudheen MP ബാധ്യതയുള്ള പ്രവാസികൾ ഗൾഫിലേക്ക് ഓടും 
 • Saleem EP Mohiyudheen MP, അഥവാ ഓടിയില്ലേൽ കുടുംബക്കാർ അവനെയിട്ട് ഓടിക്കും... 

0 comments:

Post a Comment

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!