Saturday, December 26, 2009

എന്‍റെ നാട്..

വീമ്പടിക്കുന്നില്ല..കേരളത്തിലെ ഏതൊരു സുന്ദര ഗ്രാമത്തെയും പോലെയുള്ളൊരു ഗ്രാമം...ചെറുകാവ് അംശം പുത്തൂപാടം ദേശം...കോഴിക്കോടിനോട് കിന്നാരം പറഞ്ഞു  മലപ്പുറത്തിന്‍റെ മാറില്‍ തലചായ്ച്ചുറങ്ങുന്ന, ചുറ്റും പച്ചപ്പുതപ്പണിഞ്ഞ  മലകളും, അതിനു താലി ചാര്‍ത്തി പാട ശേഖരവും, പിന്നെ ഒരു പ്രൈമറി സ്കൂളും പള്ളികളും അമ്പലങ്ങളും ഒക്കെയുള്ള നാട്‌..അതിനെ നടുകെ ചീന്തി എന്നും കുളമായി കഴിയാന്‍ വിധിക്കപെട്ട ഒരു റോഡും അതിന്‍റെ പേരില്‍ തീരാത്ത അടിപിടിയും അഴിമതിയും കാണാന്‍ വിധിക്കപെട്ട നാട്ടുകാരും...കരിപ്പൂര്‍ എയര്‍്പോര്ട്ടും കാലിക്കറ്റ്‌ സര്‍വകലാശാലയും റെയില്‍്വേയും കോഴിക്കോട് നഗരവും കൈയ്യെത്താ ദൂരത്ത്‌ ആയതിനാല്‍ ചോറ് മലപ്പുറത്തും കൂറ് കോഴിക്കോടും എന്ന് തോന്നിപ്പോവാറുണ്ട്‌.. .. മലപ്പുറത്തേക്ക് മുപ്പതും കോഴിക്കോട്ടേക്ക് പത്തൊന്‍പതും കി. മീ. ദൂരം.
എന്‍റെ നാടിന്‍റെ നാടന്‍ ഭംഗി ഫോട്ടോകളില്‍് കാണുക.....

Tuesday, November 3, 2009

Monday, November 2, 2009

സ്ത്രീ വിമോചനം Made In USA.

   അമേരിക്കയുടെ പുത്തന്‍ അധിനിവേശ നീക്കങ്ങളും ഭീകരതക്കെതിരെയുള്ള പോരാട്ടങ്ങളും 'ജാനാധിപത്യം, സ്വാതന്ത്ര്യം' തുടങ്ങിയ പാശ്ചാത്യന്‍ 'അച്ചുതണ്ടുകളെ' വലയം ചെയ്തുകൊണ്ടായിരുന്നു.  അത് കൊണ്ടാണ് തങ്ങളെ എതിര്‍ക്കുന്നവരെ 'തിന്മയുടെ അച്ചുതണ്ടുകള്‍' എന്ന് അവര്‍ നാമകരണം ചെയ്തത്. അധിനിവേശത്തിന്റെ നീതിശാസ്‌ത്രം ആദ്യം നടപ്പിലാക്കിയ അഫ്ഗാനിസ്ഥാനെയും ഇറാക്കിനെയും, ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഇറാനെയും തങ്ങള്‍ ചുറ്റുന്ന അതെ അക്ഷരേഖയില്‍  കൊണ്ടുവരാന്‍ അമേരിക്ക തീവ്രമായി ശ്രമിക്കുകയുണ്ടായി.  പാശ്ചാത്യന്‍ സ്ത്രീ വിമോചന സിദ്ധാന്തങ്ങളുടെ പൂച്ച് തെളിയാനും അവരുടെ സ്‌ത്രീകളുടെ യതാര്‍ത്ഥ അവസ്ഥകള്‍ അനാവരണം ചെയ്യാനും ഈദൃശ്യ സംഭവങ്ങള്‍ ഇടയാക്കിയിട്ടുണ്ട്.
     
    

Sunday, October 25, 2009

മഴയുടെ വകഭേദങ്ങള്‍

കനത്ത വേനല്‍ ചൂടിലാണ് നാട്ടിലേക്ക് യാത്രയായത്..സൌദിയിലെ ചൂടില്‍ നിന്നും അഞ്ചര മണിക്കൂര്‍ യാത്രക്കൊടുവില്‍ എത്തിയത് പെരും മഴയിലേക്കും...വീട്ടു വളപ്പിലേക്ക് വെള്ളം വലതുകാല്‍ വെച്ചു കയറിയ ദിനത്തിലാണ് എത്തിയത്‌.. ആ മഴക്കാല ഫോട്ടോകള്‍ സൌദിയില്‍നിന്നും നോക്കുമ്പോള്‍ പത്തര മാറ്റ്.......! വരാന്തയില്‍ ഇരുന്ന്‌ എടുത്തതാണ്....

Friday, October 16, 2009

പനികളുടെ സ്വന്തം നാട്...!നാട്ടിലേക്ക് ലീവിനു പോകുന്നവര്‍ ജാഗത്രൈ....നിങ്ങളെ കാത്തു അവിടെ ഒരാള്‍ നില്പുണ്ട്... കണ്ടു മുട്ടാനുള്ള സാധ്യത ഉണ്ട്...ആള്‍ മറ്റാരുമല്ല.... ചിക്കന്‍ ഗുനിയ, തക്കാളി പണി തുടങ്ങി അടിപൊളിയെന്‍ നാമങ്ങളില്‍ വൈറല്‍് പനി വിലസുന്നു...പന്നി പ്പനിയാണ് വാര്‍ത്തകളില്‍ എങ്കിലും സത്യം ഇതാണ്... മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സര്‍ക്കാര്‍ സ്വകാര്യ ആശ്രുപത്രികളിലും ഹെല്‍ത്ത്‌ സെന്ററുകളിലും വന്‍ ക്യൂ ആണ്...പനി പിടിച്ചു ഡോക്ടര്‍മാര്‍ പലരും രോഗികളായി കൊക്കി ചാടി നടക്കുന്ന ദയനീയ കാഴ്ചകള്‍ ...ശുചിത്വം ഇല്ലായ്മ തന്നെയാണ് കാരണം...വൈറസുകളുടെയും ആശുപത്രികളുടെയും നല്ല കാലമാണ്...നിക്ഷേപ സാധ്യത അനെഷിക്കുന്നവര്‍ക്ക് ആശുപത്രികള്‍ തന്നെ നല്ലത്...
എന്റെ ഉമ്മയേയും പിടികൂടി ചിക്കന്‍ ഗുനിയ.... ഉമ്മയേയും കൂട്ടി അടുത്തുള്ള ഹെല്‍ത്ത്‌ സെന്റെറില്‍ പോയപ്പോള്‍ അവിടെ നിന്നും എടുത്ത ഫോട്ടോ...

Tuesday, May 26, 2009

പര്ച്ചയിസിംഗ് എന്ന പേക്കിനാവ്

 ന്നെങ്കിലും ഒരാത്മ കഥയെഴുതുമെങ്കില്‍ അതിലെ ഒരധ്യായം ഗള്‍ഫിലെ പ്ര്ച്ചചയിസിംഗ് എന്ന് തലക്കെട്ട് കൊടുക്കാന്‍ ഞാന്‍ നിശ്ചയിച്ചു കഴിഞ്ഞു....റോസാ പൂ പറിക്കുമ്പൊള്‍് മുള്ള് കൊള്ളുന്ന പോലെ...നെല്ലിക്ക തിന്നുമ്പോള്‍ കയ്പ്പ്ഇറക്കേണ്ടി വരുന്നത് പോലെ, നാട്ടില്‍ പോവണമെങ്കില്‍ പര്‍്ചയ്സിംഗ് എന്ന ശിക്ഷ അനുഭവിക്കണം.. അതുമായി ബന്ധപെട്ട് കസ്റ്റംസ്, കുട്ടികള്‍, ബന്ധു ജനങ്ങള്‍,,,എത്ര എത്ര കടമ്പകള്‍...

എഴുതിയാല്‍ ഒടുങ്ങാത്തത്ര പ്രയാസങ്ങള്‍!

നാട്ടില്‍ പോവണമെങ്കില്‍ ഗള്‍ഫിലെ തെരുവായ തെരുവ് മുഴുവന്‍ തെണ്ടിയാലും കിട്ടാത്ത സാധനം നോക്കി നടക്കണം...നാടീന്നു വിളിച്ചു പറയും പ്രകാരമുള്ള സാധ്ങ്ങള് മാത്രമുള്ള കടകള്‍ എവിടെയെങ്കിലുമുണ്ടോ.. ഉണ്ടെന്നാണ് അവരുടെ ധാരണ... ഏതെങ്കിലും ഗുള്‍ഫ്കാര് ഇട്ടു നടക്കുന്നതോ അതോ വീട്ടില്‍ ഉപയോഗിക്കുന്നതോ കണ്ടാണ്‌ മിക്ക ആവശ്യങ്ങളും എന്നാണു എന്റെ സര്‍വെയില്‍ വെളിപ്പെട്ടത്..

ഈയിടെ നാട്ടില്‍ നിന്നും ഉമ്രക്ക് വന്നവര്‍ പര്ച്ചയ്സിനു ഇറങ്ങി അവശരായി. അവര്‍ വിചാരിച്ച തരത്തിലുള്ള പര്‍ദ്ദ കിട്ടാതെ മണിക്കൂറുകള്‍ കറങ്ങി.. അവസാനം ക്ഷീണിചിരിക്കുമ്പോള് കൂടെയുള്ള അനുജനോട് വീട്ടുകാര്‍ക്കായി ഒരു കുമ്പസാരം: നീ വരുമ്പോള്‍ ഒന്നും കൊണ്ട് വരേണ്ട. നമുക്ക് വേണ്ടതല്ലാം ഒരു കടയില്‍ ഒരുക്കി വെച്ചിരിക്കും എന്നാണു ഞങ്ങള്‍ കരുതിയത്‌, ഇതിലും നല്ലത് നാട്ടില്‍ അവരവരുടെ സാധനങ്ങള്‍ സ്വയം എടുക്കാന്‍ വിടുന്നതാണ്...

നാട്ടിലുള്ള എല്ലാവരെയും ഒരു പ്രവശ്യമെങ്ങിലും ഇങ്ങോട്ട് കൊണ്ടുവരണമെന്ന് മറൊരാളുടെ കമണ്റ്റ്‌..വളരെ പ്രസക്തമായ ഒരു നിര്‍ദേശം...
"കേള്‍ക്കുന്നില്ലാ"എന്ന സിനിമയിലെ സുത്രവും ചിലയിടെങ്ങളില്‍ പരീക്ഷികാവുന്നതാണ്..ഒരു പാടു ഇതിനെ പറ്റി എഴുതാനുണ്ട്..ബാക്കി നിങ്ങള്‍ക്കായി വിടുകയാണ്...

അമേരിക്കയുടെ ചരിത്രം..Sunday, May 24, 2009

പെണ്ണ് വേണം; വിവാഹം വേണ്ട!
സ്ത്രീ പുരുഷ സമത്വം
Add Image

ഗള്‍ഫുകാരന്‍ = മരപ്പട്ടിSaturday, May 23, 2009

Thursday, May 21, 2009

മാഫി മുശ്കില.


Add Image