Tuesday, May 26, 2009

പര്ച്ചയിസിംഗ് എന്ന പേക്കിനാവ്

 ന്നെങ്കിലും ഒരാത്മ കഥയെഴുതുമെങ്കില്‍ അതിലെ ഒരധ്യായം ഗള്‍ഫിലെ പ്ര്ച്ചചയിസിംഗ് എന്ന് തലക്കെട്ട് കൊടുക്കാന്‍ ഞാന്‍ നിശ്ചയിച്ചു കഴിഞ്ഞു....റോസാ പൂ പറിക്കുമ്പൊള്‍് മുള്ള് കൊള്ളുന്ന പോലെ...നെല്ലിക്ക തിന്നുമ്പോള്‍ കയ്പ്പ്ഇറക്കേണ്ടി വരുന്നത് പോലെ, നാട്ടില്‍ പോവണമെങ്കില്‍ പര്‍്ചയ്സിംഗ് എന്ന ശിക്ഷ അനുഭവിക്കണം.. അതുമായി ബന്ധപെട്ട് കസ്റ്റംസ്, കുട്ടികള്‍, ബന്ധു ജനങ്ങള്‍,,,എത്ര എത്ര കടമ്പകള്‍...

എഴുതിയാല്‍ ഒടുങ്ങാത്തത്ര പ്രയാസങ്ങള്‍!

നാട്ടില്‍ പോവണമെങ്കില്‍ ഗള്‍ഫിലെ തെരുവായ തെരുവ് മുഴുവന്‍ തെണ്ടിയാലും കിട്ടാത്ത സാധനം നോക്കി നടക്കണം...നാടീന്നു വിളിച്ചു പറയും പ്രകാരമുള്ള സാധ്ങ്ങള് മാത്രമുള്ള കടകള്‍ എവിടെയെങ്കിലുമുണ്ടോ.. ഉണ്ടെന്നാണ് അവരുടെ ധാരണ... ഏതെങ്കിലും ഗുള്‍ഫ്കാര് ഇട്ടു നടക്കുന്നതോ അതോ വീട്ടില്‍ ഉപയോഗിക്കുന്നതോ കണ്ടാണ്‌ മിക്ക ആവശ്യങ്ങളും എന്നാണു എന്റെ സര്‍വെയില്‍ വെളിപ്പെട്ടത്..

ഈയിടെ നാട്ടില്‍ നിന്നും ഉമ്രക്ക് വന്നവര്‍ പര്ച്ചയ്സിനു ഇറങ്ങി അവശരായി. അവര്‍ വിചാരിച്ച തരത്തിലുള്ള പര്‍ദ്ദ കിട്ടാതെ മണിക്കൂറുകള്‍ കറങ്ങി.. അവസാനം ക്ഷീണിചിരിക്കുമ്പോള് കൂടെയുള്ള അനുജനോട് വീട്ടുകാര്‍ക്കായി ഒരു കുമ്പസാരം: നീ വരുമ്പോള്‍ ഒന്നും കൊണ്ട് വരേണ്ട. നമുക്ക് വേണ്ടതല്ലാം ഒരു കടയില്‍ ഒരുക്കി വെച്ചിരിക്കും എന്നാണു ഞങ്ങള്‍ കരുതിയത്‌, ഇതിലും നല്ലത് നാട്ടില്‍ അവരവരുടെ സാധനങ്ങള്‍ സ്വയം എടുക്കാന്‍ വിടുന്നതാണ്...

നാട്ടിലുള്ള എല്ലാവരെയും ഒരു പ്രവശ്യമെങ്ങിലും ഇങ്ങോട്ട് കൊണ്ടുവരണമെന്ന് മറൊരാളുടെ കമണ്റ്റ്‌..വളരെ പ്രസക്തമായ ഒരു നിര്‍ദേശം...
"കേള്‍ക്കുന്നില്ലാ"എന്ന സിനിമയിലെ സുത്രവും ചിലയിടെങ്ങളില്‍ പരീക്ഷികാവുന്നതാണ്..ഒരു പാടു ഇതിനെ പറ്റി എഴുതാനുണ്ട്..ബാക്കി നിങ്ങള്‍ക്കായി വിടുകയാണ്...

2 comments:

  1. ഉള്ളത് പറഞ്ഞാല്‍ കഞ്ഞി കുടി മുട്ടുമെന്നാണ്. നാട്ടിലുള്ളവര്‍ കരുതുന്നത് അറുപിശുക്ക് കൊണ്ടാണ് നമ്മള്‍ ഇങ്ങനെയൊക്കെ പറയുന്നത് എന്നാണ്‌. ജിദ്ദയില്‍ നിന്ന് ബേപ്പൂര്‍ തുറമുഖത്തേക്ക് ഒരു പാലം ഉണ്ടായിരുന്നെങ്കില്‍ ഒരു അലജംബ് ബസ്സ് വിളിചെട്ടിന്കിലും എല്ലാവരെയും ഇവിടെ കൊണ്ട് വന്നു സംഗതി ബോധ്യപ്പെടുതാമായിരുന്നു.

    ReplyDelete
  2. ബ്ലോഗ്‌ ഉശാരായിടുണ്ട് അഭിനന്ദനങള്‍ - പര്ച്ചിസിംഗ് പൈകിനാവ് ആക്കുന്നത് നാം തന്നെയാണ് എന്നാണ് എനിക്ക് പറയാനുള്ളത് . മുള്ള് കൊള്ളുമെന്നു കരുതി ആരും റോസാപൂ പരിക്കാതിരിക്കാറില്ല അതുപോലെ കൈക്കും എന്ന് കരുതി നെല്ലിക്കയും ആരും തിന്നാതിരിക്കാറില്ല. നാട്ടിലേക്ക് പോകുമ്പോള്‍ എത്ര വാങ്ങിച്ചാലും ഒരു ഗള്‍ഫുകാരനും മതി വരാറില്ല. എല്ലാം നാട്ടില്‍ കിട്ടും എന്തിനു ഇവിടെ നിന്ന് വാങ്ങിക്കണം എന്ന് മറ്റുള്ളവരെ ഉപദേശിക്കുന്ന പലരും നാട്ടില്‍ പോകാന്‍ നേരം ലഗ്ഗജ് അല്പം കൂടിയോ എന്ന് സ്വയം ആത്മഗതം ചെയ്യുന്നത് നാം കേള്‍ക്കരില്ലേ. അതുകൊണ്ട് കുടുംബങ്ങളെ നമുക്ക് കുറ്റം പറയേണ്ട. നാം തന്നെയാണ് കുറ്റക്കാര്‍.

    ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!