Sunday, October 25, 2009

മഴയുടെ വകഭേദങ്ങള്‍

കനത്ത വേനല്‍ ചൂടിലാണ് നാട്ടിലേക്ക് യാത്രയായത്..സൌദിയിലെ ചൂടില്‍ നിന്നും അഞ്ചര മണിക്കൂര്‍ യാത്രക്കൊടുവില്‍ എത്തിയത് പെരും മഴയിലേക്കും...വീട്ടു വളപ്പിലേക്ക് വെള്ളം വലതുകാല്‍ വെച്ചു കയറിയ ദിനത്തിലാണ് എത്തിയത്‌.. ആ മഴക്കാല ഫോട്ടോകള്‍ സൌദിയില്‍നിന്നും നോക്കുമ്പോള്‍ പത്തര മാറ്റ്.......! വരാന്തയില്‍ ഇരുന്ന്‌ എടുത്തതാണ്....

Friday, October 16, 2009

പനികളുടെ സ്വന്തം നാട്...!



നാട്ടിലേക്ക് ലീവിനു പോകുന്നവര്‍ ജാഗത്രൈ....നിങ്ങളെ കാത്തു അവിടെ ഒരാള്‍ നില്പുണ്ട്... കണ്ടു മുട്ടാനുള്ള സാധ്യത ഉണ്ട്...ആള്‍ മറ്റാരുമല്ല.... ചിക്കന്‍ ഗുനിയ, തക്കാളി പണി തുടങ്ങി അടിപൊളിയെന്‍ നാമങ്ങളില്‍ വൈറല്‍് പനി വിലസുന്നു...പന്നി പ്പനിയാണ് വാര്‍ത്തകളില്‍ എങ്കിലും സത്യം ഇതാണ്... മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സര്‍ക്കാര്‍ സ്വകാര്യ ആശ്രുപത്രികളിലും ഹെല്‍ത്ത്‌ സെന്ററുകളിലും വന്‍ ക്യൂ ആണ്...പനി പിടിച്ചു ഡോക്ടര്‍മാര്‍ പലരും രോഗികളായി കൊക്കി ചാടി നടക്കുന്ന ദയനീയ കാഴ്ചകള്‍ ...ശുചിത്വം ഇല്ലായ്മ തന്നെയാണ് കാരണം...വൈറസുകളുടെയും ആശുപത്രികളുടെയും നല്ല കാലമാണ്...നിക്ഷേപ സാധ്യത അനെഷിക്കുന്നവര്‍ക്ക് ആശുപത്രികള്‍ തന്നെ നല്ലത്...
എന്റെ ഉമ്മയേയും പിടികൂടി ചിക്കന്‍ ഗുനിയ.... ഉമ്മയേയും കൂട്ടി അടുത്തുള്ള ഹെല്‍ത്ത്‌ സെന്റെറില്‍ പോയപ്പോള്‍ അവിടെ നിന്നും എടുത്ത ഫോട്ടോ...