Sunday, October 25, 2009

മഴയുടെ വകഭേദങ്ങള്‍

കനത്ത വേനല്‍ ചൂടിലാണ് നാട്ടിലേക്ക് യാത്രയായത്..സൌദിയിലെ ചൂടില്‍ നിന്നും അഞ്ചര മണിക്കൂര്‍ യാത്രക്കൊടുവില്‍ എത്തിയത് പെരും മഴയിലേക്കും...വീട്ടു വളപ്പിലേക്ക് വെള്ളം വലതുകാല്‍ വെച്ചു കയറിയ ദിനത്തിലാണ് എത്തിയത്‌.. ആ മഴക്കാല ഫോട്ടോകള്‍ സൌദിയില്‍നിന്നും നോക്കുമ്പോള്‍ പത്തര മാറ്റ്.......! വരാന്തയില്‍ ഇരുന്ന്‌ എടുത്തതാണ്....









ഇത് ചിത്രത്തിന്റെ ഭീകര വശം.
നാട്ടില്‍ നിന്നും തിരിച്ചു ജിദ്ദയിലെത്തി ഒരു മാസം ആയപ്പോള്‍...ദുല്‍ഹാജ് എട്ടിന് ഹാജിമാര്‍ മക്കയിലേക്ക് പോയപ്പോള്‍ തുടങ്ങിയ മഴ നൂറുകണക്കിന് ആളുകളുടെ ജീവനും പതിനായിരക്കണക്കിനു വാഹനങ്ങളും നശിപ്പിച്ചു..മഴയ്ക്ക് മുന്‍പുള്ള  ഭയാനകമായ കാര്‍മേഘം ഇന്ന് വരെ കാണാത്തത്ര ഭീകരമായിരുന്നു....ദൈവിക ശിക്ഷ പോലെ തോന്നിച്ചു...നാട്ടിലെപ്പോലെ ഒരു ദിവസം മുഴുവന്‍ മഴ പൈതിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ...? ജിദ്ദ മൊത്തം ഒലിച്ച് പോകുമായിരുന്നു...മരുഭൂമിയില്‍ മഴ പൈതാല്‍ ഭൂമിയിലേക്ക്‌ താഴില്ല. അതിനാല്‍ പെട്ടെന്ന് ജലനിരപ്പുയരും. വെള്ളം പോകേണ്ട താഴ്വരകളില്‍ ബില്ടിങ്ങുകള്‍ എടുത്തതാണ് പ്രശ്ന കാരണം എന്ന് കേള്‍ക്കുന്നു...അനേഷണം നടക്കുന്നുണ്ടുത്രേ !
ഇത്തരം കെടുതികളില്‍ നിന്നും അള്ളാഹു നമ്മെ കാത്തു രക്ഷിക്കെട്ടെ ..!








1 comment:

  1. ithu nannayirikkunnu .....
    iniyum othiri ezhuthan ashamsakal!!!

    ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!