Saturday, December 26, 2009

എന്‍റെ നാട്..

വീമ്പടിക്കുന്നില്ല..കേരളത്തിലെ ഏതൊരു സുന്ദര ഗ്രാമത്തെയും പോലെയുള്ളൊരു ഗ്രാമം...ചെറുകാവ് അംശം പുത്തൂപാടം ദേശം...കോഴിക്കോടിനോട് കിന്നാരം പറഞ്ഞു  മലപ്പുറത്തിന്‍റെ മാറില്‍ തലചായ്ച്ചുറങ്ങുന്ന, ചുറ്റും പച്ചപ്പുതപ്പണിഞ്ഞ  മലകളും, അതിനു താലി ചാര്‍ത്തി പാട ശേഖരവും, പിന്നെ ഒരു പ്രൈമറി സ്കൂളും പള്ളികളും അമ്പലങ്ങളും ഒക്കെയുള്ള നാട്‌..അതിനെ നടുകെ ചീന്തി എന്നും കുളമായി കഴിയാന്‍ വിധിക്കപെട്ട ഒരു റോഡും അതിന്‍റെ പേരില്‍ തീരാത്ത അടിപിടിയും അഴിമതിയും കാണാന്‍ വിധിക്കപെട്ട നാട്ടുകാരും...കരിപ്പൂര്‍ എയര്‍്പോര്ട്ടും കാലിക്കറ്റ്‌ സര്‍വകലാശാലയും റെയില്‍്വേയും കോഴിക്കോട് നഗരവും കൈയ്യെത്താ ദൂരത്ത്‌ ആയതിനാല്‍ ചോറ് മലപ്പുറത്തും കൂറ് കോഴിക്കോടും എന്ന് തോന്നിപ്പോവാറുണ്ട്‌.. .. മലപ്പുറത്തേക്ക് മുപ്പതും കോഴിക്കോട്ടേക്ക് പത്തൊന്‍പതും കി. മീ. ദൂരം.
എന്‍റെ നാടിന്‍റെ നാടന്‍ ഭംഗി ഫോട്ടോകളില്‍് കാണുക.....




 

5 comments:

  1. ഒരു എയര്‍ ടിക്കെറ്റ്‌ കിട്ടിയിരുന്നെങ്കില്‍, ദാ.. നാളെ ഞാന്‍ ഐക്കരപ്പടിയില്‍ എത്തും... കൊതി മൂത്ത് പ്രാന്താവുന്ന ചിത്രങ്ങള്..

    ReplyDelete
  2. നാട് കണ്ടു നാട് മിസ്സ് ചെയ്യുന്നു.

    ReplyDelete
  3. I saw your blog for the first time.
    Nice photos, nice style! You have the taste of language.....we expect more of you in future.

    All the best wishes.

    Abdul Lathief
    Areacode

    ReplyDelete
  4. Thanks to everybody for your valuable comments!

    ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!