Monday, January 11, 2010

ധന്യമീ യാത്ര...

      യാത്രകള്‍ ആനന്ദകരമാവുന്നത് സഹയാത്രികര്‍ ആനന്ദ ദായകരാവുംബോഴാണ്. നല്ല വാഹനം പോലെ തന്നെ  പ്രധാനമാണ് നല്ല സഹയാത്രികര്‍.
       ജിദ്ദയില്‍ നിന്നും റിയാദിലേക്ക് ഉള്ള 900 കി.മീ. വഴി ദൂരം, ബസ്‌ യാത്രയുടെ എല്ലാ ബുദ്ടിമുട്ടുകളും കാറ്റില്‍ പറത്തിക്കൊണ്ടു, അനായാസം താണ്ടാനായത്‌ വിസ്മയമായി തോന്നുന്നു. ഭയപ്പെട്ടിരുന്ന നടുവേദനയെല്ലാം മരുഭുവിലെ ജലകണങ്ങള്‍ പോലെ ആവിയായി എങ്ങോ പോയ്‌ മറഞ്ഞു !
       ഇസ്ലാഹി സെന്റര് സംഘടിപ്പിച്ച ഖുര്‍ആന്‍ സമ്മാനദാന പരിപാടിയിലേക്ക് 25ജിദ്ദക്കാരും 13 മക്കക്കാരും ആയി 7/1/10 വ്യാഴം നട്ടുച്ചയ്ക്ക് യാത്ര തിരിച്ചു. പുലര്‍ച്ചെ രണ്ടു മണിക്ക് റിയാദില്‍ എത്തിച്ചേര്‍ന്നു. വെള്ളിയാഴ്ച വൈകുന്നേരം വരെ വിവിധ പരിപാടികള്‍ക്ക് ശേഷം തണുത്തു വിറയ്ക്കുന്ന റിയാദിനോട് വിട...വീണ്ടും തിരിച്ചൊരു യാത്ര..ശനിയാഴ്ച പുലര്‍ച്ചെ 5നു തിരിച്ചെത്തി..
        ഇത് പോലൊരു യാത്രയില്‍ മരുഭൂമിയുടെ വിവരണം ആയിരിക്കും മനസ്സിലേക്ക് ഓടി വരിക. എന്നാല്‍ അകക്കാഴ്ച്ചകള്‍ക്ക് നിറവും പകിട്ടും  ഏറുമ്പോള്‍  പുറം കാഴ്ചകള്‍ നിറം മങ്ങുന്നതായി തോന്നിയത് വിസ്മയമാവുന്നത് അവിടെയാണ്....ഓടുന്ന ബസിനുള്ളിലെ കൊച്ചു ഭൂമികയും മലയാളികളുടെ കൂട്ടായ്മക്ക് ധാരാളം.. 


      ബസിന്‍റെ  മുന്‍ സീറ്റ്‌ സ്റ്റേജ്, കുറ്റമറ്റ  മൈക്, മറ്റൊന്നും ചെയ്യാനില്ലാതെ മൈകിലേക്ക് തന്നെ നോക്കിയിരിക്കുന്ന സദസ്സ്.. ബസിന്‍റെ ഉള്ളിലൊരു അരങ്ങു ഒരുങ്ങുകയാണ്...മാനു മദനിയുടെ യാത്രാപ്രാര്‍ത്ഥനയോടെയുള്ള ഉല്‍ബോധനം, അബ്ദുല്‍റഹ്മാന് ‍സാഹിബിന്‍റെ  ഉദ്ഘാടനഭാഷണം...യാത്രക്ക് ജീവന്‍ വെച്ച് വരികയാണ്...ഒരു വേള തങ്ങള്‍ യാത്രയിലാണെന്ന് പോലും വിസ്മരിച്ച നിമിഷങ്ങള്‍..ആരെയും വിടാതെ തമാശയുടെ അകമ്പടിയോടെയുള്ള ഉമര്‍മാഷുടെ അവതാരക മികവ്....മനാഫ് മാസ്റ്ററുടെ കുട്ടിത്തം തുളുമ്പുന്ന കവിത‍, ബഷീര്‍ മാമാങ്കരയുടെ വക തമാശയുടെ മാല പടക്കങ്ങള്‍..... ചെറുപ്പകാലം അയവിറക്കിയ സമീര്‍ സാഹിബ്‌ ന്യൂ മാഹി....സലിം ചുങ്കത്തറയുടെയും  റഷീദിന്റെയും സെക്കരിയയുടെയും പിന്നെ കുട്ടികളുടെയും  പാട്ടുകള്‍, സൈനുദീന്‍ ഒളവണ്ണയുടെ ക്വിസ് മത്സരം, രസകരമായ പരിചയപ്പെടല്‍ തുടങ്ങി മുഴുവന്‍ യാത്രികരും ഒന്നായ നിമിഷങ്ങള്‍...ചര്‍ച്ചകള്‍ക്ക് മേമ്പൊടിയായി, അഷ്‌റഫ്‌ മൈലാടിയുടെ സഹാധര്മിനിയുടെ വകയായി  രുചികരമായ കോഴിക്കോടന്‍ പലഹാരങ്ങള്‍..തിരിച്ചു വരുമ്പോള്‍ ഹൃദ്യമായ യാത്രാവലോകനം...വിജയികള്‍ക്കുള്ള സമ്മാന വിതരണം...ബസ്‌ യാത്ര ആനന്ദകരമാക്കിയ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഉമര്‍ മാസ്റ്റര്‍ ആയിരുന്നു..ബാക്കി ചിത്രങ്ങളില്‍...


1 comment:

  1. I dedicate this post to my fellow travellers from Jeddah & Makkah.
    Saleem EP

    ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!