Thursday, June 3, 2010

'Discover Youself ' workshop in Jeddah by Eng. Sadatullah Khan : എന്‍റെ അനുഭവ കുറിപ്പ്

            പ്രവാസത്തിലെ ഉറക്കമൊഴിക്കലിന്‍റെ ദിനമായ വ്യാഴായ്ചയുടെയും ഉറക്കത്തിന്‍റെ ദിനമായ വെള്ളിയാഴ്ചയുടെയും പതിവ് രീതികള്‍ തെറ്റിച്ച് സിത്തീന്‍ തെരുവിലെ സീസണ്‍സ് റസ്റ്റോറന്റില്‍ രണ്ടു ദിവസത്തെ വ്യക്തിത്വ വികസന വര്‍ക്ക്‌ ഷോപ്പ് നടക്കുന്നത് നേരത്തെ അറിഞ്ഞു. സംഘടിപ്പിക്കുന്നത് ഇന്ത്യന്‍ ഇസ്ലാഹി സെന്‍റെര്‍ അസീസിയ ഏരിയ കമ്മിറ്റി.


ഇസ്ലാമിക പരിപ്രേക്ഷത്തില്‍ നടത്തപ്പെടുന്ന എന്‍ജി. സദതുള്ള ഖാന്‍റെ വര്‍ക്ക്‌ ഷോപ്പിനെ കുറിച്ചു ഒരു പാട് കേട്ടിരുന്നു. പ്രവാസത്തിന്റെ അനിവാര്യമായ പ്രയാസങ്ങളുടെ കൂടെ വേറെയും ഒത്തിരി പ്രയാസങ്ങള്‍ വെറുതെ അനുഭവിക്കുന്നവര്‍. താന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്വയം ആപതിച്ച പ്രയാസങ്ങളുടെ ഗര്‍ത്തങ്ങളില്‍ നിന്നും ഫിനിക്സ് പക്ഷിയെപ്പോലെ കരകയറാന്‍ സഹായിച്ച ഒരു പിടി സുത്രങ്ങള്‍ ഖാന്‍ സാഹിബ്‌ ഞങ്ങള്‍ക്ക് പകര്‍ന്നു തന്നു.
               ഒന്നാം ദിവസം തന്നെ ഞങ്ങളുടെ കോച്ച് ഏല്‍പിച്ച പണി മതിയായിരുന്നു ഒരാളുടെ അഹങ്കാരം അവസാനിക്കാന്‍; നമ്മുടെ നന്മകളും ചീത്തകളും മറ്റൊരാളില്‍ നിന്നും അറിയാനുള്ള ഇന്റര്‍വ്യൂ ആയിരുന്നു അത് . എന്നിലെ ദുഷ്യങ്ങളും നന്മകളും എന്‍റെ ഭാര്യ, മക്കള്‍, സുഹൃത്തുക്കള്‍ പറയുക, ഞാന്‍ അത് നിര്‍വകരനായി കേള്‍ക്കുക എന്നതായിരുന്നു അത്. അദ്ഭുതം. കൊച്ചിനോട് വാക്ക് പാലിച്ചു. പക്ഷെ, അടുത്ത ദിവസം അതിനെക്കാള്‍ കടുത്ത പരീക്ഷണമായിരുന്നു.  രാവിലെ വന്ന പാടെ നുറു  പേരുടെ മുന്‍പാകെ കഴിഞ്ഞ ദിവസത്തെ ഇന്റര്‍വ്യൂ അനുഭവം പറയാന്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ആള്‍ ഞാനായിരുന്നു. പല്ലില്‍ കുത്തി മണക്കുന്ന അനുഭവം.  പോരാത്തതിനു, സ്റ്റേജില്‍ തന്നെ നിര്‍ത്തി നമ്മുടെ തെറ്റുകള്‍ നാം തന്നെ സമ്മതിക്കുന്ന ക്ലൈമാക്സ്‌.  സത്യം പറഞ്ഞാല്‍ ഇതിലും വലിയൊരു ട്രെയിനിംഗ് എവിടെയും കിട്ടില്ല എന്ന് തീര്‍ച്ച.  ഫറോവയെ പോലും വിനയാന്വിതനാക്കാന്‍ പോന്ന കരുത്തുണ്ടായിരുന്നു അവയ്ക്ക്.

               രണ്ടാം ദിവസം സംഭവ ബഹുലം; ഒന്നിനെയും മുന്‍വിധിയില്ലാതെ സമീപിക്കുക, കണ്ണാടിയില്‍ പ്രതിരുപം നോക്കി തന്നെ താനായി തന്നെ കാണാനും അതില്‍ ത്രപ്തിപ്പെടാനുമുള്ള ട്രെയിനിംഗ്, നിരുപാധികം മാപ്പ് കൊടുത്തു സ്വന്തം മനസ്സിനെ സ്വതന്ത്രമാക്കല്‍ തുടങ്ങിയവ അയത്ന ലളിതമായി ഉദാഹരണങ്ങളും അഭിനയവും ഒക്കെയായി ഖാന്‍ സാബ്‌ ഞങ്ങളെ പഠിപ്പിച്ചു. സ്വന്തത്തോടുള്ള ഹിജ്റയും ജിഹാദും പഠിപ്പിച്ചു. ഇവയെല്ലാം കൃത്യമായി അഭ്യസിക്കാന്‍ ഉണര്‍ത്തി.
                               
                 കഴിഞ്ഞ കാല സംഭവങ്ങളെയും ദുരനുഭവങ്ങളെയും ചുമന്ന് കൊണ്ട് നടക്കുക വഴിയാണ് പലരുടെയും ജീവിതം ദുഷ്കരമായി മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരാളോടുള്ള പകയോ വിദ്വേഷമോ സൂക്ഷിക്കുക വഴി ഭാവിയുടെ വഴി മുടക്കിയായി സ്വന്തം മനസ്സിനെതന്നെ പ്രതിഷ്ഠിക്കുകയാണ് നാം ചെയ്യുന്നതെന്ന് സോദാഹരണം വിശദീകരിച്ചു. ഓരോരുത്തരുടെയും തലച്ചോറിനുള്ളില്‍ സ്വയം പ്രതിരോധത്തിന്‍റെതായ ഒരു സര്‍പ്പമുണ്ട്. വാഗ്വാദങ്ങളും സംഘട്ടങ്ങളും നടക്കുമ്പോള്‍ വ്യക്തികള്‍ തമ്മിലല്ല അവരുടെ സര്‍പ്പങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടുന്നത്. അതുകൊണ്ട് തന്നെ അത്തരം വേളകളില്‍ സ്വയം പിന്‍വലിയാനും സര്‍പ്പം മടങ്ങിപ്പോയ ശേഷം അയാളുമായി ബന്ധപ്പെടാനും കഴിയണം. സംഭവ വികാസങ്ങളെ അപ്പപ്പോള്‍ ചെറുത്തു നില്‍ക്കുന്നതിനു പകരം അവയെ അംഗീകരിച്ചു കൊണ്ട് പ്രതിചലനങ്ങള്‍ തിട്ടപ്പെടുത്താനുള്ള രീതിശാസ്ത്രം വളര്‍ത്തിയെടുക്കാന്‍ കഴിയണം എന്നും അദ്ദേഹം പറഞ്ഞു

                 രണ്ടു ദിവസമായി ചുരുക്കിയ ത്രൈദിന വര്‍ക്ക്‌ ഷോപ്പ് തീരുമ്പോള്‍ വീണ്ടും കണ്ടുമുട്ടാനും പങ്കുവെക്കാനും ടീമുകള്‍ രൂപപ്പെട്ടിരുന്നു. വികാര നിര്‍ഭരമായ വിടവാങ്ങല്‍ ചടങ്ങിലൂടെ, പ്രാര്‍ത്ഥന പൂര്‍വ്വം രണ്ടു ദിവസത്തെ മാരത്തോണ്‍ ട്രെയിനിംഗ് കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ ജീവതത്തെ കുറിച്ചുള്ള ശുഭാപ്തി വിശ്വാസം ഓരോ മുഖത്തും പ്രകടമായിരുന്നു.

വര്‍ക്ക്‌ ഷോപ്പില്‍ പങ്കെടുത്ത മറ്റുള്ളവരുടെ അനുഭവങ്ങള്‍ വായിക്കാന്‍ താഴെ ലിങ്ക് ക്ലിക്ക്/cut paste ചെയ്യുക.
 http://discussionislam.blogspot.com/2010/05/discover-yourself-workshop-in-jeddah.html#comments

Quotes from a few great personalities who discovered themselves in one way or the other : 
 • Napoleon : "The world suffers a lot. Not because of the violence of bad people, But because of the silence of good people!"
 • Einstein   : "I am thankful to all those who said NO to me, Its Because of them I did it myself.."
 • Abraham Lincoln : "If friendship is your weakest point then you are the strongest person in the world"
 • Shakespeare : "Laughing Faces Do Not Mean That There Is Absence Of Sorrow!  But It Means That They Have The Ability To Deal With It".
 • Willian Arthur : "Opportunities Are Like Sunrises, If You Wait Too Long You Can Miss Them".
 • Shakespeare : "Never Play With The Feelings Of Others Because You May Win The Game But The Risk Is That You Will Surely Loose The Person For Life Time".
 • Hitler: "When You Are In The Light, Everything Follows You, But When You Enter Into The Dark, Even Your Own Shadow Doesnt Follow You."
 • Shakespeare: "Coin Always Makes Sound But The Currency Notes Are Always Silent. So When Your Value Increases Keep Yourself Calm Silent"
 • John Keats : "It Is Very Easy To Defeat Someone, But It Is Very Hard To Win Someone"
                May God Almighty Bless You With Health,Happiness and Prosperity Always.

2 comments:

 1. നല്ല അനുഭവക്കുറിപ്പ്. സ്വയം കണ്ടെത്താനും നമ്മെ തന്നെ വിമര്‍ശനാത്മകമായി വിലയിരുത്താനും പറ്റിയ അനുഭവമായിരുന്നു ആ ക്യാമ്പ്. അതില്‍ പങ്കെടുത്ത ഒരാള്‍ എന്ന നിലക്ക് താങ്കളുടെ വരികളെ എളുപ്പത്തില്‍ ഉള്‍കൊള്ളാന്‍ കഴിയുന്നുണ്ട്. സര്‍പ്പത്തെ ശ്രദ്ധിക്കണേ..

  ReplyDelete
 2. ബഷീര്‍ സാഹിബ്‌,
  നന്ദി. താങ്കളുടെ പ്രതികരണം നന്നായി. സര്‍പ്പത്തെ ഓരോ ചുവടു വെപ്പിലും ശ്രദ്ധിക്കുന്നുണ്ട്.
  ഇന്ന് ഞങ്ങള്‍ തുടര്‍ മീറ്റിംഗ് കൂടി. വര്‍ക്ക്‌ ഷോപ്പില്‍ പങ്കെടുക്കാത്തവരും എത്തിയിരുന്നു. എല്ലാവര്ക്കും വലിയ അനുഭവമായി. അടുത്ത് തന്നെ മലയാളത്തില്‍ ഒരു വര്‍ക്ക്‌ ഷോപ്പ് നടത്താന്‍ തീരുമാനിച്ചു.

  ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!