Tuesday, July 6, 2010

മലയാളിയാണോ ?

ഗള്‍ഫ്‌ മലയാളിയുടെ സംഘഗുണങ്ങളും ജോലിയിലുള്ള മികവും   മാലോകര്‍ വാഴ്ത്തിയത് നേര്.  മുംബയിലെ  ശിവസേനക്കാര്‍  നടത്തിയ സര്‍വേയിലും  മലയാളി അവിടെ  തന്നെ നില്‍ക്കട്ടെ എന്നാണത്രെ      അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇന്ത്യക്കാരുടെയും മനുഷ്യ കുലത്തിന്റെ തന്നെയും സംഗമ ഭുമിയായ ഗള്‍ഫില്‍ മലയാളിയുടെ ചില ദുസ്വഭാവങ്ങള്‍ അവന്‍റെ റേറ്റിംഗ് കുറക്കുന്നുണ്ട്‌. എനിക്ക് തന്നെ പലപ്പോഴും ദുസ്സഹമായി തോന്നിയിട്ടുണ്ട്. ആയതിനാല്‍ എല്ലാ മല്ലുകളെയും ഒന്ന് ഗുണദോഷിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കയാണ്..!


രംഗം ഒന്ന് (മോനെ നിന്‍റെ നാടേത്‌? ) :      
നിന്‍റെ രാജ്യം ഏതെന്നു ചോദിച്ചാല്‍ ഗള്‍ഫ്‌ മല്ലുവിന്‍റെ മറുപടി "കേരളം" എന്നായിരിക്കും. അറബികള്‍ക്ക് വരെ ഇതറിയാം, അതിനാല്‍ അവര്‍ കേരളക്കാരെ "മലബാരി/കേരള" എന്ന് വിളിക്കുന്നു. കഴിഞ്ഞ ദിവസം മിസ്റി ഫാര്‍മസിസ്റ്റ് എനിക്ക് ഡോക്ടര്‍ തന്ന ലീവ് ലെറ്ററില്‍ രാജ്യം 'ഹിന്ദി' എന്നെഴുതിയത് കണ്ടു ചോദിച്ചു, എന്താ 'കേരള'  എന്നെഴുതാത്തതെന്ത്. അവിടെ പണിയെടുക്കുന്ന മലയാളീ ഫാര്‍മസിസ്റ്റിനിട്ടു  താങ്ങിയതാണ്.  ഈ ദേശബോധമില്ലായ്മ പലപ്പോഴും മലയാളിയെ ഒറ്റപെടുത്തുന്നുണ്ട്. മലയാളിയെ അന്യ സംസ്ഥാനക്കാര്‍ വെറുക്കുന്നു എന്നതാണ് പരമാര്‍ത്ഥം. കൂടെ ജോലി ചെയ്യുന്ന കന്നടക്കാരന്‍ ചോദിക്കാറുണ്ട്...എന്നാ നിങ്ങള്‍ പുതിയ രാജ്യമായി സ്വാതന്ത്ര്യം വാങ്ങിക്കുക എന്ന്.

"മലബാരി"ക്കുള്ള മറ്റൊരു സ്വഭാവം അവന്‍ തെക്കന്മാരായ കേരളക്കരോട് "സ്റ്റേറ്റ്കാരനാണോ" എന്ന് ചോദിക്കുന്നതാണത്രെ.ടൊയോട്ട  സ്പെയര്‍ പാര്‍ട്സ് കടയിലെ 'തെക്കന്‍' മലയാളം സംസാരിക്കുന്ന ആളോട് എവിടെയാ നാട് എന്ന് ചോദിച്ചു...കക്ഷി ഉടനെ " ഞാന്‍ സ്റ്റേറ്റ്കാരനാ" എന്ന് പറഞ്ഞു ചിരിച്ചു. വീണ്ടും സ്ഥലം തിരക്കിയപ്പോള്‍ ആ ആലപ്പുഴക്കാരന്‍ (പി ഡീ പി) മലപ്പുറത്ത്‌കാരുടെ സ്വഭാവം വിവരിച്ചു. മലപ്പുറത്ത്‌കാരെ ഈ സ്വഭാവം മാറ്റാനുള്ള ശ്രമത്തിലാണദ്ദേഹം !

രംഗം രണ്ട്  (ഭാഷ):
മല്ലു ആരെ കണ്ടാലും 'മലയാളിയാണോ' എന്ന് ചോദിക്കും, ആരോടും കയറി മലയാളത്തില്‍ സംസാരം തുടങ്ങുകയും ചെയ്യും....രാഷ്ട്രഭാഷയാണെന്ന് പറഞ്ഞിട്ടെന്താ കാര്യം, ഹിന്ദിയാണ്‌ തീരെ താല്പര്യമില്ലാത്ത ഭാഷ..ആര് ചോദിച്ചാലും 'ഹിന്ദി തോട തോട' എന്ന് പറഞ്ഞു തടി തപ്പും. ബംഗാളി, തുര്‍ക്കി ഭാഷകള്‍ വരെ പറയുന്ന മലയാളികളെ എനിക്കറിയാം. രാഷ്ട്രഭാഷയുടെ കാര്യത്തില്‍ കൂടി ഒന്ന് ശ്രദ്ധിച്ചാല്‍ എത്ര നന്ന്!
ഗള്‍ഫിലെ കാര്യമാണ് ഞാന്‍ പറയുന്നത്, ഇന്ത്യയിലെ ഹിന്ദി ബെല്‍റ്റില്‍ ജോലി ചെയ്യുന്ന മലയാളി നന്നായി ഹിന്ദി സംസാരിക്കുന്നവരാണ്‌.

കാലിക്കറ്റ്‌ എയര്‍പോര്‍ട്ട് വരുന്നതിനു മുമ്പുള്ള കഥയാണ്.
ബോംബെയിലെ കസ്റ്റംസ് കേരളക്കാരെ പിഴിഞ്ഞിരുന്ന കാലം..ഇംഗ്ലീഷ് അറിയാത്ത എന്‍റെ നാട്ടുകാരന്‍ ബോംബെ എയര്‍പോര്‍ട്ടില്‍ ചെന്ന് കസ്റ്റംസ്കാരോട് അറബിയില്‍ തട്ടിക്കയറിയ കഥ അയാള്‍ തന്നെയാണ് എന്നോട് പറഞ്ഞത്. അയാളുടെ അറബി കേട്ട് അന്തം വിട്ട മറാത്തി കസ്റംസ്കാരന്‍ വേഗം തടി സലാമത്താക്കിയത്രെ! എന്‍റെ കമ്പനിയിലെ ഒരു മല്ലുവും ഹിന്ദിവാലയും പരസ്പരം ശണ്ട കൂടിയപ്പോള്‍ ഉപയോഗിച്ചതും അറബി ഭാഷ തന്നെ. ശ്രീലങ്കക്കാരനും ബംഗാളിയും വരെ ഹിന്ദി പറയും..പക്ഷെ ഇന്ത്യക്കാരനായ മലയാളി പറയില്ല..

ഇതൊന്നും തമിഴനെപ്പോലെ  മാതൃഭാഷ പ്രേമം കൊണ്ടോ കേരളത്തോടുള്ള സ്നേഹം കൊണ്ടോ ആണെന്ന് ധരിച്ചേക്കരുത്. ഫ്രീ ആയ മലയാളം മീഡിയ വിദ്യാഭ്യാസം വിട്ടു വന്‍ഫീസ്‌ ഈടാക്കുന്ന സ്റ്റാന്‍ഡേര്‍ഡ് തീരെ ഇല്ലാത്ത നാട്ടിലെ നാടന്‍ ഇംഗ്ലീഷ് സ്കൂളിലാണ്  മക്കളെ ചേര്‍ക്കുക. മലയാളവും ഇഗ്ലീഷും   അല്ലാത്ത ഒരുതരം മംഗ്ലീഷ് (ഓല മടല്‍ വരുന്നു രണ്നിക്കോ എന്ന തരത്തില്‍)  ആണ് അവിടെ മീഡിയം. കോളേജുകളില്‍ പോലും മലയാളത്തില്‍  ക്ലാസ്സെടുക്കുന്നു. നമ്മുടെ പല മന്ത്രിമാരും (മന്ത്രിണിയും) മലയാളം അല്ലാത്ത ഒരു ഭാഷയും കൈകാര്യം ചെയ്യാന്‍ കഴിയാത്തവരാണ് എന്നത് ചേര്‍ത്ത് വായിക്കുക.
സുഹൃത്തേ ഒരു മാറ്റം വേണ്ടേ നമുക്ക്?

ചോദ്യം :

മലയാളി ജോലി ചെയ്യാന്‍ ഇഷ്ടപെടാത്ത ഭൂലോകത്തെ ഏക സ്ഥലം ഏത്?   കേരളം.

3 comments:

 1. "മലയാളി ജോലി ചെയ്യാന്‍ ഇഷ്ടപെടാത്ത ഭൂലോകത്തെ ഏക സ്ഥലം ഏത്? കേരളം".
  സത്യം

  ചേര്‍ത്തു വായിക്കാവുന്ന ഒരു പോസ്റ്റ്‌
  ദുരഭിമാനികളായ ദാസന്‍മാര്‍
  http://chaliyaarpuzha.blogspot.com/2010/06/blog-post_28.html

  ReplyDelete
 2. ഓല മടല്‍ ഈസ് കമിങ്ങ് ഡൌണ്‍
  ലൈഫ് വേണേല്‍ റണ്ണിക്കോ റണ്ണിക്കോ

  ReplyDelete
 3. @റിയാസ് (മിഴിനീര്‍ത്തുള്ളി): Thanks for your extensive reading of my blog and comment on each and every one ! Good reader and good dosth !

  ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!