Monday, October 4, 2010

" കള്ളന്മാരെ പറ്റിക്കരുത്"

'ആയിരം കാതമകലെ' ഈ ജിദ്ദയിലാണെങ്കിലും ശറഫിയ നഗരം കണ്ടാല്‍ 'കൊണ്ടോട്ടി' അങ്ങാടി ആണെന്നേ തോന്നൂ. മലപ്പുറം 'സ്ലാന്ഗില്‍' പച്ച മലയാളം പറയുന്ന അറേബ്യന്‍ നാടാണ് ശറഫിയ. വര്‍ഷങ്ങള്‍ക്കു മുമ്പ് (എത്ര വര്‍ഷമായി എന്നോര്‍മയില്ല!) ജിദ്ദയില്‍ എത്തി ആദ്യമായി ശറഫിയ നഗരം സന്ദര്‍ശിച്ചപ്പോള്‍ എനിക്ക് തോന്നിയത് ഞാന്‍ കൊണ്ടോട്ടി 'ജനതാ ബസാറില്‍' നില്‍ക്കുന്നതായാണ്. കുടുംബാസൂത്രണ സംരംഭങ്ങള്‍ കരുത്തര്‍ജിച്ച്ച ഇക്കാലത്ത് മലയാളികളെ, പ്രത്യേകിച്ചും യുവാക്കളെ, ഇത്രയേറെ നാട്ടില്‍ പോലും കാണുമോന്നു സംശയം. ഗള്‍ഫ്‌ യുദ്ധത്തില്‍ ഇറാക്കിനെ  പിന്തുണച്ചതിന്റെ പേരില്‍ സൌദികളുടെ അപ്രീതിക്ക്  വിധേയരായ  യമനികളുടെ കൈകളില്‍ നിന്നും ഈ നഗരം മലയാളികള്‍ ഏറ്റു വാങ്ങുകയായിരുന്നു എന്നത് ചരിത്രം.   ഈ മലയാളി തെരുവില്‍ സ്ഥിരമായി എല്ലാ അവധി ദിനങ്ങളിലും വരുന്നത് ഒരു ലഹരിയായി (ബാധയായി) മാറിയ എത്രയോ പേരുണ്ട്. ദൂരെ ദിക്കുകളില്‍ നിന്നും അവരെത്തും; സ്വന്തക്കാരെയും കൂട്ടുകാരെയും കാണാനും അല്ലാതെയും. വാരാന്ത്യങ്ങളില്‍  ജനസാഗരം തീര്‍ത്തു അവര്‍ വെള്ളിയാഴ്ച രാത്രി വരെ ശറഫിയയിലുണ്ടാവും. ഈ സാഗര  ലഹരിയുടെ തിക്തഫലം അനുഭവിക്കുന്ന വാഹനക്കാര്‍ വാരാന്ത്യങ്ങളില്‍ റോഡിന്‍റെ ഒത്ത നടുവില്‍ നിന്നുള്ള ഈ നാട്ടു വര്ത്തമാനക്കാരെ  ഒഴിവാക്കി വേണം  വാഹനം ഓടിക്കാന്‍. ഗള്‍ഫുകാര്‍ക്ക് നാട്ടുകാരെയും  കുടുംബങ്ങളെയും  കാണാന്‍  കല്യാണത്തിനോ  മരണവീട്ടിലോ  പോയാല്‍  മതിയെങ്കില്‍  ഇവിടെ  ജിദ്ദക്കാര്‍ക്ക്  അതിനു  ശറഫിയയില്‍  
വരണം. 'ലുങ്കി ന്യൂസ്‌' മൊത്തമായും ചില്ലറയായും കിട്ടാനും വേറെ എവിടെയും പോകേണ്ടതില്ല. ശറഫിയ വിശേഷങ്ങള്‍ ഇങ്ങനെ ഒത്തിരിയുണ്ട്. അത് പിന്നെ പറയാം. കഥയുടെ രംഗ പാശ്ചാത്തലം വിവരിച്ചപ്പോള്‍ അല്പം കാട് കയറിയെന്നു മാത്രം. 

(അകലങ്ങളില്‍ മലയാളീ 'തേനീച്ച കൂട്ടങ്ങള്‍'... വെള്ളിയാഴ്ച മൂവന്തി  നേരത്തെ ശറഫിയ..മകള്‍ ഹിബ സഞ്ചരിച്ചു കൊണ്ടിരുന്ന കാറില്‍ ഇരുന്നു ക്ലിക്കിയതാണു)


സിദ്ദീക്ക് സ്ഥിരമായി ഈ തെരുവില്‍ ഇങ്ങനെ വന്നു കൊണ്ടിരുന്നയാളാണ്. ഭാര്യയും മകളുമടങ്ങുന്ന ഫാമിലി വന്നതിനു ശേഷവും ആ പതിവു  നിര്‍ത്താന്‍ അവനു കഴിയുന്നില്ല. അവരെയും കൂട്ടിയാണ് ഇപ്പോള്‍ വരവെന്ന് മാത്രം. വ്യാഴാഴ്ച രാത്രി ഏഴു മണിക്ക് സിദ്ദീക്കും കുടുംബവും ശറഫിയ്യയിലെ പോസ്റ്റ്‌ ഓഫീസിനടുത്തുള്ള പാര്‍ക്കിനു ഓരം ചേര്‍ന്ന് നില്‍ക്കുന്ന നടപ്പാതയില്‍ നില്‍ക്കുകയാണ്. ഭാര്യ മറ്റൊരു മലയാളിച്ചിയെ പരിചയത്തിലാക്കി കത്തിയടിക്കുന്നു.   മകളുടെ കയ്യിലും സിദ്ദീക്കിന്റെ കയ്യിലും മൊബൈല്‍ ഫോണ് ഉണ്ട്. രണ്ടു പേരും പരസ്പരം പുറം തിരിഞ്ഞു നിന്ന് ഫോണ്‍ ചെയ്തു കളിക്കുകയാണ്. മകള്‍ക്ക് ഇഷ്ട്ടപെട്ട ഒരു കളി.

പെട്ടെന്നാണത്‌ സംഭവിച്ചത്. ജിദ്ദയിലെ ഓരോ മൊബൈല്‍ വാഹകനും   ഒരിക്കലെങ്കിലും ഇരയായിട്ടുള്ള ആ ഭയാനകമായ തട്ടിപ്പറിക്ക് അവനും ഇരയായി. എങ്ങു നിന്നോ പ്രത്യക്ഷപെട്ട  ആജാന ബാഹുക്കളായ രണ്ടു  കറുത്ത ആഫ്രിക്കക്കാര്‍ സിദ്ദീക്കിന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചോടി. എന്താണ് സംഭവിച്ചത് എന്ന് മറ്റുള്ളവര്‍ അറിയുന്നതിന് മുമ്പ് പൊടുന്നനെ എല്ലാം കഴിഞ്ഞു. അവിചാരിതമായും അതിശക്തമായും അതിക്രമിച്ചു ഇരയെ വീഴ്ത്തുന്ന സിംഹങ്ങളുടെ ശൈലിയാണ് ഇവര്‍ക്ക്. ഒരിക്കലും പിഴവ് പറ്റാത്ത തട്ടും പിടുത്തവും ഓട്ടവും. കുറ്റം പറയരുതല്ലോ, ചെയ്യുന്ന ജോലി അതിനിപുണമായി തന്നെ അവര്‍ ചെയ്യുന്നതിനാല്‍ ഈയുള്ളവനും അഞ്ചാറ് വര്‍ഷങ്ങള്‍ക്കു മുമ്പ് അന്നപൂര്‍വമായിരുന്ന ക്യാമറ  ഫോണ് നഷ്ട്ടപെട്ടിട്ടുണ്ട്.

എല്ലാവരും അന്താളിച്ചു നില്‍ക്കുമ്പോള്‍  പെട്ടെന്ന് തന്നെ സമനില വീണ്ടെടുത്ത  സിദ്ദീക്ക്, ഇതെല്ലാം കണ്ടു പേടിച്ചു കരയുന്ന തന്‍റെ മോളെ എടുത്തു ആശ്വസിപ്പിച്ചു. പിന്നെ  ചെവിയില്‍ എന്തോ സ്വകാര്യം പറഞ്ഞു. അവള്‍ കരച്ചില്‍ പതിയെ നിര്‍ത്തി. അടുത്തതായി സിദ്ദീക്ക് ഷോക്കടിച്ചവളെ പോലെ അനങ്ങാതെ ഇരിക്കുന്ന ഭാര്യയെ നോക്കി പോക്കെറ്റിലേക്ക് അന്ഗ്യം കാട്ടി ഒന്ന് കണ്ണിറുക്കി. അവളും ഒന്ന് മന്ദഹസിച്ചു, പിന്നെ അത് ഒരു ചിരിയായി വികാസം പ്രാപിച്ചു. കൂടി നിന്നവര്‍ ഇതെല്ലാം കണ്ടു പരസ്പരം നോക്കി. ഫോണ്‍ നഷ്ട്ടപെട്ട  ഷോക്കില്‍ കുടംബത്തിനു മൊത്തം വട്ടിളകിയോന്നു പലരും സംശയിച്ചു, സഹതപിച്ചു, ചിലര്‍ അടുത്തു വന്നു ആശ്വസിപ്പിച്ചു. "സാരമില്ല, ഫോണല്ലേ പോയുള്ളൂ, പോയത് പോട്ടെ, നിങ്ങള്‍ക്കൊന്നും പറ്റിയില്ലല്ലോ..."

ആളുകള്‍ മെല്ലെ പിരിഞ്ഞു പോയി, പരിസരം വീണ്ടും പഴയപോലെയായി മാറി. ഒരു രണ്ടു മിനിറ്റ് സമയം കഴിഞ്ഞു സിദ്ദീക്ക് അവിടെ നിന്നും പോകാനായി എണീറ്റ്‌ നിന്നു. പോകുന്നതിനു മുമ്പ് കള്ളന്മാര്‍ പോയ വഴിയെ ഒന്ന് നോക്കി..അവരുടെ പൊടി  പോലും കാണുന്നില്ല. ഇനി അവര്‍ തിരിച്ചു വരില്ലാന്ന് ആശിക്കാം..അവന്‍ ആത്മഗതം ചെയ്തു.

പറഞ്ഞു തീര്‍ന്നില്ല, തന്‍റെ  മുന്നോട്ടുള്ള വഴി  മുടക്കി രണ്ടു കറുത്ത കാലുകള്‍. ഞെട്ടിക്കൊണ്ടു മുകളിലേക്ക് നോക്കിയപ്പോള്‍ തന്‍റെ മൊബൈല്‍ തട്ടിപ്പറിച്ച്ചവര്‍  തന്നെ തന്നെ  നോക്കി നില്‍ക്കുന്നു. നേരത്തെ  അവരുടെ  മുഖം  ശരിക്കും കണ്ടിരുന്നില്ലെങ്കിലും  അവരുടെ   കയ്യില്‍  തന്‍റെ  'മൊബൈല്‍' കണ്ടപ്പോള്‍  അവര്‍  തന്നെയെന്നു   അവന്‍   ഉറപ്പിച്ചു.  രണ്ടു റിയാല്‍ കടയില്‍ കിട്ടുന്ന കുട്ടികളുടെ  കളിമൊബൈല്‍ കട്ടവരുടെ ജാള്യതയും ദേഷ്യവും അവരില്‍ പ്രകടമായിരുന്നു.  സിദ്ദീക്കിന്റെ മുഖത്തെ ചിരി കൂടി കണ്ടപ്പോള്‍ ഒരു കറുപ്പന്‍ ആ മൊബൈല്‍ പാവ നിലത്തേക്കു ശക്തമായി വലിച്ചെറിഞ്ഞു. അത് തുണ്ടം തുണ്ടമായി ചിന്നി ചിതറി. രണ്ടാമന്‍ സിദ്ദീക്കിന്റെ കോളറക്ക്  പിടിച്ചു ഒരടിയും വെച്ചു കൊടുത്തു.   ശേഷം അവര്‍ തിരക്കിനിടയില്‍ ഊളിയിട്ടു അടുത്ത ഇരക്കായി അപ്രത്യക്ഷമായി.


ഇതെല്ലാം കണ്ട് നിന്ന ജനത്തിന് ഇപ്പോളാണ് കാര്യങ്ങളുടെ കിടപ്പ്  പിടി കിട്ടിയത്.  ചിരിച്ചു കൊണ്ടു അടുത്തേക്ക്‌ വന്ന  സുഹൃത്തിനോടായി സിദ്ദീക്ക് പറഞ്ഞു "കണ്ടില്ലേ എനിക്ക്  അടി കിട്ടിയത്. കള്ളന്മാരെ പറ്റിച്ചാല്‍ ഇങ്ങനെ ഇരിക്കും.  അതിനാല്‍ പേര്‍സില്‍ കള്ളനോട്ടോ  കടലാസോ വച്ചു നടക്കണ്ട.  കള്ളന്മാരുടെ കയ്യിന്റെ ചൂടറിയും".

26 comments:

 1. അവന്മാരെങ്ങാനും കേരളത്തില്‍ വന്നാല്‍ മൊബൈല്‍ ഫോണ്‍ മാത്രം മോഷ്ടിക്കില്ല , കാരണം ഇവിടെ മൊബൈല്‍ വില്പന തന്നെ 'ഒരു കിലോ മൊബൈല്‍ ഫോണ്‍ പത്തുരൂപക്ക് ' എന്ന പരസ്യം കൊടുത്താണ് ....

  ReplyDelete
 2. ശറഫിയയിലെ മലയാളി പെരുമ ഞാനും നേരിട്ട് കണ്ടതും ഇഷ്ടപ്പെട്ടതുമാണ്.
  കൊണ്ടോട്ടിയും പരിചയമുള്ള നാടായതിനാല്‍ കൂട്ടിവായന എളുപ്പമായി.
  കള്ളനെ പറ്റിച്ച കഥ രസകരമായി .

  ReplyDelete
 3. കള്ളന്മാരോടു കളിക്കേണ്ട!

  ReplyDelete
 4. @ അലി : കറക്റ്റ്. അത് അഫ്രിക്കക്കരാണെങ്കില്‍ പ്രത്യേകിച്ചും !

  @ ചെറുവാടി:എനിക്കും ശരഫിയ ആദ്യ കാലത്ത് ഹരമായിരുന്നു. ഇപ്പോള്‍ ആവശ്യത്തിന് മാത്രം പോവും. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒത്തിരി മലയാളീ ആശുപത്രികളും ഹോട്ടലുകളും കടകളും അവിടെയുണ്ട്.
  ഒരടി കിട്ടിയാലും ഓര്‍ത്തു ചിരിക്കാന്‍ വകയായി അല്ലെ..?
  വന്നതിനും കൂട്ട് കൂടിയത്തിനും നന്ദി !

  @ Noushad Vadakkel:നൌഷൂ, ഇപ്പോള്‍ 'made in India' മൊബൈലുകള്‍ക്ക് ഇവിടെ ജിദ്ദയില്‍ നല്ല ഡിമാണ്ട് ആണ്. പിന്നേയ്, കള്ളന്മാരെ ഇവിടെന്നു ഇറക്കുമതി ചെയ്യേണ്ടത്ര ദരിദ്രമാണോ 'തസ്കര ഇന്ത്യ'? നാട്ടില്‍ കള്ളനു സ്വര്‍ണ കഴുത്തിലാണ് നോട്ടം...

  ReplyDelete
 5. കഥയിലെ ട്വിസ്റ്റ്‌ ഇഷ്ടപ്പെട്ടു. ഇതൊരു സ്ഥിരം പരിപാടിയാണല്ലേ.

  ReplyDelete
 6. മലയാളികളെ പറയിപ്പിക്കാന്‍ ഓരോ ബായികള്
  അന്തസ്സായി 'മോട്ടി'ക്കാനും സമ്മതിക്കേല!

  ReplyDelete
 7. എന്റെ ടോറ്ച്ച് മൊബൈല്‍ കണ്ട് പിശുക്കനെന്ന് പലരും കളിയാക്കാറുണ്ട്. ഇപ്പോള്‍ മനസ്സിലായില്ലേ ഞനെന്താ മൊബൈല്‍ മാറ്റാത്തത് എന്ന്.

  ReplyDelete
 8. @ബഷീര്‍ Vallikkunnu:ഈ ട്വിസ്റ്റ്‌ എന്നാ സാധനമാ...ഫോണിന്‍റെ എന്തെങ്കിലും കുന്ത്രണ്ടാമാണോ...നമുക്കിട്ടു വെക്കല്ലേ വള്ളിക്കുന്നാ.....

  @MT Manaf:ആ കറുപ്പന്മാരുടെ വിഷമം നിങ്ങള്കെങ്കിലും മനസ്സിലാക്കാന്‍ കഴിഞ്ഞല്ലോ...ഈ കഥ അവനമാര്‍ക്ക് ഡെഡിക്കേറ്റ് ചെയ്താലോ...?.

  @മുജീബ് റഹ്‌മാന്‍ ചെങ്ങര:പിശുക്കനെന്ന് വിളിച്ചത് വെറും ടോര്‍ച് മൊബൈല്‍ കൊണ്ട് മാത്രമാണോ എന്ന് ആലോചിക്കാന്‍ ഒരവസരം കൂടി മുജീബിനു തരാം...കള്ളന്മാരുടെ അടി കൊള്ളാനും സാധ്യത നാം കാണുന്നു. ജാഗ്രതൈ !

  ReplyDelete
 9. രസമുണ്ട് വായിക്കാന്‍ സലിം ബായ്

  ReplyDelete
 10. ബഷീര്‍ക്ക പറഞ്ഞപോലെ ട്വിസ്റ്റ് ഇവിടെയും... രസകരമായി അവതരിപ്പിച്ചു...

  ReplyDelete
 11. @Shukoor Cheruvadi:ശുക്കൂര്‍ സാബ്‌, ബൂലോകത്ത് നിന്നും കെട്ടും കെട്ടിച്ചു പറഞ്ഞു വിടാതിരിക്കാന്‍ മാസത്തില്‍ ഒരിക്കലെങ്കിലും ഒരു ബ്ലോഗ്‌ സല്കാരം...അത്രയൊക്കെയേ ഉദ്ദേശമുള്ളൂ..വന്നതിനും കൂട്ടുകൂടിയതിനും നന്ദി.

  @Prinsad : ഇതില്‍ മറ്റു കഥകളെ പോലെ ട്വിസ്റ്റ്‌ മാത്രമല്ല, ഒരു ആന്റി ക്ലൈമാക്സ് കൂടിയില്ലേ..വായനക്കും അഭിപ്രായത്തിനും ഒരടി തരാം...

  ReplyDelete
 12. അയ്യേ..ഇതിപ്പം അരിയും,തിന്നു ആശാരിച്ചിയേം കടിച്ചു,പിന്നേം പട്ടി മുന്നോട്ടെന്നു പറഞ്ഞപോലെ..തട്ടിപറിച്ചതും പോര അടിയും കൊടുക്കുന്നോ? ശരഫിയ്യ വെള്ളരിക്കാ പട്ടണമാ??

  ReplyDelete
 13. @ jazmikkutty: പ്രതികരണ ശേഷിയില്ലാത്ത ജനക്കൂട്ടം, നിസ്സഹായനായ കഥ നായകന്‍, അവസരം മുതലാക്കി 'പ്രതികരണ ശേഷിയുള്ള' കള്ളന്‍ ഒന്ന് പൊട്ടിച്ചു എന്നൊക്കെ വ്യാഖ്യാനിക്കാം ...പക്ഷെ ഞാനത് പറയുന്നില്ല ജാസ്മീ....കമ്മന്റിയതിനും കൂട്ട് കൂടിയതിനും നന്ദി !

  ReplyDelete
 14. ജാസ്മിക്കുട്ടി ഇവിടെയും എത്തിയോ..
  ബ്ലോഗ്‌ തെണ്ടാലാണ് പണിയല്ലേ..?

  ഞങ്ങളുടെ ശറഫിയ്യയെക്കുറിച്ച്
  പറഞ്ഞാലുണ്ടല്ലോ..

  (പിന്നെ ഒരു സൊകാര്യം!മലയാളികള്‍
  വായ്നോക്കുമെന്നു പറഞ്ഞ്
  എന്നെ അങ്ങോട്ട്‌ കൊണ്ട്പോകാറെ
  യില്ലായിരുന്നു)

  ReplyDelete
 15. സലീം ഇ.പി. said...
  ശ്രീമതിമാര്‍ തമ്മില്‍ കലഹിക്കണ്ട...ഞാനൊരു 'മധ്യം' പറയാം...എല്ലാ വയ്നോക്കികളും ശറഫിയ്യാക്കരല്ല, ശറഫിയ്യ വെള്ളരിക്കാ പട്ടണവുമല്ല.. ഞാന്‍ പറഞ്ഞില്ലേ, എല്ലാ ഭാഗത്ത് നിന്നും ആളുകള്‍ വരാറുള്ളതിനാല്‍ ശറഫിയ്യക്കാരല്ലാത്ത വായ്നോക്കികളും, താന്തോന്നികളും, പിടിച്ചു പറിക്കാര്‍, കള്ളും അനുബന്ധ 'വ്യവസായങ്ങളും' നടത്തുന്നോര്‍, പിന്നെ എന്നെ പോലുള്ള മാന്യന്മാരും ഒക്കെ സംഗമിക്കുന്ന സ്ഥലമാണ്. എന്തൊക്കെ പോരായ്മകള്‍ പറഞ്ഞാലും ശറഫിയ്യക്ക് എന്നും മലയാളി മനസ്സില്‍ ഒരു സ്ഥാനമുണ്ട്...അതാ മുന്‍ പ്രവസിനിക്ക് കൊണ്ടത്‌..
  ഏതായാലും വന്നതിനും കൂടെ ചേര്ന്നതിനും 'പ്രവസിനിക്ക്' നന്ദി.

  ശറഫിയ അങ്ങാടി കാണാത്തവര്‍ക്കായി ഒരു ചെറിയ ഫോട്ടോ ചേര്‍ത്തിട്ടുണ്ട്..കഴിഞ്ഞ വെള്ളിയാഴ്ച പോയി എടുത്തതാണ്.

  ReplyDelete
 16. ഞങ്ങള്‍ ഗള്‍ഫിലായിരുന്നപ്പോള്‍ ഉപ്പ എല്ലാ വെള്ളിയാഴ്ചയും ഞങ്ങളെയും കൊണ്ട് ശരഫിയയില്‍ പോകാറുണ്ടായിരുന്നു!!!!!
  ഇപ്പോ അതെല്ലാം ഒരു ഓര്‍മ മാത്രം!!!!!

  ReplyDelete
 17. Blogimon : ബ്ലോഗിമോന്‍റെ ഓര്‍മ്മകള്‍ തിരിച്ചു ജിദ്ദയില്‍ എത്തിയതില്‍ സന്തോഷം. പാട്ട് കേട്ട്, കൊള്ളാം കെട്ടോ...നന്ദി..

  ReplyDelete
 18. ട്വിസ്റ്റ് കലക്കി
  പക്ഷെ വാപ്പയും മകളും പുറം തിരിഞ്ഞിരുന്നു ഫോണ്‍ ചെയ്തു കളിക്കുകയാണ്.
  എന്നു വായിച്ചപ്പോ തന്നെ ചെറിയൊരു സംശയം തോന്നിയിരുന്നു...അതൊരു അഡ്ജസ്റ്റ്മെന്റ് മൊബൈലായിരിക്കും എന്ന്..

  ReplyDelete
 19. റിയാസ് (മിഴിനീര്‍ത്തുള്ളി):റിയാസ് ഭായ്, താങ്കളൂഹിച്ചത് സംഭവിച്ചു അല്ലെ...പക്ഷെ സിദ്ദീക്ക് വീട്ടില്‍ പോവാന്‍ നേരം ഉണ്ടായ ആ
  ട്വിസ്റ്റ്‌ പ്രതീക്ഷിച്ചിരിക്കില്ല..... വന്നതിനും അഭിപ്രായത്തിനും നന്ദി.

  ReplyDelete
 20. കാര്യം വെറും കഥയല്ലെങ്കിലും അവസാനം അങ്ങു ചിരിച്ചു പോയി..
  ലളിതമായ സത്യസന്ധമായ അവതരണം..
  ഇനിയുമീ വഴിയൊക്കെ വരാം...

  ReplyDelete
 21. ഹ ഹ ഹ.... അല്ലങ്കിലും പാപം ചെയ്യാന്‍ പറ്റില്ല .. ആരെ പറ്റിച്ചാലും കള്ളന്മാരെ പറ്റിക്കരുത് അത് മഹാ പാപമാ.... അടികിട്ടും ... ഹ ഹ ഹ

  ReplyDelete
 22. @ ഹംസ : ചെയ്യുന്ന കാര്യം തെറ്റാണെങ്കിലും സാങ്കേതികമായി കള്ളന്മാരും അധ്വാനിക്കുന്നുണ്ട്. അതിനാല്‍ അടി പറഞ്ഞു വാങ്ങിക്കണ്ട ഹംസ സഹിബെ..പേര്‍സിന് കനം ഉണ്ടായിക്കോട്ടെ..

  @അജേഷ്ജി, താങ്കളുടെ ബ്ലോഗില്‍ പോയി വരുന്ന വഴിയാ..നന്നായി എഴുതുന്നുണ്ടല്ലോ, ഇനിയും എഴുതുക...
  താങ്കളുടെ 'ഓര്‍ക്കൂട്ട്' കഥ പോലെ തന്നെ ഇതും - കാര്യമില്ലാത്ത കഥയോ, കഥയില്ലാത്ത കാര്യമോ അല്ല....
  ഇനിയും വരണം..നന്ദി..!

  ReplyDelete
 23. "കണ്ടില്ലേ എനിക്ക് അടി കിട്ടിയത്. കള്ളന്മാരെ പറ്റിച്ചാല്‍ ഇങ്ങനെ ഇരിക്കും. അതിനാല്‍ പേര്‍സില്‍ കള്ളനോട്ടോ കടലാസോ വച്ചു നടക്കണ്ട. കള്ളന്മാരുടെ കയ്യിന്റെ ചൂടറിയും".

  ReplyDelete
 24. കള്ളന്മാരെ പറ്റിച്ചാല്‍ ഗോളി മുട്ടായി ദായ്‌ ദായി

  ReplyDelete
 25. @ മിസിരിയനിസാര്‍, ജിക്കുമോന്‍ :ഇവിടെ വന്നതിനു നന്ദി...ഇടക്കൊക്കെ വാ..

  ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!