Wednesday, October 13, 2010

ബ്ലോഗ്‌ സമര പ്രഖ്യാപനം !


                     ആരും ഞെട്ടണ്ട, കാരണം ഇത് ഞെട്ടലിന്റെ ആരംഭം മാത്രമാണ്. ഞാന്‍ ഇവിടെ ഒരു സമരവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കയാണ്. അതിലേക്കു നയിച്ച സാഹചര്യം ഈ പത്ര സമ്മേളനത്തിലൂടെ മുഴുവന്‍ ബൂലോക വാസികളെയും അറിയിക്കാന്‍ ആഗ്രഹിക്കയാണ്. അതിനാല്‍ ആരും മിണ്ടാതെ ഇരുന്നോണം..നിങ്ങള്‍ പത്രക്കാരുടെ ആളെ വടിയാക്കുന്ന ഇങ്ങോട്ടുള്ള ഒരു ചോദ്യവും വേണ്ട..

                  കാക്കകള്‍ കണ്ടറിയുമെന്നും കൊക്ക് കൊണ്ടേ അറിയൂവെന്നും ബ്ലോഗനാര്‍ മുത്തപ്പന്‍ മുമ്പ് പറഞ്ഞതില്‍ പതിരില്ലെന്നു എനിക്കു ബോധ്യമായി. ഈ മഹാനായ (ദയവു ചെയ്തു കൂട്ടിവായിക്കണം!) ബ്ലോഗര്‍ ഇത്രകാലം കൊണ്ടറിയാത്തതും എന്നാല്‍ ഇപ്പോള്‍ ജ്ഞാന ദൃഷ്ടിയില്‍ തെളിഞ്ഞതുമായ നഗ്നയും അര്‍ദ്ധ നഗ്നയുമായ സത്യങ്ങള്‍ ഞാനിവിടെ നിങ്ങളുമായി കിടക്ക പങ്കിടുകയാണ്. കഷ്ടാരിഷ്ടതകള്‍ അനുഭവിക്കുന്ന അവശ ബ്ലോഗര്മാര്‍ ഇത് വായിച്ചു ഉദ്ബുദ്ധരായ ശേഷം രൂപപ്പെടുന്ന പിന്നോക്ക ബ്ലോഗ്‌ യൂണിയന്‍ (PBU) സ്ഥാപക പ്രസിഡണ്ടായി സ്വയം അവരോധിതനാകാന്‍ അധികാരമോഹം തീണ്ടാത്ത (വെള്ളാപ്പള്ളി ആശാനെ പോലെ) എനിക്ക് സന്തോഷമേയുള്ളു...(കൈയടി...)
                 എല്ലാ, നിങ്ങള്‍ പറയീ....എല്ലാ യോഗ്യതകളും ഉണ്ടായിട്ടല്ലല്ലോ ഒരാള്‍ ഗള്‍ഫില്‍ വരുന്നതും ബ്ലോഗ്‌ തുടങ്ങുന്നതും ഒക്കെ. ഭാവനയും വിലാസവും ഉള്ളവര്‍ വല്ല മാത്രമാപ്പീസുകളിലോ പ്രസിദ്ധീകരണ കേന്ദ്രങ്ങളിലോ എഡിറ്ററുടെ ആട്ടും തുപ്പും കേട്ടു തങ്ങളുടെ ഗീര്‍വാണങ്ങള്‍ അളന്നു മുറിച്ചു തൊടുത്തു വിടുമ്പോള്‍, മലയാളം തെറ്റ് കൂടാതെ ടൈപ്പ് ചെയ്യാനും, നെറ്റു സൌകര്യവും ഇത്തിരി സമയവും (ജോലിക്കിടയില്‍) ഉണ്ടെങ്കില്‍ ഏത് പോലീസുകാര്‍ക്കും (സൗദി പോലീസ് - നാട്ടിലെ പോലീസൊക്കെ ഇപ്പോ പിഎച്ടീക്കാരാ) കൈ വെക്കാവുന്ന ഒരു മേഖലയാണ് ബ്ലോഗ്സ്പോട്ട്. അതിനാല്‍ തന്നെ ഈ പറഞ്ഞ മൂന്നു യോഗ്യതകളുമുള്ള ഞാന്‍ ഇത്ര കാലം കൈല് കുത്തിയിട്ടും ബൂലോകത്ത് അറിയപ്പെടുന്ന ഒരു ബ്ലോഗര്‍ ആവാന്‍ പറ്റാത്തതിലുള്ള അമര്‍ഷം ഇവിടെ രേഖപ്പെടുത്തുകയാണ്. സുന്ദരനും സുമുഖനും മൂന്നു കുട്ടികളുടെ പിതാവും സ്വന്തം ഭാര്യയുടെ സൗദി സ്പോണ്‍സറുമായ ഞാന്‍ ഇന്നും ഈ ബൂലോകത്തെ ദാരിദ്ര്യ രേഖക്ക് താഴെയായി നിന്നു നിരങ്ങി കഴിയുകയാണ് എന്നതില്‍ മനം നൊന്താണ് ഈ പത്ര സമ്മേളനം വിളിച്ചത്..(അമ്പതില്‍ താഴെ 'followers' ഉള്ളവര്‍ എല്ലാം ബി പി എല്ലുകാരാണ് എന്ന് കണക്കാക്കി സംവരണം നല്‍കാന്‍ സര്‍ക്കാരില്‍ പിന്നീട് സമ്മര്‍ദം ചെലുത്തും..)
എടൊ...താനാ ചായ പാത്രം കാലിയാക്കൂ...സര്‍ക്കാര്‍ എന്ന് പറഞ്ഞപ്പോഴേക്കും അവന്‍റെ 'ദേശാഭിമാനം' നൊന്തു.....!


                     സമ്പത്തിന്‍റെ കാര്യം എടുത്താലും സ്ഥിതി തഥൈവ. പത്തു പതിനേഴു കൊല്ലം ഇരുന്നുറങ്ങിയും സമരം ചെയ്തും ക്ലാസ് കട്ട് ചെയ്തും സമ്പാദിച്ചുണ്ടാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍, സംഭവ ബഹുലമായ ടൈപ് റൈറ്റിംഗ്, കമ്പൂട്ടര്‍ പഠനങ്ങളുടെ മധുരിക്കുന്ന ഓര്‍മ്മകള്‍ മറമാടപ്പെട്ട  ഡിപ്ലോമകള്‍, എല്ലാം നോക്കികുത്തികളായി ഞാനൊരു 'മൂക് മാഫീ' ആയി നില്‍ക്കുന്നു. നാലാം ക്ലാസ്സും ഗുസ്തിയും കൈമുതലായുള്ളവര്‍ പത്മശ്രീയും പ്രവാസി പ്രതിഭ പട്ടവും നാട്ടിലും ഇവിടെയും ഏക്കര കണക്കിന് മുതലും മറ്റും വാങ്ങി വിലസുന്നു.....എന്തോ കുഴപ്പമുണ്ട്..ഈ വ്യവസ്ഥിതി മാറണം..ഇവിടെ നീതി പുലരണം..ഇല്ലെങ്കില്‍ ഞങ്ങളുടെ പാര്‍ട്ടി ((PBU) പുലര്‍ത്തും.....സമാന പ്രശ്നമാണ് ഞാന്‍ ബൂലോകത്തും അനുഭവിക്കുന്നത്...(ഇത്തവണ ആരോ ചൂളമടിച്ചു പിന്താങ്ങി..)


                  എന്ത്...ഗല്ഫിലെത്ര കാലമായെന്നോ...എന്തിനാ...ഞാന്‍ തനിക്ക് വല്ല പൈസയും തരാണ്ടോ....നോ കമ്മന്റ്സ്...പെണ്ണുങ്ങളുടെ വയസ്സും ഗള്‍ഫ്കാരുടെ പ്രവാസവും എത്രയെന്നു ചോദിക്കരുത്.......


                   എന്‍റെ ജ്ഞാന ദൃഷ്ടിയുടെ ബലത്തില്‍ ബൂലോകം ഭരിച്ചു കൊണ്ടിരിക്കുന്നവരെ ഞാന്‍ പലതട്ടായി തരം തിരിച്ച ലിസ്റ്റ് ഇവിടെ ഞങ്ങളുടെ വളണ്ടിയര്‍മാര്‍ വിതരണം ചെയ്യും. ചക്രവര്‍ത്തിമാര്‍, മഹാരാജാക്കന്മാര്‍, രാജകുമാരന്മാര്‍, പ്രഭുക്കള്‍, പ്രഭികള്‍ (ചില പ്രഭൃതികള്‍) എന്നിങ്ങനെ അനുയായി വൃന്ദത്തിന്റെ എണ്ണം കണക്കാക്കി തിരിച്ചിട്ടുണ്ട്... നയാ പൈസക്ക് കൊള്ളാത്ത അവരുടെ പോസ്റ്റ്‌ വായിക്കാനും കമ്മന്റ്റാനും പോസ്റ്റ് കണ്ടില്ലേല്‍ സമരം ചെയ്യാനും ഫോളോ ചെയ്യാനും ഇവിടെ ആളുണ്ട്. അതിനാല്‍ തന്നെ ഇതിന്റെ രഹസ്യം അറിയാനായി എല്ലാവരുടെയും ബ്ലോഗില്‍ ഒരു ഓട്ട പ്രദിക്ഷണം നടത്തി നോക്കിയ ശേഷം അതില്‍ നിന്നും ചില ഞെട്ടിക്കുന്ന വസ്തുതകള്‍ ലഭിച്ചിരിക്കയാണ്. പറയാന്‍ പറ്റുന്നത് മാത്രം പറയാം..


ഏ, നിങ്ങളെന്താ എഴുതുന്നില്ലേ..ഇത് കഴിഞ്ഞു ബിരിയാണി പര്ട്ടിയുണ്ട്... കഴിക്കാതെ ആരും പോകരുത്....


                    ബ്ലോഗിലെ വായനക്കൂട്ടത്തിനു വേണ്ടത് ഗൌരവതരമായ വായനയല്ല..അതിനാല്‍ തല പുണ്ണാക്കി എഴുതിയിട്ട് കാര്യമില്ല... ഇത് മനസ്സിലാക്കി ചില ചക്രവര്‍ത്തിമാര്‍ പല പല നമ്പരുകള്‍ ഇറക്കുന്നുണ്ട്. പൈങ്കിളിയാണ് ഏറ്റവും വലിയൊരു ബ്ലോഗറുടെ സ്ഥിരം നമ്പര്‍. ഈ അച്ചായന്‍ എന്ത് പറഞ്ഞാലും അത് അവിടെയും ഇവിടെയും ഒക്കെ ഇക്കിളിപ്പെടുത്തും.....ബ്ലോഗ്‌ മഹാ രാജാവായ ഒരു വള്ളിട്രൌസര്കാരന്‍  നാട്ടിലെ എന്ത് പ്രശ്നത്തിനും പരിഹാരവുമായി ദിനേന പോസ്റ്റിടാതെ  മൂപ്പര്‍ക്ക് ഉറക്ക് വരില്ലത്രെ......മറ്റൊരാള്‍ സാമൂഹ്യ സാഹചര്യങ്ങളില്‍ പ്രകോപിതനായാല്‍ കവിത എഴുതി ചില്ല് ജാലകം തുറന്നു കടലില്‍ ചാടാന്‍ നില്‍ക്കുന്നു....വേറൊരുത്തന്‍ ഇല്ലാത്ത കൈവെട്ടു കേസുണ്ടാക്കി ചാലിയാറില്‍ വിഷം കലക്കുന്നു...മറ്റൊരുത്തന്‍ കല്ലി വല്ലി  ആയി എല്ലാം നിസ്സാരമാക്കി നടക്കുന്നു. വീട്ടില്‍ പണിയില്ലാത്ത ചില ബ്ലോഗിച്ചികള്‍ അവര്‍ രുചിച്ചിട്ടില്ലാത്ത പാചകവിദ്യയുമായി ബ്ലോഗ്‌ സല്കാരം  നടത്തുന്നു. മറ്റു ചിലര്‍ കുട്ടിക്കാലത്തെ ഇല്ലാത്ത സാഹസങ്ങള്‍ ഉണ്ടാക്കി പോഴത്തരങ്ങള്‍ വിളമ്പുന്നു. പട്ടി പോലും തിരിഞ്ഞു നോക്കാത്തവര്‍ (അത് കൊണ്ടല്ലേ സ്വന്തം ഫോട്ടോ ബ്ലോഗില്‍ വെക്കാത്തത്) തങ്ങള്‍ക്കു അനശ്വര പ്രേമങ്ങള്‍ സംഭവിച്ച കല്ല്‌ വെച്ച നുണ  എഴുതുന്നു..മറ്റുള്ളവരുടെ സ്കൂള്‍, കോളേജു ജീവിതത്തിലെ കഥകള്‍ കോളേജ് മാഗസിനിലില്‍  ‍  നിന്നൊക്കെ അടിച്ചു മാറ്റിയത് എഴുതി പെരെടുക്കുന്നു, പുസ്തകങ്ങള്‍ വായിച്ചു കാണാത്ത യാത്രാനുഭവങ്ങള്‍ എഴുതുന്നു.................. ....................ന്നുന്നു...ന്നുന്നു......... ഈ ബ്ലോഗര്‍മാര്‍ തമ്മില്‍ ഉള്ള അവിശുദ്ധ കൂട്ടുകെട്ട് മീറ്റിങ്ങുകളില്‍ പുതിയവരുടെ വരവിനെ തടയിടുന്ന തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നു.. ഇതൊക്കെയാണ് ഞാന്‍ പച്ച പിടിക്കാതിരിക്കാന്‍ കാരണം. അതല്ലാതെ....


ആ...നോ കമന്റ്സ്....ബിരിയാണി മറക്കണ്ട മൊട്ടത്തലയാ...നിന്നെ എനിക്കറിയാലോ...ബ്ലോഗറാത്രെ.. ഉശിരുണ്ടെങ്കില്‍ എന്നെ ഫോളോ ചെയ്യൂ...


                     അതിനാല്‍ ഇന്ന് മുതല്‍ പത്തു നാള്‍ക്കകം എന്‍റെ followers സഞ്ച്വരി അടിച്ചില്ലേല്‍, അഥവാ നൂറു കടന്നില്ലേല്‍, ബ്ലോഗ്‌ ചക്രവര്‍ത്തിമാര്‍ വന്നു മാപ്പ് പറഞ്ഞില്ലേല്‍ ഞാന്‍ മേല്പറഞ്ഞ PBU മായി മുന്നോട്ടു പോകുന്നതാണ്. അത് എല്ലാവര്ക്കും ക്ഷീണം വരുത്തും എന്ന് ഞങ്ങളുടെ പത്തിന പരിപാടികള്‍ കേട്ടാല്‍ ബോധ്യമാവും.


                     ബ്ലോഗ്‌ ഹാകിംഗ്, ബ്ലോഗ്‌ പോസ്റ്റുകളില്‍ കയറിയിരുന്നു താഴേക്ക്‌ മൂത്രമൊഴിക്കല്‍, രാത്രിയില്‍ വന്നു ബ്ലോഗ്‌ പോസ്റ്റുകള്‍ കീറുക, കൂടോത്രം നടത്തി ബ്ലോഗര്‍ക്ക് പുതിയതൊന്നും തോന്നിപ്പിക്കാതിരിക്കുക, നെറ്റ് കണക്ഷന്‍ സ്ലോ ആക്കുക, വ്യാജ വിലാസത്തില്‍ മോശം കമ്മനറു  എഴുതുക, ചുമ്മാ മോഷണം ആരോപിക്കുക, സ്ത്രീ പേരുകളില്‍ നിരന്തരം കമ്മന്റ് എഴുതി കുടുംബം കലക്കുക, ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ചെന്ന് ജോലിക്കിടയില്‍ ബ്ലോഗിങ്ങ് ചെയ്യുന്നത് തെളിവ് സഹിതം ഹാജരാക്കുക, followers ന് ഭീഷണി കത്ത് അയക്കുക എന്നീ പത്തിന പരിപാടിയുമായി മുന്നോട്ടു പോകുന്നതാണ്... എന്‍റെ കൂടെ നില്‍ക്കുന്നവര്‍ക്ക് സൌജന്യ നിയമ പരിരക്ഷ, പാരോപദേശം, ബ്ലോഗ്‌ സദ്യ, ബ്ലോഗ്‌ ടൂര്‍, പുതിയ പോസ്റ്റിനു വേണ്ട ഐഡിയ  കൊടുക്കല്‍, പോസ്റ്റിട്ടാല്‍ ഒരാള്‍ തന്നെ പത്ത്‌ കമ്മന്റ് എഴുതല്‍, പത്തില്‍ കുറയാത്ത followers ആക്കി തരല്‍ ഒക്കെ ഞാനേറ്റു..(ആര്‍പ്പു വിളിയും കയ്യടിയും...)


                    ഇനി ബിരിയാണിക്ക് പോകുന്നതിനു മുമ്പായി ഒരു സമാപന പരിപാടി മാത്രം. എല്ലാവരും ഒന്നെഴുന്നെറ്റു നിന്ന് താഴെ പറയുന്ന മുദ്രാവാക്യം ഏറ്റു വിളിക്കുക...അതിനു ശേഷം ബിരിയാണി വിളംബുന്നതായിരിക്കും...ആ ഫോട്ടോഗ്രാഫര്‍ ഇങ്ങോട്ട് വാ...എന്‍റെ നേരെ..ഒക്കെ...തുടങ്ങാം..


സ്തംബിപ്പിക്കും സ്തംബിപ്പിക്കും,
ബൂലോകം ഞങ്ങള്‍ സ്തംബിപ്പിക്കും...
സഞ്ച്വരി ഒന്ന് തികച്ചില്ലെങ്കില്‍,
സംഗതി ഒന്നും ഒത്തില്ലെങ്കില്‍..
സ്തംബിപ്പിക്കും..സ്തംബിപ്പിക്കും..
PBU സിന്ദാബാദ്..
PBU വില്‍ അണിചേരൂ...കുത്തക ഭരണം അവസാനിപ്പിക്കൂ..(എന്നെ രക്ഷിക്കൂ)...
ഇങ്ക്വിലാബ് സിന്ദാബാദ്..


പെട്ടെന്ന് ജീപ്പുകള്‍ ബ്രേക് ചവിട്ടുന്ന ശബ്ദം..  തുടര്‍ന്നു വണ്ടികള്‍ നിര്‍ത്തുന്ന ശബ്ദം..


അയ്യോ പോലീസു   വരുന്നേ ഓടിക്കോ....പരക്കം പാച്ചില്‍...ലാത്തിയടി...മലര്‍ന്നു വീഴല്‍...


"ഠിം...ഠിം...ഠിം..."
"അയ്യോ...ഞാ മയ്യത്തായെ...ഇയ്യാളെന്നെ കൊന്നെ...മണ്ടിര്യോ.......എന്‍റെ പടച്ചോനെ...ആവൂ...കോവൂ.."
കൂരാകൂരിരുട്ട്‌...ഒന്നും കാണുന്നില്ല..പെട്ടെന്ന് താടിക്ക്  ഒരു ചവിട്ടു വന്നു. പോലീസാണ്..
"കുത്തല്ലേ. എന്‍റെ താടിക്ക് കുത്തല്ലേ പോലീസേ, അയ്യോ...ചവിട്ടല്ലേ.."
"ആരാത്...ഞാനെവിടെയാ....."
"സോറി...ഞാന്‍.."
"എന്നെ കൊല്ലാനാണ് പ്ലാന്‍ അല്ലെ.. പഴയ ദേഷ്യം തീര്‍ക്കുകാല്ലെ...ഹീ..ഹീ...ഹീ..."
"വല്ലതും പറ്റിയോ...സോറി..വാ ഞാന്‍ ഉഴിഞ്ഞു തരാ..."
"ആരും ഉയ്യണ്ട...അയ്യോ...ഉമ്മാ..."
"അയ്യോ...എന്തിനാ ഇബ്ലീസേ  എന്നെ വീണ്ടും ചവിട്ടിയത്..."
-------------------------------------------


സുപ്രഭാതം !
"മുഖത്തു കരുവാളിച്ചതോ....."
"ഏയ്‌ ആരും ഒന്നും കാട്ടീട്ടില്ല.....ആ...അവിടെ തൊടല്ലേ...നീരുണ്ട്..!"


അങ്ങനെ സുല്‍ഫിക്കറുടെ വെള്ളിയാഴ്ച വിരുന്ന് കഴിച്ച ശേഷം നല്ല ഉറപ്പു കൂടിയ ഞങ്ങളുടെ ചെക്ക് ഡാമില്‍  വീണ്ടും ചോര്‍ച്ച വന്നു സമീപ ഫ്ലാറ്റുകളില്‍ കൂടി ഒഴുകാതിരിക്കാന്‍  ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ പാകത്തില്‍ നില്‍ക്കുന്നു.. ..ഇന്ന് രാവിലെ മുതല്‍ വീട്ടില്‍ വെച്ചുള്ള എല്ലാ ബ്ലോഗ്‌ പരിപാടികളും അവസാനിപ്പിച്ചുള്ള അടിയന്തിരാവസ്ഥ നിലവില്‍ വന്നു കഴിഞ്ഞു.. ഇനി മുതല്‍ രാത്രി നേരം വൈകി കമ്പ്യൂട്ടര്‍ തുറന്നിരുക്കുക, ബ്ലോഗ്‌ എഴുതുക, വായിക്കുക, ഒക്കെ നിര്‍ത്തി വെച്ചില്ലെങ്കില്‍ കുട്ടികളെയും കൊണ്ടു കുടീ പോവുമെന്ന ബോംബ്‌ ഭീഷണി..

എല്ലാവര്‍ക്കും സന്തോഷമായല്ലോ...ആ..കാല് വേദനിക്കുന്നു..പിന്നെ കാണാം..വല്ലവരും ഈ വഴിക്ക് വന്നു ഒരു നല്ല വാക്ക് പറഞ്ഞു പോണേ..


46 comments:

 1. പോലീസ് വന്നതിനാല്‍ ബിരിയാണി വിളംബാന്‍ പറ്റിയില്ല..തിന്നിട്ടു പോണേ..

  ReplyDelete
 2. ഹാവൂ .... ങ്ങള് പ്രവാസി ആയത് ഞങ്ങളുടെ ഭാഗ്യം ...
  ഇവടെ സ്ഥാനാര്‍ഥികളുടെ തെണ്ടല്‍ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് .... ഇനി മറ്റൊരു തെണ്ടല്‍ സംഘടനയെ കൂടി സഹിക്കുന്ന കാര്യം ആലോചിക്കാനേ വയ്യാ ...

  പിന്നെ ആരാ ഈ 'വള്ളിട്രൌസര്കാരന്‍ ബ്ലോഗര്‍' ????

  എവിടെയോ കേട്ടിട്ടുണ്ടല്ലോ ......;)


  സലിം ഭായ് രസകരമാകുന്നുണ്ട് ഓരോ പോസ്റ്റുകളും ...ഈ പോസ്റ്റിനു ഒരു വ്യസ്ത്യസ്തതയും ഉണ്ട് ....തുടരുക വായിക്കുവാനും ഫോളോ ചെയ്യുവാനും ഇവിടെ ജനലക്ഷങ്ങള്‍ പിന്നിലുണ്ട് .
  PBU സിന്ദാബാദ്.. PBU സിന്ദാബാദ്.. PBU സിന്ദാബാദ്..

  PBU വില്‍ ആദ്യത്തെ മെമ്പര്‍ഷിപ് ഞാന്‍ എടുത്തിരിക്കുന്നു എന്നാ സന്തോഷ വാര്‍ത്ത കൂടി അറിയിക്കുന്നു ....

  ഒരു ജനറല്‍സെക്രട്ടറി പോസ്റ്റ്‌ ഒഴിവുണ്ടോ ആവോ...;)

  ReplyDelete
 3. നേരത്തെ തന്നെ വന്നു ലോഹ്യം കൂടിയത് നന്നായി.
  എന്ത് ചെയ്താലും നെറ്റ് കണക്ഷന്‍ സ്ലോ ആക്കല്ലേ...

  ReplyDelete
 4. ശരിക്കും വട്ടായിട്ടുണ്ട് അല്ലേ?
  രാത്രി ഞെട്ടി ഉണരാരുണ്ടോ?
  ഞങ്ങളെക്കൂടി മെംബെര്‍ഷിപ്‌ എടുപ്പിച്ചു വട്ടാക്കണോ?

  ReplyDelete
 5. ഇങ്ങള് ആള് കൊള്ളാലോ ..
  അപ്പം ഇങ്ങനത്തെ നമ്പറൊക്കെ കയ്യിലുണ്ടല്ലെ..
  സമ്മതിച്ചിരിക്കുന്നു..!

  ReplyDelete
 6. PBU എന്ന എന്‍റെ 'സ്വപ്ന പദ്ധതി' കൊളമാക്കാന്‍ കടന്നു വന്ന എല്ലാവര്ക്കും 'കോപ്പ് കൈ..'
  Noushad വടക്കേല്‍ : ഈയിടെ ആയി നൌഷാദ് ആണ് എന്‍റെ 'കമ്മന്റ്' കോളം ഉദ്ഘാടനം ചെയ്യാര്‍. ആ മഹാ മനസ്സിന് നന്ദിയും പറയാറുണ്ട്‌. ഇപ്പോഴെല്ലേ പിടികിട്ടിയത് ഇതൊക്കെ ഞമ്മളെ PBU ല്‍ സെക്രട്ടറി ആവാനുള്ള കളിയായിരുന്നെന്നു. മെമ്പര്‍ ആക്കിയിരിക്കുന്നു. ഇപ്പോള്‍ തന്നെ ആയിരം കവിഞ്ഞു. സംഘടനയുടെ പിരിവു കൂടി കഴിഞ്ഞേ മറ്റു ഭാരവാഹികളെ എടുക്കുന്നുള്ളൂ..അപ്പോള്‍ നൌഷാദിനെ പരിഗണിക്കാം..

  ചെറുവാടി: താങ്കളെ എന്‍റെ ഹിറ്റ്‌ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു. ഇത് പോലെ സഹകരിച്ചാല്‍ എല്ലാര്‍ക്കും നന്ന് എന്ന് പറഞ്ഞേര്...

  Abdul ലതിഎഫ് : ലതീഫെ, മുഴു വട്ടന്മാര്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ ഇത്തിരി വട്ടെന്‍കിലും വേണ്ടേ..പേടിക്കേണ്ട..നിരുപദ്രവകാരിയാട്ടോ..മെംബെര്‍ഷിപ്‌ എടുത്തോളൂ..

  നൗഷാദ് അകമ്പാടം : എന്തെങ്കിലും നമ്പര്‍ ഇറക്കാതെ ഇവിടെ മുന്നോട്ടു പോവില്ല നൌഷാദെ....ഇങ്ങളെ ഫോട്ടോഗ്രാഫി ഞമ്മക്ക് വേണ്ടി വരും..വന്നതിനു നന്ദി..മെംബെര്‍ഷിപ്‌ നമ്പര്‍..1111 (മറ്റോരു കണ്ടു ഞെട്ടട്ടെ..)

  ReplyDelete
 7. പി ബി യു വിലേക്ക് ഇല്ല. വായിക്കാനും, ഫോളോ ചെയ്യാനും, കമന്റ് അടിക്കാനുമൊന്നും ആളില്ലാത്തവറ് വല്ല സംഘടനയും രൂപീകരിക്കുന്നുണ്ടെങ്കില്‍ ഒന്ന് അറിയിക്കണം. ആളില്ലാ ബ്ലോഗ് യൂണിയന്‍ സിന്ദാബാദ്. പിന്നെ പുതിയ പോസ്റ്റ് ഇടാന്‍ ബ്ലോഗില്‍ സ്ഥലം ഇല്ലാത്തവരും ബന്ദപ്പെടുക.

  ReplyDelete
 8. സെക്രട്ടറി തന്നെ ആകണമെന്നില്ല ... ഖജാന്‍ജി ആകാനും വിരോധം ഇല്ലാട്ടോ ...;)

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. ഒരു പോസ്റ്റിന്‍റെ അത്രേം വലുപ്പത്തില്‍
  ഒരു കമന്‍റെഴുതീനിം..
  അത് ഞാനങ്ങു ഡിലീറ്റി!!

  അല്ല, എന്തേപ്പണ്ടായി ഇങ്ങനൊരു
  കിനാവ്‌ കാണാന്‍..??

  ഒരു സ്വപ്നത്തിന്‍റെ മറ പിടിച്ച്
  പറയാനുള്ളതങ്ങ് പറഞ്ഞു..
  അത്രത്തന്നെ...അല്ലെ സലിം സാഹിബേ..

  ഞങ്ങള്‍ പാവം ബ്ലോഗിനി
  മാരും വല്ലതും വെച്ചും വിളമ്പിയും
  ഈ ബൂലോഗത്ത് കഴിഞ്ഞോട്ടെ..

  ഇത്രക്കങ്ങട്ട് വേണ്ടായിരുന്നു...

  എന്തായാലും പോസ്റ്റ്‌ നന്നായിന്നു
  പറയാതിരിക്കാന്‍ വയ്യല്ലോ..
  ങ്ഹാ....നടക്കട്ടെ..നടക്കട്ടെ.!!!!!!!!!!!!!!

  ReplyDelete
 11. @മുജീബ് റഹ്‌മാന്‍ ചെങ്ങര : മുജീബ്, എന്റെ കൂടെ നിന്നാല്‍ നിനക്കും നന്ന്..ആ..പിന്നെ, സ്വന്തം ബ്ലോഗ്‌ തുടങ്ങിയ സ്ഥിതിക്ക് അതില്‍ ഒന്ന് 'കുളിച്ചു' കയറുകയാവും നല്ലത്. എന്തും എഴുതിവിട്ടോ (എന്നെ പോലെ), ആവിഷ്കാര സ്വാതന്ത്ര്യം പൂത്തുലയട്ടെ..

  @ Noushad Vadakkel: ഒക്കെ, ഇയാളെ BPU ജനറല്‍ സെക്രട്ടറി ആയി തിരഞ്ഞെടുത്തിരിക്കുന്നു. എല്ലാവരും ഒന്ന് കയ്യടിച്ചേ..നൌഷാദ്‌ സാഹിബ്‌ സിന്ദാബാദ്..

  @ ~ex-pravasini*: ശ്രീമതി ബ്ലോഗിണിയുടെ കമ്മന്റ്റ് ഡിലീറ്റിയതില്‍ സങ്കടമുണ്ട് .....പറയാനുള്ളത് മുഴുവന്‍ പറഞ്ഞാല്‍ നിങ്ങള്‍ക്കും ഒരു 'സൊഖം' ഉണ്ടാവൂലേന്നു....അത് മുഴുവന്‍ അയക്കൂ...എനിക്ക് ഒന്ന് 'വാരാന്‍' ബഹുമാന്യരായ രണ്ടു ബ്ലോഗിണിമാരെല്ലേ ഉള്ളൂ...അതോണ്ടാട്ടോ.....നമ്മുടെ PBU ന്‍റെ ഒരു വൈസ് പ്രസിഡന്റ്‌ സ്ഥാനം തന്നാല്‍ പിണക്കം തീരുമോ....പിന്നെ നിങ്ങടെ സഹ ബ്ലോഗിണിയെ കണ്ടില്ലല്ലോ..കേക്ക് മുറിക്കാവും കക്ഷി....ഇന്നാണോ കണ്ണൂര്‍ ആബിദിന്റെ സല്കാരം..?

  ReplyDelete
 12. Dear President,
  ഇത് പോലെ മൂന്നാലെണ്ണം എഴുതിയാല്‍ താങ്കളുടെ PBU പൊളിയും. ഇങ്ങനെ വെടിക്കെട്ട്‌ നര്‍മം എഴുതാന്‍ മുസ്ലി പവര്‍ അടിക്കുന്നുണ്ടോ?

  ReplyDelete
 13. പ്രിയ PBU പ്രവര്‍ത്തകരെ....
  ഇതാ ബ്ലോഗ്‌ മഹാരാജാവ് സാക്ഷാല്‍ വള്ളിക്കുന്ന് വന്നു കീഴടങ്ങിയിരിക്കുന്നു.....മുസ്ലി പവര്‍ അടിച്ചു അടിച്ചു പൂസായി മൂപ്പര്‍ ഇപ്പൊ 'ബേര്‍ കുഞ്ചി, മാഗ്നറ്റ് ചെരുപ്പ്, സ്പെയിന്‍ കുങ്കുമം.' ബിസിനെസ്സ് തുടങ്ങി ഫലം കാണുന്നുണ്ടെന്നാണ് നമുക്ക് കിട്ടിയ വിവരം..നമ്മുടെ പ്രവര്തകരാരും അതില്‍ വഞ്ചിതരാവരുത്..!

  ReplyDelete
 14. ഒരു പ്രത്യേക അറിയിപ്പ് :
  ആഗോള അടിസ്ഥാനത്തില്‍ ബ്ലോഗ്ഗെര്മാരുടെ പ്രശ്നങ്ങള്‍ പഠിക്കുവാനും ,ഫലപ്രദമായ നടപടികള്‍ക്കായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുവാനും വേണ്ടി രൂപം കൊടുത്ത BPU സംഘടനയുടെ ഒരു അഖില ലോക സമ്മേളനം സംഘടിപ്പിക്കുന്നു . ആയതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട്‌ പിരിവു ആരംഭിക്കുകയാണ് .ഈ സമ്മേളനത്തിന് പത്തു മില്ല്യന്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്നു . എല്ലാവരും ഊര്‍ജ്ജിതമായി ഫണ്ട്‌ പിരിവ്‌ വിജയിപ്പിക്കുവാന്‍ സഹകരിക്കുമല്ലോ . താങ്കളുടെ സംഭാവന താഴെ കൊടുത്തിട്ടുള്ള ബാങ്ക് അക്കൗണ്ട്‌ നമ്പറില്‍ നിക്ഷേപിക്കുമല്ലോ ...
  എന്ന് BPU സംഘടനയുടെ പ്രസിഡന്റിനു വേണ്ടി ജനറല്‍ സെക്രട്ടറി നൌഷാദ് വടക്കേല്‍ ;)

  ReplyDelete
 15. അക്കൗണ്ട്‌ നമ്പര്‍ :1234567890

  ReplyDelete
 16. @Noushad Vadakkel: സബാഷ് നൌഷാദ്, നിനക്ക് നല്ല ഭാവിയുണ്ട്...എന്‍റെ കാല ശേഷം പ്രസിഡണ്ടായി വേറെ ആരെയും തിരയണ്ട..പക്ഷെ സ്വന്തം അക്കൗണ്ട്‌ നമ്പര്‍ കൊടുത്ത് 'കുരുവിന്‍റെ' നെഞ്ചത്ത്‌ ചവിട്ടരുത്...തല്ക്ക്കാലം സംഘടാ കാര്യം മാത്രം നോക്കിയാല്‍ മതി. പണം പിരിവു വിജയിക്കണമെങ്കില്‍ പ്രസിഡണ്ട് തന്നെ നേരിട്ട് നടത്താം....

  ReplyDelete
 17. എന്നെ കൂടി കൂട്ടണെ PBU യിൽ

  ReplyDelete
 18. ഇപ്പൊൾ50% സവരണം മുണ്ട് സ്ത്രികൾക്ക്.......

  ReplyDelete
 19. @ haina: ഹൈന മോള്‍ക്ക്‌ വോട്ടവകാശം ഉണ്ടാവില്ല (18വയസ്സ്)...പക്ഷെ 'കുത്തിവര' യുടെ അടിപൊളി പെര്ഫോര്‍മന്‍സിന്റെ ബലത്തില്‍ മെംബെര്‍ഷിപ്‌ തന്നിരിക്കുന്നു....എന്ന് PBU പ്രസിഡന്റ്‌.

  @ ജുവൈരിയ സലാം: ശ്രീമതി ജുവൈരിയയുടെ മോഹങ്ങള്‍ നടക്കില്ല..കാരണം PBU ലേക്ക് സ്ത്രീകളുടെ ഒഴുക്കാണ്. സ്ഥാനാര്‍ഥി കുപ്പായം അഴിച്ചു വെച്ചേര്.... വന്നതിനു നന്ദി കെട്ടോ..!

  ReplyDelete
 20. ഫോളോവേര്‍സ് ഒക്കെ ഉണ്ടെങ്കിലും കമന്റ്റ് ഒക്കെ നീങ്ങിയും നിരങ്ങിയുമാ...ഇതിനു വല്ല പരിഹാരവുമുണ്ടോ പ്രസിഡന്‍റെ ??

  ReplyDelete
 21. സിബുവിനു ഈ മഹത്തായ സംഘടനയുടെ ആവശ്യം മനസ്സിലായല്ലോ.പ്രസിഡന്റ്‌ തന്നെ നേരിട്ട് പോയി കമ്മന്റിയിട്ടുണ്ട്. എന്റെ അനുയായികളെ ദാ അടുത്ത ഫ്ലൈറ്റിനു അങ്ങോട്ട്‌ വിടാം. പിന്നെ പിരിവിന്റെ കാര്യം...റെസീപ്റ്റ് എടുക്കട്ടെ....ഏ...പോവാണോ...തമാശയും പറയാന്‍ പാടില്ലേ...?

  ReplyDelete
 22. ആദ്യം ബിരിയാണി താ....
  പിന്നെ നോക്കാം ബാക്കി കാര്യങ്ങള്‍ .

  ReplyDelete
 23. കുട്ട്യോളൊക്കെ കളിച്ച് കളിച്ച് ഇപ്പോ ബ്ലോഗോണ്ടും കളി തുടങ്ങി.ഇനി ഏതു തരം പാരകളാണാവോ വരണത്. പിന്നെ ഞമ്മള്‍ ബിരിയാണി കഴിക്കില്ല,കാരണം ഇവിടെയുണ്ട് !

  ReplyDelete
 24. @ ഇസ്മായില്‍ കുറുമ്പടി (തണല്‍):അത് ശരി, ആത്മഹത്യാ ചെയ്യാന്‍ പോവുമ്പോള്‍ ഒരു 'തണല്‍' കൊടുത്തപ്പം കണ്ടില്ലേ ബിരിയാണിക്ക് നിലവിളിക്കുന്നു.
  ബിരിയാണി ഒക്കെ ആര്‍ത്തിപണ്ടാരങ്ങള്‍ തിന്നു തീര്‍ത്തു. അവസാനം ചെമ്പില്‍ നിന്നും വടിച്ചെടുത്ത സ്വല്പം താങ്കളുടെ ബ്ലോഗില്‍ വിളമ്പി. അവിടെ പോയി തിന്നോളൂ..

  @ Mohamedkutty മുഹമ്മദുകുട്ടി : ഒരു 'മലപ്പുറം കാക്ക' ബിര്യാണി വേണ്ടാന്ന് പറഞ്ഞപ്പം തന്നെ ഇങ്ങളെ രോഗം ഞമ്മള് ഊഹിച്ചു. പക്ഷെ അവിടെ പോയപ്പോളല്ലേ കാര്യം പിടികിട്ടിയത്, ഏതായാലും കുമ്പളങ്ങ കറിയും മീന്‍ പൊരിച്ചതും കഴിച്ചു പോന്നു..പക്ഷേങ്കില് ഞമ്മക്കിഷ്ട്ടം ഇപ്പോളും ബിര്യാണി തന്നെ..!
  വന്നതിനും അഭിപ്രായത്തിനും നന്ദി.

  ReplyDelete
 25. പെണ്ണുങ്ങളോട് പ്രായവും ഗള്‍ഫു കാരോട്
  കാലവും ചോദിക്കരുത് അല്ലെ ?കൊള്ളാം .
  എത്ര ആയി ?നൂറു കവിഞ്ഞോ ? ഈ പണി വേറെ
  ആരെങ്കിലും ഏറ്റെടുക്കണോ എന്ന് ചോദിക്കാന്‍
  വന്നത് ആണേ ...!!!!!.

  ReplyDelete
 26. @ ente lokam: പാര്‍ട്ടി മെമ്പര്‍ ആയിട്ടില്ല, അപ്പോഴേക്കും കണ്ണ് കോഴിക്കൂട്ടിലെക്കാണല്ലോ ..അല്ല, കെ.മുരളീധരന്റെ ആരാ ?
  ആജിവനാന്ത പ്രസിടന്റ്ടാ...ജീവ പര്യന്തം ശിക്ഷിക്കും..
  വന്നതിനു നന്ദി, ഇരിക്കൂ.....ഏയ്‌, ഒരു ബിരിയാണി അവിടെ....

  ReplyDelete
 27. ഇങ്ങട്ട് എത്താന്‍ അല്‍പ്പം വൈകിയോന്നൊരു സംശയം ..
  എന്തായാലും ഇനി സ്ഥിരമാക്കാം ...പുതിയവ അറിയിക്കണേ ..
  ഈ തിരക്കിന്നിടയില്‍ ജാലകതിലും മറ്റും തപ്പാന്‍ സമയം കിട്ടുന്നില്ല
  അതുകൊണ്ടാ ..മറക്കല്ലേ മച്ചൂ..

  ReplyDelete
 28. സ്തംബിപ്പിക്കും സ്തംബിപ്പിക്കും,
  ബൂലോകം ഞങ്ങള്‍ സ്തംബിപ്പിക്കും...
  സഞ്ച്വരി ഒന്ന് തികച്ചില്ലെങ്കില്‍,
  സംഗതി ഒന്നും ഒത്തില്ലെങ്കില്‍..
  സ്തംബിപ്പിക്കും..സ്തംബിപ്പിക്കും..
  PBU സിന്ദാബാദ്..


  ഞാനും മുദ്രാവാക്യം വിളിക്കാം എന്നെയും യൂണിയനില്‍ ചേര്‍ക്കാമോ ?

  ReplyDelete
 29. @ഹംസ : പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മനസ്സിലായീലേ നമ്മുടെ വില....എന്തായിരുന്നു ബഹളം..ബൂലോകം നമ്മള് ഭരിക്കുമെന്നൊക്കെ പറഞ്ഞു ബഹളം വെച്ചോരെല്ലാം നെറ്റ് കണക്ഷന്‍ വേര്‍പെടുത്തി ബ്ലോഗ്‌ പൂട്ടി ഓഫ് ലൈനില്‍ ആയി.. ....കടന്നു വരൂ..ഹംസ സാഹിബിനെ പോലെ PBU വില്‍ അണിചേരൂ...താങ്കളെ അടുത്ത പാര്‍ലമന്റ് തിരഞ്ഞെടുപ്പില്‍ എന്‍റെ ഡമ്മി സ്ഥാനാര്‍ഥി ആക്കിയിരിക്കുന്നു. സന്തോഷമായില്ലേ..

  @ സിദ്ധീക്ക് തൊഴിയൂര്‍ : ഖത്തര്‍ എയര്‍ വൈസില്‍ അര്‍ദ്ധരാത്രി ഒരു തോഴിയൂര്‍ക്കാരന്‍ വരുന്നുണ്ടെന്നു കേട്ടപ്പോള്‍ അത് സിദ്ദീക്ക് ഭായ് ആയിരിക്കും എന്ന് നിനച്ചില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നമ്മുടെ പാര്‍ട്ടിക്കാ വിജയം. അതോണ്ട് ഇപ്പൊ മേമ്ബെര്ഷിപ്പിനു തള്ളികയറ്റമാ..എന്നാലും തോഴിയൂരിന്റെ വീരനായകനെ സ്വീകരിച്ചിരിക്കുന്നു...ഇടയ്ക്കു വന്നു രണ്ടു കിടിലന്‍ ഡയലോഗ് പറയണേ.. വന്നതിനും മെംബെര്‍ഷിപ്‌ എടുത്തതിനും നന്ദി..

  ReplyDelete
 30. @ മേഘമല്‍ഹാര്‍(സുധീര്‍): ആളുകളുണ്ട്..(ഒക്കെ നോക്കു കൂലിക്കാരാ)..ഒരാള്‍ക്ക് എന്ത് വെച്ച് തരും...?
  മെംബെര്‍ഷിപ്‌ എടുക്കൂ..വന്നതിനു നന്ദി..!

  ReplyDelete
 31. PBU വില്‍ മെമ്പര്‍ഷിപ്പ്‌ ഫീസ്‌ എത്രയാ ഞാനും ഷെയര്‍ അഞ്ചു കൂടി.

  ReplyDelete
 32. ഇത് മാനം മര്യാദയുള്ള പാര്‍ട്ടിയാ (ടീ പാര്‍ട്ടിയല്ല)....ഷയര്‍ ബിസിനസ്‌ അല്ല...

  പക്ഷെ സംഭാവന എത്രയും സ്വീകരിക്കും..വിനോദിന് ഇവിടെ വന്നതിനു നന്ദി

  ReplyDelete
 33. എന്റെ പുന്നാരമുത്തെ... നിങ്ങളെ എല്ലാ ബ്ലോഗര്‍മാരും കൂടി പിരിവിട്ട് കൊട്ടേഷന് ടെണ്ടര്‍ വിളിച്ചിട്ടുണ്ട്... കൊള്ളാവുന്ന ടീം വന്നാല്‍ പരിഗണിക്കുമത്രേ....

  ബെര്‍ലിച്ചന്‍ മുതല്‍ സകലിതിനെയും വാരി അല്ലേ?...

  എന്നെ വെറുതെ വിടണേ..... ഞാനും പ്രവാസിയാ... ഒന്നുമില്ലേലും നമ്മളൊരു ചോരയല്ലേ.... അത് മറക്കരുത്.....

  ReplyDelete
 34. @വിരല്‍ത്തുമ്പ്: അതു ശരിയാ വിരല്‍മുത്തെ, ഒസ്സാന്മാര് തമ്മില്‍ കത്തിക്ക് പിടിവലി വേണ്ടല്ലേ...
  പിന്നെ സ്വകാര്യമാ..ആരെയും പെടിക്കാന്ടെ കഴിയാന്‍ മാത്രം ആള്‍ക്കാരെ സംഘടിപ്പിക്കുന്ന തിരക്കിലാ ഞാന്‍...നിങ്ങളെ പോലെ തടിമിടുക്കുള്ളോരെ കണ്ടാല്‍ സാക്ഷാല്‍ ബെര്‍ളി അച്ചായന്‍ പോലും അടുക്കത്തില്ല..കാരണം മൂപ്പിലാനൊക്കെ ഇവിടെ എത്തുന്നതിനു മുമ്പേ നമ്മള് തടിയെടുത്തിരിക്കും...ഞമ്മളോടാ കളി...വന്നതിനും കൂട്ട് കൂടിയത്തിനും നന്ദി.

  ReplyDelete
 35. ഞാൻ ഫോളോ ചെയ്യില്ല. ചെയ്താൽ താങ്കൾ പി.ബി.യു വിട്ടുപോകില്ലേ? പിന്നെ ന്നാലും ഒന്നു ഫോളാവാംന്നുതന്നെ നിരുവിക്കണ്.....

  ReplyDelete
 36. @ഇ.എ.സജിം തട്ടത്തുമല: അതെ, ഇപ്പൊ PBU പിരിച്ചു വിടേണ്ട അവസ്ഥയാണ്. ആരാധകരെ കൊണ്ട് നിന്ന് തിരിയാന്‍ പറ്റാതായി...എന്നാലും ഫോളോ ചെയ്തോളൂ..നന്ദി..വന്നതിനും വായനക്കും..!

  ReplyDelete
 37. ikkara padiyudey pokkam kooddiyath kond kaanenda kkazhakalonnumm enikk kaanan pattiyillalo koottukara...

  ReplyDelete
 38. പ്രിയ കൂട്ടുകാരീ, കാണേണ്ട കാഴ്ചകളൊക്കെ തൊട്ടരികെ തന്നെ ഉണ്ടാവുമ്പോള്‍ കാണാന്‍ പ്രയാസമുണ്ടാവില്ല...എന്റെ കൂടെ സ്പൈനിലേക്ക് വരൂ.....യാത്ര തുടങ്ങിയിട്ട് കുറെ ആയി..ഓടി വന്നോളൂ...
  ഇവിടെ എത്തിയാതിനും കൂട്ടുകൂടിയത്തിനും ഒക്കെ നന്ദി...വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ...

  ReplyDelete
 39. ആവശ്യത്തിനു കമന്റും ഫോലോവേര്സും
  ആവുമ്പോള്‍ മറ്റേ മുതലാളിത മനോഭാവം
  താനെ തല പൊക്കാതെ ഇരുന്നാല്‍ മതി
  കേട്ടോ.രസമായിരുന്നു വായന ....

  ReplyDelete
 40. ha..ha..de kando murali keriyathu..
  atha ithinte oru science maashe...

  ReplyDelete
 41. സെഞ്ചുറിയടിക്കാന്‍ ഞാന്‍ സ്വന്തം ചിലവില്‍ ഒരു ബ്ലോഗ് മീറ്റ് (ഈറ്റ്) നടത്താനുള്ള പരിപാടിയാണ്. അല്ലാണ്ടെ ഞമ്മളെ ഇവരൊന്നും രക്ഷപ്പെടുത്തുന്ന മട്ടില്ല. എന്നുതീരുമെന്റെ കഷ്ടമിന്നിബ്ലോഗിലേ... അന്നുതീരുമെന്റെ ദുഖമിന്നിബ്ലോഗിലേ... ഈ പാട്ടും പാടി നടക്കാന്‍ തുടങ്ങിയിട്ട് കുറേ ആയി ഇക്കാ....

  ReplyDelete
 42. s@@ ente lokam, ഷബീര്‍ (തിരിച്ചിലാന്‍)പിന്നെ, എന്നെ ഇനിയും സമരം ചെയ്യിക്കല്ലേ....ഞാനിപ്പം നല്ല കുട്ടിയാ, കാരണം നൂറു തികഞ്ഞു സഞ്ച്വരി ഒക്കെ അടിച്ചു...നന്ദി !

  ReplyDelete
 43. ബെര്‍ളി ചേട്ടന്റെ ബ്ലോഗില്‍ ഒരുത്തന്‍ ഏതു സമയവും ബെര്‍ളി തലൈവര്‍ വാഴ്‌ക എന്നും വിളിച്ചു കൊണ്ട് നടക്കുന്നുണ്ട്.അവനെ ബെര്‍ളി ചേട്ടന്‍ കൊട്ടേഷന്‍ കൊടുത്തതാണോ? ഈ പോസ്റ്റു കണ്ടപ്പോള്‍ ഒരു സംശയം തോന്നിയതാണ്. അത് പോലെ ആരെയെങ്കിലും കൊണ്ട് നിരന്തരം കമെന്റു ബോക്സില്‍ ജയ്‌ വിളിപ്പിച്ച്ചാല്‍ കാര്യം വല്ലതും നടക്കുമോ..?

  ReplyDelete
 44. സുഹൃത്തേ, പ്രതികരണത്തിന് നന്ദി....
  ഇതെന്‍റെ ഒരു പഴയ പോസ്റ്റ്‌ ആണ്... ഇവിടെയൊക്കെ പലതും നടന്നിട്ടുണ്ട്...ഇപ്പോഴും നടക്കുന്നുണ്ട്...ഇനിയും എന്തൊക്കെ നടക്കാനിരിക്കുന്നു.....:)

  ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!