Saturday, November 13, 2010

ബലി പെരുന്നാള്‍ ആശംസകള്‍ !

            ഒരു 'ബലി പെരുന്നാള്‍' ആശംസിച്ചു ഒരാഴ്ച മുങ്ങി നടക്കാം   എന്ന് കരുതിയാണ് ഈ പോസ്റ്റ്‌ എഴുതാന്‍ ഇരിക്കുന്നത്. കെട്ടിയോളും കുട്ടികളുമല്ലാത്ത വലിയൊരു വൃത്തത്തെ ദുരെ നിര്‍ത്തി, പ്രവാസത്തിന്റെ മറിച്ചാല്‍ തീരാത്ത ഏട്ടിലേക്ക് ഒരു പാട് ഓര്‍മകളും നോവുകളും നൊമ്പരവുമുണര്‍ത്തി  ഒരു പെരുന്നാള്‍ കൂടി നമുക്ക് എഴുതി ചേര്‍ക്കാം; നാട്ടിലുള്ളോര്‍ക്ക് മനസ്സും ഓര്‍മകളും കുളിരണിയിക്കുന്ന ഒരു സമ്പൂര്ണ ബലി പെരുന്നാളും. എനിക്ക് പക്ഷെ വിശേഷമുണ്ട്, രണ്ടു മാസം മുമ്പ് കടന്നു വന്ന പൊന്നുവിന്റെ ആദ്യത്തെ പെരുന്നാള്‍... 

                 ജിദ്ദക്കാര്‍ക്ക് ഹജ് പെരുന്നാളില്ല എന്ന് പറയാറുണ്ട്‌. ഞാനും വര്‍ഷങ്ങളായി വളന്ട്ടിയര്‍ ആയി പോവുന്നതിനാല്‍ ഹജ് പെരുന്നാളിന് വീട്ടിലുണ്ടാവാറില്ല. വിളിപ്പാടകലെ വിശുദ്ധ മക്കയില്‍ ഹജ് കര്‍മങ്ങള്‍ നടത്താന്‍ പ്രിയപ്പെട്ടവര്‍ വന്നണയുമ്പോള്‍ അവര്‍ക്കൊരു താങ്ങായി സാന്ത്വനമായി ചേര്‍ന്ന് നില്‍ക്കാതിരിക്കാന്‍ കഴിയുമോ..ഞങ്ങള്‍ ജിദ്ദക്കാര്‍ ബന്ധങ്ങള്‍ വിളക്കി ചേര്‍ക്കുന്നതും ഊട്ടി ഉറപ്പിക്കുന്നതും മിനയിലെയും മക്കത്തെയും ഇത്തരം ഹജ് മുഹൂര്‍ത്തങ്ങളിലാണ്. എന്നാല്‍ ഈ വര്‍ഷം പെരുന്നാള്‍ ജിദ്ദയില്‍ മാത്രം കഴിച്ചു കൂട്ടുകയാണ്. രാവിലെ കുട്ടികളെ കൂട്ടി ഈദുഗാഹിനു പോവണം. പിന്നീട് അതിഥികളെ സ്വീകരിച്ചും ആഥിത്യം സ്വീകരിച്ചും സൌഹൃദ് ബന്ധങ്ങള്‍ ഒക്കെ ഒന്ന് പുതുക്കണം..

കഴിഞ്ഞ ചെറിയ പെരുന്നാളിന് ജിദ്ദയിലെ ഗുലൈല്‍ ഭാഗത്തെ ഈദുഗാഹില്‍ വെച്ച് പുലര്‍ച്ചെ എടുത്ത ഫോട്ടോ.

      
           അനുഭവങ്ങളും കാഴ്ചകളും ബന്ധങ്ങളും ഒക്കെ എത്ര പ്രിയപ്പെട്ടതായിരുന്നു എന്നറിയുന്നത് അവയെ നഷ്ട്ടപെടുംബോഴാണ് എന്നത് ഞാന്‍ കണ്ട് പിടിച്ചതല്ല. അതൊരു പൊള്ളുന്ന സത്യമാണ്. ചെറുപ്പത്തിലെ കൊച്ചു കൊച്ചു അനുഭവങ്ങളും, നാട്ടിലെ  നാടന്‍ കാഴ്ചകളും, കുടുംബ സൌഹൃദ ബന്ധങ്ങള്‍ എല്ലാം ഇന്നീ ഗള്‍ഫില്‍ ഇരിക്കുമ്പോള്‍ എത്ര  മധുരതരമായി ഓര്‍ക്കാന്‍ കഴിയുന്നു. നാട്ടിലെ നെട്ടോട്ടക്കാര്‍ക്ക് അതൊന്നും ആസ്വദിക്കാനോ ഓര്‍ക്കാനോ   നേരമില്ലങ്കിലും.. 

             കുട്ടിക്കാലം  തന്നെയാണ് പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നല്ലതെന്ന് വലുതായപ്പോഴാണ് അറിഞ്ഞത്. കുട്ടിക്കാലത്ത് വിചാരിച്ചിരുന്നത്  മറിച്ചായിരുന്നു. പിതാവ് എന്ന സി    കാറ്റഗറിയില്‍ നിന്നു കൊണ്ട് മാത്രമേ ഇന്ന് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നുള്ളൂ എന്ന പരിമിതി പ്രവര്‍ത്തികള്‍ക്കും ചിന്തക്കും ഉള്ളതിനാല്‍ നാട്ടിലെത്തിയാല്‍ ഞാന്‍ വീട്ടിലെ കാര്യങ്ങള്‍ ഒന്നും ശ്രദ്ധിക്കാതെ പഴയ തന്തോന്നിയായ  എ കാറ്റഗറി സൌകര്യങ്ങളുള്ള  കുട്ടിയാവാന്‍ ശ്രമിക്കാറുണ്ട്. ഉമ്മയുടെ മടിയില്‍ കിടന്നു കൊടുത്ത് ഇല്ലാത്ത പേന്‍ നോക്കിക്കാന്‍, ഉപ്പയുടെ കൂടെ അങ്ങാടി വരെ വെറും വര്‍ത്തമാനം പറഞ്ഞു നടക്കാന്‍, സുഹൃത്തുക്കളുടെ കൂടെയിരുന്നു പഴയ കൌമാര കോപ്രായങ്ങള്‍ കാട്ടാന്‍, ചെരുപ്പിടാതെ മണ്ണിലിറങ്ങി വെറുതെ നടക്കാന്‍, വീട്ടിലെ തെങ്ങിലും പ്ലാവിലും മാവിലും ഒക്കെ വീട്ടുകാരുടെ ഉപരോധം അവഗണിച്ചു വലിഞ്ഞു കയറാന്‍ ഒക്കെ ശ്രമിക്കാറുണ്ട്. അതുപോലെ, വല്ലപ്പോഴും ഒത്തു വരുന്ന ബലി പെരുന്നാളിന് ബലി മൃഗങ്ങളെ അറുത്തു ദാനം ചെയ്യുന്നിടത്ത് ഗള്‍ഫീന്ന് കൊണ്ടുവന്ന പുതുപുത്തന്‍ കത്തിയെടുത്തു ഇറച്ചി മുറിക്കാനും എല്ല് വെട്ടാനും കൂടാറുണ്ട്. ഓര്‍മ്മകള്‍ മനസ്സില്‍ ട്രാഫിക്‌ ജാം ഉണ്ടാക്കുന്നു.. പക്ഷെ ഇവിടെ ഇവിടത്തെ റോള്‍ അഭിനയിച്ചേ പറ്റൂ. അതിനാല്‍ തന്നെ ഇന്നത്തെ എ കാറ്റഗറിക്കാരുടെ പെരുന്നാള്‍ എങ്ങനെ സന്തോഷപ്രദം ആക്കാം എന്നതിനാണ് മുന്‍‌തൂക്കം.


         ഈ വര്‍ഷം പെരുന്നാളിന് വലിയ പ്ലാനിംഗ്   ഒന്നുമില്ല.  എവിടെയെങ്കിലും ഒക്കെ നടക്കുന്ന ഈദു പരിപാടികളില്‍ പങ്കെടുക്കണം, പാര്‍ക്കിലും കടപ്പുറത്തും‍ പോവണം, അങ്ങനെ ജിദ്ദ പട്ടണത്തില്‍ ചുമ്മാ ഫോര്‍വേഡും രിവേര്സും കളിച്ചു കൊല്ലത്തില്‍ ആറ്റുനോറ്റു കിട്ടുന്ന അഞ്ചാറ് ദിവസം കളഞ്ഞ്  കുളിക്കണം... എങ്കിലും തിരക്കേറിയ ജീവിതത്തില്‍ കുടുംബത്തിനായി ഒരാഴ്ച നീക്കി വെക്കുന്നത് വളരെ സന്തോഷപ്രദമായ കാര്യം തന്നെയാണ്.  എല്ലാവര്ക്കും സമൃദ്ധിയുടെയും  ആത്മാര്‍പ്പണത്തിന്റെയും സഹജീവി 
സ്നേഹത്തിന്റെയും അവസരമാവട്ടെ ഈ ഈദു സുദിനം എന്ന്  ആശംസിക്കുന്നു.   
*******************************************************************************************

വാല്‍ക്കഷണം:

ഇന്ന് ദുല്‍ഹജ്ജ് എട്ട്‌. കഴിഞ്ഞ വര്ഷം ഇതേ ദിവസമാണ്  ഭയാനകമായ  പേമാരിയും  വെള്ളപ്പൊക്കവും  വന്നു ജിദ്ദയില്‍ നൂറു കണക്കിന് ആളുകള്‍ മരിച്ചതും  മലയാളികളടക്കം  പലര്‍ക്കും സര്‍വസ്വവും നഷ്ട്ടപെട്ടതും. ആ വിതുമ്പുന്ന  ഓര്‍മകള്‍ക്ക്  മുന്നില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ..  
അതിവിടെ കുറിച്ചിട്ടുണ്ട്.
http://ayikkarappadi.blogspot.com/2009/10/blog-post.html#more 

36 comments:

 1. ബഹ്റൈനില്‍ നിന്നും പാലം കടന്നു വരുന്ന ഈ ആശംസയും വരവില്‍ വെച്ചോളൂ സലിം ഭായ്.
  താങ്കള്‍ക്കും കുടുംബത്തിനും പിന്നെ ഐക്കരപ്പടിയുടെ എല്ലാ വായനക്കാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍.

  ReplyDelete
 2. ആശംസകള്‍ എന്റെ വകയും. ഞാന്‍ മിനയില്‍ ഉണ്ടാവും. എന്റെ ബ്ലോഗില്‍ ഒരു കണ്ണ് വേണം.

  ReplyDelete
 3. ഈദ് മുബാറക് :)

  “ജിദ്ദക്കാര്‍ക്ക് ഹജ് പെരുന്നാളില്ല എന്ന് പറയാറുണ്ട്‌. ഞാനും വര്‍ഷങ്ങളായി വളണ്ടിയര്‍ ആയി പോവുന്നതിനാല്‍ ഹജ് പെരുന്നാളിന് വീട്ടിലുണ്ടാവാറില്ല.”

  വളണ്ടിയർ എന്നാൽ, തന്റെ സേവനം ലാഭേച്ഛയില്ലാതെ നൽകുന്നവർ എന്നല്ലേ, ഇതിൽ‌പ്പരം പുണ്യപ്രവൃത്തി വേറെന്താണുള്ളത്? പടച്ചവൻ സ്വജീവികളിലാണ്, അവരെ സേവിക്കുക തന്നെയാണ് ഈശ്വരനെ കാണുവാൻ എളുപ്പവഴി. പെരുന്നാൾ ദിവസങ്ങളിൽ തന്നെ അവരെ സേവിക്കുക എന്നത് മഹത്തായ കാര്യം തന്നെ!

  (ഞെട്ടല്ലേ, ചുറ്റുപാടുകളാണല്ലൊ ഏറ്റവും നല്ല പാഠപുസ്തകം, അതീന്ന് പഠിക്കപ്പെട്ടതാ ഈ പറഞ്ഞത്)

  ചെറുപ്പകാലം ആഘോഷങ്ങളുടെ സുവർണ്ണകാലമെന്നതിന്താ സംശയം?! :)

  ഒരിക്കൽക്കൂടി ഈദ് ദിനാശംസകൾ.

  ReplyDelete
 4. ഈദ് മുബാറക്ക്

  ReplyDelete
 5. @Prinsad, നിശാസുരഭി, ബഷീര്‍ Vallikkunnu,ചെറുവാടി,ayarajmurukkumpuzha, എല്ലാ കൂട്ടുകാര്‍ക്കും നന്ദിയും ഈദ് ആശംസകളും നേരുന്നു. വള്ളിക്കുന്നിന്റെ ബ്ലോഗില്‍ ഇനി മിനാ വിശേഷം പ്രതീക്ഷിക്കാലോ..ചെറുവാടിക്കും കുടുംബത്തിനും പാലത്തിന്റെ ഇക്കരെ നിന്നും തിരിച്ചും ആശംസകള്‍...നിശാ സുരഭിയുടെ നല്ല വാക്കുകള്‍ക്ക് നന്ദി. ലഭേച്ചയില്ലാതെ സേവനം ചെയ്യുന്ന എല്ലാവര്ക്കും ദൈവസാമീപ്യം അനുഭവിക്കാന്‍ സാധിക്കും എന്നത് തീര്‍ച്ചയാണ്.
  Prinsadന്‍റെ തിരക്കൊക്കെ തീര്‍ന്നിരിക്കുമല്ലേ..ഇടക്കൊക്കെ വരൂ....
  നിശാ സുരഭിയും ജയരാജും ആദ്യമായാണല്ലോ ഇവിടെ, വീണ്ടും വരണേ...

  ReplyDelete
 6. കുടുംബം കൂടെയുണ്ടെങ്കില്‍ ജീവിതം എപ്പോഴും പെരുന്നാള്‍ തന്നെയല്ലേ?

  വലിയപെരുന്നാള്‍ ആശംസകള്‍..

  ReplyDelete
 7. സലീംക്കാ...നിങ്ങളെത്ര ഭാഗ്യവാന്‍.. ആ രാജ്യത്ത് വസിക്കാന്‍ അവസരം കിട്ടുക എന്നു പറഞ്ഞാല്‍...അപ്പൊ പിന്നെ പരിശുദ്ധമായ ഹജിജിന്റെ വളന്റിയര്‍ ആവാന്നൊക്കെ പറഞ്ഞാ ജീവിതത്തിലെ ഏറ്റവും നല്ല കാര്യമല്ലേ....?

  സലീംക്കാക്കും, കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍

  ReplyDelete
 8. ഈദ്‌മുബാറക്!!!!

  കഴിഞ്ഞ ഹജ്ജിനു ഞാനുമുണ്ടായിരുന്നു.
  ഞങ്ങളുടെ ബസ്സ്‌ ഷറഫിയ്യയില്‍ നിന്ന് പുറപ്പെടുമ്പോള്‍
  തന്നെ മഴ പെയ്തു തുടങ്ങിയിരുന്നു.
  ഞങ്ങള്‍ മക്കാറോഡില്‍ മുസ്ഹഫ് ഗേറ്റില്‍ എത്തിയപ്പോള്‍ ജിദ്ദയില്‍ മഴ ശക്തിപ്പെട്ടിരുന്നു.
  പിന്നീട് ടെന്‍റില്‍വെച്ച് വിവരങ്ങള്‍ അറിഞ്ഞു.

  ഹജ്ജ്‌ കഴിഞ്ഞു വന്ന ശേഷം പ്രളയബാധിതപ്രദേശങ്ങള്‍ കാണാന്‍ പോയിരുന്നു.

  ദൈവം നമ്മെ പ്രകൃതി വിപത്തുകളില്‍ നിന്നും കാത്തു രക്ഷിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം..
  ഒരിക്കല്‍ കൂടി ഈദാശംസകള്‍!!!

  ReplyDelete
 9. @~ex-pravasini: ഇത്ത ഏതു ഗ്രൂപ്പില്‍ ആയിരുന്നു പോയത്..ഞാന്‍ വളണ്ടിയര്‍ ആയ ബസ്സും ശരഫിയ്യ അങ്ങാടിയില്‍ നിന്നാണ് പുറപ്പെട്ടത്‌..എന്‍റെ കൂടെയായിരുന്നോ..?
  എന്‍റെ കുടുംബം വെള്ളപ്പൊക്കത്തില്‍ പെട്ടില്ലെങ്കിലും ഒരു രാത്രിയും പകലും വെള്ളവും വെളിച്ചവും (ഞാനും) ഇല്ലാതെ കഴിച്ചു കൂട്ടി. മെഴുകു തിരികള്‍ കടകളില്‍ സ്റ്റോക്ക്‌ തീര്‍ന്ന കറുത്ത രാത്രി. കാമ്രി കാര്‍ സ്നേഹിതന്‍ കൊണ്ടുപോയി എങ്ങിനെയോ തകരാറായി...അങ്ങനെ ഒരുപാടു ഓര്‍മ്മകള്‍... പടച്ചവന്‍ രക്ഷിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം..ഈ വര്‍ഷം എല്ലാ സുഖങ്ങളോടും കൂടിയാണ് ഹാജിമാര്‍ യാത്രയായത്.
  ഇത്തക്കും ഇക്കക്കും കുട്ടികള്‍ക്കും ഹ്ര്‍ദ്യമായ ഈദ് ആശംസകള്‍ !

  @റിയാസ് (മിഴിനീര്‍ത്തുള്ളി:ആ ഭാഗ്യം കൊണ്ടല്ലേ ഞാന്‍ ഇവിടെ തന്നെ പിടിച്ചു നില്‍ക്കുന്നത്.. !

  റിയാസ് ഭായിക്കും കുടുംബത്തിനും സ്നേഹിതര്‍ക്കും ഈ സുഹൃത്തിന്റെ ഈദു മുബാറക് !

  @mayflowers: അതെ, കുടുംബം കൂടെയുള്ളത് വലിയ ഭാഗ്യം തന്നെ, എങ്കിലും കുട്ടികള്‍ക്ക് നാട്ടില്‍ ലഭിക്കുമായിരുന്ന പലതും ഇവിടെ ഇല്ലല്ലോ...ഈ ഇടുങ്ങിയ ഫ്ലാറ്റ് ജീവിതം മടുത്തു താത്താ...

  mayflowers നും കുടുംബത്തിനും എന്‍റെ ഈദ് ദിന ആശംസകള്‍ !

  ReplyDelete
 10. ellavarkkum ente eid mubarak !!!!

  ReplyDelete
 11. പെരുന്നാളാശംസകൾ , താങ്കൾക്കും കുടുംബത്തിനും.

  ReplyDelete
 12. @moideen angadimugar, ഇസ്മായില്‍ കുറുമ്പടി (തണല്‍),hiba
  എല്ലാവര്‍ക്കും സകുടുംബം സന്തോപ്രദമായ ഈദു ആശംസിക്കുന്നു.

  ReplyDelete
 13. ഈദ്‌ മുബാറക്‌

  ReplyDelete
 14. നല്ല പോസ്റ്റ്.
  നല്ല എഴുത്ത്.
  ഓര്‍മകളും
  അനുഭവങ്ങളും...  ഇത് ബലിപെരുന്നാള്‍.
  ത്യാഗസ്മരണകളുണര്‍ത്തുന്ന ദിനങ്ങള്‍..
  ഇബ്‌റാഹീമും ഹാജറയും ഇസ്മാഈലും ചരിത്രത്തിന്റെ നാലു പേജിലൊതുങ്ങാതെ...
  വിശ്വാസികളുടെ ആവേശവും പ്രചോദനവുമായി...

  ആത്മാര്‍പ്പണത്തിന്റെയും ഭയഭക്തിയുടെയും സമര്‍പണത്തിന്റെയും നിറഞ്ഞമനസ്സുകള്‍ക്കാ
  ണ് ബലിപെരുന്നാള്‍.

  * എന്റെയും കുടും‌ബത്തിന്റെയും ഊഷ്മളമായ പെരുന്നാള്‍ ആശംസകള്‍.

  ReplyDelete
 15. ഈദ്‌ മുബാറക്.. താങ്കള്‍ക്കും, എല്ലാവര്‍ക്കും....

  ReplyDelete
 16. ആദ്യമായി എന്‍റെ ബ്ലോഗില്‍ ഈദു ദിനത്തില്‍ ആശംസകളുമായി എത്തിയ ചിന്നവീടര്, »¦മുഖ്‌താര്‍¦udarampoyil¦«, faisu madeena എന്നിവര്‍ക്ക് തിരിച്ചും ഈദു മുബാറക് ആശംസിക്കുന്നു. മൂന്നു ബ്ലോഗര്‍മാരും ഇനിയും ഇതിലെയൊക്കെ വരണേ...
  പ്രമുഖ ബ്ലോഗര്‍ മുക്താര്‍ ഭായിക്ക് കൂട്ടുകൂടിയത്തിനു പ്രത്യേക നന്ദിയുണ്ട്.

  ReplyDelete
 17. കരുണയോടെ എന്റെ ഈദാശംസകൾ……….
  പ്രാർഥനയോടെ………………………………..

  ReplyDelete
 18. പുത്ര ബലി: ഇതും ത്യാഗമല്ലേ?
  മ്യാന്‍മറില്‍ ഒരു സന്യാസി ദൈവത്തെ സ്വപ്നം കണ്ടു. ദീര്‍ഘ നേരം അദ്ദേഹം ദൈവവുമായി സംവദിച്ചു. അതിനിടയില്‍ മോക്ഷപ്രാപ്തിക്കായുള്ള മാര്‍ഗങ്ങള്‍ സന്യാസി വര്യന്‍ ദൈവത്തോടന്വേഷിച്ചു. അതൊരല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ദൈവം പറഞ്ഞു. താങ്കളുടെ ഏറ്റവും വിലപ്പെട്ടത് ദൈവമാര്‍ഗത്തില്‍ സമര്‍പ്പിക്കണം. അത് താങ്കള്‍ ഏറ്റവും സ്നേഹിക്കുന്ന താങ്കളുടെ ഏക പുത്രന്‍ തന്നെയാവട്ടെ.
  തുടര്‍ച്ചയായി ഈ സ്വപ്നം തന്നെ കണ്ടപ്പോള്‍ സന്യാസി തന്‍റെ പുത്രനെയുമായി പുറപ്പെട്ടു. ദീര്‍ഘമായ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മകനെ കഴുത്തിലേക്ക് അയാള്‍ കത്തി വെക്കാന്‍ ഒരുങ്ങി. ഇക്കാര്യം മണത്തറിഞ്ഞെത്തിയ ജനക്കൂട്ടവും പോലീസും സര്‍ക്കാറും പക്ഷെ ഈ മഹത്തായ ത്യാഗത്തിനനുവദിച്ചില്ലെന്നു മാത്രമല്ല അറസ്റ്റു ചെയ്ത് മനോരോഗാശുപത്രിയില്‍ ആക്കുകയും ചെയ്തു.
  എനിക്കെന്തോ ഇയാളെ മനോരോഗിയാക്കാന്‍ തോന്നിയില്ല. ത്യാഗസ്മരണ പുതുക്കി ബലി പെരുന്നാള്‍ ആഘോഷിക്കുന്ന ഈ വിശേഷ വേളയില്‍ പ്രത്യേകിച്ചും.

  ReplyDelete
 19. ഹൃദയം നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകള്‍.

  ReplyDelete
 20. @Shukoor Cheruvadi, മനുഷ്യ സ്നേഹി, sm sadique എല്ലാവര്‍ക്കും ഈ പ്രവാസ ഭൂമികയില്‍ നിന്നുള്ള ഈദു ആശംസകള്‍ നേരുന്നു.

  @മനുഷ്യ സ്നേഹി. പ്രവാചകന്‍ അബ്രഹാമിന്‍റെ പുത്രബലി യഥാര്‍ത്ഥത്തില്‍ നടന്നിട്ടില്ല. ദൈവികപരീക്ഷണം മാത്രമായിരുന്നു അത്. കരുണാമയനായ ദൈവം അതിനനുവദിച്ചില്ല. ആ ത്യാഗ സ്മരണയാണ്‌ ഹജിലൂടെ അയവിറക്കുന്നത്. എന്നാല്‍ പില്‍കാലത്ത് പലയാളുകളും ദൈവിക കല്പനയെന്നു വിധത്തില്‍ നരബലി നടത്തി. ദൈവം അത്തരം കപട ബലികളെ തടഞ്ഞില്ല... കാരണം അവയത്രയും സ്വബുദ്ധ്യാല്‍ ഉള്ള ബലികളും എബ്രഹാം പ്രവാചകന്റേതു യഥാര്‍ത്ഥ ദൈവിക പരീക്ഷണവും ആയിരുന്നു. ആദ്യം പറഞ്ഞ വകുപ്പില്‍ പെടുന്ന താങ്കള്‍ പറഞ്ഞ സന്യാസി വര്യന്റെ നരബലി തടഞ്ഞത് തികച്ചും നേരാണ് എന്നാണ് എന്‍റെ അഭിപ്രായം...

  ReplyDelete
 21. പ്രിയ സലിമ്ഭായ്,എത്താന്‍ വൈകി..(അതെപ്പോലും അങ്ങനെയാ അല്ലേ..)
  പിന്നെ വിശേഷങ്ങളൊക്കെ അറിഞ്ഞു..താങ്കളുടെ പോസ്റ്റ്‌ ഗ്ര്യഹാതുരത്വസ്മരണ ഉണര്‍ത്തി.ഭാര്യക്കും കുട്ടികള്‍ക്കും ഞങ്ങളുടെ വൈകിയ ഈദ്‌ മുബാറക് പറയണേ...

  ReplyDelete
 22. പെരുന്നാള്‍ ആശംസകള്‍.
  എന്നിട്ട ജിദ്ദയില്‍ എവിടെയൊക്കെ പോയി, ഞാനും ജിദ്ദയില്‍ അവടെ ഇവിടേം ഒക്കെ ഉണ്ടായിരുന്നു.

  ReplyDelete
 23. @@jazmikkutty :വൈകി കിട്ടിയ ഈ ഈദു ആശംസ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു ഭാര്യക്ക്‌ പാസ്‌ ചെയ്തിരിക്കുന്നു. സന്തോഷമായില്ലേ , ഉമ്മു ജാസ്മിന്‍ !


  @ തെച്ചിക്കോടന്‍: നമ്മള് ശറഫിയ, സിത്തീന്‍, ബനൂ മാലിക് ഒക്കെ ഒന്ന് കറങ്ങി,ഫോണ് ചെയ്തു, മെസേജുകള്‍ അയച്ചു, ചില കുടുംബ സൌഹൃദു ബന്ധങ്ങള്‍ ഒക്കെ പുതുക്കി സായൂജ്യമടഞ്ഞു. കുഞ്ഞു ബാവ ഉള്ളതിനാല്‍ യാത്രകള്‍ പരമാവധി കുറച്ചു...തേച്ചിക്കോടന്‍ എവിടെയായിരുന്നു..നമ്മള്‍ തമ്മില്‍ കണ്ടോ...?

  ReplyDelete
 24. എന്താ ചെയ്യ്വ ...വലുതായി കഴീമ്പോളാ പല കാര്യങ്ങള്‍ക്കും കുട്ടിക്കാലം തന്ന്യ നല്ലതെന്ന് മനസ്സിലാവണത് ... പക്ഷെ ഇന്യെന്താ ചെയ്യ്വ ... ഞാന്‍ എന്റെ മോനിലൂടെ വീണ്ടും കുട്ടിക്കാലത്തേക്ക് പറ്റുമ്പോളൊക്കെ തിരിച്ച് പുവാന്‍ കിട്ടണ ഓരോ ചാന്‍സും ഉപയോഗിക്കാറുണ്ട്....പോസ്റ്റ്‌ അസ്സലായിട്ടോ.

  ReplyDelete
 25. പെരുന്നാള്‍ ആശംസകള്‍.

  ReplyDelete
 26. @ Indiamenon: അതെ, മക്കളിലൂടെ തിരിച്ചു പോ
  വാം..എങ്കിലും... ഒരു വട്ടം കൂടിയെന്‍..
  വന്നതിനും കൂട്ട് കൂടിയതിനും മേനോന് നന്ദി!

  @kARNOr(കാര്‍ന്നോര്):കാര്‍ന്നോര്ക്ക് തിരിച്ചും ഈദ് ആശംസകള്‍ !

  ReplyDelete
 27. "... എങ്കിലും തിരക്കേറിയ ജീവിതത്തില്‍ കുടുംബത്തിനായി ഒരാഴ്ച നീക്കി വെക്കുന്നത് വളരെ സന്തോഷപ്രദമായ കാര്യം തന്നെയാണ്!"

  പ്രവാസിയുടെ ഓരോ നഷ്ടത്തിലും , എല്ലാ കഷ്ടപ്പാടിലും, തിരിച്ചു ലഭിക്കാത്ത ഓരോ നഷ്ട സൌഭാഗ്യത്ത്തിലും ഓര്‍മ്മകള്‍ ഉടക്കുമ്പോള്‍ പിടയുന്നത്, പിളരുന്നത് അവന്‍റെ നെഞ്ചകം തന്നെയാണ്. അപ്പോഴും ലഭ്യമായ ഏതോ ഒരു അനുഗ്രഹത്തില്‍ ആശ്വാസം കണ്ടെത്തുന്ന , ആ കൊച്ചു കൊച്ചു സ്വപ്നങ്ങളെ, അതിലെ കൊച്ചു കൊച്ചു സന്തോഷങ്ങളെ സ്വര്‍ഗ്ഗ തുല്യമായി പരിഗണിക്കുന്ന, അതില്‍ ആശ്വാസത്തിന്റെ ചുടു നിശ്വാസമിടുന്ന പ്രവാസിയുടെ ദൈന്യതയാര്‍ന്ന അവസ്ഥ സലിം ഭായ് താങ്കള്‍ ഈ വരികളില്‍ അതിമനോഹരമായി കോറിയിട്ടിരിക്കുന്നു. ഈ പോസ്റ്റിന്റെ ജീവനാണ്, ഈ വരികള്‍!!!

  താങ്കള്‍ക്കും കുടുംബത്തിനും, നന്മകള്‍ ആശംസിക്കുന്നു. و كل عام و انتم بخير

  ReplyDelete
 28. എല്ലാം എല്ലാ കാലത്തും ഒരു പോലെ ആവില്ലോ, ഓര്‍മ്മകള്‍ മാത്രം ബാക്കി

  ReplyDelete
 29. @Noushad Kuniyil: നൗഷാദ് സാബ്‌, താങ്കളുടെ കുറിപ്പിനായി കാതോര്തിരിക്കുകയായിരുന്നു. താങ്കള്‍ പറഞ്ഞത് എത്ര സത്യമാണ്; ഈ പെരുന്നാള്‍ ലീവില്‍ കുടുംബത്തോടൊപ്പം കഴിച്ചു കൂട്ടിയ നാളുകള്‍ പ്രവാസത്തിന്‍റെ ഊഷര ഭൂമികയില്‍ ഏതൊരു വിനോദ യാത്രയേക്കാളും സന്തോഷപ്രദമായി അനുഭവപ്പെട്ടു. വരവിനും കൂട്ട് കൂടിയത്തിനും നന്ദി.

  @ Aneesa: അതെ അനീസ, കാലചക്രം തിരിഞ്ഞു കൊണ്ടേയിരിക്കും; നാമെല്ലാം ഏതെല്ലാം റോളില്‍ അതിലെ അഭിനേതാക്കള്‍ !
  വന്നതിനു നന്ദി !

  ReplyDelete
 30. സലിം,
  എന്‍റ വഴി വന്നപ്പോഴാണ് ഇവിടേയ്ക്കുള്ള വഴി തുറന്നു കിട്ടിയത്.
  നല്ല രചന
  വീണ്ടു വരു പോസ്റ്റിട്ടാല്‍ ഒരു മെസ്സേജ് തരുക

  ReplyDelete
 31. ജിദ്ദയില്‍ ആണെങ്കിലും ഇതവരെ ഹജ്ജ് വളണ്ടിയര്‍ ആയി പോയിട്ടില്ല. നിങ്ങളുടെ കര്‍മ്മങ്ങള്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കുമാറാകട്ടെ, ആമീന്‍ . ഇത്തവണ ജിദ്ദയില്‍ തന്നെ കൂടിയതെന്തേ?

  ReplyDelete
 32. @ elayoden.com: ഇത്തവണ ഫാമിലി ചുറ്റുപാടുകള്‍ അനുകൂലമായിരുന്നില്ല (ചെറിയ കുട്ടി)...അടുത്ത തവണ നമുക്ക് പോവാം..ഇന്ശാ അല്ലാ..
  വന്നതിനു നന്ദി..ഇടക്കൊക്കെ വരൂ....

  @ ശങ്കരനാരായണന്‍ മലപ്പുറം :ഇവിടെ എത്തിയതിനു നന്ദി.
  കുസുമം ആര്‍ പുന്നപ്ര : വന്നതിനും കൂട്ട് കൂടിയത്തിനും നന്ദി.

  ReplyDelete
 33. This comment has been removed by the author.

  ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!