Tuesday, December 7, 2010

യൂറോപ്പിലേക്ക് -1

തലക്കഷ്ണം: 2008, 2009   വര്‍ഷങ്ങളില്‍ നടത്തിയ യൂറോപ്യന്‍ യാത്രകള്‍  വിസ്മൃതിയിലേക്ക് ആണ്ടുപോവാതെ നോക്കാനും,  "യൂറോപ്യന്‍ കുളിര്" എന്ന എന്‍റെ കിടിലന്‍ (??) പോസ്റ്റു വായിച്ച ചില സുഹൃത്തുക്കള്‍ എന്‍റെ യാത്രാനുഭവങ്ങള്‍ എഴുതാന്‍ പറഞ്ഞതു പരിഗണിക്കാനുമായി ഞാന്‍ റിവേര്‍സ് ഗീറില്‍ വാഹനം മുന്നോട്റെടുക്കുന്ന പോലുള്ള ഒരു സാഹസത്തിനു മുതിരുകയാണ്.  കൃത്യമായ വിവരങ്ങള്‍ പലതും   മറന്നതിനാല്‍  ഓര്‍മയില്‍ അവശേഷിക്കുന്ന കാര്യങ്ങള്‍ മാത്രം എഴുതാം. ശോ, അന്ന് തന്നെ എഴുതിയിരുന്നെങ്കില്‍ സഞ്ചാര സാഹിത്യത്തിനുള്ള ഒരു അവാര്‍ഡ് പ്രതീക്ഷിക്കാമായിരുന്നു..കളഞ്ഞു കുളിച്ചില്ലേ .. !

ഒരു പോസ്റ്റില്‍ കൊള്ളാത്തത് കൊണ്ട് അവസാനത്തില്‍ "തുടരണോ" എന്ന് കാണുമ്പോള്‍ എന്തെങ്കിലും പറയാതെ പോവരുത്. തുടരേണ്ടെങ്കില്‍ പറഞ്ഞേക്കണം, ഇവിടെ മനുഷ്യന്നു വേറെ പണിയുണ്ട്..ഹല്ല, പിന്നെ....!
------------------------------------

       ആദ്യമായി, എന്‍റെ അറബികളായ മുതലാളിമാര്‍ക്ക്  പുരാണത്തിലെ ചില പേരുകള്‍ ചാര്‍ത്തി കൊടുക്കുകയാണ്.  ദിവംഗതനായ ബാപ്പ മുതാലാളിയെ  "പാണ്ടു" എന്നും അഞ്ചു മക്കളെ "പാണ്ഡവര്‍" എന്നും വിളിക്കുകയാണ്‌. "പാണ്ടു" മരിച്ചു പോയ ശേഷവും കുന്തി ദേവിയുടെ മിടുക്കില്‍ "പാണ്ഡവന്മാര്‍" കുരുക്ഷേത്രത്തില്‍ ഒരുമിച്ചു തന്നെയാണ് മുന്നേറുന്നത്‌.


പാണ്ടു കുടുംബത്തിനു സ്പെയിനില്‍ സ്വന്തമായി രണ്ടു ഫ്ലാറ്റുകളും, 20,000sqm വിസ്തൃതിയുള്ള ഒരു പ്ലോട്ടും വീടും, ഒരു പള്ളിയും, സഹദേവന്റെതായി വേറൊരു വില്ലയും ഉണ്ട്. അതിന്‍റെ വിശദാംശങ്ങള്‍ പിന്നീട് വരും. ഇതിന്‍റെ ഒക്കെ മേലെ  വിഴുപ്പു ഭാണ്ഡം പോലെ കുഴങ്ങു മറിഞ്ഞു കിടക്കുന്ന കേസുകളാണ് നിലവിലുള്ളത്. സ്പെയിന്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ഒടുക്കത്തെ (സഹദേവന്‍) മുതലാളിയുമായി അവിടെ കാര്യങ്ങള്‍  നോക്കിനടത്താന്‍  വക്കാലത്ത് കൊടുത്തു ഏല്പിച്ചിരുന്ന മറീന എന്ന വെളുപ്പു നിറവും കറുത്ത മനസ്സും സമ്മേളിച്ച സ്പാനിഷ് മദാമ്മ ഉടക്കുകയും, അവള്‍  കമ്പനിയുടെ സ്ഥാവര സ്വത്തുക്കള്‍ കൈക്കലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. വിലപിടിച്ച വീട്ടുപകരണങ്ങള്‍, രണ്ടു കാറുകള്‍ എന്നിവ അവള്‍ അടിച്ചുമാറ്റി എന്ന് മാത്രമല്ല സഹദേവനെതിരെ കള്ളക്കേസ് കൊടുത്ത് യൂറോപ്പില്‍ കയ്യോ കാലോ കുത്താന്‍ പറ്റാത്ത പരുവത്തിലാക്കുകയും ചെയ്തു. ഈ പ്രതിസന്ധിയിലാണ് ജ്യേഷ്ട്ടന്‍ നകുലകുമാരന്‍ മുള്‍കിരീടം ചൂടുന്നതും പ്രഗല്ഭനായ എന്നെ (ഞാനാര്‌ കൃഷ്‌‍ണനോ?) സഹായിയായി നിയമിക്കുന്നതും. അത് ഒത്തു വന്നത് തീരെ ആകസ്മികവും. സ്പെയിന്‍ ഫയല്‍ കൈകാര്യം ചെയ്തിരുന്ന ഹൈദരബാദിയുമായി നകുലന്‍ ഉടക്കുകയും എന്നെ സ്നേഹപൂര്‍വ്വം (അതായതു ഒരു ഓഫര്‍ തന്നു) ജോലി ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. വക്കീല്‍, കൊണ്ട്രാക്ട്ടര്‍, റിയല്‍ എസ്റ്റേറ്റ്‌ കമ്പനികള്‍, ബാങ്ക്, ജോലിക്കാര്‍ എന്നിവരുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇനി എനിക്ക് സ്വന്തം. അവരുടെ ഗ്രാമ്മര്‍ തെറ്റിയ സ്പാനിഷ്‌ ഇന്ഗ്ലിഷ് അറബികള്‍ക്ക് തിരിയുന്ന ഇന്ഗ്ലിഷാക്കി മനസ്സിലാക്കി കൊടുക്കല്‍ എന്ന കഠിനമായ ജോലിയും ഇതില്‍ പെടും. കേട്ടാല്‍ മനസ്സിലാവാത്തത്ര പ്രശ്നങ്ങളും കണ്ടാല്‍ കൊതി തീരാത്തത്ര മുതലും എടുത്താല്‍ പൊന്താത്തത്ര പണിയുമുള്ളതിനാല്‍ എന്നെ അവിടെയൊക്കെ ഒന്ന് കാണിക്കാന്‍ കൊണ്ടുപോവാമെന്ന് നകുലന്‍ പറഞ്ഞപ്പോള്‍ ഞാന്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല; പണിയുടെ ഭാഗമായി യൂറോപ്പിലെന്നല്ല അങ്ങ് അമേരിക്കയില്‍ ആയാലും പോയല്ലേ പറ്റൂ എന്നതിനാല്‍ ഞാന്‍ ഉടനെ അങ്ങ് സമ്മതിച്ചു കൊടുത്തു...!

                      
           അങ്ങിനെയാണ്  കമ്പനി എന്നെ സ്പൈനിലേക്ക് വിടാന്‍ തീരുമാനിക്കുന്നത്. പക്ഷെ ഒരു ഇന്ത്യക്കാരന് യൂറോപ്പില്‍ പോവാന്‍ കടമ്പകള്‍ മാത്രമേയുള്ളൂ എന്ന് പറയുന്നതാവും ശരി..എത്തിയാല്‍ പോലും എത്തി എന്ന് പറയാന്‍ പറ്റാത്തത്ര കടുപ്പം... യൂറോപ്പിലേക്ക് ഒരു സൗദി പോകുന്നതും ഒരു ഇന്ത്യക്കാരന്‍ പോകുന്നതും തമ്മില്‍ ഞാന്‍ ഒരു പോസ്റ്റ് എഴുതുന്നതും എന്‍റെ സുഹൃത്ത്‌ വള്ളിക്കുന്ന് എഴുതുന്നതും പോലെയുള്ള വിത്യാസമുണ്ട്. നമ്മള്‍ വെറും തേര്‍ഡ് വേള്‍ഡ് കണ്‍ട്രിക്കാരന്‍  അവിടെ പോയാല്‍ തണുപ്പ് പിടിച്ചു തിരിച്ചു പോരാന്‍ മടിക്കും. അതിനാല്‍ തന്നെ ഒരു schengen  (യൂറോപ്യന്‍ വിസ) വിസ കിട്ടാന്‍ നമുക്ക് ഇത്തിരി പാട് തന്നെയാണ്. മറ്റൊരു പ്രശ്നം ഉള്ളത് എനിക്ക് പോകാനുള്ളത് സ്പെയിനിലെക്കും വിസക്ക് അപ്ലൈ ചെയ്യുന്നത് ഇറ്റാലിയന്‍ കോണ്സുലെറ്റിലും ആണെന്നതാണ്. ജിദ്ദയിലെ സ്പൈന്‍ കോണ്സുലെറ്റില്‍ വിസ സൗകര്യം ഇല്ല, അതിനു റിയാദിലേക്ക് പോവണം. ഞങ്ങളുടെ ഫാക്ടറിയുടെ മൊത്തം സാധനങ്ങള്‍ വാങ്ങുന്നതും ഇറ്റലിയില്‍ നിന്നായതിനാല്‍ അവിടെ നിന്നും എന്ത് സഹായവും എനിക്ക് കിട്ടും. ഇതിനായി ഇറ്റലിയില്‍ നിന്നും സുഹൃത്ത് ഫാബിയോ പഗനോണിയോട് എന്നെ ക്ഷണിച്ചു കൊണ്ടുള്ള കത്തും ഹോട്ടല്‍ ബൂക്കിങ്ങും, എന്‍റെ  വകയായി  ഇറ്റലിയിലേക്ക് ഉള്ള ടിക്കറ്റ്, ഇന്‍ഷുറന്‍സ്, എന്നിവയും കമ്പനിയില്‍ നിന്നുമുള്ള അനുമതി പത്രവും കൂടി അപേക്ഷ ഫോറത്തിന്റെ കൂടെ അറ്റാച്ച് ചെയ്തു, ഞാന്‍ ശരഫിയ്യയില്‍ ഉള്ള കോണ്സുലെറ്റില്‍ എത്തി. ഗേറ്റില്‍ ഉള്ള ഇറ്റലിക്കാരനോട് എന്‍റെ ഇറ്റാലിയന്‍ ഭാഷ പ്രവീണ്യം കാണിക്കാന്‍ തൊടുത്തു വിട്ട "പ്രോന്തോ" "ബൂന്ജോര്ണോ" എന്നീ നാടന്‍ തോക്കിലെ ഉണ്ടഗള്‍ക്ക് മറുപടിയായി കെട്ടുകണക്കിന് ഇറ്റാലിയന്‍ വാക്കുകള്‍ അയാളുടെ എകെ 47 നാക്കിലൂടെ പുറത്തു ചാടി. ഞാന്‍ ആത്മ സംയമനം പാലിച്ചു ഉള്ളിലേക്ക് അനുമതി ചോദിച്ചു. അവിടെത്തെ ഉദ്യോഗസ്ഥന്‍ എന്നെ രൂക്ഷമായൊന്നു നോക്കിയ ശേഷം അപേക്ഷാ ഫോറം സുസൂക്ഷ്മം പരിശോധിച്ചു. അതില്‍ ഒരു പിടിവള്ളിയും കിട്ടാതെ നിരാശ മറച്ചു വെച്ചു എന്നോട്, എന്തിനാ ഇറ്റലിയില്‍ പോവുന്നത് എന്ന് ചോദിച്ചു. ഞാന്‍ എനിക്ക് തൃപ്തികരമായി തോന്നിയൊരു  മറുപടി പറഞ്ഞു. അങ്ങനെ ഫീസ്‌ അടച്ചു പത്താം നാള്‍ വന്നു നോക്കാന്‍ പറഞ്ഞു. കിട്ടിയാല്‍ കിട്ടി അല്ലെങ്കില്‍ ചട്ടി..കിട്ടിയാലും ഇല്ലേലും ഫീസടച്ച  SR.350 തിരിച്ചു കിട്ടില്ല. ആ ഇറ്റാലിയന്‍ ഉദ്യോഗസ്തന്‍റെ മോന്തായം കണ്ടിട്ട് സ്പെയിനില്‍ പോയിട്ട് കൊണ്സുലെറ്റില്‍ പോലും ഇനി കടത്തില്ലാന്നു ഉറപ്പിച്ചു യൂറോപ്യന്‍ മോഹങ്ങള്‍ക്ക്   പടിയടച്ചു പിണ്ഡം വെച്ച എന്നെ അത്ഭുതപ്പെടുത്തി കൊണ്ട്, പത്താം പക്കം മുപ്പതു ദിവസത്തേക്ക് സിംഗിള്‍ എന്‍ട്രി വിസ എന്‍റെ പാസ്പോര്‍ട്ടില്‍  വന്നണഞ്ഞു.


             നാട്ടില്‍ നിന്നും നേരെ ജിദ്ദയിലേക്കും തിരിച്ചും മാത്രം വിമാനം കയറി പരിചയമുള്ള എനിക്ക് യൂറോപ്പില്‍ പോവാന്‍ ഒരവസരം കിട്ടിയത് അത്ര വലിയൊരു കാര്യമായി തോന്നിയില്ല. അതിനാല്‍ തന്നെ വിസ കിട്ടിയ ഉടനെ ഭാര്യയോടും, ജിദ്ദയിലെ കുടുംബക്കരോടും, സുഹൃത്തുക്കളോടും, പിന്നെ ISD ആയി    നാട്ടില്‍ ഉള്ള എന്റെയും അവളുടെയും വീട്ടുകാരോടും, സുഹൃത്തുക്കളോടും മാത്രം കാര്യം പറഞ്ഞു ബാക്കിയുള്ളവരോട്‌ ഇമെയില്‍ അയച്ചു വിവരം അറിയിച്ചു. കാര്യമായ ഒരുക്കങ്ങളും നടത്തിയില്ല. പോകുന്ന തിയ്യതി ഉറച്ചില്ലെങ്കിലും വിസ കിട്ടിയ അന്ന് തന്നെ ബലദില്‍ പോയി ജാക്കറ്റും അത്യാവശ്യം ഡ്രസ്സും എടുത്തു. സ്പാനിഷ്‌ ഭാഷ പഠിക്കാന്‍ ഒരു പുസ്തകം സംഘടിപ്പിച്ചു. സ്പാനിഷ്‌ സൈറ്റുകളില്‍ കയറിയങ്ങി അവിടത്തെ ജീവിതത്തെ കുറിച്ചും ഞാന്‍ പോകുന്ന മലഗ പ്രവിശ്യയെ കുറിച്ചും ഉറങ്ങാതെയിരുന്നു പഠിച്ചു. സ്പാനിഷ്‌ വാക്കുകള്‍ ചുയിന്ഗം പോലെ സദാ ചര്‍വിത ചര്‍വണം നടത്തി.
കമ്പനിയുടെ ഉത്തരവാദിത്വം സഹപ്രവര്‍ത്തകരുടെ കയ്യിലും വീടിന്‍റെ ചാവി ഭാര്യയുടെ കയ്യിലും ഏല്പിച്ചു കൊണ്ട് പ്രവാസ ജീവിതത്തില്‍ പുതിയൊരു ഏടാകൂടം തുന്നിച്ചേര്‍ത്തുകൊണ്ട് ഞാന്‍ ജീവിതത്തില്‍ കാണാത്ത മറ്റൊരു ഭൂഖന്ധത്തിലേക്ക് യാത്ര ചെയ്യുന്ന ആ നാള്‍ സമാഗതമായി. 2008 നവംബര്‍ 11, ബുധനാഴ്ച. സുഹൃത്ത്‌ റാഫി രാത്രി പത്തു മണിക്ക് എന്നെ ജിദ്ദ മലിക് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടില്‍ കൊണ്ടിട്ടു. "ചിന്ന സാമാനം പെരിയ സുഖം" (less luggage more comfort ) എന്ന തത്വത്തില്‍ വിശ്വസിച്ചു ജാക്കെറ്റ് അടക്കം ലഗേജില്‍ വിട്ട്, കയ്യില്‍ ചെറിയൊരു ബാഗ്‌ മാത്രം വെച്ചു ഫ്രീ ആയി. യൂറോപ്പിലേക്കുള്ള പോക്കായതിനാല്‍ എയര്‍ലൈന്‍സ്‌ ചെക്കിങ്ങും എമിഗ്രേഷനും ഞാന്‍ അറിഞ്ഞതേയില്ല. നാല് കൌണ്ടര്‍ അപ്പുറത്തുള്ള കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യയുടെ നീണ്ട ക്യൂ കണ്ട് എനിക്ക് ഉള്ളില്‍ ചിരി പൊട്ടി, പാവങ്ങള്‍ എത്ര കഷ്ട്ടപെടുന്നു, ഞാനോ ഇവിടെ കൌണ്ടറില്‍ ഒറ്റയ്ക്ക് നിന്നു സാവധാനം കാര്യങ്ങള്‍ നീക്കുന്നു. ഞാന്‍ സ്വപ്നസമാനമായ ഒരു യാത്രയിലാണ്. എയര്‍ ഫ്രാന്‍സിന്റെ ഗേറ്റിനു നേരെ നടന്നു. അഞ്ചാറ് പേര്‍ മാത്രം അവിടെയുണ്ട്. വെളുത്ത തൊലിയുള്ളവര്‍ സാവധാനം എത്തി തുടങ്ങിയപ്പോള്‍ എന്‍റെ തൊലിയുടെ നിറം മങ്ങി മങ്ങി വന്നു. ചന്ദ്രനില്‍ പോലും തട്ടുകട നടത്തുന്ന മലയാളി എവിടെ..എന്‍റെ ദേശാഭിമാനം നൊന്തു തീര്‍ന്നില്ല അതാ കാഴ്ചയില്‍ മല്ലുവായ ഒരുത്തന്‍ ഫോണ്‍ ചെയ്തു കൊണ്ടിരിക്കുന്നു. പാവം ഇനിയും അറിയാന്‍ ബാക്കിയുള്ള ഏതോ ബന്ധുവിനെ അറിയിക്കയാവും. ഞാന്‍ അയാളുടെ അടുത്തു പോയിരുന്നു അങ്ങോട്ട്‌ കൂട്ടുകൂടി. എന്‍റെ ജില്ലയിലെ വേങ്ങര സ്വദേശി മുസ്തഫ. ബിസിനസ് ആവശ്യാര്‍ത്ഥം ഇറ്റലിയില്‍ പോവുന്നു. രണ്ടു പേരുടെയും ട്രാന്‍സിറ്റ് പോയിന്റ്‌ പാരീസ് എയര്പോര്ട്ട് ആണ്. കക്ഷി ഇറ്റലിയില്‍ മുമ്പ് പോയിട്ടുണ്ട്. ഞാന്‍ ആദ്യമായിട്ടാണെന്ന് പറഞ്ഞു അവിടെ സ്വീകരിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഉപദേശങ്ങള്‍ തേടിയപ്പോള്‍ കക്ഷി എന്‍റെ ജാക്കറ്റ് എവിടെ എന്നന്വേഷിച്ചു. നവംബറിന്റെ തണുപ്പ് എയര്‍പോര്‍ട്ടില്‍ പോലും അരിച്ചു കയറും എന്ന് പറഞ്ഞെങ്കിലും ഞാന്‍ കൂസിയില്ല. നമ്മളെത്ര തണുപ്പ് കണ്ടതാ..


             വിമാനം കയറാന്‍ അറിയിപ്പ് വന്നു. ഹൈ ഹീല്‍ ചെരിപ്പടക്കം ഏഴടി നാലിഞ്ചു നീളമുള്ള, കാറ്റാടി പോലുള്ള മെലിഞ്ഞ കാലും കൊക്കിനെപോലുള്ള കയ്യും ഉള്ള, എയര്‍ ഫ്രാന്സ് എയര്‍ ഹോസ്റ്റസ്സുമാര്‍ ഞങ്ങളെ ഫ്രെഞ്ചില്‍ സ്വാഗതമോതി സീറ്റിലേക്ക് ആനയിച്ചു. ഫ്ലൈറ്റില്‍ ഞങ്ങളുടെ സീറ്റുകള്‍ വേറെ വേറെ സ്ഥലത്തായെങ്കിലും  കൂടെ ഇരിക്കുന്ന സായ്പ്പ് വന്നത് മുതല്‍ പശു കാടി വെള്ളം കുടിക്കുന്ന വ്യഗ്രതയില്‍ ബുക്കില്‍ തലപൂഴ്ത്തിയതിനാല്‍  അവിടെ തന്നെ ഇരിക്കാന്‍ തീരുമാനിച്ചു. ഞാന്‍ നോക്കിയപ്പോള്‍ അധികം പേരുടെയും കൈകളില്‍ കട്ടിയുള്ള പുസ്തകങ്ങള്‍ ഉണ്ട്. വായനക്ക് വേണ്ടത്ര  സമയം ഉണ്ട്. അടുത്ത തവണ എനിക്കും  ഒരു പുസ്തകം കരുതണം എന്ന് പ്ലാനിട്ടു. ആറേഴു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന യാത്രയാണ് ജിദ്ദയില്‍ നിന്നും പരീസിലേക്കുള്ളത്. നവംബറിലെ യൂറോപ്പിലെ ശൈത്യത്തിന്റെ സൂചനയായി വിമാനത്തില്‍ തന്നെ ഊഷ്മാവ് പൂജ്യത്തിനും താഴെയാണോ ആക്കി വെച്ചത് എന്ന് തോന്നിപ്പോയി. പുതക്കാന്‍ പുതപ്പും മുഖം തുടക്കാന്‍ ചൂടുള്ള ടവ്വലും ഉടനെ വന്നതു ഭാഗ്യം.

       എന്‍റെ യൂറോപ്യന്‍ കാഴ്ചകള്‍ തുടങ്ങുകയായി. സൗദി എയര്പോര്ട്ടില്‍ നിന്നും കണ്ടവര്‍ തന്നെയാണോ എന്ന് തോന്നിക്കുമാറ്‌ സ്ത്രീകള്‍ എല്ലാവരും അറേബ്യന്‍ ഡ്രസ്സ് മാറ്റി പാശ്ചാത്യ/അല്പവസ്ത്രധാരിണികളായി രൂപാന്തരം പ്രാപിച്ചത് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. പക്ഷെ അര മണിക്കൂറിനകം വിമാനത്തിലെ സ്ത്രീകള്‍ തിരിച്ചറിയാന്‍ പറ്റാത്ത വിധം ഒരു യൂറോപ്യന്‍ കമ്മ്യുണിറ്റി   ആയി മാറിയിരിക്കുന്നു. വിമാനം കയറുന്നതിനു തൊട്ടു മുന്‍പുണ്ടായ ഷോക്കിലായിരുന്നു ഞാന്‍. എന്നോട് വിമാനം എപ്പോള്‍ പോകും  എന്ന് അന്വേഷിച്ച ഒരു യൂറോപ്യന്‍ ചെറുപ്പക്കാരി, തൊട്ടടുത്തു നിന്നു അവളനിഞ്ഞ കുപ്പായം ഊറി മറ്റൊരു കുപ്പായം ഇട്ടതു കണ്ടു ഞാന്‍ ഞെട്ടിയതാണ്. അതിനാല്‍ തന്നെ   ഇവരൊക്കെ എവിടുന്നാ ഇത്ര പെട്ടെന്ന് വസ്ത്രം  മാറ്റിയത് എന്ന ചോദ്യത്തിന് എന്ത്  പ്രസക്തി. ഇതൊന്നുമല്ല പൂരം, അത് കാണാന്‍ തൃശൂരിലേക്ക്  പോവുന്നെയുള്ളൂ എന്ന് ഓര്‍ത്തു ഞാന്‍ വീണ്ടും ഞെട്ടി. നല്ല ഒന്നാന്തരം ഭക്ഷണം കഴിച്ചു; ഒന്നല്ല രണ്ടു തവണ. പുറം കാഴ്ചകള്‍ അപ്രാപ്യമായ ആ രാത്രിയില്‍ ജിദ്ദ പട്ടണത്തില്‍ നിന്നും ഈജിപ്റ്റ്‌ വഴി  ലിബിയ, ടുണിഷ്യ തുടങ്ങിയ രാജ്യങ്ങളെ ചാടിക്കടന്നു അന്ധകാരത്തിലൂടെ വിമാനം മുന്നോട്ടു പോയപ്പോള്‍ ആഫ്രിക്കയുടെ ദാരിദ്ര്യം വിളിച്ചറിയിച്ചു   കൊണ്ട് ഏതാനും വന്‍നഗരങ്ങള്‍ക്ക് മുകളില്‍ മാത്രം വൈദ്യുത പ്രകാശം അതിന്‍റെ സാന്നിധ്യമറിയിച്ചു കൊണ്ടിരുന്നു. എവിടെയും കൂരാകൂരിരുട്ട്‌   മാത്രം..ആഫ്രിക്ക ഉറങ്ങട്ടെ, എനിക്കും ഉറങ്ങണം. 

 
 
സുഖമായ ഒരുറക്കം കഴിഞ്ഞു ഞാന്‍ ഉണര്പ്പോഴും വിമാനം നിന്ന നില്പില്‍ തന്നെ നില്‍കുന്ന പോലെ തോന്നിച്ചു കൊണ്ട് അനായാസം പറന്നു കൊണ്ടേയിരിക്കുന്നു. എയര്‍ ഇന്ത്യയില്‍ മാത്രം യാത്ര ചെയ്ത എനിക്ക് ഇപ്പോഴാണ് യഥാര്‍ത്ഥ വിമാന യാത്രയുടെ സുഖം മനസ്സിലായത്‌. ഇപ്പോള്‍ നേരം ശരിക്കും വെളുത്തിട്ടുണ്ട്. എവിടെ നിന്നൊക്കെയോ സൂര്യ രശ്മികള്‍ പഞ്ഞി പോലെയുള്ള മേഘക്കെട്ടുകള്‍ക്ക്  പിന്നില്‍ നിന്നും എത്തിനോക്കുന്നു.  വിമാനങ്ങള്‍  അന്തരീക്ഷത്തിലൂടെ അക്വേറിയത്തിലെ മത്സ്യങ്ങളെ പോലെ  അങ്ങോട്ടും ഇങ്ങോട്ടും ഒഴുകുന്ന സുന്ദര കാഴ്ചകള്‍; അതിലൊന്നായി ഞങ്ങളും. വിമാനം പെട്ടെന്ന് താഴാന്‍ തുടങ്ങി. തുടര്‍ന്നു അര മണിക്കൂറിനകം പാരീസില്‍ ഇറങ്ങും എന്ന അറിയിപ്പ് വന്നു. എന്‍റെ വിന്‍ഡോ സീറ്റില്‍ നിന്നും ഞാന്‍ താഴേക്ക്‌ നോക്കി; കറുത്ത മഞ്ഞു മേഘങ്ങള്‍  കാഴ്ചകള്‍ക്ക് മറയിടുന്നു. സൂര്യപ്രകാശം അവര്‍ക്കൊരു അമുല്യ വസ്തുവാണ് എന്നെനിക്കു മനസ്സിലായി.  അത് കൊണ്ടാണല്ലോ അവര്‍ "സണ്ണി ഡേ" ആഘോഷിക്കുന്നത്. ആകാശത്തുള്ളവരോട് ഇത്ര പിശുക്കുമ്പോള്‍ ഭൂമിയിലുള്ളവരോട് സുര്യന്‍ അരുപിശുക്കനായിരിക്കുമല്ലോ. എങ്കിലും  ദൃശ്യമായ മേഘ സുഷിരങ്ങളിലൂടെ ഊഴ്ന്നിറങ്ങി പാരീസിലെ വയലോലകളും വൃത്തിയായി സംവിധാനിച്ചതും  സമാനമായ രീതിയില്‍ ഓടു പാകിയതുമായ  നിരവധി  കെട്ടിടങ്ങളും നല്‍കിയ പുതിയ കാഴ്ചകള്‍ എന്നെ കൊരിത്തരിപ്പിച്ചു. പാരീസില്‍   മലകളേ ഇല്ല എന്ന് തോന്നിക്കും വിധമുള്ള  പരന്ന ഭൂമിയിലൂടെ  ഇടയ്ക്കു പുഴുവിനെ പോലെ ഇഴഞ്ഞു പോവുന്ന ട്രെയിനുകള്‍, കണ്ടൈനറുകള്‍  ഒക്കെ കാഴ്ചയില്‍ വന്നു പൊയ്ക്കൊണ്ടിരുന്നു. എങ്കിലും കരിപ്പൂരില്‍   വിമാനമിറങ്ങുമ്പോള്‍  ലഭിക്കുന്ന   പച്ചപ്പിന്റെ ആധിക്യം നല്‍കുന്ന ആ അനുഭൂതി വേറെ എവിടെയും എനിക്ക് കിട്ടിയിട്ടില്ല. അത് വേറെ വിഷയം.  അങ്ങനെ മൂടിക്കെട്ടിയ മാനത്തു നിന്നും യുറോപ്യന്‍ മണ്ണിലേക്ക് വിമാനം സ്പര്‍ശിച്ചപ്പോള്‍ ‍ ഞാന്‍ ദൈവ കാരുണ്യത്തിന്‌ നന്ദി പറഞ്ഞു.  


           CDG വിമാനത്താവളം വിജനമായി തോന്നി. രണ്വേക്ക് പുറത്തുളള പുല്ലുകളെ മൂടിനില്‍ക്കുന്ന മഞ്ഞു കണങ്ങള്‍ വിമാനത്തിന്റെ ഇരമ്പലില്‍ ശക്തിയില്‍ കുടഞ്ഞു എഴുന്നേറ്റു ഞങ്ങളുടെ വരവിനു സ്വാഗതമോതി. പകല്‍ പോലും മഞ്ഞു പെയ്യുന്ന തണുത്തുറഞ്ഞ പാരീസ് വിമാനത്തില്‍ നിന്നും തുരങ്കം വഴി നേരെ വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ ഞാനും മുസ്തഫയും  വീണ്ടും ഒന്നിച്ചു.  ഇന്ഗ്ലിഷ് എവിടെയും കേള്‍ക്കുന്നെയില്ല, എവിടെയും ഫ്രഞ്ച് മയം.  ജിദ്ദയിലെ മലയാളീ ചുറ്റുപാടില്‍ ജീവിച്ച എനിക്ക് പ്രവാസത്തിന്റെ ഒറ്റപ്പെടല്‍ അനുഭവപ്പെട്ടു തുടങ്ങി. എയര്‍പോര്‍ട്ടിന്റെ ഗ്ലാസ്‌ ചുവരുകള്‍ക്കപ്പുറത്ത്  മഞ്ഞു തുള്ളികള്‍ ഊര്ന്നിറങ്ങുന്നത്   കാണാന്‍ നല്ല രസം.  ഊഷ്മാവ് ക്രമീകരിച്ച ഭീമാകാരമായ എയര്‍പോര്‍ട്ടിന്റെ ഒരറ്റത്ത്  നിന്നും മറ്റൊരു തലക്കല്‍ എത്തണമെങ്കില്‍  ബസോ തിരിയുന്ന (conveyor) ബെല്റ്റോ   ഉപയോഗിക്കാം. ഞങ്ങള്‍ കുറേ നടന്നു, ഇടയ്ക്കു ബെല്‍ട്ടില്‍ കയറി, മുസ്തഫ സിഗറട്ടു വലിക്കാന്‍ സ്മോക്കേര്സ് റൂമില്‍ കയറി, അങ്ങനെ എമിഗ്രേഷന്‍ കൌണ്ടറില്‍ എത്തി ക്യൂവില്‍ നിന്നു. അവിടെ നല്ല ചെക്കിംഗ് ഉണ്ടാവുമെന്ന് മുസ്തഫ പറഞ്ഞിരുന്നു. ആളുകളെ തിരിച്ചും മറിച്ചും നോക്കി ചോദിച്ചു ഉറപ്പു  വരുത്തിയിട്ടേ പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ്‌ ചെയ്യുന്നുള്ളൂ. എന്‍റെ ഉള്ളും ഒന്ന് കാളി, വല്ല പ്രശ്നവും ഉണ്ടാവുമോ. ഒന്നുമുണ്ടായില്ല, എന്‍റെ മുഖശ്രീ  കണ്ടിട്ടാവണം രണ്ടാമതൊന്നു ചിന്തിക്കാതെ ആ സായിപ്പ് പുഞ്ചിരിച്ചു കൊണ്ട്  പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ്‌ അടിച്ച് കയ്യില്‍ തന്നു.  ഫ്രാന്‍സിന്റെ അകത്തു കടന്ന എനിക്ക് ഇനി മുപ്പതു നാളുകള്‍ മുഴുവന്‍ യുറോ രാജ്യങ്ങളിലും പാസ്പോര്‍ട്ടില്‍ സീല്‍ അടിക്കാതെ ഒരു രാജ്യത്തിനകത്തെന്ന പോലെ കറങ്ങാം.  മുസ്തഫ എന്നോട് ഇവിടെ വെച്ചു വേര്‍പിരിഞ്ഞു. ഇനി ഞാനും എന്‍റെ ബാഗും മാത്രമായി ഒരു യാത്ര കൂടി ബാക്കിയുണ്ട്. സ്പെയിനിലെ മലഗ പ്രവിശ്യയാണ് എന്‍റെ യാത്രാലക്ഷ്യം.  ഒരു ചായയും സാണ്ട് വിച്ചും   കഴിച്ചു (എന്‍റെ റബ്ബേ പത്ത്‌ യുറോ) യുറോയുടെ  ഉത്ഘാടന കര്‍മം നിര്‍വഹിച്ചു. ശേഷം ഏറെ നേരത്തെ   അലച്ചിലിനും തിരിച്ചിലിനും ഒടുവില്‍   'എയര്‍ യുറോപ'യുടെ കൌന്ട്ടര്‍ കണ്ടുപിടിച്ചു അതിനടുത്തായി സ്ഥലം   പിടിച്ചു.   UK യില്‍ നിന്നും നകുലനും  കാര്യക്കാരന്‍  UKക്കാരനായ അബ്ദുള്ളയും   മലഗയില്‍ നേരത്തെ എത്തി എന്നെ പ്രതീക്ഷിച്ചു നില്‍ക്കും. അവരവിടെ ഇല്ലങ്കില്‍ എന്‍റെ കാര്യം പോക്കാണ്. ഞാന്‍ ഫ്രാന്സില്‍ എത്തിയത് അവരോടു വിളിച്ചു പറഞ്ഞു.  വാച്ച് ഒരു മണിക്കൂര്‍ പിന്നിലേക്ക്‌ തിരിച്ചു ഫ്രഞ്ച് സമയം ആക്കി.  12 മണി. യാത്രക്ക് ഇനി  രണ്ടു മണിക്കൂര്‍ കൂടി ബാക്കിയുണ്ട്..അതിനാല്‍ ഞാന്‍ പ്രഭാത കര്‍മ്മങ്ങള്‍ ഒക്കെ കഴിഞ്ഞു വരാം കേട്ടോ...നിങ്ങള്‍ ഇവിടെ തന്നെ ഇരിക്കൂ... 

അയ്യേ, ഇവിടെ ബാത്‌റൂമില്‍ വെള്ളമില്ലല്ലോ...സാരമില്ല, ഞാന്‍ ടോയ്ലറ്റ്    പേപ്പര്‍ കൊണ്ട് അഡ്ജസ്റ്റ് ചെയ്തോളാം..:)
(തുടരണോ?)33 comments:

 1. ആദ്യമായാണ് ഒരു യാത്രാവിവരണം എഴുതുന്നത്‌; അതും ഒരു പോസ്റ്റില്‍ നില്‍ക്കാത്തത്. നിങ്ങളുടെ അഭിപ്രായം എന്ത് തന്നെയായാലും അറിയിക്കണം, കാരണം അത് വെച്ച് അടുത്ത ഭാഗം ഭംഗിയാക്കാലോ...
  ബൂലോകത്തെ എന്‍റെ കൂട്ടുകാര്‍ക്കായി ഇത് സമര്‍പ്പിക്കട്ടെ!

  ReplyDelete
 2. തുടര്‍ന്നോ തുടര്‍ന്നോ ,,,
  യാത്രകള്‍ രസകരമാണ്. അത് ഭംഗി ചോരാതെ വിവരിക്കുമ്പോള്‍ അതിലേറെ രസകരം.
  കൂടുതല്‍ രസകരമായ അനുഭവങ്ങള്‍ അടുത്ത ഭാഗങ്ങളില്‍ പ്രതീക്ഷിക്കുന്നു .
  ഫോണ്ട് ഇത്തിരി ചെറുതാക്കിക്കൂടെ.

  ReplyDelete
 3. അതെയതെ..ഞങ്ങളിവിടെ കാത്തിരിക്കും...ബാക്കി വേഗം പോരട്ടെ...

  ReplyDelete
 4. കഴിഞ്ഞത് പോലെ തന്നെ വിവരണങ്ങള്‍ നന്നായി. വിവരണത്തിന്റെ ശൈലി ഇഷ്ടപ്പെട്ടു. ഒരോഴുക്കോടെ വായിക്കാന്‍ തോന്നി. കൂടുതല്‍ വിവരങ്ങള്‍ ഇനിയുള്ള പോസ്റ്റുകളില്‍ കാണാമല്ലോ അല്ലെ...
  ആശംസകള്‍.

  ReplyDelete
 5. ചെറുവാടി പറഞ്ഞപോലെ തുടര്‍ന്നോള് ട്ടോ

  ReplyDelete
 6. തുടരണം, അവിടെ കാണാത്ത എന്നെ പോലുള്ളവര്‍ക്ക് വായിച്ചെങ്കിലും രസിക്കാലോ..

  ReplyDelete
 7. തുടരണം,തുടര്‍ന്നേ പറ്റൂ.

  വരികളിലും,വരികള്‍ക്കിടയിലും,വള്ളിയിലും,കുത്തിലും,കോമയിലും,ഒളിഞ്ഞും തെളിഞ്ഞും നര്‍മ്മം നിറച്ച ഈ യാത്ര തുടരാതെ പിന്നെ...?

  നന്നായിരിക്കുന്നു,സലിം ഭായ്‌..
  അഭിനന്ദനങ്ങള്‍!

  ReplyDelete
 8. അപ്പൊ എന്നെ കൊതിപ്പിച്ചു കൊല്ലാന്‍ തന്നെ തീരുമാനിച്ചു അല്ലെ ??....ഗംഭീരമായിരിക്കുന്നു .....അപ്പൊ ഞാനും ഉണ്ട് കേസ് നടത്താന്‍ ..അല്ലെങ്കിലും കേസ് ഉണ്ടാക്കാനും നടത്താനും ഞാന്‍ മുടുക്കനാ .....ടോയ്ലറ്റില്‍ നിന്ന് ഇനി എപ്പോ വരും ..അധികം ഇരിക്കണ്ടാ ...വേഗം വരീ ....

  ReplyDelete
 9. ആദ്യമായി ഇവിടെ വന്നു, ഇമ്മിണി വല്യ പോസ്റ്റായതുകൊണ്ട് കോപ്പിയടിച്ചു, പിന്നീട് വായിക്കാൻ. ഒപ്പുവെച്ചിട്ട് പോകുന്നു, ഇനിയും വരുമെന്ന ഭീഷണിയോടെ,,,

  ReplyDelete
 10. >>>>>>>കേട്ടാല്‍ മനസ്സിലാവാത്തത്ര പ്രശ്നങ്ങളും കണ്ടാല്‍ കൊതി തീരാത്തത്ര മുതലും എടുത്താല്‍ പൊന്താത്തത്ര പണിയുമുള്ളതിനാല്‍ <<<<<<<<

  ഹ ഹ ഹ .... സലിം ഭായി,
  ആയിരം വാക്കുകള്‍ക്കു വിശദീകരിക്കാനാവാത്തത് കേവലം ചില്ലറ വാക്കുകളില്‍ വിശദീകരിച്ചു ....
  മലയാള ഭാഷാ ശൈലിക്കും ,യാത്രാ വിവരണ സാഹിത്യത്തിനും തീര്‍ച്ചയായും ഈ പോസ്റ്റ്‌ ഒരു മുതല്‍ക്കൂട്ടാവുന്ന എല്ലാ ലക്ഷണവുമുണ്ട് ...
  തുടരുക ,വായിക്കുവാന്‍ കാത്തിരിക്കുന്നു ...

  ReplyDelete
 11. ബാക്കി കൂടി പോരട്ടെന്നേയ്....
  വളരെ രസകരമായ വായനാ സുഖം തരുന്ന അവതരണം...
  -------------------------------------------


  പിന്നെ ആ ലത് ഇല്ലെ...?
  സൗദി കമ്മ്യൂണിറ്റിയില്‍ നിന്നു
  യൂറോപ്പ്യന്‍ കമ്മ്യൂണിറ്റിയിലേക്ക് മാറിയ ലത്
  അതിന്റെ ഫോട്ടോ കൂടി ഇടാമായിരുന്നു...അതു കൂടി ഉണ്ടായിരുന്നെങ്കില്‍ ഒരു ഗുമ്മ് ആയേനെ...
  ഹി ഹി...(ഞാനോടി)

  ReplyDelete
 12. പോസ്റ്റിന്റെ നീളം അല്പം കുറക്കണം. എണ്ണം കൂട്ടുന്നതാണ് നല്ലത്. ഹിറ്റും കൂടണ്ടേ.. കുറച്ചു കൂടി ഫോട്ടോകള്‍ ആകാം. (ഞാന്‍ അല്പം സീരിയസ് ആയോന്ന് ഒരു സംശയം..)..

  ReplyDelete
 13. അവസാന ചോദ്യത്തിനുള്ള ഉത്തരം പറയാന്‍ മറന്നു.. തുടര്‍ന്നോളൂ... (ഒരു കുപ്പി എന്ടോസള്‍ഫാന്‍ കിട്ടിയിരുന്നെങ്കില്‍... ).

  ReplyDelete
 14. പോരട്ടങ്ങനെ പോരട്ടെ....കൊള്ളാം ഏട്ടാ...നല്ല വിവരണം...കൂടെ വരുന്നത് പോലെ തോന്നി....അടുത്ത ഭാഗത്തിനു കാത്തിരിക്കുന്നു

  ReplyDelete
 15. ആവൂ, സമാധാനമായി! എല്ലാവരും തുടരാന്‍ പറഞ്ഞ സ്ഥിതിക്ക് ഞാന്‍ അടുത്ത ഊണിനുള്ള ചെമ്പ് അടുപ്പത്ത് വെക്കട്ടെ!

  @ചെറുവാടി, നാട മുറിക്കലിനും നിര്‍ദേശത്തിനും നന്ദി..ഫോണ്ട് സൈസ് കുറച്ചു..ഇപ്പോള്‍ കാണാന്‍ നന്നായി..

  @ജസ്മിക്കുട്ടി, രണ്ടാം ഭാഗത്തിന് മാവ് കുഴക്കട്ടെ..ഇന്നാണെങ്കില്‍ മീറ്റിങ്ങും (ഇറ്റലിക്കാര്‍) ഉണ്ട്..നന്ദി.

  @പട്ടേപ്പാടം റാംജി : രാംജി, ഈ തൂലികയില്‍ നിന്നും കൂടുതലൊന്നും പ്രതീക്ഷിച്ചു നിരാശനാവണ്ട...ആ നോക്കട്ടെ... പ്രോത്സാഹനത്തിനു നന്ദി കെട്ടോ..

  @ഒഴാക്കന്‍. : ഞാന്‍ തുടരും ഒഴാക്കാ, പറഞ്ഞേക്കാം..!

  @എലയോടെന്‍ : അവിടെ കണ്ടമാതിരി എഴുതാനൊന്നും പറ്റില്ല പഹയാ..ഹ ഹ ഹ..

  @~ex-pravasini* : ഇത്തായുടെ പ്രോത്സാഹനം ഏപ്പോഴും എന്‍റെ ശക്തിയാണ് ..!

  @faisu മദീന : കേസൊക്കെ ഒരുവിധം തീര്‍ന്നു ഫൈസു, ഇനി നീയായിട്ടു ഒന്നും ഉണ്ടാക്കല്ലേ...മൂന്നാം പക്കം രണ്ടാമന്‍ കരക്കടിയും..!

  @mini//മിനി : മിനി ടീച്ചര്‍ ആദ്യമായിട്ടാണല്ലോ...സ്വാഗതം...ഭീഷണി വകവെച്ചു തന്നിരിക്കുന്നു..ഒപ്പിനു നന്ദി !

  @Noushad വടക്കേല്‍ : നൌഷു, നിന്‍റെ പ്രതികരണം വായിച്ചു കോരിത്തരിച്ചു പോയി...നിങ്ങളുടെയൊക്കെ ഇത്തരം പ്രോത്സാഹനം ഉണ്ടാവുമ്പോള്‍ എഴുത്ത് മടുത്താലും എഴുതി പോവും..നന്ദി!

  @റിയാസ് (മിഴിനീര്‍ത്തുള്ളി) : റിയാസേ, ആ ഫോട്ടോ എടുത്തിരുന്നെങ്കില്‍ ഇന്നെന്‍റെ രണ്ടാം ചരമ വാര്‍ഷികം ആഘോഷിക്കാമായിരുന്നുവെല്ലേ ....ഹ ഹ ഹ...ഓടിക്കോ..!

  ReplyDelete
 16. സലിം ഇതു കൊള്ളാം.
  ടിക്കറ്റ്‌ എടുക്കാതെ യുരോപേ കാണാമല്ലോ
  ഭാവുകങ്ങള്‍

  Visit my blog here

  ReplyDelete
 17. Carry on, waiting for next post..

  ReplyDelete
 18. വിവരണം രസകരമായി, കാണാത്ത സ്ഥലങ്ങള്‍ ആളുകള്‍ എല്ലാം അറിയാന്‍ അതിയായ താല്‍പ്പര്യമുണ്ട്, തുടരണം.

  ReplyDelete
 19. @Abdul Lathief:ലത്തീഫ്, ടിക്കേറ്റെടുക്കാതെ കാട്ടുന്നതിന് പരിതി ഉണ്ട് കേട്ടോ...നന്ദി..!

  @Anonymous: Thanks, pls let me know who are you?

  @തെച്ചിക്കോടന്‍: കാണാത്ത സ്ഥലങ്ങള്‍, കേള്‍ക്കാത്ത കാഴ്ചകള്‍.. അല്ലെ...നോക്കാം..നന്ദി..

  @sreedevi, അടുത്ത ഭാഗങ്ങളിലും കൂടെ പൊന്നോണം കേട്ടോ..നന്ദി.

  @ബഷീര്‍ Vallikkunnu, അടുത്ത ഭാഗത്തില്‍ താങ്കളുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചു കൂടുതല്‍ ആകര്‍ഷകമാക്കാം..നിര്‍ദേശത്തിനു നന്ദി വേണോ..?
  പിന്നെ, എന്‍ഡോസള്‍ഫാന്‍ കുടിക്കുമെന്നു ഉറപ്പു തരുമെങ്കില്‍ ഞാന്‍ സംഘടിപ്പിക്കാം..പറഞ്ഞു പറ്റിക്കരുത്...!

  ReplyDelete
 20. മുഴുവന്‍ ഓര്‍ത്തിരുന്നെങ്കില്‍ ഞങ്ങള്‍ കമന്റികള്‍ കുഴഞ്ഞു പോകുമായിരുന്നു.
  തപ്പിയും തടഞ്ഞും എഴുതിയിട്ട് തന്നെ ജോറായിട്ടുണ്ട്.
  ഒന്ന് യൂറോപില്‍ പോയിട്ട് വേണം നുമ്മക്കും വിവരണം എഴുതാന്‍
  ഹല്ലാ പിന്നെ...!
  പൂയ്: ഏതോ പാണ്ടു ഇടിച്ച പോലുണ്ടല്ലോ പുതിയ മോന്ത.
  ആകെ ചക്ലിംഗ് ആയിരിക്കുന്നു.

  ReplyDelete
 21. നന്നായിരിക്കുന്നു,ഈ ഒഴുക്കിലങ്ങു തുടരൂ....

  ReplyDelete
 22. പോസ്റ്റ് ഇന്നലെ വന്നു വായിച്ചു പോയി കമന്‍റാന്‍ സമയം കിട്ടിയില്ല... ജോലിക്കിടയില്‍ അല്ലെ കമന്‍റടി.. അതുകൊണ്ട് ഇന്ന് വന്നത് ..
  ------------------------------
  എന്‍റെ കംബനി എന്നെ യൂറോപ്പിലകയച്ച് എനിക്കവിടെയൊക്കെ ഒന്നു കാണാമെന്ന മോഹം എനിക്കില്ല കാരണം കംബനിക്ക് അങ്ങനെ ഒരു പരിപാടിയേ ഇല്ല.. അവര്‍ എന്നെ ഒന്നു ഇന്ത്യയിലേക്ക് അയച്ചാല്‍ മതിയായിരുന്നു.

  -----------------------
  പോസ്റ്റും വിവരണവും നന്നായി.. കാണാത്തവര്‍ക്ക് ഇതൊക്കെ നല്ല രസമാണ് എന്നെ പോലുള്ളവര്‍ക്ക്
  അതുകൊണ്ട് തുടര്‍ന്നും എഴുതാന്‍ മടി കാണിക്കണ്ട.. നന്നായി തന്നെ വിവരിച്ചോളൂ....

  ReplyDelete
 23. രസകരമായിട്ടുണ്ട്. തുടരട്ടെ. മലാഗയില്‍ പോയിട്ടില്ല. വിശേഷനഗ്ല്‍ കേള്‍ക്കട്ടെ.......സസ്നേഹം

  ReplyDelete
 24. യാത്രാവിവരണം രസകരമായി അവതരപ്പിച്ചിരിക്കുന്നു. നീളം കുറച്ചു കൂടിപ്പോയോ എന്ന് സംശയം.
  ചെറിയ ചെറിയ പാരഗ്രാഫുകളായി തിരിച്ചാല്‍ വായിക്കാന്‍ എളുപ്പമായിരിക്കും.

  ReplyDelete
 25. തുടരണം

  ബാക്കി വിശേഷങ്ങള്‍ കൂടെ വേഗം ആയികൊട്ടെ

  ആശംസകള്‍

  ReplyDelete
 26. @അഭി, ബാക്കി വിശേഷങ്ങള്‍ (part-2) റെഡി, ഇന്ന് തന്നെ വിടും..കട്ടായം..വരണേ, നന്ദി.

  @അസീസ്‌,നിര്‍ദേശത്തിനു നന്ദി. നീളം കുറച്ചു അടുത്ത ഭാഗം ഇന്ന് തന്നെ പുറത്തിറങ്ങും..വരുമല്ലോ..(ഒന്നാം ഭാഗം അസി പറഞ്ഞ പോലെ മാറ്റിയിട്ടുണ്ട്)

  @ഒരു യാത്രികന്‍, യാത്രികനാണ് എനിക്ക് ഇക്കാര്യത്തില്‍ ഒരു പ്രചോദനം. വെറും യാത്രകള്‍ കൊണ്ടല്ലോ താങ്കള്‍ ബ്ലോഗു ഓടിക്കുന്നത്. ഇന്ന് വീണ്ടും വന്നു രണ്ടാം ഭാഗം വായിച്ചു നിര്‍ദേശങ്ങള്‍ തരണം..താങ്ക്സ്

  @ഹംസ സാഹിബ്‌ അവസാനം വന്നല്ലോ, നന്ദി കെട്ടോ ..രണ്ടാം ഭാഗം വായിക്കാന്‍ വരുമല്ലോ...നാട്ടില്‍ എന്നിട്ട് പോവാം ..ഹി ഹി..

  @krishnakumar513, ഞാന്‍ പരന്നൊഴുകാന്‍ പോവാ..നന്ദി.

  @MT Manaf:ചക്ലിംഗ് എന്താണെന്നു തിരിയാത്തതിനാല്‍ ഞാന്‍ ഫോട്ടോ വേഗം മാറ്റി, വല്ല രോഗവുമാണോ ഡോക്ടര്‍ ?
  എല്ലാത്തിനെയും ഞാന്‍ ശരിയാക്കി തരാം..ഇനി എന്നോട് യാത്ര വിവരണം എഴുതിക്കാന്‍ പറയാത്ത കോലത്തിലാക്കും ഞാന്‍..!

  ReplyDelete
 27. യാത്രകള്‍ എന്നും ഇഷ്ടമാണ്.......യാത്ര വിവരമോ പിന്നെ പറയേണ്ട..ജീവിതം തന്നെ ഒരു യാത്രയല്ലേ....... ഈ വഴിയില്‍ ഇനിയെത്ര ദൂരം..???
  ഇനിയും തുടരൂ .....

  ReplyDelete
 28. യാത്ര വിവരണം നന്നായി.അടുത്തതും കൂടി വായിക്കട്ടെ.

  ReplyDelete
 29. @ റാണിപ്രിയ,യാത്രകള്‍ എനിക്കും പെരുത്തിഷ്ട്ടമാ..പക്ഷെ പോയ സ്ഥലങ്ങള്‍ കുറച്ചു മാത്രം...
  വരവിനും കൂട്ട് കൂടിയത്തിനും നന്ദി ..!

  @ haina:ഹൈനക്കുട്ടി വന്നോ, സന്തോഷമായി, അടുത്തതൂടെ വായിക്കൂ, എന്നിട്ട് നമുക്കൊന്നിച്ച്‌ യാത്ര ചെയ്യാം..

  ReplyDelete
 30. super anu ttoo


  sheeba

  ReplyDelete
 31. മന്ത്രിച്ചൂതിയ ചരട് കൊടുത്തയച്ചീനു വല്ല ഫലോണ്ടോക്കാന്‍ വന്നതാ..ഓര്‍മ്മല്ലേ..കളരിത്തോടി ഉസ്മാന്‍ മുസ്ല്യാരുടെ ,,,(മൂപ്പരെ പോലിസ്‌ പിടിച്ചു)

  പോരല്ലേ..ഏതായാലും ഞമ്മളെ ഫൈസൂനെ ക്കൊണ്ട് ഒരു നൂലും കൂടി ഊതിച്ചു കെട്ടി നോക്കിം..

  ReplyDelete
 32. @sheeba : Thank you sheeba, വീണ്ടും വരുമല്ലോ ..
  @ ~ex-pravasini*: എന്നിട്ട് വേണം മുസ്ലിയാരെ പോലെ ഫൈസൂനെ കൂടി പോലീസ് പിടിക്കാന്‍.....താത്തെ, വിളച്ചില്‍ ഈയിടെയായി ഇത്തിരി കൂടുന്നുണ്ട്...കാക്കാന്റെ മൊബൈല് താ...

  ReplyDelete
 33. നന്നായിരിക്കുന്നു,സലിം ഭായ്‌..
  അഭിനന്ദനങ്ങള്‍!

  ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!