Saturday, December 11, 2010

എയര്‍പോര്‍ട്ട് വിശേഷങ്ങള്‍ - 2


            CDG എയര്‍പോര്‍ട്ട് (റോയ്സി)നെ കുറിച്ച് രണ്ടു വാക്ക് പറഞ്ഞില്ലെങ്കില്‍ 'അനോനിയായി' എന്‍റെ ബ്ലോഗ്‌  സ്ഥിരമായി  വായിക്കാറുള്ള     ഫ്രഞ്ച് പ്രസിഡണ്ട് നികോളാസ് സര്‍കോസി എന്ത് വിചാരിക്കും?  കരിപ്പൂര്‍, മുംബൈ, കോയമ്പത്തൂര്‍,  ബഹ്‌റൈന്‍, റിയാദ്, ജിദ്ദ, മലഗ, മാഡ്രിട്‌      തുടങ്ങി ഞാന്‍ കണ്ടിട്ടുള്ള എയര്‍പോര്‍ട്ടുകള്‍  എല്ലാം   റോയ്സിയുടെ മുന്നില്‍ 'കല്ലി വല്ലി' മാത്രം. സമാനമായ  ഒരു   എയര്‍പോര്‍ട്ട്  പിന്നെ   കണ്ടത്  റോമിലാണ്,  അത്   പിന്നീട്  വിശദീകരിക്കാം.  യൂറോപ്യന്‍     വ്യാമയാനത്തിന്റെ  കേന്ദ്രബിന്ദു.   ഭാവിയിലേക്ക് കൂടി കണ്ണുവെച്ചു 32KM ചുറ്റളവില്‍  വിശാലമായി, പാരീസില്‍ നിന്നും 25KM വടക്ക് കിഴക്കനായി  നിലകൊള്ളുന്നു.  യാത്രക്കാരുടെയും  വിമാനങ്ങളുടെയും   എണ്ണത്തിലും, കാര്‍ഗോ സേവനത്തിലും യൂറോപ്പിലെ ഒന്നാമനും ലോകത്തെ  ആദ്യ  ഏഴിലും ഉള്‍പെടുന്നു.  കടല്‍ കാക്കകളെ പോലെ യാത്രാ ചരക്കു വിമാനങ്ങള്‍  നിരന്തരം പറന്നിറങ്ങുകയും    ഉയരുകയും ചെയ്യുന്ന ആ കാഴ്ച കാണേണ്ടത് തന്നെ (ഫോട്ടോ കയ്യിലില്ല).     നിലം തൂപ്പുകാരി  പോലും ഫ്രഞ്ച് സംസാരിക്കുന്ന  ഒരു എയര്‍പോര്‍ട്ടില്‍ ഒന്ന് കുരക്കാനുള്ള ഫ്രഞ്ച് പോലും  തിരിയാത്ത ഞാന്‍ എല്ലാം തികഞ്ഞ ഒരു പ്രവാസിയായി മാറി. വിമാനങ്ങളുടെ പോക്ക് വരവ് കാണിക്കുന്ന ഇലക്ട്രോണിക് സ്ക്രീനില്‍ ഒരേ സമയം നൂറുകണക്കിന്  വിമാനങ്ങളുടെ വിവരങ്ങള്‍ കാണിക്കുന്നത് കണ്ടു എന്‍റെ തല കറങ്ങി. ഒരു സ്ക്രീനില്‍ ഉള്‍ക്കൊള്ളാതെ രണ്ടും മൂന്നും തവണയായി വേണം മുഴുവന്‍ പേരുകളും വായിച്ചെടുക്കാന്‍. എന്‍റെ യാത്ര 'എയര്‍ യൂറോപ്പ' എന്ന  ബഡ്ജറ്റ്‌  എയര്‍ലൈന്സില്‍ ആയിരുന്നു. അതിയാനെ കണ്ടുപിടിക്കാന്‍  എന്‍റെ കണ്ണട മൂന്നു പ്രാവശ്യം കണ്ണില്‍ നിന്നും എടുത്തു മന്ത്രിചൂതി   വീണ്ടും   ഫിറ്റു ചെയ്യേണ്ടി വന്നു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല...ഈ ഫോട്ടോ കണ്ടാല്‍ വിശ്വസിക്കാമോ ..?


      കൌണ്ടറുകളുടെ എണ്ണത്തിലും ആളൊരു സ്കൌണ്ടറു   തന്നെ.   E എന്ന അക്കത്തിലായിരുന്നു എന്‍റെ വിമാനം എന്നാണോര്‍മ.  രണ്ടു മണിക്കൂര് സമയം പോയതറിഞ്ഞില്ല,  അത്രയും നേരം  ചുറ്റിക്കറങ്ങാന്‍ മാത്രം വേലയല്ലേ അവര്‍ ഒപ്പിച്ചു വച്ചിരിക്കുന്നത്.   ഏതായാലും കൌന്ടരിനടുത്തുള്ള ഈ ഇരുത്തത്തില്‍ ഇത് വരെ കാണാത്ത ഒരു സംസ്കാരം ഞാന്‍ ദര്‍ശിച്ചു. ഫ്രാന്‍സ് ലോകത്തേറ്റവും കൂടുതല്‍ കറുത്ത വര്‍ഗക്കാര്‍ കുടിയേറിയ യൂറോപ്യന്‍ രാജ്യമാണോ എന്ന് തോന്നിക്കുമാറ്‌ എയര്‍പോര്‍ട്ടിലെ നല്ലൊരു ശതമാനം ജോലിക്കാരായി കറുത്ത വര്‍ഗക്കാരെ കണ്ടു. ഡ്യൂട്ടി ഫ്രീ ഷാപ്പുകളില്‍ കൂടി  യൂറോ പുറത്തിറക്കാതെ വെറുതെ  കയിറിയങ്ങി. ചായ കുടി പോലെ യാതൊരു കൂസലുമില്ലാതെ എല്ലാവരും സുരപാനവും നടത്തുന്നു. ചായയും ചാരായവും ഒരേ കടയില്‍ ലഭ്യം. ഞാന്‍ മദ്യപാനി അല്ലാത്തത് കൊണ്ട് ചായ മാത്രം കുടിച്ചു. ചില   ഇന്ത്യക്കാരെ ഒരു മിന്നലാട്ടം പോലെ കണ്ടതൊഴിച്ചാല്‍ എയര്പോര്ട്ട് മുഴുവന്‍ സായ്പന്മാരും ഇതര നാട്ടുകാരും കൊടികുത്തി വാഴുന്നു. എന്‍റെ കൌണ്ടര്‍ തുറന്നിരിക്കുന്നു. ക്യൂവില്‍   കയറിക്കൂടിയ എനിക്ക്, എന്‍റെ ട്രാവല്‍ എജന്ടു തന്നു വിട്ട രേഖകള്‍ കൂടി കാണിച്ചു  കൊടുക്കേണ്ടി വരും എന്ന് പറഞ്ഞിരുന്നു.   നെറ്റ് വഴി മറ്റൊരാളുടെ ക്രെടിറ്റ്   കാര്‍ഡ്  ഉപയോഗിച്ച്  എടുത്ത ടിക്കറ്റിനു ചില ഗുലുമാലുകള്‍ ഉണ്ടാവാറുണ്ട്. ഏതായാലും എന്നെ സ്പെയിനില്‍ എത്തിച്ചേ അടങ്ങൂ എന്ന ദൈവവിധി നടക്കാന്‍ എല്ലാവരും കരുണ ചെയ്തു തന്നതിനാല്‍  ഞാനിപ്പോള്‍ എമിഗ്രേശന്‍ കഴിഞ്ഞു താഴെ പുറത്തേക്കുള്ള വാതിലിലേക്ക് നടന്നടുക്കുകയാണ്.  പുറത്തു ഞങ്ങളുടെ പ്ലൈനിലേക്കുള്ള ബസ്സ്‌ നില്‍ക്കുന്നത് അവ്യക്തമായി കാണാം.

     
                 ഇത്ര നേരം  എയര്പോര്ട്ട് നല്‍കിയ സുഖകരമായ തണുപ്പില്‍ നിന്നും ഞാനിതാ പ്രകൃതിയുടെ യഥാര്‍ത്ഥ  തണുപ്പ് ഏറ്റു വാങ്ങാന്‍ പോവുകയാണ്. പുറത്തേക്കുള്ള  വാതില്‍ എത്തുന്നതിനു മുമ്പേ തണുപ്പ് എന്നോട് 'ഇവിടെ വാടാ നിനക്ക് കാണിച്ചു തരാം' എന്ന് പറഞ്ഞു തുടങ്ങിയിരുന്നു. 'ഒരു  കോട്ടു  കിട്ടിയിരുന്നെങ്കില്‍' എന്ന് ജയന്‍ സ്റ്റൈലില്‍ ആഗ്രഹിച്ച ഞാന്‍  സ്വന്തം  കോട്ടിനെ ലഗേജില്‍ അയയ്ക്കാന്‍ തോന്നിയ നിമിഷത്തെ ഓര്‍ത്തു  സുരേഷ് ഗോപിയെ പോലെ "ഷിറ്റ്" പറഞ്ഞു. പുറത്തേക്കുള്ള വഴികള്‍ അവസാനിക്കുകയാണ്.  തണുപ്പിനെ  പരമാവധി  തടയുന്നതിനായിരിക്കണം,   ഇടുങ്ങിയ  താഴോട്ടുള്ള സ്റ്റെപ്പുകളിലൂടെ  പോയ ശേഷമാണ്  പുറത്തേക്കുള്ള വാതില്‍ വെച്ചിരിക്കുന്നത്.  വഴി കാണിക്കുന്ന ജാക്കറ്റിട്ട   എയര്പോര്ട്ട്  ജീവനക്കാരി നിന്നു വിറക്കുമ്പോള്‍  ഞാനെന്തിനു വിറക്കാതിരിക്കണം.   വാതില്‍ തുറന്നതും അതിശക്തമായ തണുപ്പ്  കാറ്റു എന്നെ പരിരംഭണം ചെയ്തു. ജീന്‍സും ഷര്‍ട്ടും മാത്രമാണ് എന്‍റെ വേഷം.   കോണകം ഉടുത്തവന്‍ ചന്തക്കു പോയ പോലെ ആളുകള്‍ ബസ്സിലേക്ക് കയറി വന്ന ഈ ജാക്കറ്റ്  വിരോധിയെ  നോക്കി. തിരിച്ചവരെ നോക്കണോ അതല്ല കൂളിംഗ് ഗ്ലാസ്‌ എടുത്തു ബുല്ലറ്റ്  പ്രൂഫ്‌ ആക്കണോ എന്ന നറുക്കെടുപ്പില്‍ ഞാന്‍ കൂളിംഗ് ഗ്ലാസ്സിനു വോട്ടു ചെയ്തു.  വല്ലഭനു കൂളിംഗ് ഗ്ലാസും ആയുധം. ബസ്സിലെ  തൂണിനെയെങ്കിലും കെട്ടിപ്പിടിച്ചു തണുപ്പിനെ  ഷെയര്‍ ചെയ്യാന്‍ വെറുതെ മോഹിച്ചു പോയി.  ബസ്‌ പോകുന്ന വഴിയെ കര്ഗോകള്‍ കൊണ്ട് പോകുന്ന തുറന്ന വണ്ടി വളവു തിരിയുമ്പോള്‍  ലഗേജുകള്‍  ഒന്നാകെ നിലത്തു വീണത്‌ അവര്‍ തിരിച്ചു അതിലേക്കു എറിയുന്ന   രീതി  കണ്ട ഞാന്‍, ഇതിലെന്റെ കോട്ടും  ഉണ്ടാവുമല്ലോ എന്ന് കരുതി നെടുവീര്‍പ്പിട്ടു. വിലപിടിച്ച സാധനങ്ങള്‍  എല്ലാം അവര്‍ എറിയുന്നത് കണ്ടാല്‍  ഒരിക്കലും ആരും  വിമാനത്തിലൂടെ കാര്‍ഗോ വിടില്ല.  ഈ തണുത്ത യാത്ര വിമാനത്തിന്റെ അടുത്തെത്തി. ബസ്‌  നിര്‍ത്തുന്നതിനു മുമ്പേ വിമാനത്തിലേക്ക് ചാടികയറിയത്  രേഖപ്പെടുത്തപ്പെട്ടിരുന്നെങ്കില്‍   ഒരു മെഡല്‍ എനിക്കും കിട്ടുമായിരുന്നു.              മലയാളിയും ഹിന്ദിയും ആയി ആ വിമാനത്തില്‍ ഞാനേകന്‍. ബാക്കിയെല്ലാവരും ഒന്നുകില്‍ സ്പെയിന്‍കാര്‍ അല്ലെങ്കില്‍ മറ്റു യൂറോപ്യന്മാര്‍.  അടുത്തിരിക്കുന്ന ആളോട് ഏറ്റവും ചുരുങ്ങിയ  ഇംഗ്ലിഷില്‍ ഫ്ലൈറ്റ് എപ്പോള്‍ എത്തും എന്ന്  ചോദിച്ചതിനു  ഞാന്‍  ഉമ്മയുടെ വയറ്റില്‍ നിന്നും  വന്ന ശേഷം കേള്‍ക്കാത്ത എന്തോ ഒരു  ഭാഷയില്‍ മറുപടി പറഞ്ഞു.  അപ്പൊ അതാണ് സ്പാനിഷ്‌ ഭാഷ.   എനിക്ക്  ആകെ  അറിയുന്ന ചില സ്പാനിഷ്‌  വാക്കുകള്‍      ഒന്നും അയാള്‍ കരുതിക്കൂട്ടി പറഞ്ഞില്ല. ഭാഗ്യത്തിന് തൊട്ടടുത്ത സീറ്റില്‍ ഉണ്ടായിരുന്ന റഷ്യന്‍ യുവാവും യുവതിയും നന്നായി ഇന്ഗ്ലിഷ് സംസാരിച്ചു. അവരുടെ ഇടയില്‍ ഒരു കട്ടുറുംമ്പായി ഇടയ്ക്കു അതിക്രമിച്ചു കയറി ഞാന്‍ സംസാരിച്ചു. അവര്‍ മലഗയില്‍ ഉള്ള സുഹൃത്തുക്കളെ സന്ദര്‍ശിക്കാന്‍ പോവുകയായിരുന്നു. പച്ച വെള്ളം പോലും കിട്ടണമെങ്കില്‍ പണം കൊടുക്കുന്ന എയര്‍ലൈന്സിനാണ് ബജറ്റ് എയര്‍ലൈന്‍സ്‌ എന്ന് പറയുന്നത് എന്ന് എനിക്ക് മനസ്സിലായി. എന്‍റെ സാധാരണ ഉച്ചയൂണിന്റെ സമയമായ  2.30  ആയെന്നു കാണിച്ചു വയറു രണ്ടര പ്രാവശ്യം ഗ്യാസ് വിട്ടു.  യൂറോ പത്തെണ്ണം ചിലവാക്കി  സാന്‍ട് വിച് തിന്നു വയറിനെ  ഉറക്കി. വലിയ ഉയരത്തിലല്ലാതെ  പ്ലൈന്‍ പറന്നു കൊണ്ടേയിരുന്നു. ഭൂപ്രകൃതി മാറിമാറി വന്നു. സ്പൈന്‍ തീര്‍ച്ചയായും മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു. ‍ പച്ചയും മഞ്ഞയുമണിഞ്ഞ മനോഹരമായ  മലകളും താഴ്വരകളും നിറഞ്ഞ ഭൂമിയാണ് താഴെ. ഇത്രയധികം മലകള്‍ ഇവര്‍ സ്ഥപിച്ചതാണോ എന്ന് തോന്നിപ്പോയി. എല്ലാ മലകള്‍ക്ക് മുകളിലും  ഐസ് ക്രീം പോലെ മഞ്ഞു നിര്‍ലോഭം  പുരട്ടിയിരിക്കുന്നു. നല്ല സുര്യപ്രകാശം അവയുടെ മേല്‍ പ്രതിഫലിച്ചു   കണ്ണന്ചിപ്പിക്കുന്നു.  മെഡിറ്ററെനിയന്‍    കടലും പശ്ചാത്തലത്തില്‍ ദൃശ്യമാണ്. വിമാനം ഇറങ്ങാന്‍ പോവുകയാണ്. ഇത്രഴും താഴ്ന്നിട്ടും ഈ ഡ്രൈവര്‍ (ക്യാപ്റ്റന്‍)  എന്താണ്  വെച്ചു താമസിപ്പിക്കുന്നത് എന്ന് ചിന്തിച്ചു നില്‍ക്കെ  വെള്ളത്തില്‍ കല്ലെടുത്തിട്ട പോലെ "പതോ" എന്ന് പറഞ്ഞു ഞങ്ങളെയെല്ലാം ഭൂമിയിലേക്ക്‌ ഒരേറായിരുന്നു. എല്ലാവരും ഒന്ന് ഞെട്ടിയെങ്കിലും ഭാഷ അറിയുന്നവര്‍   ആരും ഒന്നും പറയുന്നത് കണ്ടില്ല. എനിക്ക് വല്ലതുമൊക്കെ പറയണമെന്നുണ്ടായിരുന്നുവെങ്കിലും ഭാഷ അതിനു അനുവദിച്ചുമില്ല. ഏതായാലും ഊരക്കുറ്റിയുടെ ഏതോ ഒരു വാഷര്‍ ചെറുതായിട്ട് ഇളകിയതു ഞാന്‍ കാര്യമാക്കിയില്ല. വിമാനമിറങ്ങി, പാരീസിലെ തിരക്കില്‍ നിന്നും വിഭിന്നമായി  തികഞ്ഞ ശാന്തത കളിയാടിയ അവിടെ, ലഗേജിനു  വെയിറ്റ് ചെയ്തു നിന്നു.  ആ മൂവന്തി വെയിലില്‍  പുറത്തേക്കുള്ള വാതിലിലൂടെ ഞാന്‍ മുതലാളിയെ പരതിയെങ്കിലും കണ്ടില്ല. രണ്ടു നേരം ഭക്ഷണം കഴിക്കുകയും ഇരുപതു തവണ ബാത്‌റൂമില്‍ പോവുകയും ചെയ്യുന്ന മുതലാളി മലഗ എയര്‍പോര്‍ട്ടിലെ ഏതെങ്കിലും ബാത്‌റൂമില്‍ ഇരുന്നു ഉറങ്ങിപ്പോയോ  എന്ന് ഞാന്‍ ശങ്കിച്ചു.  ലഗേജു ചെക്കിംഗ് കഴിഞ്ഞു ഞാന്‍ ട്രോളിയും ഉന്തി പുറത്തെത്തി. തണുപ്പ് എന്‍റെ പിന്നാലെ തന്നെ കൂടിയിട്ടുണ്ട്. പക്ഷെ എത്ര തിരഞ്ഞിട്ടും മുതലാളിയെ കണ്ടില്ല.

(ലൊക്കേഷന്‍ എയര്‍പോര്‍ട്ടു ആയതിനാല്‍ ഫോട്ടോകള്‍ ഒന്നും എടുക്കാന്‍ പറ്റിയില്ല..എല്ലാം ഗൂഗിള്‍ ചിത്രങ്ങള്‍. അടുത്ത ഭാഗം മുതല്‍ എന്‍റെ ക്യാമറ  ക്ലിക്കി തുടങ്ങും)
(തുടരും)        

47 comments:

 1. ഇപ്രാവശ്യം "തുടരണോ" എന്ന് ചോദിക്കുന്നില്ല; മല്ഗയില്‍ എത്തിയ സ്ഥിതിക്ക് നിങ്ങളെ അവിടത്തെ കാഴ്ചകള്‍ കാണിക്കാന്‍ ഞാനിനിയും വരും!
  അഭിപ്രായങ്ങളും നിര്‍ദേശങ്ങളും യാതൊരു മടിയും കൂടാതെ പറഞ്ഞാല്‍ വളരെ നന്നായിരിക്കും.

  ReplyDelete
 2. തുടരണോന്ന് ചോദിക്കണ്ട.. പോരട്ടെ പോരട്ടെ

  ReplyDelete
 3. സര്‍ക്കൊസിയോക്കെ വായിക്കുന്ന ബ്ലോഗ്‌ .. എന്റെയും ഒരു സ്വപ്നമാണത്. വേണ്ട ഇത്രേം ബാല്യ സ്വപ്നം ഞാന്‍ കാണുന്നില്ല. :)
  സ്വന്തം ക്യാമറ ക്ലിക്കി തുടങ്ങുമ്പോള്‍ വരാനിരിക്കുന്ന ഭാഗങ്ങളും തകര്‍ക്കും.
  ആ തണുപ്പും കൊണ്ടിട്ടെ ഇനി തരിച്ചു പോക്കുള്ളൂ

  ReplyDelete
 4. അപ്പൊ,,തുടര്‍ന്നു അല്ലെ..നന്നായി.
  ചിരിക്കാനുള്ള കോപ്പ് വായനയിലുടനീളം ഉണ്ടായിരുന്നതിനാല്‍ നന്നായാസ്വദിച്ചു.

  ആ മറ്റേ ആളുണ്ടല്ലോ..ബെസ്റ്റ്‌ ഫ്രെണ്ട്,,
  ചെടികളുടെ ശാസ്ത്രനാമം പോലത്തെ പേരുള്ള ഒരാള്‍!
  പേരുമറന്നു.അയാളെയും കൂട്ടിക്കൂടായിരുന്നോ..ഒരു കമ്പനിക്ക്..

  ReplyDelete
 5. നോക്കി വന്നു,,ഫാബിയോ പഗനോണി.

  ReplyDelete
 6. ഹമ്മോ...
  സന്തോഷ് ജോര്‍ജ് കുളങ്ങര(ലേബര്‍ ഇന്ത്യ- സഞ്ചാരം)
  അങ്ങേരു ഭായിയെ കാണണ്ട...ചിലപ്പൊ ഓടിച്ചിട്ടു തല്ലും
  കാരണം അങ്ങേരുടെ സഞ്ചാരം എന്ന പ്രോഗ്രാമിന്റെ റേറ്റിങ്ങ് കുറഞ്ഞു പോകുമെന്നു പറഞ്ഞിട്ട്...നല്ല അവതരണം...രസായിട്ടു വായിച്ചു....എന്തായാലും നനഞ്ഞു.ഇനി കുളിച്ചിട്ടു കയറാം എന്ന് പറഞ്ഞ പോലെ എന്തായാലും ഇവിടെ വരെ എത്തി...ബാക്കി കൂടി അറിഞ്ഞിട്ടേ പോകുന്നുള്ളൂ...വേഗായ്ക്കോട്ടേട്ടാ...ബാക്കിയുള്ളത്

  ReplyDelete
 7. അവതരണ രീതി കൊണ്ട് വേറിട്ട്‌ നില്‍ക്കുന്ന ഈ യാത്രാവിവരണം വായിക്കാന്‍ നല്ല രസമുണ്ട്.
  തുടരുക. എല്ലാ വിധ ആശംസകളും.

  ReplyDelete
 8. തണുത്ത് വിറച്ചുകൊണ്ടുള്ള ആ നടത്തവും , ആ ചിത്രം കൂടി കണ്ടതോട് കൂടി ചിരിപൊട്ടി. നര്‍മ്മം കലര്‍ന്ന എഴുത്തിലൂടെയുള്ള യാത്ര വിവരണം ...അടിപൊളിയായിട്ടുണ്ട് ട്ടോ....

  ഇപ്രാവശ്യം ഞാന്‍ നേരത്തെ വന്നില്ലെ... അടുത്ത പ്രാവശ്യം ഇങ്ങനെ വരാന്‍ ശ്രമിക്കാം കെട്ടോ...

  ReplyDelete
 9. സലീംക്കാ ..ഈ പോക്ക് പോയാല്‍ ഞാന്‍ ഇങ്ങളുടെ ഒരു ഫാന്‍ ആയി മാറും...ഗംഭീര എഴുത്ത്..ഇടയ്ക്കു നല്ല അടിപൊളി തമാശകള്‍ കൂടിയുള്ളത് കൊണ്ട് സ്പെയിനില്‍ എത്തിയതറിഞ്ഞില്ല ...

  പിന്നെ ചില കമെന്റുകാരെ ശല്യം നിങ്ങള്‍ക്കും ഉണ്ട് അല്ലെ ...സാരമില്ല സലീംക്കാ..നമ്മളൊക്കെ സെലിബ്രിട്ടികളല്ലേ...അതുണ്ടാവും..പൂവിന്റെ ശാസ്ത്രീയ നാമം പോലും .....!!!!

  ReplyDelete
 10. ആദ്യമായാണ് ഇവിടെ ..യാത്രാ വിശേഷണങ്ങള്‍ ...നന്നായി എഴുതുന്നുണ്ടല്ലോ ....യാത്രകള്‍ ആസ്വദിക്കാനും കാഴ്ചകള്‍ കണ്ടു കൂടുതല്‍ ആകര്‍ഷകമായി വിവരിക്കാനും കഴിയുന്നുണ്ട് സലീമിനു .ആശംസകള്‍

  ReplyDelete
 11. തണുപ്പുണ്ടെങ്കിലും ഫോട്ടോ ഇടാതിരിക്കരുത്,,,
  ഈ ഐക്കരപ്പടി തന്നെയാണോ ആ ഐക്കരപ്പടി. ബസ്സിൽ(ഗൂഗിൾ അല്ല ഒറിജിനൽ) പേര് കണ്ടിട്ടുണ്ട്.

  ReplyDelete
 12. ങേ. നടന്നു നടന്നു യുറോപ്പില്‍ എത്തിയോ ?. യാത്രാ വിവരണം തുടക്കം മുതല്‍ വായിച്ചു. അവതരണം അതി ഗംഭീരം എന്ന് തന്നെ പറയാം. തുടരുക. ആശംസകളോടെ.

  ReplyDelete
 13. @kARNOr(കാര്‍ന്നോര്, ഉദ്ഘാടനം ഒരു കാര്‍ന്നോര് തന്നെ ആയതു നന്നായി....നന്ദി കെട്ടോ..!

  @ചെറുവാടി,@ സര്‍ക്കൊസിയോക്കെ വായിക്കുന്ന ബ്ലോഗ്‌ സ്വപ്നം കണ്ടാ മതിയെന്റെ ചെറുവാടി...മൂപ്പിലാനു നിന്ന് തിരിയാന്‍ സമയമില്ലന്നാ ഇന്നലെ പുതിയ പോസ്ടിട്ടു എന്ന് പറഞ്ഞു ഫോണ്‍ ചെയ്തപ്പോ പറഞ്ഞത്...എനിക്കൊരു കോട്ടും അയച്ചു തരാമെന്നു പറഞ്ഞു..ഹ ഹ ഹ..അപ്പോ അടിച്ചു തകര്‍ക്കാല്ലേ.?.

  @~ex-pravasini*:ശാസ്ത്ര നാമം പോലുള്ള പേര്... അതൊരൊന്നൊന്നര തമാശ വരും കെട്ടോ ഇത്താ..ഫബിയോവിനെക്കള്‍ അടിപൊളി കമ്പനിയായിരുന്നു എന്‍റെ പ്രിയ മുതലാളി എന്ന് അടുത്ത ഭാഗം കാണുമ്പോള്‍ തിരിയും..പിന്നെ, ആ മദീനക്കാരന്‍ ഇങ്ങളെ നാറ്റിക്കാന്‍ നടക്കുന്നുണ്ട്...അവനെ രണ്ടണ്ണം പൊട്ടിക്കാന്‍ സമയമായി..!

  @റിയാസ് (മിഴിനീര്‍ത്തുള്ളി), എന്റെമ്മോ...ഈ റിയാസ് തേങ്ങ ഒടക്കാന്‍ മാത്രമല്ല, ആളെ തെങ്ങില്‍ കയറ്റാനും കേമാനാണല്ലോ...സഞ്ചാരം പോലുള്ള ഒരു പ്രോഗ്രാമിനെ ചേര്‍ത്ത് പറഞ്ഞു കമ്മന്റിയത്തിനു ഓടിച്ചിട്ട്‌ തല്ലാന്‍ ആള് നില്‍ക്കുന്നുണ്ട്...ഇമ്മാതിരി കമ്മന്റ് എഴുതുമ്പോ ഓര്‍ക്കണേ..ഹ ഹ ഹ ..

  @അസീസ്‌,@ വേറിട്ട അഭിപ്രായത്തിനു നന്ദി കെട്ടോ..

  @ഹംസ, നേരെത്തെ എത്തിയതിനു "മൂച്ചോ ഗ്രാസിയ" സോറി, പെരുത്ത് നന്ദി, ഈയിടെ വായ നിറയെ spanish ആണ്.. അടുത്ത പോസ്റ്റിനും കാണണംഈ ആവേശം !

  @ഫൈസൂ, ഫാന്‍ ആവണ്ട, വീട്ടിലേക്കു ഒരു ഫാന്‍ വാങ്ങി തന്നാ മതി..:)
  പിന്നെ, നിന്നെ തിരഞ്ഞു പ്രവാസിനി താത്ത നടക്കുന്നുണ്ട്, മുങ്ങിക്കോ...

  @രമേശ്‌അരൂര്‍, ആദ്യമായി സ്വാഗതം ചെയ്യട്ടെ, ഇനിയും വരുമല്ലോ...ഞാനും അങ്ങോടോക്കോ വരുന്നുണ്ട് ...നന്ദി..

  @Miniടീച്ചര്‍, ഐക്കരപ്പടി- മലപ്പുറം കോഴിക്കോട് ജില്ലകളുടെ അതിര്‍ത്തി പട്ടണം...നാട്ടിലൊക്കെ വരൂന്നെ..ഫോട്ടോകള്‍ എടുത്താല്‍ പ്രശ്നമാവൂന്നു കരുതി എടുത്തില്ല..അവിടെയൊക്കെ ക്യാമറ കണ്ണുകള്‍ ഇമവെട്ടാതെ നില്‍ക്കുവാ...!

  @അക്ബര്‍ജി, താങ്കളുടെ യാത്രയൊക്കെ സുഖമായിരുന്നു എന്ന് കരുതട്ടെ, vaazhakkadan വിശേഷങ്ങള്‍ ബ്ലോഗിലൂടെ അറിയിക്കണേ...ഇനി സ്ഥിരമായി ഉണ്ടാവുമല്ലോ..നന്ദി!

  ReplyDelete
 14. ഏഷ്യാനെറ്റിലെ സഞ്ചാരം വായിക്കുന്ന അനുഭൂതിയാ..അടുത്തഭാഗം വൈകാതെ വരുമല്ലോ..

  പിന്നെ യൂറോപ്പിലും കരിപ്പൂരിലും ഒരു പോലെയാണോ വിമാനമിറങ്ങുന്നത്?

  "വിമാനം ഇറങ്ങാന്‍ പോവുകയാണ്. ഇത്രഴും താഴ്ന്നിട്ടും ഈ ഡ്രൈവര്‍ (ക്യാപ്റ്റന്‍) എന്താണ് വെച്ചു താമസിപ്പിക്കുന്നത് എന്ന് ചിന്തിച്ചു നില്‍ക്കെ വള്ളത്തില്‍ കല്ലെടുത്തിട്ട പോലെ "പതോ" എന്ന് പറഞ്ഞു ഞങ്ങളെയെല്ലാം ഭൂമിയിലേക്ക്‌ ഒരേറായിരുന്നു. എല്ലാവരും ഒന്ന് ഞെട്ടിയെങ്കിലും ഭാഷ അറിയുന്നവര്‍ ആരും ഒന്നും പറയുന്നത് കണ്ടില്ല. എനിക്ക് വല്ലതുമൊക്കെ പറയണമെന്നുണ്ടായിരുന്നുവെങ്കിലും ഭാഷ അതിനു അനുവദിച്ചുമില്ല"

  ReplyDelete
 15. സലിം ഭായ്, ബോസിന്റെ ഉക്രന്‍ വിശേഷങ്ങളുമായി വേഗം വായോ...വായിച്ചു തീര്‍ന്നതറിഞ്ഞില്ല..അഭിനന്ദനങ്ങള്‍...

  ReplyDelete
 16. തണുപ്പത്ത്‌ കോട്ടിടാതെ മലയാളികളെ-ഇന്ത്യക്കാരെ മുഴുവന്‍ പറയിപ്പിചില്ലേ?! ഇവിടെയും മലയാളികളെ അങ്ങിനെ കളിയാക്കാറുണ്ട്, തണുപ്പായാലും ബനിയന്‍ ഇടാത്തവര്‍ എന്ന്!

  എഴുത്ത് പതിവുപോലെ രസകരമായി.

  ReplyDelete
 17. നല്ലൊരു യാത്രാവിവരണം . എഴുതുമ്പോള്‍ ബ്ലോഗിലെ തമാശയ്ക്കുമപ്പുറം കുറച്ചുകൂടി കാര്യ ഗൌരവത്തില്‍ നാളെ ഒരു പുസ്തകമായി ഇറങ്ങണം എന്ന ചിന്തയില്‍ എഴുതണം . അതിനു താങ്കള്‍ക്കു കഴിയും . അതിന്‍റെ എല്ലാ ലക്ഷണങ്ങളും എഴുത്തില്‍ തെളിഞ്ഞു കാണുന്നു .അങ്ങിനെ ഒരു ചിന്തയോടെ മോമ്പോട്ടു പോവുക . ഭാവുകങ്ങള്‍

  ReplyDelete
 18. ഓഹോ തണുക്കുന്നു വേഗം വണ്ടി വിടൂ...

  ReplyDelete
 19. നേരിയ ഒരു തണുപ്പ് കാറ്റ് വരുമ്പോഴേക്കും ശുഭ്രവസ്ത്രം മാറ്റി കട്ടിയുള്ള 'മാക്സി' ധരിക്കുന്ന അറബികള്‍ നമ്മളെ കണ്ടു പഠിക്കണം. എത്ര തണുപ്പുണ്ടെങ്കിലും തണുപ്പു വസ്ത്രം ധരിക്കാതെ കൈ നെഞ്ചില്‍ പിണച്ചു വച്ച് നടക്കുന്ന നമ്മുടെ ഒരു ആരോഗ്യം !!
  ഏതായാലും മലയാളിയെ 'പറയിപ്പിച്ചപ്പോ' സമാധാനമായല്ലോ..
  രസകരമായ വിവരണം
  ബാക്കി കൂടെ പോരട്ടെ

  ReplyDelete
 20. @@
  "കോണകം ഉടുത്തവന്‍ ചന്തക്കു പോയ പോലെ ആളുകള്‍ ബസ്സിലേക്ക് കയറി വന്ന ഈ ജാക്കറ്റ് വിരോധിയെ നോക്കി. തിരിച്ചവരെ നോക്കണോ അതല്ല കൂളിംഗ് ഗ്ലാസ്‌ എടുത്തു ബുല്ലറ്റ് പ്രൂഫ്‌ ആക്കണോ എന്ന നറുക്കെടുപ്പില്‍ ഞാന്‍ കൂളിംഗ് ഗ്ലാസ്സിനു വോട്ടു ചെയ്തു"

  അസാധാരണ ഭാവന പീലി വിരിച്ച്ചാടുന്നു!

  (അലിഭായീ,
  സത്യമായും ഈ മനോഹര ബ്ലോഗും അതിലേറെ ഭംഗിയുള്ള പോസ്റ്റും ഇന്നാണ് കാണുന്നത്. അതും, കണ്ണൂരാനോട് കണ്ണൂര്‍ ശൈലിയില്‍ "പ്രതികരിക്കു"മെന്ന ഭീഷണി കേട്ട് വന്നത് കൊണ്ട്! മെയില്‍ വഴി ക്ഷണം കിട്ടുമ്പോള്‍ മാത്രാ കണ്ണൂരാന്‍ പോസ്റ്റുകളിലേക്ക് എത്തിപ്പെടുന്നത്. ഇനി പോസ്ടിടുമ്പോള്‍ മെയില്‍ (kannooraan2010@gmail.com) അയക്കുമല്ലോ. നന്ദി.)

  ReplyDelete
 21. ഇവിടെ പോസ്റ്റ്‌ വായിച്ചു കമന്റ്‌ എഴുതുന്നവര്‍ പോലും സരസന്മാരും രസികന്മാരും ആകുന്നതു സലിം ഭായിയുടെ രചനകള്‍ ആകര്‍ഷകമായത് കൊണ്ട് തന്നെ എന്ന കാര്യത്തില്‍ സംശയമില്ല . സലിം ഭായിയുടെ കൂടെ ശരിക്കും ഒരു യാത്ര ചെയ്ത പോലത്തെ അനുഭവം ,ഈ പോസ്റ്റ്‌ വായിക്കുമ്പോള്‍ .

  ReplyDelete
 22. സരസ്സമായി വായിച്ചു. യാത്രകൾ ശരിക്കും ഇഷ്ട്ടപെടുന്ന,“യാത്രപോകാൻ കഴിയാത്ത ഞാൻ“ ഇഷ്ട്ടപെട്ട് വായിച്ചു. ആശംസകൾ………..

  ReplyDelete
 23. ഞാനും സ്പെയിനില്‍ എത്തി ഇനി നമ്മുക്ക് ഒരുമ്മിച്ചു കറങ്ങാം..

  ReplyDelete
 24. കോട്ടിട്ട ജീവനക്കാരിയെ മാത്രമേ അവിടെ കണ്ടുളു

  എന്തായാലും തണുത്ത യാത്ര അസ്സലായി വിവരണം
  കാമറ ക്ലിങ്ങട്ടെ ഒരു സിഡിക്കുള്ള സ്കോപ്പുണ്ട്
  ഉം പിന്നെ കാശല്ലേ കാശ്

  ReplyDelete
 25. തുടക്കം ഗംഭീരം. ഇനി യൂറോപ്പിന്റെ തണുത്ത വീഥികളിലൂടെയുള്ള കുളിരുന്ന യാത്രകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു.

  ReplyDelete
 26. പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ google friend connect വഴിയോ അല്ലാതെയോ മെയില്‍ അയക്കണം. shukoorcheruvadi@gmail.com

  ReplyDelete
 27. ഞാനെന്തൊക്കെ കേള്‍ക്കണം കാണണം......!

  @shajimon:തുടരും...

  @elayoden:എന്താ പറഞ്ഞത്, ഏഷ്യാനാട്ടിലെ സഞ്ചാരമോ...ആക്കെല്ലേ ഗോപാലാ, ആക്കെല്ലേ..
  പിന്നെ, വിമാനമിറങ്ങുന്നത് എങ്ങനെ എന്നത് പൈലറ്റിന്റെ കഴിവനുസരിച്ചിരിക്കും...നല്ല പ്രപ്തനാണേല്‍ എന്നെപോലെ ഊരക്കുറ്റിയുടെ വാഷര്‍ ഇളകും ..:)

  @jazmikkutty: ജാസ്മീ...ഉക്രനോ...അതെന്താ, പുതിയ പലഹാരമാണോ..:))

  @തെച്ചിക്കോടന്:മലയാളി ഞാനൊരു മലയാളീ...എവിടെ പോയാലും തനി സ്വരൂപം കാണിക്കും തെച്ചിക്കോടാ...ഹീ ഹീ ഹീ..!

  @Abdulkader kodungallur: ഖാദര്‍ സാഹിബ്‌ എന്നെ ഇങ്ങനെ പേടിപ്പിക്കാതെ, എന്‍റെയീ ഒണക്ക പോസ്റ്റ് പുസ്തകമാക്കെ, എന്തായീ കേക്കണേ...സത്യമായിട്ടും അങ്ങനെ തോന്നിയോ..എന്നാല്‍ എന്‍റെ എഡിറ്റര്‍ ആയി വാഗ്വിവിലസത്തിന്റെ ഉടമയായ താങ്കളെ തിരഞ്ഞെടുത്തിരിക്കുന്നു..നല്ല വാക്കുകള്‍ക്ക് നന്ദി. ഇതേ 'പ്രാന്ത്' മാന്യ സഹോദരന്‍ നസീര്‍ ഇമെയില്‍ അനപ്പി പറഞ്ഞതിനാല്‍ ഞാനിപ്പോ നല്ല കന്ഫുഷനനിലാ..(കളി കാര്യമായോ ഈശ്വരാ)..
  ************************************************
  Dear Saleem
  Vayikkan nalla sukham. Appreciable way of illustration. You said many matters sweetly and simply. I feel you need to compile it in the form of a travalogue as it is second to none.
  Regards
  Nazeer
  ************************************************

  @ആചാര്യന്‍: അടിയൊന്നും ആയിട്ടില്ല, വടിക്ക് പോയതേയുള്ളൂ...

  @ഇസ്മായില്‍ കുറുമ്പടി (തണല്‍):മലയാളിയെ പറയിക്കാന്‍ നിങ്ങളാരും സമ്മതിക്കണ്ടേ..ഏതു തണുപ്പിലും മടക്കി കുത്തി കുപ്പായമിടാതെ നടക്കുന്ന മല്ലുമാരെ എന്തോന്ന് കൂടുതല്‍ പറയിപ്പിക്കാനാ...എനിക്കത്ര അഹങ്കാരമൊന്നും അതിലില്ല; ഒരു മലയാളിയുടെ കടമ നിറവേറ്റി എന്ന് മാത്രം...:)

  @കണ്ണൂരാന്‍ / K@nnooraan: അങ്ങനെ ബ്ലോഗ്‌ സൂപ്പര്‍സ്റ്റാര്‍ കണ്ണൂരാനും എത്തി..നമ്മള് താങ്കളുടെ ഒരു ഫാന്‍സ്‌ ആണേ; വളരെ സന്തോഷം വന്നതിനും പ്രത്യാക്രമണത്തിനും..:)
  ഇനി ഞാന്‍ വിടാതെ പിടിക്കാം..

  @Noushad Vadakkel:സാഹിത്യ ഭാഷ നല്ല വശമില്ലാത്തതിനാല്‍ തമാശ കൊണ്ട് എല്ലാവരുടെയും കണ്ണുകെട്ടി അഡ്ജസ്റ്റ് ചെയ്തു പോവാണ്‌ നൌഷൂ.....എങ്കിലും ഒരു അനുഭൂതി ഉണ്ടാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു.

  @sm sadique: സാദിക്ക് ഭായിയെ കണ്ടിട്ട് കുറെ നാളായിട്ടോ..വന്നതിനും അഭിപ്രായത്തിനും നന്ദി. ഈ യാത്രാക്കുറിപ്പ് താങ്കള്‍ക്ക് ടെഡിക്കേട്ടു ചെയ്യട്ടെ..ഇരുന്നു വായിച്ചോളൂ..

  @haina: എന്നാ പോകാല്ലേ, നന്നായി പിടിച്ചിരുന്നോ ഹൈന....

  @സാബിബാവ:സാബിക്ക് ആദ്യമായി വന്നതിനു നന്ദി..
  പിന്നെ, എയര്‍പോര്‍ട്ട് 'ജീവനക്കാരി' മാത്രമേ ഉണ്ടായിരുന്നുള്ളൂ കാണാന്‍, അതോണ്ടാ....:)
  കാശുണ്ടാക്കാന്‍ സഹായിക്കുമല്ലേ...കമ്മിഷന്‍ തരുന്നുണ്ട് (നമ്മളെ പോക്കെല്ലേ മോളെ..)

  @Shukoor: sukoor ഭായ് സിഗരട്ട് വലിച്ചിരിക്കുകയായിരുന്നുവല്ലേ :)
  ഇനി നമുക്ക് ഗൂഗിള്‍ കണക്റ്റ്ണ്ടല്ലോ, പണി അവിടെ കൊടുക്കാം. നന്ദി !

  ReplyDelete
 28. സലീം ഭായി,
  അടിപൊളി പോസ്റ്റ്.. വളരെ നന്നായിരിക്കുന്നു...!
  തുടരുക..!
  അഭിനന്ദനങ്ങള്‍...ആശംസകള്‍..

  ReplyDelete
 29. ആദ്യായിട്ടാ ഞാന്‍ ഇവിടെ വരുന്നത്.എന്റെ വട്ടെഴുത്ത് എന്ന ബ്ലൊഗില്‍ ഞാന്‍ കയറാറില്ലാത്തത് കാരണം(പിണങ്ങിയതൊന്നുമല്ല കേട്ടോ)കണ്ടില്ല കമന്റുകളൊന്നും.സോറി കേട്ടോ..
  എഴ്ത്ത് നന്നായിട്ടുണ്ട്.ഇനി വന്ന് വായിച്ചോളാം.

  ReplyDelete
 30. ബ്ലോഗ്‌ വായനക്ക് ഉചിതമായ ശൈലിയിലുള്ള എഴുത്തിനെ വായിക്കാത്തവനെയും വായിപ്പിക്കാനുള്ള കഴിവ് ധാരാളം.
  വായിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു വിഷമവും അനുഭവപ്പെടാതെ വായിക്കാന്‍ കഴിയുന്നു എന്നതാണ് ഏറ്റവും നന്നായത്. അതിലൂടെ തന്നെ ലോകവിവരങ്ങളും കാണാത്ത കാഴ്ചകളും തന്നതിന് നന്ദി.

  ReplyDelete
 31. @മഹേഷ്‌ വിജയന്‍:നല്ല വാക്കുകള്‍ക്ക് നന്ദി..വീണ്ടും കാണാം!

  @മുല്ല:ആദ്യമായി വരവിനെ സ്വാഗതം ചെയ്യട്ടെ..സന്തോഷം മാത്രം (പിണക്കമോ..എന്തിനു?)..പക്ഷെ ഇനി വന്നില്ലേല്‍ പിണങ്ങും..:)

  @പട്ടേപ്പാടം റാംജി, നല്ല കഴമ്പുള്ള വാക്കുകളിലൂടെ തന്ന പ്രോത്സാഹനത്തിനു നന്ദി. യാത്രകള്‍ ഉല്ലാസകരമാവുമ്പോള്‍ അറിയാതെ എഴുതിപ്പോകുന്നതാണ്. പിന്നെ ഇത്തിരി തമാശ ചാര്‍ത്തി വിലംബുകയാണല്ലോ ബ്ലോഗ്‌ ഗുരുക്കള്‍ പഠിപ്പിച്ചു തന്ന ഒരു രീതി..!

  ReplyDelete
 32. എയര്‍ പോര്‍ട്ട്‌ വിശേഷങ്ങളൊക്കെ മുറയ്ക്ക് എന്റെ ഡാഷ് ബോര്‍ഡിലും എത്തുന്നുണ്ടായിരുന്നു.പക്ഷെ എന്ത് ഫലം?
  ഐക്കരപ്പടിക്കലോളം പല പ്രാവശ്യം വന്നു മടങ്ങുകയായിരുന്നു.ഗേറ്റ് തുറക്കുന്നേയില്ല.ഇപ്പോള്‍ എന്റെ ബ്ലോഗിലിട്ട കമന്റില്‍ നിന്നും ക്ലിക്ക് ചെയ്തപ്പോള്‍ ഭാഗ്യത്തിന് കിട്ടി!

  യാത്രാ വിശേഷങ്ങള്‍ വായിച്ചു വെള്ളമിറക്കുകയാണ്.അത്രയും രുചിയോടെയല്ലേ വിളമ്പിയിരിക്കുന്നത്?
  അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.
  ആശംസകളോടെ..

  ReplyDelete
 33. നല്ല രസികന്‍ യാത്രാവിവരണം.
  തുടരൂ...
  വീണ്ടും വരാം!

  ReplyDelete
 34. കണ്ടു കൊതിച്ചു പോയി.
  എത്രയും പെട്ടന്ന് ഒടുകേം ചെയ്തു.
  സര്കൊസിയുമായോക്കെയല്ലേ കൂട്ട്.
  പേട്യായി. ഹോ ഇങ്ങളെ സമ്മയിക്കണം. :-൦

  നല്ല യാത്ര വിവരണംസ്. ഇനിയും കാണാം,കാണും.
  ഹാപ്പി ബാച്ചിലേഴ്സ്
  ജയ്‌ ഹിന്ദ്‌

  ReplyDelete
 35. @mayflowers,ഞാനിനി എന്‍റെ ഗേറ്റില്‍ അല്പം ഗ്രീസ് പുരട്ടാന്‍ പോവാ..:)
  തീരെ കാണാതിരുന്നപ്പം വന്നു നോക്കിയതാ അവിടെ..കൂട്ടുകുടുംബം ഒക്കെ നന്നായി പോകുന്നില്ലേ ഇത്താ..?

  @നന്ദു | naNdu | നന്ദു: ഇവിടെ വന്നതില്‍ സന്തോഷം, വീണ്ടും വരുമല്ലോ..

  @റാണിപ്രിയ, thanks...!

  @ഹാപ്പി ബാച്ചിലേഴ്സ്, ഇവിടെ വന്നതിനും കൂട്ടുകൂടിയത്തിനും താങ്ക്സ്.. വായന ഇഷ്ട്ടപെട്ടത്തില്‍ സന്തോഷം..
  സര്‍കോസിയൊന്നും അല്ല മക്കളെ താരം..സാക്ഷാല്‍ ഈദി അമിന്‍ ആണ് അടുത്ത ഭാഗത്ത്‌ വരാന്‍ പോകുന്നത്... സൂക്ഷിച്ചോ..!

  ReplyDelete
 36. സലീമിക്കാ.. സഞ്ചാരം അസ്സലാവുന്നുണ്ട്....
  ആദ്യത്തെ ഭാഗം വായിച്ചില്ല. ഉടനെ വായിക്കാം...

  ആശംസകൾ...

  ReplyDelete
 37. ഒരിക്കല്‍ ഞാനും വന്നിട്ടുണ്ട് സ്പെയിനില്‍. പക്ഷെ മലാഗയിലോ ബാര്സിലോനയിലോ പോവാന്‍ കഴിഞ്ഞിട്ടില്ല. നല്ല രസകരമായ എഴുത്ത്.തുടരൂ. കൂടെ ഉണ്ട്......സസ്നേഹം

  ReplyDelete
 38. ഇപ്പളും ആളങ്ങട്ട് വരണില്ല ല്ലേ..

  അപ്പൊ ഫൈസൂനെക്കൊണ്ട് ഒരു നൂലൂതിച്ചു കെട്ടാന്‍ പറഞ്ഞിട്ട്,,,
  പറഞ്ഞനേരത്ത്‌ ചെയ്തിരുന്നെങ്കില്‍ ഇപ്പൊ തന്നെ പത്തിരുപതു പേരു വന്നേനെ..

  ReplyDelete
 39. @വീ കെ, വന്നതിനും കൂട്ട് കൂടിയത്തിനും നന്ദി...തുടര്‍ന്നും വായിക്കുമല്ലോ..

  @ഒരു യാത്രികന്‍:അത് ശരി, അപ്പൊ യാത്രികന്റെ വിവരണം അടുത്ത് പ്രതീക്ഷിക്കാമല്ലേ..എവിടാ പോയത്, മാട്രിഡില്‍ ആണോ...അവിടെ ഇഷ്ട്ടം പോലെ മല്ലുകളും ഉണ്ടെന്നു കേട്ടു...അല്ലാ, അടുത്ത യാത്ര എങ്ങോട്ടാ സ്നേഹിതാ ?

  @ ~ex-pravasini*: നൂലിന്റെ കാര്യം പറയണ്ട ഇത്താ...ഫൈസുനു ഇപ്പം പണിക്കു പോലും പോകാതെ ഫൈസ് ബുക്കില്‍ കാത്തു കിടക്കാണ്...ജോറായിട്ട്‌ പെണ്ണന്യാഷണം നടക്കുന്നുണ്ട്. അതോണ്ട് ഇങ്ങള് തന്നെ ഒന്ന് ഊതി ആ ലാപ്റ്റൊപില്‍ കെട്ടിയെക്ക്...

  ReplyDelete
 40. "ഒരു കോട്ടു കിട്ടിയിരുന്നെങ്കില്‍' എന്ന് ജയന്‍ സ്റ്റൈലില്‍ ആഗ്രഹിച്ച ഞാന്‍ സ്വന്തം കോട്ടിനെ ലഗേജില്‍ അയയ്ക്കാന്‍ തോന്നിയ നിമിഷത്തെ ഓര്‍ത്തു സുരേഷ് ഗോപിയെ പോലെ "ഷിറ്റ്" പറഞ്ഞു"

  ഈ നര്‍മത്തിന്‍റെ മധുരത്തില്‍ പൊതിഞ്ഞ യാത്രാന്ഭവം കെങ്കേമമാവുന്നു. കുറെ കാലമായി നല്ല ഒരു യാത്രാവിവരണം വായിക്കാത്തതിന്റെ കുറവ് സലിം നികത്തു മെന്നു ഉറപ്പായി.

  ReplyDelete
 41. ഛെ.. ഞാന്‍ ഈ വഴി വരാന്‍ വൈകി.നല്ല അവതരണ.ഫ്രീ ആയി സ്പെയിന്‍ വരെ എത്തിയ ഒരു സുഖം. സമയം പോലെ ബാക്കിയും വായിച്ചോളാം

  ReplyDelete
 42. @ salam pottengal: സലാം സാബ്‌, ഞാന്‍ ഒരു യാത്ര വിവരണത്തിന്‍റെ പരമ്പരാഗത ശൈലി വിട്ടു തമാശക്ക് പ്രാധാന്യം നല്‍കി വായന പ്രോത്സാഹിക്കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. എവിടെയെത്തുമെന്നു നോക്കാം..നന്ദി.

  @കിരണ്‍:സാരമില്ല കിരണ്‍, ഇനി വായിച്ചാലും മതി. നന്ദി.

  ReplyDelete
 43. തുടര്‍ ഭാഗങ്ങള്‍ക്കായി ആകാംഷയോടെ കാത്തിരിക്കുന്നു ...വെക്കം പോരട്ടെ ..

  ReplyDelete
 44. @കാഡ് ഉപയോക്താവ്:Thanks for your remark.

  @സുനില്‍ ‍‍‍പെരുമ്പാവൂര്‍:വരവിനും കൂട്ടുകൂടിയത്തിനും നന്ദി...വേഗം തിരിച്ചു വരാം...

  ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!