Saturday, January 22, 2011

അല്പം ഭൂമിശാസ്ത്രം-6

             യൂറോപ്പില്‍ പോകുന്നതിനു മുമ്പ് ഞാന്‍  കണ്ട ഏറ്റവും സുന്ദരമായ നാട് നമ്മുടെ കേരളം ആയിരുന്നു. എന്‍റെ യൂറോ‍പ്യന്‍ യാത്രകള്‍ക്ക് ശേഷവും ആ ധാരണയില്‍ മാറ്റമൊന്നുമുണ്ടായില്ല എന്നത് എന്നെ അഭിമാന പുളകിതനാക്കുന്നു. ഒരു നാട് മുഴുക്കെ ഇടതൂര്‍ന്നു നില്‍ക്കുന്ന കൃഷിഭൂമികളും,   തെങ്ങുകളും മരങ്ങളും കാടുകളും, അവയ്ക്കിടയിലൂടെ ശാന്തമായൊഴുകുന്ന അരുവികളും നല്‍കുന്ന  കാനനകാന്തി  "ദൈവത്തിന്റെ സ്വന്തം നാടിനു" മാത്രം സ്വന്തം.  ഫലദായകങ്ങളോ, മറ്റേതെങ്കിലും  നിലക്ക്  ഉപകാരപ്രദമോ ആയ ഹരിത സമ്പത്ത് മാത്രമേ നമുക്കുള്ളൂ എന്നത് ഈ നാടിന്‍റെ മാത്രം പ്രത്യേകതയാണ് എന്ന് തോന്നുന്നു.  അറബികളോട് കേരളം "ഖൈറുള്ള" ആണെന്ന് അഭിമാനപൂര്‍വ്വം നാം പരിചയപ്പെടുത്താറുള്ളത് എത്ര മാത്രം ശരിയാണ്. എങ്കിലും ഞാനൊരു "ഇബ്നു ബത്തൂത്ത" അല്ലാത്തത് കൊണ്ട് ആഫ്രിക്കയിലോ ഏഷ്യയിലോ ഞാന്‍ കാണാത്ത ഇത്രത്തോളം ഹരിതാഭമായ വല്ല നാടും ഉണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ വായനക്കാര്‍ എന്നെ അറിയിക്കണേ...    

ലോകത്തെ ഏറ്റവും സുന്ദരമായ ലാണ്ടിംഗ് കാഴ്ച: കരിപ്പൂര്‍ വിമാനത്താവളം

        എങ്കിലും, മനുഷ്യനെ പോലെ പ്രകൃതിയെയും, വിത്യസ്ത തലങ്ങളില്‍ അംഗലാവണ്യം നല്‍കിക്കൊണ്ട്,  ദൈവം അനുഗ്രഹിച്ചിരിക്കുന്നു. അതുകൊണ്ടാണല്ലോ മണല്കാടുകള്‍ക്ക് പോലും  ഒരു വശ്യത നമുക്കനുഭവപ്പെടുന്നത്...സ്പെയിനില്‍, മറ്റു യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി, തലങ്ങും വിലങ്ങും മലകളും താഴ്വരകളും തീര്‍ത്ത വൈവിധ്യമാര്‍ന്ന കാലാവസ്ഥകളില്‍, പലതരം ഫലവൃക്ഷങ്ങളും (നാരഞ്ഞ, മാങ്ങ, ഒലിവ്, ബദാം, ബട്ടര്‍),  ചെടികളും, പുഷ്പങ്ങളും  വളരുന്ന  ഭൂപ്രകൃതിയാണ് കണ്ടത്. മലകളും താഴ്വരകളും ഒരുക്കിയ നിമ്ന്നോന്നതകളുടെ പരപ്പും ആവര്‍ത്തനവും  ഏതൊരാള്‍ക്കും അമ്പരപ്പിക്കുന ആകാശ കാഴ്ചകള്‍ സമ്മാനിക്കുമെന്ന് ഉറപ്പ്.  കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടിയ ഫ്രാന്‍സിനെയും ഇറ്റലിയെയും അപേക്ഷിച്ചു സ്പെയിനില്‍  കണ്ട  സൂര്യ പ്രകാശം ഈ മലനാടിന്‍റെ പ്രത്യേകതയായിരിക്കും. മെഡിട്ടറെനിയന്‍ സമുദ്രവും, നോര്‍ത്ത് അറ്റ്ലാന്റിക് സമുദ്രവും കൂടി ഇഷ്ടദാനം നല്‍കിയ നീണ്ടു കിടക്കുന്ന  വൃത്തിയുള്ള കടലും തീരവും   കേരളത്തെക്കാള്‍ മനോഹരമായ ഒരു കടലോരക്കാഴ്ച നല്‍കുന്നതാണ്. ഈ രണ്ടു കാരണങ്ങള്‍ കൊണ്ട് തന്നെ  മലഗയും മര്ബിയയും വിനോദ സഞ്ചാരികളെ, പ്രത്യേകിച്ച് യുകെ, ജര്‍മ്മനി, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യക്കാരെ, അവിടേക്ക് മാടിവിളിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെയായിരിക്കണം പതിറ്റാണ്ടുകള്‍ക്ക്    മുമ്പ് പാണ്ടു മുതലാളിയും ഇവിടെ എത്തിപ്പെട്ടത്...മര്ബിയയും പോര്‍ട്ടോ ബനുസും ആണ്  ഈ പഴയ  ആന്ദലൂസിയന്‍    ഭാഗത്തെ മുഖ്യ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. ആഡംബര കപ്പലുകളും യോട്ടുകളും ഒരുക്കുന്ന   ജലയാനത്തിനു കടലിലിറങ്ങാം, അതുമല്ലെങ്കില്‍  മല കയറാനും സ്കൈറ്റിങ്ങിനും ആവതുള്ളവര്‍ക്ക് തൊട്ടടുത്ത് തന്നെ എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന കൂറ്റന്‍ മലകള്‍ ലകഷ്യമാക്കി നീങ്ങാം. അതൊന്നുമല്ല, കടപ്പുറത്ത് സൂര്യ സ്നാനമോ   ഹോട്ടല്‍  റൂമില്‍ വെറുതെ കിടക്കാനോ  പോന്നവര്‍ക്ക്  (കുഴിമടിയന്സ്) അങ്ങനെയുമാവാം.  സദാചാര ബോധം, സാമ്പത്തികം, ആരോഗ്യം  എന്നിവയുടെ  തോത് അനുസരിച്ച് മറ്റുള്ള  സൌകര്യങ്ങളും ഒരു പാശ്ചാത്യ ടൂറിസ്റ്റ് കേ‍ന്ദ്രത്തില്‍ ലഭ്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.....! 


ഓ 'മലേ' ആരോ 'മലേ'....മര്ബിയായിലെ അപൂര്‍വമായ ഒരു മൊട്ടക്കുന്ന്

 പോര്‍ട്ടോ ബനുസ്‌ ശില്പി ബാനുസിന്റെ പ്രതിമക്ക് മുന്നില്‍

  ഇത് പോലെ വൃത്തിയായ ഒരു കടല്‍ തീരം നമുക്കും ഉണ്ടാവുമായിരിക്കും...?
(മാര്ബിയ കടല്‍ തീരം)

               മൂന്നു രാജ്യങ്ങളുടെയും രണ്ടു ഭൂഖണ്ധങ്ങളുടെയും  സംഗമം ഭൂമിയിലിരുന്നു ഒരേ സമയം വീക്ഷിക്കുക അസാധ്യമായി തോന്നിയേക്കാം. അതിനാല്‍ തന്നെ മര്ബിയയിലെ   ഞങ്ങളുടെ ഫ്ലാറ്റിലിരുന്നു ബൈനോകുലറിലൂടെ മുതലാളി അത് കാണിച്ചു തന്നപ്പോള്‍ ആദ്യം ഞാനും വിശ്വസിച്ചില്ല.     ഭൂമിശാസ്ത്രപരമായി സ്പെയിനിന്റെ ഭാഗമാണെങ്കിലും യൂറോപ്പിലെ 'അമേരിക്കയായ' ബ്രിട്ടന്‍ കയ്യടക്കി വെച്ച കൊച്ചു  പ്രദേശങ്ങളാണ്   ജിബ്രാള്‍ട്ടര്‍  ഉപദ്വീപും, ആഫ്രിക്ക വഴി യൂറോപ്പിലേക്കുള്ള (നോര്‍ത്ത് അറ്റ്ലാന്റ്റിക്കില്‍ നിന്നും മെഡിറ്ററെനിയന്‍ സമുദ്രത്തിലേക്ക്)      ഏക  കപ്പല്‍  മാര്‍ഗമായ  ജിബ്രാള്‍ട്ടര്‍   കടലിടുക്കും.    ജിബ്രാല്‍ട്ടരില്‍ തദ്ദേശീയരായ സ്പാനിഷ്‌ ജനതയോ ഭാഷയോ അല്ലത്രെ ഉള്ളത്. മാത്രമല്ല അവിടെ പോവണമെങ്കില്‍ യൂറോപ്യന്‍മാരല്ലാത്തവര്‍ക്ക് യുകെ   വിസയും നിര്‍ബന്ധം. അവിടെ നിവസിക്കുന്നത്  എന്‍റെ സുഹൃത്ത് അബ്ദുള്ളയുടെ നാട്ടുകാരാണ്.  ജിബ്രാള്‍ട്ടറിന്റെയും അപ്പുറത്ത്, മഞ്ഞില്ലാത്ത തെളിഞ്ഞ  കാലാവസ്ഥയില്‍  ബൈനോകുലര്‍ വെച്ചു  നോക്കിയാല്‍,  ആനകള്‍ കൂട്ടമായി കുളിക്കാന്‍ ഇറങ്ങിയത്‌ പോലെ തോന്നിക്കുന്ന നീണ്ട  മലനിരകള്‍ കാണാം. അടുത്ത ഭൂഖണ്ഡമായ ആഫ്രിക്കയിലെ, കാസബലങ്ക തലസ്ഥാനമായ  മൊറോക്കോയാണ് ആ "കാട്ടാനക്കൂട്ടം".  സ്പെയിനില്‍  നിന്നും  മെഡിട്ടറെനിയന്‍ കടലിലൂടെ     ഒരു സ്പീഡ്  ബോട്ട്   ഉപയോഗിച്ച് ഏതാനും    മണിക്കൂറുകള്‍ കൊണ്ട് രണ്ടു ഭൂഖണ്ഡങ്ങളും രണ്ടു രാജ്യങ്ങളും കണ്ടു, "സബാഹല്‍ ഖൈറും",  "ഗുഡ് മോര്‍ണിഗും" പറഞ്ഞു, വീണ്ടും മര്ബിയയിലെ പോര്‍ട്ടോ ബാനുസില്‍ എത്തി  (ബാനുസ് തുറമുഖം) "ബോനോസ്‌ ദിയാസ്‌" കേട്ടു ആനന്ദം കൊള്ളാം  എന്ന് ചുരുക്കം. പക്ഷെ അപ്പോഴേക്കും മൂന്നു രാജ്യങ്ങളിലെ എമിഗ്രേഷന്‍  സീലുകള്‍ പാസ്പോര്‍ട്ടില്‍ വീണിരിക്കും...ഇനിയും   സംശയമുണ്ടെങ്കില്‍ ഈ മാപ്പ് കാണുക.

ജിബ്രാള്‍ട്ടരും, ജിബ്രാള്‍ട്ടര്‍ കടലിടുക്കും മൊറോക്കോയും; പോര്ടുഗല്‍ ആണ് സ്പെയിനിനെ തൊട്ടുരുമ്മി നില്‍ക്കുന്നത് 
  
             വിശാലമായ ഈ ലോകം  എത്രയോ  ചെറുതായതായി  തോന്നിപ്പോയ നിമിഷം.  ഒരു  ബൈനോകുലറിന്റെയോ, ബോട്ട്  യാത്രയുടെയോ   പരിധിയില്‍  ഇരിക്കുമ്പോഴും ഇവരെത്ര മാത്രം അകലങ്ങളിലായി ജീവിക്കാനാണ് പണിപ്പെടുന്നത് എന്നോര്‍ക്കുമ്പോള്‍ മനുഷ്യ മനസ്സിന്റെ കുടുസ്സ് കൂടുതല്‍ വ്യക്തമാവുന്നു .  മൂന്നു  സംസ്കാരങ്ങളും  മൂന്നു കറന്‍സികളും  ഒരുക്കുന്ന വിഭിന്ന ജീവിത സാഹചര്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്നു.  പ്രകൃതി അടുപ്പിച്ചവരെ  മനുഷ്യന്‍ അകറ്റി നിര്‍ത്തുന്ന കാഴ്ചകള്‍ കണ്ടപ്പോള്‍ എന്നിലെ വിശ്വമാനവികന്‍ ഉണര്‍ന്നു. ഭൂമിശാസ്ത്രപരമായി തങ്ങളുടെ മാതൃരാജ്യവുമായി ഒരു ബന്ധവും ഇല്ലാത്ത ഈ ഒറ്റപെട്ട തുരുത്തില്‍ ഇന്ഗ്ലീശുകാര്‍ താമസിക്കുന്നത് എന്തിനു വേണ്ടിയാണ് എന്ന് എനിക്കൊട്ടും മനസ്സിലായില്ല.   യൂറോപ്പിലേക്കുള്ള  മുഴുവന്‍  കപ്പലുകളും കടന്നു വരുന്നത്  ജിബ്രാല്‍താര്‍ കടലിടുക്ക് വഴിയാണ് എന്നതാണ് കാരണമെങ്കില്‍, അവിടത്തെ സുരക്ഷയൊരുക്കാന്‍  സ്പെയിന്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ക്കോ അതുമല്ലെങ്കില്‍ ഒരു അന്താരാഷ്ട്ര സെനക്കോ  അല്ലേ  അര്‍ഹത എന്നൊന്നും ചോദിച്ചിട്ട് കാര്യമില്ല; നീതിയും ന്യായവും  ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലോ മൂന്നാം ലോകത്തോ ഇറക്കാനുള്ള കേവല തന്ത്രങ്ങളായി ചുരുങ്ങിപ്പോവുന്ന   കാഴ്ചകള്‍  ആണല്ലോ എവിടെയും...ജിബ്രാള്‍ട്ടര്‍ ഉപദ്വീപ് സ്ഥിതി ചെയ്യുന്നത് കടലിടുക്കിന്റെ വടക്ക് പടിഞ്ഞാര്‍ ആയാണ്.   മൂന്ന്  മൈല്‍ നീളത്തിലും മുക്കാല്‍  മൈല്‍ വീതിയിലും ഒതുങ്ങി നില്‍ക്കുന്ന കുമ്മായ കല്ലുകൊണ്ടുള്ള പാറക്കെട്ടുകള്‍ തീര്‍ത്ത ഈ കൊച്ചു ഉപദ്വീപ് പത്തി വിടര്‍ത്തി നില്‍ക്കുന്ന ഒരു രാജവെമ്പാലയെ പോലെ എന്റെ ബൈനോകുലര്‍ ദൃഷ്ട്ടിയില്‍ കൊത്തി. തെക്കന്‍ സ്പെയിനിന്റെ  ഈ മെഡിറ്ററെനിയന്‍ തീരപ്രദേശം, ഒരു മൈല്‍ നീളുന്ന കരയിടുക്കുമായി (മുനമ്പ്)  സ്പെയിനുമായുള്ള  പൊക്കിള്‍ കൊടി  ബന്ധം നിലനിര്‍ത്തുന്നുവെങ്കിലും അതൊരു ബ്രിട്ടീഷ്‌  കോളനിയാണ്. സ്പെയിനിന്റെ തെക്കന്‍ മുനമ്പും (തരിഫ) ആഫ്രിക്കന്‍  ഭൂഖണ്ഡത്തിന്റെ   (മൊറോക്കോ) വടക്കേ തലയും (ക്യുട്ട   )  തമ്മില്‍ കേവലം 13 കിലോമീറ്റര്‍ അകലത്തില്‍ മാത്രം നില്‍ക്കുന്നു. ഈ ആഫ്രിക്കന്‍ ഭൂമി  (Ceuta) സ്പെയിന്‍ അടച്ചു പൂട്ടി ഒരു കോട്ട പണിതു തങ്ങളുടെതാക്കി സംരക്ഷിച്ചു വരുന്നു.  സ്പെയിനും ഒരു കാലത്ത് ലോകം  മുഴുവന്‍ വാണ   സാമ്രാജ്യത്വ  ശക്തി ആയിരുന്നല്ലോ. വടക്കന്‍ സഹാറ മൊറോക്കോയില്‍  നിന്നും വിട്ടുകിട്ടാന്‍ വേണ്ടി ആ നാട്ടുകാര്‍  സായുധ സമരം  നടത്തുന്നതും  ഈയിടെ വായിക്കുകയുണ്ടായി.    അപ്പൊ ആരും മോശക്കാരല്ല എന്ന് മനസ്സിലായില്ലേ..സപെയിനിറെ അയല്‍വാസിയായ പോര്ച്ചുഗലിലേക്ക്  മാര്ബിയയില്‍  നിന്നും ഏതാനും മണിക്കൂറുകളുടെ കാര്‍ യാത്ര മതിയാകും. ന്യൂ ഇയര്‍ ആഘോഷത്തിനും മറ്റും സ്പെയിന്‍കാര്‍ അവിടെ പോവാറുണ്ട്. നമ്മുടെ സഹദേവന്‍ മുതലാളിയും  ഇടയ്ക്കു പോവാറുണ്ട്. മലഗ തന്നെ മുഴുവന്‍ കാണാന്‍ പറ്റാത്ത എനിക്കതിനൊക്കെ  എവിടെ സമയം...!
ജിബ്രാള്‍ട്ടര്‍  ജനവാസ കേന്ദ്രങ്ങള്‍...(ഗൂഗിള്‍ ഫോട്ടോ)

എന്റെ ക്യാമറ കണ്ണില്‍: ഇടത്തു ജിബ്രാള്‍ട്ടര്‍, വലത്ത് മൊറോക്കോ...

ക്യൂട്ട: സ്പെയിനിന്റെ ആഫ്രിക്കന്‍ കോളനി 

               സ്പെയിനിലെ മൂര്‍ ഭരണം എണ്ണൂറ് വര്ഷം നീണ്ടു നിന്നുവെങ്കിലും, അവരെ പാടെ നിഷ്കാസനം ചെയ്തവര്‍  അങ്ങനെയൊരു ഭരണം അവിടെ നടന്നിട്ടേയില്ല എന്ന ചരിത്രത്തോട് കൊഞ്ഞനം കാട്ടുന്ന ഭീകര തന്ത്രങ്ങളാണ് അവിഷ്കരിച്ചതെന്നു തോന്നുന്നു. മൂര്‍ ഭരണത്തിന്റെ തിരുശേഷിപ്പുകളായി  അവിടെ ഒന്നും  കാണാന്‍ ഉണ്ടായിരുന്നില്ല, പത്താം നൂറ്റാണ്ടില്‍ പണിത അവരുടെ മാര്ബിയയിലെ ഒരു കോട്ട ഒഴിച്ച്. തൊണ്ണൂറായിരം സ്ക്വയര്‍ മീറ്ററില്‍ ഒരു കുന്നിനു   മുകളില്‍ ഇന്നും ഒരു ഭാര്‍ഗവീനിലയം പോലെ അത് നിലനിര്‍ത്തിയിരിക്കുന്നു. അവിടേക്ക് കയറാനുള്ള ബുദ്ധിമുട്ടുകള്‍ (നകുലന്റെ മുട്ടിനു സുഖമില്ല) ആലോചിച്ചു താഴെ നിന്നും ദര്‍ശനം നടത്തി പോരേണ്ടി വന്നു... സൗദി രാജ കുടുംബത്തിനു മാര്ബിയ വളരെ ഇഷ്ടപ്പെട്ട വിദൂരതയിലെ ഒരു രണ്ടാം ഭവനമാണ് എന്ന് കേട്ടിട്ടുണ്ട്. സൗദി അറേബ്യയുടെ ചിഹ്നമായ വാളുകളുടെയും  ഈത്തപ്പനയുടെയും  മനോഹരമായ മാതൃക രാത്രിയുടെ  വര്ണപ്രഭയില്‍  പുല്തകിടില്‍ കിടന്നു തിളങ്ങുന്നത്  ഞാന്‍ കണ്ടു. മര്ബിയായില്‍ നിന്നും ഞങ്ങളുടെ സാന്പെദ്രോ  പ്ലോട്ടിലേക്കുള്ള വഴി മദ്ധ്യേയാണിത്‌ സ്ഥിതി ചെയ്യുന്നത്.   അതി വിശാലമായ ആ പ്രദേശം മുഴുവന്‍ സൗദി രാജ കുടുംബത്തിനു സ്വന്തം. വിദേശികള്‍ക്ക് സ്വന്തമായി സ്ഥലം വാങ്ങാന്‍ ഇവിടെ സ്വാതന്ത്രമുണ്ട്‌ എന്നത് രാജകുടുംബം ഫലപ്രദമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു.

ഫഹദ് രാജാവിന്റെ മര്ബിയന്‍ കൊട്ടാരവും പരിസരവും


 
മൂര്‍ ഭരണ കാലത്തെ മാര്ബിയയിലെ കോട്ടയുടെ ഇന്നത്തെ അവസ്ഥ

മാര്ബിയ സാന്‍ പെഡ്രോ അല്കന്തരയിലേക്ക് സ്വാഗതം
ഒരു സാധാരണ മര്ബിയന്‍ തെരുവ്
 ----------------
ക്ഷമാപണം: പോസ്റ്റിന്റെ ദൈഘ്യം കുറയ്ക്കുക എന്നെ ഉദ്ദേശത്തോടെ എഴുതിയപ്പോള്‍ തമാശകള്‍ ഉള്കൊള്ളിനാവാതെ സംഗതി ആകപ്പാടെ സീരിയസ് ആയതു എന്‍റെ കുറ്റമല്ല...ഈ ഭൂമിശാസ്ത്രം ഒരു ബോറന്‍ വിഷയം ആണല്ലോ....അഭിപ്രായം എന്തായാലും അറിയിക്കുമല്ലോ..

43 comments:

 1. വിവരണങ്ങളും ചിത്രങ്ങളും നന്നായിട്ടുണ്ട് . കരിപ്പൂരിന്റെ ചിത്രം വളരെ മനോഹരമായിട്ടുണ്ട്

  ReplyDelete
 2. enthu thamashakal ....ithokke aanu vendathu ...{baakki njaan malayalm fondil ezhuthaam }

  ReplyDelete
 3. ഹമ്മോ...അവിടേക്കും കൂടി കയരാമായിരുന്നു ..നകുലന്റെയോ താങ്കളുടെയോ മുട്ട് വേദനിച്ചത്?..നന്നായി ..

  ReplyDelete
 4. kollam nalla yathra vivaranam chemmad paranja pole karipoorinte aakkaasha kaaycha manoharam

  ReplyDelete
 5. നല്ല യാത്രാ വിവരണം ... ചിത്രങ്ങള്‍ വളരെ നന്നായി ...

  ReplyDelete
 6. യാത്രാവിവരണത്തിൽ ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം കൂട്ടികുഴച്ചപ്പോ ഉശാറായിട്ടുണ്ട്.

  ReplyDelete
 7. പോസ്റ്റിനു ദൈര്‍ഘ്യം കുറയ്ക്കണമെന്നും എണ്ണം കൂട്ടണമെന്നും ഉള്ള ഉപദേശം ഈ ബ്ലോഗില്‍ തന്നെ മുന്പ് ഒരു കമന്റായി കണ്ടു. അതിന്റെ ആവശ്യം ഉണ്ടോ..? വായനയുടെ ഒഴുക്കിനും സുഖത്തിനും വലിയ പോസ്റ്റ്‌ തന്നെയാണ് നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്..വായിച്ചു രസമായി വരുമ്പോള്‍ സംഭവം കഴിയും.. താങ്കലെപോലുള്ളവരുടെ എഴുത്ത് അല്പം നീണ്ടു പോയാലും ബോറടിക്കില്ല സലീമിക്കാ. മുറിച്ചു വായിക്കുമ്പോഴാണ് ബോറ്. താങ്കള്‍ക്കും സ്വതസിദ്ധമായി എഴുതാന്‍ കഴിയില്ല.. അതല്ലേ ക്ഷമാപണം നടത്തേണ്ടി വരുന്നത്.

  btw.. very informative post.

  ReplyDelete
 8. Well written dear Saleem sb...Keep it up! Marbella...The pearl of erstwhile "Andulus"! Have you ever been nostalgic during your stay in Spain?

  ReplyDelete
 9. ചിത്രങ്ങളും വിവരണവും നന്നായി..

  ReplyDelete
 10. ഹമ്മോ ഫുള്‍ സെറ്റപ്പാണല്ലോ...
  വിവരണങ്ങളും ചിത്രങ്ങളും നന്നായിരിക്കുന്നു..

  "ക്ഷമാപണം: പോസ്റ്റിന്റെ ദൈഘ്യം കുറയ്ക്കുക എന്നെ ഉദ്ദേശത്തോടെ എഴുതിയപ്പോള്‍ തമാശകള്‍ ഉള്കൊള്ളിനാവാതെ സംഗതി ആകപ്പാടെ സീരിയസ് ആയതു എന്‍റെ കുറ്റമല്ല...ഈ ഭൂമിശാസ്ത്രം ഒരു ബോറന്‍ വിഷയം ആണല്ലോ....അഭിപ്രായം എന്തായാലും അറിയിക്കുമല്ലോ.."

  സാരമില്ല, അടുത്തതില്‍ ശരിയാക്കിയാല്‍ മതീന്നേയ്...

  ReplyDelete
 11. എന്ത് തമാശ സലീം. നര്‍മ്മം ഇല്ല എന്നത് സലീം പറഞ്ഞപ്പോഴാണ് ഓര്‍ത്തത്‌, കാരണം അത്രയ്ക്ക് മുഴുകിപ്പോവുന്ന വായനാ സുഖം നല്‍കി. കേരളത്തിന്റെ പറഞ്ഞ ലോക ഭംഗി ഇങ്ങിനെ പോയാല്‍ എത്ര നാള്‍ എന്നത് ഒരു ചോദ്യചിഹ്നമാണ്. സ്പെയിനില്‍ അവര്‍ക്ക് ദഹിക്കാത്ത ചരിത്രാവശിഷ്ടങ്ങളെല്ലാം പിടിച്ചടക്കലിനു തൊട്ടു തന്നെ അവര്‍ നിര്‍വഹിച്ചിരുന്നു എന്ന് വായിച്ചിരുന്നു. ചരിത്രത്തിന്റെ ഈ സ്മാരകശിലാ തലങ്ങളിലൂടെ നടക്കാന്‍ കഴിഞ്ഞത് സലീമിന്റെ ഭാഗ്യമാണ്

  ReplyDelete
 12. ചിത്രങ്ങളും കലക്കി

  ReplyDelete
 13. യാത്രാ വിവരണവും ചിത്രങ്ങളും ഒന്നിനൊന്നു മെച്ചം ,,യാത്രകള്‍ മനുഷ്യരെ നവീകരിക്കുന്നു ..സംസ്കാര സങ്കലനത്തിന് വിധേയമാക്കുന്നു

  ReplyDelete
 14. വിവരണവും ചിത്രങ്ങളും നന്നായി..

  ReplyDelete
 15. @ismail chemmad,ഉത്ഘാടനത്തിനു നന്ദി...കരിപ്പൂര്‍ എന്റെ കൂടി നൊസ്റ്റാള്‍ജിയ ആയതു കൊണ്ട് കുത്തിച്ചീരിയതാണ്...

  @faisu madeena,തമാശ ഇല്ലാതെ എഴുതാന്‍ സുഖമാണ്..കാര്യം പറഞ്ഞാ മതിയാവും...അല്ലെ ഫൈസു..നന്ദി..!

  @ആചാര്യന്,എവിടെയും കയറാന്‍ തയ്യാറായിരുന്നു ഞാന്‍, പക്ഷെ രണ്ടു തടിയന്മാര്‍ക്ക് അത് പറ്റില്ലല്ലോ...നന്ദി

  @ayyopavam, കരിപ്പൂരിനെ മറക്കാന്‍ പറ്റുമോ...ഒരു യൂറോപ്പും അവളുടെ പ്രകൃതി സൌന്ദര്യത്തെ കവച്ചു വെക്കില്ല..നന്ദി..!

  @Sameer Thikkodi,അഭിപ്രായത്തിന് നന്ദി..!

  @മൈപ്, അതെ, പുതിയൊരു പരീക്ഷണമാണ്, വിജയിച്ചില്ലെങ്കില്‍ പഴയ ശൈലിയിലേക്ക് തന്നെ മടങ്ങും...നന്ദി..!

  @ശുക്രൻ പറഞ്ഞതാ ശരി, വിചാരിച്ച പോലെ എഴുതുമ്പോള്‍ ദൈര്‍ഘ്യം കുറക്കാന്‍ പറ്റില്ല, പക്ഷെ ഒന്നിനും സമയമില്ലാത്തവരെ കൂടി പരിഗണിക്കാന്‍ ശ്രമിച്ചതാണ്... രണ്ടു പാരയില്‍ കൂടുതല്‍ ആയാല്‍ വായിക്കാത്ത ബ്ലോഗ്‌ ഫുലികളെ എനിക്കറിയാം... നാടോടുമ്പോള്‍ നടുവേ ഓടിയതാണ്..നന്ദി..!

  @Onlooker, of course, I was double nostalgic during my stay in Marbella-firstly about its old historic monuments as described in the post, secondly for my children who were in Saudi Arbia. Thanks for your kind words.

  @ജുവൈരിയ സലാം, നന്ദി..!

  @റിയാസ്,ഫുള്‍ സെറ്റപ്പില്‍ ആക്കാമായിരുന്നു, ഒരു നല്ല അവസരം കളഞ്ഞു കുളിച്ചു...നന്ദി..!

  ReplyDelete
 16. ഈ അനുഭവക്കുരിപ്പുകല്ക് നമുക്കൊരു അവാര്‍ഡ്‌ നല്കണം...

  ReplyDelete
 17. വിക്ഞാനപ്രതം
  ആഷംസകള്‍

  ReplyDelete
 18. രസകരമായ വിവരണത്തിനൊപ്പം വളരെ ഇന്‍ഫോര്‍മേറ്റീവ് ആയ കാര്യങ്ങളും പങ്കുവെക്കുന്ന യാത്ര വിവരണങ്ങള്‍ വളരെ കുറവാണ്. അതുകൊണ്ട് തന്നെ തുടര്‍വായന വളരെ താല്പര്യപ്പെടുന്നു സലിംക്കയുടെ യാത്ര വിശേഷങ്ങള്‍.

  ReplyDelete
 19. ith kandappo oru ladu enikkum potti..

  nalla viavaranam ikka!
  adhya photo(karippoorinte) vallathang sukhichu!

  ReplyDelete
 20. നന്നായിട്ടുണ്ട് പോസ്റ്റ്.
  ‘ലോകത്തെ ഏറ്റവും സുന്ദരമായ ലാണ്ടിംഗ് കാഴ്ച: കരിപ്പൂര്‍ വിമാനത്താവളം’ ഈ അടിക്കുറിപ്പ് അടിപൊളി.
  ആശംസകൾ

  ReplyDelete
 21. യാത്രകളില്‍ വിവിധങ്ങളായ നാഗരികതകളെ അടുത്തറിയാനും അവയെ പഠിക്കുവാനും സാധിക്കും. അത്തരം അനുഭവങ്ങള്‍ നമ്മെ ഒരുക്കുന്നതിലും വലിയ പങ്കു വഹിക്കുന്നുണ്ട്.
  ഇത്തരം കൊടുക്കല്‍ വാങ്ങലുകളിലൂടെയാണ് അഥവാ താങ്ങിയും തൂങ്ങിയുമാണ് ഈ ലോകം ജീവിക്കുന്നത്.

  സലീമ്ക്കാ.. 'എന്‍റെ മുറ്റം' എത്ര മനോഹരം..!!

  ReplyDelete
 22. സലീമ്ക്കാ... . എന്താ പറയാ... ഏഷ്യാനെറ്റ്‌ ചാനലിലെ സഞ്ചാരം പരിപാടി വര്‍ഷങ്ങളോളം സ്ഥിരമായി കാണാറുണ്ടായിരുന്ന അന്നത്തെ അതേ ആ അനുഭൂതിയും വികാരവും മനസ്സില്‍ തെളിയുന്നു. എന്നെങ്കിലും ഇത് പോലെ യാത്ര ചെയ്യാനുള്ള ഭാഗ്യം ഉണ്ടാവട്ടെ. പോസ്റ്റ്‌ വളരെ ഹൃദ്യമായി. ദൈര്‍ഘ്യം കുറച്ചു എന്ന് പറയുന്നു. സീരിയസ് ആയി തോന്നുന്നില്ല. കുറച്ചു കൂടി നീണ്ടിരുന്നെന്കിലും പ്രശ്നമില്ലായിരുന്നു.

  ReplyDelete
 23. ഒരു യാത്രാവിവരണത്തിന്റെ പൂര്‍ണത താങ്കളുടെ പോസ്റ്റുകള്‍ക്ക് ഉണ്ട്. ഓരോ നാടിന്‍റെയും ചരിത്രപരവും ഭൂമിശാത്രപരവും സാംസ്ക്കാരികവുമായ എല്ലാ സവിശേഷതകളെയും സ്പര്‍ശിച്ചു കൊണ്ടാണ് താങ്കളുടെ യാത്ര തുടരുന്നത്. തന്‍റെ സഞ്ചാര വീഥികളെ അടയാളപ്പെടുത്തി മുന്നോട്ടു പോകുക എന്നത് യാത്രാ കുറിപ്പിനോടുള്ള എഴുത്തുകാരന്‍റെ നീതി പുലര്‍ത്തലാണ്. അത് താങ്കള്‍ ഭംഗിയായി നിര്‍വഹിക്കുന്നു. ഓരോ വരിയും കൌതുകത്തോടെ അതിലേറെ ആകാംക്ഷയോടെ വായിപ്പിക്കുന്ന ഈ അവതരണ ശൈലിയെ ഞാന്‍ നേരത്തെ അഭിനന്ദിച്ചിട്ടുണ്ട്.

  ഒരു സ്വകാര്യം ചോദിക്കട്ടെ. ഇങ്ങക്ക് ആ ലേബര്‍ ഇന്ത്യക്കാരന്‍റെയോ എസ് കെ പൊറ്റക്കാടിന്റെയോ പ്രേതം കൂടിയിട്ടുണ്ടോ.

  ReplyDelete
 24. ആദ്യായിട്ടാണു ഞാന്‍ ഇവിടെ.കാണാന്‍ വൈകിയതില്‍ ക്ഷമ.
  എല്ലാ ആശംസകളും.വീണ്ടും വരാം.

  ReplyDelete
 25. കൊള്ളാം കേട്ടോ....ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം http://www.computric.co.cc/

  ReplyDelete
 26. സത്യം പറയാലോ സലിം ഭായ്‌..
  എനിക്ക് എഴാം ക്ലാസ്സിലെ സോഷ്യല്‍ ക്ലാസിലാണെന്ന് തോന്നുകയും ഇപ്പോള്‍ കൊസ്ട്ട്യന്‍ ചോദിക്കും എന്നൊരു ഭയവും കൂട്ടിക്കുഴച്ച ഒരവസ്ഥയായിരുന്നു..വായനയിലുടനീളം.. അവസാനമെത്തിയപ്പോഴാണ് പരിസര ബോധം വന്നത്.
  എന്നെപോലുള്ള പൊട്ടത്തികള്‍ക്ക് കുറച്ചു തമാശയും ലാളിത്യവുമുള്ള പോസ്റ്റേ ദഹിക്കൂന്നു തോന്നുന്നു.

  ReplyDelete
 27. @Salam,ഗൗരവതരമായ വായന ആഗ്രഹിക്കുന്ന താങ്കളുടെ അഭിപ്രായം ഞാന്‍ എപ്പോഴും ഉറ്റു നോക്കാറുണ്ട്. ചരിത്രത്തിന്‍റെ ശവപറമ്പിലൂടെ നടന്ന പ്രതീതിയാണ് എനിക്കുണ്ടായത്...നന്ദി.

  @faisu madeena, ഉവ്വ ഉവ്വ..

  @രമേശ്‌അരൂര്, യാത്രകള്‍ മനുഷ്യരെ നവീകരിക്കുന്നു ..സംസ്കാര സങ്കലനത്തിന് വിധേയമാക്കുന്നു...താങ്കള്‍ പറഞ്ഞത് എത്ര സത്യം...!

  @അസീസ്,അഭിപ്രായത്തിന് നന്ദി..!

  @Noushad Koodaranhi, അവാര്‍ഡ്‌ ഏറ്റു വാങ്ങാന്‍ ഞാന്‍ തയ്യാര്‍...പറഞ്ഞ് പറ്റിക്കരുത്..!

  @sherif parapurath,അഭിപ്രായത്തിന് നന്ദി..!

  @Cheruvadi, ഇന്ഫോര്‍മാറ്റീവും രസകരവും ആയി ഒന്നിച്ചു കൊണ്ട് പോവാനാ പാട് എന്‍റെ ചെറുവാടി...പാതി വഴിയില്‍ എന്‍റെ യാത്രയെ ഉപേക്ഷിക്കാന്‍ തോന്നുന്നില്ല... ഞാന് എന്‍റെ യാത്ര വിവരണത്തെ ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു...!

  ReplyDelete
 28. ~ex-pravasini*, ഈ പോട്ടത്തിയെ കൊണ്ട് ഞാന്‍ തോറ്റു, കൈ നീട്ടിയെ, ജോഗ്രഫി പഠിക്കാതെ വന്നിരിക്കുന്നു...

  @ഹാക്കര്, ദയവു ചെയ്തു എന്നെ ഹാക്ക് ചെയ്യരുത്. അവിടെ വന്നു കീഴടങ്ങിയിട്ടുണ്ട്...

  @മുല്ല, വൈകിയെങ്കിലും മുല്ല വിരിഞ്ഞല്ലോ, സന്തോഷമായി...നന്ദി .

  @Akbar, ഞമ്മക്ക് ഇപ്പം കേര്യ പ്രേതം അത്ര പെട്ടന്ന് ഇറങ്ങൂല. ..യാത്ര കുറിപ്പിനോട് പൂര്‍ണമായി നീതി പുലര്ത്താ ന്‍ പറ്റാത്തതില്‍ സ്വകാര്യമായി ദുഖിക്കുകയാണ്, യാത്ര പോവുമ്പോള്‍ എല്ലാ തയ്യാറെടുപ്പോടെയും പോയാല്‍ മാത്രമേ അക്ബര്ക്ക പറഞ്ഞ "നീതി" പുലര്ത്താന്‍ കഴിയൂ. നല്ല വാക്കുകള്ക്ക്് നന്ദി.

  @Shukoor, സഞ്ചാരം പരിപാടി കാണാത്തത് കൊണ്ട് അതെന്നെ സ്വധീനിക്കാതെ നോക്കാന്‍ പറ്റി, ഞാന്‍ എന്റേതായ പരിമിതമായ ശൈലിയില്‍ എഴുതുന്നു, അത്ര മാത്രം...നീണ്ട വായന ഇഷ്ട്ടപെടാത്തവര്‍ ആണ് അധികവും എന്ന് തോന്നുന്നു...അവരെ കൂടി പരിഗണിക്കാതിരുന്നാല്‍ "കളക്ഷന്‍" കുറയില്ലേ എന്ന് പേടിച്ചാ...

  @നാമൂസ്, പരസ്പരമുള്ള കൊള്ള കൊടുക്കലുകള്‍ക്ക് വേണ്ടിയാണല്ലോ മനുഷ്യനെ പല വിഭാഗങ്ങളായി ദൈവം സൃഷ്ട്ടിച്ചത്... യാത്രകള്‍ നമ്മുടെ കാഴ്ചപ്പാടുകള്‍ പുനര്ക്രമീകരിക്കാന്‍ സഹായിക്കും എന്ന് തീര്‍ച്ച.....
  പിന്നെ, കരിപ്പൂര്‍ എന്‍റെയും പ്രിയപ്പെട്ട മുറ്റം തന്നെ....

  @moideen angadimugar, അടിപൊളി എയര്‍പോര്‍ട്ടിനു യോജിച്ച അടിക്കുറിപ്പ് വേണ്ടേ...നന്ദി..

  @കണ്ണന്,അഭിപ്രായത്തിന് നന്ദി..!

  ReplyDelete
 29. ഓഹ്....ഇതില്‍ ഒരു commend പോസ്റ്റ്‌ ചെയ്യാതെ പോയാല്‍ കുറ്റക്കാരിയാകും എന്നോര്‍ത് എഴുതുന്നു....
  എന്താ പറയ?
  ഇത്രക്ക് ഭംഗിയുള്ള ഒരു ബ്ലോഗും ഞാന്‍ കണ്ടില്ല.....................
  അതല്ലാതെ ഇതിനെപ്പറ്റി ഒരു അഭിപ്രായം പറയാനില്ല...............
  യാത്രകള്‍ എന്‍റെ ഇഷ്ടകാര്യമയതിനലാവും..........................

  ReplyDelete
 30. സലിംക്ക, നല്ല ചിത്രങ്ങളും അടിപൊളി വിവരണങ്ങളും. എന്തൊക്കെയായാലും നമ്മുടെ മരതക പട്ടുടുത്ത നമ്മുടെ നാട് അതൊന്നു വേറെ തന്നെ..
  കരിപ്പൂര്‍ ഫോട്ടോ.വാക്കുകള്‍ ഇല്ല.. ..സൂപ്പര്‍, സൂപ്പര്‍ സൂപ്പര്‍..
  "ലോകത്തെ ഏറ്റവും സുന്ദരമായ ലാണ്ടിംഗ് കാഴ്ച: കരിപ്പൂര്‍ വിമാനത്താവളം"

  ReplyDelete
 31. വിജ്ഞാനപ്രദമായി ഈ പോസ്റ്റും. കൂട്ടത്തില്‍ ഞങ്ങളും അവിടങ്ങളില്‍ ഒക്കെ കറങ്ങി നടന്ന പ്രതീതിയുണ്ടാക്കി എഴുത്തില്‍. സ്പെയിനിന്റെ അറിയപ്പെടാത്ത കുറെ വിവരങ്ങളും നല്‍കി.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 32. പോസ്റ്റ്‌ വളരെ ഹൃദ്യമായി നല്ല ചിത്രങ്ങളും അടിപൊളി വിവരണങ്ങളും"ലോകത്തെ ഏറ്റവും സുന്ദരമായ ലാണ്ടിംഗ് കാഴ്ച: കരിപ്പൂര്‍ വിമാനത്താവളം...... മനോഹരം..!!

  ReplyDelete
 33. @Thanal, ടീച്ചറുടെ ആദ്യ വരവിനും നല്ല അഭിപ്രായത്തിനും നന്ദി....ഇടക്കൊക്കെ വരുമല്ലോ..!

  @ഷാനവാസ്, കരിപ്പൂരിനോടുള്ള നമ്മുടെ അഭിവാഞ്ജയൊക്കെ കൊള്ളാം, പക്ഷെ നെഞ്ച് പിളര്‍ക്കുന്ന പുത്തന്‍ കാഴ്ചകള്‍ നല്‍കുന്ന പുതിയ ഫോട്ടോകള്‍ ഇത്ര നന്നാവണമെന്നില്ല !

  @തെച്ചിക്കോടന്‍, താങ്കള്‍ പറഞ്ഞ പോലെ ഈ പോസ്റ്റ് ഇത്തിരി വിഞാനപ്രദമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്...നന്ദി..!

  സജ്ജാദ്, അവസാനം താങ്കള്‍ എത്തിയല്ലോ, സന്തോഷം...അഭിപ്രായത്തിന് നന്ദി..!

  ReplyDelete
 34. ഇതൊക്കെ എത്ര കണ്ടിരിക്കുന്നു ഈ ഞാൻ ! :)


  പക്ഷെ ടിവി ചാ‍നലിലൊ വല്ല കടലാസ് ഫോട്ടോയിൽ കൂടെ ആണെന്ന് മാത്രം.(കരിപ്പൂരൊഴിച്ച്)
  ഇപ്പൊ ദാ പടച്ച തമ്പുരാൻ നിങ്ങളെ അങ്ങോട്ടയച്ച്, എനിക്കിതൊക്കെ കാണാനും കണ്ടതെന്തെന്ന് മൻസ്സിലാവാനും വേണ്ടി എഴുതിപ്പിക്കുകയും ചെയ്തിരിക്കുന്നു.

  അഭിനന്ദനത്തോടൊപ്പം നന്ദിയും...

  ReplyDelete
 35. ഐക്കരപ്പടിയില്‍ ഞാന്‍ വീണ്ടും വന്നു... വലിയ ടയറിന്റെ കമാനം കണ്ടു... ടയര്‍ കമ്പനിയുടെ പുറകിലെ ഗ്രൗണ്ടില്‍ കളിക്കാന്‍ ഫറോക്കില്‍ നിന്നും വന്ന കൗമാരം.. ഓര്‍മകള്‍.. ഒരുപാടോര്‍മകള്‍.. നന്ദി...
  ഇതിലേയും വരിക
  http://shabeerdxb.blogspot.com

  ReplyDelete
 36. @OAB/ഒഎബി, അതെ, നമ്മളിതൊക്കെ എത്ര കണ്ടിരിക്കുന്നുവല്ലേ...പോടീ പിടിച്ച ഓര്‍മകളിലൂടെയുള്ള ഒരു യാത്രയാണ്. ആദ്യ വായനക്കും വരവിനും നന്ദി.

  @തിരിച്ചിലാന്‍, ഐക്കരപ്പടിയിലേക്ക് വീണ്ടും സ്വാഗതം...ടയര്‍ കമ്പനിയും തംസപ്‌ കമ്പനിയും ഓര്‍മയായി അവയുടെ ജഡസ്വരൂപം നിലനിര്‍ത്താന്‍ പടുപെടുബോള്‍, 'മിനി' സ്റ്റേഡിയം ഒരത്ഭുതം പോലെ നിലനില്‍ക്കുന്നു. നന്ദി, വീണ്ടും വരിക.

  ReplyDelete
 37. good narration Saleeem bai

  off topic: takes much time the blog to
  appear. coz of photos or....?
  Please check the blog width also.

  ReplyDelete
 38. vivaranavum, chithrangalum manoharamayittundu....... aashamsakal.....

  ReplyDelete
 39. ഡിയര്‍ സലിം ... താങ്കള്‍ ഇത്ര വലിയ അസൂയാര്‍ഹമായ മുന്നേറ്റം നടത്തിയത്‌ ഇപ്പോയാണറിയുന്നത്. ഇനി പിടിച്ചാല്‍ കിട്ടുമോ.. എന്തായാലും നല്ല ഒരു യാത്ര വിവരണം ആയി ഈ പോസ്റ്റിങ്ങ്‌ എല്ലാം ബുക്ക്‌ രൂപേണ പബ്ലിഷ് ചെയ്യുക. നിര്‍ബന്ധിച്ചാല്‍ എന്റെ നീണ്ട 'അവതാരികയും' തരാം...
  അഭിനന്ധനങ്ങള്‍

  ReplyDelete
 40. @Manaf: Thank you for your compliment. I don't know why it happens. I will check, thanks for notifying this problem to me.

  @jayarajmurukkumpuzha: ജയരാജ്‌, വായനക്കും അഭിപ്രായത്തിനും നന്ദി.

  @Ashraf Unneen, താങ്കളെ ബ്ലോഗുമായി വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. യാത്ര വിവരണം ബുക്ക് ആക്കുമ്പോള്‍ താങ്കളെ തീര്‍ച്ചയായും പരിഗണിക്കാം..നന്ദി.

  ReplyDelete
 41. വായിച്ചു. ഇന്ത്യയുടെ വരും തലമുറ എങ്ങനെയാണ് ജീവിക്കുകയെന്നു ആര്‍ക്കറിയാം. ഇപ്പോള്‍ തന്നെ നമ്മള്‍ പറയുന്നത് കാമുകന്‍ എന്നോ കാമുകി എന്നോ അല്ല. ബോയ്‌ ഫ്രെണ്ട് ഗേള്‍ഫ്രെണ്ട് എന്നാണു. ചാനലുകളില്‍ അവതാരികമാരുടെ നാവില്‍ അങ്ങനെയേ വരൂ. ചാനലുകള്‍ ആണല്ലോ നമ്മുടെ നാട്ടില്‍ സമുഹം എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത്.

  ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!