Sunday, February 6, 2011

അരുതാത്ത കാഴ്ചകള്‍- 7

           സമൂഹത്തിന്റെ അംഗീകാരത്തോടു കൂടിയ വിവാഹേതര ലൈംഗികത യൂറോപ്പിന്റെ മുഖ മുദ്രയാണ്. കുട്ടിക്കാലം മുതല്‍ സ്കൂളുകളില്‍ നിന്നും തുടങ്ങുന്നതാണ് ക്രമപ്രവൃദ്ധമായി വളര്ത്തിയെടുക്കുന്ന  ബോയ്ഫ്രണ്ട് സംസ്കാരം. ബോയ്‌ ഫ്രണ്ടിനു കാമുകന്‍ എന്നര്ത്ഥം കൊടുക്കാന്‍ കഴിയില്ല, കാരണം അത് ഈ സംസ്കാരത്തിന്റെ ശരിയായ നിര്‍വചനമല്ല. ഒരു ‘താത്കാലിക തോഴന്‍’ എന്ന് വിളിക്കാമെന്ന് തോന്നുന്നു. യൂറോപ്പിന്‍റെ മുക്കിലും മൂലയിലും നിറഞ്ഞു നില്ക്കുന്ന ഈ ‘നഗ്ന’യാഥാര്ത്യത്തെ കണ്ടില്ലെന്നു നടിച്ചു ഒരു യാത്രയുമായി മുന്നോട്ടു പോകുവാന്‍ ആര്ക്കും കഴിയില്ല. നിങ്ങളൊരിക്കലും കാഴ്ചകള്ക്ക് പിറകെ പോവേണ്ടതില്ല; അത് നിങ്ങളുടെ കണ്ണുകളെ തേടി ഇങ്ങോട്ട് വരും. ആരുടെയെങ്കിലും വികാരങ്ങളെ വൃണപ്പെടുത്തുകയോ അതുമല്ലെങ്കില്‍ ഇക്കിളിപ്പെടുത്തുകയോ എന്റെ ലക്ഷ്യമല്ല. മറിച്ച്, നാം പൊതുവേ സ്വീകരിച്ചു വരുന്ന സനാതന ധാര്മിക കാഴ്ചപ്പാടുകളില്‍ ഊന്നി നിന്ന് കൊണ്ട് ഞാന്‍ കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങള്‍ പങ്കു വെക്കുക എന്ന ഒരു യാത്ര വിവരണ ധര്മം നിറവേറ്റുക മാത്രമാണ് ഉദ്ദേശിക്കുന്നത്.
 

            ലൈംഗിക അരാജകത്വമാണ് ഇന്ത്യയുടെ ശാപമെങ്കില്‍ അതിനു നിയമസാധുത നല്കിയതാണ് യൂറോപ്പ്‌ അഭിമുഖീകരിക്കുന്ന പ്രശ്നം. ജീവിതം കേവല ആസ്വാദനങ്ങളുടെ ആകത്തുക മാത്രമായപ്പോള്‍ മനുഷ്യത്വവും മൃഗീയതയും വേര്പിരിയുന്ന ലജ്ജയുടെ ഭിത്തികള്‍ നേര്‍ത്ത് വരികയും ശോഷിച്ചു ഇല്ലാതാവുകയും ചെയ്തു കൊണ്ടിരിക്കുന്ന നേര്‍ കാഴ്ചകളാണ് ഒരു ചെന്സന്‍ വിസയോ, യുകെ വിസയോ, ആസ്ത്രേലിയന്‍ വിസയോ, അമേരിക്കന്‍ വിസയോ നിങ്ങള്ക്ക് സമ്മാനിക്കുക. സ്ത്രീയും പുരുഷനും തമ്മില്‍ പ്രകൃതി ഒരുക്കിയ ആകര്ഷണീയതയും, പുരുഷനും പുരുഷനും തമ്മിലും സ്ത്രീയും സ്ത്രീയും തമ്മിലുള്ള പ്രകൃതി വിരുദ്ധ ആകര്ഷണീയതയും ഒരേ പോലെ  വികൃതമാക്കപ്പെട്ട കാഴ്ചകളാണ് യൂറോപ്പ് എനിക്ക് സമ്മാനിച്ചത്.


           മര്ബിയായിലെ ബീച്ച് റോഡിലൂടെ കാഴ്ചകള്‍ കണ്ടു ഞങ്ങള്‍ മൂവരും  സായാഹ്ന സവാരികള്‍ നടത്താറുണ്ട്. അത്തരം ഒരു യാത്രയില്‍, കൌമാര പ്രായക്കാരായ രണ്ടു പേര്‍ ഷാരൂഖ്ഖാന്‍ കാജലിനെ "കുച്ച് കുച്ച് ഹോതാഹെ" ചെയ്യുന്നത് പോലെ, ചുറ്റുപാടിനെ കുറിച്ച് യാതൊരു ചിന്തയുമില്ലാതെ ചെയ്യുന്ന കാഴ്ച കണ്ടു അന്തം വിട്ടു നിന്ന എന്നെ മുതലാളി തൊട്ടു വിളിച്ചപ്പോഴാണ് ഞാന്‍ തെരുവിലാണ് നില്ക്കുന്നത് എന്ന ഓര്മ വന്നത്. അത്തരത്തിലുള്ള കാഴ്ചകള്‍ ഞാന്‍ സിനിമകളില്‍ മാത്രമേ മുമ്പ് കണ്ടിട്ടുണ്ടായിരുന്നുള്ളൂ. ചുറ്റുപാടും നോക്കിയപ്പോള്‍, അരുതെന്ന് വിലക്കേണ്ട മുഖങ്ങളില്‍ എല്ലാം ഒരേ നിസംഗത മാത്രം. കൌമാരക്കാരിയായ സ്വന്തം മകള്‍ വീട്ടിലേക്കു ആദ്യമായി  ബോയ്‌ ഫ്രാന്റ്റിനെ കൊണ്ട് വന്ന ദിവസം രായ്ക്ക് രാമാനം മക്കളെയുമായി അമേരിക്കയില്‍ നിന്നും സൗദിയിലേക്ക് തിരിച്ച പിതാവിനെ പറ്റി മുതലാളി പറഞ്ഞത് ഞാന്‍ ഓര്ത്തു പോയി. എന്‍റെ  ഇറ്റലിയിലെ സുഹൃത്ത് സുരേഷ് രണ്ടു പെണ്കുട്ടികളെയും നാട്ടിലേക്കു വിട്ടതും ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ഈ അവസ്ഥ മുന്നില്‍ കണ്ടു കൊണ്ടാണ്. നിയപരമായി ആര്ക്കും തടയാന്‍ പറ്റാത്ത കൃത്യമാണ് ആ കുട്ടികള്‍ പരസ്യമായി ചെയ്തു കൊണ്ടിരുന്നത്. എന്റെ ഇറ്റാലിയന്‍ സുഹൃത്ത് ഫാബിയോ പഗനോണി വൈകി വീട്ടിലേക്കു വരുന്ന പതിനാലുകാരിയായ രണ്ടാമത്തെ മകളെ ഓര്ത്ത്‌ നെടുവീര്പ്പിട്ടത്‌ നമ്മള്‍ പറഞ്ഞ കാര്യം ഓര്ത്തിട്ടല്ല, മറിച്ച് മിലാന്‍ തെരുവുകളിലെ അപകടകാരികളായ റുമേനിയക്കാരെ പേടിച്ചാണ്. യൂറോപ്പില്‍ സകുടുംബം താമസിക്കുന്ന ഒരു പിതാവിന്, അവന്‍ ഏതു നാട്ടുകാരനായാലും, മക്കളെ ഉപദേശിക്കുന്നതില്‍  പരിമിതികള്‍ ഉണ്ട്. രാത്രിയില്‍ ഒറ്റക്കാവുന്നത് സൂക്ഷിക്കണം, മയക്കു മരുന്ന് ഉപയോഗിക്കരുത്, ലൈംഗിക ബന്ധം ഒഴിവാക്കുക, ഉറ ഉപയോഗിക്കുക എന്നിങ്ങനെയൊക്കെ ഉപദേശിക്കാം. കണ്ടവന്റെ കൂടെ അഴിഞ്ഞാടരുത്, അവനെയും   കൊണ്ട് വീട്ടില്‍ വരരുത്, നൈറ്റ്‌ പാര്ട്ടിക്ക് പോകരുത് എന്നൊക്കെയാണ് ഉപദേശിക്കുന്നതെങ്കില്‍ അടുത്ത ദിവസം അവള്‍ വരുന്നത് പോലീസിനെയും കൂട്ടിയായിരിക്കും,.

              മറ്റൊരിക്കല്‍ ഞങ്ങള്‍ പോകുന്ന വഴിയില്‍ "gusto launch" എന്നെഴുതിയ വിശാലമായ കെട്ടിട സമുച്ചയം കണ്ടു എന്താണെന്ന് അന്വേഷിച്ചു. മുതലാളി അബ്ദുല്ലയുടെ നേരെ ആംഗ്യം കാട്ടി ചിരിച്ചു കൊണ്ട് ആ കഥ പറഞ്ഞു. ഒരിക്കല്‍ ലണ്ടനില്‍ വെച്ചു അബ്ദുള്ള മൂത്രാശങ്കക്കു പരിഹാരം തേടി അടുത്ത കണ്ട ഒരു കെട്ടിടത്തിലേക്ക് കയറിയത്രേ. ജലസേചനത്തിനിടയില്‍ തലയുയര്‍‍ത്തിയപ്പോള്‍  കണ്ടതു, ഇടതും വലതും ലാട്ട്രിനുകളില്‍ ഇതേ കര്‍മം നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന  സായ്പന്മാര്‍ അബ്ദുല്ലയുടെ പവര്‍ ഹൌസിലേക്ക് താല്പര്യത്തോടെ നോക്കുന്ന കാഴ്ചയാണ്‌. അവരുടെ നോട്ടത്തില്‍ പന്തികേട് തോന്നിയ അബ്ദുള്ള അവിടെ നിന്നും രക്ഷപ്പെടുന്നതിനിടയില്‍ കെട്ടിടത്തിന്റെ പേര് വായിച്ചപ്പോള്‍ ആണ് അറിഞ്ഞത് അത് സ്വവര്ഗക്കാരുടെ സുവര്ഗമായിരുന്നു എന്ന്. എല്ലാ ആധുനിക സൌകര്യങ്ങളും ഉള്ള ഈ കെട്ടിടം സ്വവര്ഗ പ്രേമികളുടെ മാര്ബിയയിലെ കേന്ദ്രമാണെന്ന് മുതലാളി പറഞ്ഞു. ഇത് പോലെ ലെസ്ബിയന്‍ കേന്ദ്രങ്ങളും നഗരത്തില്‍ ഉണ്ടത്രേ. അവര്‍ അവരുടെതായ ഒരു ലോകത്ത് പരസ്പരം കണ്ടു മുട്ടുന്നു. സെമിറ്റിക് വേദങ്ങളില്‍ പറഞ്ഞ ലൂത്ത് പ്രവാചകന്റെ കാലത്തെ ജനതയുടെ ആധുനിക പതിപ്പുകള്‍ ആ കെട്ടിടങ്ങളില്‍ അല്ലലും അലട്ട്ടുമില്ലാതെ ജീവിക്കുന്നു.  ഇടയ്ക്കു അവരെ വഴിയോരങ്ങളിലും കണ്ടു മുട്ടേണ്ടി വന്നിട്ടുണ്ട്.

സംസ്കാരത്തിന്റെ അങ്ങേ തല : Gays are Welcome!


           ആര്ക്കും ഏതു നേരത്തും നിര്ഭയമായി കയറി ചെല്ലാവുന്ന വേശ്യാലയങ്ങള്‍ വളരെ 'മാന്യമായ' രീതിയില്‍ ഇവിടെ നടത്തപ്പെടുന്നുണ്ടത്രേ. കിഴക്കന്‍ യൂറോപ്പിലെയും അയല്‍ രാജ്യമായ മൊറോക്കോയിലെയും തരുണികള്‍ അവിടെ  യൂറോക്ക് വേണ്ടി 'അമ്മയുടെ' സംരക്ഷണയില്‍ കാത്തിരിക്കുന്നു. മനുഷ്യ കടത്ത് (human trafficking) നടത്തുന്ന ഏജന്സികള്‍ പുതിയ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുകയും പഴയ മാലിന്യങ്ങള്‍ തിരിച്ചു ഗാര്ഹിക വിപണികളിലേക്ക് തള്ളുകയും ചെയ്തു കൊണ്ട് മാര്ക്കട്ടിങ്ങ് ‌ കുറ്റമറ്റ രീതിയില്‍ നടത്തി കൊണ്ട് പോവുന്നു. അസാന്മാര്ഗി്ക ലൈംഗികതയും ലൈംഗിക വൈകൃതവും ഇങ്ങനെ പരസ്യമായി ആചരിക്കപ്പെടുന്നുവെങ്കിലും, നമ്മുടെ നാട്ടിലെ പോലെ ഇത്തരം വിപത്തുകളെ പ്രതിരോധിച്ചു കൊണ്ടിരിക്കുന്ന‍ മത സാമൂഹ്യ സാംസ്‌കാരിക സംവിധാനങ്ങള്‍ ഒന്നും ഇവക്കെതിരെ ഇടപെടുന്നത് എവിടെയും കണ്ടില്ല എന്ന് തന്നെ പറയാം. അതിവിപുലമായ സ്വാധീനവും ശക്തിയുമുള്ള സഭകളും പള്ളികളും മഠങ്ങളും അവരുടെതായ തട്ടകങ്ങളില്‍‍ പ്രാര്ത്ഥനാ മന്ത്രങ്ങളുമായി കഴിഞ്ഞു കൂടുന്നു.
ഒരു ക്രിസ്ത്യന്‍ പള്ളിയുടെ മുന്നില്‍

           നിങ്ങള്‍ ഒരുക്കമാണെങ്കില്‍ ഒരു ലൈംഗിക പങ്കാളിയുടെ കൂടെ പൊറുക്കാന്‍ (cohabitation) കാശു മുടക്ക് മാത്രമേ ആവശ്യമുള്ളൂ. വിവാഹിതര്‍ മാസങ്ങള്ക്കകം വിവമോചിതര്‍ ആകുന്നതും, കുട്ടികള്‍ ഏതെന്കിലും ഒരു രക്ഷിതാവിന്റെ അടുത്ത് (single parenting) ഗവണ്മെന്റ്‌ സഹായത്തോടെ കഴിയുന്നതും വ്യാപകമാണ്. വിവാഹം എന്നത് നാല്പതു കഴിയുമ്പോള്‍ മക്കളുടെ സാനിധ്യത്തില്‍ നടത്തുന്ന അനേകം ആഘോഷങ്ങളില്‍ ഒന്നായി കാണുന്നവരുമുണ്ട്.  കുപ്പായം പോലെ പങ്കാളിയെ മാറി രസിച്ചു രമിച്ചു ജീവിക്കുന്നവളെ, ജീവിക്കുന്നവനെ ഒക്കെ നമുക്ക് തൊട്ടടുത്തു തന്നെ കണ്ടെത്താം...ഒരേയൊരു വിവാഹവും ഒന്നിലധികം ലൈംഗിക പങ്കാളികളും ഉള്ളവര്‍ ധാരാളം...ഭാര്യയും ഭര്ത്താവും ജോലിക്ക് പോകുന്നതിനാല്‍ അവസരസമത്വം എല്ലാ നില്ക്കും ഉണ്ടാവുകയും ചെയ്യും... അതിനിടയില്‍ ഏക പത്നീ വൃതം ആചരിക്കുന്നവരേയും ‍ കണ്ടേക്കാം, പക്ഷെ പൊതു സമൂഹം കാംക്ഷിക്കുന്നത് ബഹുസ്വര ലൈംഗികതയാണ് എന്നാണ് എനിക്ക് മനസ്സിലായത്‌.

              കടലോരക്കാഴ്ച്ചകള്‍ പേടിച്ചു കുടുംബത്തോടൊപ്പം കടപ്പുറത്തേക്ക് ഇറങ്ങാതിരിക്കാന്‍ മുതലാളി ശ്രദ്ധിക്കാറുണ്ട്. സൂര്യ സ്നാനം നടത്തുന്ന സ്ത്രീകള്‍ അരയില്‍ ചരട് പോലുള്ള ജട്ടി മാതമേ ധരിക്കുകയുള്ളൂ. അവരുടെ നാണം (അങ്ങനെയൊന്നുള്ളവര്ക്ക്) കോണക വട്ടത്തില്‍ ഒതുങ്ങുന്നു. അത് അഴിച്ചു വെക്കുമ്പോള്‍ മാത്രമേ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നു പോലും അവര്‍ കര്യമാക്കുകയുള്ളൂ. ഇങ്ങനെ പറയുമ്പോള്‍ ഇവരെല്ലാം മോശക്കാരെന്ന് ധരിക്കേണ്ട, സമൂഹത്തിലെ ഉന്നതരും മാന്യന്മാരും തന്നെയാണ് ഇങ്ങനെ കടപ്പുറങ്ങള്ക്ക് കാഴ്ചയൊരുക്കുന്നത് എന്നത് സമൂഹത്തിന്‍റെ നിലപാട് വ്യക്തമാക്കുന്നു.


ഒരു സാധാരണ കടലോര കാഴ്ചയുടെ ഏറ്റവും മാന്യമായ രൂപം.


               മക്കളെ യൂറോപ്പില്‍ പഠിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന  രക്ഷിതാക്കള്‍ ഇതൊക്കെ ഒന്ന് ഓര്‍ക്കുന്നത് നന്ന്. അതി ഭീകരമായ ഈ ലൈംഗിക അരജകത്വത്തെ കുറിച്ച് കേള്ക്കാന്‍ രസം തോന്നുമെങ്കിലും സ്വന്തം മക്കള്‍ പെട്ടുപോകുന്നത് അത്ര രസകരമായിരിക്കില്ലല്ലോ...

45 comments:

 1. ജിദ്ദ മലയാളം ബ്ലോഗേര്‍സ് ‍ മീറ്റിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ പെട്ട് കഴിഞ്ഞ ആഴ്ച പോസ്റ്റു ചെയ്യാന്‍ കഴിയാതെ നേരം വൈകിയതാണ്. എഴുതിയ കാര്യങ്ങളെയും അതിനുപയോഗിച്ച ഭാഷയെയും കുറിച്ച് വളരെ ആകുലതയുണ്ട്.

  ReplyDelete
 2. യൂറോപ്യൻ സംസ്ക്കാരത്തിന്റെ ദുർഗന്ധം വമിക്കുന്ന ഈ അവസ്ഥതന്നെയാണു നമ്മുടെ നാടിനേയും ഗ്രസിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം ‘സ്വാതന്ത്ര്യത്തിന്റെ’ അപര്യാപ്തതയാണുപോലും ഇന്ത്യയിൽ നടക്കുന്ന ലൈംഗികാതിക്രമണങ്ങളുടെ കാരണമെന്നുകൂടി നമ്മുടെ നാട്ടിലെ ചില ‘സംസ്കാര സമ്പന്നർ’ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു............

  ആശംസകൾ!

  ReplyDelete
 3. വളരെ നന്നായി എഴുതി സലീമ്ക്കാ ...ഒരു വിഷയം എഴുതുമ്പോള്‍ അതിന്റെ എല്ലാ വശങ്ങളും എഴുതണം ..സാധാരണ ഇത് പോലെയുള്ള വിഷയങ്ങള്‍ എല്ലാവരും വിട്ടു കളയാറാ പതിവ്.ഒരു സ്ഥലത്തെ പറ്റിയോ സംസ്ക്കാരത്തെ പറ്റിയോ പറയുമ്പോള്‍ അതിന്റെ നല്ലതും ചീത്തയും എല്ലാം പറയണം ......സ്പയിന്‍ കലക്കി കുടിച്ചു അല്ലെ ......

  ഇനിയും വരട്ടെ...സ്പയിന്‍ വിശേഷങ്ങള്‍ .....

  ReplyDelete
 4. ഇതുപോലുള്ള കടലോരക്കാഴ്ചകൾ കേരളത്തിലെ എന്റെ ഗ്രാമത്തിനു സമീപത്തുള്ള തീരത്ത് ഉല്ലസിക്കാൻ വരുന്ന ടൂറിസ്റ്റുകളുടെത്, എന്റെ ക്യാമറയിൽ ഉണ്ട്. ബ്ലോഗിൽ പോസ്റ്റാൻ പറ്റില്ല എന്ന് മാത്രം. ഇനി ഏതാനും വർഷം കഴിഞ്ഞാൽ മലയാളികളും അതേ അവസ്ഥയിലാവും.

  ReplyDelete
 5. ഇംഗ്ലീഷ് സിനിമകളിലൂടെ ഇത് എനിക്ക് പരിചിതമാണ്. പുതു തലമുറ ഇതിനെ സ്വാതന്ത്ര്യം എന്ന് വിളിക്കുമ്പോഴും മുതിര്‍ന്നവര്‍ കുടുംബം എന്നതിലേക്ക് തിരിച്ചുപോകാനാണ് ആഗ്രഹിക്കുന്നത്. അത് നടക്കില്ല എന്നത് വേറെ കാര്യം ..

  ReplyDelete
 6. ഓരോ നാടിനും ഓരോ സംസ്കാരം ഉണ്ട്. ഉണ്ടാവണം .അത് മറ്റുള്ളവരില്‍ അവജ്ഞ യോ ആദരവോ ഉണ്ടാക്കുന്നതും സ്വാഭാവികം . നമ്മുടെ സദാചാരത്തിന്റെയും സാമൂഹ്യബോധത്തിന്റെയും അളവുകോലുകള്‍ കൊണ്ട് നാം ചിലത് അളക്കുകയും അത് അടയാളപ്പെടുതുകയും ചെയ്യുന്നു.
  യൂറോപ്പ് കാണുന്ന അയിക്കരപ്പടിക്കാരനും അയിക്കര കാണുന്ന യൂറോപ്പുകാരനും സ്വന്തം അറിവും ആര്‍ജിത സംസ്കാരവും മാത്രം ഉപയോഗിച്ച് കാര്യങ്ങള്‍ അവതരിപ്പിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ശ രികളും തെറ്റുകളും കാണുക സ്വാഭാവികം ... പടിഞ്ഞാറിന്റെ സദാചാര കാഴ്ചകള്‍ അവതരിപ്പിച്ച രീതി ഏതായാലും നന്നായി ...

  ReplyDelete
 7. @sundar raj sundar സാറിന്റെ അഭിപ്രായം എനിക്കിഷ്ട്ടമായി. സംസ്കാരത്തെ ആപേക്ഷികമായി വിലയിരുത്തുമ്പോള്‍ അബദ്ധങ്ങള്‍ സംഭവിക്കാം. പക്ഷെ, ലൈംഗികതയുടെ കാര്യത്തില്‍ യൂറോപ്പ് വെച്ച് പുലര്‍ത്തുന്ന നിലപാട് ആ രാജ്യങ്ങളെ ഇത് വരെ ഒരു മതവും സംസ്കാരവും നിര്‍വചിക്കാന്‍ ധൈര്യപ്പെടാത്ത ഒരു പതനത്തിലേക്ക് എത്തിക്കുമ്പോള്‍, നാമെന്തിനു ആ സംസ്കാരം പുല്‍കാന്‍ ഇത്ര ധൃതിപ്പെടണം എന്നെങ്കിലും നമുക്ക് ചിന്തിച്ചു കൂടെ...?

  @hafeez പറഞ്ഞ പോലെ സ്വാതന്ത്ര്യത്തിന്റെ പേരിലാണ് ഇതൊക്കെ നടക്കുന്നത്. എന്നാല്‍ എനിക്ക് മനസ്സിലായ യാഥാര്‍ത്ഥ്യം സ്ത്രീയെ മുന്തിയ വില്‍പനച്ചരക്കാക്കുന്നതില്‍ യൂറോപ്പ് വിജയിച്ചിരിക്കുന്നു എന്നതാണ്. നന്ദി ഹഫീസ്.

  @mini//മിനിടീച്ചറുടെ നാട്ടിലും ഈ സംസ്കാരം എത്തിയല്ലേ... തൈലന്ടും ബാലി ദീപും പോലെ ഒരു നാള്‍ നമ്മുടെ കടപ്പുറങ്ങളും 'വികസിതമാവുമെന്നു' ഭയപ്പെടാം...

  @faisu madeena, എല്ലാ വശങ്ങളും എഴുതുക എന്നത് തന്നെയാണ് ഈ 'ചളി പുരണ്ട' സാഹസത്തിനു എന്നെ പ്രേരിപ്പിച്ചത്. നല്ല വായനക്ക് നന്ദി ഫൈസു.

  @മുഹമ്മദ്കുഞ്ഞി വണ്ടൂര്‍, ഉത്ഘാടനത്തിനും, നമ്മുടെ നാട്ടിലെ സാംസ്‌കാരിക നായകരുടെ പൊള്ളയായ വട മുഖങ്ങള്‍ അനാവരണം ചെയ്തതിനും നന്ദി...

  ReplyDelete
 8. നന്നായി ഈ പോസ്റ്റ് ..
  സാധാരണ ഇതേ വിഷയം ഇക്കിളിപ്പെടുത്താനായി ഉപയോഗിയ്ക്കപ്പെടുമ്പോള്‍ ഒരു രക്ഷ കര്‍ത്താവിന്റെ സ്ഥാനത്ത്നിന്നെഴുതിയ ഈ എഴുത്തിന്‌ ആശംസകള്‍ ...

  ReplyDelete
 9. വളരെ ഭംഗി ആയി വിഷയത്തെ പറഞ്ഞു എന്ന് മാത്രമല്ല പടിഞ്ഞാറിന്റെ സംസ്ക്കാരം വാരി പുണരാന്‍ വെമ്പല്‍ കൊള്ളുന്ന പുത്തന്‍ പണ സംസ്ക്കാര കാര കൂരികള്‍ക്ക് ഒരു മുന്നറിയിപ്പും നല്‍കി
  പക്ഷെ എന്ത് ചെയ്യാന്‍ തിമിരം ബാധിച്ച ഉത്തരാധുനിക ജനത ഇതൊന്നും ഉള്‍കൊള്ളാന്‍ തയ്യാറാവുമെന്ന് എനിക്ക് തോന്നുന്നില്ല

  ReplyDelete
 10. യുറോപ്യന്‍ സംസ്കാരത്തിന്റെ ജീര്‍ണിച്ച മുഖം എടുത്തു കാട്ടിയ ഒരു വിവരണം.
  എല്ലാ ആശംസകളും

  ReplyDelete
 11. "...മക്കളെ യൂറോപ്പില്‍ പഠിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന രക്ഷിതാക്കള്‍ ഇതൊക്കെ ഒന്ന് ഓര്‍ക്കുന്നത് നന്ന്..."

  ReplyDelete
 12. താങ്കളുടെ ഈ പോസ്റ്റ് വളരെ ശ്രദ്ദേയം തന്നെ. സാംസ്കാരികമായ ഉന്നതി(?) പറഞ്ഞ് നടക്കുന്ന നമ്മുടെ നാട്ടിലെ സംഭവങ്ങളും പടിഞ്ഞാറന്‍ വര്‍ത്തമാനങ്ങളും സശ്രദ്ധം അപഗ്രധിച്ചാല്‍ അവര്‍ കുടുംബ ബന്ധങ്ങളെ ഏറെ ഇഷ്ടപ്പെട്ടൂ തുടങ്ങിയെന്ന് വേണം കരുതാന്‍. എന്നാല്‍ നമ്മള്‍ കൂടുതല്‍ അവരുടെ ജീവിത ശൈലിയിലേക്ക് ഊളിയിട്ടുകൊണ്ടിരിക്കുന്നു.

  ReplyDelete
 13. നല്ലൊരു പോസ്റ്റ്‌....

  ReplyDelete
 14. നല്ല ഒരു പോസ്റ്റ് തന്നെ...നമ്മുടെ നാട്ടില്‍ കപട സദാചാരികള്‍....അവിടെ സദാചാരമോ അതെന്താണ് എന്ന് പോലും അറിയാത്ത ജനങ്ങള്‍ അല്ലെ?...ലോകത്ത് നമ്മുടെ ഭാരതത്തെക്കാലും മഹത്തായ രാജ്യം ഇല്ലാ എന്ന് തന്നെ പറയാം...

  ReplyDelete
 15. യൂറോപ്പിന്റെ ജീര്‍ണ്ണിച്ച മുഖം എന്നൊക്കെ പറയാന്‍ വരട്ടെ ... യൂറോപ്യരെ സംബന്ധിച്ച് അതൊരു സാമൂഹിക ജീര്‍ണ്ണത ആണെന്ന് ഈ വായനയില്‍ നമുക്ക് തോന്നുമോ ? ജീര്‍ണ്ണതയെ നിയമവിധേയമാക്കുമോ ? അപ്പോള്‍ ജീര്‍ണ്ണത നമ്മുടെതും അവരുടെതും നിര്‍വചന വ്യത്യാസത്തില്‍ മാത്രം എന്ന് കരുതുക. നിയമ പരിരക്ഷ നല്‍കുന്ന എല്ലാം നമുക്കും എന്നല്ല ആര്‍ക്കും ധാര്‍മ്മികം എന്ന് വിളിക്കാനാവില്ല . ആധുനിക സമൂഹം എന്നൊക്കെ പറയുമ്പോള്‍ ഇതൊക്കെ അത്യാവശ്യമാണെങ്കില്‍ (ആണ് ) അത്തരം ആധുനികതയെ ഉള്‍ക്കൊള്ളാന്‍ നമുക്ക് സാധ്യമല്ല എന്ന് തന്നെ സലീമ്ക്കയുടെ വരികളിലൂടെ നമുക്ക് നല്‍കുന്ന സന്ദേശം .

  സാമൂഹിക സമത്വം എന്നത് ഏതെങ്കിലും ചിലര്‍ ( ന്യൂനപക്ഷം ) ചിന്തിക്കുന്ന , ആവശ്യപ്പെടുന്ന വൈകൃതങ്ങളെ അനുവദിച്ചു കൊടുക്കുന്ന നിയമങ്ങള്‍ എന്ന നിലയിലേക്ക് സാമൂഹിക (അ)പരിഷ്കരണം വ്യാപകമായിരിക്കുന്നു. ഇതിന്റെ കൂടെ നമ്മുടെ ഇന്ത്യയില്‍ സ്വര്‍ഗ്ഗ വിവാഹം (അങ്ങിനെ പറയാമോ എന്തോ ??) അനുവദിച്ചിരിക്കുന്നു അല്ലെങ്കില്‍ അതിനു വേണ്ടി ശ്രമം നടക്കുന്നു .... ഇതൊക്കെ സമത്വം എന്ന സുന്ദര വിവക്ഷയില്‍ ഉള്‍പ്പെടുന്നുവോ ?

  നന്ദി സലീമ്ക്കാ .... സുന്ദര കാഴ്ചകളുടെ മറുപുറം ഇത്തരം അധാര്‍മികതകള്‍ കൂടി ഉണ്ടാവും എന്ന ആശയം / അനുഭവം പങ്കു വെച്ചതിനു ...

  ReplyDelete
 16. യൂറോപ്യന്‍ സംസ്കാരം നമ്മുടെ നാട്ടിലും എത്തിയെന്നതിനു നമ്മുടെ സ്കൂളുകളില്‍ ഒന്ന് കണ്ണോടിച്ചാല്‍ മതി.
  എല്‍ കെ ജി മുതല്‍ കുട്ടികള്‍ക്ക്‌ "ലൈന്‍" ഉണ്ട്.
  ഇതില്ലാതവര്‍ക്ക് ഉള്ളവര്‍ ഉണ്ടാക്കിക്കൊടുക്കുന്നു.
  ഈ ബോയ്‌ ഫ്രെണ്ട് ,ഗേള്‍ഫ്രെണ്ട് സംസ്കാരം അധ്യാപകര്‍ ഗൌനിക്കുന്നെയില്ല എന്നതാണ് ദു:ഖകരം.

  ReplyDelete
 17. വ്യത്യസ്തമായ വീക്ഷണകോണിലൂടെ യൂറോപ്യന്‍ സംസ്കാരത്തിന്റെ ജീര്‍ണമുഖം അവതരിപ്പിച്ചത് നന്നായി.
  മീഡിയകളിലൂടെയുള്ള സാംസ്കാരിക അധിനിവേശം ആ സംസ്കാരം നമ്മുടെ നാട്ടിലേക്കും പകരുകയാണ് എന്നത് ആകുലപ്പെടുത്തുന്ന ഒരു സത്യമാണ്. ദൈവം കാക്കട്ടെ.

  ReplyDelete
 18. അല്ല, ഇത് എന്തിനുള്ള പുറപ്പാടാ...

  ReplyDelete
 19. ഒരു അന്തസുള്ള സംസ്കാരത്തിലേക്കുള്ള പ്രചോദനം ആയിരിക്കട്ടെ ഈ കുറിപ്പ്.

  ReplyDelete
 20. സംസ്കാര ശൂന്യത എന്ന് നാം പറയുമ്പോള്‍ ,പുതു തലമുറക്ക് ഇതാണ് പോലും സംസ്കാരം..
  എന്നാല്‍ ഇപ്പോ യൂറോപ്പില്‍ മാത്രമല്ല ഇന്ത്യയിലെ കേരളത്തിലും നമുക്ക് കാണം ഇതി സമാനമായി ചിലതെക്കെ..... എറണാകുളം ഫോര്‍ട്ട് കൊച്ചിയിലും മറൈന്‍ ഡ്രൈവിലും ഒന്നു പോയി നോക്കൂ ....
  നന്നായി എഴുതി എന്ന് പറയാതിരിക്കാന്‍ വയ്യ...വീണ്ടും വായിക്കാന്‍ തൊന്നും

  ReplyDelete
 21. അവസാനം ഈയൊരു പോസ്റ്റും കൂടി ആയപ്പോള്‍ മനസ്സ് നിറഞ്ഞു. ഇത് നിശ്ചയമായും ഒരു നാശത്തിന്‍റെ വക്ക് പോലെ തോന്നിക്കുന്നു. ഏതായാലും സൃഷ്ടാവിന് നിയന്ത്രിക്കാന്‍ പറ്റാത്തതായി ഒന്നുമില്ലല്ലോ. വരട്ടെ, കണ്ടു മനസ്സിലാക്കാം.

  ReplyDelete
 22. യൂറോപ്യന്‍ സംസ്കാരം വളരെ നന്നായി എഴുതി.

  ReplyDelete
 23. കാഴ്ചകളെ അതെ രീതിയില്‍ അവതരിപ്പിക്കുമ്പോഴേ യാത്ര കുറിപ്പുകളും പൂര്‍ത്തിയാകൂ. അങ്ങിനെ നോക്കുമ്പോള്‍ ആ ധര്‍മ്മം ഇവിടെ നിറവേറ്റിയിട്ടുണ്ട്. അവരുടെ സംസ്കാരം എന്തായാലും അത് നമ്മള്‍ എങ്ങിനെ കാണുന്നു എന്നത് തന്നെയാണ് ചോദ്യം.
  ഈ ഭാഗം കൂടുതല്‍ ഇഷ്ടപ്പെട്ടു. ധീരമായ സമീപനം.

  ReplyDelete
 24. ഈ പോസ്റ്റും പതിവ് പോലെ നല്ല മികവു പുലര്‍ത്തി. നമ്മള്‍ ധാര്‍മികതയില്‍ മുന്നിലാണ് എന്നൊക്കെ അഭിമാനിക്കുമ്പോഴും, മനുഷ്യാവകാശങ്ങള്‍ പരിഗണിക്കുന്ന കാര്യത്തില്‍ യൂറോപ്യന്സിനെക്കാള്‍ നമ്മള്‍ പലപ്പോഴും പരിതാപകരം വിധം താഴെയാണ് എന്ന് കാണുന്നു. നമ്മുടെ എല്ലാ പൊള്ളത്തരങ്ങളും ഇവിടെ തകര്‍ന്നു വീഴുന്നു. അവനവന്‍ ജോലി ചെയ്യുന്ന ഒരു കമ്പനിയില്‍ മാനേജര്‍ ആയി ഒരു സ്വെദേശിയാണോ നല്ലത് അതോ ഒരു യൂരോപ്യന്‍ ആണോ നല്ലത് എന്ന ചോദ്യം സ്വയം ചോദിക്കുമ്പോള്‍ ഉത്തരങ്ങള്‍ കിട്ടുന്നതാണ്.

  ReplyDelete
 25. ബാക്കി ഭാഗത്തിനായി കാത്തിരിക്കൂകയായിരുന്നു. (മറ്റൊരു ഭംഗിവാക്കിന്റെ ആവശ്യമില്ല.)

  ReplyDelete
 26. പടിഞ്ഞാറിന്റെ എല്ലാ മുഖങ്ങളും കാണിച്ചു തന്നുവല്ലോ. സംസ്ക്കാര ശൂന്യതയെ എന്തിന്റെ പേരിലായാലും അനുകരിക്കുന്നത് നമുക്ക് യോജിക്കാന്‍ ആവില്ല. പടിഞ്ഞാറിന്റെ അരാജകത്വം കേരളത്തിലും ഇന്ത്യയിലും വ്യാപിക്കാന്‍ അധികം കാലം കാത്തിരിക്കേണ്ടി വരില്ല. ദൈവം നമ്മളെ കാത്തു രക്ഷിക്കട്ടെ........

  ReplyDelete
 27. @അജേഷ് ചന്ദ്രന്‍ ബി സി, അതെ, സ്വന്തം മക്കളെയും കൊണ്ട് അവിടെ താമസിക്കുന്നത് എനിക്ക് ആലോചിക്കാനേ വയ്യ....ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാന്‍ പറയുന്നു “മേരാ ഭാരത മഹാന്‍” എന്ന്.

  @ayyopavam, കാരക്കൂരികള്‍ കൊണ്ട് പഠിച്ചോളും അല്ലെ കൊമ്ബാ...

  @ismail chemmad, ആ വൃത്തിയുള്ള തെരുവിലും ജീര്ണ്ത എനിക്ക് നന്നായി അനുഭവപ്പെട്ടു, അവിടെ ജീവിക്കുന്നവര്ക്ക് അതൊക്കെ സമരസപ്പെട്ടു പോവാന്‍ സാധിക്കുമായിരിക്കും...

  @മുജീബ് റഹ്‌മാന്‍ ചെങ്ങര, മക്കളെ പാശ്ചാത്യന്‍ വിദ്യാഭ്യാസം കൊടുക്കുന്നതിനു ഞാന്‍ എതിരല്ല. അത് വളരെ രിസ്കിയാണ് എന്നെ പറയുന്നുള്ളൂ...എല്ലാ പാശ്ചാത്യ രാജ്യങ്ങളും ഒരു പോലെ ആവണമെന്നും ഇല്ല..

  @ഫിയൊനിക്സ് രണ്ടു വാക്കില്‍ പറഞ്ഞ കാര്യമാണ് ഞാന്‍ എന്റെ പോസ്റ്റിലൂടെ പറയാന്‍ ശ്രമിച്ചത്‌. നമുക്ക് നല്ലത് ഇവിടെത്തെ സംസ്കാരം എന്നെങ്കിലും സമ്മതിച്ചു കൂടെ അല്ലെ...

  @Naushu, വരവിനു നന്ദി.

  ReplyDelete
 28. @ആചാര്യന്, സദാചാരമോ, അതെന്താ എന്ന് ചോദിയ്ക്കാന്‍ ആളില്ലാത്ത സ്ഥലം...നല്ല നിര്വചനം!

  @Sameer Thikkodi, "ആധുനിക സമൂഹം എന്നൊക്കെ പറയുമ്പോള്‍ ഇതൊക്കെ അത്യാവശ്യമാണെങ്കില്‍ (ആണ് ) അത്തരം ആധുനികതയെ ഉള്‍ക്കൊള്ളാന്‍ നമുക്ക് സാധ്യമല്ല എന്ന് തന്നെ സലീമ്ക്കയുടെ വരികളിലൂടെ നമുക്ക് നല്‍കുന്ന സന്ദേശം "..ഇതിനു എന്റെ ഒപ്പ്...

  @~ex-pravasini,അതെ നമ്മുടെ ലക്‌ഷ്യം ഒരു പാശ്ചാത്യ സമൂഹ സൃഷ്ടിയാവുമ്പോള്‍ എല്‍.കെ.ജി. തന്നെയാണ് വിളനിലമാക്കാന്‍ പറ്റിയ സ്ഥലം...കേള്ക്കു മ്പോള്‍ പേടി തോന്നുന്നു...

  @തെച്ചിക്കോടന്, അതെ ശംസുക്ക, രാഷ്ട്രീയ അധിനിവേശം നടക്കാതെ വരുമ്പോള്‍ സാംസ്കാരിക അധിനിവേശം തന്നെയാണ് അവരുടെ രീതി.....

  @Akbar, ചോദ്യം യൂറോപ്പിനോടാവുമെന്നു കരുതുന്നു...ഹി ഹി ഹി...!

  @നാമൂസ് ആശംസിച്ച പോലെ ആശിക്കാം അല്ലെ...

  @JITHU, അങ്ങോട്ട്‌ നോക്കേണ്ട...!

  @ഷാജു അത്താണിക്കല്,കേരളം പോവുന്നത് ഞാന്‍ പറഞ്ഞ ‘കോണക’ സംസ്കാരത്തിലെക്കാണ്... തടയെണ്ടവര്‍ പക്ഷേ വീണ വായിക്കുകയാണ്...നല്ല വായനക്ക് നന്ദി!

  ReplyDelete
 29. വളരെയേറെ ചിന്തിപ്പിക്കുന്ന ഒരു വിഷയം ആണ് താങ്കള്‍ അവതരിപ്പിചിരിക്കുനത്. താങ്കള്‍ പറഞ്ഞത് 60 % ശരിയാണ്, പക്ഷെ യൂറോപ്പില്‍ എല്ലാവരും അങ്ങനെയാണെന്ന് കരുതാന്‍ വയ്യ. കഴിഞ്ഞ 5 വര്‍ഷമായി UK യില്‍ പല സ്ഥലത്തും താമസിച്ചതില്‍ നിന്നും മനസിലാക്കിയത്, താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ എവിടെ വ്യപകംയിട്ടു ചില പതിറ്റാണ്ടുകള്‍ മാത്രമേ ആയിട്ടുള്ളൂ. എനിക്കൊപ്പം ജോലി ചെയ്യുന്നവരും, ഞാന്‍ അറിയുന്നവരും ആയ പല ആള്‍ക്കാരും 20 -30 വര്‍ഷമായി അവരുടെ ആദ്യത്തെ വിവാഹ ബന്ധം തുടരുന്നു. താങ്കള്‍ വലിയ സിറ്റിയില്‍ പോയ അറിവ് മാത്രം വെച്ച് എല്ലാവരും അങ്ങനെയാണെന്ന് കരുതരുത്. ഇതിനെക്കാള്‍ വൃത്തികെട്ട പല കാര്യങ്ങളും നമ്മുടെ നാട്ടില്‍ നടക്കുനുണ്ട് പക്ഷെ രഹസ്യം ആയി എന്ന് മാത്രം.
  പിന്നെ നമ്മള്‍ വിദേശിയരെ കണ്ടു പഠിച്ചത് കൊണ്ട് ആണെങ്ങില്‍, ചീത്തയായതു മാത്രം എന്ദിനാണ് തിരഞ്ഞെടുക്കുന്നത്, അവരുടെ പല നല്ല കാര്യങ്ങളും മനപൂര്‍വം ഒഴിവക്കുന്നതാണോ ? അതോ നമ്മുടെ പിടിപ്പുകെടുകള്‍ മറ്റൊരാളിന്റെ തലയില്‍ കെട്ടി വെക്കുന്നതാണോ ?

  ReplyDelete
 30. ...മക്കളെ യൂറോപ്പില്‍ പഠിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന രക്ഷിതാക്കള്‍ ഇതൊക്കെ ഒന്ന് ഓര്‍ക്കുന്നത് നന്ന്...

  ...മക്കളെ ബാംഗ്ലൂര്‍ പഠിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന രക്ഷിതാക്കള്‍ ഇതൊക്കെ ഒന്ന് ഓര്‍ക്കുന്നത് നന്ന്...
  എന്റെ അനുഭവം അങ്ങനെയാണ് ....... അതുകൊണ്ട് മക്കളെ എങ്ങനെ രക്ഷിതാക്കള്‍ വളര്‍ത്തുന്നു എന്നതും ഇതിനോടപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്

  ReplyDelete
 31. @Shukoor, അതെ, ഇനി ദൈവിക ശിക്ഷ കാത്തു കഴിയാം...അവര്ക്കും നമുക്കും..!

  @റിയാസ് (മിഴിനീര്‍ത്തുള്ളി), ഇതിലും നന്നായി എഴുതിയാല്‍ നിങ്ങള്‍ തല്ലും എന്ന് പേടിച്ചാണ് നിര്ത്തി യത്..

  @ചെറുവാടി, യാത്ര വിവരണ ധര്മംര നിര്വ്ഹിക്കാനാണ് ഞാന്‍ അധികവും ശ്രമിച്ചത്‌. തെറ്റും ശരിയും എന്നോ വ്യക്തമാണല്ലോ..

  @Salam, യൂറോപ്പ്യന്മാഒരെ എന്നല്ല ആരെയും അടിച്ചക്ഷേപിക്കുന്നത് ശരിയല്ല. സദാചാര വിഷയം ഒഴിച്ച് നിര്ത്തി യാല്‍ അവര്‍ പല കാര്യത്തിലും നമ്മെക്കാള്‍ കേമന്മാര്‍ ആണെന്ന് ഈ ലേഖകന്‍ തന്നെ എഴുതിയിട്ടുണ്ട്.

  @moideen angadimugar,ടെന്ഷന്‍ ഉള്ള ഭാഗം കഴിഞ്ഞ ആശ്വാസത്തിലാണ് ആണ്... ഇനിയും തുടരാം..എപ്പോഴും നല്കുന്ന പിന്തുണയ്ക്ക് നന്ദി.

  @elayoden,ഞാന്‍ കണ്ട പരിമിതമായ സ്ഥലങ്ങളില്‍ നിന്നും യൂറോപ്പിനെ വായിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തിയത്...നമുക്ക് നല്ലത് നമ്മുടെ സംസ്കാരം തന്നെയാണ് എന്നാണ് എന്റെ കണ്ടത്തെലുകളുടെ അകത്തുക.

  @Anonymous, ആയത് മുഖത്ത് നോക്കി കാര്യം പറയാനുള്ള മടി കൊണ്ടാവും..അതിന്റെയൊന്നും ആവശ്യമില്ല..എന്ത് അഭിപ്രായവും ആര്ക്കും പറയാം...
  താങ്കളുടെ അനുഭവം പങ്കു വെച്ച സുഹൃത്തുക്കള്‍ വേറെയുമുണ്ട്. മാത്രമല്ല, പൌരസ്ത്യ മതസമൂഹങ്ങള്‍ ശക്തമായി നിലകൊള്ളുന്ന യുകെ, ഓസ്ട്രേലിയ, യൂ.എസ് എന്നിവിടങ്ങളില്‍ നിന്നും വിഭിന്നമാണ് ബാക്കി രാജ്യങ്ങള്‍ എന്നാണ് ഞാന്‍ അനുമാനിക്കുന്നത്. എന്റെ ലേഖനത്തില്‍ ആദ്യ വരികളില്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്, വിവാഹേതര ലൈംഗികതക്ക് നിയമ സാധുത നല്കി്യതാണ് ഞാന്‍ കാര്യമായി വിമര്ശികച്ചത് എന്ന്. ഇന്ത്യയില്‍ എന്തൊക്കെ നടക്കുന്ടെന്കിലും അതിനൊന്നും നിയമ പരിരക്ഷയില്ലല്ലോ. പേടിച്ചു തെറ്റാണെന്ന പൂര്ണക ബോധ്യത്തോടെ ഒരു കാര്യം ചെയ്യുന്നതും പേടിയില്ലാതെ മനക്ഷാക്ഷി കുത്തില്ലാതെ ചെയ്യുന്നതും തമ്മില്‍, ‘അനോണി’യായി കമ്മന്ടു അടിക്കുന്നതും പേര് വെച്ച് അടിക്കുന്നതും തമ്മിലുള്ള അത്ര വ്യത്യാസമുണ്ട്..!

  ബന്ഗ്ലൂരിലും ഡല്ഹി്യിലും നാട്ടിലും ആണെന്കിലും മക്കളെ നന്നായി വളര്ത്തേ ണ്ടത് രക്ഷിതാക്കള്‍ തന്നെയാണ്. അത് ഇതിനോട് ചേര്ത്ത് വായിക്കേണ്ട സംഗതി തന്നെ. പക്ഷെ ഇതിനെ യൂറോപ്പുമായി തുലനം ചെയ്യുന്നതില്‍ ഞാന്‍ വിയോജിക്കുന്നു. അഭിപ്രായത്തിന് നന്ദി. ഇത്തരം ചര്ച്ചനകള്‍ ഒക്കെ തന്നെയാണ് നമ്മുടെ ലക്ഷ്യവും..നന്ദി..

  ReplyDelete
 32. നമുടെ നാട്ടില്‍ പരസ്സ്യമായി ചുമ്പിക്കാന്‍ പാടില്ല, പക്ഷേ മൂത്രമൊഴിക്കാം...
  യൂറോപ്പില്‍ പരസ്സ്യമായി ചുമ്പിക്കാം, പക്ഷേ മൂത്രമൊഴിക്കാന്‍ പാടില്ല....
  ഈ ഒരു തമാശ എവിടെയോ കേട്ടത് മനസ്സിലേക്കോടിവന്നു... നന്നയിട്ടുണ്ട്...

  ReplyDelete
 33. വളരെയേറെ ചിന്തിപ്പിക്കുന്ന ഒരു വിഷയം ആണ് താങ്കള്‍ അവതരിപ്പിചിരിക്കുനത്.സൃഷ്ടാവിന് നിയന്ത്രിക്കാന്‍ പറ്റാത്തതായി ഒന്നുമില്ലല്ലോ. ദൈവം നമ്മളെ കാത്തു രക്ഷിക്കട്ടെ........ യൂറോപ്യന്‍ സംസ്കാരം വളരെ നന്നായി എഴുതി.

  ReplyDelete
 34. @തിരിച്ചിലാന്,തമാശയല്ല സത്യം തന്നെയാ...നമ്മുടെ നാട്ടില് പൊതു സ്ഥലത്ത് മൂത്രമൊഴിക്കുന്ന അതേ ലാഘവത്തോടെ യൂറോപ്പില്‍ ചുംബിക്കാം...തമാശക്ക് പ്രത്യേകം നന്ദി..!

  @SAJAD, നല്ല വായനക്ക് നന്ദി....

  ReplyDelete
 35. Saleem Bhai,
  You have written it in a very flowing language. Kerala Tourism will bring these scenes inhouse shortly.

  Special Economic Zones are bypassing the rules of the land.

  Similar is the case with Touristic cities like Sharm El Shaik in Egypt. The rule of the land unofficially relaxed there........for Eastern Europeans to make the Sun bathing.

  When words like Free Trade, WTO, SEZ, etc. are spread.......the European vulgarity will spread along with it.

  Sorry : I am from Kerala.....the land where Saumya lived!!!!

  ReplyDelete
 36. മനോഹരമായ എണ്ണച്ചായ ചിത്രത്തിനു കുറുകെ
  കറുകറുത്ത ടാറു കൊണ്ടു വരച്ചു വൃത്തി കേടാ
  ക്കിയതു പോലെയാണു് ടു പീസ് അണിഞ്ഞ
  പെണ്ണുങ്ങളുടെ ഓക്കാനം ഉണ്ടാക്കുന്ന വേഷം.
  ഓജസ്സാര്‍ന്ന എഴുത്ത്.ശിലാ യുഗത്തിലേക്കു
  വേഷത്തിലെങ്കിലും തിരികെ പോകുന്ന ആധു
  നിക പ്രാകൃതരെ ഇനിയും തുറന്നു കാട്ടുക

  ReplyDelete
 37. സഹൊദരാ... നന്ദായി...അക്ഷരപ്പിശചിന്റെ ശല്ല്യം ഒഴിച്ചാൽ.. നല്ല ഒരു ജീവിതയാത്ര... പിന്നെ നമ്മുടെ നാടും ഇപ്പൊൾ ഏതാണ്ട് ഇങ്ങനെയൊക്കെ ആയിത്തുടങ്ങി.. ലെസ്ബിയനിസവും,പുരുഷവർഗ്ഗരതിയും കടങ്കഥകളകുന്നൂ..തങ്കൾക്ക് എല്ലാഭാവുകങ്ങളും.... chandunair.blogspot.com

  ReplyDelete
 38. @ചന്തു നായർ,ആരഭി, അങ്ങയെ പോലുള്ള ഒരു സകല കലാ വല്ലഭനും നിര്മാാതാവും ഒക്കെയായ ഒരാളുടെ വരവും അഭിപ്രായവും എന്നെ സന്തോഷിപ്പിക്കുന്നു. നമ്മുടെ നാട്ടില്‍ നിന്നുമുള്ള വാര്ത്തുകള്‍ പാശ്ചാത്യരെ പോലും അതിശയിപ്പിക്കുന തലത്തിലേക്ക് നീങ്ങുകയാണ്.
  അക്ഷരത്തെറ്റുകള്‍ ഏതൊക്കെ എന്ന് കാണിച്ചു തന്നാല്‍ തിരുത്തുന്നതാണ്... നന്ദി.!

  @ജയിംസ് സണ്ണി പാറ്റൂര്‍, അതെ ശിലായുഗത്തിലെ പ്രാകൃത മനുഷ്യരാണ് ആധുനിക മനുഷ്യന്റെ വസ്ത്രധാരണ രീതി നമ്മെ ഓര്മി പ്പിക്കുന്നത്. നന്ദി.

  @Abdul Lathief, I agree that Kerela tourism is more or less taking us to this sun bathing culture. Thailand and Indonesia (bali) are also to be added to the category of Sharm El Shaik in Egypt. Vulgarity is the way of life in these regions, they are trying to be a cut and paste copy of European civilization.

  ReplyDelete
 39. ഏത് ഉലകത്തിൽ വീണാലും പൂച്ചയെപോലെ ബാലൻസ് ചെയ്ത് വീണാൽ രക്ഷ.

  ധാർമ്മിക ബോധങ്ങളിലല്ലാതെ ആർക്കും എവിടെയും ബാലൻസ് ചെയ്ത് ജീവിക്കാനൊക്കില്ല.

  ReplyDelete
 40. ഏത് ഉലകത്തിൽ വീണാലും പൂച്ചയെപോലെ ബാലൻസ് ചെയ്ത് വീണാൽ രക്ഷ.
  പക്ഷെ എല്ലാവരും പൂച്ചകളല്ലല്ലോ...?

  ReplyDelete
 41. first time here.......മികച്ച അവതരണം

  ReplyDelete
 42. ഈ ലേഖനം ജോറായിട്ടുണ്ട് ട്ടാ...

  (ഇങ്ങള്‍ എന്താണ് കോയാ വല്യ ബ്ലോഗ്‌ മുതലാളി ആയ പവരാ...?ഞങ്ങള്‍ പാവങ്ങളുടെ ബ്ലോഗിലെക്കൊന്നും തിരിഞ്ഞ് നോക്കുന്നില്ല...)

  ReplyDelete
 43. @Jazmikkutty, ഞമ്മള് ഇവിടെ ബല്യൊരു ബ്ലോഗ്‌ മീറ്റ് നടത്തി. അയ്ന്റെ തിരക്ക് കാരണം സ്വന്തം ബ്ലോഗിലേക്ക് പോലും തിരിഞ്ഞു നോക്കിയിട്ട് കുറെ നാളായി. അപ്പം കോയനെ ഒര്മയുണ്ടല്ലേ......നന്ദി...ഇനി അവിടെയൊക്കെ വരാം...!

  @Anees Hassan,Thanks Anees bai. Pls come again!

  ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!