Wednesday, March 9, 2011

മാന്ദ്യവും വിലക്കയറ്റവും-എട്ട്

               1930കള്‍ക്ക്  ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ പിടയുന്ന യുറോപ്പിനെയാണ് എനിക്ക് ദര്‍ശിക്കാന്‍ സാധിച്ചത്. എവിടെയും തകരുന്ന ബാങ്കുകളുടെയും പപ്പരാകുന്ന സംരംഭങ്ങളുടെയും തലക്കെട്ടുകളോട് കൂടിയ വാര്‍ത്തകള്‍. ടൂറിസ്റ്റുകളുടെ കുറവ് മൂലമുണ്ടായ വേവലാതി ചോര  വാര്‍ന്ന  വെളുത്ത മുഖങ്ങളില്‍ നിന്നും ഞങ്ങള്‍ വായിച്ചെടുത്തു. അടഞ്ഞു കിടക്കുന്ന ഒരു പാട് കടകളും സ്ഥാപനങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളായ മര്ബിയയിലും പോര്ടോ ബനൂസിലും പുട്ടില്‍ തേങ്ങയിട്ട പോലെ ഇടയ്ക്കിടെ കാണപ്പെട്ടു. കഴിഞ്ഞ വര്ഷം മുതലാളി വന്നപ്പോള്‍ തുറന്നു പ്രവര്ത്തി്ച്ചിരുന്ന സ്ഥാപനങ്ങള്‍ പലതും പൂട്ടിയിരിക്കുന്നു. സൌദിയിലും നാട്ടിലുമൊക്കെ ഇത്രയും കണ്ണായ സ്ഥലത്ത് ഒരു തട്ടുകടക്കു വേണ്ടി ആളുകള്‍ പരക്കം പായുമ്പോള്‍ ഇവിടെ ‘Se Vende’ എന്നോ ‘se Aquila’ എന്നോ പരസ്യം ഇട്ടിരിക്കുന്നു. ‘Se Vende’ എന്നാല്‍ 'വില്‍പനക്ക്' എന്നും ‘Se Aquila’ എന്നാല്‍ 'വാടകക്ക്' എന്നുമാണ് അര്ഥം. (അറിയാവുന്ന സ്പാനിഷ്‌ വാക്കുകള്‍ നിങ്ങള്ക്ക് മുന്നില്‍ വിളംബാതിരിക്കണോ..?). ഒരു പരസ്യവും കൂടാതെ പൂട്ടിപ്പോയവരും നിരവധി. യൂറോപ്പില്‍ സാധാരണയായി തിരക്ക് കാണപ്പെടുന്ന ബാറുകളിലും റെസ്റ്റോറന്റ്കളിലും ഹോട്ടലുകളിലും പഞ്ഞ കാലത്തെ ഓര്മി്പ്പിച്ചു കൊണ്ട് ഹാജര്‍ നില വളരെ മോശം. റോഡിലൂടെ പോവുന്നവരെ ആകര്‍ഷിക്കാന്‍ സുന്ദരികളെ നിര്ത്തി വല വീശിക്കൊണ്ടിരിക്കുന്ന കാഴ്ചകള്‍ പോലും കാണാനിടയായി. പണിയില്ലാതെ വടക്ക് നോക്കികളായി നടക്കുന്നവരെ കൊണ്ട് റോഡുകളും പാര്‍ക്കുകളും നിറഞ്ഞ അവസ്ഥ. മാന്ദ്യം സ്പെയിനിനെ നന്നായി തളര്ത്തിയിരിക്കുന്നു. കാരണം ഇറ്റലിയില്‍ ഇതേ കാലയളവില്‍ പോയപ്പോള്‍ കണ്ട ഹോട്ടലുകളും അങ്ങാടികളും നല്‍കിയ തിരക്ക് പിടിച്ച കാഴ്ചകള്‍ അല്ല ഇവിടെയുള്ളത്. അതിനു കാരണം എന്റെ ഇറ്റാലിയന്‍ സുഹൃത്ത് ഫാബിയോ പഗനോണി പറഞ്ഞത്‌, ഇറ്റലിക്കാര്‍ സ്പെയിന്കാരെ അപേക്ഷിച്ചു സമ്പാദ്യ ശീലം കൂടുതല്‍ ഉള്ളവരാണെന്നാണ്. പിശുക്കന്മാര്‍ എന്നും അര്‍ഥം വെക്കാം.


ശ്മശാന മൂകത: എല്‍ഫര്ട്ടെ  ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, മാര്ബിയ.

              ഇതൊക്കെയാണ് സ്ഥിതിയെങ്കിലും സാധനങ്ങളുടെ വിലക്ക് യാതൊരു തരത്തിലുള്ള മാന്ദ്യവും ബാധിച്ചതായി കണ്ടില്ല. എന്റെ കിടക്ക മുന്നൂറു യൂറോക്ക് വാങ്ങിയത് ഓര്മിക്കുമല്ലോ. ഞാന്‍ എത്തിയതിന്റെ പിറ്റേന്ന് സ്വന്തമായി ഒരു സ്പാനിഷ് സിംകാര്‍ഡ് വാങ്ങാന്‍ പോയി. (+34693716639 എന്ന ഈ നമ്പര്‍ ഇപ്പോള്‍ നിലവില്‍ ഇല്ലെന്ന സ്പാനിഷ്‌ കേള്‍ക്കാന്‍ ഒന്ന് വിളിച്ചു നോക്കിയാല്‍ മതി). പുതിയ കമ്പനിയായ “Mas Movil” ന്റെ പത്തു യുറോ കാര്‍ഡില്‍ നിന്നും ബീടരെ വിളിക്കാന്‍ നോക്കിയപ്പോള്‍ മുടിഞ്ഞ റേറ്റ്. ഇന്നത്തെ പോലെ നെറ്റ് കോളുകള്‍ സജീവമല്ലാതിരുന്നതിനാല്‍ ഞാന്‍ പിന്നീടൊന്നും ചിന്തിച്ചില്ല. ഫണം ഫുല്ലാക്കിയ ഫാര്യയോടു സൗദിയില്‍ നിന്നും ഇങ്ങോട്ട് വിളിപ്പിച്ചു സംസാരിച്ചു. ഇയാള് യുറോപ്പിലെക്കെന്നും പറഞ്ഞു ഏതു കോപ്പിലെക്കാണ് പോയത് എന്ന് അവള് ചോദിക്കാതെ തന്നെ ചോദിക്കുന്നത് എനിക്ക് മനസ്സിലായി. എന്നാല്‍ ഇന്ത്യയിലേക്ക് നിരക്ക് കുറവാണ്. നമ്മുടെ നാടിന്‍റെ വാര്‍ത്താവിനിമയ രംഗത്തുള്ള പുരോഗതിയുടെ ഗുണഫലം ലോകത്ത് എവിടെ നിന്നുമുള്ള കുറഞ്ഞ ഫോണ്‍ നിരക്കിലൂടെ പ്രവാസികള്‍ അനുഭവിക്കുന്ന വിവരം ഞാന്‍ ഇവിടെ പങ്കുവെക്കട്ടെ. അവസാനം മുതലാളിയുടെ റോമിംഗ് സൌകര്യമുള്ള സൗദി മൊബൈല്‍ ഉപയോഗിച്ച്  കുടുംബം, സുഹൃത്തുക്കള്‍ തുടങ്ങിയവരെ കൂടി വിളിച്ചു തരിപ്പ് തീര്‍ത്തു. ബ്ലോഗില്‍ സജീവമല്ലാതിരുന്ന കാലത്ത് നാലാളെ ഞാന്‍ യുറോപ്പില്‍ എത്തിയ വിവരം അറിയിക്കാന്‍ അതല്ലാതെ മാര്‍ഗമുണ്ടായിരുന്നില്ല. ഞാന്‍ ഇറ്റലിയില്‍ ആയിരുന്നപ്പോള്‍ എന്റെ സുഹൃത്ത്‌ സുരേഷിന്റെ മൊബൈലില്‍ നിന്നും നാട്ടിലേക്ക് വിളിച്ചിരുന്നു. ചുരുങ്ങിയ ചാര്‍ജ്‌ മാത്രമേ വരുന്നുള്ളൂ. ഉയര്‍ന്ന ചാര്‍ജ്‌ കാരണം സൌദിയിലേക്ക് അവര്‍ സ്കൈപ് വഴിയാണ് ബന്ധപ്പെടാറുള്ളത്.

യൂറോപ്പീന്നാ..എന്ത്, പുതപ്പോ...അയ്യോ, കേള്‍ക്കുന്നില്ലല്ലോ...


               ഞങ്ങളുടെ തൊട്ടടുത്ത ഗല്ലിയില്‍ തന്നെ ലാണ്ട്രി കട കണ്ടപ്പോള്‍ നാട്ടില്‍ പോവുന്നതിനു മുമ്പ് കോട്ടും സൂട്ടും ഒന്ന് അലക്കികളയാം, അതിലൂടെ മാന്ദ്യത്തിനെതിരെ എന്നാല്‍ കഴിയുന്ന ഒരു കൈ സഹായം ആയ്കോട്ടെ എന്ന ഒരു നല്ല ശമര്യാക്കാരന്റെ ചിന്തയോടെ അവിടെ പോയി നോക്കി. പാന്റ്സ് അലക്കി തേക്കാന്‍ €15 only. കോട്ടിന് പക്ഷെ ഡിസ്കൌന്റ് ഉണ്ട് കേട്ടോ, വെറും €12. അതൊക്കെ പുറത്തു തന്നെ എഴുതി വെച്ചത് കൊണ്ട് ചോദിച്ചു മാനം കെടാതെ രക്ഷപ്പെട്ടു.

അലക്കാതിരുന്നാല്‍ ആദായകരം...!

             ഒരു നേരത്തെ ഭക്ഷണം വയര്‍ അറിഞ്ഞു കഴിക്കണമെങ്കില്‍ ചുരുങ്ങിയത് ഇരുപതു യൂറോ വേണം. അതായതു 1,200 രൂപ. സൌദിയില്‍ രണ്ടു റിയാല്‍ ഉണ്ടെങ്കില്‍ ഒരു കുടുംബത്തിന് അഫ്ഘാനി ഭക്ഷണമായ ഫൂലും തമ്മീസും അല്ലെങ്കില്‍ സൌദിയുടെ സ്വന്തം ഖുബ്ബൂസും ഹലാവയും ജുബ്നയും കഴിച്ചു പശിയടക്കാം. ചോറ് വേണ്ടവര്‍ക്ക് ഏഴു റിയാല്‍ കൊണ്ട് റുബൂ കബ്സയും കിട്ടും. മലയാളി ഫുഡ്‌ ഒരാള്‍ക്ക്‌ പത്തു റിയാലില്‍ വയര് നിറച്ചുന്ണാം. സൌദിയില്‍ 50 റിയാലിന് ലഭിക്കുന്ന ജീന്‍സ് ഞാന്‍ സ്പെയിനില്‍ നിന്ന് വാങ്ങിയത് 30 യൂറോ കൊടുത്താണ്. പെട്രോളിന് നാട്ടിലെപോലെ തീപിടിച്ച വില കൊടുക്കണം. സൌദിയില്‍ 20 റിയാലിന് (250രൂപ) എന്റെ ടൊയോട്ട കാംറിയുടെ വലിയ ടാങ്ക് നിറക്കാമെങ്കില്‍ ഇവിടെ അതെ സംഖ്യക്ക് അഞ്ച് ലിറ്റര്‍ കിട്ടിയാലായി. ഇതൊക്കെ കൊണ്ടായിരിക്കണം സൌദിയില്‍ ഞങ്ങളുടെ ഫാക്ടറി തൊഴിലാളികള്‍ക്ക് 1,200 റിയാല്‍ (15,000 രൂപ) ശമ്പളം നിശ്ചയിച്ച അതെ മുതലാളി ഇവിടെ ഞങ്ങളുടെ മൊറോക്കക്കാരനായ ജോലിക്കാരന്‍ സുഹൈറിനു 1,200 യൂറോ ശമ്പളവും (75,000രൂപ), അവന്റെ ഇളയച്ചന്‍ ഷൌക്കിക്ക് ആയിരം യൂറോയും കൊടുക്കാന്‍ തീരുമാനിച്ചത്. രണ്ടു പേരും കുടുംബ സമേതം താമസിക്കുന്നത് ഞങ്ങളുടെ സാന്‍ പെട്രോയിലെ ഔട്ട്‌ ഹൌസിലും. അവരുടെ അമ്മോശനും ഞങ്ങളുടെ വക പള്ളിയുടെ ഇമാമുമായ ഷെയ്ഖ്‌ മുഫദ്ദലിനു 800 ല്‍ നിന്നും 1,000 യൂറോ ആക്കി ശമ്പളം ഉയര്‍ത്തി എന്ന് മാത്രമല്ല വര്‍ഷത്തില്‍ 6,600 റിയാല്‍ ഹൌസ് റെന്റ് ആയും കൊടുക്കുന്നു. ഇതൊക്കെ ആയിരിക്കും സൌദി ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ രാജ്യമെന്ന് മുതലാളി പറഞ്ഞതും എന്റെ ശമ്പളം രണ്ടു വര്‍ഷമായി കൂട്ടി തരാത്തതും! (രണ്ടര ലക്ഷം റിയാല്‍ കമ്പനി മാസാന്ത ശമ്പളം കൊടുക്കുന്ന മുതലാളിക്ക് അത് തികയുന്നില്ലാ എന്നുള്ളത് വേറെ കാര്യം, മേലെ പറഞ്ഞത്‌ സാധാരണക്കാരന്‍റെ കാര്യമാണ്).

                ഞങ്ങളുടെ മയോറാള്‍ അപാര്‍ട്ട്‌മെന്റ് പുതുക്കിപ്പണിയാന്‍ പാണ്ടവന്മാര്‍‍ക്ക് ഒരു  മോഹം. പണം ഉണ്ടാവുമ്പോള്‍ ഗര്‍ഭിണികളെ പോലെ ഓരോ അനാവശ്യ പൂതി തോന്നുമല്ലോ. ഉള്ളത് പുതുക്കാനും പുതുക്കിയത് വീണ്ടും പൊളിക്കാനുമൊക്കെ. ആ പണം നമുക്ക്  കിട്ടിയിരുന്നെങ്കില്‍  വീട് പണി തീര്‍ത്ത്‌ നാട്ടില്‍ സ്ഥിരതാമസം ആക്കാനുള്ള വകയുണ്ടാവുമായിരുന്നേനെ.  അടുക്കള ഭിത്തി ഒഴിവാക്കി ഹളിനോട് ചേര്‍ക്കുക, അടുക്കള  ഗോവണി ക്ക്  താഴെയാക്കുക,  ഇടനാഴിക പിന്‍വശത്തു കൂടി ആക്കുക എന്നീ ഭേദഗതികളോടെ, റൂമുകളും ബാത്റൂമുകളും പുതിയ മാര്‍ബിളും ടയില്സും വിരിക്കാന്‍ കിട്ടിയതു  രണ്ടു ലക്ഷം യൂറോയുടെ കൊട്ടേഷന്‍ ആണ്. അത് മെരുക്കി ചുരുക്കി ഒരു ലക്ഷത്തിലാക്കിയെങ്കിലും ഇന്ത്യന്‍ പ്രരിപ്രേക്ഷ്യ്ത്തില്‍ അതൊരു അറുപതു ലക്ഷം രൂപയായി. നമ്മുടെ നാട്ടില്‍ ഏറിയാല്‍ ഒരു പത്തു ലക്ഷത്തിന്റെ അറ്റകുറ്റ പണി. ഫര്‍ണിച്ചര്‍ വാങ്ങാനും ഇതേ ചെലവ് വരും. മനോഹരമായ ഒരു  ടൈനിംഗ് സെറ്റിനു പതിനായിരം എന്ന് കേട്ട് മുതലാളി ഞെട്ടിയത് കണ്ടു ഞാനും അബ്ദുള്ളയും കൂടെ ഞെട്ടിയതാണ്. യൂകെയില്‍ കിടക്കുന്ന അബ്ദുല്ലയെ സൌദിയില്‍ വരുത്തി സൌദിയില്‍ നിന്നും ഒരു കണ്ടൈനര്‍ ഫര്‍ണിച്ചര്‍ ഞങ്ങള്‍ അയക്കാന്‍ കാരണം അതാണ്‌. അമ്പതിനായിരം റിയാലിന്റെ സാധനം എങ്ങനെയായാലും അതിന്റെ അഞ്ചിരട്ടി വില മതിക്കും, ഞങ്ങള്‍ വാങ്ങിയത് ഏറ്റവും മുന്തിയ സാധനങ്ങള്‍ ആയിട്ടും. അത് മലാഗ പോര്‍ട്ടില്‍ നിന്നും ക്ലിയര്‍ ചെയ്തു ഞങ്ങളുടെ ഫ്ലാറ്റിലും മറ്റിടങ്ങളിലും എത്തിക്കാന്‍ മറ്റൊരു പതിനായിരം യൂറോ കൂടി ചിലവായി.

മയൊരാള്‍ അപ്പാര്‍ട്ടുമെന്റിലെ പുതിയ ഫര്‍ണീച്ചറുകള്‍

  
               മാന്ദ്യവും വിലയും തമ്മില്‍ വിദൂരമായ കുടുംബ ബന്ധം പോലും കണ്ടില്ല. ഇക്കണോമിക്സ് കലക്കി കുടിച്ച എനിക്ക് ഒരു തരത്തിലുള്ള ഡിമാന്‍ഡ്, സപ്ലൈ, പ്രൈസ് തിയറി പ്രകാരവും ആ അവസരത്തെ നിര്‍വചിക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ എന്താണ് ഈ മാന്ദ്യം എന്നു പറയുന്നത്? എല്ലാവരും കേട്ടാല്‍ ഞെട്ടുന്നതും ആര്‍ക്കും കാണാന്‍ സാധിക്കാത്തതും, എന്നാല്‍ എല്ലാവര്‍ക്കും അനുഭവഭേദ്യവുമായ ഒരുപ്രതിഭാസം... അല്ലെ........ആര്‍ക്കറിയാം...?


               മാര്ബിയയില്‍ തന്നെയുള്ള "പാറ്റ പാറ്റ" ബില്‍ഡിംഗിന്‍റെ മൂന്നാം നിലയിലാണ് ഞങ്ങളുടെ വക്കീല്‍ ഓഫീസ് "ഖുരാടോ ആന്‍ഡ്‌ ജിമിനാസ്" സ്ഥിതി ചെയ്യുന്നത്. വക്കീലന്മാരായ പെപ്പയുടെയും മരിയയുടെയും കുടുംബ പേരുകളാണ് ഖുരാടോയും ജിമിനാസും. കാളപ്പോര് പോലെ കുടുംബപ്പേരിനും പേര് കേട്ടവര്‍. പെണ്ണുങ്ങള്‍ മാത്രം നടത്തുന്ന ഉന്നത നിലവാരമുള്ള വക്കീല്‍ ഓഫീസ് കണ്ടപ്പോള്‍ യൂറോപ്പിന്റെ സ്ത്രീ ശാക്തീകരണത്തില്‍ അഭിമാനം തോന്നി. പക്ഷെ അവളുമാരുടെ ഫീസ്‌ കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. കേസുകള്‍ വര്‍ഷങ്ങളോളം നീട്ടി കൊണ്ട് പോവുകയും ഓരോരോ കാരണങ്ങള്‍ പറഞ്ഞു പണം ഈടാക്കുകയും ചെയ്യുവാന്‍ ഇത് വായിക്കുന്ന വല്ല വക്കീലന്മാര്‍ക്കും ട്രെയിനിംഗ് വേണമെങ്കില്‍ ഞാന്‍ നിങ്ങളെ അവര്‍ക്ക് റഫര്‍ ചെയ്യാം. ഫീസ്‌ ഇനത്തില്‍ പത്തിരുപതിനായിരം യൂറോ അവര്‍ വാങ്ങിയിട്ടുണ്ട്. ഞങ്ങളുടെ സ്ഥലങ്ങള്‍ തിരിച്ചു കിട്ടിയതും മറീന എന്ന കള്ളത്തിയെ ഒളിവില്‍ പോവാന്‍ ഇടയാക്കിയതും ഒഴിച്ചാല്‍, പടച്ചോന്റെ കൃപ കൊണ്ട് എല്ലാ കേസുകളും അതെ പരുവത്തില്‍ ഇതെഴുതുന്ന സമയത്തും നിലനില്‍ക്കുന്നു. ഇതിനൊക്കെ പുറമേ കേസ് ജയിച്ചാലോ, കിട്ടുന്നതിന്‍റെ 15% കൊടുക്കേണ്ടിയും വരും. കേസുകള്‍ ജയിച്ചാല്‍ മാത്രമേ ഈ കാശില്‍ നിന്നും ചിലതൊക്കെ തിരിച്ചു കിട്ടൂ. മുതലാളി കേള്‍ക്കാതെ മരിയ എന്ന എന്നോളം വയസ്സുള്ള അഡ്വക്കേറ്റ് ചിരിച്ചു കൊണ്ട് പറഞ്ഞത്, കഴിയുന്നത്ര കാര്യങ്ങള്‍ നീട്ടി കൊണ്ട് പോവാന്‍ ശ്രമിക്കാം എന്നാണ്. അപ്പോള്‍ അവിടെയും മാന്ദ്യത്തിന്റെ ആദായം ഞങ്ങള്‍ക്ക് കിട്ടിയില്ല.


              അതെ സമയം ഞങ്ങളുടെ കാര്യത്തില്‍ മാന്ദ്യം നന്നായി ബാധിച്ചതുമൂലം വാടകക്ക് കൊടുക്കാന്‍ ഏല്‍പിച്ചിരുന്ന ഫെന്കൊരോലയിലെ ഫ്ലാറ്റിനു മാസത്തില്‍ അഞ്ഞൂറ് യൂറോവില്‍ കൂടുതല്‍ ലഭിക്കില്ലത്രേ. ആയിരവും ആയിരത്തി ഇരുനൂറും കിട്ടാന്‍ സാധ്യതയുള്ള സ്ഥലമാണ്. അഞ്ചു വര്ഷം സ്ഥിരമായി വാടകക്ക്ക്ക് കൊടുത്താലേ ഞങ്ങളുടെ ലക്ഷ്യമായ അതിന്റെ വില്പന നടക്കൂ. റിയല്‍ എസ്റ്റേറ്റ്‌ വിലകള്‍ മാന്ദ്യം കാരണം വല്ലാതെ കുറഞ്ഞിട്ടുണ്ട്. മാന്ദ്യം കാര്യമായി ബാധിച്ചത് റിയല്‍ എസ്റ്റേറ്റ്‌കാരെയും കോണ്ട്രാക്റ്റ് കമ്പനികളെയും ആണെന്ന് തോന്നുന്നു.

അടുത്തത്‌ : മടക്ക യാത്ര

38 comments:

 1. 2008 -2009 ലെ മാന്ദ്യം ആണ് ഇവിടെ വിവരിച്ചത്. ഇപ്പോള്‍ സ്ഥിതിഗതികള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.

  എന്നെയും മാന്ദ്യം ബാധിച്ചത് കാരണമാണ് ഇത് എഴുതാന്‍ വൈകിയത്...!

  ReplyDelete
 2. പോരട്ടങ്ങനെ..പോരട്ടെ...
  മടങ്ങി പോരട്ടെ എന്നല്ല
  പോരാനുള്ളത്....

  ReplyDelete
 3. ഇപ്പോൾ മാന്ദ്യമെല്ലാം മാറിയല്ലൊ?
  ഇനി തിരിച്ചുവരവിനുള്ള ഒരുക്കങ്ങൾ നടത്തിക്കോളൂ...

  ഭാവുകങ്ങൾ!

  ReplyDelete
 4. പതിവ് പോലെ നന്നായി ട്ടോ . ആസ്വദിക്കുന്നു.

  ReplyDelete
 5. നനായിട്ടുണ്ട് വിവരങ്ങള്‍........... അട്ത്തത് വരട്ടെ

  ReplyDelete
 6. ഇത് എത്രോണ്ണം വരും. ഒരു പുസ്തകമാക്കണം.

  ReplyDelete
 7. ആദ്യമായാണ്‌ ഞാനിവിടെ .. എനിക്കിഷ്ടായി വിവരണം.. ഇനിയും വരും.. വിളിച്ചില്ലെങ്കിലും..:)

  ReplyDelete
 8. അവിടെ മാന്ദ്യം ബാധിച്ചാലും എഴുത്തിനു മാന്ദ്യം ബാധിക്കാതിരുന്നാല്‍ മതി.
  ഒരു മാന്ദ്യക്കാരന്‍!

  ReplyDelete
 9. >>കഴിയുന്നത്ര കാര്യങ്ങള്‍ നീട്ടി കൊണ്ട് പോവാന്‍ ശ്രമിക്കാം എന്നാണ്<<<

  അപ്പോള്‍ എഴുത്തിന്റെ മാന്ദ്യം മൂലം ഈ യാത്രയും അങ്ങിന നീണ്ടു പോകും എന്നാണോ. അതില്‍ ഒരു കുഴപ്പവും ഇല്ല കേട്ടോ. ഞങ്ങള്‍ക്കും സലീമിനോടൊപ്പം യുറോപില്‍ ഇങ്ങിനെ ചുറ്റിത്തിരിയാലോ. അതു കൊണ്ട് കേസ് അടുത്തൊന്നും സെറ്റില്‍ ആക്കരുത്. യാത്ര തുടരട്ടെ.

  ReplyDelete
 10. മാന്ദ്യ കാലത്തിനു അയവ് വന്ന വേളയില്‍ പഴയ മാന്ദ്യത്തെ കുറിച്ചുള്ള അയവിറക്കലായി ഈ പോസ്റ്റ് ..:)

  ReplyDelete
 11. നേരത്തെ വന്നപ്പോള്‍ കമെന്റ്റ്‌ ബോക്സ്‌ കണ്ടില്ല.
  അപ്പൊ നിര്‍ത്താന്‍ പോകാണല്ലേ..
  രസകരമായി എഴുത്തും ചിത്രങ്ങളും.

  പഠിക്കുന്ന കാലത്ത്‌ ഇക്കണോമിക്സ് ആണ് കലക്കിക്കുടിച്ചതല്ലേ..ഭാഗ്യവാന്‍!!?

  പത്തുവരെ പഠിച്ചിട്ടും നാരങ്ങാവെള്ളം
  കലക്കിക്കുടിക്കാനെ എനിക്ക് ഭാഗ്യമുണ്ടായുളളു!!!?

  ReplyDelete
 12. അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.

  ReplyDelete
 13. യൂറോപ്പിലെ അങ്ങാടി നിലവാരവും കംബോള മൊത്തവിലനിലവാര സൂചികയുമൊക്കെ ഇത്തരം പോസ്റ്റുകളിലൂടെ അറിയാനാകുന്നു എന്നത്
  സന്തോഷകരമാണ്. ഹൃദ്ദ്യമായി എഴുതിയിരിക്കുന്നു.

  ReplyDelete
 14. തമാശ..തമാശ..എല്ലാം നര്‍മ്മത്തില്‍ പൊതിഞ്ഞു കാര്യപ്രസക്തമായി പറഞ്ഞു..എഴുത്ത് മികവുറ്റതാവുന്നു..അഭിനന്ദനങ്ങള്‍...ഇതില്‍ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട തമാശ ആ സ്പാനിഷ് അറിവ് ആണ്...:)

  ReplyDelete
 15. ഹോ..കുറെ നാളായി ഞാനിങ്ങനെ ഈ ഗേറ്റ് വരെ വന്നു മടങ്ങിപ്പോകുന്നു.ഇന്ന് ഗേറ്റ് കീപ്പര്‍ പ്രസാദിച്ചു!
  സത്യമാണ് കേട്ടോ..

  ഞാനെത്തുമ്പോഴേക്ക് മാന്ദ്യ വാര്‍ത്തകളാണല്ലോ.പാപി ചെല്ലുന്നിടം പാതാളം..
  അപ്പോള്‍ ഈ മാന്ദ്യം വായു പോലെയാ അല്ലെ?കാണാന്‍ പറ്റില്ല,എന്നാല്‍ അനുഭവിക്കാം..പുതിയൊരു തിയറി പഠിച്ചു.
  യാത്രാ വിവരണം നന്നായി..

  ReplyDelete
 16. വിവരണങ്ങള്‍ നന്നായിട്ടുണ്ട്...

  ReplyDelete
 17. ഏറ്റവും ചെലവ് കുറഞ്ഞ രാജ്യം സൗദി തന്നെ അല്ലെ സലിം ബായ് ഏതായാലും മടക്ക യാത്രയില്‍ നമുക്ക് കാണാം ബാക്കി കൂടി എന്ന പ്രതീക്ഷയോടെ

  ReplyDelete
 18. ഭായീ മനോഹരമായി എഴുതി കൊതിപ്പിച്ചു കളയുന്നുണ്ട് കെട്ടോ..
  എനിക്കാനങ്കില്‍ വല്ല യാത്രാവിവരണവും വായിച്ചാല്‍
  "ഹൊ..ഒരു ക്യാമറയുമായി അവിടൊക്കെ കറങ്ങിയിരുന്നെങ്കില്‍ എന്തോരം പടം പിടിക്ക്യാരുന്നു"
  എന്ന ഒറ്റ ചിന്തയാണു...

  എങ്കിലും കുറച്ചെങ്കിലും പടം താങ്കള്‍ തന്നെ ഇടുന്നത് കൊണ്ട് കണ്ണിനു സുഖം ഒപ്പം വായനക്കും സുഖം !

  ( അല്ലാ നാട്ടില്‍ പോകുകയാണോ?..എങ്കില്‍ നമ്മുടെ തുഞ്ചന്‍ മീറ്റില്‍ പങ്കെടുക്കണം..
  ഒപ്പം കുറേ പടവും പിടിച്ച് നെടുങ്കന്‍ മീറ്റ് വിശേഷം എഴുതണം കെട്ടോ!)

  ReplyDelete
 19. തീര്‍ച്ചയായും മാന്ദ്യം കാര്യമായി ബാധിച്ചത് റിയല്‍ എസ്റ്റേറ്റ്‌കാരെയും കോണ്ട്രാക്റ്റ് കമ്പനികളെയും തന്നെയാണ്. അതില്‍ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ഞാന്‍ ജോലി ചെയ്യുന്നതുകൊണ്ട് ഒരു ബ്ലോഗറായി.
  'അതെ മാന്ദ്യമെന്നെ ബ്ലോഗറാക്കി'

  ReplyDelete
 20. നന്നാകുന്നുണ്ട് എപ്പോളും....ഇങ്ങനെ പറഞ്ഞു പറഞ്ഞു കൊതിപ്പിക്കരുതെയ് പോകണം എന്ന് തോന്നിപ്പോകും എന്റെ സലീമിക്കാ

  ReplyDelete
 21. നമ്മുടെ നാട്ടിന് സ്വന്തമായി കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് ഉള്ളതോണ്ട് റേറ്റ് കുറയുന്നത്. മറ്റുള്ളവരൊക്കെ റെന്റിനെടുക്കുമ്പോ യൂറൊ കൊടുത്താൽ ഫ്രീയായി തരും. ചുരുക്കി പറഞ്ഞാൽ, പരത്തി പറഞ്ഞത് പൈസയെകുറിച്ചാണ്… മാന്ദ്യം നന്നായി താങ്കളെ പിഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. . :)

  എഴുത്തിന് മാന്ദ്യം സഭവിക്കാത്തതോണ്ട് കമന്റിനും മാന്ദ്യം സംഭവിക്കില്ല.

  ReplyDelete
 22. @MT Manaf, പോരാനുള്ളത് പോന്നു കഴിഞ്ഞു, ഇരി രംഗം കാലിയാക്കാം അല്ലെ...നന്ദി!

  @മുഹമ്മദ്കുഞ്ഞി വണ്ടൂര്‍, നമ്മള് അവിടത്തെ മാന്ദ്യമെല്ലാം മാറ്റിയാ പോന്നത്... ഞാനാരാ മോന്‍!

  @ചെറുവാടി, ഇനി ഏതായാലും എവിടേക്കും പോണില്ല...!
  കുടുങ്ങി എന്ന് പറഞ്ഞാ മതിയല്ലോ...
  എട്ടു എപിസോഡ് തീര്ത്തത് വിശ്വസിക്കാന്‍ പറ്റുന്നില്ല....നന്ദി.

  @ismail chemmad, അടുത്തത്‌ തിരിച്ചു വരവാണ്...നന്ദി!

  @മുജീബ് റഹ്‌മാന്‍ ചെങ്ങര, പുസ്തമാക്കാന്‍ പ്രസാധകരെ വെല്ലുവിളിക്കുന്നു...ഹാ ഹാ ഹാ...

  @Jefu Jailaf, വിളിക്കാതെ തന്നെ വരണം...അതാണ്‌ എനിക്കിഷ്ട്ടം...വരവിനും കൂട്ട് കൂടിയതിനും നന്ദി!

  @തെച്ചിക്കോടന്‍,ഹാ ഹാ ഹാ...മൊത്തത്തില്‍ ഒരു മാന്ദ്യം കാണുന്നുണ്ട്...!

  @Akbar, കേസ് അടുത്തൊന്നും തീരാതെ നോക്കാന്‍ അവളുമാര്‍ മിടുക്കികളാണ്, അക്കാര്യത്തില്‍ ഒരു ടെന്ഷനും വേണ്ട...ഒരു യാത്രക്ക് കൂടി സ്കൊപ്പുണ്ടാക്കാന്‍ നോക്കണം...പക്ഷെ യാത്രാ വിവരണം എഴുതി ഇനി ബുദ്ധിമുട്ടിക്കില്ല...ഉറപ്പ്...ഹ ഹ ഹ..

  @രമേശ്‌അരൂര്‍, അതെ, മാന്ദ്യത്തിന്റെ ഭീകരത നമ്മള്‍ സൌദിയില്‍ കണ്ടതിന്റെയൊക്കെ എത്രയോ മടങ്ങാണ് അവിടെ കണ്ടത്. നന്ദി!

  @~ex-pravasini*, കമ്മന്റ് ബോക്സ് കാണാതായോ...എന്റെ റബ്ബേ...അതും മോഷണം തുടങ്ങിയോ....പഠിക്കുന്ന കാലത്ത് വിചാരിച്ചതോന്നും പഠിച്ചത് വേറൊന്നും ആയിരുന്നു...അതൊക്കെ വലിയ കഥയാണ്.....ചെരുനാരങ്ങ കലക്കി കുടിച്ചത് ഓര്ത്തു നമ്മക്കും ചിരി വന്നൂട്ടോ...ഹ ഹാ ഹാ...

  ReplyDelete
 23. എഴുത്തിലെ മാന്ദ്യമെങ്കിലും മാറി ഇതുപോലെ നല്ല പോസ്റ്റുകള്‍ വരട്ടെ. മറ്റെല്ലാം മാന്ദ്യവും പിന്നെ മാറിക്കോളും

  ReplyDelete
 24. ഞാന്‍ ഈ വഴി ആദ്യമായാണു വന്നതു, എന്തായാലും വരവു ത്രിപ്തിയായി.
  ആശംസകള്....

  ReplyDelete
 25. യാത്ര ഇഷ്ടാണ്‌, വിവരണം പക്ഷെ അല്ല, രണ്ട് വട്ടം
  ഉമ്മറത്തെത്തി നോക്കിയതാ.., കേറാന്‍ ധൈര്യപ്പെട്ടില്ല.
  ഇത് പക്ഷെ കൊള്ളാം.!ഒരു പുതുമ തോന്നുന്നുണ്ട്...

  ReplyDelete
 26. ഭൂമിശാസ്ത്രവും കഴിഞ്ഞിപ്പോളിതാ സാമ്പത്തികശാസ്ത്രം കൊള്ളാമല്ലോ.. ഈ ഐക്കരപ്പടിയന്‍..

  ReplyDelete
 27. വളരെ നന്നാവുന്നു സലിംകാ ..... യാത്രകള്‍ ഇഷ്ടപ്പെട്ടുന്ന ഒരാളെന്ന നിലക്ക് വളരെ നല്ല അവതരണം ...

  ReplyDelete
 28. @moideen angadimugar. നല്ല വായനക്ക് നന്ദി!

  @ചിത്രകാരന്‍, നല്ല അഭിപ്രായത്തിന് നന്ദി തരുന്നു!

  @Jazmikkutty,അറിയാവുന്ന സ്പാനിഷ്‌ ഒക്കെ എഴുതി എന്റെ കൊട്ട കാലിയായി. പ്രോത്സാഹനത്തിനു ‘മുച്ചോ ഗ്രാസ്യ’!

  @mayflowers, ഗേറ്റ് 24/7 മലര്ക്കെ തുറന്നിട്ടിരിക്കുന്നു...എപ്പോഴും കേറി വരാം...എഴുത്തിന് ഇത്തിരി മാന്ദ്യം വന്നപ്പോഴാണ് സ്പെയിനിലെ മാന്ദ്യം ഓര്മ വന്നത്. അങ്ങിനെയാണ് അത് വച്ച് കാച്ചിയത്...പുതിയ ചെല്ല് പഠിപ്പിച്ചതിനു നന്ദി!

  ReplyDelete
 29. കമ്പനി ഓണരുടെ ബിസിനസ്സിനോടും യാത്രയോടും അനുബന്ധിച്ച് മര്ബിയ, റോം, ജനീവ, പാരിസ്, ലണ്ടന്‍, ടോക്യോ, ന്യൂ യോര്‍ക്ക്‌, ഇസ്തംബൂള്‍ തുടങ്ങി ലോകത്തിലെ വിവിധ പട്ടണങ്ങളിടെ വിവിധ കമ്പനികളുമായും ഹോട്ടലുകലുമായും നിരന്തരം ഈമെയിലില്‍ കൂടി ബന്ധപ്പെടുന്നു എങ്കിലും താങ്കളുടെ വിവരണം കേട്ടപ്പോള്‍ അവിടെ എത്തിയ ഫീല്‍ ഉണ്ടാക്കി. വളരെ ഉഷാറായി.

  ReplyDelete
 30. @ Naushu, നല്ല വായനക്ക് നന്ദി!

  @ayyopavam, അതെ, ജീവിത ചെലവ് വരവുമായി വെച്ച് നോക്കുമ്പോള്‍ ഇവിടെ തന്നെയാണ് നല്ലത്. പക്ഷെ നാട് മിസ്സ്‌ ചെയ്യുന്നതിന് കാശ് കണക്കാക്കാന്‍ പറ്റില്ലല്ലോ...അല്ലേ?

  @ നൗഷാദ് അകമ്പാടം,താങ്കളെപ്പോലെ ഒരു നല്ല ക്യാമറയും കൊണ്ട് നടക്കാന്‍ എനിക്കും ആശയുണ്ടായിരുന്നു. കാണേണ്ട ഒരു പാട് കാഴ്ചകളും കഥകളും ഒപ്പിയെടുക്കാനുണ്ടായിരുന്നു. അടുത്ത തവണ അതൊന്നു കടം തരണേ...
  (നാട്ടില്‍ പോക്കിനെ കുറിച്ചല്ല, സ്പെയിനില്‍ നിന്നും പോരുന്ന കാര്യമാ സൂചിപ്പിച്ചത്. നാട്ടില്‍ ജൂലൈയില്‍ പോവാം എന്ന് കരുതുന്നു)

  @ ഷബീര്‍ (തിരിച്ചിലാന്‍,അപ്പോള്‍ താങ്കള്‍ മാന്ദ്യത്തിന്റെ ഗുണം പറ്റിയവനാണ് അല്ലേ...ഇവിടെ മാന്ദ്യം മുച്ചൂടും ബാധിച്ചു നില്ക്കു കയാണ് നാട്ടുകാരാ..

  @ കുന്നെക്കാടന്‍, Thank you sir!

  @ ആചാര്യന്‍, എങ്ങും പോവാതെ ഇറാക്കില്‍ തന്നെ ജീവിച്ചോ...അല്ലെങ്കില്‍ അഡ്മിന്‍ പണി നടക്കില്ല..ഹാ ഹാ ഹാ...

  @ ബെഞ്ചാലി, അതെ, നമ്മുടെ സാറ്റലൈറ്റ്‌ സംവിധാനത്തിന്റെ ഗുണഫലം നമുക്ക് അഭിമാനപൂര്വ്വം പറയാവുന്ന ഒന്ന് തന്നെ. മാന്ദ്യംമൂലം നിത്യോപയോഗസാധനങ്ങളുടെ വില കുറയില്ല എന്നാണ് പറയാന്‍ ശ്രമിച്ചത്‌.

  ReplyDelete
 31. വളരെ നല്ല വിവരണം. ഇന്നലെ കഴിഞ്ഞത് എന്താണ് എന്ന് ഓര്മിനചെടുക്കാന്‍ കഴിയാത്ത കാലത്ത്, ഇത്രയും വ്യക്തമായി നര്മിത്തിന്റെ മേമ്പൊടിയോടെ എഴുതാന്‍ കഴിയുന്നത് വളരെ നല്ല കാര്യം.

  തുടര്ന്നും എഴുതുക.

  ReplyDelete
 32. ഡിയര്‍ സലിം - യാത്ര വിവരണങ്ങള്‍ നന്നായി പുരോഗമിക്കുന്നു... അഭിനന്ദനങ്ങള്‍ - എന്റെ അന്തരാഷ്ട്ര ടൂര്‍ തുടങ്ങുന്നതിനു മുമ്പേ നിങ്ങളുടെ ഈ യാത്ര വിവരണം തീരുമോ...

  ReplyDelete
 33. മാന്ദ്യമോ...?അതൊന്നും ഇല്ലെന്നേ...ആദ്യം കുറച്ചു സ്പീഡില്‍ പോയിരുന്നു...അതിപ്പോള്‍ പതുക്കെയായി.അത്രേ ഉള്ളൂ......നല്ല വിവരണം നന്ദി....

  ReplyDelete
 34. @Salam, മാന്ദ്യം എല്ലാ നിലക്കും തോറ്റു മടങ്ങി തുടങ്ങി......അതാണ്‌ പുതിയ പോസ്റ്റും തെളിയിക്കുന്നത്...ഹാ ഹാ ഹ

  @ഷമീര്‍ തളിക്കുളം,ആദ്യവരവ് അല്ലല്ലോ...വായനക്ക് നന്ദി!

  @ ashraf meleveetil,ഒരു പേടിയും വേണ്ട, ബോറടിപ്പിടിപ്പിച്ചു മാത്രമേ വിടൂ...നല്ല അഭിപ്രായത്തിന് നന്ദി!

  @ ജുവൈരിയ സലാം,വായനക്ക് നന്ദി!

  @Prinsad,ഇനിയും എത്രയോ ശാസ്ത്രങ്ങള്‍ ബാക്കി, യാത്രയോ തീരാറായി...അല്ലെ..

  @Abdul Jabbar,നല്ല വായനക്കും അഭിപ്രായങ്ങള്‍ക്കും കൂട്ട് കൂടിയത്തിനും ഒക്കെ നന്ദി!

  @Samad Karadan,യാത്രകള്‍ പ്ലാന്‍ ചെയ്യുക വഴി ഒരു പാട് അനുഭവങ്ങള്‍ കാണും. ആ വിവരങ്ങള്‍ യാത്രക്ക് മുതല്ക്കൂട്ടുമാവും, എന്താ മര്ബിയയില്‍ നമുക്ക് ഒന്ന് ഒരുമിച്ചു പോയാലോ?


  @mottamanoj,അത്ര വലിയ ഒര്മശക്തിയൊന്നും ഉണ്ടായിട്ടല്ല. പലതും വിട്ടുപോയിട്ടുമുണ്ടാവും. പക്ഷെ എഴുതാന്‍ ഇരിക്കുക വഴി പലതും മനസ്സിലേക്ക് ഓടിയെത്തും...വിലപ്പെട്ട അഭിപ്രായത്തിന് നന്ദി!


  @Ashraf Unneen,അപ്പോ നമ്മുടെ യാത്ര വിവരണത്തെ കടത്തി വെട്ടുന്ന ഒന്ന് വിവരണം വരാന്‍ പോവുന്നു. ആട്ടെ, എങ്ങോട്ടാണാവോ ഈ 'അന്താരാഷ്ട്ര ടൂര്‍'....നടക്കട്ടെ, ആശംസകള്‍ നേരുന്നു!

  @ANSAR ALI,ഏതായാലും മൊബൈലിലൂടെ ഇവിടെ കേറാന്‍ കഴിഞ്ഞല്ലോ...സ്വാഗതം ചെയ്യുന്നു. ഇവിടെയൊക്കെ ഉണ്ടാവുമല്ലോ അല്ലെ...നന്ദി!

  ReplyDelete
 35. അഭിനന്ദനങ്ങള്‍ ..!!

  ReplyDelete
 36. ഞാന്‍ ബ്ലോഗ്‌ വായിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമേ ആയുള്ളൂ ഇപ്പോഴാണ് ഇതു കാണുന്നത് കമ്പ്ലീറ്റ്‌ പോസ്റ്റുകളും ഒറ്റ ഇരുപ്പില്‍ വായിച്ചു തീര്‍ത്തു നല്ല രസം ഉണ്ട്
  അഭിനന്ദനങ്ങള്‍

  ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!