Sunday, April 17, 2011

ഭാഷയുടെ സ്പാനിഷ് വ്യാഖ്യാനം -9

               രണ്ടു നൂറ്റാണ്ട് കാലത്തെ ബ്രിട്ടീഷ്‌ ആധിപത്യത്തിന്റെ ഫലമായി സായിപ്പന്മാര്‍ എല്ലാവരും ഇംഗ്ലീഷ്‌  സംസാരിക്കുന്നവരാണ് എന്ന ധാരണയാണ് നമുക്കൊക്കെ പൊതുവേയുള്ളത്. എന്നാല്‍ നമ്മെ അപേക്ഷിച്ചു ഇംഗ്ലീഷ്‌ ഭാഷയെ ഏറെ അവഗണിക്കുന്നവരാണ് യൂറോപ്യരെന്നത് ഞാന്‍ അനുഭവിച്ചറിഞ്ഞു. യൂറോപ്പില്‍ ഇംഗ്ലീഷ് മറ്റു യൂറോപ്യന്‍ ഭാഷകളെ പോലെയുള്ള ഒരു പ്രാദേശിക ഭാഷ മാത്രം. പല ഇംഗ്ലീഷ്‌കാരും സ്പാനിഷ് പോലുള്ള മറ്റൊരു ഭാഷ കൂടി സംസാരിക്കുന്നവരാണ്. ഇംഗ്ലീഷു പോലെ തന്നെ മിക്ക യൂറോപ്യന്‍ ഭാഷകള്‍ക്കും സമീപമായ ഒരു ഭൂതകാല സാമ്രാജ്യത്വ ചരിത്രമുണ്ടല്ലോ. ആ സുവര്‍ണ കാലത്തിന്റെ ബാക്കിപത്രം എന്ന നിലക്ക് ലോകത്ത് പലയിടത്തും യൂറോപ്യന്‍ ഭാഷകള്‍ ഇന്നും സംസാരിക്കപ്പെടുന്നുണ്ട്. ലോകത്തെ സാമ്പത്തികമായും സൈനികമായും നിയന്ത്രിക്കുന്ന രണ്ടു വന്‍ശക്തികളുടെ ഭാഷ എന്ന നിലക്കുള്ള ഇംഗ്ലീഷിന്റെ അപ്രമാദിത്വം യൂറോപ്പില്‍  കാണാന്‍ സാധിച്ചില്ല. സ്വന്തം ഭാഷയും സംസ്കാരവും സംരക്ഷിക്കപ്പെടുന്ന  രീതിയില്‍  വിദ്യാഭ്യാസരീതികളെ പരിവര്‍ത്തിച്ചു കൊണ്ട് അവര്‍ പ്രാദേശിക ഭാഷകളെ സ്വയംപര്യപ്തമാക്കിയിരിക്കുന്നു. ഇംഗ്ലീഷ് അല്ലെങ്കില്‍ മറ്റേതെങ്കിലും യൂറോപ്യന്‍ ഭാഷകള്‍ പഠിക്കേണ്ടവര്‍ പ്രൈവറ്റ് ആയി എടുത്തു പഠിക്കുന്ന രീതിയാണ് അവിടങ്ങളില്‍ കണ്ടു വരുന്നത്. കേരളത്തിലെയും സൗദിയിലെയും പതിവ് കഴ്ചകള്‍ക്ക് വിരുദ്ധമായി അതാത് പ്രാദേശിക ഭാഷയില്‍ അല്ലാത്ത ഒരു ബോര്‍ഡ്‌ പോലും എവിടെയും തൂക്കി കണ്ടില്ല. ടൂറിസ്റ്റ്‌ കേന്ദ്രങ്ങളും എയര്‍പോര്‍ട്ടുകളും ഒഴിച്ച് നിര്‍ത്തിയാല്‍ വിദേശികളുടെ ആശയസംവേദനക്ഷമത കാലാവസ്ഥ പോലെ മൈനസില്‍ ആയിരിക്കും. അത് കൊണ്ട് തന്നെ ഏതൊരു വിദേശിയും പെട്ടെന്ന് ആ ഭാഷ പഠിക്കാന്‍ നിര്‍ബന്ധിതനാകുന്നു. ഇനി അന്യ ഭാഷ സംസാരിക്കുന്നുവെന്നിരിക്കട്ടെ, അപ്പോള്‍ പോലും സ്വന്തം ഭാഷ ആവശ്യത്തിലധികം സന്നിവേശിപ്പിച്ചുള്ള അവരുടെ സംസാര രീതി ലാറ്റിന്‍ അക്ഷരങ്ങളില്‍ ലിപികള്‍ പങ്കിടുന്ന അന്യ രാജ്യക്കാരനോടുള്ള ഒരു വെല്ലുവിളിയായി എനിക്ക് തോന്നി. 
    
 സ്പാനിഷ്‌ പഠിക്കാന്‍ തോന്നുന്നുണ്ടോ...?


      
സാധാരണ ഞാന്‍ ചെയ്യാറുള്ളതു പോലെ ഒരു താരതമ്യ പഠനം കൂടി ലാക്കാക്കിയാണ് ഇത്രയും പറഞ്ഞത്‌. മലയാളത്തെ മാത്രമല്ല, മിക്ക ഇന്ത്യന്‍ ഭാഷകളെയും ഇംഗ്ലീഷ് വിഴുങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചകള്‍ കാണാന്‍ എവിടെയും പോവേണ്ട; റിമോട്ട് എടുത്തു നിങ്ങളുടെ സ്വീകരണ മുറിയില്‍ ഇരുന്നാല്‍ മതി. ഇംഗ്ലീഷ്‌ ഭാഷയെ ഇത്രയധികം പ്രൊമോട്ട് ചെയ്യുന്ന ഒരു ബ്രാന്‍ഡ്‌ അംബാസഡര്‍ ആയി ഇന്ത്യ മാറിയത് രാജ്യത്തിന്റെ അഖന്ധതയെ വരെ ബാധിക്കുന്ന നിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഇംഗ്ലീഷ് നമ്മെ ഏകീകരിക്കുന്ന ശക്തിയായി മാറുന്ന കാലവും പ്രാദേശിക ഭാഷകളുടെ നാശവും അതിവിദൂരമല്ല എന്ന് തോന്നുന്നു. നമ്മുടെ ഈ രാജാവിനെക്കാള്‍ വലിയ രാജ ഭക്തി കണ്ടാല്‍ ഒരു പക്ഷെ ഇംഗ്ലീഷുകാര്‍ പോലും അത്ഭുതപ്പെട്ടു പോവും. ഇനിയും മാറ്റിയെഴുതപ്പെടാത്ത ബ്രിട്ടീഷ്‌ വിദ്യാഭ്യാസരീതിയുടെ പാര്‍ശ്വഫലമായാണോ ഈ കടുത്ത ഇംഗ്ലീഷ്‌ പ്രേമം ഉളവായത് എന്നെനിക്കറിയില്ല. ഏതായാലും, പുട്ടിനു തേങ്ങയിടുന്ന പോലെയുള്ള ഇംഗ്ലീഷ് കുത്തിക്കറ്റുന്ന അനാരോഗ്യകരമായ പ്രവണത ഇവിടെ നടപ്പിലാക്കുന്നത് കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന ടി.വി. ചാനലുകള്‍ ആണെന്ന് പറയേണ്ടിയിരിക്കുന്നു. പറഞ്ഞു വരുന്നത് അവരവരുടെ ഭാഷയും സംസ്കാരവും അടിയറവ് വെക്കാതെ തന്നെ പുരോഗതിയുടെ ഉന്നതശ്രേണിയിലേക്ക് കയറാന്‍ ഓരോ യൂറോപ്യന്‍ രാജ്യവും എന്നോ ശക്തി നേടിയിരിക്കുന്നു. പ്രാദേശിക ഭാഷയില്‍ മാത്രം പ്രാവീണ്യം നേടി ഉന്നത ബിരുദവും നോബേല്‍ സമ്മാനവും വരെ അവര്‍ നേടുന്നു. ഐക്യരാഷ്ട്രസഭയില്‍ സ്വന്തം ഭാഷയില്‍ പ്രസംഗിക്കുന്നു. ഭാഷയുടെ വികസനവും വികാസവും അവിടങ്ങളില്‍ വളരെ പ്രാധാന്യപൂര്‍വ്വം ചര്ച്ചചെയ്യപ്പെടുന്നു. നമ്മുടെ ഭാഷ വികസിക്കാനുള്ള സൂത്രവാക്യം ഇതില്‍ നിന്നും ഉരുത്തിരിഞ്ഞെടുത്തു കൂടെ? മലയാളത്തില്‍ തന്നെ എല്ലാ അറിവുകളും വിജ്ഞാനങ്ങളും  ലഭിക്കത്തക്ക വണ്ണം ഭാഷയെ ആധുനികരീതിയില്‍ വിപുലീകരിക്കുകയാണ് ആദ്യമായി വേണ്ടത്. എല്ലാ ആധുനിക വിജ്ഞാനങ്ങളും മലയാളത്തില്‍ ലഭ്യമാക്കണം. മാറിയ ലോകത്തിന്റെ സ്വപ്നങ്ങളും വിചാരങ്ങളും സംവേദനം നടത്താനുള്ള നിലയിലേക്ക് ഉയര്‍ത്താന്‍ വേണ്ട ഗവേഷണ പഠനങ്ങള്‍ നടക്കട്ടെ. കൂട്ടത്ത്തില്‍ തന്നെ ടി.വി. ചാനലുകളില്‍ മലയാളത്തില്‍ തന്നെ പരിപാടികള്‍ നടത്താന്‍നിയമ നിര്‍മാണം നടക്കട്ടെ. അല്ലാതെ വിദേശനാണ്യവും പ്രവാസവും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന മലയാളിയില്‍ മലയാളം വൈകാരികമായി മാത്രം അടിച്ചേല്‍പ്പിച്ചത് കൊണ്ട് കാര്യമില്ല.  ഇംഗ്ലീഷ്‌ പഠനം നിര്‍ത്തിവെക്കണമെന്ന് അല്ല ഉദ്ദേശിക്കുന്നത്. ഇംഗ്ലീഷ്‌ അല്ലാത്ത യൂറോപ്യന്‍ ഭാഷകളും പഠിക്കണം. മലയാള ഭാഷയില്‍ ശാസ്ത്ര വിഷയത്തില്‍ പഠനം നടത്തി ഡോക്ടറേറ്റ്‌ നേടാന്‍ കഴിയുന്ന ഒരു സുദിനം വരട്ടെ എന്നാഗ്രഹിച്ചു പോവുകയാണ്.  ഭാഷ മരിക്കുകയല്ല; നാമെല്ലാവരും കൂടി അതിനെ കൊല്ലുകയാണ്.        സ്പാനിഷ്‌ ഇംഗ്ലീഷ്, ഇറ്റാലിയന്‍ ഇംഗ്ലീഷ് എന്നിവ അവരുടെ പ്രാദേശിക ഭാഷയുടെ സ്ലാങ്ങില്‍ കേള്‍ക്കാന്‍ നല്ല രസമാണ്. അതിനെ പറ്റി പല വളിച്ച വിറ്റുകളും ഇംഗ്ലീഷ്‌ നാടുകളില്‍ നിലവില്‍ ഉണ്ട് (അതെഴുതി ഇപ്പോഴുള്ള ചീത്തപ്പേര് കളയുന്നില്ല). എന്നെ സംബന്ധിച്ചിടത്തോളം ഈ രണ്ടു നാട്ടുകാരോടും ഇംഗ്ലീഷ് പറയാനുള്ള ഒരു സുഖം അവരേക്കാള്‍ സ്പീഡില്‍ നമുക്ക് ഇംഗ്ലീഷ്‌ പറയാന്‍ കഴിയും എന്നതാണ്. അതിലുള്ള അപകടവും മറക്കുന്നില്ല, കേട്ടത് മനസ്സിലാവാതെ തെറ്റിദ്ധരിക്കാന്‍ സാധ്യത ഉള്ളതിനാല്‍ പ്രധാന കാര്യങ്ങള്‍ പറഞ്ഞാല്‍ മാത്രം പോരാ, ഇമെയില്‍ കൂടി അയക്കണം എന്ന് മാത്രം. കുട്ടികള്‍ക്ക് കേട്ടെഴുത്ത്‌ കൊടുക്കുന്ന പോലെ നിര്‍ത്തി നിര്‍ത്തി പറയണം.  അവരുടെ ഭാഷയില്‍ ചില വാക്കുകള്‍ കൂടി പറയാന്‍ പഠിച്ചു കഴിഞ്ഞാല്‍ അവരുമായുള്ള ആശയവിനിമയം ഭേദപ്പെട്ട നിലയിലാക്കാം.


           സാന്‍ പെട്രോയിലെ സ്വത്തും വീടും നോക്കികൊണ്ട് നടത്താന്‍ രണ്ടു പേരെ നിയമിച്ചിരുന്നു. മൊറോക്കോ സ്വദേശികളും ഞങ്ങളുടെ പള്ളി ഇമാമിന്റെ മരുമക്കളുമായ സുഹൈറും ഷൌക്കിയും. ജിദ്ദയില്‍ മലയാളികളെ പോലെ അവിടെ ഇരുട്ടിലും വെളിച്ചത്തും ഒരുപോലെ കാണപ്പെടുന്ന ജീവികളാണ് വെളുത്ത മൊറോക്കോക്കാര്‍. സുഹൈറിന്റെ കൂടെ ഒരു ദിവസം മുഴുവന്‍ കാഴ്ചകള്‍ കണ്ടും ഷോപ്പിംഗ്‌ നടത്തിയും ഇടയ്ക്കു ഹോട്ടലില്‍ കയറിയും വല്ലാത്തൊരു ആത്മബന്ധം സ്ഥാപിച്ചു. അവന്റെ മൊറോക്കന്‍ അറബി മുഴുവന്‍ മനസ്സിലായില്ലെങ്കിലും ഞങ്ങള്‍ തമ്മിലുള്ള വാര്‍ത്താവിനിമയം കുഴപ്പമില്ലാതെ നടന്നു പോയി.   ഞങ്ങള്‍ ഒന്നിച്ചു കൂടുമ്പോള്‍ വ്യത്യസ്ഥ സ്ലാങ്ങില്‍ സംസാരിക്കുന്ന അറബി ഭാഷയുടെ വൈവിധ്യം അനുഭവിക്കാറുണ്ട്. മുതലാളിയുടെ സൗദി അറബിയും, സുഹൈറിന്റെ മഗരിബി അറബിയും പിന്നെ യമനിയായ അബ്ദുല്ലയുടെ അന്താരാഷ്ട്ര അറബിയും. ചില പ്രയോഗങ്ങളില്‍ ഉള്ള വ്യത്യാസം മറികടന്നുള്ള അവരുടെ ഒഴുക്കുള്ള സംസാരം അറബി നല്ലൊരു അന്താരാഷ്ട്ര ഭാഷ തന്നെ എന്ന് തെളിയിച്ചു. അറബിഭാഷയെ പറ്റി ചിന്തിക്കുമ്പോള്‍ എനിക്ക് നിരാശയാണ്. സ്കൂളിലും മദ്രസയിലും തുടര്‍ന്നും ഒക്കെ അറബി ഭാഷ പഠിക്കുകയും വര്‍ഷങ്ങളായി അതിന്‍റെ ജന്മനാട്ടില്‍ ജീവിക്കുകയും ചെയ്തിട്ടും വി.ഖുര്‍ആന്‍ അവതരിച്ച ഈ ഭാഷയില്‍ തൃപ്തികരമായ സംസാരിക്കാനുള്ള ഒരു കഴിവ് ഇത് വരെ നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല. അറബി ഭാഷ പഠിക്കാത്ത കാലത്തോളം അറബികളില്‍ നിന്നും  അവര്‍ പരസ്പരം നല്‍കുന്ന ആദരവും ഗൌരവവും നാം പ്രതീക്ഷിക്കുന്നത് വെറുതെയാണ് എന്ന് സിജിയുടെ ഭാരവാഹിയായ ഒരു സുഹൃത്ത് പറഞ്ഞത്‌ ഓര്‍ക്കുകയാണ്. സ്വപ്രയത്നം കൊണ്ട് അറബി നന്നായി സംസാരിക്കുന്ന അമുസ്ലിം സുഹൃത്തുക്കള്‍ എനിക്കുണ്ട്. അറബികള്‍ കേരളത്തില്‍ വന്നു മതപ്രബോധനം നടത്തിയാണല്ലോ ഇസ്ലാം കേരളത്തില്‍ പ്രചരിച്ചത്. അപ്പോള്‍  ഞാന്‍ അറബി പറയുന്നതിനേക്കാള്‍ നന്നായി അവര്‍ മലയാളം പറഞ്ഞിരിക്കുമല്ലോ എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. ഇതിവിടെ സാന്ദര്ഭികകമായി സൂചിപ്പിച്ചെന്നു മാത്രം.


           ഒരിക്കല്‍ ഞങ്ങളുടെ കാര്യസ്ഥനായ ലൂയിസിന്റെ കൂടെ തനിച്ചു കാറില്‍ യാത്ര ചെയ്യുമ്പോള്‍ അവന്‍ സ്പാനിഷില്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുന്നു. അവന്‍ പറഞ്ഞ വാക്കുകള്‍ തന്നെ ആവര്‍ത്തിച്ചു പറഞ്ഞു ഞാന്‍ രക്ഷപ്പെട്ടു കൊണ്ടിരുന്നു (ചോദ്യത്തിലെ ഭാഗങ്ങള്‍ എടുത്തു ഉത്തരമെഴുതുന്ന രീതിയില്ലേ, അതെന്നെ). എന്നാല്‍ അവന്‍ ഇടയ്ക്കിടെ “സലീം, ചീക്ക, ചീക്ക” എന്ന് പറയുന്നത് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ‘ഹൌ ആര്‍ യു’ എന്ന് ചോദിച്ചപ്പോള്‍ അര്‍ത്ഥമറിയാതെ കുലുങ്ങിച്ചിരിച്ച എന്‍റെയൊരു നാട്ടുകാരെ പോലെ ആദ്യത്തിലൊക്കെ ഞാന്‍ വെറുതെ പല്ലുകള്‍ ഇളിച്ചു കാട്ടിയെങ്കിലും പെട്ടെന്നു എന്‍റെ തലച്ചോര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. നല്ല കാണാന്‍ ചേലുള്ള പെണ്‍കൊടികളെ കാണുമ്പോഴാണ് അവന്‍ ഈ വാക്ക് പ്രയോഗിക്കുന്നത്. ഇറ്റാലിയന്‍ ഭാഷയില്‍ സുഹൃത്തുക്കളുടെ മേന്മ കൊണ്ട് പഠിച്ചെടുത്ത ചീത്ത വാക്കുകളുടെ പദസമ്പത്ത് എനിക്ക് സ്പാനിഷില്‍ ഉണ്ടായിരുന്നില്ല. അത്തരം ഒരു വാക്ക് കിട്ടിയ അഹങ്കാരത്തില്‍ പിന്നീട് പെണ്‍കുട്ടികളെയെന്നല്ല കിളവികളെ പോലും കാണുമ്പോള്‍ ഞാന്‍ ഇടം വലം നോക്കാതെ “ലൂയീസ്‌, ചീക്ക ചീക്ക” എന്ന് ഉരുവിട്ട് കൊണ്ട് ആ വാക്കിനെ സ്വായത്തമാക്കി. ആ വാക്ക് ഇവിടെ ഷെയര്‍ ചെയ്യുകയാണ്. സ്വന്തം റിസ്കില്‍ ആര്‍ക്കും ഉപയോഗിക്കാം. ആരെ എവിടെവെച്ചു കാണുമ്പോഴും ‘ഹോലാ’ എന്ന് അഭിവാദ്യം ചെയ്യാം. ‘ബ്യുനോസ് ദിയാസ്‌’ പറഞ്ഞു സുപ്രഭാതം ആശംസിക്കാം. രാത്രിയില്‍ ‘ബ്യൂനസ് നോചെസ്‌’ എന്നും ഉച്ചക്ക് ‘ബെന്‍സ് ടാര്‍ദാസ്’ എന്നും പറയാം. സ്പാനിഷ് ഉച്ചാരണം ഇന്ഗ്ലിഷ് പോലെയല്ല എന്ന് കൂടിയറിയുക. Jo എന്നാല്‍ ‘ഖോ’ എന്നും la എന്നത് യ എന്നും ആണ് ഉച്ചാരണം. Thank you very much എന്നതിന് മുച്ചോ ഗ്രാസ്യ എന്നാണ്. ഒന്ന് മുതല്‍ പത്തു വരെ എണ്ണുന്നത് ഇങ്ങനെയാണ്. Uno, dos, tres, cautro, cinco, seis, seite, ocho, nueve, diez. പൂജ്യത്തിന് cero എന്ന് പറയും. ഇനി കൂടുതല്‍ ചോദിക്കരുത്. എന്റെ സ്പാനിഷ്‌ അറിവുകള്‍ ഇങ്ങനെ ഫ്രീ ആയി കൊടുത്ത് തീര്‍ക്കാനുള്ളതല്ല (അല്ലാതെ അറിയാഞ്ഞിട്ടൊന്നുമല്ല).

               മുതലാളിക്കും അബ്ദുള്ളക്കും നിരന്തരമായ യാത്രകള്‍ മൂലം ആരുടെ മുന്നിലും പിടിച്ചു നില്‍ക്കാനുള്ള സ്പാനിഷ് വശമുണ്ട്. മാത്രമല്ല കഴിഞ്ഞ തവണ സ്പാനിഷ്‌ പഠിക്കാന്‍ കക്ഷി മലഗയില്‍ ഒരു കോഴ്സ് എടുത്തിരുന്നു. സ്പാനിഷ് പഠിക്കാന്‍ പുസ്തകങ്ങളും സിഡികളും ലഭ്യമാണ്. ഇന്റെനെറ്റ് വഴി ഫ്രീ ആയും പണത്തിനും പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍ ഉണ്ട്. പൊതുവേ റൊമാൻസ് ലാഗ്വേജ് എന്നാണ് ഇറ്റാലിയൻ, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങിയ യൂറോപ്യൻ ഭാഷകളെ അറിയപ്പെടുന്നത്..ഡെഡ് ലാഗ്വേജായ ലാറ്റിനിൽ നിന്നാണിവ ഉരുത്തിരിഞ്ഞതെന്ന് തോന്നുന്നു. കൊളോണിയല്‍ ഭാഷയായ സ്പാനിഷിനു ഇന്ഗ്ലിഷ് പോലെ വകഭേദങ്ങള്‍ ഉണ്ട്. ലോകത്തെ ഏറ്റവും വലിയ സ്പാനിഷ് രാജ്യമായ മെക്സിക്കോ‌ മുതല്‍ ഏഷ്യയില്‍ ഫിലിപ്പിനികള്‍ വരെ സ്പാനിഷ് അറിയുന്നവരാണ്. ഐക്യ രാഷ്ട്ര സഭയിലെ ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ്. ചൈനീസ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സംസാരിക്കപ്പെടുന്ന ഭാഷ കൂടിയാണ് സ്പാനിഷ്‌. ആള്‍ ചില്ലറക്കാരനല്ല എന്ന് ചുരുക്കം.

(ആദ്യത്തെ യാത്ര ഇവിടെ പൂര്‍ണമാവുകയാണ്. ഇനി എഴുതാന്‍ ബാക്കിയുള്ളത് തരിച്ചു വരവിന്റെ വിശേഷം മാത്രമാണ്. ഇറ്റലിയിലേക്ക് പോയ രണ്ടാമത്തെ യാത്രാ വിവരണം എഴുതണോ എന്ന് തീരുമാനിച്ചിട്ടില്ല...ബോറടിപ്പിക്കുന്നതിനും ഒരതിരില്ലേ കൂട്ടരേ...?)

27 comments:

 1. ഒന്ന് മുതല്‍ പത്തു വരെ എണ്ണുന്നത് ഇങ്ങനെയാണ്. Uno, dos, tres, cautro, cinco, seis, seite, ocho, nueve, diez. പൂജ്യത്തിന് cero എന്ന് പറയും. ഇനി കൂടുതല്‍ ചോദിക്കരുത്. എന്റെ സ്പാനിഷ്‌ അറിവുകള്‍ ഇങ്ങനെ ഫ്രീ ആയി കൊടുത്ത് തീര്‍ക്കാനുള്ളതല്ല (അല്ലാതെ അറിയാഞ്ഞിട്ടൊന്നുമല്ല).

  ReplyDelete
 2. ഒരവിയല്‍ പരുവത്തിലാ വിളന്മ്പി തന്നത്.. "മുച്ചോ ഗ്രാസ്യ" സലീമ്ക.. ഭാഷകള്‍ പഠിചെടുക്കുന്നത് ഒരനുഗ്രഹം തന്നെയാണ്. അറബി പഠിക്കാത്തതിന്റെ ദോഷം ഇക്ക പറഞ്ഞ്ഹത് പോലെ അനുഭവിക്കുന്ന ഒരുവനാണ് ഞാനും. കൂടുതല്‍ പറയുന്നില്ല.. യാത്ര തുടരട്ടെ .. ആശംസകള്‍ ..

  ReplyDelete
 3. സലിം ഭായ്‌, എങ്ങനെ നന്ദി പറയണം എന്നറിയില്ല. താങ്കളുടെ ഓരോ പോസ്റ്റും അറിവിന്‍റെ ഓരോ കൂമ്പാരങ്ങള്‍ ആണ്. ഇനിയുമിനിയും പങ്കു വെക്കുക. താങ്കളുടെ അറിവും അനുഭവങ്ങളും. ഞാനും ഒരിത്തിരിയെങ്കിലും പടിക്കട്ടെ.

  ReplyDelete
 4. ഇനി അവിടെ പോവുകയേ വേണ്ടൂ. അത്യാവിശ്യം ഭാഷയൊക്കെ വശമായി.
  ചീക്ക ചീക്ക എന്ന് തന്നെയാണല്ലോ. ഇല്ലെങ്കില്‍ ചെറുവാടിയില്‍ നിന്നും എടവണ്ണപ്പാറ വന്നാല്‍ എളുപ്പവഴി ഉണ്ട് ഐക്കരപ്പടിയിലേക്ക്. കളി എന്നോട് വേണ്ട.
  എല്ലാ ഭാഗവും നല്ല രസായിരുന്നു ട്ടോ. അറിവും നര്‍മ്മവും കൂട്ടിക്കുഴച്ച്‌ ഒരുക്കിയ വിവരണം നന്നായി ആസ്വദിച്ചിരുന്നു. ഇറ്റലി കഥകളും വന്നോട്ടെ.

  ReplyDelete
 5. ഒരു വെടിക്കുള്ള സ്പാഞോൾ പഠിച്ചിട്ടുണ്ട്..ഇൽഗ്ലീഷ് പഠിക്കുന്നതിലും എളുപ്പമാണ് സ്പാനിഷ് എന്നാണെനിക്ക് തോന്നിയിട്ടുള്ളത്...മനോഹരമല്ലേ ആ ഭാഷ കേൾക്കാൻ,..

  പൊതുവേ റൊമാൻസ് ലാഗ്വേജജ് എന്നാണ് ഇറ്റാലിയൻ, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങിയ യൂറോപ്യൻ ഭാഷകളെ അറിയപ്പെടുന്നത്..ഡെഡ് ലാഗ്വേജായ ലാറ്റിനിൽ നിന്നാണിവ ഉരുത്തിരിഞ്ഞതെന്ന് തോന്നുന്നു..കൂട്ടത്തിൽ ഫണ്ണി ഫ്രഞ്ച് തന്നെ...എഴുതുന്നതൊന്ന് വായിക്കുന്നത് വേറൊന്ന് ...


  ഇംഗ്ലീഷ് പോലെ തന്നെ ഒരാൾ പഠിച്ചിരിക്കേണ്ട ലാഗ്വേജാണ് സ്പാനിഷ്...ഇറ്റ്സ് സിമ്പിൾ...എനിവേ സലിമേട്ടാ ഗുഡ് വർക്ക്..

  ReplyDelete
 6. ബിജോര്‍ സലിം ബായി !!!! ......... അങ്ങിനെ തന്നെ അല്ലെ ? സ്പാനിഷ്‌ ഞാനും മറന്നു പോയി ......... ഇപ്പൊ എനിക്കേറ്റം ഇഷ്ട്ടം ചൈനീസാ ...
  നല്ല വിവരണം ..

  ReplyDelete
 7. ഭാഷ എന്നത് കമ്മ്യൂണികേറ്റ് ചെയ്യാനുള്ള മീഡിയ ആണെങ്കിലും നാം നമ്മുടെ ഭാഷയെ ഒഴിവാക്കികൊണ്ടിരിക്കുന്നു. നമുക്ക് ആംഗലേയം മലയാളത്തിന്റെ കൂടെ ചേർത്തുപയോഗിക്കുന്നതിന് യാതൊരൂ പ്രശ്നവുമില്ല. ആകെ ചൊറിച്ചിൽ വരുന്നത് ഉച്ചാരണശുദ്ധിയുടെ കാര്യത്തിൽ മാത്രമാണ്. ‘മലിയാലം പരയില്ല’ എന്നൊക്കെ കേൾക്കുമ്പോ ചൊറിച്ചിൽ പ്രകടിപ്പിക്കുന്ന നമുക്ക് നമ്മുടെ ഭാഷയിൽ എത്രയോ വാക്കുകളുടെ അഭാവം വളരെ കൂടുതാലാണ്. ഭാഷാ പ്രശ്നം ഞാൻ ഒരു പോസ്റ്റാക്കിയിട്ടിരുന്നു.

  യൂറോപ്യൻസ് അവരുടെ ഭാഷയല്ലാതെ മറ്റു ഭാഷകൾ ഉപയോഗിക്കില്ല..പിന്നെ ഗൾഫിൽ എത്തിയാൽ അവരും ഇംഗ്ളീഷ് ഉപയോഗിച്ച് തുടങ്ങു..കാരണം ഇവിടെയൊക്കെ ഇംഗ്ളീഷ് എന്നത് കോമൺ ലാഗോജ് ആയിമാറിയിട്ടുണ്ട്. കാര്യം നടക്കാൻ ഇംഗ്ളീഷ് വിരോധം തൽകാലികമായെങ്കിലും മാറ്റിവെക്കുന്നവർ വളരെ കൂടുതലാണ്.

  സ്പാനിഷിൽ നിന്നും മിലാനിലേക്കാവട്ടെ ഇനി അടുത്ത പോക്ക്.. മിലാനിലെ വിശേഷങ്ങളും പങ്കുവെക്കുക…

  നന്നായി എഴുതി.. മച്ചൊ, ഐകരപ്പടീ…. താങ്ക്യൂ…,
  മുച്ചോ ഗ്രാസ്യ

  ReplyDelete
 8. ബ്യുനോസ് ദിയാസ്‌

  പോസ്റ്റ്‌ കൊള്ളാം ... അസ്സലായി...

  ReplyDelete
 9. @ Jefu Jailaf, ഹ ഹ ഹ...അവിയലിലേക്ക് ഇറ്റാലിയാനൊ കൂടി ചേർക്കാനുണ്ട്...ആദ്യ അഭിപ്രായത്തിനു നന്ദി!

  @ Shukoor, നന്ദിയായിട്ട് വേണ്ട, ഒരു പാർട്ടി തന്നാ മതി...ചെറുവാടിയിൽ വരുന്നുണ്ട്...നന്ദി!

  @ ചെറുവാടി, മാമുക്കോയ ലാലിനേയും ശ്രീനിയേയും അറബി പഠിപ്പിച്ച പോലെയുണ്ടല്ലേ..ധൈര്യമായി പോയ് കിട്ടിയത് മേടിച്ചോ....നന്ദി!

  @ Pony Boy യുടെ അഭിപ്രായങ്ങൾ വിഞ്ജാനപ്രദം തന്നെ...കുറേയായല്ലോ കണ്ടിട്ട്....നന്ദി!

  @അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ, എന്നാൽ ഇത്തിരി ചൈനീസ് വിളംബൂ...വേ....!

  @ബെഞ്ചാലി, ഭാഷയെ കുറിച്ചുള്ള അഭിപ്രായങ്ങൾക്ക് നന്ദി...അടുത്ത യാത്ര മിലാനിലേക്ക് തന്നെ...നന്ദി!

  @Naush, ഇവിടെയെല്ലാവരും അത്യാവശ്യം എസ്പനോൾ പറയുന്നല്ലോ...നന്ദി!

  ReplyDelete
 10. സലീം, ചീക്ക, ചീക്ക

  സലിം- ഞാന്‍ താങ്കളുടെ സഞ്ചാര കഥകള്‍ താല്‍പര്യപൂര്‍വ്വം വായിക്കുന്നു. കാരണം അത് വെറുതെ പറഞ്ഞു പോകുകയല്ല. ഓരോ ദേശത്തെയും ഭാഷ, സംസ്ക്കാം, വസ്ത്ര ധാരണം, കാലാവസ്ഥ അങ്ങിനെ എല്ലാം അടയാളപ്പെടുത്തി ഇടയ്ക്കു നര്‍മ്മവും കലര്‍ത്തി താങ്കള്‍ യാത്രയെ ആഘോഷമാക്കുന്നു. അത് കൊണ്ട് തന്നെ യാത്രപോലെ ആസ്വാദ്യകരമാകുന്നു യാത്രാ വിവരണവും.

  ഈ എഴുത്ത് ഒരു സഞ്ചാര സാഹിത്യം എഴുതാനുള്ള സ്കോപ് താങ്കളുടെ തൂലികക്ക് ഉണ്ടെന്നു ബോധ്യപ്പെടുത്തുന്നു. തുടരുക. യാത്രയും എഴുത്തും.

  ReplyDelete
 11. മുച്ചോ ഗ്രാസ്യ...വായിക്കാന്‍ വൈകിയതിനു എന്താ പറയ...നന്നായി കേട്ടാ..പക്ഷെ കുറെ വായിക്കാന്‍ ഉണ്ട്..ഇരുത്തി വായിക്കേണ്ടി വന്നു അതെന്നെ...

  ReplyDelete
 12. @ Akbar, താൻകളുടെ വാക്കുകൾക്ക് ഞാൻ അർഹനല്ലെൻകിലും പ്രോത്സാഹനത്തിനു നന്ദി...തുടരാം...!

  @ ആചാര്യന്‍, വായനക്കു നന്ദി...മുച്ചോ ഗ്രാസ്യ!

  ReplyDelete
 13. വായന അനുഭവമാകുകയാണ് ഇവിടെ.
  അഭിനന്ദനങ്ങള്‍

  ReplyDelete
 14. es muy agradable de leer bhai Saleem ... de continuar publicando sus grandes experiencias

  ഗൂഗിളിനു നന്ദി... :)

  ReplyDelete
 15. ഇടക്ക് തിരക്കുകള്‍ കാരണം ബ്ലോഗ്‌ നോട്ടം കുറഞ്ഞപോള്‍ കുറച്ചു മിസ്സായി. എങ്കിലും ബ്ലോഗായ്തു കൊണ്ട് ഇനിയും വായിക്കാം. അനുഭവങ്ങളുടെ ഒരു വന്‍കര കൊണ്ട് വരന്‍ സലീമിന്റെ ഈ യാത്ര വിവരനത്തിനായി എന്നത് സന്തോഷമേകുന്ന കാര്യമാണ്. യാത്രകള്‍ ഒട്ടു മിക്ക പേരും ചെയ്യുന്നുണ്ട്. പക്ഷെ, ഇത് പോലെ വായിപ്പിക്കുന്ന രീതിയില്‍ അതിനെ എഴുതാന്‍ ഉള്ള കഴിവ് അധികപേര്‍ക്കു കാണില്ല.

  ReplyDelete
 16. more informative piece..ഈ യാത്ര ഒരു കൊച്ചു പുസ്തകമായി ഇറങ്ങാനുള്ള എല്ലാ ചേരുവകളും തികഞ്ഞു സലിം ..a simple travelogue...

  ReplyDelete
 17. @ mottamanoj, നല്ല അഭിപ്രായത്തിനു നന്ദി!

  @ Sameer Thikkodi, ഇതാര് കടുവയെ പിടിക്കുന്ന കിടുവയോ....എസ്പനോൾ കലക്കി...നന്ദി..!

  @ Salam, വിചാരിച്ച പോലെയൊന്നും പറ്റിയിട്ടില്ല സലാം, എൻകിലും ഈ പ്രോത്സാഹനം കരുത്തു പകരുന്നു...നന്ദി...!

  @MT Manaf, അത്രക്കൊന്നുമില്ലന്നേ...എൻകിലും ഈ യാത്രാവിവരണം ഇരു കയ്യും നീട്ടി സ്വീകരിച്ചതിനു നന്ദി...!

  ReplyDelete
 18. ഇതൊരു കടല്‍ തന്നെ..!!!

  ReplyDelete
 19. ഹോലാ ഐക്കരപ്പടിയന്‍!!!!!

  ReplyDelete
 20. വളച്ചു കെട്ടില്ലാത്ത ഈ യാത്രാവിശേഷങ്ങള്‍ എപ്പോഴും താല്‍പ്പര്യത്തോടെയാണ് വായിക്കാറ്.അതിനാല്‍ പറയട്ടെ,ഇറ്റാലിയന്‍ വാര്‍ത്തകളും പോരട്ടെ..

  (പലപ്പോഴും ഈ ബ്ലോഗ്ഗില്‍ കടക്കാന്‍ നോക്കിയെങ്കിലും പറ്റാറില്ലായിരുന്നു,അതിനാല്‍ പിന്നെ ശ്രമിക്കാറുമില്ല.ഇപ്പൊ എന്റെ ബ്ലോഗ്ഗിലിട്ട കമന്റ് വഴി എത്താന്‍ പറ്റി.)

  ReplyDelete
 21. @ നാമൂസ്, ഇത്രൊരു കടലല്ല, തീരമാണു...കടലിലേക്കിറങ്ങാനാവാതെ പോയ ഒരു കുഞ്ഞിന്റെ കടൽ വിവരണം!

  @ റാണിപ്രിയ, മൂച്ചോ ഗ്രാസ്യ ദേവൂട്ടി!

  @ mayflowers, ഇപ്പോഴും പലർക്കും ഇവിടെ എത്താൻ പറ്റുന്നില്ലാന്ന് കമന്റ് കോളത്തിലെ സ്ഥിരം സുഹ്രുത്തുക്കളുടെ കുറവ് വഴി ഞാൻ അറിയുന്നുൻട്...പക്ഷേ എന്താണൊരു വഴി...നോക്കട്ടെ...താല്പര്യത്തോടെയുള്ള വായനക്ക് നന്ദി!

  ReplyDelete
 22. ഹായ് ബ്യൂനോസ് ദിയാസ്. കോമോ എസ്റ്റാസ്??

  ഇക്കാ, ഭാഷകൾ പഠിക്കാൻ വളരെ താൽപ്പര്യമാണ്. കുറച്ച് ഇന്ത്യൻ ലാംഗ്വേജുകൾ ആറിയാം എന്നൊരു അഹങ്കാരം സ്പാനിഷ് മണി മണി പോലെ പറയുന്ന ഒത്തിരി ബ്ലോഗർമാരെ കണ്ടപ്പോ മാറി. :))

  നല്ല ലേഖനം. ആശംസകൾ

  ReplyDelete
 23. valiya nandhi, itharam upakara pradamaya postukal iniyum pratheekshikkunnu.........

  ReplyDelete
 24. റിയാസ്‌ പോയതുപോലെ ഇയാളും പോയോന്നറിയാന്‍ വന്നു നോക്കിയതാ..
  അപ്പോഴാണ് കാണാത്ത രണ്ടു പോസ്റ്റുകള്‍ കണ്ടത്‌.
  രണ്ടും വായിച്ചു,
  എന്താ ബോലോഗത്തോന്നും കാണുന്നെയില്ലല്ലോ.
  അതോ ഇനി അടുത്തൊരു സ്പെയിന്‍ യാത്ര കഴിഞ്ഞേ ഏഴുതുന്നൊള്ളൊ.?

  ReplyDelete
 25. ~ex-pravasini* : ഇതാ, ഞാന്‍ ഇവിടെയുണ്ട്...അയിക്കരപ്പടി...വെക്കേഷനില്‍ ആണ്...സെപ്. പത്തു വരെ കാണും...പുതുതായി വീട് കൂടി...ബ്ലോഗിങ് ഒക്കെ തല്‍ക്കാലം നിര്‍ത്തി വെച്ചിരിക്കുകയാ ... ഇത്താക്കും കുട്ടികള്‍ക്കും സുഖമെന്ന് കരുതട്ടെ...!

  jayarajmurukkumpuzha: Thanks for your comment.

  ഹാപ്പി ബാച്ചിലേഴ്സ് : അഭിപ്രായത്തിന് നന്ദി കേട്ടോ...

  ReplyDelete
 26. സലീം ഭായ്‌, ബ്യൂനൊസ്‌ ദിയോസ്‌,

  ഇതിലെ വരാന്‍ വൈകിയതിന്‌ ക്ഷമ ചോദിക്കുന്നു. :) സ്പാനിഷ്‌ വിശേഷങ്ങളെ കുറിച്ച്‌ ആദ്യമായാണ്‌ ഇത്ര ആധികാരികമായി വായിക്കുന്നത്‌. ഭാഷാ സ്നേഹമെന്നത്‌ ഒരു സംസ്കാരത്തിന്‌റെ ഭാഗമാണ്‌. ഭാഷയെ മറക്കുന്നവര്‍ സ്വത്വം മറക്കുന്നവരാണ്‌. അതായത്‌ പിതൃത്വത്തെ സംശയത്തിന്‌റെ മുനയില്‍ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നവര്‍. അക്കൂട്ടത്തില്‍ സ്വത്വം നഷ്ടപ്പെട്ടവരായി മാറാന്‍ നമ്മള്‍ ഇടവന്നേക്കാം. സ്പൈനില്‍, മറ്റൊരു ഭാഷയും സംവേദനത്തിന്‌ പൊതു നിരത്തുകളില്ല എന്നുള്ളത്‌ തന്നെ ആ ഭാഷയെ ജനകീയമാക്കുന്നു. മറ്റുള്ളവര്‍ അതുപയോഗിക്കട്ടെ എന്ന് ഭരണകൂടവും സമൂഹവും ആഗ്രഹിക്കുന്നു. നമ്മുടെ ഭാഷ ഔദ്യോഗിക രേഖകളില്‍ മലയാളം തന്നെയാണെന്നും അത്‌ ഉപയോഗിക്കണമെന്നും വാദിക്കുന്നവരുണ്‌ടെങ്കിലും എങ്ങുമെത്താതെ പോകുന്നതാണ്‌ ഇപ്പോഴും കാണുന്നത്‌.. സ്പാനിഷ്‌ ഭാഷയെ കുറിച്ചുള്ള ലേഖനവും വിവരണവും നന്നായി. ഇത്‌ വായിക്കാന്‍ ഇവിടെ ഇട്ടതിന്‌ ഒരു മുച്ചോ ഗ്രാസ്യ...

  വീണ്‌ടും മുചോ ഗ്രാസ്യ

  ആശംസകള്‍ !

  ReplyDelete
 27. @Mohiyudheen MP, Thanks for your valuable comment which is note worthy..!

  ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!