Wednesday, April 6, 2011

പോലീസ് സ്റ്റോറി

        പട്ടാളകഥകള്‍ പലരും എഴുതാറുണ്ട്. എന്നാല്‍ പോലീസ് കഥകള്‍  തുലോം കുറവാണ്. സാഹിത്യബോധം കുറഞ്ഞവരാണ് പോലീസുകാര്‍ എന്ന ആക്ഷേപത്തിന് അത് കാരണമായിട്ടുണ്ട്. അതിനാല്‍ ആ സാഹിത്യ ശാഖയെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി ഞാന്‍ ഒരു പോലീസ് സ്റ്റോറി എഴുതുകയാണ്. കാരണമുണ്ട്, പറഞ്ഞു വന്നാല്ഞാനുമൊരു KP ആയിപ്പോവും.


        ആദ്യമായാണ് രു പിഎസ്സി പരീക്ഷക്ക് അപേക്ഷിക്കുന്നത്; അതാകട്ടെ പോലീസിലേക്കും. മിനിമം യോഗ്യത പത്താം തരം ആയതിനാല്‍  പതിനായിരക്കണക്കിന് ചെറുപ്പക്കാന്‍ എഴുതുന്ന, ഒരു പാട് കാലത്തിന് ശേഷമുള്ള പോലീസ് ടെസ്റ്റ്‌ ആണ്. ഐക്കരപ്പടിയില്‍ നിന്നും പലരും എഴുതുന്നുണ്ട്. ഏതൊരു വിജയത്തിന്  പിന്നിലും ഒരു പോലീസുകാരന് ഉണ്ടാവുമല്ലോ (പെണ്ണ് പണ്ട്). നാട്ടിലെ സുഹൃത്തും പോലിസുകാരനുമായ ആളില്നിന്നും ഞങ്ങള്‍ക്ക് അത് ലഭിക്കുകയും ചെയ്തു. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാനും രണ്ട് ഉറ്റ സുഹൃത്തുക്കളും; മുഹമ്മദും  അബ്ദുവും. അവര്രണ്ടുപേരും ടിടിസി കഴിഞ്ഞു അധ്യാപകയോഗ്യത നേടിയവര്‍. ഞാനോ അല്ലലും അലട്ടലുമില്ലാതെ  ഡിഗ്രിക്ക് പഠിക്കുന്ന പയ്യന്‍. അബ്ദുവിന്റെ അമ്മാവനാണ് പോലീസുകാരന്‍. പിഎസ്സി ഗൈഡുകള്വാങ്ങി രാവും പകലും പഠനത്തോട് പഠനവും തീറ്റയോട് തീറ്റയും (നെഞ്ചളവ് കൂടാനാണ്) മാത്രമായി ഞങ്ങളുടെ കൌമാരജീവിതം ഗതി മാറിയൊഴുകി. ഒരു പോലീസ് ആവാന്ഇത്രയൊക്കെ മുന്നൊരുക്കം വേണോ എന്നാവും. അതേയ്, അക്കാലത്ത്‌ ഞങ്ങള്ഒരു കാര്യത്തിനിറങ്ങിയാല്‍ അതിന്റെ അറ്റം കണ്ടിട്ടേ മടങ്ങുമായിരുന്നുള്ളൂ. ഒരു മാസത്തിനകം പബ്ലിക്ര്‍വിസ് കമ്മീഷനെ ഏതു പരീക്ഷയിലും തോല്പിക്കാനുള്ള മനക്കരുത്തും മെയ്വഴക്കവും നേടിയത് വെറുതെയല്ല. ഊണിലും ഉറക്കിലും പോലീസു‍ ആയതിന് ശേഷമുള്ള രംഗങ്ങള്‍ മനസ്സില്‍ മിന്നിമറഞ്ഞു സൌര്യം കെടുത്തിയപ്പോള്‍ പൈങ്കിളികള്‍ പാറിയകന്നു അവിടെ ഒരുവേള ബലിക്കാക്കകള്‍ സ്ഥാനം പിടിച്ചു. ശവത്തിനു കാവല്നില്ക്കുന്ന പണി അങ്ങനെ ഞങ്ങള്ക്ക് ഡ്രീം ജോബ്‌ ആയി മാറി.  അക്കാലത്തെ ഹിറ്റ് ആയ ജാക്കിയുടെ പോലിസ് സ്റ്റോറി ഒന്നു തൊട്ടു എല്ലാം ഭാഗവും കണ്ടു, കിട്ടാവുന്ന പൊലീസ് സ്റ്റോറികള്‍ എല്ലാം താല്പര്യപൂര്‍വം വായിച്ചു. അതൊക്കെ ഏതു പോലീസ്കാരനും കഴിയും’ എന്ന സ്ഥിരം പഴഞ്ചൊല്ലു പറയുന്നത് പോയിട്ട് കേള്‍ക്കുന്നത് പോലും അരോചകമായി മാറി.


           
       പോലീസ് ടെസ്റ്റ്ജയിക്കാന്ബുദ്ധി മാത്രം പോരാ. തണ്ടും തടിയും വേണം. ഞങ്ങള്‍ മൂവരും കായിക താരങ്ങളും രാവിലെ അഞ്ചുകിലോമീറ്ററോളം രാമനാട്ടുകര വരെ ഓടുന്നവരും ആയിരുന്നു. ങ്കിലും പോലിസ്സുഹൃത്ത് രാവിലെ ഞങ്ങളെ ക്കരപ്പടിയിലെ മിനി സ്റ്റേഡിയത്തില്കൊണ്ട് പോയി പ്രാക്ടീസ് ചെയ്യിച്ചു, ക്രിക്കറ്റ് ബാള്‍, ഷോട്ട്പുട്ട് റിയല്‍, നീളച്ചാട്ടം, ഉയരച്ചാട്ടം, റോപ് ക്ലൈംബിങ് ഒക്കെ അഭ്യസിപ്പിച്ചു. സ്റ്റേഡിയത്തിലെ ഗോള്‍ പോസ്റ്റില്‍ ഞങ്ങളെ വവ്വാലുകളെ പോലെ തൂക്കിയിട്ടു പീഡിപ്പിച്ചു.  178 സെന്റി നീളമുള്ള എനിക്ക് നീളം ആവശ്യത്തിലും അധികം ഉണ്ടായിരുന്നെങ്കിലും വീതി കുറവായിരുന്നുക്ഷുരക സുഹൃത്തിനോട് ആവലാതി ബോധിപ്പിച്ചതിനാല്‍ മീശയുടെ ജനിതകടന മാറ്റി പോലീസ് മീശയാക്കി തന്നു. ചുരുക്കിപ്പഞ്ഞാല്‍ നീട്ടിപ്പറയാം. നാട്ടിലാകെ പാട്ടാവുന്ന കോലത്തില്‍ കാര്യങ്ങള്‍ പുരോഗമിച്ചു കൊണ്ടിരുന്നു.ഭാവി പോലീസുകാരന്റെ കോലം           ഫാറൂഖ് കോളേജില്പഠിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. നാട്ടിലൂടെ ഓടുന്ന സര്വ്വ ബസുകളെയും വിരിമാരുകാണിച്ചു തടുത്തു നിര്ത്തി വിദ്യാര്ത്ഥി(നി)കള്ക്ക് യാത്ര സൌകര്യമൊരുക്കുന്ന സമാന്തര നിയമപാലകന്‍. പെണ്കുട്ടികളുടെ മുന്നില്ഷൈന്ചെയ്യാന്എന്നാണ് ജനസംസാരം എങ്കിലും ജനത്തിനു അസൂയമൂത്ത് പറയുകയാണെന്ന് ആര്ക്കാണറിഞ്ഞു കൂടാത്തത്. നാട്ടില്മാത്രമല്ല ഫാറൂഖ് കോളേജിന്റെ പരിസര പ്രദേശങ്ങളായ അടിവാരം, ചുങ്കം, രാമനാട്ടുകര എന്നിവിടങ്ങളിലും നിറുന്ന യാത്രാപ്രശ്നത്തിനു പരിഹാരം രാഞ്ഞു കൊണ്ട് ബസുകളെ അവയുടെ നിജപ്പെടുത്തിയ റൂട്ടിലൂടെ ഓടിക്കാന്‍‍ മുതിരാറുണ്ട്. നിരന്തരമായ സമരം കാരണം പല ബസുകാരും ര്‍ ശത്രുക്കളായി മാറി. ചിലരാവട്ടെ ലോഹ്യത്തിലുമായി. പോലീസ് ആയിട്ട് വേണം വന്മാര്‍ക്കൊക്കെ ഇട്ടു പണികൊടുക്കാനും ഒന്ന് ശരിക്കും വിലസാനും എന്നു മനസ്സില്‍ കരുതി. കൈക്കൂലി വാങ്ങാത്ത, വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന, ഒരു മാതൃകാ പോലീസാകണം. എന്റെ സംരക്ഷണയില്‍ ബസില്‍ കയറുന്ന ഒരു കോളേജ്‌ കുമാരിയെത്തന്നെ ജീവിത പങ്കാളിയാക്കണം. ഞാന്‍ എന്റെ പഞ്ചവത്സര പദ്ധതി മനസ്സില്‍ കോറിയിട്ടു.  

              അങ്ങനെ പരീക്ഷ സമാഗതമായി. പി.എസ്.സി. എഴുതാന്‍ സെന്റെര്‍ ലഭിച്ചത് മലപ്പുറം വേങ്ങരയില്‍. ഭാവി പോലിസ്കാര്‍ പലരും മുടി ക്രോപ്പ് ചെയ്ത് മിശയെ കൊംബന്‍ ആക്കി പോലിസില്‍ ജോലി കിട്ടിയ പോലെയാണ് നടത്തം. അപ്പോള്‍ ഞാന്‍ നന്നായി പ്രയത്നിക്കേണ്ടി വരും. കോളേജില്‍ പരീക്ഷ എഴുതുന്ന ലാഘവ ബുദ്ധിവിട്ട് കൃത്യമായി ഉത്തരങ്ങള്‍ എഴുതി. കിട്ടാത്ത ഒന്നു രണ്ടെണ്ണം അടുത്തിരുന്ന തടിയനോട് ചോദിച്ചു എഴുതി. മൂന്നു ശിഷ്യന്മാരെയും ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച നിര്‍ണായക തെളിവുകള്‍ വെച്ച് പോലീസ് സുഹൃത്തു കായിക ക്ഷമതാ പരീക്ഷയുടെ തയ്യാറെടുപ്പ് ത്വരിതഗതിയിലാക്കി.                   വിധിദിനം കടന്നു വന്നപ്പോഴേക്കും ഡിഗ്രി കഴിഞ്ഞു പാരലല്‍ കോളേജ്‌ അധ്യാപകന്‍റെ റോളില്‍ പകല്‍ മാന്യനായി ജീവിതം തുടങ്ങിയിരുന്നു. മലപ്പുറത്തു പീ.എസ്.സി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതറിഞ്ഞു അടുത്ത ബസിന് മലപ്പുറത്തെത്തിയപ്പോള്‍ അവിടെ പോലിസ്‌ ലാ‍ത്തി വീശാന്‍ മാത്രം നീണ്ട ജമാണ്ടന്‍ പട. മിക്കവരുടെയും മുഖത്ത് നിരാശ. ചില മുഖങ്ങളില്‍ വിജയത്തിളക്കം. ആശയും ആശങ്കയും ഒരുപോലെ മുറ്റിനിന്ന അന്തരീക്ഷത്തില്‍ ജനറല്‍ ലിസ്റ്റില്‍ തന്നെ എന്‍റെ പേരു വന്നതു കണ്ട് എനിക്ക് ഉറക്കെ വിളിച്ചു കൂവാന്‍ തോന്നിത്തിയെങ്കിലും ഞാന്‍ കൂക്ക് ഐക്കരപ്പടീയിലേക്ക് മാറ്റി വെച്ചു. ഞങ്ങള്‍ മൂന്നുപേരും പ്രശസ്തമായ നിലയില്‍ വിജയിച്ചിരിക്കുന്നു. (ഇന്ന് പോലീസ് ആയി നടക്കുന്ന നാട്ടുകാരില്‍ രണ്ടെണ്ണം അന്ന് വൈറ്റിംഗ് ഷെഡില്‍ ആയിരുന്നു). വീട്ടുകാരും സന്തോഷിച്ചു. അടുത്ത ആഴ്ചകളില്‍ തന്നെ കായികക്ഷമതാ പരീക്ഷയാണ്. ടി.ടി.സിക്കാര്‍ അതോടെ പിന്തിരിഞ്ഞു. അവര്‍ക്ക് അധ്യാപനത്തോട് മാത്രമായിരുന്നു താല്പര്യം.

             കോഴിക്കോട് നടക്കാവില്‍ വെച്ച് നടക്കുന്ന കായികമത്സരത്തിനു ഞാന്‍ നാട്ടിലെ മറ്റ് രണ്ട് സുഹ്രുത്തുക്കളുടെ കൂടെ പങ്കെടുത്തു. എല്ലാവരെയും ഒന്നിച്ചു നിര്‍ത്തി ഓഫീസര്‍ പേരുകള്‍ വിളിച്ചു. കേരളത്തിലെ തൊഴിലില്ലായ്മയുടെ  പ്രതീകങ്ങളായി, ഓഫീസര്‍മാര്‍ക്ക് അത്ഭുതമായി,  രണ്ടു എംഫില്ലുകാര്‍ അവിടെ പോലീസാവാന്‍ വന്നിരുന്നു. പിന്നെ  പത്തോളം പിജിക്കാര്‍. എന്നെപ്പോലെ നിരവധി ഡിഗ്രീക്കാര്‍. ബാക്കി പ്രീഡിഗ്രീക്കാരും. എസ്.എസ്.എല്‍.സിക്കാരെ പേരിനു പോലും കണ്ടില്ല.എഴുത്തുപരീക്ഷയില്‍ വിജയിച്ചവര്‍ ശാരീരിക ക്ഷമതയില്‍ അല്പം പിന്നോക്കം ആയിരിക്കുമല്ലൊ. അവിടെയാണ് ഞാന്‍ ശരിക്കും ഷൈന്‍ ചെയ്തതു. നൂറു മീറ്റര്‍ ഓട്ടമായിരുന്നു ഒന്നാമത്. എട്ടു പേരുള്ള ഹീറ്റ്സില്‍ ഞാന്‍ ഒന്നാമന്‍. ലോന്ഗ് ജമ്പ്‌, ഹൈജമ്പ്‌ എന്നിവയും അനായാസം ജയിച്ചു കയറി. ക്രിക്കറ്റ്‌ ബാല്‍ ഏറില്‍ രണ്ടാമത്തെ പരിശ്രമത്തില്‍ വിജയിച്ചു. ഷോട്ട്പുട്ട് ഒന്നാമത്തെ ഏറില്‍ തന്നെ ക്ലിക്ക്. അങ്ങനെ ആദ്യത്തെ അഞ്ചു മല്‍സരങ്ങളില്‍ വിജയിച്ച അല്പം ചില ഭാഗ്യവാന്‍മാരില്‍ ഞാന്‍ കടന്നു കൂടി. സുഹൃത്തുക്കള്‍  ഒരു മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ആറാമത്തെ ഐറ്റമായ റോപ് ക്ലൈമ്പിങ്ങില്‍ ജയിച്ചു കയറി. ശശി കയറില്‍ തൂങ്ങി പിടുത്തം വിടാതെ തന്റെ  മെലിഞ്ഞു നീണ്ട ശരീരം പുഴുവിനെപ്പോലെ കയറിലൂടെ ഗുരുത്വാകര്‍ഷണത്തിനു വിപരീത ദിശയില്‍ കഷ്ടപ്പെട്ട് ചലിപ്പിക്കുന്നത് ഞാന്‍ ടെന്‍ഷന്‍ ഇല്ലാതെ കണ്ടു നിന്നു.             അങ്ങനെ കളി കാര്യമായി തുടങ്ങി. പോലിസ്‌ ടെസ്റ്റ്‌ വിജയിച്ചു. ഇനിയുള്ള കടമ്പ മെഡിക്കല്‍ ടെസ്റ്റും പോലിസ്‌ എന്‍ക്വയറിയും മാത്രമാണ്. ഞാനും ശശിയും ബൈജുവും അപ്പോഴേക്കും നാട്ടില്‍ പോലിസ്‌ യുനിയന്‍ ഉണ്ടാക്കിയിരുന്നു. ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് കോഴിക്കോട് സര്‍വകലാശാലയുടെ റൂട്ടില്‍ ഉള്ള ഒരു പോലിസ്‌ മെഡിക്കല്‍ ക്യാമ്പില്‍ ഞങ്ങള്‍ എത്തി. മുമ്പ് പരിചയപ്പെട്ട പലരോടും ലോഹ്യം പുതുക്കി. പല പല റൂമുകളില്‍  ആയി ഡോക്ടര്‍മാര്‍ ഞങ്ങളെയിട്ട് ഉരുട്ടി എന്ന് പറയാം. ട്രൗസര്‍ അഴിച്ചു ‘കുരയ്ക്കല്‍’ ടെസ്റ്റും മുന്‍ പിന്‍ ചെക്കിങ്ങും വരെ അതില്‍ പെടും. കാഴ്ചശക്തിയില്‍ മാത്രമേ ഇത്തിരി വിരണ്ടുള്ളൂ (അന്ന് കണ്ണട ഇല്ലായിരുന്നു). കൂടെയുള്ള ഒരുത്തന്‍ ടെന്‍ഷന്‍ താങ്ങാന്‍ കഴിയാതെ ബോധം കെട്ട് വീണതു ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ മേലേക്ക്. അവന്‍ ഇക്കണക്കിനു പോയാല്‍ ഒരു പാട് വീഴേണ്ടി വരുമെന്ന് പോലീസുകാരന്റെ ആത്മഗതം.

            മലപ്പുറം           എം.എസ്.പി. ക്യാമ്പിലേക്കുള്ള തിയ്യതിയും കൊണ്ടു വരേണ്ട   സാധനങ്ങളുടെ  ലിസ്റ്റുമായി  തിരിച്ചു  വീട്ടിലെത്തി.  പോലിസ്  എന്ന് കേട്ടാല്‍ ബെജാറാവുന്ന ഉമ്മയുടെ മുഖത്തു  ആകെ  വെപ്രാളം.  അനുജന്‍മാരുടെ മുന്നിലൂടെ ഞാന്‍ പോലിസ് സ്റ്റൈലില്‍ നടന്നു, ഇനിമുതല്‍ എന്നോട് കളിച്ചാല്‍ നല്ല പോലിസ് മുറയില്‍ കൈകാര്യം ചെയ്യുമെന്ന് വീമ്പിളക്കി.   അവര്‍ക്ക് നാവിറങ്ങിപ്പോയത് കണ്ടു ഞാന്‍ മൂത്ത പെങ്ങളുടെ നേരെ തിരിഞ്ഞു.  ഇനി മുതല്‍ 'എടാ പോടാ' വിളി വേണ്ടാന്നു പറഞ്ഞു. കൂടാതെ അളിയന്‍ അയക്കുന്ന കാശില്‍ നിന്നും  കിമ്പളമായി 500  രൂപയും ആവശ്യപ്പെട്ടു. പോരുന്നെങ്കില്‍ പോരട്ടെ. എന്നാല്‍ അവള്‍ കൊഞ്ഞണം കാട്ടി കേരള പോലിസിനെ അപമാനിച്ചു. ബാപ്പയുടെ മുഖത്ത് വിജയ തിളക്കം. വലിയുമ്മക്ക് ബല്യ തന്തോസം. സുഹൃത്തുക്കള്‍ക്ക് എന്നെ ഈസ്റ്റ്‌ വെസ്റ്റ് അത്താണി കമ്പനിയില്‍ നിന്നും നഷ്ട്ടപെട്ടതിലുള്ള കുണ്ടിതം. ഇനി ഏതാനും നാളുകള്‍ മാത്രമേ എനിക്കും പോലീസിനും ഇടയില്‍ ബാക്കിയുള്ളൂ. ഞാന്‍ എന്റെ നടത്തവും നോട്ടവും ഒക്കെ കഴിയുന്നത്ര പോലീസുവല്‍കരിക്കാന്‍   ശ്രമിച്ചു. 

            ഇനി കൊണ്ടോട്ടി പോലിസ്‌ സ്റ്റേഷനില്‍ പോയി അവരുടെ സര്‍ട്ടിഫിക്കറ്റ് കൂടി വേണം. ആ സമയത്താണ് എന്നിലെ പോലീസുകാരനെ ഞെട്ടിച്ചു കൊണ്ട് വിസക്കാരന്‍ കോയാക്ക കടന്നു വരുന്നത്. പെന്‍ഷന്‍ പറ്റാന്‍ മൂന്നു വര്ഷം മാത്രം ബാക്കിയുള്ള ബാപ്പ, പോലീസും വിസയും സ്വര്‍ണം തൂക്കുന്ന തുലാസില്‍ ഇട്ടു തൂക്കി കണക്കെടുത്തു. ഉമ്മാക്കും പോലിസ്‌ അത്ര മുന്തിയ പണിയായി തോന്നിയിരുന്നില്ല. അങ്ങിനെ പോലീസ് വെരിഫിക്കേഷന്‍ നീണ്ടു പോയി. ഒരു ദിവസം ഞാന്‍ നാട്ടിന്‍ പുറത്തെ കടയില്‍ പത്രം വായിച്ചിരിക്കുമ്പോള്‍ കൊമ്പന്‍ മീശ വെച്ച വമ്പന്‍ പോലിസ്‌ ഹെഡ് ഏമാന്‍ “സലിം ഇ.പി.” ഉണ്ടോ എന്ന് ചോദിച്ചു കടയിലേക്ക് കയറി വന്നു. ഒരു പീഡനകേസിലും പെട്ടിട്ടില്ലാത്ത എന്നെ തിരഞ്ഞു എന്തിനാണ് പോലിസ്‌ വന്നത് എന്നോര്‍ത്ത് വിയര്ത്തപ്പോള്‍ ആരോ എന്നെ ചൂണ്ടികാണിച്ചു കൊടുത്തു കളഞ്ഞു. അദ്ദേഹം എന്നെ പിടിച്ചു ബലമായി  അരികില്‍ ഇരുത്തി. കാര്യമറിയാന്‍ ആളുകള്‍ കൂടി. ഇവന്‍  ഒരു പിടികിട്ടാ പുള്ളിയാണെന്നും വെരിഫിക്കേഷന് വരാത്തത് കൊണ്ട് അന്വേഷിച്ചു വന്നതാണെന്നും ഹെഡ് കോണ്‍സ്റ്റബിള്‍ അബൂക്ക ജനസമക്ഷം പ്രഖ്യാപിച്ചു. എന്നെ നാറ്റിക്കാന്‍ വേണ്ടി പോലിസ്‌ ജോലിയുടെ  മഹിമയെ പറ്റി ചെറിയൊരു ക്ലാസ്സും  എടുത്തു. സംഭവം നാടാകെ പാട്ടായി. ഉപദേശക സംഘങ്ങള്‍ വീട് വളഞ്ഞു.  അവര്‍   അങ്ങാടിയിലേക്ക് ഇറങ്ങാന്‍ പറ്റാത്ത വിധം  ഉപരോധം പ്രഖ്യാപിച്ചു. ഞാന്‍ ബാലന്‍സ് തെറ്റി വീഴാന്‍ പോയ നാളുകള്‍. അവസാനം, വിസയില്‍ ഗല്ഫിലേക്ക് കടന്നത് ഒരു ആശ്വാസമായി തോന്നുമാറ് എന്നെ ഉള്ളില്‍ നിന്നും പുറമേ നിന്നും ആഞ്ഞു കൊത്തികൊണ്ടിരുന്ന ഒരു സര്‍പ്പമായി ആ പോലിസ്‌ ഉദ്യോഗം സൌര്യം കെടുത്തി കൊണ്ടിരുന്നു.ബാക്കി പത്രം: നാലു വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലെത്തിയപ്പോള്‍ അതാ മരത്തില്‍ വലിഞ്ഞു കയറി വിജയിച്ച ശശി കൊക്കിച്ചാടി പോലിസ്‌ ട്രെയിനിംഗ് മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. ബൈജു പോലീസുകാരനായി. ഞാന്‍ വഴിയാധാരാവുമായി. മാഷന്മാരില്‍ ഒരാള്‍ക്ക്  പി.എസ്.സി. കിട്ടി. മറ്റവന്‍  എന്നെപ്പോലെ വഴിയാധാരമായി ജിദ്ദയില്‍ പീടിക തൊഴിലാളിയായി   ജീവിക്കുന്നു.

42 comments:

 1. പട്ടാളകഥകള്‍ പലരും എഴുതാറുണ്ട്. എന്നാല്‍ പോലീസ് കഥകള്‍ തുലോം കുറവാണ്. സാഹിത്യബോധം കുറഞ്ഞവരാണ് പോലീസുകാര്‍ എന്ന ആക്ഷേപത്തിന് അത് കാരണമായിട്ടുണ്ട്. അതിനാല്‍ ആ സാഹിത്യ ശാഖയെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി ഞാന്‍ ഒരു പോലീസ് സ്റ്റോറി എഴുതുകയാണ്.

  ReplyDelete
 2. സലീം ഭായ്... പോലീസാവാന്‍ പറ്റാത്ത സങ്കടം ഭാര്യയുടേയും മക്കളുടേം പുറത്ത് തീര്‍ക്കുന്നില്ലല്ലോ അല്ലേ?.. നല്ല ഓര്‍മ്മകള്‍... നാട്ടിലൂടെ ഒന്ന് സഞ്ചരിച്ചു... ചുങ്കം, അടിവാരം, ഫാറൂഖ് കോളേജ്, രാമനാട്ടുകര, ഐക്കരപ്പടി, കൊണ്ടോട്ടി, നടക്കാവ്... ഓട്ടം രാമനാട്ടുകര വരെ... ഉം.. വിശ്വസിച്ചിരിക്കുന്നു. ആ താടി കണ്ടാല്‍ എങ്ങനാ വിശ്വസിക്കാണ്ടിരിക്ക. ഭാവി പോലീസുകാരന്റെ കോലം ഉഷാറായിക്ക്ണ്. ഐക്കരപ്പടി സ്റ്റേഡിയത്തിലൊക്കെ ഞാന്‍ വന്നിട്ടുണ്ട്. ക്രിക്കറ്റ് കളിക്കാന്‍.

  നല്ല രസായി പറഞ്ഞു...

  ReplyDelete
 3. താങ്കളുടെ ആ നെഞ്ചും വിരിച്ചുള്ള പടം ആയിരുന്നു ഉചിതം എന്തേ....ആ എന്തായാലും ഒരു പോലീസുകാരന്‍ അല്ലാത്ത പോലീസുകാരന്‍ ആണല്ലോ ഇപ്പോഴും എന്തേ...

  ReplyDelete
 4. ഐക്കരപടീന്ന് നിങ്ങളെ കൂട്ടത്തില്‍ പോലീസ് ആയ ആ ശശീന്റെ നമ്പര്‍ ഇങ്ങ് തന്നെ. രണ്ടു പ്രാവിശ്യമാ ലൈസന്‍സ് ഇല്ലാഞ്ഞിട്ട് എന്നെ പിടിച്ചത് അവിടന്ന്. കൈക്കൂലിയെക്കാള്‍ അവര്‍ക്കിഷ്ടം കള്ളം പറയുന്നതാ എന്ന് അന്നെനിക്ക് മനസ്സിലായി.
  ഈ പോലീസ് സ്റ്റോറിയുടെ FIR എഴുതാണേല്‍ ഞാന്‍ പറയും ട്ടോ സൂപ്പര്‍ ആയി എന്ന്. പോലീസുകാരുടെ കാര്യം പറഞ്ഞിട്ടാണോ എന്തോ നന്നായി ചിരിക്കാനുള്ള വകയും ഉണ്ട്.
  ഒരു സല്യൂട്ട് എന്റെ വക.

  ReplyDelete
 5. കാക്കിക്ക് പുറത്തായ കലാഹൃദയം...:)
  നല്ലവായന തന്നു..ഇഷ്ടമറിയിക്കുന്നു.

  ReplyDelete
 6. മലപ്പുറം ജില്ലയിൽ ഐക്കരപടി എന്ന് പേരുള്ള സ്ഥലത്തിനു മുന്നിലൂടെ പലതവണ ബസ്സിൽ പോയിട്ടുണ്ട്. അവിടെ ഇങ്ങനെയൊരു പോലീസ് അല്ലാത്താ ആൾ ഉണ്ടെന്ന് മനസ്സിലായി. ഉഗ്രൻ സംഭവം ആണല്ലൊ,,,

  ReplyDelete
 7. എന്റെ സലിം ബായി ............. ഇനി "ഏതു പോലീസുകാരനും.... "എന്ന് പറയുമ്പോള്‍ ഇനി ഒന്ന് ആലോചിക്കും ........... !!!
  സലിം ബായിയെ ഓര്മ വരും ..............തീര്‍ച്ച ..
  വളരെ നന്നായി അവതരിപ്പിച്ചു ............. ജയ്‌ ഐകരപ്പടി ...............

  ReplyDelete
 8. ആകാശത്തേക്കു വെടിവെക്കാനുള്ള ചാൻസ് പോയി.. എന്നാലും ഞമ്മന്റെ നെഞ്ചത്തേക്കു വെക്കുന്നതിനു നല്ല ഉന്നം..സലീംക്ക..പോലീസ് ഫ്ലാഷ് ബാക്ക് “ഭാവി പോലീസുകാരന്റെ കോലം” പോലെ സുന്ദരമായിരിക്കുന്നു..

  ReplyDelete
 9. പോലീസ്‌ ഏമാന്‍ നല്ല രസകരമായി എഴുതിയിരിക്കുന്നു.
  ചിലതൊക്കെ വായിച്ചിട്ട് വല്ലാതെ ചിരി വന്നു.

  >>> എനിക്ക് ഉറക്കെ വിളിച്ചു കൂവാന്‍ തോന്നിത്തിയെങ്കിലും ഞാന്‍ കൂക്ക് ഐക്കരപ്പടീയിലേക്ക് മാറ്റി വെച്ചു.<<<

  >>> ഞാന്‍ എന്റെ നടത്തവും നോട്ടവും ഒക്കെ കഴിയുന്നത്ര പോലീസുവല്‍കരിക്കാന്‍ ശ്രമിച്ചു.<<<

  ഇതുപോലെ ചിരിക്കാന്‍ ഒരുപാട് ഉണ്ടിതില്‍..

  ReplyDelete
 10. വായിച്ച എനിക്കും തോന്നി ഒരു നഷ്ടബോധം..
  നന്നായി എഴുതി.

  ReplyDelete
 11. ഐക്കരപ്പടിയിലെ വാച്ചിലെ സമയം സ്പൈനിലെതാണോ .

  ReplyDelete
 12. ഇതൊരു പുതിയ അറിവാണല്ലോ..ഇത്ര നല്ല ഉദ്യോഗവും കളഞ്ഞു ഗള്‍ഫിലേക്ക് പോരേണ്ട കാര്യം ഉണ്ടായിരുന്നോ..കോയാ? :)
  ഈ സീ ബീ ഐക്കരപ്പടി ഡയറി കുറിപ്പ് ഉഷാറായി ട്ടോ...ഷബീറിന്റെ കമെന്റിലെ ചോദ്യം അത് ചിരിപ്പിച്ചു...//സലീം ഭായ്... പോലീസാവാന്‍ പറ്റാത്ത സങ്കടം ഭാര്യയുടേയും മക്കളുടേം പുറത്ത് തീര്‍ക്കുന്നില്ലല്ലോ അല്ലേ?..//

  ReplyDelete
 13. അറ്റം വരെ പോയിട്ട് തിരികെ വന്നു ല്ലേ?

  ReplyDelete
 14. പാവം ജനങ്ങള്‍ രക്ഷപ്പെട്ടു ..... :)

  എന്തായാലും പോലീസ്‌ സ്റ്റോറി കലക്കി ട്ടാ....

  ReplyDelete
 15. ഒരു പ്രവാസി പോലീസ്
  എന്തായാലും കലക്കന്‍ കഥയായി

  ReplyDelete
 16. പോലീസ് കഥ രസകരമായി.
  അന്ന് പോലീസിൽ ചേർന്നെങ്കിൽ ഇന്ന് ഒരു മൂന്ന് സ്റ്റാറോടെ നടക്കാമായിരുന്നെന്ന് തോന്നുന്നുണ്ടൊ സലീംക്ക...

  ReplyDelete
 17. ചിരിച്ചിട്ട് എഴുതാതിരിക്കാന്‍ (എഴുതാന്‍) വയ്യ. ഇപ്പോഴും ഒരു പോലീസു ലൂക്ക് ഉണ്ട്. പുതിയ കോവിലന് ആശംസകള്‍.

  ReplyDelete
 18. police kadha assalayi..... aashamsakal.........

  ReplyDelete
 19. @ഷബീര്‍, ഭാര്യയുടെയും മക്കളുടെയും പുറം ലാത്തിച്ചാര്‍ജിനു പറ്റിയതല്ല. പറ്റിയ ചില പുറങ്ങളില്‍ ഇത് വരെ നടത്താന്‍ പറ്റിയിട്ടുമില്ല. താടിയും തടിയും ഒക്കെ ഒരു പോലെയായിട്ടുണ്ടിപ്പോള്‍... നന്ദി!

  @ആചാര്യന്‍, നെന്ചിനു ഇപ്പോള്‍ പഴയ വികാസമൊന്നുമില്ല. എക്സര്‍സൈസ് ഒക്കെ എന്നേ നിര്‍ത്തിയില്ലേ...പഴയ ഫോട്ടോ കാണാന്‍ പൂതിയാവുമ്പോള്‍ നോക്കാലോന്നു കരുതി ഇട്ടതാ....നന്ദി!

  @ചെറുവാടി, അത് ശശിയാവില്ല, അന്നു വെയ്റ്റിംഗ് ലിസ്റ്റില്‍ ഉണ്ടായിരുന്ന എന്റെ മറ്റൊരു സുഹൃത്താ....അവനെന്റെ ബ്ലോഗ്‌ വായിക്കാന്‍ സാധ്യതയുള്ളതിനാല്‍ ക്ലൂ മാത്രം തരാം..കൊണ്ടോട്ടി സ്റ്റേഷനില്‍ ആണ് ജോലി. ഇനി സലിം കാ ദോസ്ത്‌ എന്ന് പറഞ്ഞാല്‍ മതി (ബാക്കി നിങ്ങളായി നിങ്ങളെ പാടായി)....FIR ഏതായാലും കലക്കി....!

  @ഇസ്ഹാക്ക്, കാക്കിക്ക് അകത്താണ് കലാഹൃദയം...അതാണ്‌ പുറത്തായത്...അല്ലെ....വായനക്ക് നന്ദി!

  @മിനി ടീച്ചര്‍ ഇനി ഐക്കരപ്പടിയിലൂടെ പോകുമ്പോള്‍ വിളിക്കൂ...പോലിസ്‌ ഉടനെയെത്തും...നന്ദി!

  @അബ്ദുല്‍ ജബ്ബാര്‍, ജയ്‌ ഐക്കരപ്പടി, ജയ്‌ കേരള പോലീസ്...അപ്പോള്‍ അത് മറക്കണ്ട..

  @ജെഫു, ആകാശത്തേക്ക് വെക്കേണ്ട വെടി നെഞ്ചത്ത് കൊണ്ടുവല്ലേ..അത് കലക്കി...!

  @EX-PRAVASINI, പോലിസ്‌ ഏമാന്‍ എന്ന് വിളിച്ചാല്‍ കൊള്ളാം...ഇനിയിപ്പം അല്പം പേടിയൊക്കെ കാണുമല്ലോ....നാടിനു നല്ലൊരു പോലീസുകാരനെ നഷ്ടപെട്ടു !

  @SABU, പുനര്‍വായന നടത്തിയാല്‍ അങ്ങനെ ഒത്തിരി നഷ്ടങ്ങള്‍ നമുക്കൊക്കെയില്ലേ...ഗള്‍ഫ്‌ നമ്മെയെവിടെയൊക്കെ തോല്പിച്ചിരിക്കുന്നു...?

  @അന്‍വര്‍, ഇവിടെ പോലിസ്‌ സ്റ്റോറി പറഞ്ഞപ്പോഴും കുറുക്കന്‍റെ കണ്ണ് സ്പെയിനിലേക്ക്....അല്ല പിന്നെ....:)

  ReplyDelete
 20. ന്റെ സലീംകാ, ങ്ങളെ ഒരുകാര്യം, ബല്ല ബൈക്കുകാരന്റേം കയ്യിന്നു നൂറോ അഞ്ഞൂറോ പെറ്റികേസും എഴുതി ചീട്ടുകൊടുക്കാതെ പത്ത്കാശുണ്ടാക്കുന്നതിനു പകരം ഇബടെ ബന്ന് കഷ്ടപ്പെടണ്ട വല്ലകാര്യോണ്ടോ ഇങ്ങക്ക്. ഇങ്ങനെ തലചോറില്ലണ്ടാവാൻ എന്താ മൻസാ ഇങ്ങക്ക് പറ്റീത്.

  ReplyDelete
 21. @JAZMIKUTTY, ബാപ്പ ഗള്‍ഫും പോലീസും തൂക്കിനോക്കിയപ്പോള്‍ ഈ തട്ടിലാണ് കനം കണ്ടത്... സൗദിയിലെ ഫഹദ്‌ രാജാവ് പ്രത്യേക വിമാനം അയച്ചു തന്നതിനാല്‍ ഓഫര്‍ നിരസിക്കാന്‍ പറ്റിയില്ല....പിന്നെ ഇടക്കൊക്കെ മക്കളെ പോട്ടിക്കാറുണ്ട്...ബീവിനെ പൊട്ടിച്ചാല്‍ ഓള് കേസ് കൊടുക്കൂലെ കോയാത്തൂ...

  @ശ്രീ, അതെ അങ്ങേയറ്റം വരെ ചുമ്മാ പോയി മടങ്ങി വന്നു...ഗള്‍ഫിനു അറ്റം കണ്ടിട്ടില്ലാത്തതിനാല്‍ തിരികെ പോവാന്‍ പറ്റുന്നില്ല..നന്ദി!

  @Naushu, പാവം ജനം രക്ഷപ്പെട്ടു...ഹും...പോലീസില്‍ ആയിരുന്നെങ്കില്‍ കാണിച്ചു തന്നേനെ...:)

  @ഷാജു, ഒരു പാവം പ്രവാസി പോലീസ്....

  @മുഹമ്മദ് കുഞ്ഞി, അതെ അന്ന് പോലീസില്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്നിപ്പോള്‍ ഡിജിപി ആയേനെ...കുഞ്ഞുഞ്ഞിനു നഷ്ടം.

  Nazir Feroke, കോവിലനെ പരാമര്‍ശിച്ചതിനു നന്ദി. പട്ടാള കഥകള്‍ അന്നൊക്കെ ഹരമായിരുന്നു. വല്ലാതെ ചിരിക്കണ്ടാട്ടോ...:)

  @jayarajmurukkumpuzha, കഥയിൽ ഒന്നും കഥയായി ഇല്ല കെട്ടോ…..നന്ദി!

  ReplyDelete
 22. പോലീസ് അനുഭവകഥ വളരെ നന്നായി. മുന്‍പൊരിക്കല്‍ നേവി സെലെക്ഷന് ഞാനും പോയിട്ടുണ്ട്, കൊച്ചിയില്‍...! പക്ഷെ ആദ്യമേ തന്നെ പൊട്ടിപാളിസായി...!!!

  ReplyDelete
 23. This comment has been removed by the author.

  ReplyDelete
 24. നല്ല രസകരമായ വിവരണം ശരിക്കും ആസ്വദിച്ചു. അഭിനന്ദനങ്ങള്‍ നല്ല കഥകള്‍ , ഐക്കരപ്പടിയുടെ മണ്ണിന്റെയും വിയര്‍പ്പിന്റെയും ചൂടും ചൂരും ഉള്ള കഥകള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
 25. ഭംഗിയായ അവതരണം. ഏതായാലും ഇത്രയൊക്കെ ആയ സ്ഥിതിക്ക് പോലീസ് ആയിട്ട് പോയാല്‍ മതിയായിരുന്നു ഗള്‍ഫിലേക്ക്. പെന്‍ഷന്‍ മേടിക്കാന്‍ നേരം അങ്ങ് തിരിച്ചു ചെന്നാല്‍ മതിയായിരുന്നു.
  ഇതിപ്പോ...

  ReplyDelete
 26. അന്ന് പോലീസായിരുന്നെങ്കില്‍ ഇങ്ങനെ ഇന്നെഴുതുമായിരുന്നില്ല?
  താങ്കളുടെ നര്‍മ്മ കഥ കേട്ട് ദുഖിക്കുന്നു :)

  ReplyDelete
 27. പോലീസാകാഞ്ഞത്‌ നന്നായി, അല്ലെങ്കില്‍ ഈ സാഹിത്യങ്ങളൊക്കെ മുട്ടന്‍ തെറിയായി പുറത്ത്‌ വന്നേനെ , നന്നായിരിക്കുന്നു. സല്യൂട്ട്‌ ഒന്ന്‌ എണ്റ്റെ വകയുമിരിക്കട്ടെ

  ReplyDelete
 28. ശവത്തിനു കാവല്‍നില്‍ക്കുക എന്ന ദുര്യോഗത്തില്‍നിന്നും അതിസുമുഖനായ ഒരാള്‍ രക്ഷപെട്ടതില്‍ (വൈകിപ്പോയെങ്കിലും) നമുക്ക്‌ സന്തോഷിക്കാം......

  ReplyDelete
 29. @ഫസലുൽ Fotoshopi: അഴിമതി നടത്തി എന്നെ കുടുക്കാനാണ് പ്ലാനല്ലേ...ഇനിപ്പോ അണ്ണാ ഹസാരെയെയും പേടിക്കണം...നമ്മളില്ലേ ഫസലൂ....ഗള്‍ഫില്‍ ജീവിച്ചു പൊയ്ക്കോട്ടെ..

  @ഷമീര്‍ തളിക്കുളം, നേവിയില്‍ ആദ്യമേ തന്നെ ശാരീരികക്ഷമത ആകയാല്‍ ഭയങ്കര തിരക്കായിരിക്കും. പോലീസില്‍ ആണ് സുഖം....രണ്ടായാലും മടിയന്മാര്‍ക്ക് പറ്റില്ലട്ടോ…

  @Basheer Kanhirapuzha, ഇനിയിപ്പോള്‍ പറയാനുള്ള കഥ പാരലല്‍ കോളേജ് ആണ്...അതിവിടെ പറഞ്ഞാ ഉള്ള ചീത്തപ്പേരും പോവോന്ന് പേടിയുണ്ട്...:)
  എന്റെ കുട്ടിപോലീസ്‌ ഫോട്ടോ വെച്ചാണ് ഇപ്പം കളിയല്ലേ....ഞാനുരുട്ടും കേട്ടോ..

  @Shukoor, ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനിയവര്‍ എന്നെ എടുക്കുമെന്കില്‍ പോവാന്‍ തയ്യാറാണ്....അവര്‍ ഇനി എടുക്കുമോ ശുക്കൂര്‍ ഭായ്...:)

  @OAB/ഒഎബി, അതെ ബഷീര്‍ക്ക, പോലീസിനു എഴുതാന്‍ എവിടെ നേരം.
  പിന്നെ താങ്കളുടെ ദുഃഖത്തിൽ ഞാനും പങ്കു വെക്കുന്നു... 

  @ഹരിതകം, പോലീസ് ആയിരുന്നെങ്കില്‍ സുരേഷ് ഗോപിയുടെ ഡയലോഗ്സ് ആയിരിക്കും പുറത്തേക്ക് വരിക. ആദ്യ വരവിനും സല്യൂട്ടിനും നന്ദി!

  @ashraf meleveetil, കൂട്ടത്തില്‍ ശവങ്ങളും രക്ഷപ്പെട്ടു അല്ലെ അഷ്‌റഫ്‌ ഭായ്...ഹ ഹ ഹ...

  ReplyDelete
 30. വായിച്ചു . ഏറെ ഇഷ്ടപ്പെട്ടു.

  ഒരു ദുര്‍വിധി ആണ് എന്റെ മനസ്സില്‍ . സബ് ഇന്‍സ്പെക്ടര്‍ സെലക്ഷന്‍ കിട്ടി പിന്നെ ഒരു ആക്സിടന്റില്‍ അത് നഷ്ടമായി.
  കൂടുതല്‍ എഴുത്തുന്നില്ല.

  നന്നായിട്ടുണ്ട്. ആശംസകള്‍.

  ReplyDelete
 31. എന്റെ നാട്ടുകാര എവിടെയാണ് ഐക്കരപ്പടിയില്‍ ഒന്നു പറയാമോ...ഞാന്‍ പൂച്ചാലിലാണ്.സ്റ്റോറി വായിച്ചു.നന്നായിരിക്കുന്നു.ആശംസകള്‍

  ReplyDelete
 32. വെറുതെയല്ല ഇടയ്ക്കിടയ്ക്ക് ഒരു പോലീസ് സ്വഭാവം കാണിക്കുന്നത്.. വിവരണം കലക്കി..

  ReplyDelete
 33. ബിരുദങ്ങളും ദുരിതങ്ങളുമായി ഏതു ജോലിയും ചെയ്യാന്‍ തയ്യാറാവുന്ന ചെറുപ്പക്കാരുടെ മനസ്സ്-ഒരിക്കല്‍ ഞാനും അങ്ങനെ ആയിരുന്നല്ലൊ-ഈ പോസ്റ്റിലുണ്ട്.അനുഭവവിവരണം ആര്‍ജ്ജവം!
  വളരെ നന്നായി.

  ReplyDelete
 34. @ Adv Javad, നിരാശ വേണ്ട, ദുർവിധിയല്ല, വെറും വിധിയായി സമാധാനിക്കുക...വായനക്ക് നന്ദി!

  @ അതിരുകള്‍/പുളിക്കല്‍, നാട്ടുകാരാ, നാം വളരെയരികത്താണ്...പുത്തൂപാടം. വരവിനു നന്ദി...!

  @ Sreejith kondottY, നല്ല അഭിപ്രായത്തിനു നന്ദി.

  @ ബഷീര്‍ Vallikkunnu, അതെ, പോലീസാണ്, കരുതിയാൽ തടി കേടാവാതെ നോക്കാം..ആ...

  @ snehatheerampost.blogspot.com, നമുക്ക് നാട് പറഞ്ഞിട്ടില്ല, അതാണ് കാരണം...ആദ്യ വരവിനു നന്ദി.

  ReplyDelete
 35. .........ഒരു പോലീസ് ആകാനുള്ള മോഹം ഇനിയും ബാക്കി...

  ReplyDelete
 36. ങേ..... പോലീസുകാരനേ കാണാന്‍ വൈകി. എന്തായാലും പോലീസാകാഞ്ഞത് കൊണ്ട് കേരള പോലീസ് രക്ഷപ്പെട്ടു. സലീമും.

  ReplyDelete
 37. പ്രിയപ്പെട്ടവരെ.........
  ഇനി മുതല്‍ " ഇത് ഏതു പോലീസുകാരനും........." എന്നുള്ള ചൊല്ല് . ഇനി "ഇത് ഏതു ഐക്കരപ്പടിക്കാരനും ......" എന്നാക്കി മാറ്റിയ വിവരം എല്ലാവരെയും അറിയിച്ചു കൊള്ളുന്നു

  എന്തായാലും ഓര്‍മകളിലെ ആകാലം മനോഹരമായി വിവരിച്ചിരിക്കുന്നു

  ReplyDelete
 38. @Ismail, Akbar, Jayaraj, Suban, thanks to everybody for your kind reading and witty comments!

  ReplyDelete
 39. വിവരണം ഇഷ്ടപ്പെട്ടു... പോലീസായിരുന്നങ്കിൽ ഞാനൊക്കെ രക്ഷപ്പെട്ടേനേ... വല്ലപ്പോഴും പുളിക്കലങ്ങടീന്നു പോലീസുപൊക്കുമ്പോ ഐക്കരപ്പടിയാന്റെ ബ്ലോഗ് ഫോളോ ലിസ്റ്റിൽ ഉള്ളയാളാണെന്ന് പറഞ്ഞു രക്ഷപ്പെടാമായിരുന്നു..

  ReplyDelete
 40. പോലീസ് കഥ ഇഷ്ട്ട്ടായി..
  പണ്ട് എനിക്കും ഉണ്ടായിരുന്നു ഇങ്ങനത്തെ കുറെ തോന്നലുകള്‍...നമ്മുടെ ശരീരം വെച്ച് ഒന്നും പറ്റിയില്ല ::

  അതിനെ പറ്റി ഞാനും ഒന്ന് പോസ്ടിയിട്ടുണ്ട്...എന്റെ സൈനിക പരീക്ഷണങ്ങള്‍..സമയം പോലെ വരൂ !

  ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!