Thursday, June 2, 2011

ആഡിയോസ് എസ്പാനിയാ - 10

എന്‍റെ പ്രഥമ സ്പെയിന്‍ യാത്രയുടെ നാളുകള്‍ ‍എണ്ണപ്പെട്ടു കഴിഞ്ഞിരുന്നു. മുപ്പത്‌ നാളത്തെ ഷെന്‍സെന്‍വിസയായിരുന്നു എനിക്ക് ലഭിച്ചിരുന്നതെങ്കിലും അത്രയും ദിവസം അവിടെ നില്‍ക്കേണ്ട കാര്യമുണ്ടായിരുന്നില്ല. കാരണം, ഞങ്ങളുടെ യാത്രയുടെ ലക്ഷ്യങ്ങള്‍ ‍ഒന്നോ രണ്ടോ യാത്രകള്‍കൊണ്ട് പൂര്‍ത്തിയാകുന്നതായിരുന്നില്ല; കോടതിയിലുള്ള കേസുകള്‍ വിധിയാവാന്‍ വര്‍ഷങ്ങള്‍ ‍തന്നെയെടുക്കും. അത് പോലെ, ഞങ്ങളുടെ വില്ലകള്‍ പുതുക്കിപ്പണിയുന്നതിനുള്ള ചുവപ്പുനാടുകളും അഴിയാന്‍ സമയമെടുക്കും. ഫുട്ബോളില് കാണിക്കുന്ന വേഗതയൊന്നും സര്‍ക്കാര്‍, കോടതി കാര്യങ്ങള്‍ക്ക് ഇവിടെ പ്രതീക്ഷിക്കരുത്. മാത്രമല്ല, ആഗസ്റ്റ്, ഡിസംബർ മാസങ്ങളിൽ ഇവരുടെ കാര്യമായ പണി തന്നെ ആഘോഷമാണ്. തമ്മില് ‍ഭേദം സൗദി തന്നെ !

മുതലാളിയുടെ കൂടെയായതിനാല് ‍ഒന്നിനും നേരിട്ട് തലവെക്കാതെ, കാര്യമായ വെല്ലുവിളികള്‍ ‍ഏറ്റെടുക്കാതെ, തമാശകള്‍ ‍നിറച്ച സന്തോഷ പേടകത്തിലേറി പറന്നു നടന്ന കുറെ സുന്ദര ദിനങ്ങള്‍. സ്വപ്നസമാനമായ അനുഭവങ്ങള്‍. ജോലിയും ജോളിയും ഏതെന്നു തിരിച്ചറിയാനാവാതെ ഇഴ പിരിഞ്ഞു കിടക്കുന്ന ഈ വിസ്മയ ലോകത്ത് നിന്ന് വിട്ടു പോരാന്‍ ‍ആര്‍ക്കാണ് മനസ്സ് വരിക? കുടുംബം സൌദിയില്‍ ‍ഉണ്ടായിരുന്നില്ലെങ്കില്‍ ഒരു പക്ഷെ ഞാനും ഒരു മുങ്ങാംകുഴിയിട്ടേനെ!മടക്കയാത്രയുടെ ദിവസം വന്നണഞ്ഞിട്ടും അതിനുള്ള ഒരു ഒരുക്കവും ഇതുവരെ നടത്തിയിട്ടില്ലല്ലോ എന്ന് ചിന്തിച്ചു കൊണ്ട് നില്‍ക്കുന്നതിനിടയില്‍ ‍സുസ്മേരവദനായി മുതലാളി മുന്നില്‍നില്‍ക്കുന്നു. “സലീം, നിന്റെ ടിക്കറ്റ്‌ ‍മൂന്നു ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുന്നു”. ഞാന്‍പോലുമറിയാതെ കമ്പനിയില് ‍വിളിച്ചു പറഞ്ഞ് ഒപ്പിച്ഛതാണ്. ഒരുത്തമ സ്നേഹിതനെ പോലെ മുതലാളി പെരുമാറിയിരിക്കുന്നു. എങ്കിലും സ്പെയിനിൽ ‍തളിരിട്ട ഈ തൊഴിലാളി മുതലാളി ഐക്യത്തിന്റെ പുതുനാമ്പുകള്‍ക്ക് ഇനി മൂന്ന് ദിവസത്തെ ആയുസ് മാത്രം!

വിടപറയലിന്‍റെ തലേന്നാള്‍ ‍മുതലാളി യാത്രയയപ്പ് പാര്‍ട്ടി നല്‍കി; എന്നെ വരവേറ്റ ദിവസം കൊണ്ടുപോയ അതേ ഇറ്റാലിയന് ‍റസ്റ്റോറന്റില് വെച്ച്‍ എരുന്തിറച്ചിയും കടുക്കയും കൊണ്ടുണ്ടാക്കിയ പേരറിയാത്ത ബിരിയാണിയും മീന്‍സൂപ്പും മീന്‍പൊള്ളിച്ചതും ഒക്കെ എന്നെക്കൊണ്ട് നിര്‍ബന്ധിച്ചു തീറ്റിച്ചു. എനിക്കാണെങ്കില്‍ മനസ്സിന് വല്ല വിഷമവും ഉണ്ടായാല് ‍ഭയങ്കര വിശപ്പുമാണ്! മുതലാളിയുടെ വകയായി കുട്ടികള്‍ക്ക് ഡ്രസ്സുകളും മറ്റും വാങ്ങിച്ചിരുന്നു. ഭാര്യക്ക്‌, അവിടുത്തെ സ്ത്രീകള്‍ അണിയാറുള്ള എടുത്താല്‍ പൊന്താത്ത ഒരു പവിഴ മാലയും (അത് താങ്ങാനുള്ള ആരോഗ്യം അവൾക്കുണ്ടായിരുന്നില്ല!). കംബനിയിൽ നിന്നും ചിലവിനായി തന്ന 500 യൂറോ കൈപറ്റിയതായി അദ്ദേഹം ഒപ്പിട്ടു തരികയും ചെയ്തു !

അവസാനത്തെ അത്താഴം കഴിച്ചു നേരത്തെ കിടന്നു. എട്ടു മണിക്ക് ശേഷം മാത്രം വെള്ളി പൊട്ടുന്ന നാട്ടില് അതിരാവിലെ ആറു മണിക്കാണ് ആകാശയാത്ര എന്നതിനാല് ‍അബ്ദുള്ളയും ഞാനും പുലര്‍ച്ചെ മൂന്നു മണിക്ക് തന്നെ എണീറ്റു. തണുത്തു വിറയ്ക്കുന്ന ആ നവംബര്‍പ്രഭാതത്തില് ‍ചുടുവെള്ളത്തില്‍ ഒരു കാക്കച്ചിക്കുളി കുളിച്ചു. അവസാനമായി മെഡിറ്ററെനിയന്‍ കടലിനോട്‌ യാത്രപറയാന്‍ ജനവാതില് ‍തുറന്നപ്പോല് ‍ഇരുട്ടില് ‍തിരയുടെ സ്നേഹദൂതുമായി വന്ന ഒരു ഹിമക്കാറ്റ്‌ റൂമിലേക്ക്‌ ശക്തിയോടെ അടിച്ചുവീശി എന്നെ പരിരംഭണം ചെയ്തു. മുതലാളിയോട്‌ യാത്ര പറഞ്ഞു, അബ്ദുല്ലയുടെ കൂടെ മലഗ ഐര്പോര്ട്ടില് ‍എത്തുമ്പോഴും നേരം പുലര്‍ന്നിരുന്നില്ല. ഏതാനും നാളുകള്‍ കൊണ്ട് വല്ലാത്തൊരാത്മ ബന്ധം സ്ഥാപിച്ചു കഴിഞ്ഞിരുന്ന അബ്ദുല്ലയെ പിരിയുമ്പോള് ‘നാം വീണ്ടും സന്ധിക്കും’ എന്ന് പറയാൻ മറന്നില്ല.‍ എയര്‍പോര്‍ട്ടിനുള്ളിൽ എത്തിയപ്പോൾ‍ പാരിസിലേക്കുള്ള ‘എയര് യൂറോപ്പ’ കൌണ്ടര്‍ തുറന്നിരുന്നില്ല. ഇംഗ്ലീഷ് പറയാനറിയാത്ത സ്റ്റാഫിനു മുന്നിൽ ഞാൻ വീണ്ടും എത്തിയിരിക്കുന്നു. ഫ്രാൻസിലേക്ക് പോവുംബോൾ അതൊരു അന്താരാഷ്ട്ര യാത്രയാണെന്ന് തോന്നലേ ഉണ്ടായില്ല. ഒരു കാലിക്കറ്റ് മുംബൈ യാത്ര പോലെ തോന്നിച്ചു.

കടലമ്മേ, ഇനിയെന്നു കാണും...?.

പാരിസ്‌ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ഭീകരമായ ഒരനുഭവമുണ്ടായി. ‌എയര്‍പോര്‍ട്ടില് ‍കവാടത്തിൽ എന്‍റെ പേരെഴുതിയ പ്ലക്കാര്‍ഡു പിടിച്ചു സുമുഖനായ ഒരു ഫ്രഞ്ച് യുവാവ്‌ നില്‍ക്കുന്നു, അറബിയില്‍ ‍എന്നെ അഭിവാദ്യം ചെയ്യുന്നു. അസമയത്തുള്ള ഈ സ്വീകരണത്തിൽ എന്‍റെ ഉള്ളൊന്നു കാളി. ഇത്രയും ആളുകള്‍ക്കിടയില് ‍നിന്നും എന്നെ മാത്രം സ്വീകരിക്കാന്‍ എന്തായിരിക്കും കാരണം? സെപ്ത. 11നു ശേഷം മുസ്ലിം പേരുള്ളവരെ അന്യായമായി പീഡിപ്പിക്കുന്ന കഥകള്‍ ഒരു പാട് കേട്ടിട്ടുണ്ട്. അടുത്ത യാത്ര എയര്‍ഫ്രാന്‍സില് ‍ആയതിനാല്‍ അവിടെ സ്വന്തമായി എത്തിപ്പെടാന് ‍ഈ ഭീമന്‍ എയര്‍പോര്‍ട്ടില്‍ സാധ്യമല്ലാത്തതിനാല്‍ എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞയച്ചതാണെന്ന വിശദീകരണം ഒന്നും എന്നെ ആശ്വസിപ്പിക്കാൻ പോന്നതായിരുന്നില്ല. ആ വിമാനത്തില്‍ നിന്നും സൗദിയിലേക്കുള്ള ഏക യാത്രക്കാരനായിരുന്നു ഞാന്‍. ഏതായാലും ധൈര്യമില്ലാതെ മുന്നോട്ടു നടക്കുകയല്ലാതെ നിവൃത്തിയില്ലായിരുന്നു. നടന്നും കണ്‍വയറില്‍ കയറിയും അരമണിക്കൂര്‍ കൊണ്ട് എമിഗ്രേഷന്‍ കൌണ്ടറില്‍ എത്തി. ഞാൻ ഭയപ്പെട്ടത് തന്നെ സംഭവിച്ചു; യുവാവ്‌ എന്നെ മുന്നോട്ടു നയിച്ചു മെല്ലെ മാറി നിന്നു. തിരക്ക് പിടിച്ച ഈ വിമാനത്താവളത്തിൽ ഞാന് ‍മാത്രം ഒരു കൌണ്ടറില്‍. തൊണ്ടയില്‍ ഉമിരീനിയായി പരതിയെങ്കിലും ഒരു അത്യാവശ്യഘട്ടം വന്നപ്പോള്‍ ഒരു തുള്ളി പോലും നല്കാതെ തൊണ്ട വരള്‍ച്ച അഭിനയിച്ചു. കൌണ്ടറില് ‍ഇരിക്കുന്ന ഫ്രഞ്ച് ഓഫീസര്ക്ക് പാസ്പോര്‍ട്ട് കൊടുത്ത് അടുത്ത ഭീകരാക്രമണം പ്രതീക്ഷിച്ചു നിന്നപ്പോൾ അയാള്‍ എന്നെ തുറിച്ചു നോക്കി. സത്യം പറയാലോ, എന്റെ ജീവിതത്തില്‍ ഇത്രയും തീഷ്ണമായ ഒരു നോട്ടം ‍ഇതുവരെ ഞാന്‍ നേരിട്ടിട്ടില്ല. മനുഷ്യത്വം മരവിച്ചു പോവുന്ന ആ നോട്ടം ഭൂകംബം പോലെ ഏതാനും നിമിഷങ്ങള്‍ നീണ്ടു നിന്നപ്പോൾ ടോക്കിയോവിലെ ബിൽഡിങ്ങുകൾ പോലെ എന്റെ ശരീരം മുട്ടിനു താഴെ ശക്തിയായി വിറച്ചു. അവസാനം പടച്ചവനെ മനസ്സില്‍ ധ്യാനിച്ച്‌ ഇല്ലാത്ത പുഞ്ചിരി മുഖത്ത് വരുത്തി ‘ഹലോ’ എന്ന് പറഞ്ഞു ഞാനൊരു ദുർബലമായ പ്രത്യാക്രമണം നടത്തി. അയാള്‍ തിരിച്ചും 'ഹലോ' എന്ന് പറഞ്ഞ ശേഷം എന്‍റെ പാസ്പോര്‍ട്ട്‌ തിരിച്ചും മറിച്ചും നോക്കി എക്സിറ്റ്‌ അടിച്ചു എയര്‍പോര്‍ട്ടിന്റെ അകത്താക്കിയപ്പോഴാണ് ശ്വാസം ശരിക്കും വിട്ടത്. ഇനി സൌദിയില് ‍മാത്രമേ എന്നെ തുറന്നു വിടൂ എന്ന് മനസ്സിലായി. എനിക്കും എങ്ങിനെയെങ്കിലും അവിടെ എത്തിയാല്‍ മതിയെന്നായിരുന്നു!

ജിദ്ദ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക്

മടക്ക യാത്രയില്‍ യൂറോപ്പ്യരെ പറ്റി മോശം ധാരണയാണ് എന്നില്‍ സൃഷ്ടിക്കപ്പെട്ടത്. മദ്യത്തിന്റെ ബ്രാൻഡ് അംബാസ്ഡർമാരായ എയര്‍ഇന്ത്യ പോലും സൗദിയിലേക്ക്‌ വരുമ്പോള്‍ മദ്യം വിളമ്പാറില്ല. ഇറങ്ങേണ്ട രാജ്യത്തിന്റെ നിയമങ്ങൾ ആയിരിക്കണം ആ യാത്രയിൽ പാലിക്കപ്പെടേണ്ടത് എന്നത് കൊണ്ടാണത്. എന്നാല്‍ എയര്‍ഫ്രാന്‍സില്‍ മദ്യപ്പുഴ ഒഴുകുന്നതാണ് ‍കണ്ടത്. തങ്ങൾ ‍പാശ്ചാത്യര്‍ ആണെന്ന അഹംഭാവവും സൌദിയിലെ നിയമങ്ങള്‍ തങ്ങള്‍ക്കു ബാധകമല്ല എന്നുള്ള ഒരു പുച്ഛവും അവരില്‍ സമന്വയിച്ചിരുന്നു. ഒട്ടകങ്ങളെ പോലെ ആവശ്യത്തില്‍അധികം അളവ് മദ്യം ആണും പെണ്ണും അകത്താക്കുന്നു. സ്വന്തം നാട്ടില്‍കൃത്യമായി നിയമങ്ങള്‍ പാലിക്കുന്നവര് ‍‘പുകവലി വിരോധം’ എഴുതിവെച്ച സൗദി എയര്‍പോര്‍ട്ടില്‍ പുകവലിക്കുന്നതും കാണേണ്ടി വന്നു. സൌദികള്‍ യൂറോപ്പില്‍ പെരുമാറുന്ന പോലെ ഇവര്‍ക്ക് ‌ഇവിടെ പെരുമാറിക്കൂടെ എന്ന് ചിന്തിച്ചു പോയി.

യൂറോപ്പ്യന്‍ വിമാനത്തില് ‍വന്നതിനാല്‍ എല്ലാ കാര്യങ്ങളും അതിശ്രീഘ്രം നടന്നു. സ്വീകരിക്കാന്‍ സുഹൃത്തിന്റെ കൂടെ എന്റെ മക്കളടക്കം ഫ്ലാറ്റിലുള്ള കുട്ടിപ്പട മുഴുവൻ എത്തിയിരുന്നു. അവരെ കണ്ടപ്പോള്‍ ‍വളരെ സന്തോഷിച്ചു. ‍ചോക്ലേറ്റ് കിട്ടിയപ്പോള്‍ അവരും സന്തോഷവാന്മാരായി. എങ്കിലും യൂറോപ്പില്‍നിന്നും സൌദിയില്‍ എത്തിയപ്പോള് ‍കരയിൽ നിന്നും കടലിൽ ചാടിയ പോലെ കാലാവസ്ഥയിൽ വന്ന മാറ്റം ഉൾകൊള്ളാൻ അല്പസമയമെടുത്തു. അങ്ങിനെ ജിദ്ദയിലെ തെളിഞ്ഞ കാലാവസ്ഥയിലൂടെ നാളുകള്‍ക്കു ശേഷം വാഹനത്തിലെ എസിയില്‍ ഇരുന്നു വീട്ടിലെത്തിയപ്പോള്‍ ഭാര്യ സ്വീകരിക്കാന്‍ ഒരുങ്ങി നിന്നിരുന്നു. അനേകം നാളുകള്ക്ക് ശേഷം അവളുടെ‍ വളയിട്ട കൈകള്‍ കൊണ്ടുണ്ടാക്കിയ സ്വാദിഷ്ടമായ കേരളീയ വിഭവങ്ങള്‍ കഴിച്ച ശേഷം അക്ഷമരായി കാത്തിരിക്കുന്ന കുട്ടികള്‍ക്കായി എന്റെ പെട്ടികള്‍ തുറന്നു. അവര്‍ കാണാത്ത തരം വസ്ത്രങ്ങളും മിഠായികളും കണ്ടു അവരുടെ കണ്ണുകളില്‍ വിസ്മയം. വായ നിറയെ മിഠായി നുണയുമ്പോള്‍ ചെറിയ മോളുടെ കമന്റ്, “ഇപ്പച്ചി ഇനിയും സ്പെയിനില്‍ പൊയ്ക്കോ, ഞാന് ‍കരയൂലട്ടോ”. ഭാര്യയുടെ കണ്ണുകളില്‍ രണ്ടാഴ്ച ഒറ്റക്ക് കുടുംബം നോക്കിയതിന്റെ വിജയത്തിളക്കം.

49 comments:

 1. യാത്രാവിവരണം നന്നായി, തിരിച്ചുവരവിന് സ്വാഗതം.

  ReplyDelete
 2. ഞാനും കരയൂലാ‍ാ.... ഇനീം സ്പെയിനിൽ പൊയ്ക്കോ...

  ReplyDelete
 3. ഭംഗിയായി ട്ടോ സലിം ഭായ് .
  ഈ ഭാഗവും നല്ല രസകാമായി വായിച്ച്.
  പറഞ്ഞു നിര്‍ത്തിയ അവസാന വരികള്‍ നന്നായി.
  യാത്ര വിവരണങ്ങള്‍ ഇനിയുംമാവാം.
  ആശംസകള്‍ അഭിനന്ദനങ്ങള്‍

  ReplyDelete
 4. കൊള്ളാം ... നന്നായിട്ടുണ്ട്

  ReplyDelete
 5. ഞമ്മക്കൊന്നൂല്യേ............. നന്നായിട്ടുണ്ട് . ആശംസകൾ.

  ReplyDelete
 6. ഇനിയിപ്പം ഒരു ചൊല്ല് വരും നമ്മുടെ സലീമ്ഭായ് സ്പൈന്‍ കണ്ടത് പോലെ...എന്ന്...:)
  ഒരു യാത്ര ഇത്രയേറെ അസ്വാദ്യകരമാക്കി വായനക്കാര്‍ക്ക് വിളമ്പിയതിന്റെ ക്രെഡിറ്റ്‌ ആണേ...കോയാ...
  ഇപ്പോള്‍ പഴയപോലെ ബൂലോകത്ത് കാണുന്നില്ലല്ലോ..എന്ത് പറ്റി.? അപ്പോള്‍ നാട്ടിലെത്തിയാല്‍ കണ്നുര്‍ക്ക് വരാന്‍ മറക്കേണ്ട

  ReplyDelete
 7. അവസാന ഭാഗങ്ങള്‍ കുടുതല്‍ ഇഷ്ടപ്പെട്ടു സലീമ്ക..

  ReplyDelete
 8. അങ്ങനെ ആ യാത്ര ഭംഗിയായി അവസാനിച്ചു...

  ഞാനും നിങ്ങളെപ്പോലെ തന്നാ... സങ്കടം വന്നാപിന്നെ വിശപ്പ് സഹിച്ചൂട...
  അല്ല.. കട്ക്കേം എരുന്തും ഒക്കെ ഞമ്മളെ ചാലിയത്ത്ന്നാണോന്ന് ചോദിച്ചീലെ ഇങ്ങള്?

  ReplyDelete
 9. അങ്ങനെ ഒരു വലിയ യാത്ര കഴിഞ്ഞു അല്ലെ. എല്ലാം വായിച്ചിരുന്നു. നന്നായി. ......സസ്നേഹം

  ReplyDelete
 10. It is great! welldone ,Keep it up.

  ReplyDelete
 11. യാത്രാ വിവരണം നല്ല വിശദമായി പറഞ്ഞു.
  ആശംസകള്‍............

  ReplyDelete
 12. "...ജോലിയും ജോളിയും ഏതെന്നു തിരിച്ചറിയാനാവാതെ ഇഴ പിരിഞ്ഞു കിടക്കുന്ന ഈ വിസ്മയ ലോകത്ത് നിന്ന് വിട്ടു പോരാന്‍ ‍ആര്‍ക്കാണ് മനസ്സ് വരിക? കുടുംബം സൌദിയില്‍ ‍ഉണ്ടായിരുന്നില്ലെങ്കില്‍ ഒരു പക്ഷെ ഞാനും ഒരു മുങ്ങാംകുഴിയിട്ടേനെ!.."


  അത് ശരിയാ..ഈ പറഞ്ഞതില്‍ കാര്യമുണ്ട്..
  എന്തായാലും ബീടര് ഇനി വെറുതെ വിടുമെന്ന് തോന്നുന്നില്ല!

  രസകരമായി എഴുതി..
  തിരക്കായതിനാലാവും ഗ്രൂപ്പിലും കാണുന്നില്ല ..!

  ReplyDelete
 13. അനുഭവമാക്കിയ വിവരണം...!

  ReplyDelete
 14. യാത്രാ വിവരണം കലക്കി

  ReplyDelete
 15. "ഒട്ടകങ്ങളെ പോലെ ആവശ്യത്തില്‍അധികം അളവ് മദ്യം ആണും പെണ്ണും അകത്താക്കുന്നു.".....ഒരു വര്‍ഷത്തേക്ക് റിസര്‍വ് ചെയ്യുന്നതായിരിക്കും....
  "യൂറോപ്പ്യന്‍ വിമാനത്തില് ‍വന്നതിനാല്‍ എല്ലാ കാര്യങ്ങളും അതിശ്രീഘ്രം നടന്നു".... പരമാര്‍ത്ഥം....സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നത് സ്ഥിരം കാഴ്ചയാണ്.

  വിവരണം കലക്കി.

  ReplyDelete
 16. യാത്രപോലെ രസകരമായ വിവരണവും.
  വായന ഒരനുഭവമായിരുന്നു.

  ReplyDelete
 17. പതിവ് തെറ്റിക്കാത നല്ല വിവരണം. ഒരു പാട് കാഴചകള്‍ കിട്ടി.

  ReplyDelete
 18. ഈ എയര്‍ ഫ്രാന്‍സിന്റെ ഒരു കാര്യം,മദ്യപിക്കാത്ത പാവം സൌദികളെ ബലമായി മദ്യപിപ്പിക്കുന്നോ?കശ്മലന്മാര്‍!!!!

  യാത്ര കലക്കീട്ടോ,അഭിനന്ദനങ്ങള്‍...

  ReplyDelete
 19. അങ്ങിനെ അത് സമാപിച്ചു .................
  നന്നായി എഴുതി സലിം ബായി

  ReplyDelete
 20. mini//മിനി, ആദ്യാഭിപ്രായത്തിനു നന്ദി ടീച്ചറെ..!

  കിങ്ങിണിക്കുട്ടി, ഇനി പോവുന്നത് ഇറ്റലിയിലെക്കാണ്, വായിച്ച് കരയാണ്ടിരുന്നോണംട്ടോ....:)

  ചെറുവാടി, നല്ല വാക്കുകള്‍ക്കു നന്ദി...യാത്രകള്‍ അവസാനിക്കുന്നില്ലല്ലോ മന്‍സൂര്‍ ഭായ്.....ഇനിയും എഴുതും..!


  Naushu , നല്ല അഭിപ്രായത്തിന് നന്ദി!


  ponmalakkaran | പൊന്മളക്കാരന്‍ , അപ്പൊ, കിട്ട്യേതൊന്നും പോരെ..ഇനി അടുത്ത പോക്കിന് കൊണ്ടുവരാലോ പുതിയ വിവരങ്ങള്‍..നന്ദി!


  Jazmikkutty , എന്നെയങ്ങ് കൊല്ലു ജസ്മിന്റുമ്മേ... ഞാന്‍ എന്ത് ചെയ്താലും അത് നാലാളറിയും, അതങ്ങനെയാ..:)
  നാട്ടിലെത്തിയാല്‍ ആദ്യത്തെ പരിപാടി കണ്ണൂരില്‍ വന്ന് നിങ്ങടെ ഒരു ബിരിയാണി തിന്നലാണ്...അത് കഴിഞ്ഞിട്ട് ബാക്കി കാര്യം...!


  Jefu Jailaf , നല്ല അഭിപ്രായത്തിന് നന്ദി!


  ഷബീര്‍ (തിരിച്ചിലാന്‍) , ചാലിയാറിലെ കടുക്കയല്ല മോനെ, ഒറിജിനല്‍ മെഡിട്ടറെനിയന്‍ ആണ്..സങ്കടം വരാതെ നോക്കണം...!

  ReplyDelete
 21. വളരെ നന്നായി, ഇനിയും യാത്ര ചെയ്യാനും എഴുതാനും കഴിയട്ടെ.

  ReplyDelete
 22. താങ്കളുടെ എഴുത്തില്‍ എപ്പോഴും ഒരു വായനക്കനുവാര്യമായ ഒഴുകുണ്ട് എന്നതിന്നാ വായിച്ചു തുടങ്ങി കിട്ടിയാല്‍ പിന്നെ അങ്ങ് പോയ്കൊള്ളും.........
  വളരെ നല്ല വിവരണം

  ReplyDelete
 23. സലിം ഭായി അങ്ങിനെ 'നാട്ടില്‍' തിരിച്ചെത്തി!
  നല്ല വവരണത്തിലൂടെ കൂട്ടത്തില്‍ പോന്നതുപോലത്തെ അനുഭവമുണ്ടായി.

  ആശംസകള്‍.

  ReplyDelete
 24. @@
  ""കൌണ്ടറില് ‍ഇരിക്കുന്ന ഫ്രഞ്ച് ഓഫീസര്ക്ക് പാസ്പോര്‍ട്ട് കൊടുത്ത് അടുത്ത ഭീകരാക്രമണം പ്രതീക്ഷിച്ചു നിന്നപ്പോൾ അയാള്‍ എന്നെ തുറിച്ചു നോക്കി. സത്യം പറയാലോ, എന്റെ ജീവിതത്തില്‍ ഇത്രയും തീഷ്ണമായ ഒരു നോട്ടം ‍ഇതുവരെ ഞാന്‍ നേരിട്ടിട്ടില്ല"

  എന്റെ സലീമ്ക്കാ, അയാളോട് 'കണ്ണൂരാന്‍' 'കല്ലിവല്ലി' എന്നൊക്കെ പറഞ്ഞാല്‍ പോരായിരുന്നോ. എന്റെ പേര് കേട്ടാല്‍ ഞെട്ടാത്തവരുണ്ടോ ഫ്രെഞ്ച്നാട്ടില്‍ ?

  @@
  >> നാട്ടിലെത്തിയാല്‍ ആദ്യത്തെ പരിപാടി കണ്ണൂരില്‍ വന്ന് നിങ്ങടെ ഒരു ബിരിയാണി തിന്നലാണ്...അത് കഴിഞ്ഞിട്ട് ബാക്കി കാര്യം <<

  (ഹും ആര്‍ത്തിപ്പണ്ടാരം! എന്നാപ്പിന്നെ കണ്ണൂരേക്കുള്ള വഴിയില്‍ തലശേരിയില്‍ ഇറങ്ങിക്കോ. എന്നാ തലശ്ശേരി ബിരിയാണിയും കഴിക്കാലോ. ഹഹഹാ..!)

  **

  ReplyDelete
 25. ഭാര്യയും പിള്ളാരും പട്ടിണി ആകാതിരിക്കാന്‍ താന്കള്‍ മനോവിഷമം വരരുതേ എന്ന് പ്രാര്‍ഥിക്കുന്നു.
  "ഒട്ടകങ്ങളെ പോലെ ആവശ്യത്തില്‍അധികം അളവ് മദ്യം ആണും പെണ്ണും അകത്താക്കുന്നു." അപ്പോള്‍ ,ഒട്ടകങ്ങള്‍ മദ്യം കഴിക്കാറുണ്ടോ ?
  നര്‍മ്മത്തിന്റെ മേമ്പൊടിയോടെ നല്ല ഒരു യാത്രാവിവരണം നല്കിയതിനു വളരെ നന്ദി.

  ReplyDelete
 26. valare nannayi ee vivaranam....... bhavukangal....

  ReplyDelete
 27. “ഇപ്പച്ചി ഇനിയും സ്പെയിനില്‍ പൊയ്ക്കോ, ഞാന് ‍കരയൂലട്ടോ”.

  നിങ്ങള്‌ ഇനിയും പോകണം... കുട്ട്യേക്ക് മിഠായിയും ഞങ്ങൾക്ക് ബ്ളോഗ് പോസ്റ്റും കിട്ടുമല്ലൊ :)

  നന്നായി എഴുതി. അഭിനന്ദനം.

  ReplyDelete
 28. >>>എനിക്കാണെങ്കില്‍ മനസ്സിന് വല്ല വിഷമവും ഉണ്ടായാല് ‍ഭയങ്കര വിശപ്പുമാണ്!<<<
  വിഷമമില്ലാത്ത സമയത്താണെങ്കില്‍ ഒടുക്കത്തെ ആര്‍ത്തിയും. (അനുഭവത്തീന്ന് പറയുന്നതാ )

  ReplyDelete
 29. സലിം ഇക്കയുടെ പതിവ് ശൈലിയില്‍ തന്നെ ഒരു സ്പൈന്‍ മടക്കം നന്നായിരിക്കുന്നു

  ReplyDelete
 30. @ ഒരു യാത്രികന്‍, താൻകളാണ് എന്നെക്കൊണ്ട് ഈ വയ്യാപ്പണി ചെയ്യിച്ചത്...നന്ദി!

  @ abdurehman, നന്ദി!

  @ ismail chemmad, നന്ദി!

  @ നൗഷാദ് അകമ്പാടം, അവളെത്ര യാത്രകൾ കണ്ടതാ, ഇതൊന്നും ഏശൂലട്ടോ...:)

  @ ishaqh ഇസ്‌ഹാക്, നന്ദി!

  @ രമേശ്‌ അരൂര്‍, നന്ദി!

  @ ഹാഷിക്ക്, അതെ, അറബികളും നമ്മളുമൊക്കെ സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കുന്നു...ശരിയല്ലേ...?

  @ ഷമീര്‍ തളിക്കുളം, സഹയാത്രികന് നന്ദി!

  @ Salam, കാഴ്ചകൾ സ്വീകരിച്ചതിനു നന്ദി!

  @ Anonymous, സൌദികൾക്കിട്ട് കൊടുത്ത കൊട്ട് നന്നായി...!

  @ അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ, സമാപിക്കാൻ വരട്ടെ, ഇറ്റലി പണിപ്പുരയിലാണ്...:)

  @ karinganad, നന്ദി!

  @ ഷാജു അത്താണിക്കല്‍, ഒഴുക്കിൽ കുടുങ്ങിയല്ലേ..നന്ദി!

  @ തെച്ചിക്കോടന്‍, അപ്പോൾ താൻകളായിരുന്നില്ലെ എന്റെ കൂടെയുണ്ടായിരുന്ന ആ നീളമുള്ളയാൾ...ഹ ഹ ഹ...!

  @ കണ്ണൂരാന്‍, നമ്മെ ഫാര്യന്റെ പേര് പോലും മറന്ന സമയത്ത് എങ്ങനെ തുക്കടാ കണ്ണൂരാനെ ഓർക്കും...? ബിരിയാണി റെഡിയാക്കിക്കോ, നമ്മളു എപ്പഴേ റെഡി...!

  @ ഇസ്മായില്‍ കുറുമ്പടി, ഒട്ടകങ്ങളും വെള്ളം തന്നെയല്ലേ കുടിക്കുന്നത്...അല്ല പിന്നെ...

  @ jayarajmurukkumpuzha, നന്ദി!


  @ ബെഞ്ചാലി, അതെ, നമ്മക്ക് കാഴചകളും...നന്ദി!

  @ ബഷീര്‍ Vallikkunnu, അങ്ങല്ലെ തീറ്റയിൽ നമ്മടെ കുരു...കുരു ദേവോ ഭവ!

  @ കൊമ്പന്‍, നന്ദി!

  ReplyDelete
 31. ഇവിടം വന്നിട്ട് കുറെ നാളായി . പോസ്റ്റിട്ടാല്‍ ഒരു മെയില്‍ അയച്ചിരുന്നെന്കില്‍ ഫ്രീ ആയിട്ടു സ്പയിനിലൊക്കെ നമ്മള്‍ക്കും പോകാമായിരുന്നു .. വിവരണം പതിവ് പോലെ വളരെ നന്നായി..


  വായ നിറയെ മിഠായി നുണയുമ്പോള്‍ ചെറിയ മോളുടെ കമന്റ്, “ഇപ്പച്ചി ഇനിയും സ്പെയിനില്‍ പൊയ്ക്കോ, ഞാന് ‍കരയൂലട്ടോ”. ഭാര്യയുടെ കണ്ണുകളില്‍ രണ്ടാഴ്ച ഒറ്റക്ക് കുടുംബം നോക്കിയതിന്റെ വിജയത്തിളക്കം. ഭാര്യയുടെ കണ്ണുകളില്‍ വിജയ തിളക്കമോ ദേഷ്യത്തിന്റെ കടലിരംബമോ...

  ReplyDelete
 32. നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
  ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
  junctionkerala.com ഒന്ന് പോയി നോക്കൂ.
  ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു.

  ReplyDelete
 33. @ഉമ്മു അമ്മാര്‍, ഇവിടെ ഇടക്കൊക്കെയോന്നു കയറൂ, അല്ലെങ്കില്‍ ഇമെയില്‍ സബ്സ്ക്രൈബ് ചെയ്യൂ...അല്ലാ പിന്നെ.
  അത് കൊള്ളാം, നിങ്ങള്‍ പെണ്ണുങ്ങളല്ലേ കുടുംബ നാഥകള്‍; അവരല്ലേ ഞങ്ങള്‍ ഇല്ലാത്തപ്പോള്‍ സ്വന്തത്തെയും സ്വത്തുക്കളെയും സംരക്ഷിക്കേണ്ടവര്‍...‍:)

  @Neetha, നന്ദി, ഞാന്‍ റെജിസ്റ്റര്‍ ചെയ്തൂട്ടോ...!

  ReplyDelete
 34. അപ്പൊ നൂറ്റി അമ്പതാമത്തെ ഫോളോവര്‍ ഞാന്‍.....

  ReplyDelete
 35. യാത്രാവിവരണം വായിച്ചു, നന്നായി എഴുതി സലിം ഭായ്.

  ReplyDelete
 36. അങ്ങിനെ വിജയകരമായി ദൌത്യം പൂര്‍ത്തിയാക്കി പേടകം തിരിച്ചിറക്കി അല്ലെ. നന്നായിരുന്നു കെട്ടോ ഓരോ പോസ്റ്റും. യാത്രയിലെ ഓരോ വിവരണങ്ങളും ഒരു നല്ല സഞ്ചാര സാഹിത്യത്തിന്റെ മികവോടെ എഴുതി.

  ആശംസകള്‍ സലിം ഭായി.

  :)

  ReplyDelete
 37. “ഇപ്പച്ചി ഇനിയും സ്പെയിനില്‍ പൊയ്ക്കോ, ഞാന് ‍കരയൂലട്ടോ” ഹഹഹ. അത് കലക്കി. സലീമിക്കാ എന്നത്തേയും പോലെ യാത്രാവിവരണം നന്നായി. ആശംസകൾ

  ReplyDelete
 38. ആദ്യമായാണ് ഈ ബ്ലോഗിൽ, നല്ല വിവരണം, ഇനിയും വരാം....

  ReplyDelete
 39. hridayam niranja onashamsakal.............

  ReplyDelete
 40. ഇത്രയും നല്ല ഒരു ബ്ലോഗില്‍ എത്താന്‍ ഞാനെന്തേ വൈകിയത് ? ഇനി എല്ലാ പോസ്റ്റും നോക്കിയിട്ടേ പോകുന്നുള്ളൂ !!

  ReplyDelete
 41. PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...........

  ReplyDelete
 42. പുതിയ പോസ്റ്റു ഒന്നും ഇല്ലേ സലിംക്കാ ????

  ReplyDelete
 43. കാരണവന്‍മാര്‍ക്ക്‌ അടുപ്പിലും തൂറാലോ എന്ന്‌ പറഞ്ഞ്‌ പോലെ യൂറോപ്യന്‍സിന്‌ എന്തുമാവാം, എവിടേയുമാവാം. തൊലി വെളുത്തതിന്‌റെയൊക്കെ സ്വഭാവം അതുതന്നേയാ.. രണ്‌ടാഴ്ച കുടുംബം നോക്കിയ ബീവിയെ സമ്മതിക്കണം. :) സ്പൈയിന്‍ വിശേഷം വളരെ നന്നായി . ആശംസകള്‍

  ReplyDelete
 44. രസകരമായ യാത്ര വിവരണം ..വ്യതസ്തമായ വായന അനുഭവം തന്നെ ആയിരുന്നു .. ഒത്തിരി ഇഷ്ട്ടപെട്ടു ..
  വീണ്ടും വരാം .. സ്നേഹാശംസകളോടെ .. സസ്നേഹം ...

  ReplyDelete
 45. Hola hermano SAleem..!! :-) ഞാന്‍ എത്തി നില്‍ക്കുന്നത് പത്താം ഭാഗത്ത്തിലാന്‍~ ഒന്‍പതു സുന്ദരര സ്പെയിന്‍ കാണ്ഡങ്ങള്‍ എന്നെ നോക്കി ഭംഗിയായി വായിക്കാനുള്ള സഞ്ചാര സാഹിത്യത്തില്‍ എനെ കാത്തു നില്‍ക്കുന്നുവല്ലോ..!

  ReplyDelete
 46. നന്നായിട്ടുണ്ട് .... ഭംഗിയായ അവതരണവും ഇടയ്ക്ക് ചിന്തിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമായ കൊച്ചു കൊച്ചു ബോംബുകളും .... :)

  ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!