Monday, April 16, 2012

ഖുന്ഫുധയിലെ രണ്ടു ദിനങ്ങള്‍

ഇന്നത്തെ (31/03/2014) സണ്‍‌ഡേ വര്‍ത്തമാനം കവര്‍ പേജ് ആയി എന്റെ യാത്രാവിവരണം പ്രസിദ്ധീകരിച്ചിരിക്കുന്നു !
 
 യാത്രകള്‍ ആനന്ദം മാത്രമല്ല പകരുക; പുതിയ നാടുകളും നഗരക്കാഴ്ചകളും സംസ്കാരങ്ങളും തേടിയുള്ള യാത്രകള്‍ ഒരു നാടിനെക്കുറിച്ചുള്ള പുസ്തക വായനയെക്കാള്‍ വലിയ അറിവ് പ്രദാനം ചെയ്യുന്നു. പ്രവാസ ലോകത്ത് യാത്രകള്‍ക്കും ആഘോഷങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും, മരുഭൂമിയിലൂടെയുള്ള ഓരോ നീണ്ട യാത്രയും പ്രകൃതിയുടെ അത്ഭുതകരമായ സൃഷ്ടി രഹസ്യങ്ങളിലേക്കുള്ള വാതായനങ്ങളാണ് എന്ന് നാം അനുഭവിച്ചറിയുന്നു.
    
                         വളരെ അവിചാരിതമായി തരപ്പെട്ട ഒരു മരുഭൂയാത്രയായിരുന്നു ഞങ്ങള്‍ ഒന്‍പതു ബ്ലോഗര്‍മാര്‍ നടത്തിയ ഖുന്ഫുധ യാത്ര. സുഹൃത്ത് ബഷീര്‍ വള്ളിക്കുന്ന് പോയിക്കണ്ട സ്ഥലമാണ് എന്ന ബലത്തിലായിരുന്നു  ഞാന്‍ അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയിലിനോട് സമ്മതം മൂളിയത്. സഹയാത്രികര്‍ എല്ലാവരും ഒരേ തൂവല്‍ പക്ഷികള്‍  ആയത് കൊണ്ട് ഇത്തരം ഒരവസരം കളയാന്‍ മനസ്സനുവദിച്ചില്ല.

        സൗദി അറേബ്യയുടെ തെക്കന്‍ പ്രവിശ്യയായ‍ ജീസാനിലേക്കും അയല്‍‍ രാജ്യമായ യമനിലേക്കും പോകുന്ന വഴിയിലാണ് ഖുന്ഫുധ എന്ന ആര്‍ഭാടങ്ങളില്ലാത്ത ചെങ്കടല്‍ പട്ടണവും തീരവും സ്ഥിതി ചെയ്യുന്നത്. അംബര ചുംബികളായ കെട്ടിടങ്ങളോ ഇടതടവില്ലാതെ പുകതുപ്പുന്ന വ്യവസായങ്ങളോ ഇല്ലാത്ത ഈ ഇകോ സിറ്റിയില്‍ പ്രവാസി മലയാളികള്‍ ധാരാളമുണ്ട്. ഒരു മലയാളി ആശുപത്രി പോലും ഇല്ലാത്ത ഇവിടെ അടുത്തു തന്നെ പ്രശസ്തമായ അല്ബൈക് ബ്രോസ്റ്റ് എത്തുമെന്ന പ്രതീക്ഷയിലാണ് അവിടത്തുകാര്‍. നാട്ടിലേക്ക് പോവുന്നത് മുതല്‍ അല്ബൈക് ബ്രോസ്റ്റ് തിന്നാനും പ്രമാദമായ രോഗങ്ങള്‍ക്ക് ചികിത്സ തേടാനും വരെ 400‍കി.മീ.‍ അകലെയുള്ള ജിദ്ദയില്‍ എത്തുന്നവര്‍ ധാരാളം. അല്ബൈകിന്റെ എതിരാളി താസജ ഫക്കി സാനിധ്യമറിയിച്ചിട്ടുണ്ട്. വൈറ്റ് കോളര്‍ ജോലികള്‍ക്ക് പഞ്ഞമായ ഇവിടുത്തെ മുഖ്യ വരുമാനം  മത്സ്യബന്ധനവും ടൂറിസവും ആയതില്‍ അത്ഭുതമില്ല‍.  പ്രവാസി മലയാളികള്‍ പൊതുവേ ചെറിയ ശമ്പളക്കാര്‍. എന്നാലോ സ്നേഹം കയറ്റി അയക്കാന്‍ മാത്രം നീക്കിയിരിപ്പുള്ളവരും.  ഞങ്ങളുടെ ബ്ലോഗ്‌ സുഹൃത്ത്‌ ഫൈസല്‍ ബാബു അവിടത്തെ മലയാളി അസോസിയേഷന്‍ സെക്രട്ടറിയും സ്ഥലത്തെ ഏക മലയാളീ ബ്ലോഗരുമാണ്.  (മൂക്കില്ലാ രാജ്യത്തെ .....). കക്ഷിയുടെ ബ്ലോഗിന്റെ ഒന്നാം വാര്‍ഷികവും ഈ ടൂര്‍ പരിപാടി സംഘടിപ്പിക്കാന്‍  അദ്ദേഹത്തിനു  പ്രചോദനമായി.


 രാജാവും പ്രജകളും

          ജിദ്ദയില്‍ നിന്നും മുന്നൂറ് കിലോമീറ്റര്‍ വടക്ക് കിടക്കുന്ന  യംബുവില്‍ നിന്നും പ്രമുഖ ബ്ലോഗര്‍മാരായ അക്ബര്‍ ചാലിയാറും എം.ടി. മനാഫും, ജിദ്ദക്കും യാംബുവിനും ഇടക്കുള്ള റാബക്കില്‍ നിന്നും ബ്ലോഗറും പത്രപ്രവര്‍ത്തകനുമായ രമേശ്‌ അരൂരും, ബാക്കി ആറ് പേര്‍ ചെങ്കടലിന്റെ റാണിയായ ജിദ്ദയില്‍ നിന്നും. സൌദിയിലെ അറിയപ്പെടുന്ന എഴുത്തുകാരനും ബ്ലോഗറുമായ  ബഷീര്‍ വള്ളിക്കുന്ന്,  നുറുങ്ങു കവിതകളുടെയും കഥകളുടെയും ആശാന്‍ ഉസ്മാന്‍ ഇരിങ്ങാട്ടിരി, അതേ ജനുസ്സില്‍ പെട്ട അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പോയില്‍, ജനകീയ ബ്ലോഗര്‍ കൊമ്പന്‍ മൂസ, വിദ്യാഭ്യാസപ്രവര്‍ത്തകനും ഇംഗ്ലിഷില്‍ ബ്ലോഗറുമായ എന്‍ജി. ലതീഫ്‌, പിന്നെ ഞാനും ആയിരുന്നു ജിദ്ദക്കാരുടെ പ്രതിനിധികള്‍.  പത്രപ്രവര്‍ത്തകനും കേവലം മൂന്നു വര്ഷം മുമ്പ് മാത്രം പ്രവാസലോകത്ത് കാലു കുത്തിയ ആളുമായ രമേശ്‌ അരൂര്‍ മാത്രമായിരുന്നു നേരിട്ട് പരിചയം ഇല്ലാതിരുന്ന ഒരേയൊരാള്‍. എങ്കിലും  ഓണ്‍ലൈന്‍ വഴി പരസ്പരം അറിയാമായിരുന്നു. മറ്റുള്ളവര്‍ എല്ലാം എടാപോടാ ബന്ധമുള്ളവര്‍.

എം.ടി.മനാഫ്‌, സലീം ഇ,പി‍, അബ്ദുല്‍ ജബ്ബാര്‍, രമേശ്‌ അരൂര്, കൊമ്പന്‍ മൂസ, ബഷീര്‍ വള്ളിക്കുന്ന്,  ഉസ്മാന്‍ ഇരിങ്ങാട്ടിരി, അബ്ദുല്‍ ലതീഫ്‌, അക്ബര്‍ അലി (കുന്ഫുധാ കടപ്പുറം)

          ഇത്രയും ആളുകള്‍, ഇത് വരെ ഒരു ടൂറിസ്റ്റ് മാപ്പിലും കയറാത്ത, നെറ്റില്‍ പോലും ഏറെയൊന്നും കാണാത്ത, ഒരു കൊച്ചു പ്രദേശത്തേക്ക് നടത്തിയ യാത്ര തുടങ്ങിയത് വ്യഴായ്ച ഉച്ചക്ക്. ജീസാനില്‍ നിന്നും എത്തിയ അതിഥികളെ വരെ പിരിച്ചുവിടാന്‍ മിനക്കെടാതെ, ഭാര്യയുടെ കയ്യില്‍ രണ്ടുദിവസത്തേക്കുള്ള പോക്കറ്റ് മണി പോലും നല്കാന്‍ മറന്നു, കമ്പനിയില്‍ നിന്നും നേരത്തെ വേലി ചാടിയത് കൊണ്ടാണ് സമയത്തിനു പുറപ്പെടാനായത്. ഞാനും ജബ്ബാറും കൊമ്പനും ഇരിങ്ങാട്ടിരിയും ലത്തീഫിന്റെ ഫോര്‍ഡ്‌   സെവെന്‍  സീറ്ററിലും,  അക്ബറിന്റെ കാറില്‍ എം.ടി.മനാഫ്‌, രമേശ്‌ അരൂര്‍, ബഷീര്‍ വള്ളിക്കുന്ന് എന്നിവരും കയറിയത് മാത്രം ഓര്‍മയുണ്ട്. പിന്നെ കാണുന്നത് അക്ബര്‍ തന്റെ മെര്‍ക്കുറി  കാറുമായി ചീറിപ്പായുന്നതാണ്.


. അക്ബറിനെ പിന്തുടര്‍ന്നു എടുത്ത ഫോട്ടോ
           ഏകദേശം നൂറു കിലോമീറ്ററോളം ഓടിയശേഷമാണ് ഞങ്ങള്‍ സന്ധിച്ചത്. അതിനു നിമിത്തമായത് ഇരിങ്ങാട്ടിരിയുടെ മൂത്രാശങ്കയും. ജീസാന്‍ റൂട്ടില്‍ മുഴുക്കെ മരുഭൂമി തന്നെ. ഒട്ടകങ്ങളും ആടുകളും കുറ്റിച്ചെടികളും ഇടയ്ക്കിടെ വന്നു പൊയ്ക്കൊണ്ടിരുന്നു. മൃഗത്രുഷ്ണ എന്തെന്ന് അനുഭവഭേദ്യമായി. ഇടയ്ക്കു ജീസാന്‍ ഭാഗത്തേക്കുള്ള വൈദ്യുതി എത്തിക്കുന്ന നിരവധി വൈദ്യുത ലൈനുകള്‍ തലയ്ക്കു മുകളിലൂടെ കടന്നു പോയി . വൈദ്യുതി ഇവിടുന്നങ്ങോട്ടു  നാട്ടിലെ പോലെ പോസ്റ്റിന്‍ കാലില്‍ തുറന്നു വിട്ടിരിക്കയാണ്. റോഡ്‌ പണി നടക്കുന്നതിനാല്‍ എല്ലായിടത്തും ദിട്ടോര്‍‍ ബോര്‍ഡുകളും റോഡ്‌ ബ്ലോക്കുകളും. മരുഭൂമിയില്‍ ഇടയ്ക്കു കാണപ്പെട്ട നിമ്നോന്നതകള്‍ കൊമ്പന്‍ 'കയ മൊയ' എന്ന്  പറഞ്ഞു തള്ളി. മലകളെ കാണുമ്പോള്‍ 'ഓ മലേ ആരോമലേ' പാട്ടും, ഒട്ടകങ്ങളെ കാണുമ്പോള്‍ 'വരിവരിയായി' പാട്ടും, ആടുകളെ കാണുമ്പോള്‍ 'ആടുജീവിതവും, മരുഭൂമിയുടെ ആത്മകഥയും' പറഞ്ഞു ഇരു വാഹങ്ങളും ഒപ്പത്തിനൊപ്പം മുന്നോട്ടു നീങ്ങി.              ഇടക്കെപ്പോഴോ കാറ്   ഞങ്ങളുടെ മുമ്പില്‍ നിന്നും അപ്രത്യക്ഷമായി.  മൊബൈല്‍ റേഞ്ച് കിട്ടാത്ത മരുപ്പാതയില്‍ ബന്ധപ്പെടാന്‍ പറ്റാത്ത അവസ്ഥ. നിരന്തരമായ പരിശ്രമത്തിനൊടുവില്‍  ബഷീറിനെ ലൈനില്‍ കിട്ടിയപ്പോള്‍ അവര്‍ ലക്ഷ്യത്തില്‍നിന്ന് നാല്പതു കിലോമീറ്റര്‍ മാത്രം ദൂരെയാണ് എന്ന് പറഞ്ഞു. ഞങ്ങള്‍ നോക്കിയപ്പോള്‍ കുന്ഫുധ നൂറോളം കിലോമീറ്റര്‍ അകലെ. അതിനാല്‍ അവരോടു കാത്തിരിക്കാന്‍ പറഞ്ഞു കൊണ്ട് ലതീഫ്‌ ആക്സിലറേറ്ററില്‍ കാലമര്‍ത്തി. പക്ഷെ അര മണിക്കൂര്‍ ഓടിയിട്ടും അവരെ കാണുന്നില്ല. ഇരിങ്ങാട്ടിരിയുടെ മൂത്രാശങ്ക ഭയാശങ്കക്ക് വഴിമാറി. വട്ടപ്പൊയില്‍ മാപ്പിളപ്പാട്ട് നിര്‍ത്തി ശോകഗാനം മൂളാന്‍ തുടങ്ങി. അവസാനം ഞങ്ങള്‍ ഒരു പെട്രോള്‍ പമ്പില്‍ വണ്ടി നിര്‍ത്തി അവരുടെ ലൊക്കേഷന്‍ അന്വേഷിച്ചു. അപ്പോഴാണ്‌ അറിയുന്നത് അവര്‍ നാല്‍പതു കിലോമീറ്റര്‍ ദൂരം പറഞ്ഞത് ഞങ്ങള്‍ പിന്നിട്ട മറ്റൊരു നഗരമായ മുദൈലിഫിലേക്കാണെന്ന്. ആമയും മുയലും തമ്മിലുള്ള ഈ പന്തയം ഞങ്ങളുടെ അര മണിക്കൂര്‍ കൂടി കവര്‍ന്നു. അവസാനം കൊമ്പന്‍ അടയാളമായി പറഞ്ഞ രണ്ടു നിര്‍ത്തിയിട്ട ട്രെയിലറുകള്‍ നിരങ്ങി നീങ്ങിയതോടെ ആശങ്ക പൊട്ടിച്ചിരിയായി പരിണമിച്ചു.
ഞങ്ങളുടെ ഫോര്‍ഡ്‌ വണ്ടിയും ലത്തീഫും.
       കുന്ഫുധ ചെക്ക്‌പോസ്റ്റില്‍ എത്തിയപ്പോള്‍ കാറായിരുന്നു മുന്നില്‍. അക്ബറിന്‍റെ മുഖത്തെ നിഷ്കളങ്കതയും മനാഫ്‌ മാഷുടെ താടിയും ഒരുമിച്ചു കണ്ടപ്പോള്‍ എന്തോ പന്തികേട് തോന്നി സൗദി പട്ടാളക്കാര് രണ്ടു വാഹനങ്ങളെയും നിര്‍ത്തി പരിശോധിച്ചു. ഭാഗ്യവശാല്‍ 'ഗഫൂര്‍ കാ ദോസ്ത്' വരാതെ തന്നെ ഞങ്ങളെ വിട്ടു. ഏതാനും മിനുട്ടുകള്‍ക്കകം തന്നെ ഞങ്ങള്‍ കുന്ഫുധ എന്ന ഐക്കരപ്പടിയോളം വരുന്ന നഗരത്തില്‍ എത്തി. ഞങ്ങളെ കണ്ടയുടനെ ഫൈസല്‍ തന്‍റെ കാറില്‍ രക്ഷപ്പെടാനുള്ള ഒരു വിഫലശ്രമം നടത്തിയെങ്കിലും വള്ളിക്കുന്നിന്റെ ഇടപെടല്‍ മൂലം അത് പരാജയപ്പെട്ടു.

 ഫൈസല്‍ ബാബു...കാറുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.

        അതോടെ ഞങ്ങള്‍ ഫൈസല്‍ ബാബു എന്ന ഊര്‍ജസ്വലമായ യുവാവിന്റെ അതിഥികളായി മാറുകയായിരുന്നു. വന്നയുടന്‍ തന്നെ ചാര്‍ട്ട് ചെയ്തപ്രകാരം ബദാം, പാല്‍ ഐസ്ക്രീം കൊണ്ടുണ്ടാക്കിയ കാരറ്റ് ജൂസും വളയിട്ട കൈകള്‍‍ പാകം ചെയ്ത മുട്ടയടുക്കും തന്നു സല്കരിച്ചു. ശേഷം ഫൈസല്‍ തന്റെ സുഹൃത്തുക്കളായ റഷീദിനെയും ഫൈസലിനെയും കൂട്ടി ഞങ്ങളോടൊപ്പം കടപ്പുറത്തേക്ക്. അവിടെ ഞങ്ങള്‍ക്ക് വേണ്ടി മനോഹരമായ രണ്ടു ടെന്റുകള്‍ ഒരുക്കിയിരുന്നു.  എല്ലാവരും വസ്ത്രങ്ങള്‍ മാറി തനി നാടനായി. സാഹിത്യ ചര്‍ച്ചകള്‍, കവിതാ പാരായണം എന്നിവ പുലരുന്നത് വരെ കൊഴുത്തു.  എന്റെയും വട്ടപ്പൊയിലിന്റെയും പാട്ട് കച്ചേരി കേട്ട് സൌദികള്‍ വരെ ഓടിക്കൂടി. അക്ബര്‍ ചാലിയാറിന്റെ മോണോ ആക്ട്‌, കൊമ്പന്റെ ബര്‍മുഡ ഷോ, വട്ടപ്പോയിലിന്റെ കുമ്പ പ്രദര്‍ശനം എന്നിവയും അരങ്ങേറി. തുടര്‍ന്ന് ഞങ്ങള്‍ തന്നെ തയ്യാറാക്കിയ ബാര്‍ബിക്യു ചിക്കന്‍, മീന്‍ പൊരി  എന്നിവയില്‍ കുബ്ബൂസ് സമാസമം ചേര്‍ത്ത് ഒരു അടിപൊളിയന്‍ അത്താഴം കഴിച്ചു. തീക്കളി പാളിയാലോ എന്ന് പേടിച്ചു സ്റ്റെപ്പിനി ആയി കോഴിക്കറി ഫൈസല്‍ കൊണ്ട് വന്നിരുന്നു .  അന്ന് രാത്രി കടപ്പുറത്ത് നടന്ന ബാക്കി പരാക്രമങ്ങള്‍ ചിത്രങ്ങളില്‍.


ഞങ്ങളുടെ ടെന്റുകള്‍

 ആവൂ, ഇനിയൊന്നു ഇരിക്കട്ടെ....കോഴി പൊരിക്കാന്‍ അറിയാവുന്നവര്‍ തന്നെ അത് പൊരിക്കണമല്ലോ


ഫൈസല്‍ മീന്‍  പൊരിക്ക് വേണ്ടി തയ്യാറാക്കുന്നു.

ബ്ലോഗ്‌ മീറ്റിലെ മുഖ്യ അജണ്ട
സാഹിത്യ ചര്‍ച്ചയില്‍ എം.ടി.മനാഫ്‌  കവിത ചൊല്ലുന്നു.
പാട്ട് പാടുന്ന എനിക്ക് കാവല്‍ നില്‍ക്കുന്നത്‌ അക്ബര്‍ ചാലിയാര്‍

           നന്നേ നേര്‍ത്ത ഒരു ഉറക്കിനു ശേഷം രാവിലെ പ്രഭാതകര്‍മങ്ങളും പ്രാര്‍ത്ഥനയും കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ സ്പീഡ്‌ ബോട്ട് റെഡിയായി നിന്നിരുന്നു. അപ്പോഴേക്കും ഫൈസല്‍ ബാബു നാസ്തയുമായി എത്തി. ബോട്ട് ഡ്രൈവര്‍ യഹിയ എല്ലാവരുടെയും ഇകാമ വാങ്ങി പോര്‍ട്ട്‌ ഓഫീസിലേക്ക്‌ കൊണ്ടുപോയി. എല്ലാം നേരത്തെ ചെയ്തു വെച്ചത് മൂലം കടലില്‍ ഇറങ്ങാനുള്ള ഔദ്യോഗിക അനുമതിയും ഉടനെ ലഭിച്ചു.

കടലിലെ ഒരു  പ്രഭാതം....
ഞങ്ങളുടെ ക്യാപ്റ്റന്‍ യഹിയ‌
         
            തോണിയില്‍ പലതവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് കടല്‍ യാത്ര നടത്തുന്നത്. കര ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ ദൃഷ്ടിയില്‍ നിന്നും അപ്രത്യക്ഷമായി. എല്ലാവരും ആകാംഷയോടെ മുന്നോട്ടും പിന്നോട്ടും നോക്കുന്നു. എന്റെ യൂ.എസ്‌.ബി. യില്‍ നിന്നും ബോട്ടിലെ സ്പീക്കറിലൂടെ  'പാമ്പുകള്‍ക്ക് മാളമുണ്ട്' എന്ന നാടക ഗാനം വന്നപ്പോള്‍ ബഷീറിന്‍റെ മുഖം ഇഞ്ചി കടിച്ച മുന്‍ഗാമികളെ പോലെയായി.  താളത്തിലുള്ള യാത്രയില്‍ യഹ് യ ഇടയ്ക്കിടെ 'ഹരകാത്' നടത്തി ബോട്ട് അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു വളച്ചു  ചെരിച്ചും ബെല്ലി ഡാന്‍സ് ചെയ്തും ഞങ്ങളെ ത്രസിപ്പിച്ചു കൊണ്ടിരുന്നു. പൊടുന്നനെ ബോട്ട് നിന്നു. എല്ലാവരും പരസ്പരം നോക്കി. വര്‍ക്ക്‌ ഷോപ്പ് ഇല്ലാത്ത സ്ഥലമാണ്. പള്ളയൊന്നു കാളി.                     യഹിയ കൈ ചൂണ്ടിയ ഭാഗത്തേക്ക് ഞങ്ങള്‍ നോക്കി.  ബോട്ടിന്‍റെ ഇടതുഭാഗത്ത് വെള്ളത്തിനു ഒരു കളര്‍ മാറ്റം. നടുക്കടലില്‍ മുട്ടിന് മാത്രം വെള്ളമുള്ള സ്ഥലം കണ്ടു ഞങ്ങള്‍ അത്ഭുതപരതന്ത്രരായി. സമുദ്രത്തിലെ ഒരു കൂറ്റന്‍ മലയാണത്രേ അത്. അത്തരം അനേകം മലകള്‍  ഉള്ളത് കൊണ്ടാണ് ചെങ്കടലില്‍ അറബിക്കടലിനെ അപേക്ഷിച്ചു തിരകള്‍ കുറവായത്. അവയെ ഒഴിവാക്കി  വേണം ബോട്ട് ഓടിക്കാന്‍. വീണ്ടും കടലിനെ കീറിമുറിച്ചു കൊണ്ട് ഉള്‍ക്കടലിലേക്ക്. പൊടുന്നനെ ബോട്ട് വീണ്ടും നിന്നു. ബോട്ട് കേടു വന്നുവെന്നു ഞാന്‍ ഉറപ്പിച്ചു. എന്നാല്‍ ഇത്തവണ മീന്‍ പിടിക്കാന്‍ നിര്‍ത്തിയതാണ്. ചൂണ്ടകള്‍ റെഡിയായിരുന്നു. ഇര കോര്‍ക്കാന്‍ അമ്പതു റിയാലിന്റെ കൂന്തള്‍ വാങ്ങിച്ചിരുന്നു. ഉപ്പു രസം കുറഞ്ഞ ഖുന്ഫുധ കടലിലെ മീനിനു രുചിയും വിലയും കൂടും എന്നതും പുതിയ അറിവായിരുന്നു. പിന്നെ ബ്ലോഗര്‍മാര്‍ ഫോളോവേഴ്സിനെ ഇരയിട്ടു പിടിക്കുന്നത്‌ പോലെ ഞങ്ങള്‍ക്ക് വിശ്രമം ഉണ്ടായില്ല. ഓരോ മീന്‍ പൊന്തി വരുമ്പോഴും ബോട്ടില്‍ നിന്ന് ഉച്ചത്തില്‍ ആരവം ഉയര്‍ന്നു. യഹ് യ പിടിച്ച ഒരു മീന്‍ ഒന്നൊന്നര കിലോ ഉണ്ടായിരുന്നു. ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഈ മീന്‍പിടുത്ത യന്ജത്തില്‍ ഞാന്‍ നാലെണ്ണം പിടിച്ചു. ഇടയ്ക്കു ലതീഫ്‌ ചാലിയാറിന്റെ പുത്രനാണെന്ന് തെളിയിച്ചു കൊണ്ട് നടുക്കടലിലേക്ക് നീന്താനായി ഒറ്റ ചാട്ടം. ഇരിങ്ങാട്ടിരിയും അരൂരും ചൂണ്ടയിടാതെ ചെമ്മീന്‍ എന്ന സിനിമയെ പറ്റി സംസാരിച്ചു നേരം പോക്കി. ഏറ്റവും ചെറിയ മീന്‍ പിടിച്ചതു ഞങ്ങളില്‍ ഉയരം കുറഞ്ഞ ജബ്ബാര്‍.

 കടലില്‍ പൊന്തിനില്‍ക്കുന്ന  കൂറ്റന്‍ മലഞാനൊരു നീലത്തിമിംഗലത്തെ പിടിക്കുന്ന രംഗം


മീന്‍ ചാകര
പിടിച്ചത് ഞാനാണ്...പക്ഷെ പേര് മൂപ്പര്‍ക്ക്..


ജബ്ബാര്‍ മീനുമായുള്ള മല്‍പ്പിടുത്തത്തില്

ഇതാണ് ഞങ്ങള്‍ പിടിച്ച ഏറ്റവും വലിയ മീന്‍

വട്ടപ്പൊയിലും കൊമ്പനും നാട്ടിലെ മുക്കുവന്മാര്‍ ...
 അവിസ്മരണീയം ഈ യാത്ര.
അനുജന്‍ ബാവയും ചേട്ടന്‍ ബാവയും
(സാഹോദര്യത്തിന്റെ മൂര്‍ത്ത രൂപങ്ങള്‍)

                    മീന്‍ പിടുത്തം ഒരു മണിക്കൂര്‍ നീണ്ടു നിന്നുവെങ്കിലും മുഷിപ്പിച്ചില്ല. ഏഴു കിലോ റെക്കോര്‍ഡ്‌ മീന്‍ വേട്ടയിലൂടെ ഞങ്ങള്‍ ഉച്ച ഭക്ഷണത്തിനുള്ള വഹ ഉറപ്പുവരുത്തി. വീണ്ടും ഉള്‍ക്കടലിലേക്ക് നീങ്ങിയപ്പോള്‍  അകലങ്ങളില്‍ കൊച്ചു തുരുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. ബോട്ട് സ്പീഡ്‌ കുറച്ചു കൊണ്ട് യഹിയ അവയുടെ പ്രത്യേകതകള്‍ വര്‍ണിച്ചു.  'ജുസ്ര്‍ അല്‍ ബത്ത്വായിന്‍' എന്ന പേരില്‍  അഞ്ച് തുരുത്തുകള്‍ ഈ ഭാഗത്ത് ഉണ്ട്. രണ്ടു കിലോമീറ്റര്‍ വിസ്തൃതി കാണും ഓരോന്നിനും. ഓരോ തുരുത്തിനും പ്രകൃതിയൊരുക്കിയ പ്രവേശന കവാടങ്ങള്‍ ഉണ്ട്. അതിലൂടെ മാത്രമേ ബോട്ടിന് പ്രവേശിക്കാനാവൂ. ആള്‍പ്പാര്‍പ്പില്ലാതതിനാല്‍ വെറും കണ്ടല്‍ക്കാടുകളും പക്ഷികളും ഉള്‍ക്കൊള്ളുന്ന വൃത്തിയുള്ള കടല്‍തീരം. അവിടെ എത്തുന്നതിനു മുമ്പ് കരയില്‍ നിന്നും കൊണ്ട് പോയ ബദവി ഫൂലും തമീസും ബോട്ടിലിരുന്നു അകത്താക്കി എല്ലാവരും ഏമ്പക്കമിട്ടു.

ബോട്ടില്‍ വെച്ചുള്ള നാസ്ത....

അതാണ് ദുബായ്....കാല്‍ കുത്തി ചാടിക്കോ


അകലെ മറ്റൊരു തുരുത്ത് കാണാം 
           യഹിയ ബോട്ട് പകുതി തീരത്തേക്ക് കേറ്റി നിര്‍ത്തി പുറത്തേക്ക് ആംഗ്യം കാട്ടി. ആദ്യം കൊമ്പന്‍ ചാടി, വട്ടപ്പൊയില്‍ പിന്നാലെ. പിന്നെ തുരുതുരാ ചാട്ടമായിരുന്നു. എല്ലാവരും ദ്വീപിനു ചുറ്റും ഒന്ന് കറങ്ങി. സുഡാന്‍ തീരത്തേക്ക് മീന്‍ പിടിക്കാന്‍ പോവുന്ന മുക്കുവന്മാരുടെ ഇടത്താവളം ആണത്രേ ഇത്. അവര്‍ ഭക്ഷണവും ഉറക്കവും കഴിച്ചതിന്റെ അടയാളങ്ങള്‍ കണ്ടു. പിന്നെ കണ്ടത് പക്ഷികളുടെ കാല്‍പാടുകള്‍ മാത്രം. നീന്തിത്തുടിച്ചും മുങ്ങാന്കുഴിയിട്ടും വെള്ളത്തില്‍ ബ്ലോഗ്‌ മീറ്റ്‌ നടത്തിയും കൈകള്‍ കൊണ്ട് പരസ്പരം വെള്ളം തേകിയും, ഡോള്‍ഫിനെ പോലെ അപരന്റെ തലയ്ക്കു മുകളിലൂടെ ചാടിയും ഞങ്ങള്‍  ആര്മാദിച്ചു കൊണ്ടിരുന്നപ്പോള്‍ കോസ്റ്റല്‍‍ ഗാര്‍ഡുകള്‍ അതിലൂടെ ബോട്ടില്‍ കടന്നു പോയി. വീട്ടു മുറ്റത്തെ കുളത്തില്‍ മാത്രം നീന്തി പരിചയമുള്ള വള്ളിക്കുന്ന് മുതല്‍ നീന്തലില്‍ ഭാവി വാഗ്ദാനങ്ങളായ ഇരിങ്ങാട്ടിരി, അരൂര്‍ജി, ഞാന്‍ വരെ എല്ലാവരും കുളിക്കുന്നതിനിടയില്‍ യഹിയയുടെ വക അഭ്യാസപ്രകടനം   നടന്നത് ചിരിയുയര്‍ത്തി. ഞങ്ങളുടെ സമയ തീര്‍ന്നത് കൊണ്ട് പത്തരക്ക് തന്നെ തിരിച്ചു പോരേണ്ടതുണ്ടായിരുന്നു.


ഇവരില്‍ ആദിവാസികള്‍ ആരൊക്കെ ?

താന്‍ നീന്താനില്ലെന്ന് വിളിച്ചു പറയുന്ന ഇരിങ്ങാട്ടിരി
 സമുദ്ര ജീവികളില്‍ നിന്നും ഉപദ്രവം എല്ക്കാതിരിക്കാനുള്ള വസ്ത്രം
(അല്ലാതെ നീന്തല്‍ അറിയാഞ്ഞിട്ടല്ല)
മേത്തരം ഇരിങ്ങാട്ടിരിത്തരങ്ങള്‍

വട്ടപ്പൊയില്‍ ‍ കൊമ്പനെയും അക്ബരിനെയും മണല്‍ തേച്ചു വൃത്തിയാക്കുന്നു.

യഹിയയുടെ അഭ്യാസപ്രകടനം ബ്ലോഗര്‍മാര്‍ നോക്കിക്കാണുന്നു..

              തിരിച്ചു കരയില്‍ എത്തിയ ഉടനെ ജുമുഅക്ക് പങ്കെടുക്കാനും മീന്‍ കേടുവരാതെ പൊരിക്കാന്‍ വേണ്ടിയും ധൃതിയില്‍ ഞങ്ങളുടെ ടെന്റ് വിട്ടു കുന്ഫുധ അങ്ങാടിയിലേക്ക് യാത്രയായി. ജുമുഅക്ക് ശേഷം പുറത്തു നിന്നും പൊരിച്ച മീനും, അവിടെ നിന്നും വാങ്ങിയ മന്തി ചോറുമായി ഫൈസലിന്റെ വീട്ടില്‍  വെച്ച് വമ്പന്‍ സീഫുഡ്‌ അടിച്ചു തീര്‍ന്നപ്പോഴേക്കും ഉച്ച തിരിഞ്ഞു മൂന്നു മണി ആയിരുന്നു. ഞങ്ങള് പിടിച്ച മീന്‍ ഞങ്ങള്‍ തന്നെ തിന്നു തീര്‍ത്തു. അജണ്ട പ്രകാരമുള്ള സൗദി സ്റ്റൈല്‍ കെട്ടിപ്പിടുത്തവും മുത്തം കൊടുക്കലും  കഴിഞ്ഞപ്പോഴേക്കും ഫൈസല്‍ ഒരു പരുവത്തിലായി.  അപ്പോഴേക്കും കുന്ഫുധയെയും  ഫൈസലിനെയും ഞങ്ങള്‍ ഇഷ്ട്ടപ്പെട്ടു പോയിരുന്നു. പത്തു പേര്‍ തമ്മിലും പരസ്പരം വല്ലാത്തൊരു ആത്മബന്ധം രൂപപ്പെട്ടിരുന്നു. കുട്ടികള്‍ വീട്ടിലും മുതലാളി ഓഫീസിലും ഇല്ലായിരുന്നെങ്കില്‍ ഒരാഴ്ച അവിടെ തന്നെ കൂടാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നു.

       തിരിച്ചു വീണ്ടും ഞങ്ങള്‍ വഴിതെറ്റിയ മുദൈലിഫില്‍ എത്തി അവിടെ നിന്നും അല്ബഹയിലേക്ക് വിട്ടു. ഭീമന്‍ പര്‍വതങ്ങളും മരുഭൂമിയിലെ വാഴത്തോട്ടങ്ങളും ചോളവും കരിമ്പും തോട്ടങ്ങളും ഒരുക്കിയ നല്ല കാഴ്ചകളായിരുന്നു വഴിനീളെ.  ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ പണിത ചുരവും ഗുഹകളും വഴി ഒരു മലയില്‍ നിന്നും അടുത്ത മലയിലേക്ക് നാമറിയാതെ എത്തിച്ചത് വല്ലാത്ത അനുഭവമായിരുന്നു. സൈഡ് സീറ്റിലിരുന്നു കൊക്കയുടെ ആഴം ദര്‍ശിച്ച  കൊമ്പന്‍  ആ തണുത്ത കാലാവസ്ഥയിലും തന്റെ നെറ്റിത്തടം തുടച്ചു കൊണ്ടിരുന്നു. അല്ബഹയുടെ ഉച്ചിയില്‍ എത്തിയപ്പോഴേക്കും‍ സയാഹ്നസൂര്യന്‍ വിടപറയാന്‍ തയ്യാറായി നിന്നിരുന്നു.. മെര്‍കുറി കാറ്‍ ഇതിനകം അല്ബഹ ചുരം ഇറങ്ങി യംബുവിലേക്ക്  തിരിച്ചു. എന്നാല്‍ ഞങ്ങളുടെ ഫോര്‍ഡ് പുതിയ റൂട്ടിലൂടെ  പ്രയാണം തുടര്ന്നു. അല്ബഹ മലകളുടെ ഉച്ചിയില്‍ വെച്ച് കണ്ട ഗ്രാമീണ അറബിയില്‍ നിന്നും ഒരു കൊട്ട മാമ്പഴം വാങ്ങി കഴിച്ചു ഞങ്ങള്‍ യാത്ര തുടര്ന്നു. വേനല്‍ കാലത്തും  തണുത്തു വിറക്കുന്ന അല്ബഹ പട്ടണം കടന്നു ഞങ്ങള്‍ ത്വായിഫിലേക്കുള്ള പാതയിലേക്ക് കയറി. ത്വയിഫില്‍  നിന്നും മക്ക വഴി വീണ്ടും നഗരങ്ങളുടെ അമ്മൂമ്മയുടെ നാട്ടിലേക്ക് എത്തിയപ്പോള്‍  സമയം അര്‍ദ്ധരാത്രിയോടടുത്തിരുന്നു. ശരഫിയയില്‍ വെച്ച് വഴികള്‍ വേര്‍പിരിഞ്ഞു. ഞാനും ബഷീറും പാര്‍ക്ക്‌ ചെയ്തിരുന്ന     കാറ് എടുത്തു വീണ്ടും മഹ്ജറിലേക്ക് പോരുമ്പോള്‍ ഇനിയൊരു യാത്ര എന്ന് തരപ്പെടും എന്ന ചിന്തയിലായിരുന്നു.
അല്ബഹ ചുരത്തില്‍ 
രമേശ്‌ അരൂര്‍ അല്ബഹയില്‍

         
മാങ്ങാ തീറ്റ മത്സരം...

82 comments:

 1. കുറെ കാലങ്ങള്‍ക്ക് ശേഷം മറ്റൊരു യാത്രാ വിവരണത്തിലൂടെ ഞാന്‍ വീണ്ടും ബ്ലോഗിലെത്തിയിരിക്കുകയാണ്. എല്ലാവരും പ്രോത്സാഹിപ്പിക്കുമല്ലോ...

  ReplyDelete
 2. യാത്രയുടെ ലഹരിയും മധുരവും ഒട്ടും തന്നെ ചോര്‍ന്നു പോകതെയുള്ള മറ്റൊരു കുറിപ്പ് ..വീണ്ടും വീണ്ടും കുന്ഫുധയിലെക്കും കടല്‍ ദാഹത്തി ലേക്കും അല്‍ ബഹയിലെക്കും പ്രകൃതി വിളിക്കുന്നത്‌ പോലെ ..അടുത്ത യാത്രകള്‍ക്കായി കാത്തിരിക്കുന്നു ..

  ReplyDelete
 3. ആ പ്രദേശം തികച്ചും അപരിചിതമായ എന്നെപ്പോലുള്ള വായനക്കാരിലേക്കുപോലും നിങ്ങള്‍ അനുഭവിച്ച ആ അവാച്യനിമിഷങ്ങളുടെ ആനന്ദം പകരാന്‍ കഴിയുന്നു....

  ReplyDelete
 4. ഈ യാത്രയെക്കുറിച്ചുള്ള രണ്ടാമത്തെ കുറിപ്പ് .. ഒരാള്‍ക്ക്‌ എഴുതാന്‍ മാത്രമേ ഉണ്ടാകൂ എന്ന് കരുതിയ യാത്രയുടെ മറ്റൊരു പുതു തലത്തിലേക്ക് ആണ് ഐക്കരപ്പടി 'വണ്ടി' വിട്ടത് . ഒരേ കാഴ്ചകള്‍ തന്നെ ഓരോരുത്തരിലും വ്യത്യസ്ത രീതിയില്‍ ആദേശിക്കുന്നു എന്നര്‍ത്ഥം .. മനോഹരമായി അവതരണം .. മേമ്പൊടിയായി സമാസമം ചേര്‍ത്ത നര്‍മ്മം പലയിടത്തും ചിരിയുണര്‍ത്തി .. അടിക്കുറിപ്പുകള്‍ കേമമായി .. << പിടിച്ചത് ഞാനാണ്...പക്ഷെ പേര് മൂപ്പര്‍ക്ക്.. >> << ഞാനൊരു നീലത്തിമിംഗലത്തെ പിടിക്കുന്ന രംഗം >> << അതാണ് ദുബായ്....കാല്‍ കുത്തി ചാടിക്കോ ..>> സമുദ്ര ജീവികളില്‍ നിന്നും ഉപദ്രവം എല്ക്കാതിരിക്കാനുള്ള വസ്ത്രം
  (അല്ലാതെ നീന്തല്‍ അറിയാഞ്ഞിട്ടല്ല) >> << അനുജന്‍ ബാവയും ചേട്ടന്‍ ബാവയും >> ഇവയൊക്കെ 'ഗുംഭീരം' ആയി ..

  പിന്നെ ഉദൈഫ്‌ എന്നത് മുദൈലിഫ് എന്നും 'ജസ്ഉല്‍ ബതാഇന്‍' എന്നത് ജുസ്ര്‍ അല്‍ ബത്ത്വായിന്‍ എന്നും തിരുത്താവുന്നതാണ് ..

  ഏതായാലും യാത്രാമഴ പെയ്തുതോര്‍ന്നിട്ടും ഓര്‍മ്മമരങ്ങള്‍ അക്ഷരങ്ങളിലൂടെ ഇപ്പോഴും പെയ്യുകതന്നെയാണ് ...
  ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം ഐക്കരപ്പടി സജീവമായി കണ്ടതില്‍ സന്തോഷം .. ആശംസകള്‍

  ReplyDelete
 5. അടിപൊളി യാത്ര ആയിരുന്നെന്ന് ചിത്രങ്ങളില്‍ നിന്നും വിവരണങ്ങളില്‍ നിന്നും മനസ്സിലാക്കാം.

  ആശംസകള്‍ ...

  ReplyDelete
 6. വീണ്ടും ഒരു പോസ്റ്റ് ഇടാന്‍ സലീമിനെ കൊണ്ട് ഒരു യാത്ര ചെയ്യിക്കേണ്ടി വന്നു. നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചതിന് എല്ലാവര്ക്കും നന്ദി.

  ReplyDelete
 7. വള്ളിക്കുന്നിന്റെ ആദ്യ വിവരണം വായിചിരുന്നതിനാല്‍ ആകാംക്ഷ തോന്നിയില്ലെന്നു മാത്രം...
  എങ്കിലും ഒരിക്കല്‍ കേട്ട കഥ തന്നെ മറ്റൊരു രീതിയില്‍ ആകര്‍ഷകമായി അവതരിപ്പിക്കാന്‍ താങ്കള്‍ക്കു സാധിച്ചിരിക്കുന്നു...
  ചിത്രങ്ങളും അടിക്കുറിപ്പുകളും നന്നായിട്ടുണ്ട്.
  കൂടുതല്‍ കേള്‍ക്കുംതോറും വല്ലാത്ത നഷ്ട ബോധം...!

  ReplyDelete
 8. യാത്ര ഓരോ മനസ്സുകളിലും വ്യത്യസ്ത അടയാളങ്ങള്‍ ബാക്കിയാക്കുന്നു.
  ലളിതമായ ശൈലിയില്‍ കസര്‍ത്തുകളില്ലാത്ത ഈ വിവരണം നന്നായി സലിം ബായ്. ബ്ലോഗിന്റെ പുതു മോടിയില്‍ ഇനിയും നല്ല പോസ്റ്റുകള്‍ പിറക്കട്ടെ.

  ReplyDelete
 9. രസകരമായി എഴുതി. ഞാന്‍ വിട്ടുപോയ പലതും സൂചിപ്പിച്ചതിനു നന്ദി. ഈ പോസ്റ്റോടെ ഐക്കരപ്പടി വീണ്ടും സജീവമാകും എന്ന് കരുതുന്നു. ഒരു പരാതിയുണ്ട്. അരയ്ക്കു വെള്ളത്തില്‍ നിന്ന് ഒരടി മുന്നോട്ടു നീങ്ങാത്ത നിങ്ങള്‍ ഏറ്റവും ദൂരേക്ക്‌ പോയി നീന്തിവന്ന എന്നെ കുളത്തില്‍ മാത്രം കുളിച്ചു ശീലമുള്ളവന്‍ എന്ന് കളിയാക്കിയത് ശരിയായില്ല:)

  ReplyDelete
 10. സലിം ഭായി
  നന്നായിരിക്കുന്നു.
  ശൈലി കൊണ്ട് തീര്‍ത്തും വ്യത്യസ്ഥം.
  എന്നെ വണ്ടി ഓടിക്കാന്‍ വിട്ടു താങ്കള്‍ നന്നായി ആസ്വതിക്കുകയായിരുന്നു അല്ലെ
  ബ്ലോഗ്‌ തുടങ്ങി വെച്ച ഗൂഗിള്‍ പോലും നമ്മുടെ യാത്ര കേട്ടാല്‍ ഞെട്ടിയേക്കും! ഇങ്ങിനെയും ഒരു ബ്ലോഗ്‌ കൂട്ടായ്മയോ?
  ഒരിക്കല്‍ കൂടി : നന്നായിരിക്കുന്നു.

  ReplyDelete
 11. ഇപ്പോളാ ഈ ടൂര്‍ കൊണ്ട് ഒരു പ്രയോജനം ഉണ്ടായത് പൂച്ച പെറ്റു കിടന്ന ഈ ബ്ലോഗില്‍ ഒരു പോസ്റ്റ് ആയല്ലോ
  നന്നായി വിവരിച്ചു ഓരോ യാത്രയും ഓരോ പാഠങ്ങള്‍ ആണ് അത്തരത്തില്‍ ഇതും ഒരു വലിയ പാഠം നല്‍കിയ യാത്ര ആയിരുന്നു യാത്രയിലുട നീളം അത്ഭുതത്തിന്റെ ആകാംഷയുടെ പാര്‍വത കാഴ്ചകള്‍ ആയിരുന്നു
  ന്നാലും ന്റെ ട്രൈലെര്‍ ലോറിയുടെ അടയാളം ഇല്ലായിരുന്നു എങ്കില്‍ കാണായിരുന്നു ഹും

  ReplyDelete
 12. അസൂയപ്പെടുത്തുന്നു ഇത്തരം ജീവിത മുഹൂര്‍ത്തങ്ങള്‍. പ്രവാസ ലോകത്തായിരുന്നിട്ടു പോലും ജീവിതത്തെ ഊര്‍വരതയിലേക്ക് കൊണ്ട് വരാന്‍ കഴിയുന്നത് മോശം കാര്യമല്ല. ആശംസകള്‍.

  ReplyDelete
 13. ഈ പോസ്റ്റില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഞാനാണ് വരണ്ട് കിടക്കുന്ന ഈ ബ്ലോഗാപ്പീസ്‌ ഒന്ന് തുറന്നല്ലോ ,,,സന്തോഷമായി മനകെ സന്തോഷമായി സോറി മകനെ ,,,,,
  സലിംക്ക ഇനി യൊരു മീറ്റ് വരുന്നത് വരെ ഈ ബ്ലോഗ് ഇങ്ങേനെ തരിശായി ഇടരുത് പറഞ്ഞേക്കാം ..
  പോസ്റ്റ്‌നൊപ്പം മനോഹരമായത് ഫോട്ടോ കള്‍ക്ക് കൊടുത്ത അടിക്കുറിപ്പാണ്
  രസകരമായ പോസ്റ്റിനു ആയിരം ലൈക്ക്...അപ്പോള്‍ ഞാന്‍ പോയി എഫ ബി യില്‍ ഒന്ന് വിവരം കൊടത്തു വരാം ..

  ReplyDelete
 14. @രമേശ്‌ അരൂര്‍ : അതിരാവിലെ തന്നെ വന്നു കൈനീട്ടം തന്നതിന് നന്ദിയേട്ടാ.
  @Pradeep Kumar:നല്ല പ്രതികരണത്തിന് നന്ദി.
  @ഉസ്മാന്‍ ഇരിങ്ങാട്ടിരി: പ്രോത്സാഹനത്തിനും തെറ്റ് ചൂണ്ടിക്കാട്ടിയാതിനും സഹയാത്രികന് നന്ദി.
  @ശ്രീക്ക് നന്ദി!
  @Akbar, നല്ല ഓര്‍മ്മകള്‍ തന്നതിനും പ്രതികരണത്തിനും നന്ദി!
  @Noushad Koodaranhi, വ്യത്യസ്തമാക്കാന്‍ ബോധപൂര്‍വം ശ്രമിച്ചിട്ടുണ്ട്. നിരാശ വേണ്ട, അടുത്ത യാത്ര ഒന്നിച്ചാക്കാം...നന്ദി!
  @MT Manaf, ഓരോ യാത്രകളും വ്യത്യസ്ത അനുഭവങ്ങള്‍ നല്‍കുന്നു. ഈ യാത്രയും....നന്ദി!
  @Basheer Vallikkunnu, താങ്കളുടെ പോസ്റ്റ്‌ വായിച്ച ശേഷമാണ് ഇതെഴുതിയത്. അതിനാല്‍ വിട്ടഭാഗങ്ങള്‍ പൂരിപ്പിക്കാന്‍ സാധിച്ചു...പിന്നെ അത്ര ദൂരത്തേക്ക് നീന്തിയത് ശരിയായില്ലെന്ന് എനിക്കും അഭിപ്രായമുണ്ട്.....ഹഹഹ..
  @Abdul Lathief, അതെ ഗൂഗിള്‍ അമ്മച്ചി നമ്മുടെ കൂട്ട്ടായ്മ കണ്ടു ഞെട്ടട്ടെ...എല്ലാത്തിനും നന്ദി!
  @കൊമ്പന്‍, പൂച്ച മാത്രമല്ല, പട്ടിയും പെറ്റ് കൂട്ടുമായിരുന്നു, ഖുന്ഫുധയും നിങ്ങളും എന്റെ ബ്ലോഗിനെ രക്ഷിച്ചു...!
  @Kattil Abdul Nissar, അതെ, അവസരങ്ങള്‍ പാഴാക്കാതെ മുന്നോട്ടു പോവാമല്ലേ...വരവിനും അഭിപ്രായത്തിനും നന്ദി!

  ReplyDelete
 15. ഒരു പ്രത്യേക അറിയിപ്പ് ........
  അടുത്ത ആഴ്ച ഷറഫിയ പാലത്തിനു സമീപം ഇങ്ങിനെ ഒരു ബോര്‍ഡ്‌ കാണാന്‍ സാധ്യത ഉണ്ട് ........

  കോണ്‍ഫുധ സിയാറ -എല്ലാ വ്യാഴവും വൈകിട്ട് നാലു മണിക്ക് .
  ================================================
  പ്രൊപ: വള്ളിക്കുന്ന് ഫൈസി ആന്‍ഡ്‌ ആയിക്കരപ്പടി ഉസ്താദ് ..
  മര്‍ഹൂം അമൂര്‍ ബിന്‍ അല്‍ ഷെയ്ഖ് അന്ത്യ വിശ്രമം കൊള്ളുന്ന അല്‍ ബസതിന്‍ ദീപിലേക്ക് എല്ലാ വ്യാഴവും പുറപ്പെടുന്നു . പോകുന്ന വഴിയില്‍ അല്‍ ബാഹ ചുരം കാണാനും കൂടാതെ ദ്വീപിലേക്കുള്ള വഴിയില്‍ യൂനുസ്‌ നബിയെ വിഴുങ്ങിയ മത്സ്യത്തെ പിടിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ് .

  ReplyDelete
 16. യാത്രാ വിവരണം നന്നായിട്ടുണ്ട്. ഇടക്കെല്ലാം വല്ലതും എഴുതിയില്ലെന്കില്‍ ഭാഷയും ശൈലിയും എല്ലാം കൂമ്പടഞ്ഞു പോകും. ശ്രദ്ധിക്കുക. എല്ലാ ഭാവുകങ്ങളും.

  ReplyDelete
 17. കൂറെ കാലത്തിന്ന് ശേഷം ഒരു പോസ്റ്റ് കണ്ടതിൽ വളരെ സന്തോഷം, താങ്കളുടെ എഴുത്തിൽ എന്തോ ഒരു പ്രത്യേക വായന സുഖമുണ്ട്,മറ്റു പോസ്റ്റുകളുടെ പോലെതന്നെ ഇതും നന്നായി...

  ഇങ്ങനെ ഒരു യാത്ര വളരെ നന്നായി, ഒരേ ചിന്ത മനസ്കരാകുമ്പോൾ നല്ല ഒരു അനുഭവം തന്നെ, പിന്നെ ഒരു ദീപിലേക്ക് എന്നൊക്കെ പറയുമ്പോൾ വളരെ നന്നായി....

  എന്തായാലും ഫോട്ടൊകൊള്ളാം എഴുത്തും എല്ലാം കണ്ടപ്പൊ തോന്നൽ അടുത്ത ട്രിപ്പ് അടിച്ചാലോ എന്ന്,

  ഇവിടെ ഇങ്ങനെ ഒരു കടൽ യാത്ര അഭുഹൂറിലൂടെ നടത്തിയുടുണ്ട്... എന്തരായാലും സമ്പവം കസറി

  ReplyDelete
 18. ഫോട്ടോസ് ഗ്രൂപ്പില്‍ കണ്ടിരുന്നു !! കൂടെ യാത്ര ചെയ്യുന്ന പ്രതീതി ഉളവാക്കുന്ന രീതിയിലുള്ള യാത്ര വിവരണം ...

  ReplyDelete
 19. ഇതെല്ലാം വായിക്കുകയും കാണുകയും ചെയ്യുമ്പോള്‍ എന്തോ ഒരു നഷ്ടബോധവും അല്‍പ്പം അസൂയയും തോന്നുന്നു...:)
  ഈ സൌഹൃദങ്ങള്‍ ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കട്ടെ....
  ഒരിക്കല്‍ നമുക്കും ഇതുപോലെ ഒന്ന് കൂടണം...
  Insha Allah

  ReplyDelete
 20. കൊണ്ഫുടയില്‍ പോയി വന്നതുപോലെ
  കൂടുതല്‍ യാത്രകളും അതിന്‍റെ വിവരണങ്ങളും ബ്ലോഗായി വായനക്കാര്‍ക് സമര്‍പ്പിക്കുമല്ലോ

  ReplyDelete
 21. ബ്ലോഗര്‍മാരുടെ പരസ്പര പുകഴ്ത്തല്‍ സഹകരണം നടക്കട്ടെ! അല്ലാതെന്തു പറയാന്‍

  ReplyDelete
 22. ഐക്കരപ്പടിയില്‍ ഒരു ബ്ലോഗ്‌ വായിക്കാനെത്തിയ കാലം മറന്നു...
  ന്തായാലും യാത്ര അടിപോളിയാക്കിയല്ലേ ..?
  ആശംസകള്‍

  ReplyDelete
 23. @ഫൈസല്‍ ബാബു: കാറ്റും കോലും ഇല്ലെങ്കില്‍ ഈ ബ്ലോഗ്‌ യാനം മുന്നോട്ടു തന്നെ പോവും മനകെ...മകനെ...ഈ യാത്രക്ക് അവസരം ഒരുക്കിയ ഫൈസലിനോടുള്ള കടപ്പാട് മറക്കില്ല..നന്ദി!
  @അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ:വള്ളിക്കുന്ന് ഫൈസിയും ജബ്ബാര്‍ ഉസ്താദുമല്ലേ കൂടുതല്‍ നല്ലത്...:)
  @Rasheed Pengattiri: ഭാഷക്കും ശൈലിക്കുമൊക്കെ ഇപ്പോള്‍ തന്നെ മണ്ഡരിബാധയുണ്ടോന്നു സംശയമുണ്ട്‌...:)
  @ഷാജു അത്താണിക്കല്‍, പ്രോത്സാഹനത്തിനു വളരെ നന്ദി!
  @ഒരു ദുബായിക്കാരന്‍, ആ കാണുന്നതാ ദുബായ്, ചാടിക്കോ..
  @Absar Mohamed, അതെ നമുക്കും ഒന്ന് കൂടണം ഇതുപോലെ...നന്ദി!
  @Anvar Vadakkangara, അഭിപ്രായത്തിനു നന്ദി!
  @Anonymous, ഈ യാത്ര ഒരുക്കിയതും അതില്‍ പങ്കെടുക്കാന്‍ സാധിച്ചതും ബ്ലോഗ്‌ മാധ്യമമാക്കിയാണ്. വായനക്കാരില്‍ ബ്ലോഗ്‌ ഇല്ലാത്തവരും ഉണ്ടാവും. പരസ്പരം സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതില്‍ എന്താണ് തെറ്റ്...?
  @Ismail Chemmad, വളരെ കാലമായി അല്ലെ, ഇനി ഇടയ്ക്കു വരാം...നന്ദി!

  ReplyDelete
 24. വളരെയധികം നന്നായി. ഇത്തരം യാത്രകള്‍ മുന്പ് ഞങ്ങളും നടത്തിയിരുന്നു.പക്ഷെ അതൊന്നും ഇതുപോലെ വെളിച്ചം കണ്ടിരുന്നില്ല.സകല വിധ ആശംസകളും നേരുന്നു.

  ReplyDelete
 25. അയ്യോ? ഞാൻ ഇവിടെ ഒരു കമെന്റ് രാവിലെ ഇട്ടിരുന്നല്ലോ അത് പോയോ? എന്തായാലും അഭിനന്ദനങ്ങൾ ഭായ് പുതിയ പോസ്റ്റിനും നല്ല വിവരണത്തിനും പോസ്റ്റിനും. :)

  ReplyDelete
 26. ബ്ലോഗ്‌ വീണ്ടും സജീവമായത്തില്‍ അതിയായ സന്തോഷം ...

  ഓടിച്ചു വായിച്ചു ...അടിക്കുറിപ്പുകള്‍ തന്നെ ധാരാളം ...:)

  ReplyDelete
 27. കുട്ടികള്‍ വീട്ടിലും മുതലാളി ഓഫീസിലും ഇല്ലായിരുന്നെങ്കില്‍ ഒരാഴ്ച അവിടെ തന്നെ കൂടാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നു....... പൂതി കൊള്ളാം... അച്ഛൻ പത്തായത്തിലില്ലാ എന്ന മാതിരിയാണല്ലേ...

  ReplyDelete
 28. 'ബ്ലോഗ്‌ മീറ്റിലെ മുഖ്യ അജണ്ട' : പുട്ടടി?

  നിങ്ങള്ക്ക് ആഹാരത്തില്‍ ആരെങ്ങിലും കൈ വിഷം തന്നോ? ഒരു ദിവസം എത്ര നേരം ആണ് പുട്ടടി? അതും ചിക്കെനും മീനും തന്നെ? ഹ ഹ ഹാ.. മഹെ എച്ചൂസ്മീ എന്നാണ് അടുത്ത യാത്ര?

  ReplyDelete
 29. നിറഞ്ഞ് തുളുമ്പുന്ന അസൂയയോടെ ..
  പുകഞ്ഞ് പൊന്തുന്ന പകയോടെ ..
  കത്തിക്കത്തിക്കയറുന്ന കുശുമ്പോടെ..

  ഒക്കെ വായിച്ച് തീര്‍ത്തു..
  (ഹും ! അല്ലാതിനി യെന്തു ചെയ്യാന്‍ !
  ദുഷ്ടന്മാര്‍ ഒരു വാക്ക് പറയാതെ പോയില്ലേ!)

  യാത്രയില്‍ കൂടെ പോയ അനുഭവം തന്നെ കിട്ടി വിവരണങ്ങളില്‍ ...
  അതിനു ആദ്യം അഭിനന്ദനം..
  ആ നീലാകാശവും നീലജലവിതാനവും
  ക്യാമറക്കണ്ണിനു പൂതി തീര്‍ക്കാനാവുമായിരുന്നല്ലോ
  എന്നോര്‍ത്താണ് വലിയ നഷ്ടബോധം തോന്നുന്നത്.

  സാരമില്ല...നിങ്ങളെയൊക്കെ പേടിച്ച് ഫൈസല്‍
  കൂടുമാറിയിട്ടില്ലെങ്കില്‍ മദീനക്കാരും വരും അവിടെ.
  ഇത്രേം നന്നായി എഴുതിയിട്ടില്ലെങ്കിലും നാലു പടമെങ്കിലും കിട്ടാതിരിക്കില്ല..

  ഇരിങ്ങാട്ടിരി മാഷ് പറഞ്ഞ പോലെ യാത്രയും അനുഭവവും വ്യത്യസ്ഥമായ കാഴചപ്പാട് നല്‍കി വിവരിക്കുമ്പോള്‍ അത് വായിക്കുന്നവര്‍ക്ക് പുതുമയും രുചിഭേദത്തിന്റെ ആസ്വാദ്യതയും അറിയാം അനുഭവിക്കാം..
  വള്ളിക്കുന്നു, ഫൈസല്‍, താങ്കള്‍ ..ഇനി മറ്റുള്ളവരുടെ സൃഷ്ടികള്‍ കൂടി വരെട്ടെ..

  കിടിലന്‍ ഹ്യൂമര്‍ നിറച്ച ചാലിയാര്‍ വെടിക്കെട്ടും പാരഡിയുടെ നിറവില്‍ മൂസയും പതിവ് കാച്ച്ചിക്കുറുക്കി അക്ഷരമായാജാലം ശൈലിയില്‍ ഇരിങ്ങാട്ടിരിമാഷും യാത്രയെ കവിതയിലേ ക്ക് ആവാഹിച്ച് സ്വാമിന്‍ ശ്രീ ശ്രീ മനാഫാനന്ദതിരുവടികളും താമസിയാതെ പുതിയ പോസ്റ്റുകള്‍ ഇടുമെന്ന് പ്രതീക്ഷിക്കാം.

  എന്തായാലും ഐക്കരപടി വീണ്ടും അകമ്പാടം മെട്രോ സിറ്റി പോലെ
  ജനനിബിഡമാവട്ടെ..

  എങ്ങും പോസ്റ്റിന്‍ ബില്‍ഡിംഗുകള്‍ ഉയരട്ടെ..

  കമന്റുകള്‍ തലങ്ങും വിലങ്ങും ചീറി പായട്ടെ

  എന്ന് ഹൃദ്യമായി ആശംസിക്കുന്നു!.

  ReplyDelete
 30. പടങ്ങളും വിവരണങ്ങളും നല്ലൊരു യാത്രാനുഭവം തന്നെ നല്‍കി..
  യാത്രകളുണ്ടാവട്ടെ സൌഹൃദങ്ങളും വളരട്ടെ.ആശംസകള്‍.

  ReplyDelete
 31. നല്ല കിടിലന്‍ യാത്രാവിവരണം............. സൂപ്പര്‍ ഫോട്ടോസും അടിക്കുറിപ്പും....

  കുറേമാസം മുന്‍പ് ഞാനും ജിദ്ദേലാരുന്നു... ഇപ്പോള്‍ റിയാദിലും.....

  എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട സംഭവമാണു പ്രിയസുഹ്യത്തുക്കളോടൊപ്പമുള്ള യാത്ര.... അങ്ങിനൊരുപാട് യാത്രകള്‍ ഓര്‍മ്മ വന്നു

  ReplyDelete
 32. വള്ളിക്കുന്നിന്റെ പോസ്റ്റിലും ഗ്രൂപ്പിലും മറ്റു പലയിടങ്ങളിലും ഒക്കെയായി ഈയാഴ്ച മുഴുവന്‍ നിങ്ങളുടെ യാത്ര നിറഞ്ഞു നില്‍ക്കുകയല്ലേ.......ഫോട്ടോകള്‍ മുന്‍പേ കണ്ടിരുന്നു. ഇനിയും ഇതുപോലുള്ള അനേക യാത്രകക്ക് ഇതു ആവേശമാകട്ടെ!
  ആശംസകള്‍ സുഹൃത്തെ....

  ReplyDelete
 33. @basheer, യാത്രകള്‍ വെളിച്ചം കാണട്ടെ , നമ്മെപ്പോലെ മറ്റുള്ളവും അസ്വദിക്കട്ടെ...നന്ദി!
  @Mohiyudheen, ഞ്ഹെ, അത് ഞാന് കണ്ടില്ല....ഏതായാലും രണ്ടാമതും വന്നത്‌ിനു നന്ദി!
  @Noushad Vadakkel, ഭയങ്കര തിരക്കാണല്ലോ സാഹിബേ....നന്ദി!
  @Abdhul Vahab, ഹഹഹ..ആഗ്രഹം പറഞ്ഞെങ്കിലും തീര്‍ക്കട്ടെ ....
  @Anonymous, ഏതായാലും നിങ്ങള് വിഴുങ്ങുന്നത്ര ഫുഡ്‌ ഞങ്ങള്‍ എല്ലാവരും കൂടി തിന്നിട്ടില്ല....:)
  @നൗഷാദ് അകമ്പാടം, അസൂയക്കും കുശുമ്പിനും സ്നേഹത്തിനുമൊക്കെ നന്ദി...അടുത്ത പോക്ക് എങ്ങോട്ടായാലും നിങ്ങളെ കൂട്ടിയെ പോകൂ...!
  ishaqh ഇസ്‌ഹാക്, അതെ, ഈ യാത്ര കൊണ്ട് ഉണ്ടായ ഏറ്റവും വലിയ നേട്ടം ഒന്‍പതു ആത്മാര്‍ത്ഥ സുഹൃദ്‌ ബന്ധങ്ങള്‍ ഉണ്ടാക്കി തീര്‍ത്തു എന്നതാണ്.നന്ദി!
  @SumeshVasu, പ്രോത്സാഹനം വലിയ ഊര്‍ജം നല്‍കുന്നു....നന്ദി!
  @ജോസെലെറ്റ്‌ എം ജോസഫ്‌,നല്ല വാക്കുകള്‍ക്കു നന്ദി സുഹൃത്തെ.

  ReplyDelete
 34. ഉം അര്‍മാദിക്ക് പഹയാ അര്‍മാദിക്ക്...

  നന്നായി അവതരിപ്പിച്ചു....ബ്ലോഗിലേക്ക് തിരിച്ച് വന്നതില്‍ സന്തോഷം.....

  ReplyDelete
  Replies
  1. എടാ പഹയാ....കുറെ കാലത്തിനുശേഷം കണ്ടതില്‍ സന്തോഷം...നന്ദി!

   Delete
 35. അങ്ങനെ ഇവിടേം പോസ്റ്റിടാന്‍ കുന്ഫുധ വേണ്ടി വന്നു അല്ലേ...

  ReplyDelete
 36. ബഷീര്‍ വള്ളിക്കുന്നും സലീമും വ്യത്യസ്ത ശൈലിയുടെ ഉടമകള്‍ ആയതിനാല്‍ രണ്ടും രസകരമായി. യാത്രയില്‍ പങ്കെടുത്ത എല്ലാവരും ബ്ലോഗ്ഗര്‍മാര്‍ ആയതിനാല്‍ ഓരോരുത്തര്‍ക്കും സ്വന്തം ശൈലിയില്‍ വിവരിക്കാനാവും. ഭാവുകങ്ങള്‍.

  ReplyDelete
 37. ഫോട്ടോകള്‍ക്ക് കൊടുത്ത അടിക്കുറിപ്പുകള്‍ക്ക് ആദ്യം മാര്‍ക്കിടുന്നു.
  യാത്രാവിവരണവും സൂപ്പര്‍.
  ഇടയ്ക്കു അല്‍ബേക്കിനെ കുറിച്ച് പറയാനും മറന്നില്ല.
  ഇനിയും ഒരുപാട് യാത്രകള്‍ പോകാന്‍ കഴിയട്ടെ..
  (ഭാര്യോടും കുട്ടികളോടുമൊത്ത്)

  ReplyDelete
  Replies
  1. അപ്പോള്‍ പോസ്റ്റ്‌ എഴുതിയാല്‍ എല്ലാവരും എത്തും അല്ലെ ഇത്താ......സന്തോഷം,വീണ്ടും കണ്ടതില്‍....അവിടെക്കൊക്കെ വരണണ്ട്...നന്ദി!

   Delete
 38. കുന്‍ഫുദാ യത്രയെ കുറിച്ചുള്ള വിശദമായ വിവരണം വള്ളിക്കുന്നിന്റെ ബ്ലോഗില്‍ നേരത്തെ വായിച്ചിരുന്നു. സലിംക്കയുടെ പോസ്റ്റും ഉഷാര്‍ ആയി. വിശദവും, രസകരവും ആയ അവതരണം. ഫോട്ടോസും, അതിന്റെ അടിക്കുറുപ്പും ഗംഭീരം. അന്ന് പറഞ്ഞപോലെ നാട്ടില്‍ വച്ച് എന്തായാലും ഒന്ന് മീറ്റണം :)

  ReplyDelete
 39. അതീവ ഹൃദ്യമായി എഴുതി. ഈ എഴുത്ത് ഇനി നിര്‍ത്തരുത് . യാത്രയില്ലാത്തപ്പോള്‍ മറ്റു വിഷയങ്ങളും എഴുതാലോ.

  "അത്തരം അനേകം മലകള്‍ ഉള്ളത് കൊണ്ടാണ് ചെങ്കടലില്‍ അറബിക്കടലിനെ അപേക്ഷിച്ചു തിരകള്‍ കുറവായത്."
  ഇത് എന്‍റെ മനസ്സില്‍ കുറേ കാലമായി ഉള്ള ഒരു സംശയത്തിനുള്ള മറുപടിയായി.

  യാത്രയുടെ തുടക്കം മുതല്‍ ഓടുകം വരെ വളരെ രസകരമായി അവതരിപ്പിച്ചു.

  ReplyDelete
 40. തൂപ്പുകാരോ, അടിച്ചുതെളിക്കാരോ ഒക്കെ വന്നാല്‍ നിങ്ങള്‍ക്കൊക്കെ മുങ്ങാന്‍ ഒരു കുന്ഫുദയുണ്ട് , ഞങ്ങള്‍ എങ്ങോട്ട് മുങ്ങും..പടച്ചോന്‍ കാക്കട്ടെ.അടുത്ത വിസയിലെന്കിലും ജിദ്ദയില്‍ എത്തി 'പ്പെട്ടാല്‍ ' മതിയായിരുന്നു

  ReplyDelete
 41. നല്ല വിശദമായി എഴുതി..കൂടുതല്‍ പ്രതീക്ഷിക്കുന്നു.മെയില്‍ മറക്കല്ലേ ..

  ReplyDelete
 42. @ആചാര്യന്‍,അങ്ങനെ ഇവിടേം പോസ്റ്റിടാന്‍ കുന്ഫുധ വേണ്ടി വന്നു അല്ലേ...
  @സമദ്‌ക, വള്ളിക്കുന്നിനെയൊന്നും താരതമ്യപ്പെടുത്തി പറയാന്‍ മാത്രമുണ്ടോ ഞാന്‍...ഏതായാലും വിലയിരുത്തലിനു നന്ദി!
  @ശ്രീജിത് കൊണ്ടോട്ടി.അതെ,നമുക്ക് കൊണ്ടോട്ടി 'വൈറ്റമിന്‍'ഫാസ്റ്റ് ഫൂടില്‍ തന്നെ മീറ്റാം (കല്യാണ വക കഴിക്കുകയും ചെയ്യാം)....നന്ദി!
  അതെ സലാം,എഴുതാതിരിക്കുന്നത്തിലൂടെ നഷ്ട്ടപ്പെടുന്നത്, നിങ്ങളുടെ ഒക്കെ സൌഹൃദവും @Salam,എന്റെ സര്‍ഗശേഷിയുമാണ്...പ്രതികരണത്തിന് നന്ദി!
  @മുഹമ്മദ്‌ ഷാജി, അതെ, ജിദ്ദയില്‍ എത്തിയാല്‍ പെട്ടത് തന്നെ...:)
  @സിദ്ധീക്ക, വരവിനും അഭിപ്രായത്തിനും നന്ദി!

  ReplyDelete
 43. Nice work.
  welcome to my blog

  blosomdreams.blogspot.com
  comment,follow and support me

  ReplyDelete
  Replies
  1. aashamsakal...... blogil puthiya post...... NEW GENERATION CINEMA ENNAAL...... vayikkane................

   Delete
 44. ഫോട്ടോസും ,അതിലെ അടിക്കുറിപ്പുകളും,യാത്രാവിവരണവും ഒക്കെ വളരെ നന്നായിട്ടുണ്ട് ....!!
  ചില ഫോട്ടോസ് കണ്ടിട്ട് ചിരിച്ചു പോയി ....:)

  ReplyDelete
 45. അതേ ...ഐക്കരപ്പടിയാ
  അസൂയ നിങ്ങള്‍ക്ക് മാത്രമല്ല എനിക്കും ഉണ്ട് ട്ടോ .
  ഈ വിശേഷങ്ങള്‍ എല്ലായിടത്തും വായിച്ചിരുന്നു.
  ഒത്തിരി നന്നായി ട്ടോ.
  ഇന്ന് ഞങ്ങള്‍ ചാലിയാറില്‍ മീന്‍ പിടിക്കും

  ReplyDelete
 46. ഞാന്‍
  ആദ്യമ്മയിട്ടാണ് സലിം ഭായിയുടെ ബ്ലോഗ്‌ ഇല വരുന്നത്.. യാത്രയില്‍ ഒപ്പം കൂടിയ ഒരു തോന്നല്‍..ചരിത്രം ഉറങ്ങുന്ന മണ്ണ് ആണെന് മനസ്സിലായി..ഒരല്‍പം ചരിത്ര വിവരനാം കൂടെ ആകാമായിരുന്നു അല്ലെ. ത്വയിഫ് എന്നാ ചെറു നഗരത്തെക്കുറിച്ച് അത്രയേറെ കേട്ടിരിക്കുന്നു ..മറ്റു യാത്ര വിവരങ്ങളിലേക്ക് തീര്‍ച്ചയായും വരാം..ഒരേ തൂവല്പക്ഷികള്‍ക്ക് എല്ലാം ആശംസകള്‍..

  ReplyDelete
 47. സലീമ്ക്ക,

  ഇങ്ങിനെ ഒരു യാത്രയും നടത്തി അല്ലേ.

  "ഞങ്ങള് പിടിച്ച മീന്‍ ഞങ്ങള്‍ തന്നെ തിന്നു തീര്‍ത്തു", കുറച്ചു മീനെങ്കിലും തരാമായിരുന്നു.

  തിരിച്ചു വരവിനു ആശംസകളോടെ..

  ReplyDelete
  Replies
  1. എന്നും ഒര്മിക്കാനായ് ഒരു കൂടിച്ചേരല്‍
   വളരെ ആഹ്ലാദകരം
   അസൂയ തോന്നാതില്ല
   ഫോട്ടോസ് വളരെ നന്നായി
   ഒപ്പം വിവരണങ്ങളും
   ആശംസകള്‍..

   Delete
 48. @kochumol(കുങ്കുമം),ARUN RIYAS, jayarajmurukkumpuzha:
  നന്ദി, വരവിനും അഭിപ്രായത്തിനും.
  @മന്‍സൂര്‍ ചെറുവാടി, ചാലിയാറിലെ മീനിന് പണ്ടേ ടേസ്റ്റ് കുറവാ...(അസൂയ)....അടിച്ചു പൊളിക്ക്... ഞങ്ങള്‍ പാവങ്ങള്‍ ഇവിടെയൊക്കെ ടൂര്‍ പോയി ജീവിച്ചു പൊയ്ക്കോട്ടേ..!
  @kaattu kurinji: റെജി, ആദ്യ വരവിനു നന്ദി. പോസ്റ്റ്‌ വലുതാവാതെ കൂടി നോക്കണമല്ലോ...അതാണ്‌ വിവരണം കുറച്ചത്....ആശംസകള്‍!

  @elayoden, OAB/ഒഎബി : വരവിനും അഭിപ്രായങ്ങള്‍ക്കും നന്ദി...വീണ്ടും കാണാം...!

  ReplyDelete
 49. ഈ യാത്ര ആരുടെ തലയില്‍ നിന്നാണോ.. അയാള്‍ക്ക് പെരുത്തു നന്ദി.
  എത്ര നാളുകള്‍ക്ക ശേഷമാണ് ഈ പഹയനെ ഇങ്ങനെ കാണുന്നത്..?
  അതോര്‍ക്കുമ്പോള്‍ മേല്‍ചൊന്ന ചങ്ങായിക്ക് ഒരഞ്ചാറു ഉമ്മകളും..൧
  പിന്നെ, യാത്ര വിവരണം എന്നത് താങ്കളുടെ സ്വന്തം ഇടമാണല്ലോ..?
  സന്തോഷം.

  ReplyDelete
 50. മനോഹരമായ ചിത്രങ്ങള്‍ ...... നല്ല വിവരണം .... ഒരു സാദാരണ പ്രവാസിയ്ക്ക് അസൂയ പകരുന്ന ഒരു സൌഹൃദ സംഗമ യാത്ര ... .. എല്ലാ ആശംസകളും ....

  ReplyDelete
 51. വായിച്ചു വന്നപ്പോ പറയാനുള്ളതൊക്കെ അകമ്പാടം തിരുവെടികള്‍ പറഞ്ഞിരിക്കുന്നു.
  എന്നാലും പറയട്ടെ.
  ഇനിയും കുന്ഫുധയില്‍ പോവണ്ട.
  (ചുമ്മാ കൊതികൂടാന്‍ ഞങ്ങള്‍ക്ക് വയ്യെന്ന്!)

  പുരിന്ജിതാ?

  ReplyDelete
 52. മനോഹരമായ യാത്രാ വിവരണം, നല്ല ഫോട്ടോസ് ഒപ്പം നല്ല അടിക്കുറിപ്പുകളും....

  ReplyDelete
 53. നല്ല യാത്രാവിവരണം.

  ReplyDelete
 54. @Echmukutty,
  @മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ്
  @K@nn(())raan*خلي ولي,
  @Shaleer Ali,
  @നാമൂസ്, എല്ലാവര്ക്കും നല്ല വായനക്കും കമ്മന്റിനും നന്ദി!

  ReplyDelete
 55. ഇതു ഞാന്‍ നേരത്തെ ആദ്യം തന്നെ വായിച്ചിരുന്നതാണല്ലോ. അഭിപ്രായവും എഴുതിയിരുന്നു എന്ന് തോന്നുന്നു. അതോ ഇതുപോലെ വേറെ പോസ്റ്റ്‌ മറ്റാരെങ്കിലും ഇട്ടത് വായിച്ചതാണോ ആവോ.
  എന്തായാലും ഇത് വേറിട്ട ഒരു ബ്ലോഗ്‌ മീറ്റ്‌ തന്നെ ആയി. സത്യത്തില്‍ ഇതൊക്കെ കാണുമ്പോള്‍ അതിന്റെ ഭാഗം ആകാന്‍ കഴിയാത്തതില്‍ വിഷമവും തോന്നുന്നു. വിവരണവും ചിത്രങ്ങളും കൂടി ആയപ്പോള്‍ കൊതി കൂടി.
  ഇങ്ങിനെ ഒരു മീറ്റ്‌ കൊണ്ട് കുറെ നാളായി അടഞ്ഞു കിടന്ന സ്ഥലം ഒന്ന് അടിച്ച് തുടച്ചല്ലോ.
  നന്നായി.

  ReplyDelete
  Replies
  1. റാംജി ഭായ്, വള്ളിക്കുന്നും ഈ യാത്രയെപ്പറ്റി എഴുതിയിരുന്നു. താങ്കള്‍ അതായിരിക്കും നേരത്തെ വായിച്ചത്. 'പുനര്‍'വായനക്ക് നന്ദി!

   Delete
  2. ശരിയാ..ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു.

   Delete
 56. ഐക്കരപ്പടിയില്‍ ഇതാദ്യം. കാരണം ഞാന്‍ ബ്ലോഗ്ഗര്‍ ആയ ശേഷം ഇതില്‍ പോസ്റ്റുകള്‍ വന്നില്ലെന്ന് തോന്നുന്നു. ഒട്ടും നിരാശപെടുത്തിയില്ല. മികവുറ്റ ഒരു യാത്രാ വിവരണം നല്ല ചിത്രങ്ങള്‍ സഹിതം വായനക്ക് വെച്ചത് കൂടെ കൊണ്ട് നടന്നു സ്ഥലങ്ങളും സംഭവങ്ങളും കാട്ടുകയും അനുഭവിപ്പിക്കുകയും ചെയ്യും വിധം നന്നായിരുന്നു എന്ന് പറയാതെ വയ്യ.

  ഇനി ഒരു പ്രത്യേക കാര്യം ചെയ്യാന്‍ ബാക്കിയുള്ളത് ചാലിയാര്‍ സഹോദരങ്ങളെ രണ്ടു പറയുക എന്നത് മാത്രമാണ്. ഒരു വര്‍ഷത്തോളമായി ഞാന്‍ ഇവരുമായി സൌഹൃദം തുടങ്ങിയിട്ട്. ഇത് വരെ ഇവന്മാര്‍ സഹോദരന്മാര്‍ ആണ് എന്ന് എന്നോട് പറഞ്ഞിട്ടില്ല.

  തുടരെ പോസ്റ്റുകള്‍ പിറക്കട്ടെ .. ഐക്കരപ്പടിയില്‍ ഇനിയും വരാം

  ആശംസകള്‍

  ReplyDelete
  Replies
  1. വേണുഗോപാല്‍ജി, വളരെ നന്ദിയുണ്ട്....ഇനിയും എഴുതാന്‍ പ്രചോദനമായി...!
   ചാലിയാര്‍ സഹോദരങ്ങള്‍ രണ്ടും വിളഞ്ഞ വിത്തുകളാണ്...ബല്യ ലോഹ്യത്തിനൊന്നും പോണ്ടാ....:)

   Delete
 57. വിവരണവും ചിത്രങ്ങളും നന്നായി...
  " മേത്തരം ഇരിങ്ങാട്ടിത്തരങ്ങള്‍" എന്ന അടിക്കുറിപ്പോടെ ഉള്ള ചിത്രം കണ്ട് ചിരിച്ച് മതിയായി..

  ReplyDelete
 58. "Zindaki ek safar hai" ജീവിതം തന്നെ ഒരു യാത്രയാണ് .വിവരണവും ചിത്രങ്ങളും മനോഹരം.ഓരോ യാത്രാവിവരണവും പുതിയ യാത്രാ അനുഭവങ്ങള്‍ പകരുന്നു.

  ReplyDelete
 59. ഇന്നത്തെ ബ്ലോലോക യാത്രയില്‍ അവിചാരിതമായി ഇവിടെയെത്തപ്പെട്ടു
  നിങ്ങള്‍ക്കൊപ്പം ആ ദുനിയാവിലൂടെ ഒന്ന് ഉലാത്തിയ പ്രതീതി അനുഭവപ്പെട്ടു.
  വെറും ഒരു അതിശയോക്തി അല്ല കേട്ടോ ശരിക്കും അനുഭവം.
  ചിത്രങ്ങള്‍ മനോഹരമ്മായി ഒപ്പിയെടുത്തു തന്നെ ചേര്‍ത്തിരിക്കുന്നു,
  ഒപ്പം ഒരു ചെറിയ നിര്‍ദ്ദേശം കൂടി ഉണ്ട്.
  ചിത്രങ്ങളുടെ അടിക്കുറിപ്പിന്റെ font size അല്പം കൂടി കൂട്ടിയാല്‍ നന്നായിരിക്കും.
  ഒറ്റവാക്കില്‍ പറഞ്ഞാല്‍ നല്ലൊരു യാത്രാവിവരണം വായിച്ച പ്രതീതി
  നന്ദി നമസ്കാരം അടുത്ത യാത്ര യെവിടെക്കാണോ ആവോ? കുറിക്കുക
  അറിയിക്കുക
  നന്ദി നമസ്കാരം
  ഫിലിപ്പ് ഏരിയല്‍
  സിക്കന്ത്രാബാദ്

  ReplyDelete
  Replies
  1. @ഫിലിപ്പ് ഏരിയല്‍, താങ്കളുടെ അഭിപ്രായം പരിഗണിച്ചു ചിത്രങ്ങളുടെ അടിക്കുറിപ്പ് വലുതാക്കി...പ്രോത്സാഹനത്തിനു നന്ദി, നമസ്കാരം...!

   Delete
 60. വളരെ മനോഹരം,ഞാന് ഒരു കാര്യം ഉറക്കെപ്പറയാന് തീരുമാനിച്ചു,ഞാനും ഐക്കരപ്പടിക്കാരനാണേേേേേേേേേേേേ

  ReplyDelete
  Replies
  1. ജെ എന്നാല്‍ മറ്റൊരു ഐക്കരപ്പടിയന്‍....കൊള്ളാം...ഇവിടെ വന്നതിനു നന്ദി!

   Delete
 61. ചിത്രങ്ങളും വിവരണവും ഒരുപോലെ ആസ്വാദ്യം..

  ReplyDelete
 62. സ്വാദിഷ്ടമായ വിഭവുമായുള്ള ഈ തിരിച്ചുവരവ്‌ ഉജ്ജ്വലമായി!

  ReplyDelete
 63. ബഷീര്‍ വള്ളിക്കുന്നും സലീമും വ്യത്യസ്ത ശൈലിയുടെ ഉടമകള്‍ ആയതിനാല്‍ രണ്ടും രസകരമായി
  ഒരു റിയല്‍ ചിലവില്ലതെ യാത്രയുടെ പ്രയാസം അനുഭാവികതെ രണ്ടു നാള്‍ ഖുന്ഫുധ യാത്ര നടത്താന്‍ നടത്താന്‍ വായനകര്കും സാദിച്ചു.മനോഹരമായ യാത്രാ വിവരണം, നല്ല ഫോട്ടോസ് ഒപ്പം നല്ല അടിക്കുറിപ്പുകളും....

  ReplyDelete
 64. ഫൈസല്‍ ഫേസ് ബുക്കില്‍ കുന്‍ഫുധ വിശേഷങ്ങള്‍ എഴുതുന്നതിനാല്‍ പേര് കേട്ട് ഞെട്ടിയില്ല.
  അങ്ങിനെ അവിടെ ബ്ലോഗേഴ്സ് ബാച്ചിലെഴ്സ് പാര്‍ട്ടി നടത്തി അല്ലേ?
  വിവരണം ലളിതവും സുന്ദരവുമായിട്ടുണ്ട്.

  ReplyDelete
 65. താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

  ReplyDelete
 66. ഇതില്‍ പറയുന്ന ഏറെ പേരെയും ബ്ലോഗ്‌ തുടങ്ങി കഴിഞ്ഞ നാല് മാസത്തില്‍ പരിചയപ്പെട്ടതാണ്. എന്നിട്ടും ഏറെ സൗഹൃദം തോന്നുന്നതിനാല്‍ ഈ യാത്ര ഏതാ അവിസ്മരണീയം ആകും എന്ന് ഊഹിക്കാം. ഏറെ വൈകി ഒരു വായന , പക്ഷേ ഒരുപാട് ആസ്വദിച്ചു

  ReplyDelete
 67. ചിത്രങ്ങളും , വിവരണവും മനോഹരമായിട്ടുണ്ട് ........

  ReplyDelete
 68. "നടുക്കടലില്‍ മുട്ടിന് മാത്രം വെള്ളമുള്ള സ്ഥലം കണ്ടു ഞങ്ങള്‍ അത്ഭുതപരതന്ത്രരായി. സമുദ്രത്തിലെ ഒരു കൂറ്റന്‍ മലയാണത്രേ അത്. അത്തരം അനേകം മലകള്‍ ഉള്ളത് കൊണ്ടാണ് ചെങ്കടലില്‍ അറബിക്കടലിനെ അപേക്ഷിച്ചു തിരകള്‍ കുറവായത്. "

  ഈ അറിവ് ആദ്യമായാണ് മനസ്സിലായത്‌ ഞാനും വിചാരിച്ചിട്ടുണ്ട് എന്ത് കൊണ്ടാണ് ഇവിടെ കടലില്‍ നമ്മുടെ നാട്ടില്‍ ഉള്ള അത്ര തിരകള്‍ കാണാത്തതെന്ന് .

  യാത്രാ വിവരണവും ചിത്രങ്ങളും വളരെ മനോഹരമായിരിക്കുന്നു .

  ReplyDelete
 69. വൈകി ആണ് വായിക്കാൻ ഇട വന്നത് എങ്കിലും. ഒരു പുതു യാത്രയുടെ അനുഭവം

  ReplyDelete
 70. താമസിച്ചു വായിക്കാന്‍ തന്നതില്‍ പ്രധിഷേദിക്കുന്നു .. എന്നാലും ഒരു സന്ശയം ആ മീന്‍ ഒരു മുക്കാല്‍ കിലോയില്‍ കൂടില്ലല്ലോ

  ReplyDelete
  Replies
  1. നേരം വൈകി വന്നുള്ള ഈ പ്രതിഷേധം ഒക്കെ കൊള്ളാം, പക്ഷെ അതിനു മുമ്പ് ആ സംശയം മനസ്സീന്നു ഒഴിവാക്കിയേര്, ഞങ്ങള്‍ ഒമ്പത് ആളുകളും കൂടി സംയുക്തമായി തീരുമാനിച്ചതാ മീനിന്റെ തൂക്കം, അതിനി മാറ്റണമെങ്കില്‍ അതെ കമ്മിറ്റി തന്നെ തീരുമാനിക്കണം, അതീ ജന്മത്തില്‍ നടക്കില്ല.. :)

   Delete
 71. നിങ്ങളുടെ യാത്ര നിങ്ങള്‍ എന്‍ജോയ് ചെയ്തതിനെക്കാളും വായനക്കാര്‍ എന്‍ജോയ് ചെയ്തിട്ടുണ്ടാവുമല്ലോ... നന്നായിട്ടുണ്ട്, വിവരണം...

  ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!