Wednesday, February 26, 2014

അറേബ്യൻ മരുഭൂമിയിലൊരു ഡാം വിസ്മയം

ഇന്നത്തെ (2-03-2014) സണ്‍‌ഡേ വര്ത്തമാനം പത്രത്തിൽ പുനപ്പ്രസിദ്ധീകരിച്ചത്    'ചെങ്കടലിന്റെ റാണി'യായ ജിദ്ദാ മഹാനഗരത്തിൽ പ്രവസിക്കുന്ന ഒരു 'ദൈവത്തിന്റെ സ്വന്തം നാട്ടുകാരന്' ഇവിടെ പ്രതീക്ഷിക്കാവുന്ന കാഴ്ചകൾക്കും യാത്രകൾക്കും താരതമ്യം അസാധ്യമാക്കുന്ന ഘടകം കേരളത്തിന്റെ ചേതോഹരമായ പ്രകൃതി രമണീയതയാണ്. ഗൃഹാതുരതയാൽ വിലങ്ങണിയിക്കപ്പെട്ട അവന്റെ തപമനസ്സ് കാടും അരുവികളും തെങ്ങിൻ തോപ്പുകളും നിറഞ്ഞ തന്റെ ഉർവര ഭൂമിക വിട്ട് ഇവിടുത്തെ ഊഷരമായ വന്യ വിശാലതയെ പ്രണയിക്കാൻ ഇനിയും പാകപ്പെട്ടിട്ടില്ലാത്തത് അവനെ മിക്കവാറും നാല് ചുവരുകൾക്കുള്ളിലും ചതുരപ്പെട്ടിക്കു മുന്നിലും തളച്ചിടുന്നു. മരുഭൂമിയുടെ തീഷ്ണത അവന്റെ ശാദ്വല മോഹങ്ങളുമായി എന്നും കലഹിച്ചിട്ടെയുള്ളൂ. എങ്കിലും  തിരക്ക് പിടിച്ച നഗര ജീവിതം അവന് ചുറ്റും തീർക്കുന്ന തടവറയിൽ നിന്നുമുള്ള ഒന്നോ രണ്ടോ ദിവസത്തേക്കുള്ള പരോളാണ് പുറത്തേക്കുള്ള ഓരോ മരുഭൂ യാത്രകളും എന്ന് തോന്നിയിട്ടുണ്ട്. പുതിയ നഗരങ്ങളും മരുഭൂമികളും കടലോരവും തേടിയുള്ള യാത്രകളിലൂടെയാണ് ജിദ്ദയുടെ വലിപ്പവും ആകർഷണീയതയും സൌഹൃദ കാലാവസ്ഥയും പോലും മനസ്സിലാക്കാൻ കഴിഞ്ഞത് എന്നതാണ് സത്യം.

                ജിദ്ദ-യാമ്പു റോഡിൽ 160 ഓളം കിലോമീറ്റർ  അകലെയുള്ള  ഒരു കൊച്ചു തീരദേശ  പട്ടണമാണ് റാബിഗ്. അനുവദിച്ച പരമാവധി വേഗതയായ 120 കി.മി സ്പീഡിൽ ഒന്നര മണിക്കൂർ കൊണ്ട് എത്താവുന്ന ദൂരം. നീന്തി തിമർക്കാൻ സൌകര്യമുള്ള തൂവൽ കടൽത്തീരവും, പിന്നെ ഒരു സാബറും, അതിനടുത്തായി അത്യാധുനികമായ കിംഗ്‌ അബ്ദുല്ല യൂ.സിറ്റിയും ,  എണ്ണ കമ്പനികൽ നിർത്താതെ തുപ്പുന്ന വിഷപ്പുക ആവാഹിക്കാൻ വിധിക്കപ്പെട്ട പെട്രോ റാബിഗും കഴിഞ്ഞാൽ റാബിഗ് എക്സിറ്റ് ആയി.  ജിദ്ദയിലെ വീർപ്പ് മുട്ടുന്ന ഗതാഗതക്കുരുക്കിൽ നിന്നും ജനബാഹുല്യത്തിൽ നിന്നും വിടുതൽ നല്കുന്ന, തിരക്കൊഴിഞ്ഞ നഗരവും തീരവും ബന്ധുക്കളും ഉള്ള ഒരു നാട് എന്നതിൽ കവിഞ്ഞ് അതിഥികൾക്ക് പ്രത്യേകിച്ച്  വല്ലതും  കാണാനോ അനുഭവിക്കാനോ നൽകാനില്ലാത്ത ആതിഥേയ നഗരമായിരുന്നു  ഈ യാത്ര നടക്കുന്നത് വരെ എന്നെ സംബന്ധിച്ചിടത്തോളം റാബിഗ് നഗരം
  റാബിഗ് കടൽത്തീരം ആസ്വദിക്കുന്ന ഹുദ മോൾ...

     എന്നാൽ  സൗദി അറേബ്യയെ കുറിച്ചും റാബിഗ് പ്രവിശ്യയെക്കുറിച്ചും ഞാൻ ചിറ കെട്ടിയുയർത്തിയ മുൻധാരണകളുടെ തടയണകളെയെല്ലാം തകര്ത്ത  ദൃശ്യവിസ്മയം എന്റെ കണ്‍മുന്നിൽ നിറഞ്ഞൊഴുകിയത് സദ്ദ് വാദി റാബിഗ് എന്ന റാബിഗ് അണക്കെട്ടിന്റെ രൂപത്തിലായിരുന്നു. ഈ ദൃശ്യങ്ങൾ പകര്ത്തിയത് മൂന്ന് ലക്ഷത്തോളം വരുന്ന ലോകത്തെ  മറ്റേതെങ്കിലും രാജ്യത്തെ ഡാമുകളിൽ നിന്നോ, മുപ്പതോളം വരുന്ന കേരളത്തിലെ അണക്കെട്ടുകളിൽ ഒന്നിൽ നിന്നോ അല്ലെന്ന് അറിയുമ്പോൾ നിങ്ങളും ഒരു പക്ഷെ അത്ഭുതപരതന്ത്രിമാരായിപ്പോവും. നിങ്ങളുടെ കയ്യിലുള്ള കേരളമാപിനി വെച്ച് അളക്കാതിരുന്നാൽ മാത്രം മതി.

വാദി റാബിഗ് തടാകം 
ഇടുക്കി അണക്കെട്ട് അല്ല...
മരുഭൂമിയുടെ വരദാനം...

 ഗൂഗിൾ പിക്ചറുമല്ല  :)

              ലോകത്താകമാനം അമ്പതോളം ഭീമൻ ഡാമുകളാണുള്ളത്, അതായത്  200 ദശലക്ഷം ക്യൂബിക് മീറ്റർ വെള്ളം ഒരു സെക്കന്റിൽ പ്രവഹിപ്പിക്കാൻ ശേഷിയുള്ളവ. ഇതിൽ പകുതിയും ചൈനയിലാണ്. എന്നാൽ മധ്യപൂർവ  ദേശത്ത് തുര്ക്കി, ഇറാൻ, സിറിയ എന്നീ രാജ്യങ്ങൾ  കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഡാമുകൾ ഉള്ളതും, ഡാം നിർമാണത്തിൽ മികച്ച മുന്നേറ്റവും നടത്തുന്നതും  ഒരു നദി പോലുമില്ലാത്ത സൗദി അറേബ്യയാണെന്ന അറിവ് മറ്റൊരു വിസ്മയമായിരുന്നു. 250 ൽ പരം ഡാമുകൾ ഈ ജലദാഹിയായ മരുഭൂമിക്ക് സ്വന്തമായുണ്ട്.. അവയിൽ  സംഭരണ ശേഷിയിൽ ഒന്നാം സ്ഥാനത്ത് നില്ക്കുന്നത് (325 മില്യണ്‍ ക്യൂബിക് മീറ്റർ) വാദി ബിശയിലെ കിംഗ്‌ ഫഹദ് ഡാമാണ്. ജാസാനിനും (ജീസാൻ) നജ്റാനിലും മക്കയിലും ഒക്കെ ഇതുപോലെ ഡാമുകൾ ഉണ്ടത്രേ. പുരാതന രീതിയിൽ  പണികഴിപ്പിച്ച ആദ്യകാല ഡാമുകളുടെ ലക്‌ഷ്യം ദുർലഭമായി ലഭിക്കുന്ന മഴ വെള്ളം പാഴാവാതെ സൂക്ഷിക്കുക മാത്രമായിരുന്നു. ഇന്നാകട്ടെ ആധുനിക സാങ്കേതിക വിദ്യയിൽ മൾട്ടി പർപസ്  ഡാമുകളാണ്  ഉണ്ടാക്കുന്നത്. മരുഭൂമിയിൽ ജലസമ്പത്ത്  സന്നിവേശിപ്പിക്കുക, പ്രളയ നിയന്ത്രണവും പട്ടണങ്ങളുടെ സംരക്ഷണവും ഉറപ്പു വരുത്തുക, ശുദ്ധജല സംഭരണം വര്ദ്ധിപ്പിക്കുക, കൃഷി വ്യാപിപ്പിക്കുക ഒക്കെ ഇന്ന് ഡാമുകൾ വഴി സാധ്യമാണ്. ഇതിനായി സംഭരണ ശേഷി വളരെ ഉയര്ന്ന, റാബിഗ് ഡാം പോലുള്ള , മേത്തരം ഡാമുകളാണ്  പണികഴിപ്പിച്ചു കൊണ്ടിരിക്കുന്നത്. രാജ്യത്തെ പകുതിയലധികവും എംബാങ്ക്മെന്റ് ഡാമുകളും (കളിമണ്ണ്, മണൽ,  പാറ ഉപയോഗിച്ച് നിര്മിച്ചവ) ബാക്കി കോണ്ക്രീറ്റ് ഡാമുകളുമാണ്.


           സംഭരണ ശേഷിയുടെ കാര്യത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനവും, ഉയരത്തിൽ നാലാം സ്ഥാനവും നേടിക്കൊണ്ട് 220 മില്യണ്‍ ക്യൂബിക് മീറ്റർ വെള്ളം സെകന്റിൽ ഒഴുക്കാൻ ശേഷിയുള്ള അത്യാധുനികമായ കോണ്‍ക്രീറ്റ് ഡാം ആണ് വാദി റാബിഗിൽ തയ്യാറായി കൊണ്ടിരിക്കുന്നത്. മലയാളത്തിൽ അതിനെപറ്റി ആദ്യമായി (?) എഴുതുവാൻ കഴിഞ്ഞതിൽ ഞാൻ ആനന്ദ പുളകിതനാണ്. എങ്കിലും ബഷീര് വള്ളിക്കുന്നടക്കമുള്ള ടൂർ വീരന്മാരായ എന്റെ "വഹബ കുജ്ജ്" കൂട്ടാളികൾ ആരും അവരുടെ മൂക്കിനു താഴെ സ്ഥിതിചെയ്യുന്ന ഇങ്ങനെയൊരു ഡാമിന്റെ കാര്യം  അറിയാതെ പോയത് എണ്ണുകയാണെങ്കിൽ എട്ടാമത്തെയോ ഒമ്പതാമത്തെയോ അത്ഭുതമാണ്. അവരെയൊക്കെ ഈ യാത്രയിൽ  പങ്കാളികളാക്കാൻ ഞാൻ അഗ്രഹിക്കാഞ്ഞിട്ടല്ല, പക്ഷെ എന്ത് ചെയ്യാം, "എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ട് ദാസാ" എന്ന അൽ ഷെയ്ഖ്‌ അൽവിജയൻ നാടോടിക്കാറ്റിൽ പറഞ്ഞത് പുലരേണ്ടത്  ഈ കാലഘട്ടത്തിന്റെ തേട്ടമാണല്ലോ... :)

         റാബിഗിൽ ജോലിചെയ്യുന്ന മുഹമ്മദ്‌ റഫീഖും - എന്റെ ഭാര്യാസഹോദരനാണ് - സുഹൃത്തും ഒരു തവണ അവിടെ ഓട്ട പ്രദക്ഷിണം നടത്തി നല്കിയ വിവരണമാണ്, പ്രവേശനത്തിന് ഒരു ഗ്യാരന്റിയും ഇല്ലാതിരുന്നിട്ടും, ഈ യാത്ര പെട്ടെന്ന് തട്ടിക്കൂട്ടാനുണ്ടായ കാരണം. ഡാമിലെ നിര്മാണ തൊഴിലാളികൾക്ക് അവധി ദിവസമായ വെള്ളിയാഴ്ച തന്നെ അതിന് തിരഞ്ഞെടുത്തത് നന്നായി എന്ന് പിന്നീടറിഞ്ഞു. റഫീഖും മുജീബും റാബിഗ്  കിംഗ്‌ അബ്ദുൽ അസീസ്‌ യൂ.സിറ്റിയിൽ ഐടി അധ്യാപകരാണ്. വയനാട്ടിലെ ബാണാസാഗർ അണക്കെട്ടിന്റെ അടുത്ത് നിന്ന് വരുന്ന മുജീബിന്റെ വീട്ടിൽ കുടുംബത്തെ നിർത്തി ഞങ്ങൾ മൂന്ന് പേരും ഉച്ചയൂണ് കഴിഞ്ഞയുടനെ എന്റെ കാമ്രിയിൽ യാത്രയായി. "ങ്ങക്കിപ്പൊ ഒരു സൗദി ലുക്ക്‌ ഉണ്ടെന്ന്" കുട്ട്യേളെ ഉമ്മ പറഞ്ഞ ആവേശത്തിൽ തോപ്പ് അണിഞ്ഞായിരുന്നു എന്റെ യാത്ര...

          

           
മുജീബും റഫീഖും തടാകത്തിൽ

   വാദി എന്നാൽ 'മഴക്കാലത്ത്‌ വെള്ളം ഒഴുകാനുള്ള താഴ്‌വാരം' എന്നാണ് മഅന. ഇത്തരം മൂന്ന് വാദികൾ അഥവാ ഉപനദികളുടെ  - വാദി മറ്, വാദി ഹയ, വാദി തിമായ- സംഗമ സ്ഥാനമാണ് വാദി റാബിഗ്.  റാബിഗ് നഗരത്തിൽ നിന്നും ഉദ്ദേശം 35 കിമി കിഴക്ക് റാബിഗ് -ഹജര് റോഡിലാണ് ഡാം  സ്ഥിതിചെയ്യുന്നത്.   റോഡിലൂടെ പോവുമ്പോൾ പതിവ് മരുഭൂ യാത്രകളെ പോലെ യാതൊരു വിധ മനുഷ്യസാമീപ്യവും  റോഡിനു വെളിയിൽ ദർശിക്കാനായില്ല.ഒരു ചെസ് ബോർഡ്‌ കണക്കെ ക്രമീകരിച്ച സൗദിയിലെ നഗരങ്ങളിൽ നിന്നും പുറത്ത് കടന്നാൽ പിന്നെ കാണുന്നത് തികച്ചും വ്യത്യസ്തമായ കാലാവസ്ഥയും അനന്തവിശാലമായ മരുഭൂമിയും മാത്രമാണ്. റോഡിനു ഇടത് വശത്തായി സൗദി ജല വൈദ്യുത മന്ത്രാലയത്തിന്റെ ഒരു ബോർഡ്‌ മാത്രമാണ് അടയാളമായി ഉള്ളത്. അതിൽ പ്രൊജക്റ്റ്‌ കോണ്ട്രാക്ടറുടേയും കൻസൽട്ടന്റിന്റെയും പേരുകളും പദ്ധതി തുടങ്ങിയതും തീരുന്നതുമായ തിയ്യതികളും രേഖപ്പെടുത്തിയിരിക്കുന്നു. അതുപ്രകാരം 1435 ഹിജ്റ വര്ഷം മൂന്നാം മാസമാണ് (ഇത് ആറാം മാസം) പ്രൊജക്റ്റ് എക്സ്പയരി ഡേറ്റ്. പിന്നീട് നീട്ടിക്കൊടുത്തിരിക്കാം. ആ ബോർഡിൽ നിന്നും ആരംഭിക്കുന്ന  പരുക്കൻ കട്ടറോഡിലൂടെ ഉദ്ദേശം  നാല് കി.മി. സാവധാനം മുന്നോട്ട് പോവുക. കാറിന്റെ ക്ലച്ച് താങ്ങി തേർഡ് ഗിയറിൽ പോവുംബോൾ തൊട്ടടുത്ത ഗ്രാമങ്ങളിലേക്ക് അതേ വഴി കടന്നു പോയ ഒന്നോ രണ്ടോ ബദുക്കൾ തങ്ങളുടെ ഹുനൈതിൽ ചീറിപ്പാഞ്ഞു ഞങ്ങളെ കടന്നു പോയി.


 ഇതാണ് ഡാമിലേക്കുള്ള അടയാള ബോർഡ്‌.

                   പത്തു മിനുട്ട് യാത്ര ചെയ്‌താൽ ഡാമിലേക്കുള്ള ആദ്യഗേറ്റ് കാണാം. കാവൽക്കാരൻ ഉണ്ടെങ്കിൽ ഒരു പക്ഷെ നിങ്ങള്ക്ക് മുന്നോട്ട് പോവാൻ അനുമതി കിട്ടിയില്ലെന്നു വരാം. വീണ്ടും യാത്ര ചെയ്‌താൽ മറ്റൊരു ലെവൽ ക്രോസ്. രണ്ടിടത്തും കാവൽക്കാരില്ലാത്തതിനാൽ ഞങ്ങൾ നേരെ സൈറ്റിന്റെ അകത്തു കടന്നു.  സൈറ്റിൽ ജോറായി പണി നടക്കുന്നതിന്റെ ലക്ഷണങ്ങൾ എവിടെയും ദർശിക്കാം. തൊട്ടടുത്തായി ജോലിക്കാരുടെ കൊർട്ടേർസ് കണ്ടെങ്കിലും പുറത്ത് ആരെയും കണ്ടില്ല. ഒരു തട്ടുകട പോലും ഇല്ലാത്ത പ്രദേശത്ത് നിന്നും എല്ലാവരും ദൂരെ സിറ്റിയിൽ പോയതായിരിക്കണം (ബഖാല & ബൂഫിയ ബിസിനസ്‌കാരെ, ഇതിലെ, ഇതിലെ). ചുറ്റും നോക്കിയിട്ടും ഡാമിന്റെ ഒരു ലക്ഷണവുമില്ല. പരുപരുത്ത മരുഭൂമിയും ഓടിക്കയറാൻ പറ്റാത്ത വന്മലകളും ഉള്ള മക്ക ഭൂപ്രകൃതി തന്നെ ഇവിടെയും. തൊട്ടടുത്ത മല മുകളിലേക്ക് വെട്ടിയുണ്ടാക്കിയ ടാറിട്ട റോഡിലൂടെ കയറിയാൽ മാത്രമേ ഡാം കാണാനൊക്കൂവെന്ന് റഫീഖ് പറഞ്ഞു തന്നു. ഡാമിലേക്ക് തിരിയുന്ന റോഡ്‌ മുതൽ വെള്ളം കെട്ടിനിന്നതിന്റെ ഫലമായുണ്ടായ മണലിന് നിറവിത്യാസം,  ഐസ്ക്രീം കോണ്‍ പോലെ തോന്നിച്ച ഒരു ഭീമൻ പാറക്കെട്ട്, ഏത്  വെയിലിലും വാടാത്ത രണ്ടു മൂന്നു തരം  മുൽച്ചെടികളും കണ്ടു എന്നതൊഴിച്ചാൽ ഈ  തരിശു ഭൂമിയിലൂടെ കടന്നു പോവുന്ന ആരും അവിടെ ഒരു ഡാം പ്രതീക്ഷിക്കില്ല തന്നെ.

 പ്രവേശനമില്ല എന്നൊക്കെ എഴുതിവെച്ച ആദ്യ ഗേറ്റ്,
 'ഹാരിസ്' ഇല്ലാതെ  ഞങ്ങള്ക്കായി തുറന്നു വെച്ച നിലയിൽ  

        രണ്ടാം ലവൽ ക്രോസ് - ഇവിടെ നിന്ന് പോലും ഡാം കാണാൻ കഴിയില്ല

ഇതാണ് ഐസ് ക്രീം മല.

മുകളിൽ നിന്നുള്ള കാഴ്ച - ഡാമിലേക്ക് കയറാനും ഇറങ്ങാനുമുള്ള രണ്ടു റോഡുകൾ 

              അറബിയിൽ സദ്ദ് എന്നാണ് ഡാമിന് പറയുക. കോണ്‍ക്രീറ്റ് (അറബിയിൽ ഖർസാനി എന്ന് പറയും) കൊണ്ട് പണിത ഡാമിന്റെ നീളം 381 മീറ്ററും, ഉയരം ഫൌണ്ടേഷനിൽ നിന്നും 80.5 മീറ്റർ, തടാകത്തിന്റെ അടിയിൽ നിന്നും 59.5 മീറ്ററുമാണ്. വെള്ളം തങ്ങി നില്ക്കുന്ന ഏരിയ  3456 സ്ക്വയര് മീറ്റർ വരും. സ്പിൽ വെ തടാകത്തിന്റെ അടിയിൽ നിന്നും 50.5 മീറ്റർ മുകളിലും, 179 മീറ്റർ നീളത്തിലും ഗംഭീരമായി നിർമിച്ചിരിക്കുന്നു.സ്പിൽ വേക്ക് ഒരു മീറ്റർ വീതിയിൽ പന്ത്രണ്ട് നിർഗമന മാര്ഗങ്ങളുള്ളത്  സത്യമായിട്ടും ഞാൻ എണ്ണി നോക്കി ഉറപ്പു വരുത്തിയതാണ്. സ്പിൽ വേയിലൂടെ സെകന്റിൽ 7856 ക്യൂബിക് മീറ്റർ വെള്ളം കടത്താനാവും. സ്പിൽ വെ കൂടാതെ വേറെയും നാല് നിര്ഗമന മാർഗങ്ങൾ തടാകത്തിന്റെ പല ദൂരങ്ങളിലായി ഉണ്ടാക്കിയിട്ടുണ്ടത്രേ..

മരുഭൂമിയിലെ വിസ്മയത്തടാകം
 ഡാമിന്റെ ഇടത് ഭാഗം 
തടയണയിൽ നിന്നുള്ള മനോഹരമായ ജലാശയ കാഴ്ച

     നഗരത്തിന്റെ കിഴക്ക് ഭാഗത്ത്‌ നഗര മാലിന്യങ്ങൾ തള്ളാൻ ഉപയോഗിക്കുന്ന മസ്ക് മലിന ജല തടാകം മാത്രമേ ജിദ്ദയിൽ ഒരു തടാകമായുള്ളൂ. 2010 ലെ മഴയെ തുടര്ന്നുണ്ടായ പ്രളയത്തിൽ ഈ തടാകത്തിന് വിള്ളൽ ഉണ്ടായതു മുതലാണ്‌ അതും അറിഞ്ഞത്. അത് പൊട്ടിയാൽ ജിദ്ദ എയർപോർട്ട് അടക്കം ജിദ്ദയുടെ കിഴക്കൻ  ഭാഗം ഒലിച്ചു പൊവുമായിരുന്നത്രെ. അതുപോലെ 2012 ൽ കുറെ ആളുകൾ വാദി റാബിഗിന്റെ ഭാഗമായ വാദി തിഹാമയിൽ ഒലിച്ചു പോയിട്ടുണ്ട്. ഡാമിലെക്ക് പോകുന്ന വഴിയിൽ കുറെ മേല്കൂരയില്ലാത്ത വീടുകൾ കാണപ്പെടുന്നത് അതിന്റെ അവശിഷ്ടമായിരിക്കണം. ഇടക്കിടക്ക് മഴ പെയ്യുകയും പൊടുന്നനെ വെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്യുന്ന സ്ഥലമാണ് വാദി റാബിഗ്. റാബിഗ് നഗരത്തിൽ മഴ വരുംബോൾ വൻ സുരക്ഷാസംവിധാനങ്ങൽ ഒരുക്കാറുണ്ടത്രേ. സൗദിയിൽ ശുദ്ധജലം ലഭിച്ചു കൊണ്ടിരിക്കുന്ന ചുരുക്കം സ്ഥലങ്ങളിൽ ഒന്നാണ് ഇവിടം. ശുദ്ധജല സ്രോതസ്സുകളും നനവുള്ള നിലങ്ങളും ഉള്ള ഭാഗങ്ങൾ ഡാമിന്റെ പിന്നിലായി ഉണ്ടാവും.  അടുത്ത യാത്രയിൽ അത് അന്വേഷിക്കാവുന്നതാണ്.


സ്പിൽ വേക്ക് മുകൾഭാഗം 

ഡാമിന്റെ വിവരങ്ങൾ അറബിയിൽ എഴുതിയത് ഒരു സൗദി വായിച്ചു തരുന്നു...:)

              ഡാമിന്റെ മുകളിലേക്ക് കയറുമ്പോൾ ഒരു വണ്ടി ഞങ്ങള്ക്ക് നേരെ ഇറങ്ങി വരുന്നത് കണ്ടു ഒന്ന് പകച്ചു. അനുവാദമില്ലാതെ അകത്തു കടന്നവരെ പിടിക്കാൻ വരികയാണോ? അല്ല, ആ സൗദിയും ഫാമിലിയും നമ്മെപ്പോലെ കാഴ്ച കാണാൻ വന്നതാണ്.  കുത്തനെയുള്ള കയറ്റം ഫസ്റ്റ് ഗിയറിൽ കയറിയപ്പോൾ തന്നെ മനോഹരമായ തടാകവും തടയണയും ദൃഷ്ടി ഗോചരമായി. പ്രകൃതിയൊരുക്കിയ കളിത്തൊട്ടിൽ പോലെ രണ്ടു വന്മലകൾക്കിടയിൽ നിശ്ചലമായി നില്ക്കുന്ന ശുദ്ധജല തടാകം നയനാനന്ദമായി.  ഡാം കണ്ടതോടെ മൂന്നാളും ഉഷാറായി. എന്നാൽ  ഡാമിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി സെക്യൂരിറ്റി ഓഫീസർമാർക്കായി പരതി. കാരണം, കഴിഞ്ഞ തവണ വന്നപ്പോൾ അവരോട് ഡാമിലേക്ക് ഇറങ്ങരുതെന്ന് പറഞ്ഞിരുന്നത്രെ. അവിടെ ആരെയും കാണാത്തത് കൊണ്ട് ഞങ്ങൾ സമയം പാഴാക്കിയില്ല. പക്ഷെ എങ്ങനെ ഇറങ്ങും എന്ന് ചിന്തിച്ചു കൊണ്ട് ഡാമിന്റെ താഴേക്ക് നോക്കിയപ്പോൾ അതാ തടയണയുടെ താഴെയായി ഒരു പാകിസ്ഥാനി ചൂണ്ടയിടുന്നു. അയാള് ആരെയും ശ്രദ്ധിക്കുന്നില്ല. ഈ  ദുനിയാവിൽ അയാളും ആ ചൂണ്ടയും മാത്രം.


 ചൂണ്ടയിടുന്ന പാകിസ്താനി...
 ഡാമിന്റെ മുകൾഭാഗം 
          അങ്ങനെ അയാളുടെ അടുത്തേക്ക്‌ പോവാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.  ഡാമിന്റെ ചെങ്കുത്തായ ഇറക്കം ഒഴിവാക്കി അടിയിലൂടെ അയാളുടെ അടുത്തെത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എങ്കിലും ഡാമിൽ ഇറങ്ങാനും അവിടെയൊക്കെ കറങ്ങാനും നിരവധി സ്നാപ്പുകൾ എടുക്കാനും സമയം കണ്ടെത്തി. തിരിച്ചു കയറുമ്പോൾ സാഹസികമായി ചെങ്കുത്തായ ഭാഗത്ത് കൂടി തന്നെ കയറാൻ ഞാൻ തന്നെ മുന്നിട്ടറങ്ങി . പുളുവല്ല, ഫോട്ടോ നോക്ക്, ഞാനൊരു സംഭവാല്ലേ :)

സൂക്ഷിച്ചു വേണം...
മലകയറ്റം എന്റെ ഒരു വീക്നെസ് ആണ് :)

ഹാവൂ, ഒരു വിധം കയറിപ്പറ്റി...

ഫേസ് ബുക്കിൽ ഇടാനാ, നന്നായ്ക്കോട്ടേ !

എന്റെ ഫോട്ടോ എടുത്തു അവർ രണ്ടാളും കുഴങ്ങി...           ഒരു കൊക്ക് ഞങ്ങളെ കണ്ടു പറന്നു പോയതൊഴിച്ചാൽ അവിടം മറ്റു ജന്തുക്കളെയും കണ്ടില്ല. ഒരു തടാകം അവിടെ ഉണ്ടായിട്ടും പച്ചപ്പ്‌ എന്ന് പറയാൻ മാത്രം അവിടെ ഒന്നും ഇല്ല. മരുഭൂമിയിലെ തടാകങ്ങൾ പോലും വ്യത്യസ്ഥം. തിരിച്ചു കയറി വിയര്ത്ത് ആകെയുണ്ടായിരുന്ന ഒരു കുപ്പി വെള്ളം കുടിച്ചപ്പോൾ വീണ്ടും പാകിസ്ഥാനിയെ ഓര്മ വന്നു. ഉച്ചത്തിൽ "ബായി സാബ്, മച്ലി മിൽത ഹെക്യാ" എന്നൊക്കെ ചോദിച്ചു. സംഭാഷണ പ്രിയനല്ലാത്ത അയാൾ "സിയാദാ നഹി" എന്നോ മറ്റോ പറഞ്ഞ് വീണ്ടും ചൂണ്ടയിടലിൽ മുഴുകി. അയാള് എങ്ങനെ അവിടെയെത്തി എന്നും എങ്ങനെ കയറും എന്നും കൂടുതൽ ആലോചിക്കാൻ നില്ക്കാതെ ഞങ്ങൾ തിരിച്ചു യാത്രക്കായി വണ്ടിയിൽ കയറി. അപ്പോൾ അകലെ മറ്റൊരു ടീം ചൂണ്ടയിടൽ തുടങ്ങിയിരുന്നു. ഓഹോ, അപ്പോൾ  ആരൊക്കെയോ ഇവിടെ വന്നു ചൂണ്ടയിടുന്നുണ്ട്, സംഭവം എങ്ങനെയോ ലീക്കായിട്ടുണ്ട് ബീരാനെ...

പച്ചപ്പ്‌ തീരെ കണ്ടില്ലാന്ന് പറയരുതല്ലോ.

                    അടുത്ത തവണ പോവുമ്പോൾ നമ്മക്കും ചൂണ്ടയും നല്ലൊരു ക്യാമറയും ആവശ്യത്തിന് വെള്ളവും വറ്റും ഒക്കെ കൊണ്ടുപോവണമെന്ന് മനസ്സില് വിചാരിച്ചു കൊണ്ട് സായാഹ്ന സൂര്യന്റെ പോക്ക് വെയിൽ ഏറ്റുവാങ്ങി ഞങ്ങൾ തിരിച്ചു വരുമ്പോൾ റാബിഗിൽ നിന്നും റഫീക്കിന്റെ ഒരു സുഹൃത്തും ഫാമിലിയും അവിടേക്ക് വരുന്നത് കണ്ടു. രണ്ടു മണിക്കൂറിനുള്ളിൽ ആ രണ്ടു ഫാമിലികളെ മാത്രമാണ് ഞങ്ങൾ കണ്ടത്.
      
                 തിരിച്ചു  റാബിഗിൽ എത്തിയപ്പോൾ മഗ്രിബ് സമയം. മുജീബിന്റെ ഭാര്യ രുചികരമായ പൊരി പത്തിരിയും കോഴിക്കറിയും ഉണ്ടാക്കി വെച്ചിരുന്നു.നല്ല അടിപൊളിയൻ  ഫോട്ടോകൾ  കണ്ടപ്പോൾ തങ്ങളെ കൂടി കൊണ്ടുപോവാത്തതിനു സ്ത്രീസമൂഹത്തിന്റെ അമര്ഷം അവർ രേഖപ്പെടുത്തി. ഭക്ഷണം അടിച്ച് യാത്ര പറഞ്ഞു രാത്രി മക്കളെ ഒക്കെ വണ്ടിയിൽ ഉറക്കി കിടത്തി വീണ്ടും ജിദ്ദയിലെ തിരക്കിലേക്ക് തിരിച്ചെത്തിയപ്പോൾ സമയം രാത്രി പതിനൊന്ന് മണി. അടുത്ത ദിവസത്തേക്കുള്ള അലാറം വെച്ച് ഉറങ്ങാൻ കിടന്നപ്പോഴും റാബിഗ്  ഡാം മനസ്സിലൂടെ ഒഴുകി കൊണ്ടിരുന്നതായി തോന്നി...                                            


ബിസിനസ്‌  : അണക്കെട്ടിലേക്ക് മിതമായ നിരക്കിൽ ഗൈഡ് സർവീസ് ലഭ്യമാക്കാൻ ഞങ്ങളുടെ ടോൾ ഫ്രീ നമ്പറിൽ വിളിക്കുക.       
   

     

72 comments:

 1. $#$QQER$##$#$%^&&*R%T&^&&^$#$^
  '...................
  ............
  ..............
  ................ ഞമ്മളെ മാവും പൂക്കും........:) ആമുഖമായി ഇത്ര യെങ്കിലും പറഞ്ഞില്ലേല്‍ പിന്നെ നിങ്ങള്‍ എന്ത് വട്ടപൊയിലാ എന്ന് നിങ്ങള്‍ ചോദിക്കില്ലേ.....

  മനോഹരമായ വിവരണം സലിം ബായി . ഒരു യാത്രയുടെ എല്ലാ അനുഭൂതിയും ആവാഹിച്ച എഴുത്ത് .

  ReplyDelete
  Replies
  1. ജബ്ബാർ സാബ്, ആദ്യ വായനക്കും നല്ല അഭിപ്റായത്തിനും നന്ദി !
   യാത്റകൾ അവസാനിക്കുന്നില്ല, ഇങ്ങള് ബേജാറാവാണ്ടിരി....

   Delete
 2. അകത്തു കടക്കാം എന്ന് ഉറപ്പില്ലെങ്കിലും.... ഇന്ധനത്തിന് വലിയ വിലയില്ലാത്തത് കൊണ്ട് വെറുതെ ഒന്ന് കറങ്ങി നോക്കാം എന്ന് തീരുമാനിച്ചു.... മനോഹരമായിരിക്കുന്നു വിവരണം... അഭിനന്ദനം....

  ReplyDelete
 3. യാത്രാ വിവരണം ആളുകളെക്കൊണ്ട് ബോറടിപ്പിക്കാതെ വായിക്കണമെങ്കില്‍ അത് രസകരമായിരിക്കണം...അല്ലെങ്കില്‍ പിന്നെ ധാരാളം ചിത്രങ്ങള്‍ ചേര്‍ത്താലും മതി.

  സലീം നന്നായി എഴുതി എന്നു മാത്രമല്ല ധാരാളം ചിത്രങ്ങളും ചേര്‍ത്തു. അടുത്ത ട്രിപ്പില്‍ നമ്മളെയും ചെര്‍ക്കനമെന്നഭ്യര്‍ത്ഥന....

  ReplyDelete
  Replies
  1. നല്ല വായനക്കും അഭിപ്രായത്തിനും നന്ദി!
   തീര്‍ച്ചയായും രാജ് സാബ്, സ്ഥലം കണ്ടുപിടിച്ചാല്‍ നമ്മള്‍ ഇപ്പോഴേ റെഡി.

   Delete
 4. ഇത് കലക്കി, ഇടക്ക് ബഷീർക്കാകും മറ്റും ഒരു തട്ടും കൊടുത്തത് ഞമ്മക്ക പെരുത്ത് ഇഷ്ടായി..

  വളരെ നല്ല ഒരു അറിവ് അതോടൊപ്പം ഒരു വിസ്മയ കാഴ്ച്ച കാണിച്ചത്തിന്റെ നന്ദിയും അറിയിക്കുന്നു

  ഞാൻ കഴിഞ്ഞ വർഷം ഇത് പോലെ മദീനയിൽ പോയപ്പോൾ ഒരു തടാകവും അതിന്റെ ഡാമും കാണാൻ ഇടയായി അതും ഏതോ ഒരു വാദി യാണ് വാദി നൂർ എന്നോ എന്തോ ആണ് ആ സ്ഥലത്തെ വിളിക്കുന്നത്, സത്യത്തിൽ നമ്മൾ നാട്ടിൽ ഒരു പാട് നീർ കെട്ടുകൾ കണ്ടിട്ടുണ്ടെങ്കിലും മരുഭൂമിയിൽ ഇങ്ങനെ കാണുന്നത് ഒരു വല്ലാത്ത വിസ്മയ കാഴ്ച്ചയാണ്......

  നല്ല പോസ്റ്റ്
  ആശംസകൾ

  ReplyDelete
  Replies
  1. അതെ, ഷാജു, ഡാം എന്നത് മരുഭൂമിയിൽ ഒരു വിസ്മയ കാഴ്ച തന്നെയാണ്.
   നല്ല വായനക്ക് നന്ദി!

   Delete
 5. ഓഹോ, അപ്പോൾ ആരൊക്കെയോ ഇവിടെ വന്നു ചൂണ്ടയിടുന്നുണ്ട്, സംഭവം എങ്ങനെയോ ലീക്കായിട്ടുണ്ട് ബീരാനെ... :) ഹ ഹ ഹ ചിരിപ്പിച്ചു ട്ടോ..

  പലപ്പോഴും ജിദ്ദ - യാൻബു റൂട്ടിൽ യാത്ര ചെയ്തിട്ടുള്ള ഞാൻ ഈ ഡാമിനെ പറ്റി അറിഞ്ഞില്ലല്ലോ. വിവരണവും ചിത്രങ്ങളും എല്ലാം നന്നായി. ലോകത്തിലെ ഡാമുകകളെ കുറിച്ചുള്ള കണക്കുകളും സൗദിയിൽ ഇത്രമാത്രം ഡാമുകൾ ഉണ്ട് എന്നതും പുതിയ അറിവുകൾ നൽകി..,

  എല്ലാം കൊണ്ട് അളിയന്റെയും കുടുംബക്കാരന്റെയും കൂടെയുള്ള സലിം ബായിയുടെ ഈ സയലന്റ് യാത്ര (ടൂർ - എന്നും പറയാം) നല്ല രസത്തോടെ വായിക്കാനായി. നല്ല അവതരണം..

  ReplyDelete
  Replies
  1. ബ്ലോഗ്‌ മുത്തപ്പന്‍ അക്ബര്‍ ഭായിയുടെ കമ്മന്റിനു നന്ദി.
   ലീക്കായത് ബീരാന്‍ പോയപ്പോള്‍ മാത്രം !
   "ഈ സൈലന്റ് യാത്ര"യില്‍ ഒരു 'വയലന്റ് അറ്റാക്ക്‌' ഉണ്ടോന്നു സംശയം :)

   Delete
 6. GOOD ONE..CONGRATS FROM ANOTHER AYKARAPPADIYAN

  ReplyDelete
 7. രസകരമായ യാത്രാവിവരണം.. മരുഭൂമിയിൽ ഡാമുകൾ ഉണ്ടെന്നുള്ളതും വെള്ളപ്പൊക്കത്തിൽ ആളുകൾ ഒലിച്ചു പോയിട്ടുണ്ടെന്നുള്ളതും ഒക്കെ പുതിയ അറിവാണ്.

  ReplyDelete
  Replies
  1. അതെ, മണ്ണിനു ജലത്തെ ആഗിരണം ചെയ്യാനുള്ള കഴിവില്ലാത്തതിനാല്‍ മരുഭൂമിയില്‍ മഴ വളരെ അപകടകാരിയാണ്, പെട്ടെന്ന്‍ വെള്ളം കൂടുകയും അത് പ്രളയമായി മാറുകയും ചെയ്യും. ഇവിടെ വന്നതിനു നന്ദി വിഡ്ഢിമാന്‍..!

   Delete
 8. നല്ല വിവരണം. ഒഴിവു കിട്ടുമ്പോൾ ഒന്ന് പോയി നോക്കണമെന്നുണ്ട് :)

  ജിദ്ധയിൽ തന്നെ ഹംദാനിയ്യ കഴിഞ്ഞ് നേഴ്സൽ വില്ലേജ് എന്ന ഒരു സ്ഥലമുണ്ട്. 20 കിലോമീറ്ററോളം ഉള്ളിലേക്ക് ചെന്നാൽ അവിടെ ഒരു ഡാം പണി നടക്കുന്നത് കാണാം...

  ReplyDelete
  Replies
  1. പ്രിയനെ, വായനക്ക് നന്ദി.
   അപ്പോള്‍ നമ്മുടെ ജിദ്ദയിലും ഒരു ഡാം വരുന്നുവല്ലേ, നല്ല കാര്യം തന്നെ..

   Delete
 9. നല്ല യാത്രാവിവരണം. നമ്മള്‍ ഒരുമിച്ചു പോകാനാണ് തുടക്കത്തില്‍ പ്ലാന്‍ ചെയ്തതെങ്കിലും ദാസന്‍ പറഞ്ഞത് പോലെ എല്ലാത്തിനും ഒരു സമയമുണ്ടല്ലോ.. നടന്നില്ല. വിവരണവും ചിത്രങ്ങളും കലക്കി. അറബി വേഷം നന്നായി ചേരുന്നുണ്ട്. സൗദിയിലെ ഡാമുകളെക്കുറിച്ചുള്ള വിവരണവും വസ്തുതകളും പങ്ക് വെച്ചത് നന്നായി. ഇത്രയധികം ഡാമുകള്‍ ഇവിടെയുണ്ട് എന്നത് പുതിയ അറിവാണ്. യാത്രകള്‍ അവസാനിക്കുന്നില്ല.

  ReplyDelete
  Replies
  1. "ങ്ങക്കിപ്പൊ ഒരു സൗദി ലുക്ക്‌ ഉണ്ടെന്ന്" കുട്ട്യേളെ ഉമ്മ പറഞ്ഞതാ...ഇങ്ങക്ക് അതെ ഐപ്രായാല്ലേ...എന്നാ ഞ്ഞി തോപ്പ് കയ്ച്ചു ഞമ്മള് ബക്കൂല്ലാ.. :)

   വിലപ്പെട്ട അഭിപ്രായത്തിന് നന്ദി ബഷീര്‍ക്ക, അടുത്ത യാത്ര ഏതായാലും ഒരുമിച്ച് തന്നെയാക്കാം...

   Delete
 10. നന്നായിട്ടുണ്ട്! വിവരണം ശരിക്കും ആസ്വാദ്യകരം!!

  ReplyDelete
 11. പോകാൻ ഒരു പുതിയ സ്ഥലം കൂടി. പോകുമ്പോൾ സ്ഥലം അറിയാനും മറ്റു നിർദേശങ്ങൾക്കുമായി ബന്ധപ്പെടാം. നർമം നിറഞ്ഞ നല്ല വിവരണം. ഫോട്ടോകൾ മനോഹരം.

  ReplyDelete
 12. തീര്ച്ചയായും, നിസാര് സാബ്‌, എന്ത് സഹായവും ആവശ്യപ്പെടാം, യാത്രക്ക് ഒരുങ്ങിക്കോളൂ ...
  ഞങ്ങൾ പോയ വാഹബയിൽ താങ്കൾ നടത്തിയ യാത്ര വായിച്ചിരുന്നു. അഭിനന്ദനങ്ങൾ !

  ReplyDelete
 13. ഹും അവിടെ പോയി അല്ലെ ?? കാണിച്ചു തരാംട്ടോ :))))
  --------------------------------------
  രസകരമായി അവതരിപ്പിചിരിക്കുന്നു , ഫോട്ടോകളും വിവരണവും കൊണ്ട് നല്ലൊരു വായന സമ്മാനിച്ച പോസ്റ്റ്‌ . ( ഒരു പ്രതികാര പോസ്റ്റ്‌ ഞാനും ഇടും രണ്ടാഴ്ച കഴിയട്ടെ )

  ReplyDelete
  Replies
  1. എല്ലാം പെട്ടെന്നായിരുന്നു, ആരെയും അറിയിക്കാൻ പറ്റിയില്ല എന്ന് കേട്ടിട്ടില്ലേ, അതെന്നെ...
   നമുക്ക് അടുത്ത് തന്നെ കൂടാലോ...നന്ദി !

   Delete
 14. നല്ല വിവരണം ....യാത്ര പോകാതെ തന്നെ ശരിക്ക് ഒരു യാത്ര ചെയ്ത പ്രതീതി ..... യാത്രകളും വിവരണവും ഇനിയും പതീക്ഷിക്കുന്നു..

  ReplyDelete
 15. കണ്ണില്ലാത്തപ്പോഴേ അതിന്‍റെ വിലയറിയൂ എന്ന് പറയുന്നതുപോലെ മരുഭൂമിയില്‍ ഉള്ളവര്‍ അതിനെ സ്വര്‍ണ്ണം പോലെ സംരക്ഷിക്കുന്നു...നമ്മളോ?

  നല്ല കുറിപ്പ്. യാത്രകള്‍ പ്രവാസത്തിനു പ്രസരിപ്പാകട്ടെ.

  ReplyDelete
  Replies
  1. സത്യം, സമൃദ്ധമായ മഴ വെള്ളത്തെ നമ്മള്‍ ഒഴുക്കി കളയുന്നു, അവരാകട്ടെ ദുര്‍ലഭമായ വെള്ളത്തെ തടഞ്ഞു നിര്‍ത്തി സംരക്ഷിക്കുന്നു...!
   നന്ദി ജോസെലെറ്റ്..!

   Delete
 16. രാജസ്ഥാനിവര്‍ക്കരിച്ചു കാണുമ്പോള്‍ വളരെ മനോഹരമായി തോന്നുന്നു. പിന്നെ ഡാമിനെ കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ ശരിക്കും അങ്ങട് മനസ്സിലായില്ല്യ...എന്നാലും ഫോട്ടോയില്‍ കാണുമ്പോഴെ അറിയാം പോയവരെല്ലാം നന്നായി ആസ്വദിച്ചെന്നു അതു തന്നെ ധാരാളം..

  ReplyDelete
  Replies
  1. സര്‍, ഒരു ഗവേഷണ പ്രബന്ധത്തിന്റെ നിലവാരമോ അധികാരികതയോ ഇതില്‍ പ്രതീക്ഷിക്കരുത്, ഒരു യാത്രാകുറിപ്പ് എന്ന നിലയില്‍ ലഭ്യമായ ചിലവിവരങ്ങള്‍ നല്‍കുവാന്‍ ശ്രമിച്ചു എന്ന് മാത്രം. ഏതായാലും താങ്കളുടെ ഗൌരവതരമായ വായനക്ക് നന്ദി !
   രാജസ്ഥാനി വത്കരണം എന്താണെന്ന് മനസ്സിലായില്ല...?

   Delete
  2. സാര്‍ , രാജസ്ഥാന്‍ ഥാര്‍ മരുഭൂമിയുടെ ഭാഗമാണ്,അവിടെയാണു ഞാന്‍ താമസിക്കുന്നതു.. ഇത്രയധികം വെള്ളം വളരെ കുറവേ കാണാനൊക്കുകയൊള്ളൂ...കേരളക്കണ്ണിലൂടെ കണ്ടാല്‍ പച്ചപ്പു കുറഞ്ഞും, രാജസ്ഥാന്‍ കണ്ണിലൂടെ നോക്കിയാല്‍ വളരെ മനോഹരവുമായി തോന്നി പ്രബന്ധത്തിന്റെ നിലവാരം അല്ല ഉദ്ദേശിച്ചത്‌, അതു വഴങ്ങാത്ത എന്റെ ബുദ്ധിയെയാണു ഉദ്ദേശിച്ചതു.എല്ലാത്തിനും വിശദീകരണം തന്നു എന്നു വിചാരിക്കുന്നു..നല്ല എഴുത്തു തന്നെ ഇനിയും എഴുതു

   Delete
  3. അത് ശരിയാ, രാജസ്ഥാനിൽ താമസിക്കുമ്പോൾ ഒരു മരുഭൂമിയിലെ ഡാമിന്റെ വില മനസ്സിലാവും. ഞാൻ വേറെ എന്തോ വിചാരിച്ചു. നന്ദിയുണ്ട് ഗൗരി നാഥ്. പറ്റുമെങ്കിൽ രാജസ്ഥാൻ മരുഭൂമിയിലെ വല്ല ഡാമിന്റെയും ഫോട്ടോ വിടൂ :)

   Delete
 17. അറിയാത്ത കുറച്ച് വിവരങ്ങള്‍ ഈ യാത്രാവിവരണത്തില്‍ നിന്ന് ലഭിച്ചു. ഇത്ര കാലം സൌദിയില്‍ കഴിഞ്ഞിട്ടും അണക്കെട്ട് ഇവിടെ ഉണ്ടോ എന്ന് പോലും അറിയില്ലായിരുന്നു. അണക്കെട്ടിന്റെ അടുത്ത് പച്ചപ്പ്‌ ഇല്ലെന്നു വായിച്ചപ്പോള്‍ അത്ഭുതവും തോന്നി.
  നല്ല വിവരണവും ചിത്രങ്ങളും.

  ReplyDelete
 18. അതെ, റാംജിയേട്ടാ, എനിക്കും ഈ ഡാം കാണുന്നത് വരെ അതൊന്നും യുമായിരുന്നില്ല. ഇപ്പോൾ മാത്രമാണ് അറിയുന്നത് ഇവിടെ 250 ലധികം ഡാമുകൾ ഉണ്ടെന്ന്.
  ഇവിടെ വന്നതിനു നന്ദി !

  ReplyDelete
 19. കൂടെ കൂട്ടാതിരുന്നത്‌ നന്നായി . അണക്കെട്ട് കണ്ടാല്‍ നിയന്ത്രണം വിട്ടു പോകും .
  ആ മലയുടെ പേരാണ് എനിക്ക് കൂടുതല്‍ ഇഷ്ടമായത് ഐസ്ക്രീം മല . കലക്കി എന്ന് പറഞ്ഞാല്‍ പോര കലകുലക്കി എന്ന് പറയണം

  ReplyDelete
  Replies
  1. അത് ശരിയാ, അണക്കെട്ട് കണ്ടാല്‍ നിങ്ങള്‍ക്ക്‌ നീന്താന്‍ തോന്നും (കുന്ഫുധ ഓര്മ വരുന്നു)
   ഐസ് ക്രീം എന്ന് കേട്ടപ്പോഴെക്ക് എന്തൊരു ഉഷാര്‍...ഹഹ്ഹ
   നന്ദി മാഷെ, ഇവിടെ വന്നതിനും വായനക്കും...!

   Delete
 20. യാത്രാവിവരണം നന്നായിട്ടുണ്ട്...
  ആദ്യം അറിയിച്ചിരുന്നു എങ്കില്‍ അവിടെ വിതറാന്‍ ഉള്ള ലിങ്ക് തന്നു വിട്ടിരുന്നു ;)

  ReplyDelete
  Replies
  1. ഹഹഹ, നിര്‍ബന്ധമാണേല്‍ ഈ ബ്ലോഗിന്‍റെ ലിങ്ക് വിതറി സഹായിക്കൂ ലിങ്കച്ചാരെ :)

   Delete
 21. This comment has been removed by the author.

  ReplyDelete
 22. വായിച്ച് വിവരം വെച്ചു.. പടങ്ങള്‍ കണ്ട് സന്തോഷിച്ചു. വെള്ളത്തിന്‍റെ ചിത്രം കാണുമ്പോഴേ ഒരു കുളിര്‍മ്മ തോന്നും.. അഭിനന്ദനങ്ങള്‍ കേട്ടോ ഈ എഴുത്തിനു...

  ReplyDelete
  Replies
  1. സന്തോഷം, ഇവിടെ വന്നതിനും അഭിനന്ദനം നേര്ന്നതിനും...നന്ദി !

   Delete
 23. നന്നായി. ഒറ്റയടിക്ക് വായിച്ചു,ഫോട്ടോകളും നന്നായി....... ജിദ്ദയിൽ നിന്ന് 100 കിലോമീറ്റർ അകലയായി മറ്റൊരു ഡാമുണ്ട് കാണാൻ പോരുന്നോ? അവിടെനിന്നു ജിദ്ദയിലേക്ക് വെള്ളം പമ്പ് ചെയ്തു തുടങ്ങിയിട്ടുണ്ട്.

  ReplyDelete
  Replies
  1. പ്രിയ അനോണി, ഞാന്‍ റെഡിയാ, ജിദ്ദക്കാര്‍ക്കും ഒരു ഡാം ആയല്ലോ...സന്തോഷം !

   Delete
 24. ഇതെല്ലാം പുതിയ അറിവുകൾ തന്നെ. അതും ചിത്രം സഹിതമാവുമ്പോൾ വിശ്വസിക്കാതിരിക്കുന്നതെങ്ങനെ...?
  ചിത്രങ്ങളൂം എഴുത്തും നന്നായിരിക്കുന്നു.
  ആശംസകൾ...

  ReplyDelete
  Replies
  1. അതെ, വിശ്വസിക്കാന്‍ പ്രയാസം തോന്നും, ഇതൊക്കെ കാണാതെയാ നമ്മള് ഇവിടെ പത്തിരുപത്‌ കൊല്ലം ജീവിച്ചത് എന്ന് ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു അല്ലെ..
   അഭിപ്രായത്തിനു നന്ദി വികെ...!

   Delete
 25. @@
  ചരിത്രം..
  ഭൂമിശാസ്ത്രം..
  ഡാമിന്‍റെ അനാട്ടമി..
  ആകെക്കൂടി അടിച്ചുപൊളിച്ചല്ലോ സല്‍മൂ.!

  നുമ്മടെ ദുബായില് ഡാം ഇല്ലാത്തതും നിങ്ങ ദുബായില് എത്താത്തതും നമ്മടെ ഫാഗ്യം. അല്ലേല് നിങ്ങ അതും കാച്ചി കമന്റ് വാങ്ങിക്കൂലെ!

  ***

  ReplyDelete
  Replies
  1. ഹഹ്ഹ, അതെ കണ്ണൂരാനെ, ഇങ്ങനെ പോയാല്‍ സൗദി സര്‍ക്കാര്‍ ഇടപെട്ടു ഒരു ഡാം ഞാന്‍ ഇങ്ങളെ ദുഫായിലും കുഴിപ്പിക്കും, പോസ്റ്റും ഇടും.
   അല്ലെങ്കില്‍ നിങ്ങള്‍ അടുത്ത ഡാം ഇവിടെ കുഴിക്കുന്നത് വരെ കാത്തിരിക്കേണ്ടിവരും :)

   Delete
 26. അസ്സാധ്യമായ അവതരണം സലീംക്കാ...

  ഈലും ബൽത് ഞാളു കൊറേ കണ്ടതാ കോയാ... ;) അസൂയ ഒന്നുമല്ല ! ഹ ഹ

  യാത്രകൾ അവസാനിക്കുന്നില്ല..

  ReplyDelete
  Replies
  1. സമീർ, നിന്റെ കേരള മാപിനി വെച്ച് ഇതാലക്കാൻ നോക്കണ്ട...
   നന്ദി കേട്ടോ !

   Delete
 27. യാത്രാ ചിത്രങ്ങൾ മനോഹരം... വിവരണവും....

  ReplyDelete
 28. പണ്ടൊക്കെ യാത്ര കണ്ണിനും മനസ്സിനും ആനന്ദമായാൽ മതിയായിരുന്നു. ഇന്നിപ്പോൾ അതിലേറെ കയ്യിനും പേനക്കുമാണ് .... എഴുതാത്തവരെ അടുത്ത പൊക്കിൾ എടുക്കുമെങ്കിൽ ഒരു ഫാമിലി സീറ്റ് നമുക്കും വേണേ ..പുതിയ ഒരു പാട് വിവരങ്ങൾ സമ്മാനിച്ചതിന് നന്ദി

  ReplyDelete
  Replies
  1. സിദ്ദിഖ്, ചിന്തിപ്പിക്കുന്ന കമ്മന്റിനു നന്ദി!
   ഏറ്റവും കൂടുതൽ പണി പാവം ക്യാമറക്കാ...അതിന് ജീവനില്ലാത്തത് നമ്മ ഭാഗ്യം :)

   Delete
  2. I like that..:) Mr,Koorippoyil..:D

   Delete
 29. 'ഈ ദുനിയാവിൽ അയാളും ആ ചൂണ്ടയും മാത്രം'-നല്ല ഇഷ്ടം...

  അനുവാദമില്ലാതെ അകത്തു കടന്നവരെ പിടിക്കാൻ വരികയാണോ? - ..:) പേടിത്തൊണ്ടൻ പ്രവാസി ..

  (രസായി വായിച്ചു. ഭയങ്കര ജ്യോഗ്രഫിക് നോളെജും കിട്ടി..ഹമ്പമ്പോ !)

  ReplyDelete
  Replies
  1. അനുവാദമില്ലാതെ അകത്തു കടന്നവരെ പിടിക്കാൻ വരികയാണോ? - ..:) പേടിത്തൊണ്ടൻ പ്രവാസി ..
   (യാതൊരു അനുവാദവും വാങ്ങാതെ നിര്മാണം നടന്നു കൊണ്ടിരിക്കുന്ന ഒരു സൈറ്റിൽ കയറിയവന്റെ പേടി അറിയണമെങ്കിൽ ഒന്നുകിൽ കൂടെ യാത്ര ചെയ്യണം, അല്ലെങ്കിൽ എന്റെ ഈ ബ്ലോഗ്‌ നാലാവർത്തിയെങ്കിലും വായിക്കണം.... .സത്യത്തിൽ പേടിയില്ലായിരുന്നു, ഒരു ചെറിയ ഭയം മാത്രമേ ഉണ്ടാര്ന്നുള്ളൂ)

   Delete
 30. നമുക്ക് അവിടെ പോകാന്‍ എന്തായാലും പറ്റൂല്ല .ഇങ്ങനെയൊക്കെ അറിയാന്‍ കഴിയുന്നത് തന്നെ മഹാഭാഗ്യം !നല്ല എഴുത്ത്

  ReplyDelete
  Replies
  1. ഒരു തീവണ്ടി ഏർപ്പാടാക്കിയാലോ !

   Delete
  2. രണ്ടാളും വരുമ്പോൾ പറയണേ, എനിക്ക് മുങ്ങാനാണ് :)

   Delete
 31. മരുഭൂമിയില്‍ ഇത്രേം വലിയ ഡാമോ..? ഏതായാലും കുറെ നാളത്തെ തിരിച്ചു വരവ് ഗംഭീരമാക്കി ..നല്ലൊരു വിവരവും കിട്ടി..മരുഭൂവിലും ഡാം പൂക്കും അല്ലെ...
  നിങ്ങള്‍ സൌദിക്കാര്‍ എല്ലാരും ഇപ്പോള്‍ ചരിത്ര ഗവേഷണത്തിലാണ?...

  ReplyDelete
  Replies
  1. <<>>
   അതെ, ചരിത്ര, ഭൂമിശാസ്ത്രം ഗവേഷണത്തിലാണ് എല്ലാവരും, വേറൊന്നിനുമല്ല, അവിടെ പോയി കുറച്ചു ഫോട്ടോകൾ, ഒത്താൽ ഒരു പോസ്റ്റ്‌..... ...:):) :::::hahha.
   ആചാര്യാ, നല്ല വായനക്ക് നന്ദി!

   Delete
 32. പുതിയ ചില കാര്യങ്ങൾ അറിഞ്ഞു. രസകരമായ പോസ്റ്റ്‌. അവതരണത്തിലെ നർമ്മം കലക്കീട്ടുണ്ട് . :)

  ReplyDelete
 33. ആസ്വദിച്ച് വായിച്ചു...

  ReplyDelete
 34. യാത്രയിലുടനീളം കൂടെക്കൂട്ടിയ പ്രതീതി. അസാധാരണ മിതത്വം പാലിച്ചെഴുതിയ ഈ പോസ്റ്റിലെ വിവരണം ഒരു പഠനം കൂടിയാണ്. ചില ക്യാപ്ഷനുകള്‍ ചിരിപ്പിച്ചു.
  ഭാവുകങ്ങള്‍

  ReplyDelete
  Replies
  1. നന്ദി, ഇത്തരം നല്ല അഭിപ്രയങ്ങാണ് വല്ലപ്പോഴും എഴുതാനുള്ള പ്രചോദനം.
   പോരായ്മകളും ധാരാളം ഉണ്ടാവും... !

   Delete
 35. നിങ്ങള്‍ ഒരു സംഭവംതന്നെ സലീംഭായ്‌ ആസ്വാദനമായ വിവരണങ്ങള്‍ക്ക് നന്ദി
  കേട്ട്കേഴ്വിപോലും ഇല്ലാതിരുന്ന ഒരുയാത്രയിലേക്ക് നയിച്ചതില്‍സന്തോഷം

  ReplyDelete
  Replies
  1. "ഞാനൊരു സംഭാവാല്ലേ "എന്നൊക്കെ വായനയിൽ നര്മം കലര്താൻ വേണ്ടി വെറുതെ...അതൊന്നും കാര്യമായെടുക്കരുത് :)

   Delete
 36. മനോഹരവും വിശദവുമായ വിവരണം ...

  സൗദിയിലൂടെ പറക്കുമ്പോൾ താഴേക്കു നോക്കുമ്പോൾ പലപ്പോയും കാണാറുണ്ട് നജ്രാനിൽ ഉള്ളത് കാണാൻ കഴിഞ്ഞില്ല,

  അവിടെ ഉള്ള വേറൊന്നു താ ഇവിടെയുണ്ട് http://jaisalsadique.blogspot.com/2011/11/najran-qasr-al-emara.html

  ReplyDelete
  Replies
  1. അതെ, നജ്രാനിൽ ഒരു വമ്പൻ ഡാം ഉണ്ട് (ഇതുപോലെ വെള്ളം ഉണ്ടാവുമെന്ന് ഗാരന്റിയില്ല). പോയി ഫോട്ടോകൾ ഷെയർ ചെയ്യൂ.
   താങ്കളുടെ ബ്ലോഗിലൂടെ പോയി നോക്കുന്നുണ്ട്...അഭിപ്രായത്തിന് നന്ദി.

   Delete
 37. നല്ല യാത്രാവിവരണം. അഭിനന്ദനങ്ങള്‍.

  ReplyDelete
 38. നല്ല വിവരണം കാണാന്‍ വൈകി ..എല്ലാവിധ ആശംസകളും

  ReplyDelete
 39. വിസ്മയകരമായ പുത്തനറിവുകളുടെ ജലപ്രവാഹമായി ഈ വായന.
  അതിനെ ധന്യമാക്കുന്ന അത്യാകര്‍ഷകമായ ചിത്രങ്ങളും.

  ReplyDelete
 40. കൊള്ളാം സലിം ഭായ് വിവരണം അതി മനോഹരമായിട്ടുണ്ട് ... എന്‍റെ അടുത്ത സ്ഥലമായിട്ട് കൂടി ഇത് വരെ ഇവിടം സന്ദര്‍ശിക്കുവാന്‍ സാധിച്ചിട്ടില്ല.

  റാബിക്കില്‍ ഇങ്ങനെയൊരു അണക്കെട്ട് ചിന്തിക്കാനേ കഴിയുന്നില്ല .... :)

  സംഗതി എന്തായാലും നന്നായിരിക്കുന്നു .... നന്ദി.

  ReplyDelete
 41. റാബിഗെന്നാല്‍ പെട്രോറാബിഗെന്നും നിര്‍മ്മാണത്തിലിരിക്കുന്ന ഇക്കണോമിക് സിറ്റിഎന്നുമൊക്കെയായിരുന്നു അറിവ്. ഇങ്ങിനെയൊരു സംഗതി അവിടെയുള്ള കാര്യം അവിടെത്തന്നെയുള്ള മലയാളീ കൂട്ടുകാര്‍ ആരുമിതേവരെ സൂചിപ്പിച്ചിട്ടുപോലുമില്ല. ഇനി നമ്മളായിട്ട് (നിങ്ങള്‍ അളിയനിട്ടു പണികൊടുത്തപോലെ)
  അതുമ്പറഞ്ഞങ്ങോട്ട്‌ കെട്ടിയെടുക്കുമെന്ന് പേടിച്ചിട്ടുമാകാം...:)
  സുദീര്‍ഘമായ വിവരനത്തിനിടയിലങ്ങിങ്ങായി ഹാസ്യത്തിന്‍റെ മധുരം വിതറിയിട്ടതിനാലാവണം വായനയില്‍ വിരസത ഫീല്‍ ചെയ്തില്ല. ഇത് വരെ കേള്‍ക്കാത്ത്തൊരിടത്തെപ്പറ്റിയായതിനാല്‍ അല്പം ജിജ്ഞാസയും തോന്നി.
  കൃത്യമായ സ്റ്റാറ്റിറ്റിക്സ്‌സുകളുടെ പിന്‍ബലത്തോടെയുള്ള വിവരങ്ങള്‍ക്ക് ആധികാരികതയുണ്ട് .
  കൊള്ളാം.
  കൊള്ളാവുന്നൊരു യാത്രാവിവരണം.
  ഫോട്ടോകളും ഓകെ.
  നിങ്ങള്‍ അല്ലെങ്കിലും ഫോട്ടോജെനിക്ക്കാണല്ലോ...:)
  ഏറെക്കാലമായി ബ്ലോഗിലൊരു ഒച്ചയും അനക്കവുമൊക്കെ...സന്തോഷം.

  ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!