Thursday, October 5, 2000

പ്രവാസിയും വെറ്റിനറി ഡോക്ടറും.

5/10/2013

അത്തര്‍ പൂശിയ ഒരാള്‍ നഗരത്തിലെ വെറ്റിനറി ഡോക്ടറെ സമീപിച്ചു.
"ഡോക്ടര്‍, ഞാന്‍ ഈയിടെ ലീവിന് വന്നതാണ്, എനിക്ക് ചികിത്സ വേണം "

ഡോക്ടര്‍, ചിരിച്ചു കൊണ്ട്: " നിങ്ങള്‍ക്ക് തെറ്റിപ്പോയെന്ന് തോന്നുന്നു, നിങ്ങള്‍ക്കുള്ള രോഗത്തിന് മറ്റൊരു ഡോക്ടറുടെ അടുത്തേക്ക്‌ പോവണം, ഞാനൊരു മൃഗരോഗ വിദഗ്ധനാണ്."

രോഗി : " അതെനിക്കറിഞ്ഞു കൂടെ ഡോക്ടര്‍ ? അതുകൊണ്ടല്ലേ ഞാന്‍ ഇവിടെ തന്നെ വന്നത്. ഡോക്ടര്‍, ദയവു ചെയ്തു എന്റെ പ്രശ്നം കേള്‍ക്കണം.

ഞാന്‍ രാത്രി മുഴുവന്‍ ഒരു നായയെപ്പോലെ പിറ്റേന്നത്തെ ജോലിഭാരത്തെ കുറിച്ച് ഓര്‍ത്ത്‌ കിടക്കുന്നു...
അലാറത്തിന്റെ അലര്‍ച്ചകേട്ടു അതിരാവിലെ ഒരു കുതിരെയെപ്പോലെ ചാടിയെഴുന്നേല്‍ക്കുന്നു...
സാലറി കട്ട്‌ പേടിച്ചു ഒരു മാനിനെപ്പോലെ ജോലിക്ക് ഓടിപ്പോവുന്നു...
ഒരു കഴുതയെപ്പോലെ ദിവസം മുഴുവന്‍ പേറുന്നു...
ഫാമിലി ഇല്ലാതെ പതിനൊന്നു മാസം കാളക്കൂറ്റനെപ്പോലെ അസ്വസ്ഥനായി ഓടിനടക്കുന്നു...
ബോസുമാരെ കാണുമ്പോള്‍ ഞാനൊരു വാലാട്ടി നായയായിപ്പോവുന്നു...
സമയം കിട്ടുമ്പോള്‍ ഒരു കുരങ്ങിനെപ്പോലെ കുട്ടികളോടൊത്ത് കളിക്കുന്നു...
ഭാര്യയുടെ മുന്നിലെത്തുമ്പോള്‍ ഞാന്‍ വെറുമൊരു മുയല്‍ മാത്രമാണ് ഡോക്ടര്‍... "

എല്ലാം ശ്രദ്ധിച്ച് കേട്ട ശേഷം ഡോക്ടര്‍ ചോദിച്ചു :"ഗള്‍ഫ്കാരനാണല്ലേ?"

രോഗി : "അതെ, ഡോക്ടര്‍"

ഡോക്ടര്‍ : "എടോ, ഇത്രയും വിസ്തരിച്ചു പറയുന്നതിന് പകരം താനൊരു ഗള്‍ഫ്‌ പ്രവാസിയാണെന്ന് പറഞ്ഞാല്‍ പോരായിരുന്നോ, നീ അകത്തോട്ടു വാ, എന്നെപ്പോലെ നന്നായി നിന്നെ ചികിത്സിക്കാന്‍ വേറെ ആരുമില്ല "

ഡോക്ടര്‍ അയാള്‍ക്ക് ആടുകള്‍ക്ക്‌ കൊടുക്കുന്ന മരുന്ന് കുറിച്ച് കൊടുത്തു...
 

— feeling ഗള്‍ഫ്‌ മടുത്തു...36245Like ·  · Promote · 
 • Kasim PT ജീവിതം നരകം....അതു കഴിഞ്ഞാലും നരകമെന്നു ഒരു മുസ്ലിയാര്‍....എന്നാല്‍ പിന്നെ ഇക്കളിയൊന്നും ഇല്ല്യാണ്ട് നേരെ പിടിച്ചങ്ങു നരകത്തിലേക്ക് എറിഞ്ഞാല്‍ പോരായിരുന്നോ എന്‍റെ പ്രിയ ദൈവമേ.....
 • Saleem EP Kasim PT, ഗള്‍ഫ്കാരനാണല്ലേ 
 • Kasim PT GANDOUR SA EMPLOYEE........
 • Abdulla Sardar HAHAHA ITHU KOLLALO
 • Manaf MT സ്വന്തം designation-ന് പാര വെക്കുന്നതിൽ ലോക റെക്കോഡ് പ്രവാസിക്കാ 
 • Vincent Valiyaveettil ha..ha....aadu jeevitham bookum koody koduthu vidamayairunnu....
 • Sayyid Muhammad Musthafa പോസട്ടീവായും ചിന്തിക്കാം കഥാകാരന്മാര്‍ക്ക്
 • Ashraf Marutha ചെറുപ്പം തോട്ടേ പ്രവാസത്തിലകപ്പെട്ട് കുടുംബത്തിനു വേണ്ടി രാപ്പകല്‍ അദ്ധ്വാനം ചെ യ്ത് കടമകളെല്ലാം നിറവേറ്റിയ ഒരു പ്രവാസി ഗള്‍ഫുകാരന്, ടിവി ചാനലില്‍ മനസ്സിന്റെ വിങ്ങലുകള്‍ക്ക് പരിഹാരം മാര്‍ഗ്ഗം പറഞ്ഞുകൊടുക്കുന്ന ഡോക്ടര്‍ സാറിനെ വിളിപ്പിച്ചു. ഡോക്ടറുടെ മറുപടി: 
  "പ്രകൃതിയെ സ്നേഹിക്കു ക,പ്രകൃതിയോട് കൂറു പുലര്‍ത്തുക, പ്രകൃതിയില്‍ നിന്നൊന്നും പ്രതീക്ഷിക്കാതിരിക്കുക
 • Basheer Thottiyan Emea wah... nala bhavana
 • Saleem EP Sayyid Muhammad Musthafa, ഇതൊരു അസംഭവ്യമായ നര്മഭാവനയായി കണ്ടാൽ മതി 
 • Sayyid Muhammad Musthafa ഒരു നര്‍മ്മ കഥ എന്ന നിലക്ക് 100 മാര്‍ക്ക് . പക്ഷെ പ്രവാസികളെ പറ്റി വല്ലപോഴെങ്കിലും പോസട്ടീവായും ചിന്തിക്കാം കഥാകാരന്മാര്‍ക്ക് എന്ന് മാത്രം ..
 • Basheer Thottiyan Emea ente 72.5 out of 100
 • Saleem EP Ashraf Marutha, "പ്രകൃതിയെ സ്നേഹിക്കുക, പ്രകൃതിയോട് കൂറു പുലര്‍ത്തുക, പ്രകൃതിയില്‍ നിന്നൊന്നും പ്രതീക്ഷിക്കാതിരിക്കുക"....നടക്കുമോ 
 • Saleem EP Basheer Thottiyan Emea, ക്വിസ് മാസ്റ്റർ എത്തിയോ 
 • Basheer Thottiyan Emea swaadeenichaal mark koottitharaam...
 • Basheer Thottiyan Emea ennu njaan orikkalum parayilla....
 • Saleem EP Sayyid Muhammad Musthafa, പ്രവാസത്തിന്റെ എല്ലാ നന്മകളും അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ, പ്രവാസത്തിന്റെ മുഴച്ചു നില്ക്കുന്ന ഗുണം അതിലെ നിസ്സഹായതയും മരവിപ്പും വേര്പ്പാടും ഒക്കെയാണ്. നീണ്ട പ്രവാസം നമ്മുടെ നൈസർഗ്ഗിഗമായ ജീവിതത്തെ കാര്ന്നുതിന്നുന്ന അർബുദമാണ് !
 • Sayyid Muhammad Musthafa സലിം സാഹിബ് റമദാനിലെ ശമ്പളം ഇനിയും കിട്ടീട്ടില്ല , ഇവിടെ രാവും പകലും തണുപ്പും ശക്തമാവുന്നു ശാരീരികമായി വേദനകളും ഉണ്ട് , നാട്ടില്‍ വീട് പണി പകുതിയായി നില്‍ക്കുന്നു സമ്മേളനത്തിനു പോകണം ..അല്ലാഹുവേ ......ഞാനും പ്രവാസിയാണ് കഴിഞ്ഞ എട്ടു കൊല്ലമായി .മടുത്തു .വീടിന്റെ പണിയും കടവും തീര്‍ന്നാല്‍ ഒരു ടിക്കട്റ്റ് എടുക്കണം .. മഅസ്സലാമ അടിക്കണം ..അതിനാല്‍ ആ കഥ ഞാന്‍ അടക്കമുള്ളവരുടെതാണ്
 • Saleem EP Sayyid Muhammad Musthafa, താങ്കളെപ്പോലെ എത്രയോ പേര് നമുക്ക് ചുറ്റും പ്രയാസപ്പെടുന്നവരാണ്. ആശ്വസിക്കുക, നാഥൻ കൂടെയുണ്ട്. പ്രയാസത്തിന്റെമേൽ ഒരു എളുപ്പം ഒരുക്കിയവനാണ് അവൻ. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ !

0 comments:

Post a Comment

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!