Sunday, April 16, 2000

ശരഫിയ്യയിലെ ഖുസൂസി പെരുമ.

16/4/2014


           ശറഫിയ്യ അങ്ങാടിയിലൂടെയുള്ള ഒരു കറക്കം ഫാമിലി വാലകൾക്കു ഒഴിവാക്കാൻ സാധ്യമാവാത്ത വിധം മലയാളി ആശുപത്രികൾ അവിടെ സമ്മേളിച്ചിരിക്കുന്നു. നഗരത്തിലെ അരഡസ൯ മലയാളി ആശുപത്രികൾക്കൊന്നി൯റെ മുന്നിലെത്തുംബോൾ, വിരലുകൾക്കിടയിൽ കാർ ചാവിയും ചുണ്ടിൽ ചിരിയുമായി ഒരപരിചിത൯ നിങ്ങളെയും ഭാര്യയേയും കടാക്ഷിക്കുന്നു. അതവളുടെ ആരായിരിക്കുമെന്ന ശങ്ക വേണ്ട. അതാണ് നമ്മുടെ സ്വന്തം മല്ലു ' ഖുസൂസി'ക്കാരൻ. ആശുപത്രികൾക്ക് മുന്നിലാണ് ഇവരുടെ വിഹാരകേന്ദ്രം. ഇതറിയാതെ തിരിച്ചു ചിരിക്കുകയും പരിചിത ഭാവത്തിൽ നോക്കുകയോ സംസാരിക്കുകയോ ചെയ്ത് സസി ആയവർ എത്ര ! 

            വണ്ടി ഇല്ലാത്തവർക്ക് നിയമാനുസൃത ടാക്സിക്കാരെ കാത്തിരിക്കാതെ വീട്ടിലെത്താം. എന്ന് വെച്ച് കാശിന് കുറവൊന്നും പ്രതീക്ഷിക്കണ്ട എന്നത് വണ്ടിയില്ലാ കാലത്തെ അനുഭവം. ഒരു കാളരാത്രിയിൽ ആശുപത്രിയിൽ നിന്നിറങ്ങിയ ഉടനെ ഒന്നിലധികം പേരുടെ കടാക്ഷവും ചിരിയും ചോദ്യവും ഏറ്റുവാങ്ങിയപ്പോൾ എ൯റെ സീറോബൾബ് മിന്നി. പോക്കറ്റിൽ കിടന്ന കാറി൯റെ ചാവിയെടുത്ത് ചൂണ്ടുവിരലിലിട്ട് വട്ടം കറക്കി ഞാ൯ ഖുസീസിക്കാരുടെ മുന്നിലൂടെ നടന്നു. സംഗതി ഏറ്റു. ടാസ്കി വേണ്ട എന്ന മൗനമൊഴി കേട്ട് അവർ പിന്മാറി. 
             എന്നാൽ ചിലപ്പോൾ ചാവി കറക്കാൻ മറന്നു പോകും. ഇന്നലെ സാധനങ്ങളുമായി 'അൽറയാൽ' ആശുപത്രി പരിസരത്തിലൂടെ പാർക്കിംഗിലേക്ക് പോവുകയായിരുന്നു. കൊറോന വൈറസും ജോലിദിനവും തീർത്ത വിജനതയിൽ നാലഞ്ചുപേർ കൂട്ടംകൂടി നിന്ന് നാട്ടിൽ നിന്ന് കൊണ്ടുവന്ന പലഹാരം കഴിക്കുന്നു. കൂട്ടത്തിൽ ഒരുമുഖം ഞങ്ങളെ നോക്കി ചിരിക്കുന്നു. പരിചയക്കാരനായിരിക്കും എന്ന് നിനച്ച് ഞങ്ങൾ തിരിച്ച് ചിരിച്ചപ്പോൾ മറ്റൊരാൾ പലഹാരം നീട്ടുന്നു. പെട്ടെന്ന് ചിരിച്ചയാളുടെ കയ്യിലതാ താക്കോൽ പ്രത്യക്ഷപ്പെടുന്നു. ' തോമസ്കുട്ടീ, വിട്ടോടാ' പറഞ്ഞ് ഞാ൯ സപീഡ് കൂട്ടിയപ്പോഴാണ് ഭാര്യയുടെ ബൾബ് കത്തിയത്. 
             സാധാരണ പ്രൈവറ്റ് ടാക്സിക്കാരെ പോലെ ഇവർ ചറപറാ ഓടില്ല. ഒരോട്ടം കഴിഞ്ഞ് തിരിച്ചു വന്ന് വീണ്ടും പാർക്ക് ചെയ്ത് കാത്തിരിക്കുന്നതിനാൽ പോലീസ് ചെക്കിംഗിലും അധികം പെടില്ല. ഇത്തരം മല്ലു ടാക്സിക്കാരുടെ വിഹാരകേന്ദ്രം കൂടിയാണ് മലയാളിയുടെ സ്വന്തം ശറഫിയ്യ എന്നതിനാൽ തന്നെ, നഗരത്തിലെത്തുന്നവർ, പ്രത്യേകിച്ചും ആശുപത്രി കേസുകാർ, പാർക്കിംഗിനായ് ശറഫിയ ശബാബ് വട്ടമിട്ട് പറക്കുംബോൾ മൊത്തം ഫ്രീപാർക്കിംഗും ഇവർക്ക് സ്വന്തം.
            നാട്ടുംബുറത്തൊക്കെ അപസ്മാര രോഗികള്ക്ക് താക്കോലെടുത്ത് കയ്യിൽ കൊടുക്കണം. ഇവിടെ ശറഫിയ്യയിൽ ഹോസ്പിറ്റലിന് മുംബിലൂടെ പോവുംബോൾ കാറി൯റെ ചാവി കയ്യിൽ കരുതിക്കോളൂ. എന്റെ ചില സുഹൃത്തുക്കളും ഈ ഏര്പ്പാട് നടത്തുന്നുണ്ട് എന്നതും അവരെല്ലാം മാന്യമായി ജീവിച്ചു പോവുന്നുണ്ട് എന്നതും കൂടി ഇവിടെ പങ്കുവെക്കുകയാണ്.
ഖുസൂസി= പ്രൈവറ്റ് ടാക്സി.
3Like ·  · Stop Notifications · Promote · 
 • Mustafa Umar പ്രൈവറ്റ്‌ ടാസ്കി വിളിയടേയ്   ‌
 • Kannooraan Kalli-Valli ഈയിടെയായി സല്മു നല്ല ഫോമിലാണല്ലോ... ആ പഴയ ബ്ലോഗര്‍' മടി മാറ്റി വരുന്നത് പോലെ.. ഇമ്മാതിരി എഴുത്താണ് വേണ്ടത്. ചുമ്മാ രാഷ്ട്രീയം/മതം പറഞ്ഞു മാനം കളയണ്ട. ഇതുമതി. കേട്ടിനാ?
 • Shameer A Kadher കൊല്ലക്കുഴിയില്‍ ആണ് അവന്മാര് സൂചി വില്‍ക്കാന്‍ ചെന്നത്..............
 • Iqbal Vadakkan ആ പാവങ്ങളും ജീവിച്ചോട്ടെ സ്വന്തമായി വണ്ടി ഇല്ലാത്തവര്‍ക്ക് അവര്‍ എന്നും ഒരു ആശ്വാസമാണ്
 • Khaleel Ami ഖുസൂസി= പ്രൈവറ്റ് ടാക്സി. last ithu kandappolaanu thudakkathile samsayam neengiyathu............. 
 • Manu Ppa കയ്യിലൊരു സാദനമൊ ഒപ്പം ഫാമിലയോ മാത്രമല്ല ഒറ്റയ്ക്ക് നടന്നാൽ പോലും അവരു ചോദിക്കും 'വണ്ടി വേണോ' എന്ന്
 • Saleem EP Iqbal Vadakkan, തീർച്ചയായും, അവർക്കെതിരല്ല ഈ പോസ്റ്റ്, ഉള്ളത് ഉള്ളത് പോലെ പറഞ്ഞൂന്ന് മാത്രം...
 • Saleem EP Kannooraan Kalli-Valli, അതൊക്കെ നിനക്കും ബാധകമാണെടേയ്...വെറും നോസ്റ്റിയാവാതെ എന്നെപ്പോലെ വല്ലതും എഴുത് 
 • Saleem EP Shameer Kadher, ഹഹഹ...കറക്റ്റ്...
 • Imthiyaz TK "അവരിലെ ചില "കള്ള ടാക്സിക്കാര്‍ക്കു " എഫ് ബി അക്കൌന്റ് ഉണ്ട് അവര്‍ നിങ്ങളെ നാളെ പിടിചോള്ളും കേട്ടാ...
 • Saleem EP Mustafa Umar, ടാസ്കി വിളിക്കേണ്ടതില്ല, നിങ്ങളെ തേടിവരും.. 
 • Shameer A Kadher പലഹാരം നീട്ടിയപ്പോള്‍ വാങ്ങിചില്ലേ?പിന്നെയല്ലേ താക്കോല്‍ കാണിച്ചത്...............
 • Saleem EP Imthiyaz TK, ആ Mohiyudheen MP യെങ്ങാനും ഇതിലെ വന്നാൽ ഞാനിവിടെയില്ലാന്ന് പറഞ്ഞേര്... 
 • Saleem EP Shameer Kadher, ഓടുന്ന ഓട്ടത്തിൽ അത് പറ്റിയില്ല...
 • Abdul Haque Singer Tirurangadi Oruthanumaayi njaan sharafiyayil orikkal adipidi undaayittund..ennodu "vandi veno?" Ennu chothichappo njaan paranju 'ente kayyilund' ennu paranju..udane avan parihaasa swarathil 'ningalude vandiyalla,ente vandi veno ennaa chothichathu' ennu paranju (ente koode undaayirunna ente wife ne udheshichayirunnu) avankku 8 nte pani koduthu..police vannu ..avane kondu poyi..avasanam njaan thanne poyi avane irakki kondu varendi vannu..pinne avane aa area yil kandittilla..
 • Abdul Kabeer Tp CP സലിം അയ്ക്കരപടി എന്ന എന്റെ സുഹ്രത് ഒരു നല്ല ചിന്ദകനും എഴുത്തുകാരനും ആയി വഴിതെറ്റിപൊവുമൊ ? കാക്ക് പടച്ചോനെ
 • Afsal Babu MT വണ്ടി വേണോ... (---)...
 • Saleem EP Abdul Haque Tirurangadi, അതേ പരിഹാസം ഞാനും നേരിട്ടിട്ടുണ്ട്...പേടിപ്പിച്ചു വിട്ടാമായിരുന്നു ഹഖ് സാഹിബേ... 
 • Saleem EP Abdul Gafoor Madasseri, നീ എഴുതാപ്പുറം വായിക്കൽ ജീവിത ദൗത്യമാക്കരുതെന്ന പോലെ, അല്ലേ ?
 • Afsal Babu MT വണ്ടി വേണോക്ക് ശേഷം അവരില്‍ ചില '-' കള്‍ ഉപയോഗിക്കുന്ന ഒരു ചോദ്യം കൂടിയുണ്ട്. അതിനാണ് ആ ഫില്‍ ഇന്‍ ദ ബ്ലാങ്ക്സ്... കൂടെയുള്ളത് അളിയനാണോ അനിയനാണോ എന്ന് നോക്കാതെയുള്ള വൃത്തികെട്ട ചോദ്യം... '-'കള്‍ ...
 • Saleem EP Abdul Kabeer Tp, ആമീ൯.... 
 • Saleem EP Afsal MT, അത് തന്നെയാണ് അബ്ദുൽഹഖ് തിരൂരങ്ങാടി മുകളിൽ എഴുതിയത്...
 • Afsal Babu MT ഊം...
 • Niyas Mancheri ഇന്നലെ ചില അല്ലറ ചില്ലറ സാധനങ്ങൾ വാങ്ങാൻ വേണ്ടി കുടുംബത്തോടൊപ്പം ഞാനും അവിടെ ഉണ്ടായിരുന്നു . ഇഷാഹ് സല സമയത്ത് ബദർ തമാം ക്ലിനിക്കിന്റെ മുൻപിൽ ഫാമിലിയെ നിർത്തി പള്ളിയിൽ പോകാൻ വേണ്ടി നിൽക്കുമ്പോൾ ഒരു മൂന്നു പേർ എന്റെ അടുത്തും വന്നിരുന്നു . ഈ കീ കറക്കുന്ന വിദ്യ എനിക്കറിയില്ലായിരുന്നു , അടുത്ത പ്രാവശ്യം നോക്കാം 
 • Abdul Kabeer Tp സിറാജ് --- മൂടിന് ബെസ്റ്റ് ആക്ടർ അവാർഡ്‌ കിട്ടിയ കാലമാ മാഷെ " പ്രകാശ്‌ കാരാട്ട്, ജയലളിത, ഇന്നെസിന്റ്റ് എന്നിവരിൽ ഒരാൾ ഇന്ത്യൻ പ്രധാനമന്ത്രി ആവാൻ ചാൻസുള്ള കാലമാ" ഇങ്ങിനെ എഴിതിപോയാൽ വല്ലവനും പിടിച്ചു വല്ല അവാർഡും തലയിൽ വക്കും മോനെ കരുദി ഇരിന്നോളുട്ടോ
 • Saleem EP Niyas Thodikappulam, അപ്പോൾ ഇരകൾ കൂടിവരുന്നു...
 • Sherafudeen Kutty K AVARUM JEEVICHU POIKKOTTE. AVARUM LAKSNGAL ( LACKS ) KODUTHU VISA VANGI VANNAVAR AANNU
 • Mohiyudheen MP mofilil malayalam nahi
 • Saleem EP Mohiyudheen MP, havoo... rakshappettu... 
 • Saleem EP Sherafudeen Kutty Kക്ക, അവരിൽ ചിലരുടെ സ്വഭാവത്തെ കുറിച്ചെഴുതിയതാണ്, അവർക്കെതിരെയല്ല...അവരും ജോലി ചെയ്ത് ജീവിക്കുന്ന നമ്മുടെ സഹോദരർ തന്നെ...!
  16 April at 14:59 · Edited · Like · 1
 • Sherafudeen Kutty K YOU ARE ABSOLUTLY CORRECT . SOME PEOPLE ???????????????????
 • Saleem EP Sherafudeen Kutty K, മാത്രമല്ല, ദിവസക്കൂലി കൊടുത്ത് ജോലി ചെയ്യുന്ന ആയിരക്കണക്കിന് മല്ലുകളായ ഒറിജിനൽ ടാക്സിക്കാരെയും നാം മറക്കരുത്...
 • Saleem EP Manu PpaKhaleel Ami, പ്രതികരണത്തിന് നന്ദി !
 • Ashraf Adam ജീവിച്ചു പോട്ടെ നമ്മുടെ സ്വന്തം മല്ലൂസ് അല്ലെ
 • Saleem EP Ashraf Adam, നന്നായി ജീവിക്കട്ടെ എല്ലാവരും അല്ലെ...?
 • T K Moideen Muthanoor വണ്ടി യില്ലാത്ത് എന്നെ പോലത്തവര്‍ എന്ത് ചെയ്യും ചില 'കുസൂസി' ക്കാരുടെ ചതിക്കുഴിയില്‍ വീണവരുമുണ്ട്
 • Saleem EP T K Moideen Muthanoor, കഴിയുന്നതും ടാക്സിയിൽ തന്നെ പോവുക, അല്ലെന്കിൽ വിശ്വസ്തരോ സുഹൃത്തുക്കളോ ആയവരുടെ കൂടെ മാത്രം...
 • Mujeeb Rahman Chengara വണ്ടി വേണോ എന്ന ഇവന്മാരുടെ ചോദ്യം കേട്ടാൽ ഫ്രീയായി കൊണ്ട് പോകുമെന്നു തോന്നും. സാധാരണ ടാക്സി പത്തു റിയാലിന് പോവുന്നടത്തേക്ക് ഇവർക്ക് ഇരുപത് വേണം. ശറഫിയയിൽ ഒന്ന് നടക്കണമെങ്കിൽ പത്തു പേരോടെങ്കിലും വണ്ടി വേണ്ട എന്ന് പറയേണ്ട അവസ്ഥയാ പലപ്പോഴും.
 • Saleem EP Mujeeb Chengara, മുജീബ് പറഞ്ഞ ആ അലോസരമാണ് ഇതിലെ കഥാതന്തു...അല്ലാതെ അവരുടെ തൊഴിലിനെതിരെയല്ല...

0 comments:

Post a Comment

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!