Friday, April 21, 2000

പ്രവാസി ചക്കകള്‍

മലബാര് FLASH ൽ പ്രസിദ്ധീകരിച്ചത് :പ്രവാസി ചക്കകള്‍ | MALABAR FLASH
www.malabarflash.com
പ്രവാസി ചക്കകൾ:
-------------------------------
ഇന്നലെ രാത്രി ജിദ്ദ എയർപോർട്ടിൽ ഒരു ബന്ധുവിനെ സ്വീകരിക്കാൻ പോയിരുന്നു. എയർ ഇന്ത്യ രാത്രി 10.15 ന് തന്നെ എത്തിയെങ്കിലും ആളുകൾ പുറത്തു കടന്നു വരാൻ പന്ത്രണ്ടു മണിയെങ്കിലും ആയി. അതിനാൽ തന്നെ ഇ.ടി. മുഹമദ് ബഷീര് M.P. അടക്കമുള്ള കടന്നുവരുന്ന ഓരോരുത്തരെയും വീക്ഷിക്കാ൯ അവസരം കിട്ടി.

രണ്ടു വലിയ പെട്ടികൾ ട്രോളിയിൽ തള്ളി വരുന്നു ഒരു മലയാളി, അയാളുടെ കൂടെ ഒരു സൗദിയുമുണ്ട്. ഉപചാര സംഭാഷണ മദ്ധ്യേ അറബി അയാളുടെ വലിയ പെട്ടിയിലേക്ക് ചൂണ്ടി എന്താണെന്ന് ചോദിക്കുന്നു.
"ഹാദാ ചക്ക" മലയാളിയുടെ മറുപടി.
"യേഷ്‌ ഫീ ഹാദ ഷക്ക..കബീര് മററ". ചക്കയെ കുറിച്ച് മലയാളി വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ട്. മിക്കവാറും ഇന്നലെ ആദ്യമായി ഒരു അറബിയെ കൊണ്ട് മലയാളി ചക്ക തീറ്റിച്ചിട്ടുണ്ടാവും. സൂക്ഷിച്ചു നോക്കിയപ്പോൾ ചക്കയുടെ ഉരുണ്ട ആകൃതിയിലുള്ള വേറെയും പെട്ടികൾ ഉന്തി തള്ളി ആളുകൾ നീങ്ങുന്നു.

നാട്ടിൽ നിന്നും ചക്ക കൊണ്ട് വരുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ചക്ക സീസണും വേനലവധിയും ഒന്നിച്ചു വരുന്നതിനാൽ ഫാമിലികൾക്കൊപ്പം ചക്കകൾ കൂടി വരുന്നുണ്ട്. സുഹൃത്തുക്കളുടെ ഫാമിലികൾ വന്നപ്പോൾ നമുക്കും നുണയാൻ കിട്ടി ചക്കച്ചുളകൾ. ഇന്നലെ വന്ന ബന്ധുവും ഏതാനും ചക്കച്ചുളകൾ തന്നു. ന്യൂജനറേഷ൯ മക്കൾ ചക്കപ്പശ/വിളഞ്ഞിയെ പോലും തൃണവൽക്കരിച്ച് ഞങ്ങള്ക്ക് ഒരു ചുള പോലും തരാതെ തിന്നാൻ പാകത്തിന് നില്ക്കുന്നു.

ജിദ്ദയിലെ മലയാളി കേന്ദ്രമായ ശറഫിയ്യയിൽ മിക്ക കടകളിലും ചക്ക മൊത്തമായും ചില്ലറയായും ലഭിക്കും. അഞ്ചോ എട്ടോ ചുളകൾക്ക് ഒരു 100ഓ 120ഓ രൂപയെങ്കിലും വില വരും. ഒരു മുഴുവൻ ചക്ക പണക്കാരന് മാത്രമേ വാങ്ങിക്കാൻ കഴിയൂ. നാട്ടിൽ പുല്ലു വിലയാണെന്കിലും ഇവിടെ തീ വില.

നാട്ടിൽ നിന്നും ജനപ്രിയ മാങ്ങകളുടെ വരവ് കുറഞ്ഞിട്ടുണ്ട്. കാര്ബൈഡും മറ്റും വിതറിയ മാങ്ങ തിന്നാൽ ചർദ്ദിയും വയറിളക്കവും പിടിപെടും . ഒരു ചക്ക മുഴുവനായും അകത്താക്കിയാലും കുട്ടികൾക്ക് പോലും യാതൊരു പ്രയാസവുമില്ല. തിന്നു കഴിഞ്ഞാലോ കാത്സ്യവും ജീവകങ്ങളും സ്വന്തം. മൂത്താലും കൊള്ളാം മൂത്തില്ലേലും കൊള്ളാം. കൊളസ്ട്രോൾ പേടിയില്ലാതെ പച്ചയിലും പഴുത്തും തിന്നാം. പഴുത്ത ചക്ക മുറിച്ചാൽ വീടാകെ എയർ ഫ്രഷ്‌നർ അടിച്ചപോലെ പരിമളം പരക്കും. . അതിനാൽ പതിവൃതകളായ പരിശുദ്ധകളായ ചക്കികൾക്ക് നല്ല കാലം.

ഗൾഫിൽ ചക്കകളെ മാന്യമായ രീതിയിലാണ് മല്ലുകളും മല്ലവികളും കൈകാര്യം ചെയ്യുക. മധുരം ഉണ്ടെങ്കിൽ അതിന്റെ തൊലി വരെ ഒന്ന് കടിച്ചേ കളയുകയുള്ളൂ. ചക്കക്കുരു കറിക്കും ഉപയോഗിക്കുന്നു. ചക്ക പൊരിയും പായസവും അച്ചാറും ഒക്കെ ഉണ്ടാക്കാം.

നാട്ടിൽ നിന്നും വരുന്നവർ ആരോഗ്യത്തിനു ഹാനികരമായ പലഹാരങ്ങൾക്ക് പകരം ചക്കയെ തങ്ങളുടെ പെട്ടികളിൽ പരിഗണിക്കുകയും അറബികൾക്ക് ചക്ക ഇഷ്ടപ്പെടുകയും ചെയ്‌താൽ നമ്മുടെ ചക്കകൾക്ക് അണ്ണന്മാരെ വിട്ടു വിമാനം കയറാമായിരുന്നു !
  
7
Like ·  · Promote · 

4 comments:

 1. ഗൾഫിൽ ചക്കകളെ മാന്യമായ രീതിയിലാണ് മല്ലുകളും മല്ലവികളും കൈകാര്യം ചെയ്യുക. മധുരം ഉണ്ടെങ്കിൽ അതിന്റെ തൊലി വരെ ഒന്ന് കടിച്ചേ കളയുകയുള്ളൂ. ചക്കക്കുരു കറിക്കും ഉപയോഗിക്കുന്നു. ചക്ക പൊരിയും പായസവും അച്ചാറും ഒക്കെ ഉണ്ടാക്കാം. :) കൊതിയന്‍

  ReplyDelete
  Replies
  1. ചക്കയെന്നു കേൽക്കുമ്പോൾ കപ്പലൊഴുക്കണം വായിൽ ...
   ചുളയെന്നു കേട്ടാലോ ഒലിക്കണം വെള്ളം ചുണ്ടുകളിൽ

   Delete
 2. നാട്ടിൽ വച്ച് ചക്ക കണ്ടാൽ തിരിഞ്ഞു നോക്കില്ലായിരുന്നു. ഇവിടെ കടകളിൽ നാലു ചുളയുള്ള പഴച്ചക്കക്കഷണം ഇരിക്കുന്നതു കാണുമ്പോൾ വായിൽ വെള്ളമൂറും.... !
  ആശംസകൾ...

  ReplyDelete
  Replies
  1. അതെ, നാട്ടിൽ പുല്ലു വില, ഇവിടെ തീ വില...നന്ദി !

   Delete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!