Sunday, June 4, 2000

മനുഷ്യക്കടത്ത്

6/4/2014
Breaking News:
മനുഷ്യ കടത്തിന് വിധേയരായ ആയിരക്കണക്കിന് ബാലന്മാരും ബാലികമാരും നാട്ടിലേക്ക് :

കേരളത്തിൽ പുതിയ ആഭ്യന്തരമന്ത്രി അധികാരമേൽക്കുന്നതിന് മുമ്പ് നടന്ന ഞെട്ടിപ്പിക്കുന്ന അന്താരാഷ്ട്ര മനുഷ്യക്കടത്തിന് വിധേയരായ ആയിരക്കണക്കിന് ആളുകള് അടുത്ത മാസം നാട്ടിൽ വരുന്നുണ്ട് എന്ന് ഞങ്ങളുടെ ഗള്ഫ് ബ്യൂറോ റിപ്പോര്ട്ട് ചെയ്യുന്നു. സ്വയം മനുഷ്യ കടത്തിന് വിധേയരായ അവരിൽ പലരും പിന്നീട് ഭാര്യയെയും കുട്ടികളെയുംകടത്തി സ്വയം കടത്തന്മാരായി മാറിയ കൊടിയ ക്രിമിനലുകളാണ്.

മാതൃഭാഷയിൽ പഠനം നടത്താനുള്ള കുട്ടികളുടെ അവകാശത്തിനു എതിരായ രീതിയിൽ സൗദിയിലെ ഹൈദരബാദികൾ നിരങ്ങുന്ന ഇന്ത്യൻ സ്കൂളിലാണ് തങ്ങളുടെ മക്കളെ അവർ പഠിപ്പിച്ചത് എന്നത് സംഭവത്തിന്റെ ഗൗരവം ഇരട്ടിപ്പിക്കുന്നു. ചിലര് സൗദി സ്കൂളുകളിലും മക്കള്ക്ക് തീവ്ര പരിശീലനം നല്കി. പരീക്ഷയിൽ ജയിച്ച വിദഗ്ധ പരിശീലനം നേടിയ ചാവേര് കുട്ടികളാണ് വരുന്നത്. പെട്ടികളിൽ അവരുടെ തീവ്രവാദ ബുക്കുകളും കണ്ടേക്കാം. ജാഗ്രതൈ!

പാസ്പോർട്ട്‌, ടിക്കറ്റ് തുടങ്ങിയ അനാവശ്യ രേഖകൾ ഉണ്ടെങ്കിലും ആധാർ കാർഡ്‌, പാൻ കാർഡ്, റേഷൻ കാര്ഡ് തുടങ്ങിയ അവശ്യ രേഖകൾ ഇവരുടെ കൈവശം ഇല്ല എന്നാണ് അറി യാ൯ കഴിഞ്ഞത്. ഇത്തരം ആളുകളെ സ്വീകരിക്കാനായി ഐര്പോര്ട്ടിൽ എത്തുന്ന ആയിരക്കണക്കിന് ബന്ധുക്കളെ ചോദ്യം ചെയ്‌താൽ അനുസ്യൂതം തുടരുന്ന ഞെട്ടിപ്പിക്കുന്ന ഈ മനുഷ്യക്കടത്തിനെ കുറിച്ച് കൂടുതൽ അറിയാൻ പറ്റും.

ഇതേക്കുറിച്ച് പഠിക്കാർ ഡിജിപി റാങ്കിലുള്ള ഒരാളെ എല്ലാ എയർപോർട്ടിലും നിയമിക്കണം. കൂടാതെ ഈ കുട്ടികളുടെ ആന്തരികാവയവങ്ങൾ ഉണ്ടോന്ന് ചെക്ക് ചെയ്യാ൯ ബിജെപി സംസ്ഥാന കമ്മറ്റി അംഗത്തേയും നിയമിക്കണം...
......................

പ്രവാസികൾ മക്കളുമായി നാട്ടിൽ വെക്കേഷന് വരുന്നത് ഒരു മനുഷ്യ കടത്ത് സ്റ്റൈലിൽ പറഞ്ഞു നോക്കിയതാ...

ആരും തല്ലണ്ട, പോക്ക് ചെയ്തു വിട്ടാ മതി... 
 — feeling angry.
16LikeLike ·  · Promote · 
 • Bappu Thenhippalam വാസ്തവത്തില്‍ നാം ഒരുപാട് ചതിക്കപ്പെട്ട മനുഷ്യക്കടത്തിന്റെ കഥകള്‍ കേട്ടു കൊണ്ടിരിക്കുന്നു . പെണ്‍വാണിഭക്കാരുടെ ചതിയില്‍ പെട്ട് മോഹന വാഗ്ദാനങ്ങള്‍ നല്‍കി നാടുകടത്തപ്പെട്ട എത്രയോ പെണ്‍കുട്ടികളുടെ കഥകള്‍ നാം അടിക്കടി കേള്‍ക്കുന്നു. അപ്പോള്‍ താങ്കള്‍ പറഞ്ഞതില്‍ വാസ്തവമുണ്ട് ... എയര്‍പോര്‍ട്ടില്‍ ചെന്ന് അന്വേഷിച്ചാല്‍ കാര്യങ്ങളുടെ ഗൌരവം അറിയാവുന്നതെയുല്ല്ളൂ .. 
  22 hours ago · Unlike · 2
 • Manaf MT വിടരുതവരെ...
  22 hours ago · Edited · Unlike · 3
 • Saleem EP Bappu Thenhippalam, അതെ, എയർപോർട്ടിൽ ചെന്നാൽ ക്രിമിനലുകളെയും ബന്ധുക്കളെയും കയ്യോടെ പിടികൂടാം.... 
  22 hours ago · Like · 1
 • Mustafa Umar ഹ ഹാ പറഞ്ഞ സ്റ്റയിൽ കലക്കിട്ടുണ്ട്  ‌
  22 hours ago · Unlike · 2
 • Saleem EP Manaf MT, ingale puthiya photo kalakki 
  22 hours ago · Like · 2
 • Saleem EP Mustafa Umar, അല്ലാ പിന്നെ, നുമ്മ പ്രതികരണ ശേഷിയില്ലാത്തോരോ ?
  22 hours ago · Like · 2
 • Junaid Juni Hahaha
  22 hours ago · Unlike · 2
 • Mustafa Umar പ്രതികരണ ശേഷി ഇല്ലാഞ്ഞിട്ടല്ല, കേൾകേണ്ടവർ പൊട്ടന്മാരായാൽ നാം എന്തു ചെയ്യും
  22 hours ago · Unlike · 2
 • Saleem EP Mustafa Umar, വോട്ട് നമ്മുടെ കയ്യിലാ, വല്ലാതെ ആളാകാൻ നോക്കണ്ടാ അല്ലെ...
  22 hours ago · Like · 2
 • Mustafa Umar അതേ ആ സമയത്തേ പഞ്ജാര വാക്കുകളിൽ പാവം ജനങ്ങൾ വീണു പോകല്ലേ
  22 hours ago · Unlike · 2
 • Abdul Kabeer Tp അന്തോപ്പനും, രവിമമനും, വടക്കനും, ചാക്കൊനും, എല്ലാം കേരളത്തിന്‌ പുറത്താണ് അവരും കൂടെയുള്ളവരും ഈ ഇനത്തിൽ പെടുമോ ?/
  21 hours ago · Unlike · 2
 • Saleem EP Abdul Kabeer Tp, ഏയ്, അവരൊക്കെ വെറും വോട്ട് കടത്തന്മാരല്ലേ?
  21 hours ago · Like · 2
 • Emmar Kinalur മനുഷ്യക്കടത്തിനു പുറമേ സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ചു മാരക പ്രഹര ശേഷിയുള്ള ചക്കയും ബീഫുമായി(ഉലത്തിയത്) സൗദിയിലെ തീവ്രകേന്ദ്രങ്ങളിലേക്ക് ഭീകരര്‍ നുഴഞ്ഞു കയറുന്നതായും റിപ്പോര്‍ട്ട്‌ ഉണ്ട് 
  20 hours ago · Unlike · 8
 • Malayali Peringode Hahahahahahahah
  20 hours ago · Unlike · 1
 • Saleem EP Emmar Kinalur, ഭീകരം, ഭീഭത്സം...
  എവിടെയും തീവ്രവാദികളും നുഴഞ്ഞുകയറ്റക്കാരും മാത്രം...
  ചെന്നിത്തലയിൽ മോഡി ബാധ 
  20 hours ago · Edited · Like · 4
 • Subair Cherumukku എല്ലാവര്കും മോഡി കൂടി ആള്ലാവണം.
  19 hours ago · Unlike · 1
 • Saleem EP Subair Cherumukku, കാവി നീതി പുലർത്താ൯ നെട്ടോട്ടം!
 • T K Moideen Muthanoor ചെന്നിത്തലക്ക് ' ചെന്നി ' ബാധിച്ചോ ?
  18 hours ago · Unlike · 1
 • Saleem EP T K Moideen Muthanoor, ഏത് ബാധയാണെങ്കിലും ഇറക്കണം...
 • Firdous Yoyomuthu Eniyengilum nammal manassilakanam ee aattintholitta chennayaye........
  10 hours ago · Unlike · 1
 • Firdous Yoyomuthu Oru nayinte mon paranjathu kettille anadalayathinte marayil blu film pinne theevravadavum evanonnum manushyanalle......
  10 hours ago · Unlike · 1
 • Saleem EP Firdous Yoyomuthu, അനാഥത്വം ആരും സ്വയം ഇഷ്ടപ്പെട്ട് സ്വീകരിക്കുന്നതല്ല, അതാർക്കും വന്ന് ചേരാം. അനാഥകളെ ആദരിച്ചില്ലേലും വെറുതെ വിടാമായിരുന്നു...!
  5 hours ago · Like · 1
 • Firdous Yoyomuthu Ammayem pengalem thirichariyathavare ethu parayukayollooo keralathile prabhudaraya janangalku ee nadakam manassilavunnathe olloooo .....
  3 hours ago · Unlike · 1

0 comments:

Post a Comment

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!