Tuesday, January 13, 2015

തണുപ്പിനെ പ്രണയിച്ച മിസ്രി

Published in Malnews from Saudi Arabia on 12/1/2015.തണുപ്പിനെ പ്രണയിച്ച മിസ്രി അഥവാ നായയെ മനുഷ്യന്‍ കടിച്ച കഥ:

-----------------------------------------------------------------------------
    മനുഷ്യന്‍ നായയെ കടിക്കുന്നതാണ് വാര്‍ത്തയെന്നും നായ മനുഷ്യനെ കടിച്ചാല്‍ അത് വാര്‍ത്തയല്ലെന്നും ജേര്‍ണലിസത്തിലെ ആപ്തവാക്യമാണ്. ഈ ആപ്ത വാക്യം ഈ തണുത്ത വെളുപ്പാന്‍ കാലത്ത് ഓര്‍മിക്കാന്‍ കാരണം, എസിയുടെ പരമാവധി കൂള്‍ ലവലില്‍ റിമോട്ട് ഫിക്സ് ചെയ്ത് എന്നെ തണുപ്പിച്ചു കൊണ്ടിരിക്കുന്ന, ഓഫീസിലെ തൊട്ടടുത്ത കാബിനിലെ മിസ്രി വക്കീലാണ്. തണുപ്പ് കാലം വന്നാല്‍ മൂപ്പിലാന്ന് 'രേവതി'ക്ക് ഊട്ടിയില്‍ വെച്ച് ഐസ് ക്രീം കഴിക്കാ൯ മുട്ടിയത് പോലെ എസിയോട് വല്ലാത്തൊരു അഭിനിവേശമാണ്. എന്‍റെ കസേര എസിയുടെ നേർരേഖയിലല്ലാത്തതിനാല്‍ ഞാനതങ്ങ് സഹിച്ച് 'ശീതസമരം' ഒഴിവാക്കാറാണ് പതിവ്.   

    നാട്ടിലെ വക്കീല്‍ പണി നിര്‍ത്തി ഇവിടെ ഞങ്ങടെ സാലറി കട്ട് ചെയ്യാനുള്ള മാര്‍ഗങ്ങള്‍ ആരായാന്‍ വന്ന ഈ മൊഹന്ദിസ്‍ (പേര്‍സണല്‍ വിഭാഗം) വ്യതിരിക്തനാവുന്നത് തണുപ്പ് കാലത്ത് മാത്രമല്ല. ഊഷ്മാവ് അമ്പത് കടക്കുന്ന കടുത്ത വേനല്‍ കാലം വന്നാല്‍ കക്ഷി കുളിര് സഹിക്കവയ്യാതെ എസി ഒന്നുകില്‍ ഓഫാക്കി കളയും, അല്ലേല്‍ ശരീരോഷ്മാവായ 32 ഡിഗ്രിയിലൊക്കെ റിമോട്ട് സെറ്റ് ചെയ്ത് കളയും. ദോഷം പറയരുതല്ലോ, തണുപ്പ് കാലത്ത് സൂര്യന്‍ നന്നായി ഉദിച്ചുയര്‍ന്നാലും കുളിര് താങ്ങാനാവാതെ എസി ഓഫാക്കിയോ ചൂട് കൂട്ടിയോ കളിച്ചു കൊണ്ടിരിക്കുകയും ചെയ്യും. അപ്പോള്‍ പക്ഷെ തണുപ്പിനോടു കാണിച്ച ഔദാര്യം എനിക്ക് കാണിക്കാന്‍ കഴിയാറില്ല. അങ്ങനെ ശിശിരത്തില്‍ തണുപ്പിനെയും വേനലില്‍ ചൂടിനേയും പ്രണയിക്കുന്ന ഒരു കടുത്ത അവസരവാദിയാവാന്‍ എന്‍റെ അയല്‍വാസി ആപ്പീസര്‍ക്ക് എങ്ങനെ കഴിയുന്നു എന്നത് എന്നിലെ സമശീതോഷ്ണക്കാരന്‍റെ ജിജ്ഞാസയെ പലപ്പോഴും ഉണര്ത്തിയിട്ടുണ്ട്. വേനലില്‍ എസി കൊണ്ടാല്‍ ജലദോഷം വരുമത്രേ ഇയാള്‍ക്ക്... !

    ഇയാളുടെ ഒരു കഷ്ണം ചര്‍മ്മം കിട്ടിയിരുന്നേല്‍ വല്ല അ൯റാർട്ടിക്കയിലെ ലാബിലും കൊണ്ടുപോയി പരിശോധിക്കാമായിരുന്നു എന്ന് ചിന്തിച്ചു പോയിട്ടുണ്ട്.  കഴിഞ്ഞ രണ്ടു ദിവസമായി ജിദ്ദയിലും ഗള്‍ഫിലാകെയും 'ഹുദ''ക്കാറ്റ് അടിച്ചു തിമര്‍ക്കുകയാണ്. ഈ മിസ്രി മൊഹന്ദിസിന്റെ തണുപ്പിക്കല്‍ കൂടിയാവുമ്പോള്‍ ഞാനേതോ യൂറോപ്യന്‍ നഗരത്തില്‍ എത്തിപ്പെട്ട പോലെ തോന്നുന്നു...

---------
മിസ്രി = സൗദിയില്‍ ധാരാളമായി കണ്ടു വരുന്ന, തൊലി വെളുപ്പും വായിൽ വലിയ നാക്കും ഉള്ള ഈജിപ്ത്കാരന്‍.
മൊഹന്ദിസ്= എഞ്ചിനീയര്‍.
ഡോക്ടര്‍, എഞ്ചിനീയര്‍, അക്കൌണ്ടന്റ് എന്നീ മൂന്നു കാറ്റഗറിയില്‍ മാത്രമേ ഒരു മിസ്രി ജനിക്കുന്നുള്ളൂ...


 • Faisal Babu ഡോക്ടര്‍, എഞ്ചിനീയര്‍, അക്കൌണ്ടന്റ് എന്നീ മൂന്നു കാറ്റഗറിയില്‍ മാത്രമേ ഒരു മിസ്രി ജനിക്കുന്നുള്ളൂ...  ,,,, ബയ്യാറ വാരുന്നവനും പേര് മുഹന്ധസ് ആണ് അറിയാമോ 
 • Saleem EP Faisal Babu, ഹിഹിഹി...ഫാര്‍മസിസ്റ്റിനെ ഡോക്ടര്‍ എന്ന് വിളിക്കാത്തതിന് പ്രതിഷേധിച്ചവന്‍ മിസ്രി...
 • Afsar Vallikkunnu ബഷ് മൊഹന്‍ദിസ്..!
 • Saleem EP Afsar Vallikkunnu, അതെ, വെറും മോഹന്ദിസ് അല്ല...ബസ് മോഹന്‍ദിസ് 
 • Saleem EP റഫീഖ്പൂതിയെടത്ത്, മനസ്സിലായല്ലോ അല്ലെ.. 
 • Ismail Kurumpadi ഇത്ഞാന്‍ തര്‍ജ്ജമ ചെയ്തു ആ പാവം മിസ്രിക്ക് അയച്ചുകൊടുക്കും.
 • Saleem EP Ismail Kurumpadi, എന്നാലെങ്കിലും അവനിതൊന്നു നിര്‍ത്തിയിരുന്നേല്‍...ഹിഹിഹി...
 • Abdul Gafoor ha ha ee msirikalude oru karyam
 • Fazil Kilimanoor മിസ്രികളുടെ പൊതുസ്വഭാവം അറിയുന്നവര്‍ തലയുംകുത്തിനിന്ന് ചിരിച്ചുപോകും. നര്‍മ്മം നന്നായി, പിന്നെ ഈ പറഞ്ഞ സ്വഭാവങ്ങള്‍ ഒന്നും ആ മിസ്രിയുടെ മാത്രമല്ല, ചില ശാരീരിക മാനസിക പ്രശ്നങ്ങളും കാരണമാകാം. എന്തായാലും അനുഭവിയ്ക്കുക സലീമിക്കാ...
 • Saleem EP Abdul Gafoor, ഓലെ മദഹ് പറഞ്ഞാതീരൂല്ലാ 
 • Saleem EP Fazil Kilimanoor, പൊതുവേ അറബികള്‍ തണുപ്പിഷ്ടപ്പെടുന്നവരാണ്. പക്ഷെ ഇമ്മാതിരി ഒന്നിനെ ആദ്യമായാണ് കാണുന്നത്... എന്തോ കൊയപ്പണ്ട്, പക്ഷെ ആരു പറയും...
 • Sahood Sahood Aboobaker വായ്നാറ്റം ശീലമായോ ?
 • Fazil Kilimanoor ഹഹഹ കൊയപ്പണ്ട്, പക്കെങ്കി ഞമ്മള് കൂട്ട്യാ കൂടൂല്ല, ഇങ്ങളു സുല്ലിട്ടോളീം സലീംക്കാ...
 • Saleem EP Sahood, അതൊക്കെ ശീലമായി...ഹഹഹ
 • Saleem EP Fazil Kilimanoor മാത്രമല്ല ഇവന്‍ എസി ഇട്ട ശേഷം അവന്‍റെ വാതില്‍ മലര്‍ക്കെ തുറന്നുവെക്കും. ഇഞ്ഞി ബേണോ...
 • Pheonix Man ഞങ്ങടെ ഓഫീസില്‍ അങ്ങേയറ്റത്ത് ചിലരുണ്ട് ഇതുപോലെ. ഇരുപത് ഡിഗ്രി പോരാഞ്ഞിട്ട് ലവന്റെഓഫീസില്‍ വേറൊരു പോര്‍ട്ടബിള്‍ കൂടി വാങ്ങി വെച്ചിരിക്കുന്നു. ഞങ്ങളുടെ ഓഫീസില്‍ 23-26 ആണ് കലാകാലങ്ങളില്‍. അവര്‍ ഇങ്ങോട്ട് വരുമ്പോള്‍"ഹാര്‍ കതീര്‍!" ആണ്. ഞങ്ങള്‍ പറയും നരകത്തിലും "ഹാര്‍ കതീര്‍" ആണെന്ന്.
 • Saleem EP Pheonix Man, അതെ 24 ആണ് കഠിന ചൂടില്ലാത്ത അവസരങ്ങളില്‍ അനുയോജ്യം. ഇവരുടെ റേഞ്ച്16-18 ആണ്. ഇവരൊക്കെ മഹഷറെല്‍ നിക്കണ കാര്യം ആലോചിക്കുമ്പോള്‍ തന്നെ പ്യാവം തോന്നുന്നു...
 • Pheonix Man ഞാന്‍ നരകം എന്ന് തന്നെയാ അവരോടു പറയാറ്. ഇതുപോലെയൊക്കെ ആളുകളെ കഷ്ടപ്പെടുതിയാല്‍ വിചാരണയില്ലാതെ നേരെ അങ്ങോട്ട്‌ പ്രൊമോഷന്‍ കിട്ടും. 
 • Muhammed Sadiq ഏസിയോ .....എനിക്കാ സാധനത്തിന്‍റെ പേര് കേള്‍ക്കുന്നതെ.... അലര്‍ജ്ജിയാണ്....തൊലിക്കട്ടി കുറവായതുകൊണ്ട് ആയിരിക്കാം അല്ലേ സലീംകാ
 • Saleem EP Muhammed Sadiq, തൊലിക്കട്ടി കുറവുള്ളവര്‍ക്ക് മനക്കട്ടി കൂടുംന്നാ...ഭയങ്കരാ...
 • رياض أحمد عبد الغفور വേറൊന്ന് കൂടിയുണ്ട്..ബൾബ് മൊഹന്ദിസ്.... ബൾബ് ഫിറ്റ് ചെയ്യുന്ന ഈജിപ്ഷ്യൻ....
 • Villagemaan Villagemaan "മസ്രി മാക്കു ഫൈദ " എന്ന് മുതലാളി നേരെ നോക്കി പറഞ്ഞാലും ഇവറ്റ ഹ ഹ എന്ന് പറഞ്ഞു ചിരിക്കും ...സുഖിപ്പിക്കൽ വര്ത്തമാനം പറയാനും കള്ളാ പണി എടുക്കാനും ഇവരെ കഴിഞ്ഞേ ലോകത്തിൽ ആളുള്ളൂ !
 • Sayyid Muhammad Musthafa രസാവഹം - മൂപരാണ് മോന്
 • Rain Sea 100% real
 • Pmrasheed Pengattiri ഏതായാലും ഇതൊന്നു അറബിയിലേക്ക് ആരെങ്കിലും വിവര്‍ത്തനം ചെയ്തു തന്നാല്‍ ആ മിസ്രിക്ക് ഒന്ന് കൊടുക്കാമായിരുന്നു. ഓഫീസില്‍ എത്താന്‍ ഒരു മിനുറ്റ് വെയ്കിയാല്‍ ഉടനെ പഞ്ചിംഗ് കാര്‍ഡില്‍ കളര്‍ പേന കൊണ്ട് മാര്‍ക്കിടും. ശമ്പളത്തില്‍ കട്ടിങ്ങും. മണിക്കൂറുകള്‍ അതിനു പകരമായി ഇരുന്നാലും കാര്യമില്ല.
 • Saleem EP Villagemaan, ഇവന്‍മാരുടെ ഭാവാഭിനയത്തിനും ചടുലമായ സംസാരത്തിനും മുന്നില്‍ ആരും തോറ്റുപോവും...പാര പണിയാനും വിശ്വസിപ്പിക്കാനും കേമന്മാര്‍.
 • Saleem EP Sayyid, മിസ്രികള്‍ക്ക് പ്രവേശനമില്ല എന്ന് പ്രഖ്യാപിച്ച ഒരു കമ്പനിയാണ് അല്‍മാറായി പാല് കമ്പനി...മിസ്രി മുദീര്‍ ആയിവരുന്നത് മൃതിയെക്കാള്‍ ഭയാനകം. 
 • Saleem EP Rain Sea, അതെ, ഒട്ടുംകുറക്കാനില്ല
 • Saleem EP Pmrasheed, ഇങ്ങളെ സ്വന്തം ആളാണല്ലോ മൂപ്പിലാന്‍. മൂപ്പരുടെ എന്തൊക്കെ അപദാനങ്ങളാ പാവം തൊഴിലാളികള്‍ പാടി നടക്കുന്നത്.,.. *&%$#
 • Villagemaan Villagemaan ഒരു മേശയിൽ നിന്നും ഒരു പേപ്പര് എടുത്തു അടുത്ത മേശയിൽ വെച്ച് എന്ന് പറയുന്നത് പോലും വലിയ ജോലി എന്നാ മട്ടിലാണ് .ഒരു പണി ഇല്ലത ഒരുത്തന ആണെങ്കിലും പറയും "വല്ലാ വാജിദ് ഷുഗുൽ " എന്ന് 
  മിസ്രി കൈയും കാലും എടുത്തു കാര്യങ്ങൾ പറയുന്നത് കേട്ടാൽ നമ്മൾ പോലും സമ്മതിച്ചു പോകും !
 • Saleem EP Villagemaan, ഹഹഹ, സത്യം..
  മല്ലു പാണന്മാർ ഇത് പോലെ പല മസ്രി അപദാനങ്ങളും ഗൾഫിലുടനീളം പാടി നടക്കുന്നു...
 • Abdul Afeel ate nammude sitile misri electricianum muhandisaan
 • Saleem EP ِAbdul Afeel, അപ്പോള്‍ ഈ രോഗം എല്ലായിടത്തുമുണ്ട് അല്ലെ...
 • Saleem EP Umair K Muhammed, ഐവ, യേഷ്‌ മുഷ്കില ...
 • Regina Mohd Kasim ഡോക്ടര്‍, എഞ്ചിനീയര്‍, അക്കൌണ്ടന്റ് എന്നീ മൂന്നു കാറ്റഗറിയില്‍ മാത്രമേ ഒരു മിസ്രി ജനിക്കുന്നുള്ളൂ... 
 • Saleem EP Regina, അവരുടെ വിദ്യാഭ്യാസ രീതിയുടെ പ്രത്യേകതയായിരിക്കാം അത്... അര്‍ഹരെ പോലും അംഗീകരിക്കാന്‍ മടികാണിക്കുന്ന നമുക്ക് ഈ വീമ്പുപറച്ചില്‍ രീതി തീരെ ഉള്‍ക്കൊള്ളാന്‍പറ്റാത്തതില്‍ അത്ഭുതമില്ല...
 • Pheonix Man വേറൊരു അറബിയുടെ വക- You go, I continue! നിന്റെയൊപ്പം ഞാനും വരാം!
 • Saleem EP Pheonix Man, ബ്ലീസ് കേട്ട് ഞാന്‍ മടുത്തു... 
 • Pheonix Man യു.എ.ഇ.യില്‍ ബ്ലീസ് ഇല്ലെന്നുതന്നെ പറയാം...എല്ലാം പ്ലീസ്! തന്നെ.
 • Mustafa Umar ഏറ്റവും വലിയ പിശുക്കന്മാരും മിസിരികൾ തന്നെ 
 • Saleem EP Mustafa Umar, അതെ ഭൂരിഭാഗവും... പക്ഷെ അവരിലും നല്ലവര്‍ ഉണ്ട് കേട്ടോ...
 • Hakkim Pazhanji അപ്പൊ ഒരു പണി അങ്ങട് കൊടുത്തൂടെ ഇക്കാ ?
 • Nizar Thoufeeq · 4 mutual friends
  മുനീറെ. ഇവരോട് കളിക്കാതിരിക്കുന്നതാ മാന്യന്മരായ നമ്മുടെ വടകരക്കാർക്ക് നല്ലത് അത്രക്ക് ഗുണമുളളവരാ.... അയാളോട് ഇങനെ പറയുക... യാ അമ്മി..അബ്ദുൽ ഗബ്ബാർ യൊമുൽ ഗുമ ഇന്ത ഈജി മക്തബ് ഖല്ലി 16.. ബർദ് വാഗിത്... ഹാദ മുശ് ഊട്ടി... വൽ വയ്നാട്....ഇന്ത മാത് ലബതൂശ് മാ നഫർ തച്ചോളി ഒതേനൻ..... എന്നിട്ടും ശരിയാവുന്നില്ലെങ്കിൽ പറയുക പണി വേറെയുണ്ട്.
 • Saleem EP Hakkim Pazhanji, പിന്നെ പണി കൊടുക്കാണ്ടേ...
 • Saleem EP Nizar Thoufeeq, ഹഹഹ...

6 comments:

 1. മിസ്രി = സൗദിയില്‍ ധാരാളമായി കണ്ടു വരുന്ന, തൊലി വെളുപ്പും വായിൽ വലിയ നാക്കും ഉള്ള ഈജിപ്ത്കാരന്‍.
  ഡോക്ടര്‍, എഞ്ചിനീയര്‍, അക്കൌണ്ടന്റ് എന്നീ മൂന്നു കാറ്റഗറിയില്‍ മാത്രമേ ഒരു മിസ്രി ജനിക്കുന്നുള്ളൂ

  സത്യം ഇങ്ങിനെ തുറന്നു കാട്ടല്ലേ.

  ReplyDelete
  Replies
  1. റാംജിയേട്ടാ, ഇതില്‍ ഒന്നും കുറക്കാനില്ല, കൂട്ടാന്‍ ഒത്തിരി ഉണ്ട് താനും...
   ഹിഹിഹി...

   Delete
 2. ഇങ്ങള് ഇപ്പോഴും ഇവിടൊക്കെണ്ടല്ലേ

  ReplyDelete
  Replies
  1. മൻസൂര് ഭായ്, വന്ന വഴികൾ മറക്കാനാവുമോ...
   ഇവിടം ഇപ്പോൾ എന്റെ സൃഷ്ടികളുടെ ആര്ക്കൈവ് ആണ്...
   വല്ലപ്പോഴും ഈ പള്ളിപ്പറമ്പിൽ ഞാൻ വരും...

   Delete
 3. @@

  ആകെമൊത്തം കിടു.
  അവസാനത്തെ "മിസ്രികളെക്കുറിച്ചുള്ള നിര്‍വ്വചനങ്ങള്‍" ബഹുകേമം!
  എന്നെങ്കിലും ഞാനൊരു മിസ്രിയുടെ മറ്റേതു തകര്‍ത്തേ ദുബായ് വിടൂ..
  ഇത് സത്യം സത്യം സത്യം !

  ***

  ReplyDelete
  Replies
  1. ഡാ, ചെക്കാ, വെറുതെ സത്യം ചെയ്യല്ലേ, സത്യം ചെയ്‌താൽ പിന്നെ അത് പാലിക്കണം :)

   Delete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!