Monday, March 30, 2015

മറ്റൊരു യെമൻ യുദ്ധ ഓർമ്മകൾ

           യുദ്ധം കൊടുമ്പിരിക്കൊണ്ട യെമനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷിതമായ തിരിച്ചു വരവിനു അവസരം ലഭിച്ചിരിക്കയാണ്. നാഥന് സ്തുതി. അവരുടെയും കുടുംബങ്ങളുടെയും അവസ്ഥ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ട്. 1986 ൽ ഇതേ രാജ്യത്ത് നടന്ന ഭീകരമായ അഭ്യന്തര യുദ്ധ വേളയിൽ എന്റെ കുടുംബവും ഇതുപോലെ നൊമ്പരപ്പെട്ടതാണ്.
മുൻ പ്രസിഡന്റ്‌ അബ്ദുൽ ഫതഹ് 

പ്രസിഡന്റ്‌ അലി നാസർ 

Wednesday, March 18, 2015

മൂന്നാം കണ്ണ്

ഇന്നത്തെ (18/3/15) മലയാളം ന്യൂസിൽ "മൂന്നാം കണ്ണ് " എന്റെ  കുറിപ്പോടെ ആരംഭിച്ചു.Tuesday, March 17, 2015

നന്മയുടെ തുരുത്തുകള്‍

                 തൊണ്ണൂറുകൾ, ഗൾഫ് പ്രവാസത്തിന്റെ പ്രയാസങ്ങളുടെ കാലഘട്ടമായിരുന്നു. തൊഴിലില്ലായ്മ, കുറഞ്ഞ ശമ്പളം, തൊഴിൽ പരിശോധന തുടങ്ങിയ പ്രതികൂല കാലാവസ്ഥകളുടെ ദുരിതപർവ്വം തീർത്ത നാളുകൾ. പണം ഇല്ലെങ്കിൽ പിണം ആണെന്നും പ്രവാസികൾക്കിടയിലെ ജാതി തിരിവ് പണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണെന്നും അനുഭവിച്ചറിഞ്ഞത് ഇവിടെ വെച്ചാണ്‌. അവിചാരിതവും അപരിചിതരിൽ നിന്നുമായിരുന്നു സഹായങ്ങൾ ഏറെയും. അപരിചിത മുഖങ്ങളിലൂടെ പല നിസ്വാർത്ഥരെയും നന്മയുടെ വാഹകരെയുംകണ്ടു. അതിലെ മായാത്ത ഓർമ്മയുടെ മധുര സ്മരണയാണ് അബ്ദുൽ ഹക്കീം എന്ന മിസ്രി...

                 ഫ്രീവിസക്കാര്‍ക്ക് ആറു മാസം പണിയില്ലാത്ത കാലവും ബാക്കി ഒന്നരക്കൊല്ലം കടം വീട്ടാനുള്ള സമയവുമായി കണക്കാക്കി പോന്നു. ഉണ്ടായിരുന്ന ജോലി പോയി വെറുതെ നിൽക്കുന്ന ഒരു അത്യുഷ്ണവേനൽ കാലം.

                 ഞാൻ ജോലി വിട്ട സ്ഥാപനത്തിലെ അക്കൗണ്ടന്റ് ആയിരുന്നു അയാള്‍. കുറഞ്ഞ മാസങ്ങളേ ഞങ്ങൾ കൂടെ ജോലി ചെയ്തിട്ടുള്ളൂ. ഹുസ്നി മുബാറക്കിന്റെ കാലത്ത് താടി വെക്കാൻ അനുമതിയുള്ള മിസ്രികളിൽ ഒരുവൻ എന്ന് അയാള്‍ സ്വയം പരിചയപ്പെടുത്തിയിരുന്നു. മിസ്രികൾ അധികപേരും ക്ലീൻ ഷേവ് ആവാൻ നിയമപരമായ കാരണമുണ്ട്. താടിയില്ലേൽ കസ്റ്റംസ് തടയാതെ പരിശോധന എളുപ്പമാക്കാം. വെളുത്ത മുഖത്തെ കറുത്ത നീണ്ട താടി അയാൾക്ക് ഒരു മിസ്റ്റിക്ക് ലുക്ക് കൊടുത്തു. മിസ്രികളുടെ മുഖമുദ്രകളൊന്നും അയാളിൽ ദൃശ്യമായിരുന്നില്ല. 'ജ' അക്ഷരം 'ഗ' ആക്കി പറയില്ലായിരുന്നു ഇദ്ദേഹം. അറബി ആക്സ൯ഡ് പരമാവധി സൗദികളെ പോലെയാക്കാ൯ ശ്രദ്ധിച്ചിരുന്നു . സൌദികളുടെ വസ്ത്രമായ തോപ്പ് മാത്രം ധരിച്ചെത്തുന്ന ഹക്കീം വേഷത്തിലും വൈവിധ്യം പുലർത്തി.

                   മൊബൈൽ ഫോണും ഇമെയിലും കുന്തവും കൊടച്ചക്രവും ഇല്ലാത്ത കാലമായിരുന്നു അത്. ലാന്‍ഡ്‌ഫോണ്‍ പോലും ദുര്‍ലഭം. അങ്ങിനെ ഞാൻ ഒരു ദിവസം ശറഫിയ്യയിലെ സുലൈമാൻ പള്ളിക്കരികെ നില്ക്കുകയായിരുന്നു. അത്ഭുതം, അതാ വരുന്നു നമ്മുടെ മിസ്രി. അന്തിച്ചു നില്‍ക്കുന്ന എന്നെ വാരിപ്പുണരുന്നു. എനിക്ക് വേണ്ടി നല്ല ശമ്പളമുള്ള ഒരു ജോലിയുമായി വന്നതാണ്. ഞാൻ ശറഫിയ്യയിൽ ആണെന്ന് മാത്രമേ അദ്ദേഹത്തിന് അറിയാമായിരുന്നുള്ളൂ. വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന ശരഫിയ്യയില്‍ എന്റെ അടുത്ത് കൃത്യമായി അദ്ദേഹത്തെ എത്തിച്ചത് പടച്ചവൻ തന്നെ. ഞാൻ ഇന്റർവ്യൂയിൽ പങ്കെടുത്തു. ആ ജോലി എനിക്ക് യോജിച്ചതായിരുന്നില്ല. ഞാൻ അറബി കൂടുതൽ പഠിച്ച വേറെയൊരു മലയാളിക്ക് ആ പണി ഏല്പിച്ചു കൊടുത്തു. അതിനുശേഷം എന്റെ മടികാരണം ആ ബന്ധം മെല്ലെ അറ്റുപോയി. അതിന്ന് പതിറ്റാണ്ടിന്റെ അനന്ത ചക്രവാളത്തിൽ ശോണിമയാര്ന്ന ഓര്മ മാത്രമായി വിലയം പ്രാപിച്ചിരിക്കുന്നു.
ഇന്ന് കൂടെയുള്ള മിസ്രികൾ പാരകൾ പണിയുമ്പോൾ ഞാനീ നിസ്വാർത്ഥ സുഹൃത്തിനെ ഓര്ത്തുപോവും. ഒന്ന് കണ്ടിരുന്നേൽ എനിക്കന്ന് തന്ന ആ മുത്തം തിരിച്ചു കൊടുക്കാമായിരുന്നു... heart emoticon

Monday, March 2, 2015

ആത്മവിശ്വാസം


ദുബായിലെ ഒരു കൂട്ടം കുഞ്ഞു തവളകൾ ഒരു ചാട്ട മത്സരം സംഘടിപ്പിച്ചു. ബുർജ് ഖലീഫയുടെ ഉച്ചിയിൽ എത്തുകയായിരുന്നു മത്സരം. മത്സരം വീക്ഷിക്കാ൯ ജിസിസിയിൽ ഉള്ള ആബാലവൃദ്ധം തവളകളും തടിച്ചു കൂടിയിരുന്നു.
അങ്ങനെ മത്സരം ആരംഭിച്ചു.
ആ കുഞ്ഞു തവളകളിൽ ഒന്നിന് പോലും ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ പറ്റുമെന്ന് ആ തവളകൾ ആരും വിശ്വസിച്ചിരുന്നില്ല. "ഒരു സാധ്യതയുമില്ലാത്ത മത്സരം. അത്രക്കും ഉയരമല്ലേ താണ്ടാനുള്ളത് " ഇങ്ങനെ പോയി അഭിപ്രായങ്ങൾ.
കുഞ്ഞു തവളകൾ ഓരോന്നായി വീഴാൻ തുടങ്ങി. ചുറുചുറുക്കുള്ള അല്പം പേര് മാത്രം ആവേശത്തോടെ കയറിക്കൊണ്ടിരുന്നു. അതിലേറെ വേവലാതിയോടെ തവളക്കൂട്ടം ആര്ത്തു വിളിച്ചു കൊണ്ടിരുന്നു "അസാധ്യം!!! ആരും അവിടെയെത്തില്ല!!!"
കൂടുതൽ തവളകൾ ക്ഷീണിച്ചു മത്സരം നിർത്തിക്കൊണ്ടിരുന്നു.
പക്ഷെ ഒരുവൻ, അവനുണ്ടല്ലോ മുകളിലേക്ക് കയറി കൊണ്ടേയിരുന്നു.
അവൻ തോറ്റു പിന്മാറാൻ ഒരുക്കമായിരുന്നില്ല.
മത്സരം അവസാനിക്കുന്നതിന് മുമ്പായി തന്നെ എല്ലാവരും തോറ്റു പിന്മാറിയപ്പോൾ, അതിസാഹസികമായി ഈ തവള മാത്രം ജയിച്ചു കയറി.
എല്ലാവരും ജേതാവിന്റെ അടുത്തേക്ക് ചാടി. ഈ ചെറിയ ശരീരം കൊണ്ട് ഇതെങ്ങനെ സാധിച്ചു എന്നറിയാൻ.
ഒരു മത്സരാർത്ഥി ചോദിച്ചു "ലക്ഷ്യത്തിലേക്ക് എത്താൻ വേണ്ട ഊർജ്ജം താങ്കൾക്ക് എങ്ങനെ കിട്ടി ?"
മറുപടി ഒന്നും പറയാതെ നിന്ന തവളയെ കണ്ടു അവർ തീര്ച്ചപ്പെടുത്തി...
ജേതാവ് ഒരു ബധിരനായിരുന്നു!!!
-------------------------
ഗുണപാഠം : നമ്മെ നിരുത്സാഹപ്പെടുത്തുന്നവർക്ക് നേരെ ഒരു ബധിരനാവുക. അല്ലേൽ അവർ ആകാശത്തോളം ഉയരത്തിലുള്ള നമ്മുടെ സ്വപ്‌നങ്ങൾ കവര്ന്നെടുക്കും. നിങ്ങൾ എന്താണോ അവിരാമം ആഗ്രഹിക്കുന്നത്, അതൊരുനാൾ നിങ്ങൾ നേടിയിരിക്കും !!!

പ്രവാസിയുടെ നൊമ്പരങ്ങൾ.

രാമൻ രാവണനെ തോല്പ്പിച്ചു (R=R)
ഒബാമ ഒസാമയെ തോല്പ്പിച്ചു (O=O)
മോഡി മന്മോഹനനെ തോല്പ്പിച്ചു (M=M)
കേജ്രിവാൽ കിരണ്‍ ബേദിയെ തോല്പ്പിച്ചു (K=K)
വിജയന് വിഎസ്സിനെ തോൽപ്പിച്ചു (V=V)
ഈ സമവാക്യങ്ങൾക്കൊക്കെ മാന്യമായ കാരണങ്ങളുണ്ടായിരുന്നു...
പക്ഷെ എനിക്ക് മനസ്സിലാവാത്തത്
:
:
:
:
:
എന്ത് തെറ്റ് ചെയ്തിട്ടാണ്?
പ്രവാസിയെ പ്രാരാബ്ദങ്ങൾ തോല്പ്പിച്ചത് (P=P) എന്നാണ് ?
feeling പ്രവാസിയുടെ നൊമ്പരങ്ങൾ.

സ്ത്രീധനം

ഐ.എ.എസ് പരീക്ഷ.
'സ്ത്രീധനം, സമൂഹത്തെ ബാധിച്ച അർബുദം' എന്ന വിഷയത്തെ അധികരിച്ച് 1500 വാക്കിൽ ഉപന്യസിക്കുക.
മികച്ച ഉപന്യാസമെഴുതി അവൻ ജയിച്ചു കയറി.
ഒരു വര്ഷം കടന്നു പോയി.
വിവാഹം ഉറപ്പിച്ചു.
സ്ത്രീധനം ഒരു കോടി രൂപ.
കാരണം അവനൊരു ഐ.എ.എസ് ഓഫീസർ ആണ്.

---------------------
അടിക്കുറിപ്പ് : 'അർബുദ'ത്തെ കണ്ടെത്തുക പ്രയാസം.ചികിത്സിക്കുക പ്രയാസം. കാരണം മികച്ച വിദ്യാഭ്യാസം കിട്ടിയവരിലാണ് 'അര്ബുദം' കൂടുതൽ കണ്ടുവരുന്നത്.
feeling സ്ത്രീധനം.

രാഹുൽജി ചെക്ക്‌ മാറുന്നു

രാഹുൽജി അവധിയെടുക്കുന്നതിന് വേണ്ടി ചെക്ക് മാറ്റാൻ ICIC ബാങ്കിൽ പോയി.
കൌണ്ടറിൽ എത്തിയപ്പോൾ കേഷ്യർ ഐ.ഡി കാര്ഡ് ആവശ്യപ്പെട്ടു.
രാഹുൽ പറഞ്ഞു : എനിക്കതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഇവിടെ എല്ലാവര്ക്കും എന്നെ അറിയാം. കോണ്‍ഗ്രെസ് വൈസ് പ്രസിഡന്റും ഭാവി പ്രധാന മന്ത്രിയുമായ രാഹുൽ ഗാന്ധിയാണ് ഞാൻ ..."
എന്നാൽ അത് കൊണ്ട് കാര്യമില്ലെന്നും ബാങ്കിംഗ് റൂൾ അംഗീകരിക്കാതെ തനിക്ക് പണം തരാൻ നിർവാഹമില്ലെന്നും പറഞ്ഞു കേഷ്യർ കൈ മലർത്തി.
രാഹുൽ വിട്ടു കൊടുത്തില്ല. അവസാനം വല്ല കോണ്‍ഗ്രസ്സുകാരും കാണുന്നതിന് മുമ്പ് തനിക്ക് സ്ഥലം വിടണമെന്നും സഹായിക്കണമെന്നും പറഞ്ഞു കെഞ്ചി...
അവസാനം കേഷ്യർ പറഞ്ഞു : താങ്കളെ പോലുള്ള പ്രമുഖരെ തിരിച്ചറിയാൻ ഞങ്ങൾക്ക് മറ്റൊരു മാർഗമുണ്ട്. അതിൽ വിജയിച്ചാൽ കാശ് ഉടനെ തരാം.
ഒരിക്കൽ ടെണ്ടുൽക്കർ ഇതുപോലെ പൈസക്ക് കയറി വന്നു. സച്ചിൻ ആണെന്ന് തെളിയിക്കാൻ ആവശ്യപ്പെട്ടപ്പോൾ, തന്റെ തോളിൽ നിന്നും ബാറ്റെടുത്ത് ബാങ്കിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് എവിടെയും തൊടാതെ ഒരു ഷോട്ട് അടിച്ചു. ആ ഷോര്ട്ട് കണ്ടയുടനെ അത് സച്ചിൻ ആണെന്ന് ഞങ്ങള്ക്ക് തീർച്ചപ്പെടുത്താൻ സാധിച്ചു. ഉടനെ പണം കൊടുത്തു.
മറ്റൊരിക്കൽ ഐ.എം.വിജയന് ഇതുപോലെ വന്നു കാശ് ചോദിച്ചു. ഞങ്ങൾ ആവശ്യപ്പെട്ടപ്പോൾ വിജയന് തന്റെ പന്തെടുത്തു പത്ത് മിനുട്ട് നേരം നിലം തൊടാതെ കാലിൽ തട്ടിക്കൊണ്ടിരുന്നു. അതോടെ ഞങ്ങള്ക്ക് തീര്ച്ചയായി ഇത് വിജയനായിരിക്കുമെന്നു. പണം കൊടുത്തു. അത് പോലെ താങ്കളാണ് ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി രഹുല്ജി എന്ന് തെളിയിക്കാൻ പറ്റുമോ ?
രാഹുൽ അവിടെ നിന്ന് കുറെ നേരം ചിന്തിച്ചു, ഇരുന്നു നോക്കി, അവസാനം പറഞ്ഞു : സത്യം പറയാലോ , എന്റെ മനസ് തികച്ചും ശൂന്യമാണ്. ഇപ്പോഴതിലേക്ക് ഒന്നും വരുന്നില്ല. ഒന്നിനെ പറ്റിയും ചിന്തിക്കാനും പറ്റുന്നില്ല. എന്ത് ചെയ്യണമെന്നതിനെ കുറിച്ച് ഞാൻ തികഞ്ഞ അന്ധകാരത്തിലാണ്. ഒരു ക്ലൂ പോലും വരാഞ്ഞാൽ എന്ത് ചെയ്യും. ഒരു കാര്യം ചെയ്യാം, ഞാൻ പോയി അമ്മയോട് ചോദിച്ചു നോക്കാം"
ഉടനെ ക്യാഷർ : സ ർ, അഞ്ഞൂറിന്റെ നോട്ട് വേണമോ, അതോ ആയിരത്തിന്റെത് മതിയോ?
— feeling happy that Rahul takes a vacation!!!
Like ·
·