Wednesday, April 29, 2015

ശൈഖിന്റെ കാറും മക്കത്തെ കാറ് കഴുകലും :

ഗൾഫിലേക്ക് പതുവിസക്കാരനായി വരുന്നതിന് മുമ്പ് തിരക്കിട്ട് ഡ്രൈവിംഗ് പഠിച്ചത് അവിടെ ഡ്രൈവർ പണി നോക്കാനായിരുന്നില്ല. മറിച്ച് വല്ല അറബി ഷൈഖുമാരുടെയും സെക്രട്ടറിയോ മാനേജറോ ഒക്കെയാവുമ്പോൾ അവര് ഓസിയായി വണ്ടി തരും. അപ്പോൾ അതോടിക്കാൻ പറ്റാതെ പ്ലിങ്ങിപ്പോവുന്നത് ഒഴിവാക്കാനായിരുന്നു... 
grin emoticon
അങ്ങനെ ഗൾഫിൽ എത്തി ആദ്യത്തെ നിയോഗം പരിശുദ്ധ മക്കയിലെ ഒരു ഫാര്മസിയിൽ അസിസ്റ്റന്റ്‌ ആയിട്ടായിരുന്നു. മിസ്രി വര്ഗത്തോടുള്ള എന്റെ ശത്രുത തുടങ്ങുന്നത് അവിടെ വെച്ചാണ്. ഫാർമസിസ്റ്റ് ദുക്തൂർ മുസ്തഫ ആയിരുന്നു എന്റെ മുദീർ. അവന്റെ ദേഷ്യമാണോ അതല്ല തലവേദനയാണോ ആദ്യം ഉണ്ടായത് എന്നതിലേ എനിക്ക് സംശയം ഉണ്ടായിരുന്നുള്ളൂ. അവന്റെ അനിയന്ത്രിതമായ ദേഷ്യം അവന്റെ തലവേദനയുടെ കൂടെപ്പിറപ്പായിരുന്നു. അവിടെ മൂന്ന് മാസം പിടിച്ചു നിന്നത് ഒരു ജോലിയും അറിയാത്തത് കൊണ്ടും നല്ലൊരു ജോലി ലഭിക്കുന്നത് വരെ വട്ടച്ചിലവിനു പണം വേണമല്ലോ എന്ന് ആലോചിച്ചുമായിരുന്നു.
ഇടക്കൊരു ദിനം അവൻ സ്നേഹത്തോടെ എന്നെ നീട്ടിവിളിച്ചു, സലിം ഭായ്. ഞാൻ 'എസ് ദുക്തൂർ' എന്ന് പറഞ്ഞു ഓടി ചെന്നു. അവൻ തന്റെ കാറിന്റെ ചാവി നീട്ടിപ്പിടിച്ചതാ നില്ക്കുന്നു. പട്ടാപകൽ ആയിട്ടും ഞാൻ എല്ലാവരും ചെയ്യാറുള്ളത് പോലെ എന്റെ കൈകളിൽപിച്ചി നോക്കി സ്വപ്നസാധ്യതകളെ നുള്ളിക്കളഞ്ഞു. അതെ, എത്ര ക്രൂരൻ ആണെങ്കിലും എന്റെ ഡിഗ്രിയും ഡ്രൈവിംഗ് പഠിപ്പും മനസ്സിലിരിപ്പും ഒക്കെ കള്ളൻ മണത്തറിഞ്ഞിരിക്കുന്നു. ഇനിയിപ്പോൾ സൌദിയിൽ വണ്ടി ഓടിക്കാലോ എന്നൊക്കെ ആലോചിച്ചു പോയി ഞാൻ.
എന്നാൽ അവൻ ചാവി എന്റെ കയ്യിൽ തരാതെ എന്നെ അവന്റെ കാറി൯റെ അടുത്തേക്ക് കൊണ്ടുപോവുകയാണ് ചെയ്തത്. കാറി൯റെ ഡിക്കി തുറന്നു അതിൽ നിന്നും ഒരു ബക്കറ്റ് പുറത്തെടുത്തു. രൂക്ഷഗന്ധമുള്ള ഒരു ദ്രാവകം അതിൽ ഒഴിച്ചു. പിന്നീട് അതിലേക്ക് അരബക്കറ്റ്‌ വെള്ളം നിറച്ചപ്പോൾ അത് പതഞ്ഞു പൊന്തി കുമിളകൾ തീർത്തു കൊണ്ട് ബക്കറ്റിനെ നിറച്ചു. ഞാൻ ഇതി കര്തവ്യതാ മൂഢനായങ്ങനെ നിൽക്കുമ്പോൾ അവൻ ഒരു സ്പോന്ജ് കഷണം എടുത്തു കയ്യിൽ തന്നു 'ഗസ്സിൽ' എന്ന് പറഞ്ഞു. 'വാട്ട്‌' എന്ന എന്റെ ആംഗലേയ ചോദ്യത്തിന് ഉത്തരമായി അവൻ കാറ് കഴുകുന്നത് അംഗ്യ ഭാഷയിൽ കാണിച്ചു തന്നു കടയിലേക്ക് തന്നെ തിരിച്ചു പോയി.
ഞാൻ ഒന്നേ നോക്കിയുള്ളൂ, നാട്ടുകാരോ പരിചയക്കാരോ ആയ ആരെങ്കിലും മക്കയിലെ ആ ഗല്ലിയിൽ ഉണ്ടോന്ന്. ശേഷം എക്ലിക്യൂട്ടീവ് ലുക്കുള്ള കുപ്പായ കൈകൾ ഭംഗിയായി തെരുത്തു വെച്ച് പരിശുദ്ധ മക്കയിയിൽ വെച്ച് എന്റെ ആദ്യത്തെ കാർ കഴുകൽ കര്മം നിർവഹിച്ചു. കാറ് കഴുകാനല്ല ഓടിക്കാനാണ് എനിക്ക് ഇന്ത്യാ ഗവ. ലൈസൻസ് തന്നത് എന്ന് അവനറിഞ്ഞിരിക്കാൻ സാധ്യതയില്ല എന്ന് ഞാൻ സ്വയം ആശ്വസിച്ചു. കാറ് കഴുകിയതിന് പ്രതിഫലം കിട്ടിയപ്പോൾ അവനോടുള്ള ഈര്ഷ്യ പകുതിയായി കുറഞ്ഞു. ആ ജോലിയിൽ നിന്നും എസ്കേപ് ആവുന്നത് വരെ അത് മുടക്കം കൂടാതെ ചെയ്തു കൊണ്ടിരുന്നു എന്നാണ് ഓര്മ.
കാലചക്രം രണ്ടാവർത്തി തിരിഞ്ഞപ്പോൾ വിചാരിച്ചപോലെ ഷെയ്ഖിന്റെ ഓസി വണ്ടി കിട്ടിയില്ലേലും ഞമ്മന്റെ സ്വന്തം വണ്ടി കഴുകിക്കാൻ ഞാനും ഒരു ബംഗാളിയെ എര്പ്പാടാക്കി. 

-----------
— feeling ഗൾഫിലെ അനുഭവങ്ങൾ.


 • Rasheed Mrk ഞമ്മക്കൊരു വിലയും ഇവിടെ ഇല്ലെന്ന് ബോധ്യപ്പെടുന്ന സമയമാണ് ഗള്‍ഫിലെ ആദ്യത്തെ കുറച്ച് മാസങ്ങള്‍ സൌദിയിലേക്ക് പോകുമ്പോള്‍ റിയാദ് എയര്‍പോര്‍ട്ടില്‍ നിന്ന്‍ തന്നെ എനിക്കത് ബോധ്യപെട്ടിരുന്നു  ഇപ്പൊ ഖള്ളിവള്ളി ആയി
 • Saleem EP Rasheed Mrk, നാട് വിട്ടവൻ ഡാഷിനെ പോലെ എന്നല്ലേ ചൊല്ല്. വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ല എന്നും ചൊല്ലുണ്ട്. അപ്പോൾ ഇത്തരം പഴഞ്ചെല്ലുകൽ പരീക്ഷിക്കാനുള്ള ഇടമാണോ ഗള്ഫ്...ഹിഹിഹി.
 • യൂഹാനോൻ യു ബക്കറ്റിലെ പതഞ്ഞു പൊങ്ങുന്ന വെള്ളം എടുത്തു മിസറിയുടെ മോന്തയ്ക്ക് ഒഴിക്കമായിരുന്നില്ലെ
 • Valapra Saleem ഇവിടെയെത്തിയാൽ നമ്മൾ ഒരു ഹാജ്യാരുടെയും മകനല്ല , തറവാട്ടു പോരിഷയും പറയാനില്ല 
  എല്ലാരും സമം നമ്മൾ നാട്ടിൽ വിളിച്ച ഇൻഖിലാബ് പ്രാവർതികമാവുന്നത് ഇവിടെയാണ്‌ 
 • Ashraf Kappan Orupad kshamichathu kond ningal Rakshappettu, Bhayangara sambhavam thanneyanu Ningal
 • MT FirOzkhan PalakOde പാവങ്ങളാണ് പ്രവാസികൾ
 • Saleem EP യൂഹാനോൻ യു, അന്നതൊരു കൌതുകമായിരുന്നു. ഇന്നാണെങ്കിൽ അവന്റെ തലയിൽ ഒഴിച്ചേനെ 
 • യൂഹാനോൻ യു ഒഴിക്കണം .. അഹങ്കാരികൾ .. അവന്മാർക്ക് ഇന്ത്യക്കാരോട് വലിയ പുച്ചം ആണ് .. അത് കൊണ്ടാണ് ഇങ്ങനെ ഒക്കെ നമ്മെ കൊണ്ട് ചെയ്യിപ്പിക്കുന്നത് .. അതിന്റെ ഒക്കെ യാണ് ഇന്ന് അവർ അനുഭവിച്ചു കൊണ്ടിരിക്കുന്നതും
 • Saleem EP Valapra Saleem, അതെ സമത്വ സുന്ദര ഭാരതം പൂവണിയുന്നത് ഗൾഫിലെ ബാച്ചിലർ റൂമുകളിലും ജോലിസ്ഥലങ്ങളിലും ആയിരിക്കും.
 • Sahood Sahood Aboobaker ഫിർഔന്റെ തലമുറ !
 • Mohiyudheen MP ഹിഹിഹി ഗൾഫിൽ വന്ന് ഒരിക്കൽ പോലും കാറ് കഴുകാത്തവർ നമ്മിൽ പെട്ടവരല്ല.
 • Saleem EP Ashraf Kappan, ഒരിക്കൽ കാറ് കഴുകിയ ആളാ, ഒരു സംഭവം തന്നെ അല്ലെ...ഓരോ ജോലിക്കും ഒരു മഹത്വം ഉണ്ടല്ലോ അല്ലെ...
 • Saleem EP MT FirOzkhan PalakOde, അതെ, അന്യരാജ്യത്ത് വന്നു പാതാളത്തോളം താഴുന്നവൻ പ്രവാസി.
 • Aziz Poozhithara Tirur CCTV Footage Found  Saleem EP
 • Afsar Vallikkunnu 90'കളുടെ അവസാനത്തില്‍ എക്സിക്യൂട്ടീവായി 1.1K റിയാലിന്‍റെ കാഷ്യര്‍ പണിക്ക് പോകുമ്പോള്‍ നിത്യകാഴ്ചയായിരുന്നു കയ്യിലൊരു ബക്കറ്റും തുണിക്കഷണവുമായി മുഹമ്മദ്‌ക്ക വണ്ടി തുടക്കുന്നത് - വണ്ടി കഴുകല്‍ മാത്രം മനസ്സില്‍ കണ്ട് ഗള്‍ഫില്‍ വന്നതാണ്; വണ്ടികളുടെ എണ്ണത്തില്‍ സെഞ്ചുറിയും അടിച്ചിട്ടുണ്ട് - ഓടിനടന്ന് വണ്ടികള്‍ കഴുകി മൂപ്പര്ക്ക് മാസം +5000 റിയാല്‍ ഒക്കുമായിരുന്നു..!!
 • Sabir Kottappuram ജീവിതംഎന്താണ് എന്ന് ഞാന്‍ പഠിച്ചത് ഗള്‍ഫില്‍ വന്നതിനുശേഷം തന്നെയാണ്. സത്യം പറഞ്ഞാല്‍ ഇവിടെ വന്നതിനു ശേഷംകാഴ്ചപ്പാടുകളില്‍ തന്നെ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനു ഞാന്‍ ഗള്‍ഫു ജീവിതത്തോടുഎന്നും കടപ്പെട്ടവാന്‍ തന്നെയയ്യിരിക്കും
 • Saleem EP @ യൂഹാനോൻ യു, അതെ, അപ്പോഴും നമ്മുടെ തലയിൽ കയറാൻ നോക്കുന്നവർ. ഗള്ഫിലെ അറബികൾ ഇവരേക്കാൾ എത്രയോ ഭേദമാണ്. വെറുതയല്ല പടച്ചോൻ ഇവന്മാര്ക്ക് പണം കൊടുക്കാതിരുന്നത്.
 • റഫീഖ് പുതിയേടത്ത് ഇന്നും ഇത് നിത്യകാഴ്ചയാണ്
 • Shameem Anwer Thappy SALEEM sahib.... i agreed....
 • Saleem EP Sahood Sahood Aboobaker, ഫിർഔന്റെ തലമുറ എന്ന് പറഞ്ഞു പെരുമ നടിക്കുന്നവർ !
 • Saleem EP Mohiyudheen MP, അതെ, സ്വന്തം വണ്ടിയെങ്കിലും കഴുകത്തോരെ ഇവിടെ വേണ്ട... 
 • സീമ പാലക്കാട്ടുകാരി ആ ബംഗാളിക്കും കാര്‍ ലൈസന്‍സ് ഉണ്ടല്ലേ! 
 • Imthiyaz TK എന്തായാലും
  താങ്കളുടെ നിശ്ചയ ധാർദ്ദ്യം
  ...See More
 • Saleem EP Aziz Poozhithara Tirur, ithente karallallo Aziz bhai 
 • Saleem EP Afsar Vallikkunnu, ഗൾഫിലെ ചില കൗതുക കാഴ്ചകൾ അങ്ങനെയാണ്. ജോലിയുടെ ഔന്നിത്യമൊന്നും വരുമാനത്തെ കൂട്ടുന്നില്ല.
 • Saleem EP Sabir Kottappuram, അതെ, ജീവിതത്തിൽ നല്ല പാഠങ്ങൾ വല്ലതും പഠിച്ചിട്ടുണ്ടെങ്കിൽ അത് ഗൾഫിൽ നിന്നാണ്.
 • Manaf MT മോനാരാ ഞ്യാൻ...
 • Abdu Rahman Manjeri അന്ധനും ബധിരനും മൂങ്ങനുമായ ഈ ആൾ ആരാ മാഷേ ...
 • Saleem EP Abdu Rahmanസാബ്‌, ഇയാളാണാ മാഷ്.
 • Abdu Rahman Manjeri Saleem EP ജി , കണ്ണു കാണാത്ത മൂങ്ങന്മാരുടെ സംസ്ഥാന സമ്മേളനമായിരുന്നോ ? എല്ലാരും ണ്ടല്ലോ ...
 • Saleem EP റഫീഖ് പുതിയേടത്ത്, Shameem Anwer Thappy, വാഹനം കഴുകൽ മോശം പണിയാണെന്ന് കരുതുന്നില്ല. അത് സന്തോഷപൂർവ്വം ജോലിയായി സ്വീകരിച്ചവരും അത് കൊണ്ട് ജീവിതം നയിക്കുന്നവരും എത്രയുണ്ട്.
 • Faisal Babu എനിക്കും അങ്ങനെ ഒരു അനുഭവം ഉണ്ടായിരന്നു ഫലസ്തീനിയുടെ കൂടെ ജോലി ചെയ്തിരുന്ന കാലം.... അന്ന് ആദ്യമായാണ് ഇസ്രായേലിനോട് ഒരു സ്നേഹം തോന്നിയിരുന്നു.....
 • Saleem EP @ സീമ പാലക്കാട്ടുകാരി, ആ ബംഗാളിക്ക്‌ വണ്ടിയോ ലൈസൻസൊ ഒരു മൊബൈൽ ഫോണോ ഇല്ല. അയാളുടെ തൊഴിൽ വണ്ടി കഴുകലും ക്ലീനിംഗ് പോലുള്ള ജോലികളുമാണ്.
 • Saleem EP Imthiyaz TK, നമുക്ക് വിധിച്ചത് നമുക്ക് എങ്ങനെയും ദൈവം തരും. ഇത്തരം ചവിട്ടുപടികളിൽ കയറി വേണം അവിടെയെത്താൻ എന്ന് മാത്രം.
 • Hemalatha Vishwambharan ആ ബംഗാളിക്കും കാണും ആ കാരോന്നും ഓടിച്ചു നോക്കാനുള്ള മോഹം .
 • Saleem EP Hemalatha Vishwambharan, അവ൯ ഡസ൯കണക്കിന് വണ്ടികൾ കഴുകുന്നവനാണ്...
  മോഹം മാത്രം പോരല്ലോ, ഓടിക്കാനും അറിയണ്ടേ?
 • Basheer Puthupadam ജീവിത വിജയത്തിലേക്ക് സലിം നടന്നു കയറിയ ഓരോ പടവുകളും ഇത്രയും പരുപരുത്തതായിരുന്നു എന്ന് പലരെയും ഓർമ്മിപ്പിക്കാനും അറിയാത്തവർക്ക് അറിയാനും കഴിഞ്ഞു. വിഷയത്തിന്റെ കേന്ദ്രം പറയാതെ പറഞ്ഞ ആ കാര്യം തന്നെയാണെന്ന് ഞാൻ നിരൂപിക്കുന്നു. ക്ഷമയോടെ ആ വിഷയം കൈകാര്യം ചെ...See More
 • Pheonix Man നാട്ടിലായിരുന്നുഇതുപോലെ ഒരുബോസ് എങ്കില്‍.....(ബാക്കിഞാന്‍ പറയുന്നില്ല, ഞാന്‍ സ്കൂട്ടായി............  )
 • Sonu Safeer കാലചക്രം ഇനിയും തിരിയുമ്പോൾ കാലങ്ങൾക്ക്ക് ശേഷം ബംഗാളിയും ഇതു പോലെ ഒരു സ്റ്റാറ്റസ് ഇട്ടേക്കാം...
 • Usman PV Pallikkarayil കറങ്ങിത്തിരിഞ്ഞ് കാറിനു പുറത്തുനിന്ന് കാറിനകത്ത് കയറി ഒരു പരിവൃത്തി പൂർത്തിയാക്കിയല്ലോ. നല്ല കുറിപ്പ്.
 • Jamal Valanchery Pravasa puranam kalakki....narmathode chila karyangal.
 • Saleem EP Basheer Puthupadam, ബഷീര്, പ്രവാസത്തോളം പോന്നൊരു ഗുരുവിനെയും ഗുണകാംക്ഷിയെയും നമുക്ക് ലഭിക്കില്ല ഈ ജീവിതത്തിൽ. പ്രയാസതിന്റെ ഗിരി ശ്രുംഗങ്ങൾ താണ്ടാതെ ആരും പ്രവാസത്തിന്റെ ഗുണം അനുഭവിച്ചിട്ടില്ല. ഇന്നിപ്പോൾ പ്രവാസം നിർത്താൻ ആഗ്രഹിച്ചിട്ടും അത് നമ്മെ നല്ലൊരു സുഹൃത്തിനെ പോലെ ഇവിടെ തന്നെ നില്ക്കാൻ പ്രേരിപ്പിക്കുന്നു. നീ പറഞ്ഞതൊക്കെ ശരിയാ 'ബഷീറിന് അവിടെ നല്ല സുകമാ' 
 • Saleem EP Pheonix Man, അന്ന് പോലീസിൽ ചേർന്നിരുന്നെങ്കിൽ കിട്ടുമായിരുന്ന പരിശീലനം പലിശ സഹിതം ഇവിടെ കിട്ടീന്ന് കരുതി സമാധാനിക്കാം.
 • Saleem EP Sonu Safeer, തീര്ച്ചയായും, അവന്റെ ദൈവവും എന്റെ ദൈവവും ഒന്നല്ലേ...?
 • Saleem EP Usman PV Pallikkarayil, അതെ, പ്രവാസ ചക്രം കറങ്ങി തിരിഞ്ഞപ്പോൾ ഞാൻ കാറിനുള്ളിലായി
 • Saidalavi Parangodath കാറ് കഴുകലും ഒരു കലയാണ്‌... 
 • Saleem EP Saidalavi Kunnath, പക്ഷെ കാറിലെ 'കല' മായണമെങ്കിൽ അയാള് ശരിക്കും അദ്ധ്വാനിക്കേണ്ടി വരും... 
 • Jalal Rehman നല്ലെഴുത്ത് സലിം ജീവിത' വര' കഴുകല്‍ ..
 • Salam Elencheeri Saleeemjee.pettennn tannay annn paranjad adich erakki alleyyy.See Translation
 • T K Moideen Muthanoor മുന്‍പ്കാലങ്ങളില്‍ ഗള്‍ഫില്‍ അറബിയുടെ ഡ്രൈര്‍ ജോലിയുള്ളവര്‍ക്ക്നാട്ടില്‍ നല്ലഅഭിപ്രയംയവുംസ്ഥാനവുമായിരുന്നു ഈ ; സ്ഥാനം ' പിടിച്ചുപറ്റുവാന്‍വേണ്ടി ഇവിടെ പച്ചകറിമാര്‍കറ്റില്‍ അറബിയവണ്ടി ഉന്തിനടന്നിരുന്നവര്‍ ജോലി അറബിയുടെ [അറബിയ്യ ] ഡ്രൈവാറാണെന്ന് പറയാറുണ്ടായിരുന്നു
 • Saleem EP Jalal Rehman, thanks dear  Salam Elencheeri, അതൊരു നിമിത്തമായി അല്ലെ... T K Moideen Muthanoor, അതൊരു പുതിയ അറിവും നല്ല തമാശയുമാണ് ...ഹിഹിഹി.
 • Muhammed Sinan Palakkad · 164 mutual friends
  എനിക്കറിയാം ... ഞാംബറയൂല .. 

0 comments:

Post a Comment

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!