Saturday, August 29, 2015

പെരിഞ്ചീരകവും നല്ലജീരകവും

രാഷ്ട്രീയ തല്പരനായിരുന്ന എനിക്ക് ചെറുപ്പത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കിയ രണ്ടു പാർട്ടികളായിരുന്നു സിപിഎമ്മും സിപിഐയും. കമ്മ്യൂണിസവും മര്സ്കിസവും ചുകപ്പും ഇൻഖിലാബും ഏതെടുത്താലും രണ്ടിലും ഉള്ളതിനാൽ അതൊരു കുഴഞ്ഞ പ്രശ്നം തന്നെയായിരുന്നു. 

അവസാനം, ഇരട്ടകളിൽ കേരളത്തിലും ബംഗാളിലും ത്രിപുരയിലും ശക്തി കൂടുതലുള്ളതിനെ സിപിഎമ്മെന്നും മറ്റുസ്ഥലങ്ങളിൽ കൂടുതൽ എംപിമാരെ വിജയിപ്പിച്ചവരെ സിപിഐ എന്നും മനസ്സിലാക്കുകയായിരുന്നു എന്റെ രീതി.

ഇപ്പോൾ ഇരു പാർട്ടികളെയും ശരിക്കുമറിയാട്ടോ.... smile emoticon



തിവിടെ പറയാൻ ഒരു കാരണമുണ്ട്.

അടുക്കളയിലും ഉണ്ട് എനിക്കിനിയും പിടികിട്ടാത്ത രണ്ടു പാർട്ടികൾ. ചെറുപ്പത്തിൽ ഉമ്മയോട് ചോദിക്കാൻ തുടങ്ങിയ ഈ കാര്യം ഇന്ന് പെണ്ണും പെരുച്ചാഴിയും ആയിട്ടും തീര്ന്നിട്ടില്ല. ഇന്ന് രാവിലേം നെറ്റ് കാള് വേണ്ടി വന്നു ഇവരുടെ തിരിച്ചറിയൽ പരേഡ് നടത്താൻ.
എന്റെ പൊന്നെ, വല്ലാത്ത പുള്ളികളാണീ പെരിഞ്ചീരകവും നല്ലജീരകവും ... grin emoticon

കമ്പിളിപ്പുതപ്പ്‌


"ഉപ്പാ, നിങ്ങള് ഇല്ലാത്തതോണ്ട് ഞങ്ങടെ പർച്ചേസ് ഒക്കെ നിന്ന് പോവും.

അതിനാൽ ഉമ്മാക്ക് പണം അയക്കുമ്പോൾ ഉമ്മാന്റെ പൈസക്ക് പുറമേ ഒരു അയ്യായിരം ഞങ്ങള്ക്കും അയക്കണേ...."
രണ്ടാമി നാട്ടിൽ എത്തിയ രണ്ടാം ദിവസം തന്നെ ഫോണിലൂടെ ആജ്ഞാപിച്ചു.

നുമ്മ പഴയ നമ്ബരിറക്കി.
"മോളെ, നെറ്റ് ഫോണ്‍ ആയതോണ്ടാവും, ഒന്നും കേൾക്കുന്നില്ല, നീ എന്താ പറഞ്ഞത്...ആരുക്കാ പൈല്സിന്റെ അസുഖമുള്ളത് ? "

മക്കൾസ് തമ്മിൽ ഒരു ചർച്ച കേൾക്കുന്നു...ങേ...?

"ഉപ്പാ, ഒരു കാര്യം ചെയ്യ്‌, അഞ്ചായിരം വേണ്ട, ഒരു അഞ്ഞൂറ് വെച്ച് ഞങ്ങള്ക്ക് വേണ്ടി അയച്ചൂടെ, ഇപ്പോൾ കേൾക്കാമോ...?"
"മോളെ ഇപ്പോൾ കുറച്ചു കേൾക്കാം, എല്ലാ മാസവും ഒരു അഞ്ഞൂറ് വെച്ച് നിങ്ങൾക്ക് തരാൻ ഉമ്മാനോട് പറയാം..."
യു ട്യൂബ് കൊണ്ടുള്ള ഓരോ ഉപകാരങ്ങളേ...

ആ കംബിളിപ്പുതപ്പൊക്കെ അവർക്കറിയാം grin emoticon