Monday, January 4, 2016

ലിംഗ സമത്വം മഹാശ്ചര്യം, നമുക്കും കിട്ടണം ഫേസ് ബുക്ക്‌ ഇല്ലാത്തൊരു ഭാര്യയെ.

        വിവാഹിതരായ സ്ത്രീകൾ ഭർത്താവിൽ നിന്നോ ഭർതൃ വീട്ടുകാരിൽ നിന്നോ ഏറെ അനീതിക്കിരയാവുന്ന ഒരു രംഗമാണ് കലാസാഹിത്യ പൊതു ഇടങ്ങളിലെ ഇടപെടലുകൾ. പുരോഗമനം പ്രസംഗിക്കുന്നവരും ഇക്കാര്യത്തിൽ പിന്നാക്കം നിൽക്കുന്നതാണ് ഇതിലെ ട്രാജഡി.

          ഏറ്റവും മികച്ച ഉദാഹരണം സമൂഹം ഇച്ചിക്കുന്നതിലേറെ സ്വാതന്ത്ര്യം അനുവദിക്കപ്പെടുന്ന സിനിമയാണ്. കല്യാണത്തിന് മുമ്പ് കാമുകിയായും കുടുംബിനിയായും തന്നോടൊപ്പം തകർത്തഭിനയിച്ച സഹനടിയെ കല്യാണം കഴിക്കുന്നതോടെ അഭിനയം നിര്ത്തിക്കുന്ന നടന്മാർ, പക്ഷെ ലിംഗ സമത്വം സമ്മതിച്ചു സ്വന്തം അഭിനയം അവസാനിപ്പിക്കുന്നില്ല. അവർ മറ്റു സ്ത്രീകളുടെ കൂടെ അഭിനയം തുടരുമ്പോൾ നടി ഇഷ്ടമില്ലാതെ കാലിലെ ചിലങ്കകൾ അഴിച്ചു വെക്കുന്നു. അല്ലെങ്കിൽ വേർപിരിയേണ്ടി വരുന്നു.

സിനിമക്കാരുടെ അതേ അവസ്ഥയാണ്‌ ഫേസ് ബുക്കിലും.

         കല്യാണത്തിന് മുമ്പ് സജീവമായിരുന്ന ഒരു പെണ്‍ സുഹൃത്തിനെ കല്യാണം കഴിച്ച ശേഷം അമേരിക്കയിലേക്ക് കൊണ്ടുപോയി. ഇപ്പോളവളുടെ പൊടി പോലും ഇല്ല കണ്ടുപിടിക്കാൻ. മെസഞ്ചർ വഴി പരിചയപ്പെട്ട ബന്ധം വിവാഹമായി വളർന്നപ്പോൾ അവളെ അതിനനുവദിക്കാത്ത മറ്റൊരു ഭര്ത്താവ് ഇപ്പോഴും നെറ്റിൽ സജീവമാണ്. തന്റെ പേരുമായി യാതൊരു സാദൃശ്യവുമില്ലാത്ത തൂലികാ നാമം തിരഞ്ഞെടുത്ത ഒരു പെണ്‍പുലി സ്വകാര്യമായി പറഞ്ഞത് ഇതൊന്നും പുള്ളിക്കാരന് ഇഷ്ടമില്ലെന്നാണ്. തന്നെ സ്നേഹിക്കുന്ന ഭര്ത്താവ് ഇതറിഞ്ഞാൽ എന്തും സംഭവിക്കാം.

          ഉദ്യോഗസ്ഥകളായ സ്ത്രീകള് പോലും ഭർത്താവുദ്യോഗസ്ഥകന്റെ സദാചാര പോലീസിങ്ങിനു വിധേയരാണ്. അവർക്കും ഫേസ് ബുക്ക് എന്നാൽ ഭര്ത്താവ് കൂടെയില്ലാത്ത വേളയിൽ മറ്റൊരു പേരില് തുറക്കാവുന്ന വിലക്കപ്പെട്ട ഒരു കനിയാണ്. 500-1000 വരെ ലൈക്‌ വാരിക്കൂട്ടി സ്വന്തം ഐഡി വെച്ച് എഴുതുന്ന ഗൾഫിൽ ജോലിയുള്ള ഒരു ഉദ്യോഗസ്ഥ പറഞ്ഞത് ഇതുവരെ അദ്ദേഹത്തിന്റെ ഒരു ലൈക്‌ പോലും കിട്ടിയിട്ടില്ലെന്നാണ്. പരമാവധി നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. മലയാളിക്കിതെന്തു പറ്റി ?

            ഒരു പാട് എഴുതാനുണ്ട്. കൂടുതൽ എഴുതി പോസ്റ്റ്‌ നീട്ടുന്നില്ല. ഫേസ് ബുക്ക് ഒരു നനല്ലയിടമാണെന്നോ നിബന്ധമാണെന്നോ കരുതാതെ മാറി നില്ക്കുന്ന ഒരു പാട് സ്ത്രീകളുണ്ട്. അവരെ കുറിച്ചല്ല എന്റെ പ്രതിവാദ്യം. അതവരുടെ ഇഷ്ടപ്രകാരമാണ്.
സ്വന്തം ഭാര്യയുടെ ഫേസ് ബുക്ക് അടച്ചുപൂട്ടി സദാചാര പെട്രോളിംഗ് നടത്തി ലിംഗ സമത്വം പ്രസംഗിക്കുന്ന മലയാളി ആണ്മഹിമയുടെ നിജസ്ഥിതി അറിയിച്ചതാണ്...

ലിംഗ സമത്വം മഹാശ്ചര്യം,
നമുക്കും കിട്ടണം ഫേസ് ബുക്ക്‌ ഇല്ലാത്തൊരു ഭാര്യയെ.

 
Saleem EP
Saleem EP
Write a reply...
Rabeeha Jaleel
Saleem EP
Zeenath Nisa M
Saleem EP
Saleem EP Thanks for your accreditation dear sister.
Saleem EP
Write a reply...
Abu Alsabith
Abu Alsabith ലിഗ സമത്വ മുറ വിളി മുറ പോലെ നടക്കും എന്നല്ലാതെ അടുത്ത കാലത്തൊന്നും ഇതിൽ ഒരു മാറ്റവും മലയാളികൾക്കിടയിൽ നിന്ന് പ്രതീക്ഷിക്കണ്ട
Saleem EP
Saleem EP മലയാളിയുടെ കപട പുരോഗമന വാദം സ്വന്തം ഭാര്യയുടെ മുന്നില് വലിച്ചു കീറപ്പെടുന്നു
Saleem EP
Write a reply...
Ummer Hassan
Näsar Mahin
Näsar Mahin Well-said Saleem bhai
ലിംഗസമത്വം എന്നത് തീർത്തും അപ്രായോഗികമായ ഒന്ന് തന്നെയാണ്!.
"നമ്മൾ പുറത്ത് പരസ്യമായി പറയുന്നു; ലിംഗസമത്വവാദികൾ മനസ്സിൽ പറയുന്നു!" smile emoticon
Saleem EP
Saleem EP കപട്യമേ നിന്റെ പേരോ ലിംഗ സമത്വവാദി.
Saleem EP
Write a reply...
Malayali Peringode
Malayali Peringode വികൃതമാണീ സ്റ്റാറ്റസ്.....!
.
.
...See More
Saleem EP
Saleem EP എന്റെ ഭാര്യക്ക് ഫേസ് ബുക്ക് ഇല്ല. അതവളുടെ ഇഷ്ടപ്രകാരമാണ്. ഞാൻ പറഞ്ഞിട്ടും അവള് തുറക്കുന്നില്ല. അപ്പോൾ പുരോഗമനക്കാരെക്കാൾ മെച്ചം നമ്മൾ തന്നെ.
Saleem EP
Write a reply...
Shaharban P E
Saleem EP
Saleem EP You are lucky Banu to have the right of expression, ins't it ?
Shaharban P E
Sameer Samee
Sameer Samee ഞാന്‍ നേരെ തിരിച്ചാണ്. എന്റെ ഭാര്യയോട്‌ വല്ലതും എഴുതൂ എന്ന് പറയാന്‍ തുടങ്ങിയിട്ട് നാള് കുറെയായി. സമയമില്ല എന്ന മറുപടിയാണ് കിട്ടിയത് frown emoticon
Saleem EP
Saleem EP താങ്കളാണ് യഥാർത്ഥ പുരോഗമനവാദി. .. like emoticon
Saleem EP
Write a reply...
Fousiya Arif
Fousiya Arif താങ്കളുടെ ഭാര്യയുടെ fb id എന്താണ്...
Saleem EP
Saleem EP എന്റെ ഭാര്യക്ക് ഫേസ് ബുക്ക് ഇല്ല. അതവളുടെ ഇഷ്ടപ്രകാരമാണ്. ഞാൻ പറഞ്ഞിട്ടും അവള് തുറക്കുന്നില്ല. അപ്പോൾ പുരോഗമനക്കാരെക്കാൾ മെച്ചം നമ്മൾ തന്നെ. grin emoticon
Fousiya Arif
Fousiya Arif Saleem EP അതോണ്ട് ധെെര്യമായി ഇങ്ങനെയൊക്കെ എഴുതാം നിങ്ങടെ ഭാഗ്യം......
Saleem EP
Write a reply...
Usama Muhammed Elayur
Usama Muhammed Elayur ഏതായാലും ഒരു പരിധി വരെ ഭാര്യയുടെ കാര്യത്തിൽ "ഗീറത്ത്" (ആരോട് ഇടപെടുന്നു എന്നൊക്കെ ശ്രദ്ധിക്കൽ)അനിവാര്യമാണ് .. "ദയ്യൂത്" സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല എന്ന് പ്രവാചകൻ (സ്വ)പറഞ്ഞു, ആരാണ് ദയ്യൂത്" എന്ന് അനുചരന്മാർ ചോദിച്ചപ്പോൾ "തന്റെ ഭാര്യ ആരുമായി ഇടപെട്ടാലും ഈർഷ്യം കാണിക്കാത്ത ഭർത്താവ് എന്നാണ് പ്രവാചകൻ പറഞ്ഞത്...പക്ഷെ അവിടെയൊന്നും പരിധി വിട്ട അന്വേഷണമോ സംശയത്തിന്റെ നാമ്പുകളോ ഉണ്ടായിക്കൂടാ..അതോടെ ജീവിതം നരകതുല്യമാകും....
Saleem EP
Saleem EP അത് അതിന്റെ മതപരമായ വശം. ഫേസ് ബുക്ക് ഉപയോഗിച്ചു നന്മയും സദാചാരവും പ്രബോധനവും നിർവഹിക്കുന്ന മുസ്ലിം സ്ത്രീകളില്ലേ.
സിനിമയിൽ മതം നോക്കിയല്ലല്ലോ അവർ അവളെ തടയുന്നത്. ഫേസ് ബുക്കിൽ സമത്വം എഴുതുന്നവർ തന്നെ ഭാര്യമാരെ തടയുന്നതുമാണ് ഇവിടെ പ്രതിവാദ്യം. Thanks.
Usama Muhammed Elayur
Usama Muhammed Elayur തീർച്ചയായും, സൂക്ഷ്മത പാലിക്കുന്ന സഹോദരികൾക്ക് സ്വന്തം വീട്ടിലിരുന്ന് സമൂഹത്തിനു ഉപകാരപ്രദമായ രീതിയിൽ ഇടപെടാൻ സാധിക്കുന്ന വളരെ നല്ല ഒരു മാധ്യമമാണ് ഫേസ് ബുക്ക്‌, വ്യക്തിപരമായ ചാറ്റിങ്ങ് തമാശകൾ ഒക്കെ ഉപേക്ഷിക്കണം , അതെത്ര നല്ല ആളുകൾ തമ്മിലായാലും മൂന്നാമൻ പിശാചാണ്....
Saleem EP
Write a reply...
Abdullah Tc
Abdullah Tc നിരുല്സാഹപെടുത്താന്‍ ഒരു കാരണം ചുറ്റു പാടുകളാണ് - ഫേസ്ബുക്ക് സ്ത്രീസൌഹൃദമല്ലെന്ന് ധാരണയുണ്ട് അത് തിരുത്താന്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്ന ഓരോരുത്തരുടേയും കടമയാണ് - പത്രങ്ങളില്‍ ഇതിനെകുറിച്ച് പരമ്പരപ്രസ്ധീകരിച്ചു - രണ്ടു സ്നേഹത്തില്‍ സ്വാര്‍ത്ഥത്തയുണ്ട് എത്ര നിഷേധിച്ചാലും - തന്റെ ഭാര്യ തനിക്കു സ്വന്തമെന്ന ചിന്ത
Saleem EP
Saleem EP എങ്കിൽ അവർ ലിംഗ സമത്വത്തിനു വേണ്ടി വാദിക്കുന്നത് കാപട്യമല്ലേ... ?
Saleem EP
Write a reply...
Saidalavi Parangodath
Saidalavi Parangodath സംഗതി ശരിയാണ് . സ്ത്രീ എഴുത്തുകാരെ (അത് ഫേക്ക് ആണെങ്കില്‍ പോലും ) ഫ്രണ്ട് ലിസ്റ്റില്‍ ഉള്‍പെടുത്താന്‍ എല്ലാ ആണ്പിളെര്‍ക്കും ദൃതിയാണ് . തിരിച്ച് ആ ശീലം ഉദാരതയോടെ അനുവദിക്കുന്നവര്‍ എത്രയുണ്ടാവും . അതില്‍ എല്ലാമുണ്ട് എന്നതാണ് സത്യം . സതാചാരം , മാന്യത , കുടുംബബന്ധങ്ങളിലെ കെട്ടുറപ്പ് , ..എപ്പോഴും പാളിപ്പോകാന്‍ പാകത്തില്‍ മൂടപ്പെട്ട ഒരു ചതിക്കുഴി ഇതില്‍-fb- ഒളിഞ്ഞിരിപ്പുണ്ട് എന്നത് വാസ്തവമാണ് . ..
Saleem EP
Saleem EP നീ എന്താവണമെന്നാണോ നിരന്തരം ആഗ്രഹിക്കുന്നത്, ഒരു നാൾ നീ അതായിത്തീരും എന്നത് ഇവിടെയും ബാധകമാണ്. തങ്ങളുടെ അഭിരുചിയായ എഴുത്തും വായനക്കും സംവാദത്തിനും വരുന്ന മഹിളാമണികൾ മുതൽ ആണുങ്ങളുമായി സൊള്ളാൻ വരുന്നവരും മെസഞ്ചർ തുറന്നു വെച്ചവരും വരെ ഇ-ലോകത്തുണ്ട്.
Saleem EP
Write a reply...
Geethika Singer
Geethika Singer ശരി.
നൂറു ശതമാനം.
Saleem EP
Saleem EP സഹോദരീ, നന്ദി...
Saleem EP
Write a reply...
Hemalatha Vishwambharan
Hemalatha Vishwambharan ഈ വിഷയത്തെ പറ്റി ഞാൻ പോസ്റ്റ്‌ ഇട്ടിരുന്നു ...സമൂഹത്തിൽ ആണ്‍ പെണ്‍ ലിംഗ ഭേദം നിലനിൽക്കുന്നുണ്ട്. പുരുഷൻ ചെയ്യുമ്പോൾ അതു ശരിയും അതു തന്നെ സ്ത്രീ ചെയ്യുമ്പോൾ തെറ്റും ആവുന്നു. ഇതൊന്നും പെട്ടെന്ന് മാറ്റി എടുക്കാൻ സാധിക്കില്ല . സ്ത്രീ വിവാഹത്തോടെ തന്റെ മ...See More
Saleem EP
Saleem EP <<<പക്ഷെ തന്നെ പോലെ തന്നെ തന്റെ സഹ ധർമിണിക്കും സ്വന്തമായ ഇഷ്ടാനിഷ്ടങ്ങളുണ്ട് എന്നു മനസ്സിലാക്കുകയും അവൾക്കു വേണ്ട പിന്തുണ നൽകുകയം ചെയ്യേണ്ടത് ഒരു പുരുഷന്റെ കടമയാണ്..>>> എന്തൊരു കഷ്ടം ഹേ ...!!
Saleem EP
Write a reply...
Haina Pt
Haina Pt എന്താണു ഈ ലിഗസമത്യം.?
Saleem EP
Saleem EP അതൊരു വലിയ തമാശയാണ്... smile emoticon
Saleem EP
Write a reply...
മുക്കറക്കാട്ട്ത്തെ ഹിബത്തുളള
Musthafa Ummar
Musthafa Ummar എന്റെ ഭാര്യക്ക്‌ എഫ്‌ ബി ഉണ്ട്‌.ഫ്രീ ടൈമിൽ വരുന്നു.എന്റെ വായിച്ചില്ലങ്കിലും.എന്നേക്കാൾ.നന്നായെഴുതുന എന്റെ ചില സുഹൃത്തുക്കളെ വായിക്കുന്നുമുണ്ട്‌
Rosili Joy
Rosili Joy അത് ഫെസ് ബുക്കിൽ മാത്രമല മൂക്ക് കയർ ഇടുന്നത് എല്ലായിടത്തും ഇവർ ഇങ്ങനെ തന്നെയായിരിക്കും. സുഹൃത്തുക്കളുമായുള്ള ഇടപെടൽ ,തനിച്ചു് എവിടെ എങ്കിലും വിടുന്നത് ഒക്കെ.

മഹാ ഭാഗ്യം എന്റെ കഥ തിരിച്ചാണ്. എനിക്ക് ഫെസ് ബുക്ക് അക്കൌണ്ട് ഉണ്ടാക്കിയത് എന്റെ ഭർത്താ
...See More
Bappu Thenhippalam
Bappu Thenhippalam ലിംഗ സമത്വം മഹാശ്ചര്യം,
നമുക്കും കിട്ടണം ഫേസ് ബുക്ക്‌ ഇല്ലാത്തൊരു ഭാര്യയെ....:

0 comments:

Post a Comment

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!