Thursday, August 25, 2016

കൊലയാളി മുക്ക് (മിനിക്കഥ).

 
          കൊലയാളി മുക്കിൽ ദിവസവും രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങേറി കൊണ്ടിരുന്നു. സർവ്വകക്ഷി യോഗവും സമാധാന യാത്രയും സമാധാന സമ്മേളനവും നടത്തി നേതാക്കൾ മാതൃകയായി. പക്ഷെ ഒരുപാട് രക്തപ്പുഴകൾ അവിടെ വീണ്ടുമൊഴുകി.

          പരസ്പരം കൊണ്ടും കൊടുത്തും മരിച്ചു വീഴുന്നവർക്ക് രക്തസാക്ഷി മണ്ഡപങ്ങൾ പണിത് കൊണ്ട് നേതാക്കന്മാർ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി. അതോടെ രക്തസാക്ഷികളാവാൻ യുവാക്കൾ മത്സരിച്ചു. തിരിച്ചുവരാത്ത അന്നദാതാവിനെ ഓർത്തു പാർട്ടിയില്ലാത്ത ഒരു പാട് വയറുകൾ കണ്ണീർവാർത്തു. നേതാക്കന്മാർ അനാഥ കുട്ടികളെ മാറോട് ചേർത്ത് ആശ്ലേഷിച്ചു മത്സരിച്ചു. 

           അവസാനം ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. അവർ കക്ഷിയേതര രഹസ്യയോഗം സംഘടിപ്പിച്ചു. പല വഴികൾ ആലോചിച്ചു. അങ്ങനെ ഐക്യ കൊലയാളിമുക്ക് ഗുണ്ടാസംഘം രൂപീകൃതമായി. അവർ രായ്ക്കുരാമാനം രക്തസാക്ഷി മണ്ഡപങ്ങൾ അടിച്ചു തകർത്തു.

          പിറ്റേന്ന് പ്രഭാതം പൊട്ടിവിടർന്നതു സമുന്നത നേതാക്കന്മാരുടെ ഞെട്ടിപ്പിക്കുന്ന കൊലപാതക വാർത്തകളോട് കൂടിയായിരുന്നു. ഓരോ ദിവസവും ഓരോ പാർട്ടിയുടെ നേതാക്കന്മാർ വധിക്കപ്പെട്ടു കൊണ്ടിരുന്നു. മരണഭയം മൂലം നേതാക്കന്മാർ പുറത്തിറങ്ങാതായി. പലരും ഒളിവിൽ പോയി. രക്തസാക്ഷികളാവാൻ കല്പനകിട്ടാതെ പ്രതിശ്രുത രക്തസാക്ഷികൾ വിറങ്ങലിച്ചു നിന്നു.

         നേതാക്കൾ ഇല്ലാതായതോടെ സമാധാന കമ്മിറ്റികൾ കൂടിയില്ല. സമാധാന യാത്രയും സമാധാന സമ്മേളനവും സംഘടിപ്പിക്കപ്പെട്ടില്ല. ഒരു അനുയായി പോലും കൊല്ലപ്പെട്ടുമില്ല. ഒരു രക്തസാക്ഷിമണ്ഡപവും പിന്നീട് ഉയർന്നു വന്നില്ല. പിന്നെയൊരു നേതാവും കൂലി കൊടുക്കാ൯ പറഞ്ഞില്ല.
 
Nazer Zain ഒരു സാദാരണകാരന് പകരം ഒരു നേതാവിന്റെ പുത്രൻ എന്ന അനുപാതത്തിൽ വരമ്പത്തുകൂലി കൊടുക്കണം
Saleem Ayikkarappadi
Saleem Ayikkarappadi അതും ഒരു മാര്ഗ്ഗമാണ്...
Saleem Ayikkarappadi
Write a reply...
Shameer Abdul Kadher
Saleem Ayikkarappadi
Imthiyaz TK Aacharyan
Imthiyaz TK Aacharyan Haha enthu nalla...
Saleem Ayikkarappadi
Sayyid Muhammad Musthafa
Sayyid Muhammad Musthafa CPM VERY CRIMINAL PARTY
Saleem Ayikkarappadi
Saleem Ayikkarappadi Criminal leaders not party...!
Saleem Ayikkarappadi
Write a reply...
Sonu Safeer
Sonu Safeer എനിക്കിവിടെ ജീവിക്കാൻ പേടിയാവുന്നു....!
Saleem Ayikkarappadi
Saleem Ayikkarappadi നീ മലപ്പുറത്തല്ലേ, എന്തിന് പേടി :D
Saleem Ayikkarappadi
Write a reply...
Faisal Babu
Faisal Babu നേതാക്കൾ ഇല്ലാതായതോടെ സമാധാന കമ്മിറ്റികൾ കൂടിയില്ല. സമാധാന യാത്രയും സമാധാന സമ്മേളനവും കൂടിയില്ല. ഒരു അനുയായി പോലും കൊല്ലപ്പെട്ടുമില്ല. ഒരു രക്തസാക്ഷിമണ്ഡപവും പിന്നീട് ഉയർന്നു വന്നില്ല. പിന്നെയൊരു നേതാവും കൂലി കൊടുക്കാ൯ പറഞ്ഞില്ല.
Ali Mullappally
Ali Mullappally നല്ലെഴുത്തു.ഇത് മാത്രമാണ് വഴി
Nv Kunj
Nv Kunj മൗഢ്യങ്ങൾ മൂർത്ത രൂപം പ്രാപിക്കുന്നു.
ഈ കൊലകൾ രാജ്യത്തിന്റെ നിര്മാണപ്രക്രിയയ്ക്കു വേണ്ടിയുള്ളതല്ല
മറിച്ചു ഒരു നല്ല നാടിന്റെ ഇണക്കങ്ങളെയും ഇഷ്ട്ടങ്ങളെയും കൊലപ്പെടുത്താനുദ്ദേശിച്ചാണ്.
...See more
Bappu Thenhippalam
Bappu Thenhippalam പിറ്റേന്ന് പ്രഭാതം പൊട്ടിവിടർന്നതു സമുന്നത നേതാക്കന്മാരുടെ ഞെട്ടിപ്പിക്കുന്ന കൊലപാതക വാർത്തകളോട് കൂടിയായിരുന്നു. ഓരോ ദിവസവും ഓരോ പാർട്ടിയുടെ നേതാക്കന്മാർ വധിക്കപ്പെട്ടു കൊണ്ടിരുന്നു. മരണഭയം മൂലം നേതാക്കന്മാർ പുറത്തിറങ്ങാതായി. പലരും ഒളിവിൽ പോയി. രക്തസാക്ഷികളാവാൻ കല്പനകിട്ടാതെ പ്രതിശ്രുത രക്തസാക്ഷികൾ വിറങ്ങലിച്ചു നിന്നു. (y) :)

2 comments:

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!