Thursday, August 25, 2016

ഗുരുദ്വാരയും ജാറവും - യാത്ര

         പത്തുദിവസത്തെ വടക്കെ ഇന്ത്യൻ യാത്രയിലാണ് ഒരു സിഖുകാരനെ അടുത്തു പരിചയപ്പെടുന്നതും ഒരു പഞ്ചാബി ഹൗസ് സന്ദർശിക്കുന്നതും. ഞങ്ങളുടെ ടെമ്പോ ട്രാവലർ ഓടിച്ചിരുന്ന ബൽബീർ സിംഗ് തികഞ്ഞ മത ഭക്തനായിരുന്നു. രാവിലെ വണ്ടി സ്റ്റാർട്ട് ചെയ്താൽ പിന്നെ രണ്ട് മണിക്കൂറിലധികം നീളുന്ന പ്രാർത്ഥനാഗീതം, ആദ്യമൊക്കെ അരോചകമായി തോന്നിയെങ്കിലും പിന്നീട് അതൊരു ശീലമായി മാറി. ആ പ്രാർത്ഥനയിൽ 'റഹ്മാനും കരീമും സർവ്വേശ്വരനും ജഗദീശ്വരനും' ഒക്കെ ഉണ്ടായിരുന്നു. ആദ്യ ദിവസം ക്ഷമ കെട്ട് പാട്ട് ഇടാൻ പറഞ്ഞപ്പോൾ അതാ വരുന്നു പഞ്ചാബി ഖവാലി. അതോടെ ആ പറച്ചിൽ ഞങ്ങൾ നിർത്തി പ്രാർത്ഥനയിൽ ലയിച്ചിരുന്നു. 

          പിന്നീടുള്ള ദിവസങ്ങളിൽ ബൽബീർ, ഗുരുനാനാക്കിനെ പറ്റിയും അദ്ദേഹം മക്കയിൽ പോയതടക്കമുള്ള കഥകളും, സുവർണ ക്ഷേത്രത്തിലെ പുണ്യതീർത്ഥം കുടിച്ചു സുഖമായവരുടെ അപസർപ്പ കഥകളും, സിഖുകാർ മുഗളന്മാരുമായി നടത്തിയ വീര പോരാട്ടങ്ങളുടെ കഥകളും സ്മാരകങ്ങളും മുമ്പിൽ നിരത്തി ഞങ്ങളിൽ പ്രബോധനം നടത്തിക്കൊണ്ടിരുന്നു. പിന്നീട് ആനന്ദപൂർ സാഹിബിലെ ഗുരുദ്വാരയിലേക്ക് ഞങ്ങളെയും കൊണ്ട് ഒരു സന്ദർശനം. ഗുരുദ്വാരയിലേക്ക് പോകുന്നവർ നിർബന്ധമായും പ്രാർത്ഥിക്കേണ്ട ഒരു മുസ്ലിം ദർഗ സന്ദശനം (വാവരെ പള്ളി പോലെ). ഇതൊന്നും പോരാഞ്ഞ് സ്വന്തം വീട്ടിലേക്ക് ഞങ്ങളെ അതിഥികളായി കൊണ്ടുപോയിക്കളഞ്ഞു ബൽബീർ .
 
         ദിനേന മാറുന്ന പല വർണ്ണങ്ങളിലുള്ള തലപ്പാവ് കുളിക്കുവാൻ വേണ്ടി അഴിച്ചു വെച്ചത് മക്കൾ കയ്യോടെ പിടികൂടി. സിഖുകാർ ഒരിക്കലും പ്രദർശിപ്പിക്കാത്ത നീണ്ട കാർകൂന്തൽ അടക്കം ഫോട്ടോയെടുക്കാൻ മക്കളെ സമ്മതിച്ചതിലൂടെ സർദാർജി വീണ്ടും ഞങ്ങളെ വിസ്മയിപ്പിച്ചു.
സഹയാത്രികർ : പ്രശസ്ത ബ്ലോഗർ അക്ബർ വാഴക്കാടും കുടുംബവും.

Mansoor Ahammed തൊപ്പി കണ്ടാൽ കർസേവക്കാണ് പോയതെന്ന് തോന്നലോ സലീം ഭായ് .
അക്ബർക്കാനേം നിങ്ങൾ സംഘിയാക്കിയോ :)
Saleem Ayikkarappadi
Saleem Ayikkarappadi ഈ യാത്രയുടെ എല്ലാ ക്രെഡിറ്റും അദ്ദേഹത്തിനാണ്. :D
Mansoor Ahammed
Mansoor Ahammed പറഞ്ഞിരുന്നു നല്ല യാത്ര ആയിരുന്നെന്ന് . ശീലമാക്കാൻ പറ്റിയ ദുസ്വഭാവമാണ് യാത്ര :)
Saleem Ayikkarappadi
Write a reply...
Sonu Safeer
Sonu Safeer ഒരു കൊല്ലത്തേക്കുള്ള പോട്ടം ണ്ട് ല്ലേ.... :)
Saleem Ayikkarappadi
Saleem Ayikkarappadi അതുക്കും മേലെ...
Akbar Vazhakkad
Saleem Ayikkarappadi
Write a reply...
Ibrahim Kutty
Saidalavi Parangodath
Saidalavi Parangodath ഗുഡ് , യത്രാ വിവരണം വിശദമായി എഴുതുക.
Saleem Ayikkarappadi
Saleem Ayikkarappadi നോക്കാം...മടിയാ...
Saleem Ayikkarappadi
Write a reply...
Shamsudheen Kondotty
Shamsudheen Kondotty സ്വയംരക്ഷക്ക് വേണ്ടി ആയിരിക്കും തലയില്‍ മഞ്ഞ കളര്‍ കെട്ടിയത്.
Saleem Ayikkarappadi
Saleem Ayikkarappadi ഗുരുദ്വാരയിലേക്ക് കയറുന്നവർ തല മറച്ചിരിക്കണം എന്നതാണ് നിയമം.
Saleem Ayikkarappadi
Write a reply...
VK Jabir
VK Jabir സുവര്‍ണക്ഷേത്രവും അമൃത്സറും ഹൃദ്യമായ അനുഭവം...
Saleem Ayikkarappadi
Saleem Ayikkarappadi അവിടെയെത്തിയില്ല...
Saleem Ayikkarappadi
Write a reply...
Ashraf Salva
Ashraf Salva രണ്ടാളും കൂടി കൊതിപ്പിച്ചു കൊതിപ്പിച്ചു നമ്മളെ അങ്ങോട്ട്‌ പറഞ്ഞയക്കും
Kareempt Kareem
Shamseer Chettipadi Alikkakath
Aboobacker A. Rahman
Aboobacker A. Rahman Awesome Account Saleem Sb!😊🌷👍

0 comments:

Post a Comment

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!