Thursday, November 10, 2016

White (Men) House !!!


ഹിലാരി തോറ്റു, പെണ്ണായതിനാൽ തോറ്റു... !

അമേരിക്കയിലെ വെള്ളക്കാരന്റെ മനസ് ഇനിയും ഒരു പെണ്ണിനെ തങ്ങളുടെ രാഷ്ട്രനായികയായി ഉൾക്കൊള്ളാൻ വളർന്നിട്ടില്ല എന്നതിന്റെ പ്രതിഫലനമാണ് എല്ലാ കഴിവു കേടുകൾക്കിടയിലും ട്രംപിന്റെ ട്ട്രുംഫ്.

ഇതുവരെയുണ്ടായ സംവാദങ്ങളിലെയും, സ്ത്രീകളുടെയും, ന്യൂനപക്ഷങ്ങളുടെയും, കറുത്തവരുടെയും, ലാറ്റിൻ അമേരിക്കക്കാരുടെയും പിന്തുണ കൊണ്ടും, പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കുന്ന ആദ്യ സ്ത്രീ എന്ന നിലക്കും മു൯തൂക്കം ഹിലാരിക്കായിരുന്നു. സ്ത്രീകൾക്കെതിരെയും ന്യൂനപക്ഷങ്ങൾക്കും കുടിയേറ്റക്കാർക്കും എതിരെയും അപക്വ നിലപാട് സ്വീകരിച്ചിട്ടും, ലൈംഗിക ആരോപണങ്ങൾ ഉണ്ടായിട്ടും, വരേണ്യ വർഗ്ഗത്തിന്റെ ആളായിട്ടും, ട്രംപ് ജയിച്ചത് ലോകപോലീസ് പട്ടം സ്ത്രീകൾക്ക് കൊടുക്കുന്നതിലുള്ള അവിടത്തെ വെള്ളക്കാരന്റെ അസഹിഷ്ണുത കൊണ്ട് മാത്രമാണ്. സ്ത്രീ-ഡെമോക്രാറ്റ് വിരുദ്ധരായ അമേരിക്കയിലെ വെളുത്ത വർഗക്കാരുടെ വോട്ടാണ് ട്രംപിന്റെ പെട്ടിയിൽ വീണത്.

ഇന്ത്യക്കും പാകിസ്ഥാനും ബംഗ്ളാദേശിനും ശ്രീലങ്കക്കും സാർക്കിനും ഏഷ്യക്കും അഭിമാനിക്കാം. 1960കളിൽ ആദ്യമായി ലോകത്ത് ഒരു വനിത രാജ്യത്തെ നയിച്ചത് ശ്രീലങ്കയിലാണ്. സിരിമാവോ ഭണ്ഡാരനായക. പിന്നീട് നമ്മുടെ ഇന്ദിര ഗാന്ധിയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി മാർഗററ് താച്ചർ പോലും ഒരു ദശാബ്ദത്തിന് ശേഷമാണ് അധികാരമേറിയത്. അവർക്ക് ശേഷം ബ്രിട്ടണിൽ ഈയിടെ മാത്രമാണ് ഒരു വനിതാ പ്രധാനമന്ത്രി വന്നത്. ജർമനിയിലും ഓസ്‌ട്രേലിയയിലും ഒക്കെ ഈയിടെ മാത്രം വനിതാ രാഷ്ട്രത്തലവന്മാർ ആയി. ബേനസീർ ഭൂട്ടോ, ഖാലിദാ സിയ, ശൈഖ് ഹസീന തുടങ്ങിയ മുസ്ലിം രാഷ്ട്രനായികമാർ പോലും ഇവരുടെ എത്രയോ മുമ്പ് കഴിവ് തെളിയിച്ചവരാണ് എന്ന് മുസ്ലിം വിരുദ്ധനായ ട്രമ്പിനെ ട്വീറ്റി അറിയിക്കണം.

അമേരിക്ക ഒരു കറുത്തവനെ പ്രസിഡന്റ് ആക്കിയത് ഈയിടെ മാത്രമാണ്. ഇനിയും അമേരിക്കയിലേക്ക് നോക്കാൻ പറയരുത്. നമുക്ക് നമ്മിലേക്കും അയൽരാജ്യങ്ങളിലേക്കും നോക്കാം. ഇന്ത്യയേക്കാൾ സ്ത്രീകൾക്ക് സ്വാതന്ത്ര്യവും അവസരങ്ങളും ഒക്കെ അവിടെയാവാം, എങ്കിലും അതൊക്കെ വൈറ്റ് ഹൗസിന് വെളിയിൽ വരെ മാത്രം.


Jahfar Siyamkandam ബേനസീർ ഭൂട്ടോ !!
ഹസീന വാജിദ് !!!
ഖാലിദസിയാ !!!
മൂന്നും മുസ്ലിം പെണ്ണുങ്ങൾ ആണല്ലോ !?
ഒലോക്കൊ വീട്ടിന്റെ ഉള്ളിന്റെയുള്ളിൽ
അല്ലെ നിക്കേണ്ടത് !!
Unlike · Reply · 1 · 20 hrs
Saleem Ayikkarappadi
Saleem Ayikkarappadi ഉള്ളിന്റെ ഉള്ളെവിടെയാ, അടുക്കളയോ അതോ ബെഡ്‌റൂമോ ?
Like · Reply · 2 · 20 hrs
Jahfar Siyamkandam
Jahfar Siyamkandam എതായാലും പള്ളിയിലല്ല !!
Unlike · Reply · 2 · 20 hrs
Muneer Akathu Valappil
Muneer Akathu Valappil ഒരു തുർക്കി കാരത്തിയുടെ പേര് കണ്ടില്ല
Unlike · Reply · 1 · 19 hrs
Saleem Ayikkarappadi
Saleem Ayikkarappadi അതെ തുർക്കിയുടെ ചരിത്രത്തിലെ ഒരോയൊരു വനിതാ പ്രധാനമന്ത്രിയായിരുന്ന Tansu Çiller (y)
Saleem Ayikkarappadi

Write a reply...

Remesh Aroor
Remesh Aroor പെണ്ണായതു കൊണ്ടു തോറ്റു എന്ന വാദം അപക്വമായതുകൊണ്ടു തള്ളുന്നു.. അല്ലെങ്കിൽ പെണ്ണിനെ അമേരിക്ക എന്ന രാഷ്ട്രം മാത്രമാണോ അംഗീകരിക്കാത്തത്.. ലോകത്തിലെ ഏതെങ്കിലും മതമോ വംശമോ സ്ത്രീയെ അധികാരസ്ഥാനത്തു നിർത്താൻ തയ്യാറാണോ... സാച്ചര കേരളത്തിൽ പോലും !!!
Unlike · Reply · 2 · 20 hrs
Saleem Ayikkarappadi
Saleem Ayikkarappadi താങ്കൾ ഒരു പത്രപ്രവർത്തകനാണ്. ഗൂഗിൾ വായനയിലേക്ക് സാദരം ക്ഷണിക്കുന്നു.
ഞാൻ സൂചിപ്പിച്ച പോലെ തിരഞ്ഞെടുപ്പിലെ എല്ലാ അനുകൂല ഘടകങ്ങൾ ഉണ്ടായിട്ടും അവസാന ആഴ്ചവരെ മുന്നിട്ട് നിന്നിട്ടും അവർക്ക് തകർച്ച നേരിട്ടത് ട്രംപിന്റെ മിടുക്ക് കൊണ്ടല്ല എന്നിടത്ത് നിന്ന് അന്വേഷണം തുടങ്ങിയാൽ കാര്യങ്ങൾ വ്യക്തമാവും.
Like · Reply · 3 · 19 hrs
Remesh Aroor
Remesh Aroor ഗൂഗിളിൽ താങ്കളും ഞാനുമൊക്കെ എഴുതി നിറയ്ക്കുന്ന വിവരങ്ങളല്ലേ.. അവിടുത്തെ ജനങ്ങൾ ഇങ്ങനെയാണ് തീരുമാനിച്ചതെന്ന് ഇന്നലെ പോലും മനസിലാക്കാൻ കഴിയാതിരുന്നവർ....
Unlike · Reply · 1 · 19 hrs
Saleem Ayikkarappadi
Saleem Ayikkarappadi
Saleem Ayikkarappadi
Saleem Ayikkarappadi
Saleem Ayikkarappadi എന്റെ അഭിപ്രായമാണ് പ്രസിഡന്റ് ബരാക്ക് ഒബാമക്കും ഉള്ളത് :)
ഞാൻ കുറേകാലമായി അമേരിക്കയുടെ സ്ത്രീ പ്രസിഡന്റ് വിഷയത്തിൽ മനസിലാക്കിയതും അതാണ്.
എങ്കിലും താങ്കളുടെ വിരുദ്ധ അഭിപ്രായക്കാരും കണ്ടേക്കാം.
Like · Reply · 3 · 19 hrs
Saleem Ayikkarappadi

Write a reply...

Jahfar Siyamkandam
Jahfar Siyamkandam കേരം തിങ്ങും കേരള നാട്ടിൽ
കെ ആർ ഗൗരി നാട് ഭരിക്കും !!!
എവിടെ നടന്നോ !!?
Unlike · Reply · 2 · 19 hrs
Saleem Ayikkarappadi
Saleem Ayikkarappadi ഇന്ദിരാഗാന്ധി വന്നില്ലേ, സോണിയ അടുത്തെത്തിയില്ലേ, തമിഴകം ഇപ്പോഴും വാഴുന്നില്ലേ 'അമ്മ, ദീദിയല്ലെ കൊൽക്കത്തയിലെ എതിരില്ലാത്ത നേതാവ്....എത്രയുദാഹരണങ്ങൾ...
കേരളം എല്ലാകാര്യത്തിലും മാതൃകയല്ലല്ലോ...
Saleem Ayikkarappadi

Write a reply...

Remesh Aroor
Remesh Aroor ഗൗരിയമ്മ എത്രയോ വട്ടം മന്ത്രിയായി.. നിയമസഭ കാണാത്ത സ്ത്രീ സമൂഹം ഉണ്ട് കേരളത്തിൽ... അതു മറക്കണ്ട
Saleem Ayikkarappadi
Saleem Ayikkarappadi ഗൗരിയമ്മയെ തടഞ്ഞതും ഞാൻ സൂചിപ്പിച്ച വുമൺ ഫാക്ടർ തന്നെയാണ്.
Like · Reply · 2 · 19 hrs
Remesh Aroor
Remesh Aroor എന്നിട്ടും ഗൗരിയമ്മയിൽ മാത്രം തട്ടി ചർച്ച നിലക്കുന്നു.. ഹ ഹ കണ്ണു തുറന്നു പിടിക്കൂസലിം
Unlike · Reply · 1 · 19 hrs
Saleem Ayikkarappadi
Saleem Ayikkarappadi എന്റെ മുകളിലത്തെ ലിങ്കുകളിൽ താങ്കൾ പ്രതികരിച്ചു കണ്ടില്ല...നല്ലൊരു ചർച്ചയാക്കാം, വരൂന്നേ :)
Saleem Ayikkarappadi
Saleem Ayikkarappadi ഗൗരിയമ്മ നല്ലൊരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്മൂണിസ്റ്റ് മന്ത്രിസഭ എന്ന സിപിഎമ്മിന്റെ തൊപ്പിയിലെ പൊന്തൂവലാകുമായിരുന്നു അവർ
Regina MK
Regina MK വുമണ്‍ ഫാക്ടര്‍ മാത്രമല്ലല്ലോ ജാതി രാഷ്ട്രീയവും ഇല്ലേ
Unlike · Reply · 1 · 14 hrs
Saleem Ayikkarappadi
Saleem Ayikkarappadi അതെ, ഇവിടെ പോസ്റ്റുമായി ബന്ധപ്പെടുത്തി അവരിലെ സ്ത്രീ ഫാക്ടർ മാത്രമെടുത്തു എന്നേയുള്ളൂ...ടിവി തോമസ് എന്ന ഒരു ക്ര്യസ്ത്യാനിയെ കല്യാണം കഴിച്ച ഒരു ഈഴവ സ്ത്രീയായിരുന്നില്ലല്ലോ അവർ. ജാതിമത വേലിക്കെട്ടുകൾ തകർത്തെറിഞ്ഞ കല്യാണത്തിന് ശേഷം പാർട്ടിക്ക് വേണ്ടി ഭർത്താവിനെ പോലും ത്യജിച്ചവൾ. എന്നിട്ടും അവരുടെ ജാതി അവരെ മുഖ്യമന്ത്രിയാവുന്നതിൽ നിന്ന് തടഞ്ഞുവെങ്കിൽ..Regina MK
Like · Reply · 1 · 14 hrs · Edited
Remesh Aroor
Remesh Aroor അര നൂറ്റാണ്ടിലധികമായി ഒരു മുസ്ലിം വനിതാ പ്രതിനിധിയെ കേരള നിയമസഭ കാത്തിരിക്കുന്നു.. ആരാണ് തടസം നിൽക്കുന്നത്.. അതിലേറെ കാലം എം.എൽ.എയും മന്ത്രിയും ആയ ഗൗരിയമ്മ മുഖ്യമന്ത്രി ആകാത്തതിലാണ് സങ്കടം !! നല്ല തമാശ തന്നെ.. :D
Saleem Ayikkarappadi
Saleem Ayikkarappadi ചോദ്യങ്ങൾക്ക് മറുചോദ്യം ഉന്നയിക്കുന്ന രീതിയാണ് ഉത്തരം മുട്ടിയാൽ നല്ലത്. (മുസ്ലിം വനിതയെ മാസ്കിസ്റ്റ് പാർട്ടിക്ക് കൊണ്ടുവരാലോ, മുസ്ലിംകളിൽ വലിയൊരു വിഭാഗം (എപി ഗ്രൂപ്പ്) പാർട്ടിയുടെ കൂടിയാണല്ലോ :D
Remesh Aroor
Remesh Aroor മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും മുസ്ലിം വനിതയെ സ്ഥാനാര്‍ഥിയാക്കിയിരുന്നു..പതിവുപോലെ കണ്ണടച്ച് ഇരുട്ടാക്കരുത്. ഒരു നിയമവും നമ്മള്‍ക്ക് ബാധകമല്ല.. അത് മറ്റുള്ളവര്‍ക്ക് ബാധകവും എന്ന നിലപാട് ശരിയല്ല, അമേരിക്കയിലെ കാര്യ വരെ പറഞ്ഞ് ആക്ഷേപിക്കുമ്പോള്‍ സ്വന്തം കാല്ച്ചുവട്ടിലെ കാര്യം കൂടി പറയണ്ടേ...
Unlike · Reply · 1 · 13 hrs
Saleem Ayikkarappadi
Saleem Ayikkarappadi കേരളത്തിലെ മുസ്ലിംകളിൽ മുജാഹിദ്, ജമാഅത് ഇസ്ലാമി തുടങ്ങിയ സംഘടനകൾ മാത്രമാണ് സ്ത്രീകളുടെ പൊതുപ്രവേശനത്തെ പൂർണമായി അനുകൂലിക്കുന്നത്. ഭൂരിഭാഗം വരുന്ന ഇരു സമസ്തകളും അതിന് ഭാഗികമായോ പൂർണമായോ എതിരാണ്. ഞാൻ മുസ്ലിം സ്ത്രീ മുഖ്യമന്ത്രി വരെ ആവണമെന്ന അഭിപ്രായക്കാരനാണ്.
അത്തരം സാമുദായിക വിലക്കുകളൊന്നും ഇല്ലാഞ്ഞിട്ടും, ആവശ്യത്തിലധികം രാഷ്ട്രീയവും വിദ്യാഭ്യാസവും ഉണ്ടായിട്ടും ഗൗരിയമ്മയെ മാറ്റിനിർത്തിയതിൽ എന്ത് ന്യായീകരണമാണുള്ളത് ?
Saleem Ayikkarappadi

Write a reply...

Ahammed Kabeer
Ahammed Kabeer · 2 mutual friends
സത്യം
Unlike · Reply · 1 · 19 hrs
Saleem Ayikkarappadi
Saleem Ayikkarappadi

Write a reply...

Hemalatha Vishwambharan
Hemalatha Vishwambharan യു എസ്സിൽ ഇനിയൊരു സ്ത്രീ ഈ നോറ്റാണ്ടിൽ അധികാരത്തിൽ വരാനുള്ള സാധ്യതകൾ കുറവാണ് ...ലോക പോലീസ് സ്ഥാനം പിന്നെയും പുരുഷനു തന്നെ
Unlike · Reply · 4 · 18 hrs
Saleem Ayikkarappadi
Saleem Ayikkarappadi ഇനിയൊരു അങ്കത്തിന് ഒരു പെണ്ണും മുതിരാത്ത വിധം നിലംപരിശാക്കിക്കളഞ്ഞു...
Like · Reply · 2 · 18 hrs
Jahfar Siyamkandam
Jahfar Siyamkandam പിടക്കോഴി കൂവണ്ട !!!ഇനി അഞ്ചു വർഷം കഴിയട്ടെ !!
Unlike · Reply · 3 · 18 hrs
Saleem Ayikkarappadi
Saleem Ayikkarappadi ആ പിടക്കോഴിയെ അറുത്തു...ഇനി കൂവില്ല...
Like · Reply · 1 · 14 hrs
Saleem Ayikkarappadi

Write a reply...

Ashraf Meleveettil
Saleem Ayikkarappadi
Saleem Ayikkarappadi എന്ത് പറയുന്നു ?
Saleem Ayikkarappadi

Write a reply...

Sharafudeen Sharafu
Saleem Ayikkarappadi

0 comments:

Post a Comment

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!