Saturday, January 14, 2017

മധുര യമനി മലയാളം !!!

"എത്താ വർത്താനം?" "നല്ലർത്താനം"...

കേട്ടാൽ ഒറിജിനൽ മലപ്പുറമാണെങ്കിലും വേഷ വിധാനം കൊണ്ട് യമനി ആണല്ലോ എന്ന അമ്പരപ്പ് മാറും മുമ്പേ അടുത്ത വർത്താനം വരികയായി.
എന്റെ സഹപ്രവർത്തകനാണ് അബ്ദുവെന്ന യമനി യുവാവ്.

പരിചയമില്ലാത്തവനാണെന്ന് കണ്ടാൽ അബ്ദു അവനെ നിലംപരിശാക്കും. അസ്ഥാനത്ത് "ചിലക്കാതെ പോടാ' എന്ന് അബ്ദു പറയുമ്പോൾ അത് കേൾവിക്കാരന്റെ മനസ്സിൽ ദേശ്യമല്ല സൃഷ്ടിക്കുക.

ഈ ഭാഷാ 'പരിജ്ഞാനം' അവൻ നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ടാക്സി ഡ്രൈവർ 15 റിയാലിനു തർക്കിച്ചപ്പോൾ മലയാളി ആണെന്ന് മനസ്സിലാക്കിയ അബ്ദു അവനോട് "ചിലക്കാതെ പോടാ" എന്നു കാച്ചി. ചിരിച്ചു മണ്ണ് കപ്പിയ ഡ്രൈവർ അവനെ സന്തോഷപൂർവം 10 റിയാലിന് തന്നെ കമ്പനിയിൽ എത്തിച്ചു കൊടുത്തു. 5 റിയാൽ ലാഭം!

ഇതുപോലെ ബംഗാളി, ഉറുദു പ്രയോഗങ്ങളും അവന് വഴങ്ങും. പക്ഷെ ആ 'സലീമേ, എത്താ വർത്താനം' കേട്ടാൽ ഉള്ള ഒരു സുഖം അതിനൊന്നുമില്ല. അവന്റെ മധുര മൊഴി നുകരാൻ ഞാൻ ഇടക്ക് എന്തേലും ഒക്കെ അവനോട് ചോദിച്ചു കൊണ്ട് മറുപടി "ചെലക്കാതെ പോടാ"ന്ന് ഉറപ്പാക്കും.
പ്രവാസലോകത്തെ വര്ഷങ്ങളോളമുള്ള കൊള്ള ക്കൊടുക്കലുകളിലൂടെ ഭാഷ കൊണ്ട് നമ്മുടെ മനസ്സിനെ കീഴടക്കിയ പലരെയും നമുക്കറിയാം. ഒട്ടുമിക്ക ഭാഷകളും വഴങ്ങുന്ന മലയാളിയെ സ്നേഹിക്കുന്നവർ അവന്റെ ഭാഷയെയും സ്നേഹിക്കുന്നവരാണ്.

 
Ali Mullappally ശരിയാണ് .ഇങ്ങനെയും ഉണ്ട് ചിലർ .
Saleem Ayikkarappadi
Saleem Ayikkarappadi "എത്താ വർത്താനം?"
Ali Mullappally
Ali Mullappally ഒത്തും ഇല്ല
Saidalavi Parangodath
Saidalavi Parangodath ഗുഡ് ന്യൂസ്..
Saleem Ayikkarappadi
Shareef Madavoor
Shareef Madavoor ഇന്ന് ഇതെ അനുഭവം ഒരു സൂപ്പർ മാർകെറ്റിൽ നിന്നു എനിക്കുണ്ടായി , സൂപ്പർ മാർക്കറ്റിലെ മലയാളി 'ബോലുറാം ഇവിടെ വാടാ..' എന്നു വിളിക്കുന്നു , ഞാൻ മനസ്സിൽ ഒരു മലയാളിക്ക് ബോലുറാം എന്നു പേരോ എന്നു ആശ്ചര്യപെട്ടു നിൽക്കുമ്പോൾ അതാ വരുന്നു ഒരു ഒർജ്ജിനൽ നേപ്പാളി ,
...See more
Saleem Ayikkarappadi
Saleem Ayikkarappadi അത് കലക്കി...നാട്ടിലിപ്പോൾ നല്ല രസമാണ്, മലയാളം പറയുന്ന ഹിന്ദിവാലയും ഹിന്ദി പറയുന്ന മലയാളിയും...
Ashraf Kappan
Ashraf Kappan എത്ത ഇങ്ങളെ ബർത്താനം
Saleem Ayikkarappadi
Saleem Ayikkarappadi സുഖമാണ് (ഈ മറുപടി അവനറിയാം)
Ashraf Kappan
നാസർ അച്ചനമ്പലം
നാസർ അച്ചനമ്പലം പണ്ടു പണ്ടു അറബികൾ നാട്ടിൽ വന്നപ്പോൾ ആ ഭാഷ നമുക്ക് കിട്ടി. ഇന്ന് അറബികളുടെ നാട്ടിലേക്ക് നാം ചേക്കേറിയപ്പോൾ നമ്മുടെ ഭാഷ അവരും നോക്കുന്നു.
( ഇവിടെ നന്നായി മലയാളം സംസാരിക്കുന്ന ഒരു ബംഗ്ലാദേശുകാരനേയും ഹിന്ദി സംസാരിക്കുന്ന അറബിയേയും ബംഗാളി ഭാഷ സംസാരിക്കുന്ന മലയാളിയേയും നേരിൽ കണ്ടു. അതുപോലൊരുപാടുണ്ട്. )
Saleem Ayikkarappadi
Saleem Ayikkarappadi ഒന്നും രണ്ടും വർത്താനൊക്കെ ഒട്ടുമിക്ക പേർക്കുമറിയാം. എങ്കിലും നമ്മുടെ കഥാനായകന്റെ മലപ്പുറം അക്‌സെന്റ് ഇങ്ങള് കേട്ട് നിന്നൊവും ന്റെ നാസർക്കാ :D
Abdul Salam
Abdul Salam മലയാളം നന്നായി സംസാരിക്കുന്ന ഒരു ബംഗാളിയെ അറിയാം. മലയാളം അശ്ലീല വാക്കുകൾ മുഴുവൻ സ്ഥിരമായി പറയുന്ന ഒരു ഗോവക്കാരൻ ഉണ്ട്,
Saleem Ayikkarappadi
Saleem Ayikkarappadi പഠിപ്പിക്കുന്നവന്റെ സാംസ്‌കാരിക നിലവാരം കേൾക്കുന്നവനിലൂടെ അറിയാം... :)
Abdul Salam
Abdul Salam അശ്ലീലം ആളുകൾ വേഗം പിടിച്ചെടുക്കും.
Abdu Rahman Manjeri
Abdu Rahman Manjeri ചെലക്കാതെ പോടാ (അബ്ദു) ;)
Saleem Ayikkarappadi
Mohammed Kutty
Mohammed Kutty അങ്ങിനെ സംസാരിക്കുന്ന പലരെയും ഞാൻ കണ്ടിട്ടുണ്ട്.കേൾക്കാൻ ഹരവും തമാശയും ചിരിയും വരും.
Saleem Ayikkarappadi
Saleem Ayikkarappadi മലയാളിയോടുള്ള സ്നേഹമാണതിൽ ഒളിഞ്ഞിരിക്കുന്നത്...
Akbar Vazhakkad
Akbar Vazhakkad ചെലക്കാതെ.................. :)
Saleem Ayikkarappadi
Saleem Ayikkarappadi അക്കോ, എത്താ വർത്താനം ?
Fareed Jas
Fareed Jas നമ്മുടെ നാട്ടില്‍ വന്ന് പഠിച്ച ചില സുഡാനികളും മലയാളം.സംസാരിക്കും

ഇതൊന്നുമറിയാതെ നമ്മുടെ വായില്‍ നിന്നെന്തെങ്കിലും അബന്ധം വന്നാല്‍ പണി തീരും 😄
Saleem Ayikkarappadi
Saleem Ayikkarappadi മലയാളം ഇന്ന് അന്താരാഷ്ട്ര ഭാഷയാണ്!
Fareed Jas
Sonu Safeer
Sonu Safeer ഒരു യു പി സുഹൃത്ത് പഴയ മലയാളം മൂവി പാട്ട് പാടുന്നത് കേട്ടാൽ അതിശയിച്ചു പോകും, വാട്ട്സാപ്പിൽ വിട്ട് തരാം..
Saleem Ayikkarappadi
Saleem Ayikkarappadi പൊളിച്ചു... (y)
Munemune Munemune
Saleem Ayikkarappadi
Munemune Munemune
Jahfar Siyamkandam
Jahfar Siyamkandam "ചിലക്കാതെ പോടാ" !! ഓനൊന്നും ഞാൻ അറബി പറയുന്ന മാതിരി മലയാളം പറയൂല !!
Saleem Ayikkarappadi
Saleem Ayikkarappadi നീ ചീത്ത പറേണ പോലെ ഓന് പറയാനറിയൂല... :)
Ashraf Adam
Ashraf Adam എത്താ കഥ
Saleem Ayikkarappadi
Saleem Ayikkarappadi എത്താ വർത്താനം ?
Ashraf Adam
Fazil Kilimanoor
Fazil Kilimanoor Nice... 💚💚
Saleem Ayikkarappadi
Hemalatha Vishwambharan
Hemalatha Vishwambharan പ്രവാസ ലോകത്തെ ചില ഊഷ്മളമായ അനുഭവങ്ങളിൽ ഒന്ന് ഇവിടെ പങ്കു വെച്ചതിനു സന്തോഷം ..സലിം രസകരമായി എഴുതി .
Saleem Ayikkarappadi
Saleem Ayikkarappadi അതെ, എന്റേത് ഒറ്റപ്പെട്ട അനുഭവമൊന്നുമല്ലെന്നറിയാം. എങ്കിലും അബ്‌ദുവിന്റെ മലപ്പുറം സ്ലാങ്ങും അത് സാന്ദർഭികമായി ഉപയോഗിക്കാനുള്ള കഴിവും ഒന്നുവേറെ തന്നെയാണ്. Thanks Hemu
Riyadh Athani
Saleem Ayikkarappadi
Rajen Shareef
Rajen Shareef മാപ്പിളപ്പാട്ടുകളോട്‌ പൊതുവെ കമ്പമില്ലാത്തയാളാണു ഞാൻ. ഒരിക്കൽ ഓഫീസിൽ കയറിവന്ന രസികനായ ഒരു സുഡാനി "ആമിനാ ബീവിക്കോമനമോനെ ആരിലും കനിയും ഇമ്പത്തേനെ ആലങ്ങൾക്കാകെയും യാറസൂലെ ആതിയോൻ പുകഴ്തുന്ന ഹബീബെ" എന്ന വിളയിൽ ഫസീലയുടെ പഴയൊരു ഗാനം സ്ഫുടമായിത്തന്നെ പാടിയപ്പോൾ ശരിക്കും ഞാൻ അന്തവിട്ടുപോയി. അന്ന് അയാളെക്കൊണ്ടത്‌ പല തവണ പാടിച്ചു :)
Saleem Ayikkarappadi
Saleem Ayikkarappadi അത്തരം വിദേശ പാട്ടുകാർ, തമാശക്കാർ, നമുക്ക് നൽകുന്ന സന്തോഷം വേറൊരാൾക്കും മാതൃഭാഷ കൊണ്ട് നമുക്ക് നല്കാൻ കഴിയില്ല.
Malayali Peringode
Malayali Peringode ചെലക്കാതെ പോടാ... 😎
Saleem Ayikkarappadi
Saleem Ayikkarappadi ഇതിപ്പോൾ വടികൊടുത്തു അടിവാങ്ങിയല്ലേ...എനിക്കിത് കിട്ടണം :D
Sulfikar Manalvayal
Sulfikar Manalvayal മലയാളമിപ്പോൾ മലയാളിക്ക്‌ അന്യം നിന്നു തുടങുകയാ.. ആ അവരെങ്കിലും അതിനെ പ്രോത്സാഹിപ്പിക്കട്ടെ 😂😂
Bappu Thenhippalam
Ali Ovungal
Ali Ovungal ഗുഡ് one👍👍👌👌👌
ഷമീർ സെമി കാരാട്
കേരളത്തിൽ ആദ്യമായി മുസ്‌ലിം ലേബലിൽ സായുധ സജ്ജരായി രംഗത്ത് വന്ന സുന്നി ടൈഗർ ഫോഴ്‌സ്- ജംഇയ്യത്തുൽ ഇഹ്‌സാനിയയുടെ സ്ഥാപകൻ സലഫി ആയിരുന്നില്ലല്ലോ.
ചേകനൂർ മൗലവി മുതൽ തൃശൂര്‍ വാടാനപ്പള്ളി രാജീവ്, മതിലകം സന്തോഷ്, കൊല്ലങ്കോട് മണി, വളാഞ്ചേരി താമി, കൊളത്തൂര്‍ മോഹനചന്ദ്രൻ, ഗുരുവായൂർ സുനിൽ തുടങ്ങിയ കൊലപാതകങ്ങളൊക്കെ ആരാണ് നടത്തിയതെന്നന്വേഷിച്ചാൽ ഇവരുടെ വെളുത്ത ഉടയാടകളുടെ പിന്നിലെ കറുത്ത ഹൃദയം ആളുകൾ തിരിച്ചറിയും. കോഴിക്കോട് മുജാഹിദ് സെന്റെറിന് ബോംബ് വെച്ചതും രാഷ്ട്ര ദീപിക 2000 നവംബര്‍ 30 നു റിപ്പോർട് ചെയ്തത് പ്രകാരം തിരൂരിലെ തിയേറ്ററിനു തീ വെച്ചതും ആര് എന്ന ചോദ്യം ഉത്തരത്തിനായി കാരന്തൂരിലെത്തി നില്‍ക്കും. വിവിധ കൊലപാതക കേസുകളിലെ പ്രതികളായ ഇല്യൻ ഹംസയും കാരന്തൂർ മർക്കസ് മാനേജർ ഉസ്മാൻ മുസ്‌ലിയാരും ഹംസ സഖാഫിയുമൊക്കെ ആരുടെ അനുയായികളാണ് എന്ന് ഇനിയെങ്കിലും തുറന്നു പറയാൻ ഇവർക്ക് ചങ്കൂറ്റമുണ്ടോ?
സെൻസിംഗ് മാസികയിൽ ബിൻലാദന്റെ മദ്ഹ് പാടിയതടക്കം എണ്ണിപ്പറയാൻ ഇനിയുമൊരുപാടുണ്ട്.

1 comment:

  1. എഫ്ബിയില്‍ വായിച്ചിരുന്നു :)നാടന്‍ തെറികള്‍ മാത്രം പറയുന്നവരും ഉണ്ട് :)

    ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!